അമ്മാളു: ഭാഗം 28

ammalu

രചന: കാശിനാഥൻ

കോളേജിൽ നിന്നും തിരിച്ചു എത്തിയ ശേഷം അമ്മാളു തന്റെ റൂമിലേക്ക് കയറി പോയി. വേഷം മാറ്റി വരാം എന്ന് പറഞ്ഞു കൊണ്ട്.


വിഷ്ണു അവിടെ കിടന്ന ഒരു കസേരയിൽ ഇരിപ്പുണ്ട്.

അമ്മാളു വരുന്നത് കണ്ടതും അവൻ ഒന്ന് നോക്കി.

സങ്കടം ആണ്.... ഒരുപാട്.....
മുഖം ഒക്കെ കാണുമ്പോൾ തന്നെ അറിയാം...ഇന്നലെ ഈ നേരത്തു വിശക്കുന്നു എന്ന് പറഞ്ഞു കരഞ്ഞു നിലവിളി കൂട്ടിയ ആളാ...

ഓർത്തു കൊണ്ട് അവൻ വീണ്ടും അവളെ നോക്കി.

ബാഗ് കൊണ്ട് വന്നു മേശയിൽ വെച്ച ശേഷം ഷോളിലെ സേഫ്റ്റി പിന്ന് അഴിച്ചു മാറ്റുകയാണ്.

എന്നിട്ട് പിന്നി ഇട്ടിരുന്ന മുടി അഴിച്ചു വിടർത്തി, ഒന്ന് കുടഞ്ഞു ഇട്ടു കൊണ്ട് ഡ്രസിങ് റൂമിലേക്ക്പോയി. മാറാൻ ഉള്ള ഡ്രെസ് ഒക്കെ എടുത്തു കൊണ്ട് വേഗം വാഷ് റൂമിലേക്ക് കയറി വാതിൽ അടച്ചു കുറ്റി ഇട്ടപ്പോൾ 
അത് വരെയും അടക്കി പിടിച്ച അവളുടെ തേങ്ങൽ പുറത്തേക്ക് വരികയായിരുന്നു.

എത്ര നേരം ആ നിൽപ്പ് നിന്നു കരഞ്ഞു എന്ന് അവൾക്ക് പോലും അറിയില്ല..

ഒടുവിൽ വിഷ്ണു വന്നു വാതിലിൽ തട്ടി.

അമ്മാളു,,,, കഴിഞ്ഞില്ലേ നിന്റെ കുളി...?

"മ്മ്... വരുവാ "

അവൾ അകത്തു നിന്നും മറുപടി കൊടുത്തു.


മുടിയിലെ വെള്ളം തോർത്തിയ ശേഷം ഉച്ചിയിൽ ചുറ്റി കെട്ടി വെച്ചു കൊണ്ട് അവൾ ഇറങ്ങി..

കണ്ണൊക്കെ ചുവന്നു കലങ്ങി കിടക്കുകയാണ്.

അത് കണ്ടതും വിഷ്ണുവിനു മനസിലായി അമ്മാളു ശരിക്കും കരഞ്ഞെന്ന് ഉള്ളത്..


അവനെ നോക്കാതെ കൊണ്ട് തന്നെ അമ്മാളു  കണ്ണാടിയുടെ മുന്നിൽ ചെന്നു നിന്നു അല്പം സിന്ദൂരം എടുത്തു നെറുകയിൽ ഇട്ടിട്ടു തിരിഞ്തും വിഷ്‌ണുന്റെ മുന്നിലേക്ക്.

തന്റെ അടുത്ത് നിന്നും പോകാൻ ഭാവിച്ചവളുടെ കൈ തണ്ടയിൽ കയറി അവൻ മുറുക്കി പിടിച്ചു..

"നീ എന്തിനാ കരഞ്ഞത് "അവളുടെ താടി തുമ്പ് പിടിച്ചു മേല്പോട്ട് ഉയർത്തി കൊണ്ട് വിഷ്ണു ചോദിച്ചു.

അവന്റെ കൈ തട്ടി മാറ്റി കൊണ്ട് അവൾ വാശിയോട് കൂടി മുന്നോട്ട് പോകാൻ ഭാവിച്ചതും വിഷ്ണു വീണ്ടും അത് തടഞ്ഞു.

