അമ്മാളു: ഭാഗം 25

ammalu

രചന: കാശിനാഥൻ

അമ്മാളു ആണെങ്കിൽ കുട്ടി പട്ടാളങ്ങളുടെ കൂടെ ഇരുന്ന് കഥ പറച്ചിൽ ആയിരുന്നു..

മീര കുറച്ചു കായ വറുത്തതും കൊണ്ട് വന്നു കൊടുത്തു.

എല്ലാവരും കൂടി പാട്ടും പാടി, കഥയും പറഞ്ഞു അങ്ങനെ ഇരുന്നു.


സമയം അപ്പോൾ 10മണി ആയിരുന്നു.


"മക്കളെ, എല്ലാവരും വന്നു കിടന്നേ, നേരം 10 മണി ആയല്ലോ... നാളെ സ്കൂളിൽ പോകേണ്ടത് അല്ലേ "

സിദ്ധുഏട്ടന്റെ ശബ്ദം കേട്ടതും അമ്മാളു പെട്ടന്ന് തിരിഞ്ഞു നോക്കി.. ഒപ്പം ഇരിപ്പിടത്തിൽ നിന്നും അവൾ ചാടി എഴുന്നേറ്റു. പിന്നാലെ കുട്ടിപ്പട്ടാളവും.

 
 അമ്മാളുവിനോട് ഗുഡ് നൈറ്റ് പറഞ്ഞശേഷം, അവര് മൂന്നുപേരും സിദ്ധു ഏട്ടന്റെ ഒപ്പം  പോകുന്നത് നോക്കി അവൾ മുകളിലേക്ക് കയറി പോയ്‌.

 റൂമിലേക്ക് പോകുവാൻ അല്പം പോലും മനസ്സ് അവൾക്കില്ലായിരുന്നു,  അതുകൊണ്ട് അവൾ വെറുതെ ബാൽക്കണിയിലേക്ക് പോയിരുന്നു.

മഞ്ചാടി വാരി ഇട്ടത് പോലെ മിന്നി തിളങ്ങി നിൽക്കുന്ന ആയിരം താരകങ്ങൾ....

അവർക്ക് ഒത്ത നടുവിലായി പാലൊളി തൂകി നിൽക്കുന്ന നില..

പണ്ട് എവിടെയോ കഥ പുസ്തകത്തിൽ ഒക്കെ കണ്ടത് പോലെ താരകങ്ങൾക്കും നിലയ്ക്കും ഒക്കെ കണ്ണും മൂക്കും ചെവിയും ഒക്കെ സങ്കല്പിച്ചു നോക്കി കൊണ്ട് പെണ്ണ് അതേ നിൽപ്പ് തുടർന്ന്.

കുറച്ചു ഏറെ നേരം..

നേരം പതിനൊന്നു ആയി..... 

അവൾ വിഷ്ണുവിന്റെ അരികിലേക്ക് പോയതേ ഇല്ല..

ദിവാ സ്വപ്നങ്ങൾ കണ്ടു കൊണ്ട് റൈലിൽ പിടിച്ചു കൊണ്ട് അങ്ങനെ നിന്നു.

പിന്നിൽ ആരെങ്കിലും വന്നോ എന്നൊരു സംശയം തൊന്നും മുന്നേ, അവളുടെ മുടിയിഴകളിൽ ആരോ മുഖം പൂഴ്തും പോലെ തോന്നി, ഒപ്പം കാതിലൊരു സ്പർശം..

ആഹ്....

ഉറക്കെ നിലവിളിക്കാൻ തുടങ്ങിയവളെ തിരിച്ചു തനിക്ക് അഭിമുഖം ആയി വിഷ്ണു നിറുത്തി.

"നിന്നെ അനുസരിപ്പിക്കാൻ എനിക്ക് അറിയാൻ മേലാഞ്ഞിട്ട് അല്ല കേട്ടോ...."

മുരണ്ടു കൊണ്ട് അവൻ അമ്മാളുവിന്റെ കൈ തണ്ടയിൽ പിടിച്ചു. എന്നിട്ട് അവളെയും കൂട്ടി റൂമിലേക്ക് പോയ്‌.

കാതിന്നിട്ട് നന്നായി ആയിരുന്നു വിഷ്ണു കിഴുക്കി വിട്ടത്.അമ്മാളുവിന് വേദന എടുത്തിട്ട് വയ്യാ...

ഇതിപ്പോ രണ്ടാമത്തെ തവണയാ.

കുറച്ചു മുന്നേ കൈയിൽ പിച്ചി.


അവന്റെ പിടിത്തം വലിച്ചു കുടഞ്ഞു എറിഞ്ഞു കൊണ്ട് അമ്മാളു ബെഡിലേക്ക് കയറി തിരിഞ്ഞു കിടന്നു.

"ഇതിന്റെ പകരം താൻ വീട്ടിയിരിക്കും... ഇല്ലെങ്കിൽ കണ്ടോ.. "

അവൾ മനസ്സിൽ പിറു പിറുത്തു.
കൊണ്ട് അങ്ങനെ കിടന്നു.


