അമ്മാളു: ഭാഗം 24

ammalu

രചന: കാശിനാഥൻ

"അതെന്താ നീ ക്ലാസ്സിൽ ഇല്ലായിരുന്നോ "

"ഉണ്ടാരുന്നു.. പക്ഷെ എനിക്ക് ഒട്ടും ഇഷ്ട്ടം ഇല്ലാത്ത സബ്ജെക്ട് ആണത്...'

"എന്ന് കരുതി, ആ സബ്ജെക്ട് എഴുതാതെ നീ ഡിഗ്രി കംപ്ലീറ്റ് ചെയ്യുമോ..."


"മ്ച്ചും "

"എന്നാൽ ആ ടെക്സ്റ്റ്‌ എടുത്തു വായിച്ചു പഠിക്ക്... സംശയം ഉള്ളത് ഞാൻ ക്ലീയർ ചെയ്തു തന്നോളം...."

പറഞ്ഞു കൊണ്ട് അവൻ 
കുട്ടികളുടെ അടുത്തേക്ക് പോയ്‌.

അവൾ ആണെങ്കിൽ അനിഷ്ടത്തോടെ വിഷ്ണു പഠിപ്പിച്ചത് ഒക്കെ എടുത്തു വായിച്ചു കൊണ്ട് ഇരുന്നു.


പതിനഞ്ച് മിനിറ്റ് കഴിഞ്ഞതും വിഷ്ണു അമ്മാളുവിന്റെ അടുത്തെയ്ക്ക് വന്നു..

നീ വായിച്ചു നോക്കിയിട്ട് എങ്ങനെ ഉണ്ട്.. മനസ്സിലായോ...

ഹ്മ്മ്.....

എന്നാല് ആ ടെക്സ്റ്റ്‌ ഇങ്ങട് തന്നെ.. ഞാൻ ചോദ്യം ചോദിക്കാം..

പറഞ്ഞു കൊണ്ട് അവൻ കൈ നീട്ടിയതും അമ്മാളു ടെക്സ്റ്റ്‌ ബുക്ക്‌ വിഷ്ണുവിനു കൊടുത്തു 

" വിഷ്ണുവേട്ടൻ എന്തിനാ ഇങ്ങനെ വളഞ്ഞ രീതിയിൽ ചോദ്യം ചോദിക്കുന്നെ, പുസ്തകത്തിൽ അങ്ങനെ അല്ലാലോ ഉള്ളത്... "


താൻ പഠിപ്പിച്ച പാഠ ഭാഗത്തു നിന്നും ഉള്ള അവന്റെ ആദ്യത്തെ ചോദ്യം കേട്ടതും അമ്മാളു തലയ്ക്ക് കയ്യും കൊടുത്തു ഇരുന്ന് കൊണ്ട് പറഞ്ഞു.

"അമ്മാളു, ആൻസർ ദിs question, നിനക്ക് കാര്യം പിടി കിട്ടി കാണുമല്ലോ അല്ലേ "


"അത്രയ്ക്ക് അങ്ങട് പിടി കിട്ടിയില്ല...."


"മ്മ്... ഓക്കേ ടേക്ക് എ നോട്ട് ബുക്ക്‌ and write ദിസ്‌ ആൻസർ 15ടൈംസ് ..."


"ങ്ങെ "

"പതിനഞ്ച് തവണ നീയ് ഈ ഉത്തരം എഴുതി പഠിക്ക്, എന്നിട്ട് ആവാം ബാക്കി "

"വിഷ്ണുവേട്ടാ......ഇത്രയും വലിയ രണ്ടു പാരഗ്രാഫ് പതിനഞ്ച് തവണയോ.... ഞാൻ വായിച്ചു പഠിച്ചോള ."


"പറയുന്നത് കേട്ടാൽ മതി... ഇങ്ങോട്ട് ഒരക്ഷരം പോലും മിണ്ടരുത്...."

"അത് എവിടുത്തെ ന്യായം ആണ്, എനിക്ക് പറയാൻ ഉള്ളത്, ഞാൻ പറയും... അത് ഏത് അരികൊമ്പൻ ആണേലും ശരി.."

ചുണ്ട് കൂർപ്പിച്ചു പറയുകയാണ് അമ്മാളു..

"ടി.... പതിനഞ്ച് തവണ ഇത് എഴുതിക്കോ വേഗം... ഇത് കഴിഞ്ഞിട്ട് വേണം അടുത്ത പോർഷൻ എടുക്കാന്... എന്നേ വെറുതെ ദേഷ്യം പിടിപ്പിക്കരുത് "


പറഞ്ഞു കൊണ്ട് വിഷ്ണു, അമ്മാളുവിന്റെ അരികിലായ് കിടന്ന കസേരയിൽ ഇരുന്നു.

