അമ്മാളു: ഭാഗം 21

ammalu

രചന: കാശിനാഥൻ

ഫസ്റ്റ് ഇന്റർവെൽ ടൈം എത്തിയപ്പോൾ ബാക്ക് ബെഞ്ചിലെ കുട്ടികൾ ഒക്കെ എഴുന്നേറ്റു വന്നു അമ്മാളുവിനെ കൂടുതൽ ആയി പരിചയപ്പെട്ടു.

തന്റെ വിവാഹം കഴിഞ്ഞു എന്നുള്ള കാര്യം അവൾ എല്ലാവരിൽ നിന്നും മറച്ചു വെച്ചു.

 ക്ലാസിലെ ചില തുരപ്പന്മാർ ഒക്കെ അമ്മാളുവിനെ കൂടുതലായി പരിചയപ്പെട്ടു.

 പേരും നാളും അഡ്രസ്സും ഒക്കെ അവർക്കറിയണമായിരുന്നു.

 കാണാൻ സുന്ദരിക്കുട്ടി ആയതുകൊണ്ട്  കോളേജിലേക്ക് വന്ന അന്നുമുതലേ അവൾക്ക് ആരാധകരൊക്കെ ആയി തുടങ്ങി.

വിഷ്ണുവിന് ഇഷ്ടം ആയില്ലെങ്കിലോ എന്ന് കരുതി വിവാഹം കഴിഞ്ഞ കാര്യം മാത്രം അവൾ ആരോടും  പറഞ്ഞില്ല.


എന്നാലും എല്ലാ കുട്ടികളോടും അവൾ ഒരു ഗ്യാപ്പിട്ടാണ് നിന്നത്. ഓവർ ആയിട്ട് ഇടിച്ചുകയറിയുള്ള പെരുമാറ്റം ഒന്നും അവളിൽ നിന്നും ഉണ്ടായില്ല.

പെൺകുട്ടികളുടെ ഭാഗത്തു നിന്ന് വന്ന ചർച്ച എന്ന് പറയുന്നത് വിഷ്ണു വിന്റെ കല്യാണം കഴിഞ്ഞോ എന്നുള്ളത് ആയിരുന്നു.

സാറിനെ കണ്ടാൽ പ്രായം ഒക്കെ ഉണ്ട്, അതുകൊണ്ട് മിക്കവാറും കഴിഞ്ഞു കാണും...

നേഹ പറയുകയാണ്.

ഹേയ്, അത്രത്തോളം ഇല്ലടി.. പിന്നെ പഠിച്ചു പഠിച്ചു അങ്ങ് നടന്നത് കൊണ്ട് ചിലപ്പോൾ പെണ്ണൊന്നും കെട്ടി കാണില്ല.

ഹെലൻ എന്ന ഒരു കുട്ടിയുടെ അഭിപ്രായം അത് ആയിരുന്നു.

എന്തായാലും ശ്രേയ മിസിനോട്‌ നമ്മൾക്ക് ചോദിച്ചു നോകാം.. മിസ് അതൊക്കെ എങ്ങനെ എങ്കിലും ചോദിച്ചു അറിയും.

നേഹ വീണ്ടും പറഞ്ഞു.

" മിസ്സിന് ചെറിയൊരു ഇളക്കം ഉണ്ടോ എന്നൊരു ഡൗട്ട് ഉണ്ട് കേട്ടോ, നീ ശ്രദ്ധിച്ചാരുന്നോടി, സാറിന്റെ കാര്യം പറയുമ്പോൾ ഒക്കെ മുഖത്ത് വല്ലാത്ത ഒരു ചിരി  "

"അങ്ങനൊന്നുമില്ലടി, മിസ്സ് ഒരു പാവമാ, പിന്നെ അവിവാഹിതയായ ഒരു സുന്ദരിയും കൂടി അല്ലേ മിസ്സ്,  അതിന്റെ ഒരു ഇളക്കം അത്രയേ കാണൂ"

 ഹെലൻ പറഞ്ഞു നിർത്തി.


"മ്മ്... എന്തായാലും ഒടുക്കത്തെ ഗ്ലാമർ ആണ്, ചുമ്മാ നോക്കി ഇരിക്കാൻ തൊന്നും, എന്റെ സുന്ദരക്കുട്ടൻ അല്ലേ വിഷ്ണു സാറ്, എന്തൊരു ഗാംഭീര്യമാണ് സാറിന്റെ മുഖത്ത്... ഐ ലവ് യു...."

ദിയ എന്ന് പറയുന്ന ഒരു കുട്ടിയാണ്, ഹെലന്റെ അടുത്ത് വന്നിരുന്നു പറഞ്ഞു.

"ഇവളുമാർക്ക് ഒക്കെ എന്തിന്റെ സൂക്കേടാ, എന്റെ കെട്ടിയോനെ മാത്രം കിട്ടിയൊള്ളോ വായി നോക്കാനു... ..."

അമ്മാളു ഇരിന്നു പിറു പിറുത്തു.