"നിന്നോട് നേരത്തെ വന്നു കിടക്കാൻ ഞാൻ പറഞ്ഞത് അല്ലേ,"

വിഷ്ണുവിന്റെ ശബ്ദം മുഴങ്ങി.

"എനിക്ക് ഇവിടേയ്ക്ക് വരുന്നത് ഇഷ്ട്ടം അല്ല... ആ പിള്ളേരുടെ കൂടെ ഇരിക്കുന്നതാണ് ഇഷ്ട്ടം "

അവൾ പെട്ടന്ന് ഉത്തരം കൊടുത്തു..

എന്നിട്ട് അവന്റെ നേർക്ക് തിരിഞ്ഞു കിടന്നു.

നിങ്ങൾക്ക് ഒരു വിചാരം ഉണ്ട്, വല്യ ഏതോ കൊമ്പൻ ആണെന്ന്... ഒക്കെ വെറുതെയാ..."

.
"ആഹ് ആയിക്കോട്ടെ "


"പഠിപ്പിക്കണ കോളേജില് സ്വന്തം ഭാര്യ ആരാണെന്ന് നാലാളോട് തുറന്ന് പറയാൻ പറ്റാത്തവൻ അല്ലേ, നാണമില്ലല്ലോ "


അവൾ അത് പറയുമ്പോൾ വിഷ്ണു മുഖം തിരിച്ചു നോക്കി.

" കെട്ടുന്നില്ലെന്ന് പറഞ്ഞു നടന്നിട്ട് ഒരു കിള്ന്ത്‌ പെണ്ണിനെ ചുളിവിൽ കിട്ടിയല്ലോ, കിളവന്..... "


അവൻ എന്തെങ്കിലും പറയും എന്ന് കരുതി പെണ്ണ് ഓരോന്ന് വിളിച്ചു കൂവി.

എന്നാൽ വിഷ്ണു അവളോട് തിരിച്ചു ഒരു മറുപടി പോലും പറഞ്ഞില്ല.


"ഹോ, എന്റെ വിധി... അല്ലാണ്ട് എന്തോ പറയാനാ... ആരെങ്കിലും അറിയുന്നുണ്ടോ ആവോ പുന്നാര മോന്റെ വിശേഷം....കണ്ടോ, വലിച്ചെറിഞ്ഞു കളഞ്ഞിട്ട് ഒരൊറ്റ പോക്ക് പോകും... അമ്മാളുനോട കളി "

പറഞ്ഞു പൂർത്തിയാക്കും മുന്നേ വിഷ്ണു തന്റെ ഇടത് കൈ കൊണ്ട് അമ്മാളുവിനെ പിടിച്ചു നെഞ്ചിലേക്ക് ഇട്ടിരുന്നു.

ആഹ്.... വിട്ടേ അങ്ങട്.

ഓർക്കാപ്പുറത്തു ആയതിനാൽ അവൾ കിടന്ന് കുതറി.

അപ്പോളേക്കും അവന്റെ മറ്റേ കൈയും കൂടി ചേർന്നു അവളെ പൊതിഞ്ഞു പിടിച്ചു.

"ഒരക്ഷരം പോലും മിണ്ടാതെ കിടന്നോണം കേട്ടല്ലോ "

വിഷ്ണുവേട്ടാ... വിട്ടേ മര്യാദക്ക്.....

തന്റെ നെഞ്ചിനിട്ട് ഇടിച്ചുകൊണ്ട് പറയുന്ന പെണ്ണിന് താക്കീത് നൽകി അവൻ പറഞ്ഞു.

"മര്യാദക്ക് എന്നേ താഴെ ഇറക്കി കിടത്തുന്നുണ്ടോ "

"ഇല്ല..... ഈ കിളവന്റെ കൂടെ ഇങ്ങനെ കിടന്നാൽ മതി, എന്തേലും പറ്റുമോന്ന് നോക്കട്ടെ "

തന്റെ മാറിടങ്ങൾ അവ്നിൽ ടച്ച്‌ ചെയ്യാതിരിക്കാൻ അല്പം ഉയർന്നു കൊണ്ട് ആണ് അമ്മാളുവിന്റെ നിൽപ്പ്.

അത് അവനു മനസിലാകുകയും ചെയ്തു.

ദേ... എന്നേ ഇറക്കി വിട്, ഇല്ലെങ്കിൽ ഞാൻ നിങ്ങളെ കടിച്ചു പറിക്കും..

ഇക്കുറി അവൻ ഒന്ന് ഞെട്ടി.
കൈകൾ ഒന്ന് അയഞ്ഞു.

എങ്കിലും പിടിത്തം വിട്ടിരുന്നില്ല.


" വിഷ്ണുഏട്ടാ, മര്യാദ ആണെങ്കിൽ മര്യാദ, ഇല്ലെങ്കിൽ വിവരം അറിയും, വിടുന്നുണ്ടോ വേഗം "

പെട്ടന്ന് അവൻ കണ്ണുകൾ ഇറുക്കി അടച്ചു ഉറങ്ങും പോലെ കിടന്നു..

