അമ്മാളു: ഭാഗം 26

ammalu

രചന: കാശിനാഥൻ

മോള് പോയ്‌ റെഡി ആയിക്കോ.. നേരം വൈകിയാൽ വിഷ്ണുട്ടൻ ചീത്ത പറയും..

പ്രഭയപ്പ പറഞ്ഞതും അവൾ മുകളിലേക്ക് പോയ്‌.


ഓഹ് അരിക്കൊമ്പൻ ഇത്ര വേഗം റെഡി ആയോ.

ഡ്രസിങ് റൂമിൽ നിന്നും കോളേജിലേക്ക്പോകാൻ ഇറങ്ങി വരിക ആയിരുന്നു വിഷ്ണു.

അപ്പോളാണ് അമ്മാളുവിനെ കണ്ടത്.

"നീ ഇന്ന് കോളേജിൽ പോകുന്നില്ലേ..."

അവൻ ശബ്ദം ഉയർത്തി 

"മ്മ്...."

എന്നിട്ട് ഇത്രേം നേരം എവിടായിരുന്നു നീയ് "

ചോദിക്കുന്നതിനു ഒപ്പം തന്നെ അവൻ വന്നു അമ്മാളുവിന്റെ കൈ തണ്ടയിൽ കയറി പിടിച്ചു വലിച്ചു കൊണ്ട് ഡ്രസിങ് റൂമിന്റെ ഭാഗത്തേക്ക് കൊണ്ട് പോയ്‌.

"വിട്ടേ... ഇതെന്താ ഈ കാണിക്കുന്നേ "

അമ്മാളു അവന്റെ പിടിത്തം വിടുവിക്കുവാൻ ശ്രെമിച്ചു എങ്കിലും അതെല്ലാം വിഫലമായി..

"നീ ആരെ തോൽപ്പിക്കാൻ ആണ്, എന്നെയോ..."

അവളുടേ മുഖം പിടിച്ചു മേല്പോട്ട് ഉയർത്തിയ ശേഷം വിഷ്ണു ചോദിച്ചു 

"അതിനു വേണ്ടി ആണോടി നിന്റെ ഈ കോലം കെട്ട് "


"ഞാൻ എന്ത് ചെയ്തുന്നാ ഏട്ടൻ പറയുന്നേ "

"ഞാൻ നിന്നോട് പല കാര്യങ്ങൾ ആവർത്തിച്ചു പറഞ്ഞു... എന്നിട്ട് എന്തെങ്കിലും അനുസരിച്ചോ...."


അത് പറയുകയും അമ്മാളു വിന്റെ നെറ്റി ചുളിഞ്ഞു.

, "പത്തു മണി ആകുമ്പോൾ വന്നു കിടക്കണം എന്ന് പറഞ്ഞു... എന്നിട്ട് ഇന്നലെ രാത്രി നീ കിടന്നത് എപ്പോളാ "

എനിക്ക് ഉറക്കം വരഞ്ഞിട്ട് അല്ലേ ഏട്ടാ..

അല്ല..... ഞാൻ പറയുന്നത് അനുസരിക്കാൻ നിനക്ക് സൗകര്യം ഇല്ല എന്ന് നിനക്ക് തോന്നി.. അത് എന്നേ ഒന്ന് അറിയിച്ചു തരണം.. അതിനു വേണ്ടിയാണ് നീ ഇന്നലെ ആ പരിപാടി കാണിച്ചേ, ഇല്ലെന്ന് എന്റെ മുഖത്ത് നോക്കി പറയാൻ പറ്റുമോ അമ്മാളു....?

അവൻ ചോദിച്ചതും ആ മിഴികൾ താഴ്ന്നു.


പറ്റില്ല... നിനക്ക് പറയാൻ പറ്റില്ലടി.. കാരണം, നിന്റെ ഉള്ളിന്റെ ഉള്ളിൽ അതായിരുന്നു ഉദ്ദേശം.... ഇപ്പോൾ നീ കാണിച്ചതും അത് തന്നെ...ഞാൻ നിന്നോട് നേരത്തെ  ഒരുങ്ങി വരണം കോളേജിലേക്ക് പോകേണ്ടത് ആണെന്ന് പറഞ്ഞപ്പോൾ അതും നിനക്ക് ഇപ്പൊ സൗകര്യം ഇല്ല..... അത് കാണിയ്ക്കുവാൻ വേണ്ടി നീ അടുക്കളയിൽ ചുറ്റി പറ്റി നിന്നത് 
അല്ലേ അമ്മാളു.


