അമ്മാളു: ഭാഗം 27

ammalu

രചന: കാശിനാഥൻ

സാറിന്റെ വിവാഹം കഴിഞ്ഞത് ആണോടി..

ഒരുവൾ മെല്ലെ ചോദിച്ചു.

അമ്മാളു എന്ത് മറുപടി ആണ് പറയുന്നത് എന്ന് കാതോർത്തു വിഷ്ണു പതിയെ മുന്നോട്ട് നടന്നു.

"എനിക്ക് അത്രയ്ക്ക് ഡീറ്റൈൽ ആയിട്ട് ഒന്നും അറിയില്ലടാ... പിന്നെ കല്യാണം കഴിഞ്ഞില്ല എന്ന് തോന്നുന്നു "

അത് പറയുകയും അമ്മാളുവിന്റെ മിഴികൾ ഈറൻ അണിഞ്ഞു..

വിഷ്ണു പെട്ടന്ന് ഒന്ന് തിരിഞ്ഞു നോക്കിയതും ആരും കാണാതെ കണ്ണീരു ഒപ്പുന്ന അമ്മാളുവിനെ ആണ് കണ്ടത്..

ക്ലാസ്സ്‌ റൂമിൽ എത്തിയതും കുട്ടികൾ എല്ലാവരും ഭയങ്കര ബഹളം വെച്ചു ഇരിക്കുന്നു.

അമ്മാളു തന്റെ പ്ലേയ്സിൽ പോയിരിന്നു.


മാറിൽ പറ്റി ചേർന്നു കിടക്കുന്ന വിഷ്ണുവേട്ടൻ അണിയിച്ചു തന്ന തന്റെ താലി.....

അവകാശി ഇല്ലാത്ത അവസ്ഥയാണിപ്പൊ..


ആൾക്ക് തന്നെ വിവാഹം കഴിച്ചു എന്ന് എല്ലാവരോടും പറയാൻ ഇത്ര ബുദ്ധിമുട്ട് ആയിരുന്നു എങ്കിൽ എന്തിനാണ് ഈ പ്രഹസനത്തിന് ഒരുങ്ങി തിരിച്ചത്.

ഞാൻ പറഞ്ഞില്ലാലോ എന്നേ കല്യാണം കഴിയ്ക്കാന്, പ്രേമിച്ചു പിന്നാലെ ചെന്നില്ലല്ലോ, പ്രഭയപ്പച്ചി അല്ലേ ഇല്ലത്തെയ്ക്ക് വന്നത്.... ആലോചനയും ആയിട്ട്.... പാവo എന്റെ അച്ഛാ സമ്മതിച്ചതും പോരാ...എന്നിട്ടും ഒടുക്കം എന്നേ വേണ്ട......


ഫസ്റ്റ് പീരിയഡ് നു ഉള്ള ബെൽ മുഴങ്ങി.

 വിഷ്ണു കയറി വന്നതും കുട്ടികൾ എല്ലാവരും എഴുന്നേറ്റു.

ഗുഡ് മോണിംഗ് സാർ.....

ഗുഡ് മോണിംഗ് ആൾ ഓഫ് യു.... പ്ലീസ് സിറ്റ് ഡൌൺ..

അവൻ കൈ കൊണ്ട് കാണിച്ചതും എല്ലാവരും ഇരുന്നു.

അമ്മാളുവിനെ അവൻ ഒന്ന് പാളി നോക്കി..


അവൾ മുഖം കുനിച്ചു ആണ് ഇരിക്കുന്നെ....

പെട്ടന്ന് പ്രയർ ടൈം ആയി.

അതിനു ശേഷം ക്ലാസ്സ്‌ ആരംഭിച്ചു.


അവൻ പഠിപ്പിച്ചു കൊണ്ട് ഇരുന്നപ്പോൾ കുട്ടികൾ എല്ലാവരും വളരെ അധികം ശ്രെദ്ധയോട് കൂടി ഇരുന്നു.