അമ്മാളുവിന്റെ മുഖം ഒക്കെ അരിശം വന്നിട്ട് ചുവന്നു.

അവൾ കലിപ്പിച്ചു നോക്കി കൊണ്ട് ഇരിക്കുകയാണ് വിഷ്ണുവിനെ.

"നീ എഴുതുന്നില്ലേ "

വിഷ്ണു ശബ്ദം ഉയർത്തി.

പെട്ടന്ന് തന്നെ പെണ്ണ് നോട്ട് ബുക്ക്‌ എടുത്തു. എന്നിട്ട് എഴുതി തുടങ്ങി.

മൂന്നു തവണ  എഴുതിയപ്പോൾ അവൾക്ക് കൈ കഴച്ചു തുടങ്ങി.

നാലാമത്തെതും കൂടി ഒരു പ്രകാരം കംപ്ലീറ്റ് ആക്കിയിട്ടു അവൾ വിഷ്ണുവിന്റെ നേർക്ക് നോട്ട് ബുക്ക് നീട്ടി.

"നിന്നോട് എത്ര തവണ എഴുതാൻ ആണ് പറഞ്ഞത്...."


"15

"എന്നിട്ട് ഇത് എത്ര ഉണ്ട് "

"4"


"ബാക്കി 11"


"എനിക്ക് ഇത്രയും എഴുതിയപ്പോൾ എല്ലാം മനസിലായി "

. "ബാക്കി കൂടി എഴുത്"

"അത് ഒന്നും പറ്റില്ല ഏട്ടാ.... എനിക്ക് കൈ കഴച്ചു..."

പറഞ്ഞു പൂർത്തിയാക്കും മുന്നേ വിഷ്ണു എഴുന്നേറ്റു വന്നു അവളുടെ കൈ മുട്ടിനു മുകളിലായി ഉള്ള ഭാഗത്തു അമർത്തി നുള്ളി.


ആഹ്.... അമ്മേ.... 

ഉറക്കെ നിലവിളിക്കാൻ പോയവളുടെ വായ അവൻ തന്റെ കൈ കൊണ്ട് മൂടി...

എടി... ശബ്ദം ഉണ്ടാക്കിയാൽ ഉണ്ടല്ലോ..നിന്നെ പിന്നെ എന്താണ് ഞാൻ ചെയ്യുന്നത് എന്ന് എനിക്ക് പോലും അറിയില്ല കേട്ടോ... "

അവളുടെ മുഖത്തേക്ക് തന്റെ മുഖം അടുപ്പിച്ചു കൊണ്ട് വിഷ്ണു പറഞ്ഞു.

വേദന എടുത്തിട്ട് അമ്മാളുവിന്‌ കണ്ണിൽ നിന്നും കുടുകുടാന്ന് കണ്ണീരു ചാടി.

വിഷ്ണുവിനെ പിടിച്ചു ഒറ്റ തള്ള് വെച്ച് കൊടുത്തിട്ട് അവൾ പുറത്തേക്ക് ഇറങ്ങി ഓടാൻ ഭാവിച്ചു.

പെട്ടന്ന് അവൻ അമ്മാളുവിന്റെ പിന്നിലേക്ക് ചെന്നു അവളുടെ വയറിൽ ഒരു കൈ കൊണ്ട് വട്ടം ചുറ്റി പിടിച്ചു.മറു കൈ കൊണ്ട് വാതിൽ അടച്ചു കുറ്റി ഇട്ടു.

"പോയിരുന്നു എഴുത് "

"ഇല്ല......"


"അമ്മാളു... പറയുന്നത് കേൾക്കു "

"ഇല്ലെങ്കിലോ..."

"ഇല്ലെങ്കിൽ നിന്നെ ഇപ്പോൾ ഞാന് ഫ്രഞ്ച് കിസ്സ് ചെയ്യും....അത് വേണോ... അതോ ഇപ്പോൾ എഴുതുന്നുണ്ടോ "

തന്റെ വലം കൈ കൊണ്ട് ചുണ്ട് ഒന്ന് അമർത്തി തുടച്ചു വിഷ്ണു നോക്കിയതും അമ്മാളു പേടിച്ചു വിറച്ചു.

എന്നിട്ട് ഒറ്റ ഇരുപ്പിന് എഴുതി തീർത്തു.


"ഹ്മ്മ്... അപ്പോൾ പേടി ഉണ്ട് "

വിഷ്ണു പിറു പിറുത്തു..

