അമ്മാളു: ഭാഗം 3

ammalu

രചന: കാശിനാഥൻ

അമ്മാളു ആണെങ്കിൽ ഏടത്തിയമ്മയുടെ ഒപ്പം വിഷ്ണു വിന്റെ റൂമിന്റെ വാതിൽക്കൽ എത്തി..

ഐശ്വര്യം ആയിട്ട് കേറിക്കോ കുട്ടി, ഇതാണ് ഇനി മുതൽക്കേ മോളുടെ റൂം..
ചിരിയോടെ പറയുന്ന മീരയെ (സിദ്ധുവിന്റെ ഭാര്യ )അവള് ദയനീയമായി ഒന്ന് നോക്കി.

അകത്തേയ്ക്ക് കയറിയതും കണ്ടു അവിടെ 
ചൂരൽ കസേരയിൽ ചാരി ഇരുന്നു കൊണ്ട് ഫോണിൽ എന്തൊക്കെയോ തിരയുന്ന വിഷ്ണുവിനെ കണ്ടതും അമ്മാളുവിന്റെ മുട്ട് രണ്ടും കൂട്ടി മുട്ടി.

"മോനെ വിഷ്ണുട്ടാ.....അമ്മാളുനു ഈ ഡ്രെസ്സൊക്കെ ഒന്ന് മാറണം,ആകെ കൂടി മടുത്തു വലഞ്ഞു പോയി കുട്ടി "


മീരേടത്തി വളരെ സ്നേഹത്തോടെ വിഷ്ണുവിനോടായി പറഞ്ഞു..

ആഹ്...

കൂടുതൽ ഒന്നും പറയാതെ കൊണ്ട് എഴുന്നേറ്റു അവൻ ബാൽക്കണിയിലേക്ക് ഇറങ്ങി പോയി.

ഒരുപാട് വലുപ്പം ഒന്നും ഇല്ലെങ്കിലും നല്ല ഒതുക്കം ഉള്ള ഒരു റൂം ആയിരുന്നു അത്.
ചേർന്ന് തന്നെ 
ഡ്രെസ്സിങ് റൂമും ഉണ്ട്..
ഏടത്തിയുടെ പിന്നാലെ അവിടെക്ക് കയറി ചെന്ന് സാരീയും ആഭരണങ്ങളും ഒക്കെ അഴിച്ചു മാറ്റി...

ആകെ കൂടി ഇത്തിരിയെ ഒള്ളുല്ലോ എന്ന് മീര അവളെ നോക്കി ഓർത്തു.

ഇതാ... ഇതിൽ നിറയെ മാറി ഉടുക്കാൻ ഉള്ള ഡ്രസ്സ്‌ ഒക്കെയാണ്, മോളൊന്നു ചെന്ന് കുളിച്ചു ഫ്രഷ് ആയിക്കോളൂട്ടോ..

അവളുടെ കവിളിൽ തലോടി കൊണ്ട് പറഞ്ഞ ശേഷം മീരേടത്തി അവിടെ നിന്നും പിൻവാങ്ങി.

വിഷ്ണുട്ടാ,,, ഏടത്തി താഴേക്കു പോകുവാണേ,,

അവനെനോക്കി വിളിച്ചു പറയാനും മറന്നില്ല..


ഡാർക്ക്‌ ബ്രൗൺ നിറം ഉള്ള ഒരു ക്രോപ് ടോപ്പും, ചന്ദന നിറത്തിൽ നിറയെ ഗോൾഡൻ എംബ്രോയ്‌ഡറി വർക്ക്‌ ചെയ്ത ഒരു ലോങ്ങ്‌ മിഡിയും എടുത്തു കൊണ്ട് അവൾ കുളിയ്ക്കുവാനായി കയറി പോയി.

വിഷ്ണു അപ്പോളും ബാൽക്കണിയിൽ ഇരിയ്ക്കുക ആയിരുന്നു.

വിസ്തരിച്ചു ഒന്ന് കുളിച്ചു ഇറങ്ങിയപ്പോൾ തന്നെ വല്ലാത്ത ഒരു ആശ്വാസം പോലെ അവൾക്ക് തോന്നി.

ബാൽക്കണിയിലേക്ക് ഉള്ള വാതിലിൽ അവളുടെ മിഴികൾ നീണ്ടു.

നോക്കിയപ്പോൾ ആള് അവിടെ ഇല്ല.

ഹാവു ആശ്വാസം....