 അപ്പോഴേക്കും ഇന്റർവെൽ ടൈം അവസാനിച്ചിരുന്നു, അടുത്തതും ഒരു ടീച്ചറിന്റെ ക്ലാസ് ആയിരുന്നു
.
ദിവ്യ ടീച്ചർ. ആള് പാവമാണെങ്കിലും പഠിപ്പിക്കുന്ന കാര്യത്തിൽ വളരെ സ്ട്രിക്റ്റ് ആണെന്ന് അമ്മാളുവിന് മനസ്സിലായി, വളരെ വിശദീകരിച്ച് തന്നെയാണ് പോഷൻസ് ഒക്കെ കവർ ചെയ്യുന്നത്, കുട്ടികൾ എല്ലാവരും വളരെ താല്പര്യത്തോടെ കൂടിയായിരുന്നു ദിവ്യ ടീച്ചർ ക്ലാസിൽ ഇരുന്നത്.

ദിവ്യ ടീച്ചറും അമ്മാളുവിനെ പരിചയപ്പെട്ടു..

 വൈദേഹി എന്നാണ് പേരെങ്കിലും തന്റെ വീട്ടിൽ എല്ലാവരും വിളിക്കുന്നത് അമ്മാളു എന്നാണെന്ന് അവൾ കൂട്ടുകാരികളോടൊക്കെ പറഞ്ഞിരുന്നു.

 അതുകൊണ്ട് എല്ലാവരും അവളെ ഇപ്പോൾ അമ്മാളു എന്നാണ് വിളിക്കുന്നത് 

 ലഞ്ച് ബ്രേക്ക് ടൈമിൽ അമ്മാളു നേഹയുടെ കൂടെ വെറുതെ വരാന്തയിലൂടെ നടക്കുകയാണ്..

 സ്റ്റാഫ് റൂമിന്റെ വാതിൽക്കൽ എത്തിയതും അവൾ വെറുതെ ഒന്നു നോക്കി  

 വിഷ്ണു ആരെയോ ഫോണിൽ വിളിച്ചുകൊണ്ട് കസേരയിൽ ഇരിപ്പുണ്ട്.

അവൻ നോക്കുന്നുണ്ടെന്ന് മനസ്സിലായതും അമ്മളു വേഗം തന്നെ അവിടുന്ന് എസ്കേപ്പ് ആയി.

 ബ്രേക്ക് ടൈം കഴിഞ്ഞുള്ള ഫസ്റ്റ് പീരീഡ് വിഷ്ണുവിന്റെതായിരുന്നു.

 അവൻ ക്ലാസിലേക്ക് വന്നതും കുട്ടികൾ തേനീച്ച മൂളും പോലെ മൂളാൻ തുടങ്ങി..

 രാവിലെ കുട്ടികളോട് ഒക്കെ വളരെ ഫ്രണ്ട്ലി ആയിട്ട് സംസാരിച്ചിരുന്ന സാറാണോ ഇപ്പോൾ ഇത്രയ്ക്ക് സ്ട്രിക്റ്റ് ആയിട്ട് പഠിപ്പിക്കുന്നതെന്ന് എല്ലാവർക്കും സംശയം ആയി..

 പോളിമർ കെമിസ്ട്രി ആയിരുന്നു അവന്റെ സബ്ജെക്ട്.

 ഇൻഡസ്ട്രിയൽ കെമിക്കൽസ് ആൻഡ് എൻവിയോൺമെന്റ എന്ന ചാപ്റ്റർ ആയിരുന്നു വിഷ്ണു ആദ്യമായി എടുത്തത്

Industrial chemicals are those with an industrial use - this covers a broad range of chemicals used in inks, plastics, adhesives, paints, glues, solvents, cosmetics, soaps and many other products..

Five of the most common industrial chemicals include sulphuric acid, sodium hydroxide, nitrogen, propylene and ethylene. Industrial chemicals are used to manufacture many in-demand industrial goods, such as distilled petroleum products, plastics, inks, paints, adhesives, cosmetics, and soaps.

 വളരെ വിശദീകരിച്ച് തന്നെ ആയിരുന്നു വിഷ്ണു പഠിപ്പിച്ചത്.

 ഇടയ്ക്ക് പഠിപ്പിച്ചുകൊണ്ടിരുന്ന നേരത്ത് ആൺകുട്ടികളുടെ ഭാഗത്തുനിന്നും ആരോ ഒരാൾ എന്തോ കമന്റ് പറയുവാൻ ശ്രമിച്ചതും, വിഷ്ണു ഒരൊറ്റ അലർച്ചയായിരുന്നു.

 എല്ലാവരും ഞെട്ടിത്തരിച്ചു പോയി അമ്മാളു അടക്കം.


" ഞാനിവിടെ കിടന്ന് തൊണ്ട കീറി വായിട്ടലക്കുന്നത് നിനക്കൊക്കെ അവിടെ കളിച്ചു രസിച്ച് ഇരിക്കുവാൻ വേണ്ടിയല്ല കേട്ടല്ലോ "


 പഠിപ്പിക്കുന്ന നേരത്ത് അത് ശ്രദ്ധിക്കാതെ ഇരുന്നാൽ, നാളെ ഈ പോർഷൻസ് എക്സാം ഇടുമ്പോൾ, മാർക്ക് കിട്ടിയില്ലെങ്കിൽ, ഞാൻ തരുന്ന പണിഷ്മെന്റ്  മേടിക്കാൻ നീ തയ്യാറായി ഇരുന്നോളു. ഒരാളോടല്ല എല്ലാവരോടും കൂടിയാണ് ഞാൻ ഇത് പറയുന്നത്..

