അമ്മാളു: ഭാഗം 22

ammalu

രചന: കാശിനാഥൻ

പാതിവഴി കഴിഞ്ഞിട്ടും വിഷ്ണു അമ്മാളുവിനോട് ഒരു അക്ഷരം പോലും മിണ്ടിയില്ല.
ഇടയ്ക്കൊക്കെ അവൾ വിഷ്ണുവിനെ മുഖം തിരിച്ചു നോക്കുന്നുണ്ട്.

 അവൻ പക്ഷേ അങ്ങനെ ഒരാൾ വണ്ടിയിൽ ഉണ്ടെന്ന് ഉള്ള ഒരു കാര്യം പോലും മറന്നുകൊണ്ടാണ് വണ്ടിയോടിച്ചു പോകുന്നത്.

 എന്താണെന്നറിയില്ല അമ്മാളുവിന്റെ ഉള്ളിൽ ഒരു നൊമ്പരം പോലെ..

ഇത്രമാത്രം വെറുക്കുവാൻ എന്ത് തെറ്റാണ് ചെയ്തത്... അച്ഛനും അമ്മയും അപ്പച്ചിയും ഒക്കെ പറഞ്ഞത് അക്ഷരം പ്രതി അനുസരിച്ചു..

അതിനു വേണ്ടിയാണോ തന്നോട് ഇങ്ങനെ അകൽച്ച കാണിക്കുന്നത്.

വെളിയിലേയ്ക്ക് നോക്കി ഇരുന്നപ്പോൾ മിഴികൾ രണ്ടും നിറഞ്ഞു തുളുമ്പി, കാഴ്ച്ചയ്ക്ക് മൂടുപടം തീർത്തും.

ഷോളിന്റെ തുമ്പ് കൊണ്ട് മിഴികൾ അമർത്തി തുടച്ചു കൊണ്ട് അങ്ങനെ തന്നെ ഇരുന്നു.

തന്റെ ഫോൺ ശബ്ധിച്ചതും വിഷ്ണു അത് എടുത്തു നോക്കി. ബ്ലു ടൂത് കണക്ട് ചെയ്തത് കൊണ്ട് അവൻ കാർ ഓഡിയോ ഓൺ ആക്കിയിരുന്നു.

ഹെലോ....

ആഹ് മോനേ, ഞാൻ അമ്മാമയാണ്.

മറുതലയ്ക്കൽ നിന്നും അച്ഛന്റെ ശബ്ദം കേട്ടതും അമ്മാളു ഞെട്ടി തിരിഞ്ഞു വിഷ്ണുവിനെ നോക്കി.

തിരിച്ചു അവനും.

അപ്പോളും അവളുടെ മിഴികൾ നിറഞ്ഞു ഒഴുകുകയായിരുന്നു.

"ഹലോ മോനേ... കേൾക്കുന്നുണ്ടോ..."

"ഞാൻ ഡ്രൈവ് ചെയ്യുവാ, അമ്മാളുവിന്റെ കൈയിൽ കൊടുക്കാം "

പറഞ്ഞു കൊണ്ട് അവൻ അമ്മാളുവിനോട് സംസാരിക്കാൻ ആംഗ്യം കാണിച്ചു.

ഹെലോ അച്ഛാ....

ആഹ് മോളെ മാളൂട്ടാ...

അയാളുടെ വിളിയൊച്ച കേട്ടതും അമ്മാളുവിന്റെ മിഴികളിൽ നിന്നും ധാര ധാരയായി മിഴിനീർ ഒഴുകി.

മോളെ....

എന്തോ..

എന്റെ കുട്ടിയ്ക്ക് സുഖം അല്ലെ.

ഉവ്വ്‌..കോളേജിൽ പോയിട്ട് തിരികെ പോരുവാ അച്ചേ..

മ്മ്... ഇന്ന് ഇങ്ങട് ഇറങ്ങുന്നുണ്ടോ മോളെ.

 അച്ഛന്റെ ചോദ്യം കേട്ടതും  അമ്മാളു വിഷ്ണുവിന്റെ മുഖത്തേക്ക് നോക്കി.

ഗൗരവം ആണ്, അത് ഒന്ന് കൂടി കൂടിയ പോലെ ഉണ്ട്..വ്യക്തമാണ് പോകാൻ താല്പര്യം ഇല്ലെന്ന് ഉള്ളത്.