"ചോദിച്ചതിന് മറുപടി താ അമ്മാളു..."


"എന്റെ കാര്യങ്ങൾ ഒക്കെ തിരക്കാൻ വേണ്ടി, ഞാൻ നിങ്ങടെ ആരെങ്കിലും ആണോ...എന്നോട് എന്നതെങ്കിലും ബന്ധം ഉണ്ടോ ... ഉണ്ടോന്നു......"

ദേഷ്യവും സങ്കടവും കാരണം പാവം അമ്മാളുവിന്റെ മിഴികൾ നിറഞ്ഞു തൂവി.

"വലിഞ്ഞു കേറി വന്നതൊന്നും അല്ല, അന്തസ് ആയിട്ട് തന്നെയാ എന്റെ അച്ഛൻ എന്നേ ഇങ്ങോട്ട് അയച്ചത്.... വിഷ്ണുഏട്ടന് വേണ്ടെങ്കിൽ പറഞ്ഞാൽ മതി, ഈ നിമിഷം ഇറങ്ങിക്കോളാം...അമ്മാളു ആർക്കും ഒരു ശല്യം ആകില്ല,"

പറഞ്ഞു കൊണ്ട് പാവം വാതിലു തുറന്ന് ഇറങ്ങി പോയിരിന്നു.

"ഈ കുട്ടീടെ മുഖം ഒക്കെ എന്താ ഇങ്ങനെ ചുവന്നു ഇരിക്കുന്നെ.. കണ്ണൊക്കെ കലങ്ങി കിടക്കുന്നു... അമ്മേ ഒന്നിങ്ങട് വരോ.... നോക്കിക്കേ... "

മീരേടത്തി ഉറക്കെ പറഞ്ഞു കൊണ്ട് അമ്മയെ വിളിക്കുന്നത് കേട്ട് കൊണ്ട് വിഷ്ണുവും അവിടേക്ക് വന്നത്.

 "ഇപ്പോഴത്തെ ചൂടും വെയിലും ഒന്നും സഹിക്കാൻ പറ്റുന്നില്ലല്ലോ, ഇന്ന് കോളേജിൽ ചെന്നപ്പോൾ തൊട്ട് എനിക്ക് ആകെ കൂടി, കണ്ണിനൊക്കെ വല്ലാത്ത വേദനയായിരുന്നു ഏടത്തി.... കുളി കഴിഞ്ഞപ്പോൾ ചൂട് ഇറങ്ങിയതായിരിക്കും... അതാണ് കണ്ണിന്റെ നിറം മാറിയത്. "


  മീരയോടു മറുപടി പറഞ്ഞുകൊണ്ട് അമ്മാളു നോക്കിയത് വിഷ്ണുവിന്റെ മുഖത്തേക്ക് ആയിരുന്നു.

 മീര എടുത്തു വച്ചിരുന്ന ചായയും പലഹാരവും ആയിട്ട് അവൻ കസേരയിൽ പോയി ഇരുന്നു.

 ആരുവും  ഋഷി കുട്ടനും സ്റ്റെപ്സ് കേറി ട്യൂഷൻ റൂമിലേക്ക് പോകുന്നത് അമ്മാളു കണ്ടു.

" മോനേ, അമ്മാളുവിന്റെ മുഖം ഒക്കെ കണ്ടോ നീര് വന്നു വീർത്ത പോലെ,  ഐ ഹോസ്പിറ്റലിൽ കൊണ്ടുപോയി ഒന്ന് കാണിച്ചാലോ,"

 അവളെ ശ്രദ്ധിച്ച ശേഷം പ്രഭ വന്നു മകനോട് പറഞ്ഞു..