"മീരേടത്തിയേ സഹായിക്കുക ആയിരുന്നു....."

അവൾ പിറു പിറുത്തു.

"നീ ആണോ എല്ലാ ദിവസവും ഇവിടെ സഹായിക്കാൻ നിൽക്കുന്നത് "


"അല്ല...."


"പിന്നെ....."

"ഒരുപാട് ജോലികൾ ഇല്ലേ... ഏടത്തി ഒറ്റയ്ക്ക് "

"ആരുവും മിച്ചുവും ഒക്കെ ഉണ്ടായിരുന്നോ "

"ഇല്ല...."

"അവരെവിടെ ആയിരുന്നു "

"പഠിക്കുവാരിന്നു "

"മ്മ്... അങ്ങനെയാണ് വേണ്ടത്...,"
"എനിക്ക് അങ്ങനെ പറ്റുമോ... ഞാൻ ഈ വീട്ടിലെ മരുമകൾ ആണ്, കുറച്ചു ഉത്തരവാദിത്തം ഒക്കെ എനിക്കും ഉണ്ട് വിഷ്ണുവേട്ട..."


"എന്ത് ഉത്തരവാദിത്തം... നാണമില്ലെടി നിനക്ക് ഇങ്ങനെ ഒക്കെ പറയാൻ...... നന്നായി പഠിച്ച ഡിഗ്രി കംപ്ലീറ്റ് ആക്കണ്ടേ... അതിനു പകരം അവള് പിള്ളകളിയും ആയിട്ട് നടക്കുവാ..."

അവൻ ശരിക്കും അമ്മാളു വീനെ വഴക്ക് പറഞ്ഞു.

"വേഗം പോയ്‌ റെഡി ആയി വാടി... നേരം എത്ര ആയെന്ന് അറിയാമോ നിനക്ക് "

ശബ്ദം ഉയർത്തി കൊണ്ട് വിഷ്ണു അവളെ നോക്കി പേടിപ്പിച്ച ശേഷം പുറത്തേക്ക് ഇറങ്ങി പോയ്‌.


ഓടി ചെന്നി വാഷ് റൂമിൽ കേറി മുഖം ഒക്കെ കഴുകി വൃത്തിയാക്കി ഇറങ്ങി വന്നു.

ഒരു ചുരിദാർ എടുത്തു അണിഞ്ഞു.

എന്നിട്ട് ലൈറ്റ് ആയിട്ട മേക്കപ്പ് ചെയ്തു.

ബാഗിൽ പുസ്തകംവും ബുക്ക്‌സും ഒക്കെ വെച്ചു 

പെട്ടന്ന് തന്നെ അമ്മാളു റെഡി ആയി താഴേക്ക് ഇറങ്ങി ചെന്നു.

നോക്കിയപ്പോൾ വിഷ്ണു അപ്പവും മുട്ട കറിയും കഴിച്ചു കൊണ്ട് ഇരിക്കുന്നു..ബാക്കി ആരും തന്നെ ഇല്ല...

"എന്ത് നോക്കി നിൽക്കുവാ, വന്നിരിന്നു ബ്രേക്ക്‌ ഫാസ്റ്റ് കഴിക്ക്..."

വിഷ്ണു പറഞ്ഞതും അമ്മാളു ഓടി വന്നു അവന്റെ അരികിൽ ഇരുന്നു ഒരു അപ്പത്തിന്റെ പാതി കഴിച്ചു തീർത്തു.
ഒരു ഗ്ലാസ്‌ വെള്ളവും കുടിച്ചു.

അപ്പോളേക്കും വയറു നിറഞ്ഞു എന്ന് പറഞ്ഞു അവൾ എഴുന്നേറ്റു അടുക്കളയിലേക്ക്പോയി.