"പേടി ആയിട്ടല്ല.... നിങ്ങളുടെ ആ പരട്ട ഉമ്മ എനിക്ക് ഒന്നും വേണ്ട..... അയ്യേ... ഓർത്തിട്ട് ശർദ്ധിയ്ക്കാൻ വരുവാ അതുകൊണ്ട് പെട്ടന്ന് എഴുതിയെ..."

അവള് പറഞ്ഞതും അവൻ തരിച്ചു ഇരുന്ന് പോയ്‌..

ഹോ.... ചില നേരത്ത് എന്തൊരു പാവം ആണ്, ഇരുപ്പൊക്കെ കണ്ടാൽ, ഇത്രേം നല്ലഒരെണ്ണം ഈ നാട്ടിൽ ഇല്ലെന്ന് തോന്നും,ചിലപ്പോളോ ഇവളുടെ വായിൽ നിന്ന് വീഴുന്നത് ഒക്കെ കേട്ടാൽ ഗംഗയിൽ പോയ്‌ മുങ്ങി കുളിച്ചു തോർത്തേണ്ട അവസ്ഥയാണ്.


വിഷ്ണു മനസ്സിൽ ഓർത്തു കൊണ്ട് ബാക്കി ഭാഗങ്ങൾ കൂടി അവൾക് പഠിപ്പിച്ചു കൊടുത്തു.

ഏകദേശം ഒരു മണിക്കൂർ മിച്ചം എടുത്തണ് അമ്മാളു പഠിച്ചു എഴുന്നേറ്റത്..
എന്നാല് കുട്ടികൾ ഒക്കെ നേരത്തെ ഇറങ്ങി പോയിരുന്നു.


"ഹ്മ്മ്... കഴിഞ്ഞെങ്കിൽ ഇനി താഴേക്ക് പൊയ്ക്കോളൂ.... എന്നിട്ട് നേരത്തെ ഭക്ഷണം കഴിച്ചു വന്നു കിടക്കാൻ നോക്ക്...."

"മ്മ്... ഉത്തരവ് "

പറഞ്ഞു കൊണ്ട് അവൾ എഴുന്നേറ്റു....


"എടോ വിഷ്ണുദത്ത..... ഞാനേ ഇന്ന് പതിനൊന്നു മണി ആവാതെ ഇനി ഈ റൂമിലേക്ക് വരില്ല... കണ്ടോ "

ഊറി ചിരിച്ചു കൊണ്ട് അവൾ സ്റ്റെപ്പ് ഒന്നൊന്നായി ഇറങ്ങി പോയ്‌.

അപ്പോളേക്കും അമ്മയും ഏടത്തിയും അത്താഴം വിളമ്പി വെച്ചു.

ആരുവും അവരെ ഹെല്പ് ചെയ്യുന്നുണ്ട്..

അച്ഛനും ഏട്ടനും ഒക്കെ എത്തിയിട്ടുണ്ട്, 

അന്നും പതിവ് പോലെ അമ്മാളു മാറി ഇരുന്നാണ് കഴിച്ചത്.. നോൺ വെജ് ന്റെ സ്മെല്ല് അവൾക്ക് സഹിക്കാൻ പറ്റില്ല..

അച്ഛനും അമ്മയും ഏട്ടനും ഒക്കെ എല്ലാവരും ആയിട്ട് വർത്താനം ഒക്കെ പറഞ്ഞു ഇരിപ്പുണ്ട്.

വിഷ്‌ണു പതിവ് പോലെ നിശബ്ദൻ ആയിരുന്നു..

ഭക്ഷണം കഴിച്ചു എഴുന്നേറ്റ ശേഷം അവൾ അടുക്കളയിൽ ചെന്നു പ്ലേറ്റസ് ഒക്കെ കഴുകി വെയ്ക്കാൻ സഹായിച്ചു.

മീര ആണെങ്കിൽ വേണ്ടന്ന് ഒക്കെ പറഞ്ഞു അവളെ മടക്കി അയക്കാൻ ശ്രെമിച്ചു എങ്കിലും അമ്മാളു അവളുടെ ഒപ്പം നിന്നു..

പിന്നീട് കുട്ടി പട്ടാളങ്ങളുടെ കൂടെ ഇരുന്ന് കഥ പറച്ചിൽ ആയിരുന്നു..

മീര കുറച്ചു കായ വറുത്തതും കൊണ്ട് വന്നു കൊടുത്തു.

എല്ലാവരും കൂടി പാട്ടും പാടി, കഥയും പറഞ്ഞു അങ്ങനെ ഇരുന്നു.


സമയം അപ്പോൾ 10മണി ആയിരുന്നു....കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story