അമ്മാളു: ഭാഗം 29

ammalu

രചന: കാശിനാഥൻ

മാളുചേച്ചി .....

ഉറക്കെ വിളിച്ചു കൊണ്ട് ഋഷികുട്ടൻ റൂമിലേക്ക് കയറി വന്നതും വിഷ്ണു തിരിഞ്ഞു നോക്കി.

ചേച്ചി എവീടേ....

ദേ ഉറങ്ങുവാ......

അവൻ കൈ ചൂണ്ടി കാണിച്ചു കൊണ്ട് പിറു പിറുത്തു.


ചേച്ചി... മാളു ചേച്ചി...

അവൻ വന്നു അവളുടെ തോളിൽ തട്ടി.

പെട്ടെന്ന് തന്നെ അമ്മാളു ഞെട്ടി ഉണർന്നു.

നേരം വെളുത്തോടാ...... 

അവൾ കണ്ണും തിരുമ്മി എഴുന്നേറ്റു.

ഇല്ല ചേച്ചി.... രാത്രി ആവുന്നേ അല്ലേ ഒള്ളു....

ഋഷികുട്ടൻ പറഞ്ഞതും അവൾ ക്ലോക്കിലേക്ക് നോക്കി.

ചേച്ചിയേ അച്ചാച്ചൻ വിളിക്കുന്നണ്ട്.. താഴേക്ക്  ഇറങ്ങി വരുവോ....

ഹ്മ്മ്... വരാം മോനേ.....രണ്ട് മിനിറ്റ് 

പറഞ്ഞു കൊണ്ട് അവൾ വാഷ് റൂമിലേക്ക്പോയി...

മുഖം ഒക്കെ കഴുകി ഒന്ന് ഫ്രഷ് ആയ ശേഷം ഇറങ്ങി ചെന്നപ്പോൾ ആണ് അറിയുന്നേ ആരോ ഗസ്റ്റ് ഉണ്ടെന്നു ഉള്ളത്...

രണ്ടു പെൺകുട്ടികൾ, ഒപ്പം അവരുടെ അച്ഛനും അമ്മയും ആണെന്ന് തോന്നുന്നു...

വിഷ്ണു അവരോട് ഒക്കെ കാര്യം ആയിട്ട് സംസാരിക്കുന്നുണ്ട്.

അച്ഛനും സിദ്ധുഏട്ടനും പിന്നെ ഗസ്റ്റ് ഒക്കെ ഇരുന്ന് ചായ കുടിക്കുന്നുണ്ട്.

അമ്മാളു പതിയെ ഇറങ്ങി വന്നു പ്രഭയുടെ അരികിലായ് നിന്നു.

ആഹ് ബീനേ, ഇതാണ് കെട്ടോ വിഷ്ണുന്റെ ആള്...


എല്ലാവരും അവളെ തന്നെ ഉറ്റു നോക്കുന്നത് കണ്ടതും അമ്മാളു വല്ലായ്മയോട്കൂടി ഒന്ന് പുഞ്ചിരിച്ചു.


മോളെ അമ്മാളു...

എന്താ അച്ഛാ....

ഇത് എന്റെ ബെസ്റ്റ് ഫ്രണ്ട് ആണ്, രവികുമാർ..... വൈഫ്‌ ബീന, മക്കൾ വേണിയും, ചിത്തിരയും.....

അച്ഛൻ പറഞ്ഞതും അമ്മാളു ആ പെൺകുട്ടികളെ നോക്കി ഒന്ന് ചിരിച്ചു.

ഇയാൾക്കും ബിസിനസ്‌ ആണ്, നമ്മളെ പോലെ തന്നെ... പക്ഷെ ഇവിടെ അല്ല കേട്ടോ... കർണാടകയിൽ.... വർഷങ്ങൾ ആയിട്ട് അവിടെ ആണ് താമസം..

എന്നാലും എല്ലാ വർഷോ ഞങ്ങള് വരാറുണ്ട് മോളെ... നാട്ടിലു വന്നാല് രണ്ടാഴ്ച നിൽക്കും... ഇവരുടെ വെക്കെഷൻ ടൈം നോക്കിയാ വരുന്നത്.....

പെട്ടെന്ന് തന്നെ രവി അങ്കിള് പറഞ്ഞു.
 എല്ലാം കേട്ടുകൊണ്ട് അമ്മാളു തലകുലുക്കി നിന്നു.