പത്തു മിനിറ്റനു ഉള്ളിൽ ഇരുവരും കോളേജിലേക്ക് പോകാൻ ആയി യാത്ര പറഞ്ഞു ഇറങ്ങി..

യാത്രയിൽ പതിവ് പോലേ വിഷ്ണുവിന്റെ മുഖത്തു ഗൗരവം വാരി വിതറിയിരുന്നു.

അമ്മാളു ഇടയ്ക്കൊക്കെ ഒന്നും അറിയാത്ത പോലെ പാളി നോക്കുന്നുണ്ട്.

പക്ഷെ അവൻ മൈൻഡ് ചെയ്യുന്നില്ല താനും.

തലേ ദിവസം അവളെ കൊണ്ട് ഇറക്കിയ സ്ഥലത്ത് തന്നെ അന്നും അവൻ ഇറക്കാൻ തുടങ്ങി.

എന്നേ ഇവിടെ ഇറക്കണ്ട... അകത്തു പാർക്കിങ്ങിൽ ഏട്ടൻ ഇറങ്ങുന്ന സ്ഥലത്തു ഞാനും ഇറങ്ങിക്കോളാം..

അല്പം കുറുമ്പോട് കൂടി പറയുന്നവളെ അവൻ മുഖം തിരിച്ചു നോക്കി.


"എന്റെ ഭർത്താവ് ആണെന്ന് ഒന്നും ഞാൻ ആരോടും പറയുന്നില്ല...അധവാ ആരെങ്കിലും ചോദിച്ചാൽ തന്നെ സാറിന്റെ വീടിന്റെ അടുത്ത താമസം എന്ന് പറഞ്ഞോളാം... പോരേ "

അവൾ വീണ്ടും പറഞ്ഞതും വിഷ്ണു വണ്ടി അകത്തേക്ക് കയറ്റി ഓടിച്ചു പോയ്‌.

ഹ്മ്മ്... വല്യ പുള്ളിയാണല്ലോ, അങ്ങനെ വിട്ടാലും പറ്റില്ല..

അമ്മാളു ഓർത്തുകൊണ്ട് അവന്റെ ഒപ്പം ഇറങ്ങി.


അമ്മാളുവിനെ അവന്റെ ഒപ്പം കണ്ടതും അവളുടെ ക്ലാസിലെ ഒന്ന് രണ്ട് കുട്ടികൾ അവളെ പിന്നിൽ നിന്നും വിളിച്ചു.

എന്റെ അടുത്താ സാറിന്റെ വീട്.. അതുകൊണ്ട് ഒപ്പം പോരുന്നതാ..


കൂട്ടുകാരികൾ എന്തെങ്കിലും ചോദിക്കും മുന്നേ അമ്മാളു പറഞ്ഞു. അതും കേട്ടു കൊണ്ട് വിഷ്ണു മുന്നോട്ട് നടന്നു.

ഇയാളുടെ വീട് എവിടാ....

അമ്മാളു സ്ഥലം പറഞ്ഞു കൊടുത്തു.

അത് കുറെ ദൂരം ഉണ്ടല്ലേ..

ഹ്മ്മ്....

ഇന്നലെ എങ്ങനെ വന്നത്, ബസിൽ ആണോ..

വീണ്ടും കൂട്ടുകാരികൾക്ക് സംശയം.


"ഇല്ലടാ.... സാറിന്റെ ഒപ്പം... എന്റെ അപ്പച്ചിയുടെ വീട്ടിൽ നിന്ന്ആണ് ഞാൻ വരുന്നത്.. ഇന്നലെ പറഞ്ഞില്ലേ.... ആ അപ്പച്ചിയും സാറും ഒക്കെ ആയിട്ട് പരിചയം ഉണ്ട്.. "

മ്മ്.. Mm"

സാറിന്റെ വിവാഹം കഴിഞ്ഞത് ആണോടി..

ഒരുവൾ മെല്ലെ ചോദിച്ചു.

അമ്മാളു എന്ത് മറുപടി ആണ് പറയുന്നത് എന്ന് കാതോർത്തു വിഷ്ണു പതിയെ മുന്നോട്ട് നടന്നു.....കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story