"ഞാൻ ഇവിടെ കടിച്ചു പറിക്കും.. ഉറപ്പ് "

പറഞ്ഞു കൊണ്ട് അവൾ വിഷ്ണുവിന്റെ നെഞ്ചിലൊന്നു തൊട്ട് നോക്കി.

അപ്പോളേക്കും പാവം വിഷ്ണു പേടിച്ചു പോയ്‌..

ആ തക്കം നോക്കി അമ്മാളു ഊർന്ന് ഇറങ്ങി കിടന്നു.

"നാളെ മുതൽക്ക് രാത്രി പത്തു മണിക്ക് മുന്നേ വന്നു കിടന്നോണം, കേട്ടല്ലോ "

"കേട്ട്.. പക്ഷെ എപ്പോ കിടക്കണം എന്നതൊക്കെ എന്റെ ഇഷ്ട്ടം ആണ് ഏട്ടാ....ഞാൻ ചിലപ്പോൾ ഒക്കെ ഉറങ്ങുമ്പോൾ പാതിരാത്രി ആവും, ശീലം ആയി പോയ്‌... അതിനീ ആരു പറഞ്ഞാലും മാറ്റാൻ ഒക്കില്ല..."

പറഞ്ഞു കൊണ്ട് അവൾ ബെഡ് ഷീറ്റ് വലിച്ചെടുത്തു കഴുത്തു വരെ മൂടി കിടന്നു.

****

പിറ്റേ ദിവസം അമ്മാളു ഉണർന്ന് കുളി ഒക്കെ കഴിഞ്ഞു താഴേക്ക് ഇറങ്ങി ചെന്നപ്പോൾ മീരേടത്തി അടുക്കളയിൽ ഉണ്ട്.

"എന്താ ഏട്ടത്തി ഇന്ന് കറി വെക്കേണ്ടത്..."

അവളുടെ ചോദ്യം കേട്ട് മീര തിരിഞ്ഞു നോക്കി.


ആഹ്, മോളെ.......

അവരാരും എഴുന്നേറ്റില്ലേ.

എല്ലാവരും എഴുന്നേറ്റു കാണും, പഠിക്കുവാരിക്കും...

മ്മ്....

കോവയ്ക്ക എടുത്തു വെള്ളത്തിൽ ഇട്ട് വെച്ചിട്ടുണ്ട് മീര.

അതെല്ലാം കഴുകി എടുത്തു കൊണ്ട് വന്നു ഒരു കസേരയിൽ ഇരിയ്ക്കുകയാണ് അമ്മാളു.

"ചായ കുടിച്ചിട്ട് മതി...."

പറഞ്ഞു കൊണ്ട് മീര വന്നു അവളോട് പാത്രം മേടിച്ചു. എന്നിട്ട് ഒരു കപ്പ് ചായ എടുത്തു കൊടുത്തു.

"അപ്പ എവിടെ.. കണ്ടില്ലലോ "

"പൂജാ മുറിയിൽ കാണും "

"മ്മ്...ഏടത്തി ചായ കുടിച്ചോ "

"ഉവ്... ഞാൻ കാലത്തെ എഴുന്നേറ്റു വന്നാൽ ആദ്യം ചായ കുടിക്കും... എന്നിട്ട് ജോലികൾ ഒക്കെ ചെയ്യൂ.. ഇല്ലെങ്കിൽ ഒരു ഉഷാറ് വരില്ല...."


"മ്മ്...."

അവൾ ഓരോരോ സംശയം ഒക്കെ ചോദിച്ചു കൊണ്ട് മീരയുടെ അടുത്ത് നിന്നു.

എന്നിട്ട് കോവയ്ക്കാ മെഴുക്കുവരട്ടി വെയ്ക്കാൻ നീളത്തിൽ കനം കുറച്ചു അരിഞ്ഞു, ഒപ്പം പച്ച മുളകും ചെറിയ ഉള്ളിയും ഒക്കെ നെടുകെ പിളർന്നു വെച്ചു.

അപ്പോളേക്കും കാലത്തെയ്ക്ക് ഉള്ള അപ്പവും മുട്ട റോസ്റ്റും ഒക്കെ മീര റെഡി ആക്കി വെച്ചു..


അമ്മാളുവിന് മുട്ട ഇടാതെ കൊണ്ട് കുറച്ചു സവാളറോസ്റ്റ് ചെയ്തത് വെച്ചു.

മോള് പോയ്‌ റെഡി ആയിക്കോ.. നേരം വൈകിയാൽ വിഷ്ണുട്ടൻ ചീത്ത പറയും..

പ്രഭയപ്പ പറഞ്ഞതും അവൾ മുകളിലേക്ക് പോയ്‌.


ഓഹ് അരിക്കൊമ്പൻ ഇത്ര വേഗം റെഡി ആയോ.

ഡ്രസിങ് റൂമിൽ നിന്നും കോളേജിലേക്ക്പോകാൻ ഇറങ്ങി വരിക ആയിരുന്നു വിഷ്ണു.

അപ്പോളാണ് അമ്മാളുവിനെ കണ്ടത്.....കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story