പിന്നെ കുറച്ചു ഉഴപ്പന്മാർ മാത്രം സംസാരിയ്ക്കുന്നുണ്ട്.

അവസാന പതിനഞ്ച് മിനിറ്റിൽ വിഷ്ണു തലേ ദിവസത്തെ ഭാഗം പരീക്ഷ ഇട്ടു.


ശേഷം നിഹയോട് പേപ്പർ കളക്ട ചെയ്യാൻ പറഞ്ഞു.

പീരിയഡ് ടൈം അവസാനിച്ചപ്പോൾ അവൻ പുറത്തേക്ക് ഇറങ്ങി പോകുകയും ചെയ്തു.


ഉച്ചയ്ക്ക് ലഞ്ച് ടൈമിൽ നിഹയോട് ഒപ്പം അവൾ കൈ കഴുകാൻ പോയത്.


വിഷ്ണു വരാന്തയിൽ നിൽപ്പുണ്ടായിരുന്നു.


അമ്മാളു നടന്നു പോകുന്നത് നോക്കി അവൻ നിന്നു.

പല ആൺകുട്ടികളും അവളെ ശ്രെദ്ധിക്കുന്നുണ്ട് എന്ന് വിഷ്ണുവിന് മനസിലായി.

ചിലരൊക്കെ നിഹയുടെ അടുത്തേയ്ക്ക് ചെന്നിട്ട് അമ്മാളുവിനെ പരിചയപ്പെടാൻ ശ്രമിക്കുന്നുണ്ട്...

അവൾ പക്ഷെ ഒഴിഞ്ഞു മാറി പോകുകയും ചെയ്തു.

ക്ലാസ്സിൽ ഉണ്ടായിരുന്ന രാഹുലും ആയിട്ട് നിഹ അടുപ്പത്തിൽ ആണ്.

അധികം കുട്ടികൾക്ക് ആർക്കും അത് അറിയില്ല താനും.

ഇന്നലെയും ഇന്നും ഒക്കെ ബ്രേക്ക്‌ ടൈമിൽ രാഹുൽ വന്നു തങ്ങള്ടെ ബെഞ്ചിൽ ഇരിയ്ക്കും. അവളോട് സംസാരിക്കും.. വിശേഷം ഒക്കെ പറയും.. തിരിച്ചു അവളും അങ്ങനെ തന്നെ. ഒട്ടുമിക്ക ബെഞ്ചുകളിലും ഇങ്ങനെ ഒക്കെയാണ് പിള്ളേര്.. അതുകൊണ്ട് അമ്മാളു അത്ര കാര്യം ആക്കിയിട്ടു ഒന്നും ഇല്ല.
എന്നാലും നിഹയും രാഹുലും തമ്മിൽ എന്തോ അടുപ്പം ഉണ്ടന്ന് അവൾക്ക് വ്യക്തമായിരുന്നു 

ക്ലാസ്സ്‌ അവസാനിച്ച ശേഷം സ്റ്റാഫ് റൂമിന്റെ മുന്നിൽ കൂടി ആയിരുന്നു അമ്മാളു പുറത്തേക്ക് ഇറങ്ങി വന്നത്.

നീയ് പാർക്കിങ്ങിലേക്ക് പോരേ?

അമ്മാളുവിനു കേൾക്കാൻ പാകത്തിന് പറഞ്ഞു കൊണ്ട് വിഷ്ണു മുന്നോട്ട് നടന്നു 


അവൾ അനുസരണയോട് കൂടി പോകുകയും ചെയ്തു.


വേറെയും കുറച്ചു സാറുമാരുടെ ഒക്കെ വണ്ടി അവിടെ ഇരിപ്പുണ്ട്..

എല്ലാവരും പതിയെ നടന് വരുന്നതേ ഒള്ളു.


വിഷ്ണു വന്നു ഡോർ തുറന്നു വണ്ടിയിൽ കയറി, ലോക്ക് മാറ്റി കൊടുത്തപ്പോൾ മറു വശത്തു കൂടി അമ്മാളുവും കയറി.