 അവൻ പറഞ്ഞതും കുട്ടികൾ എല്ലാവരും വിറച്ചു..

 ടേക്ക് യുവർ നോട്ട് ബുക്ക്സ്..

അവൻ പറഞ്ഞതും കുട്ടികളെല്ലാവരും നോട്ട് എടുത്തു, വിഷ്ണു പറഞ്ഞുകൊടുത്ത ഭാഗങ്ങൾ വളരെ കൃത്യതയോടെ കൂടി എല്ലാവരും എഴുതിയെടുത്തു.


ഇന്ന് പഠിപ്പിച്ച ഭാഗത്തുനിന്നും നാളെ നിങ്ങൾക്ക് എക്സാം ഉണ്ടായിരിക്കും, എല്ലാദിവസവും ആദ്യത്തെ ഫിഫ്റ്റീൻ മിനിറ്റ്സ് , ഒന്നെങ്കിൽ എക്സാം അല്ലെങ്കിൽ ഞാൻ ക്വസ്റ്റ്യൻ ചോദിക്കും.. അത് മസ്റ്റാണ്.. നോ കോംപ്രമൈസ്. ഇനി ഞാൻ പറഞ്ഞ ഈ കാര്യങ്ങൾ ആരും കേട്ടില്ല അറിഞ്ഞില്ല എന്നൊന്നും പറഞ്ഞ് വന്നേക്കരുത്....

 അവൻ കർശനമായി ഞാൻ സ്റ്റുഡൻസി നോടും പറഞ്ഞു.

ഈശ്വരാ ഇയാൾ ഒരു നടയ്ക്കു പോവില്ലെന്ന് തോന്നുന്നത്...ഹോ, എന്തൊരു ജാടയാ....

 കുറച്ചു മുന്നേ വായിനോക്കി ഇരിക്കാൻ എന്തൊരു ചേലാണ് ഈ സാറിനെ എന്നുപറഞ്ഞ ഹെലൻ ആണ് ഇപ്പോൾ ഇമ്മാതിരി ഡയലോഗ് മാറ്റി പറഞ്ഞത്.

അത് കേട്ടതും അമ്മാളുവിന് ചിരി വന്നു.

 നോട്സ് എഴുതി പൂർത്തിയാക്കിയ ശേഷം അവൾ  വിഷ്ണുവിനെ ഒന്ന് പാളി നോക്കി.

 വളരെ ഗൗരവത്തിൽ ഇരു കൈകളും നെഞ്ചിൽ പിണച്ചു കൊണ്ട്,  ക്ലാസിലൂടെ അങ്ങോട്ടും ഇങ്ങോട്ടും നടക്കുകയാണ് വിഷ്ണു..

 യാദൃശ്ചികമായി പോലും ഒരു നോട്ടം അവനിൽ നിന്നും അമ്മാളുവിനെ തേടി വന്നിരുന്നില്ല..


 വൈകുന്നേരം കോളേജ് ടൈം കഴിഞ്ഞതും , അമ്മാളു ബസ്റ്റോപ്പിലേക്ക് വേഗത്തിൽ നടന്നു,  അവിടെ നിന്നും കുറച്ചു മാറി, ഒരു സ്ഥലത്ത് നിൽക്കുവാനാണ് വിഷ്ണു മാളുവിനോട് പറഞ്ഞത്, അതിൻപ്രകാരം അവൾ  നടന്നു പോയ്‌.

 രണ്ടു മിനിറ്റ് കഴിഞ്ഞപ്പോഴേക്കും കണ്ടു വിഷ്ണുവിന്റെ കാർ വരുന്നത്.

 വണ്ടി കൊണ്ടുവന്ന അവൻ നിർത്തിയതും അമ്മാളു ഡോർ തുറന്ന് മുൻപിലേക്ക് കയറിയിരുന്നു.

പാതിവഴി കഴിഞ്ഞിട്ടും അവൻ അമ്മാളുവിനോട് ഒരു അക്ഷരം പോലും മിണ്ടിയില്ല.
ഇടയ്ക്കൊക്കെ അവൾ വിഷ്ണുവിനെ മുഖം തിരിച്ചു നോക്കുന്നുണ്ട്.

 അവൻ പക്ഷേ അങ്ങനെ ഒരാൾ വണ്ടിയിൽ ഉണ്ടെന്ന് ഉള്ള ഒരു കാര്യം പോലും മറന്നുകൊണ്ടാണ് വണ്ടിയോടിച്ചു പോകുന്നത്.

 എന്താണെന്നറിയില്ല അമ്മാളുവിന്റെ ഉള്ളിൽ ഒരു നൊമ്പരം പോലെ......കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story