അച്ചേ, മറ്റൊരു ദിവസം ഇറങ്ങാം.. ഇന്നിപ്പോ വീട്ടിൽ എത്തുമ്പോൾ തന്നെ 6 മണി കഴിയും. പിന്നെ അവിടുന്ന് ഇനി റെഡി ആയി ഇല്ലത്തേക്ക്  പോന്നാല്......

മ്മ്... എന്നാൽ പിന്നെ വേറൊരു ദിവസം വരൂ കുട്ടി......

ഉവ്വ്‌... അമ്മ എവിടെ,

അടുത്തുണ്ട്, കൊടുക്കാം...

ഫോൺ കൈമാറുന്നത് അവൾ അറിഞ്ഞു.

അമ്മേ.......

മാളുട്ടി... പുതിയ കോളേജ് ഒക്കെ എങ്ങനെ ഉണ്ട്.

കുഴപ്പംല്യാ.... യാത്രയുടെ ബുദ്ധിമുട്ട് മാത്രം....

ആഹ് കുറച്ചു ദിവസം കഴിഞ്ഞാൽ എല്ലാം ഒന്ന് അഡ്ജസ്റ്റ് ആയി കോളും..

മ്മ്....


"വിശക്കണ്‌ണ്ടാവും അല്ലേ മാളൂട്ടിയേ.... എല്ലാ ദിവസോം ഓടി പാഞ്ഞു കൃത്യം നാലര മണിക്ക് വന്നു ചായേം പലഹാരോം കഴിക്കുന്ന ആളല്ലേ..

അമ്മ പറയുന്നത് കേട്ട് അവൾ ചിരിച്ചു.

പഴംപൊരിയോ വടയോ മറ്റോ മേടിച്ചു തരാൻ വിഷ്ണുട്ടനോട്‌ പറയു ട്ടോ....

മ്മ്മ്....

ആഹ് പിന്നെ, സന്ധ്യ ആയി കഴിഞ്ഞാൽ മുറ്റത്തൂടെ ഒക്കെ അധികം ഇറങ്ങി നടക്കല്ലേ.... ആറു മാസം... അത് വളരെ സൂക്ഷിക്കണം എന്നാണ് പണിയ്ക്കര് പറഞ്ഞത്.. വിഷം തീണ്ടൻ ഒക്കെ ജാതക ദോഷം കാണുന്നുണ്ട്ത്രെ..

ആഹ്, ഞാൻ സൂക്ഷിച്ചു നടന്നോളാം അമ്മേ....

ഹ്മ്മ്.. എന്നാൽ ശരി മോളെ, വെയ്ക്കട്ടെ ഞാന്.

മ്മ്... പിന്നെ വിളിക്കാം.

അവൾ പറഞ്ഞു കഴിഞ്ഞതും വിഷ്ണു ഫോൺ കട്ട്‌ ചെയ്തു.

എന്നേ എന്റെ ഇല്ലത്തേക്ക് കൊണ്ട് വിട്ടേരെ... ഞാൻ അവിടെ നിന്നോളം... എനിക്ക് അതാ ഇഷ്ട്ടം.. എന്റെ അച്ഛേടേം അമ്മേടേം കൂടെ നിൽക്കുന്നത്.


മുന്നിലെ കാഴ്ചകളിലേക്ക് കണ്ണും നട്ടു കൊണ്ട് ആണ് അമ്മാളു പറയുന്നത്.

അരികിൽ ഇരിയ്ക്കുന്നവന് കേട്ട ഭാവം തെല്ലും ഇല്ല..

വിഷ്‌ണുവേട്ടാ... കേൾക്കുന്നുണ്ടോ...

മിണ്ടാതിരിക്കടി... കുറച്ചു നേരം കഴിഞ്ഞു അവളുടെ കല് പില ചിലപ്പ് തുടങ്ങീട്ട്....

അവൻ ശബ്ദം ഉയർത്തി.

എന്നേ എന്റെ ഇല്ലത്തു കൊണ്ട് വിട്.... എനിക്ക് നിങ്ങളുടെ വീട്ടിൽ താമസിക്കാൻ ബുദ്ധിമുട്ട് ഉണ്ട്..

ബുദ്ധിമുട്ട് അറിഞ്ഞു നീ ജീവിച്ചൽ മതി.... ഇല്ലാത്തേയ്ക്ക് എന്നല്ല ഒരിടത്തേക്കും നിന്നെ ഞാൻ കൊണ്ട് പോകില്ല...