" അതൊന്നും വേണ്ടപ്പച്ചി,,,, ഇടയ്ക്കൊക്കെ എനിക്ക് ഇങ്ങനെ ഉണ്ടാകാറുള്ളതാണ്, ശരിക്കും ഒന്ന് ഉറങ്ങി എഴുന്നേൽക്കുമ്പോൾ ഒക്കെ നേരെയാകും  "

അമ്മാളു പെട്ടന്ന് തന്നെ ഇടയിൽ കയറി പറഞ്ഞു 

" മോൾക്ക് ആകെ ദോഷങ്ങൾ ഉള്ള സമയമാണ് ഇപ്പോൾ, അതുകൊണ്ട് എല്ലാ കാര്യത്തിലും അതീവ ശ്രദ്ധ ആവശ്യമാണ്, ഇന്ന് ഉച്ചയ്ക്ക് ലേഖ എന്നെ വിളിച്ചിരുന്നു, അമ്മാളുവിനെ ശ്രദ്ധിയ്ക്കണം എന്ന് പ്രത്യേകം എന്നോട് അറിയിച്ച ശേഷമാണ് ലേഖ ഫോൺ വെച്ചത്"

പ്രഭ അത് പറയുമ്പോൾ വിഷ്ണു മുഖം ഉയർത്തി അമ്മയെ നോക്കി.

"അതെന്താ പെട്ടന്ന് അങ്ങനെ പറയാന് "

അവൻ ചോദിച്ചതും അമ്മാളു മെല്ലെ വിഷ്ണുവിനെ നോക്കി.

"നമ്മുടെ ഇല്ലത്തിന്റ കുറച്ചു മാറി ഒരു ഭട്ടതിരി ഉണ്ട്, അദ്ദേഹം ഇടയ്ക്കൊക്കെ സവാരിയ്ക്ക് ഇറങ്ങുന്ന പതിവ് ഉണ്ട്,കുറെ കാലം ആയിട്ട് ആൾക്ക് ക്ഷീണം കാരണം എവിടെയും പോകുന്നില്ലായിരുന്നത്രേ, ഇന്ന് കാലത്ത് , ക്ഷേത്രത്തിൽ തൊഴാൻ പോയ രാമന്റെ ഒപ്പം ഭട്ടതിരി ഇല്ലത്തു വന്നു, പ്രശ്നം വച്ചു നോക്കിയിട്ട്, അമ്മാളുവിന് , ഒരുപാട് ജാതക ദോഷങ്ങൾ ഉള്ള സമയമാണിപ്പോൾ എന്നാണ് ഭട്ടതിരി അറിയിച്ചത്,"


പ്രഭ പറഞ്ഞതും വിഷ്ണു ഒന്നും മറുപടി പറയാതെ ഇരുന്നു ചായ കുടിച്ചു തീർത്തു.

" എല്ലാ വ്യാഴാഴ്ചയും കൃഷ്ണന്റെ അമ്പലത്തിൽ പോയി കുളിച്ചു തൊഴണമെന്നും കദളിപ്പഴം നേദിക്കണമെന്നും,ഭട്ടതിരി പറഞ്ഞുട്ടോ "


 അമ്മാളുവിനെ നോക്കി അവർ പറഞ്ഞതും, പെണ്ണ് ഒന്ന് തല കുലുക്കി.

" ഈ ജാതക ദോഷം കാരണം പെട്ടന്ന് എങ്ങാനും മരിച്ചു പോകുമോ ആവോ, അങ്ങനെയെങ്ങാനും ഒന്ന് സംഭവിച്ചിരുന്നെങ്കിൽ  വിഷ്ണുവേട്ടൻ രക്ഷപ്പെട്ടേനെ."


 പഠിക്കുവാനുള്ള ബുക്ക്സ് ഒക്കെ എടുത്ത് മേശമേൽ വച്ചുകൊണ്ട് , അവനു കേൾക്കാൻ പാകത്തിന് ശബ്ദത്തിൽ അമ്മാളു പിറു പിറുത്തു.

 കുട്ടികളെ അടിക്കുവാനായി വച്ചിരുന്ന ചൂരൽ , വിഷ്ണുവിന്റെ കയ്യിൽ ഉണ്ടായിരുന്നു എന്നുള്ളത് അമ്മാളു കണ്ടില്ല.

 അത് വായുവിൽ ഒന്ന് ഉയർന്നു പൊങ്ങിയ ശേഷം കൃത്യം അമ്മാളു വിന്റെ തുടയിൽ പതിച്ചു.