 രവിയങ്കിളും അവരുടെ ഇളയമകൾ ചിത്തിരയും നല്ല സ്നേഹത്തോടുകൂടിയായിരുന്നു അമ്മാളുവിനോട്‌ പെരുമാറിയത് 

 എന്നാൽ ബീനയും മൂത്ത മകളും അമ്മാളുവിനെ അത്ര കണ്ടു ഇഷ്ട്ടപ്പെടാത്ത മട്ടിൽ ആയിരുന്നു.


അത് അമ്മാളുവിന് മനസ്സിലാക്കുകയും ചെയ്തു.

അവൾ സാവധാനം അടുക്കളയിലേക്ക് ചെന്നു...

 മീരടത്തി ഡിന്നർ ഉണ്ടാക്കുകയാണ്..


ഏടത്തി.... ഫുഡ്‌ ആയില്ലേ...?


"കുറച്ചു ചപ്പാത്തി ഉണ്ടക്കുകയാണ് മോളെ.. ആ മൂത്ത കുട്ടി ചോറ് ഒന്നും കഴിക്കില്ല...."

"ഹ്മ്മ്...."

 മീരയുടെ കയ്യിൽ നിന്നും ചട്ടുകം വാങ്ങിച്ച്  അമ്മാളു ചപ്പാത്തി നന്നായി ചുട്ടെടുത്ത് ഹോട്ട് ബോക്സിൽ വെച്ചു.

 ഇതിനു കൂടെ കറി എന്താണ് ഏടത്തി?

"ധാൽ ഉണ്ട്, പിന്നെ ചിക്കനും "

"ഹ്മ്മ്...."


 ആരുവും മിച്ചുവും ഒക്കെ ചിത്തിരയുമായിട്ട് സംസാരിച്ചുകൊണ്ടിരിക്കുകയാണ്.

 അമ്മാളുവിനെ അവര് ഒരുപാട് വിളിച്ചെങ്കിലും അവൾ ചിരിച്ചുകൊണ്ട് ഒഴിഞ്ഞുമാറി അടുക്കളയിലേക്ക് പോന്നതായിരുന്നു.


 വിഷ്ണുവിനോട് എന്തൊക്കെയോ കാര്യമായ ചർച്ചയിലാണ് വേണി.

 അമ്മാളുവും പ്രഭയും കൂടി ഫുഡ് ഒക്കെ എടുത്തു കൊണ്ടു ടേബിളിൽ വെച്ചു.

അതിനെന്താ... മോൾക്ക് ഇവിടെ നിന്നു പോകാലോ..... എന്തിനാ വെറുതെ ഹോസ്റ്റലിൽ ഒക്കെ നിൽക്കുന്നത്... അതിന്റെ യാതൊരു ആവശ്യവും ഇല്ലാ...


അച്ഛൻ രവിഅങ്കിളിനോട്‌ പറയുന്നത് കേട്ടു കൊണ്ട് അമ്മാളു എല്ലാവർക്കും കുടിക്കുവാൻ ഉള്ള ചൂട് വെള്ളം കൊണ്ട് വന്നു വെച്ചു..

അപ്പോളേക്കും രവി അങ്കിൾ അമ്മയെ വിളിക്കുന്നുണ്ട്.
ഒപ്പം മീരേടത്തിയെയും...

 വേണി ഈ വർഷമാണ് എംബിബിഎസ് പൂർത്തിയാക്കി ഇറങ്ങിയത്.

കേരളത്തിലെ തന്നെ ഒരു മെഡിക്കൽ കോളേജിൽ ആയിരുന്നു അവളുടെ വിദ്യാഭ്യാസം.

 അതിനുശേഷം അവൾ പ്രാക്ടീസ് ചെയ്യുവാനായി കയറിയ ഹോസ്പിറ്റലും വിഷ്ണു ഇപ്പൊ പഠിപ്പിക്കുന്ന കോളേജും അടുത്തടുത്തു ആയിരുന്നു.

 അത് അറിഞ്ഞതും വിഷ്ണുവും അച്ഛനും ഒക്കെയാണ് പറഞ്ഞത് വേണിയെ ഇവിടെ നിർത്തുവാനു..


 അതിൻപ്രകാരം രവി അങ്കിളും ബീനയാന്റിയും ഒക്കെ ചേർന്ന് തങ്ങളുടെ തീരുമാനം മാറ്റി.  വേണിയെ മേലെടുത്ത് തറവാട്ടിൽ നിർത്തുവാൻ തീരുമാനിച്ചു.

 അതിനുവേണ്ടി അമ്മയുടെയും ഏടത്തിയുടെയും സമ്മതം ചോദിക്കുകയായിരുന്നു അങ്കിള്.