എന്റെ ഭഗവാനെ, പണിയക്കര് പറഞ്ഞ പോലെ ഏതെങ്കിലും പാമ്പ്‌ വന്നു കൊത്തി എന്റെ ജീവൻ ഒന്നെടേക്കുവോ. ഇങ്ങനെ ജീവിക്കുന്നതിലും ഭേദം അതാണ്.

അത് പറയുകയും അമ്മാളു വാവിട്ട് കരഞ്ഞു.

പെട്ടന്ന് വിഷ്ണു റോഡിന്റെ ഓരം ചേർത്തു വണ്ടി നിറുത്തി.

ഇറങ്ങേടി... ഇറങ്ങാൻ..

അവന്റെ അലറിച്ചയിൽ അമ്മാളു നടുങ്ങി.

"നിന്റെ ഇല്ലാത്തേയ്ക്ക് പൊയ്ക്കോളൂ, ആരും നിന്നെ തടയില്ല....മ്മ്... വേഗം ആവട്ടെ... ഇറങ്ങെടി..."

വിഷ്ണു ശബ്ദം ഉയർത്തിയതും അമ്മാളു കൈകൾ രണ്ടും മുഖത്തേക്ക് പൊത്തി മുന്നോട്ട് ആഞ്ഞു ഇരുന്നു കരഞ്ഞു.

പറഞ്ഞത് മനസിലായില്ലേ നിനക്ക്, ഇറങ്ങി പൊയ്ക്കോളൻ...

അവളുടെ തോളിൽ പിടിച്ചു കൊണ്ട് വിഷ്ണു ശക്തമായി ഉലച്ചു..

എന്നിട്ട് വീണ്ടും വണ്ടി സ്റ്റാർട്ട്‌ ചെയ്തു, ബസ് സ്റ്റാൻഡിന്റെ അരികിലായി കൊണ്ട് വന്നു നിറുത്തി.

ദാ, ആ കാണുന്ന സ്റ്റാൻഡിൽ നിന്നും ബസ് ഉണ്ട്...വേഗം ഇറങ്ങി പോകാൻ നോക്കെടി...

വിഷ്ണു വീണ്ടും പറഞ്ഞതും അമ്മാളു അവനെ മുഖം തിരിച്ചു നോക്കി.
viഎനിക്ക് എവിടേക്കും പോകണ്ട.....ഞാൻ വെറുതെ പറഞ്ഞത് ആണ്..


പിന്നെ നീ എന്തിനാടി ഇവിടെ കിടന്ന് ബഹളം കൂട്ടുന്നത്..

അച്ഛന്റേം അമ്മടേം ഒപ്പം നിൽക്കാൻ ആഗ്രഹം തോന്നി... അത്ര തന്നെ. ഇനി ഇങ്ങനെ ഒന്നും പറയില്ല ഏട്ടാ...

പാവം അമ്മാളു സങ്കടത്തോടെ അവനെ നോക്കി പറഞ്ഞു.

ഒരിക്കലും ഇനി പറയൂല്ല.... സത്യം..

വാക്കുകൾ ഇടാറാതെരിയ്ക്കാൻ ശ്രദ്ധിച്ചു കൊണ്ട് അവൾ പറഞ്ഞു നിറുത്തി.

പിന്നീട് വിഷ്ണു വണ്ടി മുന്നോട്ട് എടുത്തത്.

വീട് എത്തും വരേയ്കും ഒരക്ഷരം പോലും മിണ്ടിയതുമില്ല..

വണ്ടി കൊണ്ട് വന്നു നിറുത്തിയതും അമ്മാളു പെട്ടന്ന് ഡോർ  തുറന്ന് പുറത്തേക്ക് ഇറങ്ങൻ ഭാവിച്ചു.


കുളി കഴിഞ്ഞു മതി കഴിപ്പ്ഒക്കെ.. "
സീറ്റ് ബെൽറ്റ്‌ ഊരി മാറ്റി കൊണ്ട് വിഷ്ണു പറഞ്ഞു.

"എനിക്ക് ഇപ്പോൾ സൗകര്യം ഇല്ല... നിങ്ങള് കൊണ്ട് പോയ്‌ കേസ് കൊടുക്ക്‌... അല്ല പിന്നെ...".