പെണ്ണിന്റെ മുഖം ഒക്കെ ഒരു കുട്ടപോലെ വീർത്തു നിൽപ്പുണ്ട്..
കാരണം അവനു വ്യക്തമായി അറിയുകയും ചെയ്യാം..
എന്നാലും ഒന്ന് ചോദിച്ചു നോക്കണമല്ലോ.


"നിനക്ക് എന്ത് പറ്റി,"

കുറച്ചു ദൂരം മുന്നോട്ട് ചെന്നതും അവൻ ചോദിച്ചു.

പക്ഷെ അമ്മാളു മറുപടി ഒന്നും പറയാതെ കൊണ്ട് വിങ്ങി പൊട്ടിയിരുന്നു.

"അമ്മാളു.... നിന്നോടാ ചോദിച്ചത്,"


ചുരിദാറിന്റെ അകത്തു നിന്നും താലി മാല വലിച്ചെടുത്തു ചുണ്ടോട് ചേർത്തു പിടിച്ചു കൊണ്ട് അവൾ ഇരുന്നു. വിഷ്ണുവിനോട് ഒരു വാക്കു പോലും സംസാരിച്ചില്ല.

അവനു ദേഷ്യം വന്നു.

വണ്ടി കൊണ്ട് വന്നു അവൻ ഒതുക്കി പാർക്ക്‌ ചെയ്തു.

എന്നിട്ട് അവളുടെ കൈ മുട്ടിനു മുകളിൽ പിടിച്ചു ഉലച്ചു.

എടി......

ഒരൊറ്റ അലർച്ചയായിരുന്നു അവൻ.


ഇക്കുറി അവൾ വിഷ്ണുവിനെ നോക്കി.

നിനക്ക് നാവില്ലേ?

ഉണ്ട്....


പിന്നെ എന്താ ഞാൻ ചോദിച്ചതിന് മറുപടി തരാത്തത്..


സൗകര്യമില്ല.... താൻ എന്നാ ചെയ്യും...

ദേഷ്യത്തോടെ അവൾ വിഷ്ണുവിനെ നോക്കി ചോദിച്ചു.

എടി....

അവന്റെ പിടുത്തം മുറുകി.. എന്നാലും അവൾ വേദന കടിച്ചു പിടിച്ചു ഇരുന്നു..


"നിന്റെ തർക്കുത്തരം ഒക്കെ അങ്ങ് സ്വന്തം വീട്ടിൽ മതി.. എന്റടുത്തു ഇറക്കൻ വന്നാൽ ഉണ്ടല്ലോ വിവരം അറിയും.... "

"അതിനു.... എന്നേ ശിക്ഷിക്കാനും അനുസരിപ്പിക്കാനും ഒക്കെ നമ്മള് തമ്മിൽ എന്തെങ്കിലും ബന്ധം ഉണ്ടോ വിഷ്ണുവേട്ടാ "

അത് ചോദിക്കുമ്പോൾ പാവത്തിന്റെ ശബ്ദം ഇടറിപോയിരിന്നു.

"നിന്നോട് ഞാൻ പറയുന്നത് അങ്ങട് കേട്ടാൽ മതി... ഇങ്ങോട്ട് കൂടുതൽ ചോദ്യം ഒന്നും വേണ്ട...."

"അതിനു ഞാൻ ആരാ... ഏട്ടന്റെ അയൽവീട്ടിലെ ഒരു പെൺകുട്ടി..... പിന്നെ സ്റ്റുഡന്റും... ആ ഒരു ബന്ധത്തിന്റെ പേരിൽ ഇത്രമാത്രം അധികാരം ഒന്നും കാണിക്കേണ്ട....."

"അമ്മാളു "

അവൻ വീണ്ടും ശബ്ദം ഉയർത്തി.

"വിഷ്ണുഏട്ടന് എന്നേ വേണ്ടല്ലോ.... പിന്നെന്തിനാ ഇങ്ങനെ ശബ്ദം ഉയർത്തുന്നത് "


അവളോട് തിരിച്ചു ഒന്നും പറയാതെ കൊണ്ട് വിഷ്ണു വണ്ടി മുന്നോട്ട് എടുത്തു.