"അതിനെന്താ മോള് ഇവിടെ നിന്നോളൂ... കാലത്തെ എല്ലാ ദിവസവും ഇവര് രണ്ടാളും പോകുല്ലോ... ആ ഒപ്പം ഇറങ്ങിയാൽ മതി...."

അമ്മ മറുപടി കൊടുത്തു.

അത് കേട്ടതും വേണിയുടെ മുഖം തിളങ്ങി.

അങ്ങനെ ഡിന്നർ ഒക്കെ കഴിഞ്ഞു എല്ലാവരും യാത്ര പറഞ്ഞു ഇറങ്ങാൻ തുടങ്ങി.

ആ നേരത്തു ആണ് രവിയങ്കിൾ തന്റെ പോക്കറ്റിൽ നിന്നും ഒരു ചെറിയ ജ്വാല്ലറി ബോക്സ്‌ എടുത്തത്..

മോനേ... വിഷ്ണു.....


അയാൾ കൈ കാട്ടി വിളിച്ചതും വിഷ്ണു അരികിലേക്ക് ചെന്നു..

വിവാഹത്തിന് വരാൻ സാധിച്ചില്ല... അറിയാല്ലോ, ഞങ്ങൾ ആരും തന്നെ നാട്ടിൽ ഇല്ലായിരുന്നു.. അതുകൊണ്ട് ആണ് കെട്ടോ മോനേ..

വിഷ്ണുവിന്റെ ചുമലിൽ തട്ടിക്കൊണ്ട് അയാൾ പറഞ്ഞു.


ശേഷം ആ ബോക്സ്‌ഇൽ നിന്നു ഒരു ഡയമൻഡ് റിങ് എടുത്തു വിഷ്ണുവിന്റെ വിരലിൽ ഇട്ടു കൊടുത്തു..

ഞങ്ങളുടെ ഒരു ചെറിയ സമ്മാനം ആണ് കെട്ടോ മോനേ....

പറഞ്ഞു കൊണ്ട് അയാൾ പുഞ്ചിരിച്ചു.

വൈകാതെ തന്നെ അവര് യാത്ര പറഞ്ഞു ഇറങ്ങുകയും ചെയ്തു.


അപ്പോളേക്കും നേരം പതിനൊന്നു മണി കഴിഞ്ഞു.

കുട്ടികൾ എല്ലാവരും ഉറക്കം തൂങ്ങി ഇരിയ്ക്കുയാണ്.


പോയ്‌ കിടക്കാൻ എല്ലാവരോടും ചെറിയച്ഛൻ നിർദ്ദേശിച്ചു.

പെട്ടെന്ന് തന്നെ കുട്ടികൾ റൂമിലേക്ക് പോകുകയും ചെയ്തു.

അമ്മാളു ആണെങ്കിൽ അടുക്കളയിൽ ആയിരുന്നു..

ഏടത്തിയിടെ കൂടെ നിന്നു പ്ലേറ്റ്സ് ഒക്കെ കഴുകി വെയ്ക്കുകയാണ്.

അവരെ കുറിച്ചു ഒക്കെ പറഞ്ഞു കൊണ്ട് അമ്മയും ഒപ്പം ഇണ്ട്..

ബീനയാന്റിയും ആയിട്ട് അമ്മ നല്ല അടുപ്പത്തിൽ ആയിരുന്നു എന്ന് അമ്മാളുവിന്‌ മനസിലായി.

അവര് ഒരുമിച്ചു പഠിച്ചത് ആണെന്നും രവിയങ്കിളിനു വേണ്ടി ബീനയാന്റിയേ ആലോചിച്ചത് അമ്മയാണെന്നും ഒക്കെ അമ്മാളു അപ്പോൾ ആണ് അറിഞ്ഞത്.

അമ്മാളു....


പെട്ടെന്ന് ആയിരുന്നു വിഷ്ണു അവളെ വിളിച്ചത്.

ചെല്ല് മോളെ... നേരം ഒരുപാട് ആയി.. കിടന്നു ഉറങ്ങാൻ നോക്ക്.. കാലത്തെ കോളേജിലു പോകേണ്ടത് അല്ലേ...

. മീര പറഞ്ഞതും അമ്മാളു വേഗം കൈ കഴുകി അടുക്കളയിൽ നിന്നും  ഇറങ്ങി പോയ്‌.

"അവൻ കയറി പ്പോയി മോളെ..."

താൻ ചുറ്റിനും നോക്കുന്നത് കണ്ടു സിദ്ധുഏട്ടൻ പറഞ്ഞു.

ഗുഡ് നൈറ്റ് ഏട്ടാ...

പറഞ്ഞു കൊണ്ട് അവളും മുകളിലെക്ക് കയറി ചെന്നു.......കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story