അവനെ നോക്കി ദേഷ്യപ്പെട്ട കൊണ്ട് അമ്മാളു കുട്ടികളുടെ ഇടയിലേക്ക് ഓടി ചെന്നു.


എല്ലാവരും വരാന്തയിൽ ഹാജർ ആയിരുന്നു.

മാളുട്ടി.. എങ്ങനെ ഉണ്ടായിരുന്നു കോളേജ്ൽ ചെന്നിട്ട്.

ആരൂ ആണ്.

തന്റെ തോളിൽ ഇരുന്ന ബാഗ് എടുത്തു ആരൂവിന്റെ കൈലേക്ക് കൊടുത്തു.

"വിഷ്ണുഏട്ടൻ പഠിപ്പുന്നത് മാത്‍സ് ആണെന്ന് നിന്നോട് ആരാ പറഞ്ഞത്.."

കട്ട കലിപ്പിൽ അമ്മാളു ചോദിച്ചു.

ചെറിയച്ഛൻ പറഞ്ഞു... എന്താടാ.

ഓഹ് ഒരു ചെറിയച്ഛൻ.... എടി അങ്ങേര് കെമിസ്ട്രി ആണ് പഠിപ്പിക്കാൻ വന്നേക്കുന്നത്, എന്റെ ക്ലാസ്സ്‌ ടീച്ചർ ആണ്..

ഈശ്വരാ......

മ്മ്.... ഈശ്വരൻ തന്നെ, വേറെ ഒരിടത്തും ഇല്ലെങ്കിൽ കൊള്ളാം...

അപ്പോളേക്കും വിഷ്ണു കയറി വന്നിട്ട് 
 പോക്കറ്റിൽ നിന്നും ഓരോരുത്തരും ഡയറി മിൽക്ക് എടുത്തു കുട്ടികൾക്ക് മൂന്നു പേർക്കും കൊടുത്തു.

"ഇതാ ചേച്ചി, ഇത് എടുത്തോളൂ..... ഞങ്ങൾ ഷെയർ ചെയ്തു കഴിച്ചോളാം "

മിച്ചു അവളുടെ കൈയിൽ ഉള്ളത് അമ്മാളുവിന്റെ നേർക്ക് നീട്ടി.

"എനിക്ക് വിഷ്ണുവേട്ടൻ നേരത്തെ മേടിച്ചു തന്നതാ... ഇത് നിങ്ങള് തന്നെ കഴിച്ചോളൂട്ടോ..."
. മിച്ചുവിന്റെ കവിളിൽ ഒന്നു തലോടിയ ശേഷം ഋഷിക്കുട്ടന്റെ വയറ്റിൽ ചെറുതായ് ഒരു ഇടി ഒക്കെ വെച്ചു കൊടുത്തു കൊണ്ട് അവൾ അകത്തേക്ക് കയറി.

അപ്പയും മീരേടത്തിയും അടുക്കളയിൽ ആയിരുന്നു.

അമ്മാളുവിന്റെ ശബ്ദം കേട്ട് കൊണ്ട് അവര് സ്വീകരണ മുറിയിലേക്ക് വന്നു..

അപ്പേ... വല്ലാതെ വിശക്കുന്നുല്ലോ...കണ്ണ് പോലും കാണാൻ വയ്യാ "

വയറു തിരുമ്മി കൊണ്ട് പറയുന്നവളെ കണ്ടതും പ്രഭ ചിരിച്ചു.

പോയ്‌ വേഷമൊക്കെ മാറ്റി വാ.. അപ്പ ചായ എടുത്തു വെയ്ക്കാമെ...

അവര് പറഞ്ഞതും അമ്മാളു സ്റ്റെപ്സ് ഓടി കയറി മുകളിലേക്ക്പോയി.

ഡ്രസിങ് റൂമിൽ ചെന്നപ്പോൾ വിഷ്ണു ഇട്ടിരുന്ന ഷർട്ട്‌ ഊരി മറ്റുകയാണ്..

ഒരു ടോപ്പും വലിച്ചെടുത്തു കൊണ്ട് ഇറങ്ങാൻ ഭവിച്ചവളെ വിഷ്ണു പിന്നിൽ നിന്നും പിടിച്ചു വലിച്ചു.

എങ്ങോട്ടാ ഇത്ര വേഗത്തിൽ... പോയ്‌ കുളിച്ചിട്ട് പോടീ........കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story