ആഹ്, എന്റെ അമ്മേ...

ഉറക്കെ നിലവിളിച്ചു കൊണ്ട് പെണ്ണ് പിടഞ്ഞു എഴുന്നേറ്റു.

ഇരിക്കെടി അവിടെ..

അവന്റെ ശബ്ദം ഉയർന്നു, 

നിങ്ങൾ എന്ത് പരിപാടിയാ കാണിച്ചേ,, എനിയ്ക്ക് നല്ലത് പോലെ വേദനിച്ചു കേട്ടോ വിഷ്‌ണുവേട്ടാ....

അവൾക്ക് ദേഷ്യം വന്നിട്ട് കണ്ണ് കാണാൻ മേലാത്ത അവസ്ഥ ആയിരുന്നു.

"വാക്കുകൾ സൂക്ഷിച്ചു ഉപയോഗിക്കണം "


"അതിനു ഞാന് ഏട്ടനോട് എന്തെങ്കുലും പറഞ്ഞൊ,"


"നീ ഇപ്പൊ എന്താണ് പറഞ്ഞത്, അത് ഒന്നൂടെ പറയ്, കേൾക്കട്ടെ "

വിഷ്ണു ആണെങ്കിൽ അമ്മാളുവിന്റെ അരികിലേക്ക് വന്നു.

"എന്തെങ്കിലും ദോഷം പറ്റിയാൽ ഞാൻ  മരിച്ചു പോകുമെന്നത് ,അല്ലേ ഭട്ടത്തിരി പറഞ്ഞെ.... അത് അങ്ങട് നടക്കട്ടെ,, അതിനു ഏട്ടനെന്താ,അത് പറഞ്ഞതിന് ആണോ വിഷ്ണുവേട്ടൻ എന്നേ അടിച്ചത്...."

പെണ്ണിന്റെ മിഴികൾ അപ്പോളേക്കും നിറഞ്ഞു തൂവി.

"അമ്മാളു "

വിഷ്ണു ശബ്ദം ഉയർത്തിയതും പിന്നീട് ഒരക്ഷരം പോലും സംസാരിക്കാതെ അമ്മാളു അവിടെ തന്നെ ഇരുന്നു.

"നിനക്ക് ഇത്രേം പ്രായം ആയത് അല്ലേ.... ഒന്ന് വെളിവോട് കൂടി സംസാരിക്കാൻ നോക്ക്.. ഇത് വിവരം ഇല്ലാത്ത പിള്ളേര് പറയുംപോലെ എന്തൊക്കെയോ വായിൽ വരുന്നത് വിളിച്ചു കൂവാ... ശരിക്കും ഞാൻ ഒന്ന് ചോദിക്കട്ടെ, എന്താണ് നിന്റെ പ്രശ്നം "

പിന്നീട് ട്യൂഷൻ കഴിയും വരെയ്ക്കും അമ്മാളു ഒരക്ഷരം പോലും പറഞ്ഞില്ല. ശ്രദ്ധിച്ചു കൊണ്ട് എല്ലാം പഠിച്ചു തീർത്തു.

അപ്പുറത്തെ റൂമിൽ പോയ്‌ കുട്ടികളെ പഠിപ്പിച്ച ശേഷം തിരികെ വന്ന വിഷ്ണു കാണുന്നത് മേശമേൽ മുഖം ചേർത്തു കൊണ്ട് ഇരുന്നു ഉറങ്ങുന്ന അമ്മാളുവിനെയാണ്...


ഒരു വേള അവൻ അവളെ തന്നെ ഉറ്റു നോക്കി.

ഒപ്പം താൻ അണിയിച്ച താലി മാല അവളുടെ മാറിൽ പറ്റി ചേർന്ന് കിടക്കുന്നതിൽ അവന്റെ മിഴികൾ ഉടക്കി...

മാളുചേച്ചി .....

ഉറക്കെ വിളിച്ചു കൊണ്ട് ഋഷികുട്ടൻ റൂമിലേക്ക് കയറി വന്നതും വിഷ്ണു തിരിഞ്ഞു നോക്കി......കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story