പിന്നീട് ഇരുവരും പരസ്പരം സംസാരിച്ചതെ ഇല്ല...


ഇടയ്ക്ക് ഒരു ബേക്കറിയുടെ മുന്നിൽ അവൻ വണ്ടി ഒതുക്കി... നാല് ഡയറി മിൽക്ക് വാങ്ങി കൊണ്ട് വന്നു.

ഒരെണ്ണം എടുത്തു അമ്മാളുവിന്റെ നേർക്ക് നീട്ടി.

എനിക്ക് വേണ്ട.....

അവൾ മുഖം തിരിച്ചു കൊണ്ട് പറഞ്ഞു.

മര്യാദക്ക് പിടിക്കെടി....

ഇല്ല... എനിക്ക് വേണ്ട...

അതെന്താ.....

ഇഷ്ട്ടം ഇല്ല...അത്ര തന്നെ.

എന്നിട്ട് ഇന്നലെ കഴിച്ചതോ..

വെറുതെ....


ഹ്മ്മ്... എന്നാൽ ഇന്നും വെറുതെ കഴിച്ചോ...

വേണ്ടന്നു പറഞ്ഞാൽ വേണ്ട.... അതിനു അപ്പുറം ഒന്നും ഇല്ല ഏട്ടാ....

അമ്മാളു... വെറുതെ എന്നേ ദേഷ്യം പിടിപ്പിക്കരുത് കേട്ടോ.


എനിയ്ക്കു എന്തിനാ ഏട്ടാ ദേഷ്യം, തത്കാലം ഈ ചോക്ലേറ്റ് എനിക്ക് വേണ്ടന്നെ ഞാൻ പറഞ്ഞൊള്ളൂ.

ഹ്മ്മ്... ശരി.. ആയിക്കോട്ടെ...


അവൻ അവളുടെ നേർക്ക് നീട്ടിയ ഡയറി മിൽക്ക് എടുത്തു പാന്റിന്റെ പോക്കറ്റിൽ തിരുകി വെച്ചു.

ശേഷം വണ്ടി ഓടിച്ചു മുന്നോട്ട് പോയ്‌.

 തിരികെ വീടെത്തും വരെയും ഇരുവരും പരസ്പരം ഒരു വാക്കുപോലും ഉരിയാടിയും ഇല്ല.

 പതിവുപോലെ പ്രഭയപ്പച്ചിയും ഏടത്തിയമ്മയും ഉമ്മറത്ത് ഉണ്ടായിരുന്നു.. ഒപ്പം ഋഷി കുട്ടനും ഇരിപ്പുണ്ട്.

 വിഷ്ണു കാറ് കൊണ്ടുവന്ന് നിർത്തിയത് അവൻ ഓടി അരികിലേക്ക് ചെന്നു.

 കാര്യം മനസ്സിലായതുകൊണ്ട് മൂന്ന് പേർക്കും ഉള്ള ചോക്ലേറ്റ് എടുത്ത് വിഷ്ണു അവന്റെ കൈയിലേക്ക് കൊടുത്തു.

 ചേച്ചിക്ക് ഇല്ലേ?

 കവർ തുറന്നതും മൂന്നെണ്ണം കണ്ടുകൊണ്ട്  ഋഷി കുട്ടൻ ചോദിച്ചു..

 ചേച്ചി നേരത്തെ തന്നെ കഴിച്ചു തീർത്തു ഇത് നിങ്ങൾക്കുള്ളതാ കൊണ്ടുപൊയ്ക്കോ.


 വിഷ്ണു പറഞ്ഞതും, ഋഷി കുട്ടൻ സത്യമാണോ എന്നറിയുവാനായി അമ്മാളുവിനെ നോക്കി..

 അവൾ തല കുലുക്കി കാണിച്ചുകൊണ്ട് അവന്റെ കവിളിൽ ഒരു ഉമ്മ കൊടുത്തു.....കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story