ചുരുണ്ടു തിങ്ങിയ മുടി മുഴുവൻ എടുത്തു തോർത്തി ഒന്നുടെ നന്നായിട്ട്..
ശേഷം അത് ഉച്ചിയിൽ ഒന്ന് ചുറ്റി കെട്ടി വെച്ചു.

നീലകണ്ണാടിയുടെ മുന്നിലെ തന്റെ പ്രതി ബിംബത്തിൽ നോക്കി അവളു അല്പം നിമിഷം നിന്ന് പോയി.

മാഞ്ഞു തുടങ്ങിയ സീമന്ത രേഖയിലെ കടും ചുവപ്പ് നിറം ഉള്ള സിന്ദൂരരേണുക്കൾ...

ഒരു നുള്ള് എടുത്തു വീണ്ടും അതിലേക്ക് ചേർത്ത് വെച്ചു.

മാറിൽ പറ്റി ചേർന്ന് തലോടി കിടക്കുന്ന ആലില പൂതാലി..അത് തന്റെ കഴുത്തിലേക്ക് അണിയിച്ചു തന്നപ്പോൾ വിഷ്ണുവേട്ടന്റെ മുഖത്തെ ദേഷ്യം.....

"എടി....."

പിന്നിൽ നിന്നും ഒരലറിച്ച കേട്ടതും അമ്മാളു ഞെട്ടി വിറച്ചു കൊണ്ട് തിരിഞ്ഞു നോക്കി.

മതിയെടി നിന്റെ സൗന്ദര്യം ആസ്വദിച്ചത്.. കുറെ നേരം ആയല്ലോ തുടങ്ങിയിട്ട്...

അടുത്തേയ്ക്ക് നടന്നു വരുന്നവനെ കണ്ടതും അമ്മാളു അരികിൽ കിടന്നിരുന്ന മേശമേൽ ബലമായി പിടിച്ചു കൊണ്ട് നിന്നു.

വിഷ്ണുവേട്ടാ.... ഞാൻ, കുളിച്ചു കഴിഞ്ഞപ്പോൾ....വെറുതെ..

അവൾ വാക്കുകൾക്കയി പരതി.

"ഇവിടെ നിന്ന് താളം ചവിട്ടാതെ വേഗം തന്നെ താഴേയ്ക്ക് ഇറങ്ങി പോടീ...."

അവൻ പറഞ്ഞു പൂർത്തിയാക്കും മുന്നേ അമ്മാളു ഇറങ്ങി ഓടി കഴിഞ്ഞിരുന്നു.


***

ശേഖരൻതമ്പി യ്ക്ക് ഒരു അനുജനും മൂത്ത രണ്ടു സഹോദരിമാരും ആണ് ഉള്ളത്.

എല്ലാവരും തന്നെ കല്യാണം പ്രമാണിച്ചു എത്തിയിട്ടുണ്ട്..

ശേഖരന്റെ അനുജൻ ആയ രാജനും അയാളുടെ ഭാര്യ സുമിത്ര യും രണ്ടു മക്കളും കഴിയുന്നത്, ഈ വീടിന്നോട് ചേർന്ന് ഉള്ള കോമ്പോണ്ടിൽ തന്നെയാണ്.

മൂത്ത മകൻ രോഹിത് കാനഡയിൽ ആണ്. രണ്ടാമത്തെ മകൾ ശ്രെയ... പഠിക്കുന്നത് ബി കോം..വിഷ്ണു ദത്തൻ പഠിപ്പിക്കുന്ന കോളേജിലും.

താഴേക്ക് ഇറങ്ങി വന്ന അമ്മാളുവിനെ പരിചയപ്പെടുകയുമാണ് കുട്ടി പട്ടാളങ്ങൾ.

ഒപ്പം തന്നെ സിദ്ധുവിന്റെ യും മീരയുടെയും മക്കളും ഉണ്ട്..
അവർക്ക് മൂന്നു മക്കൾ ആണ്  

മൂത്ത കുട്ടി ആരാധ്യ, എന്ന ആരു. അവള് 10ഇൽ എക്സാം എഴുതാനുള്ള തയ്യാറെടുപ്പ് ആണ്,


 രണ്ടാമത്തെ കുട്ടി മേഘന എന്ന മിച്ചു.8ത് ഇൽ ആണ് പഠിക്കുന്നെ.

ഏറ്റവും ഇളയവൻ 5ത് ഇൽ പഠിക്കുന്ന ഋഷി കുട്ടൻ...

രാധികഏടത്തിയുടെ മക്കൾ രണ്ടാളും പുറത്താണ്... ഹയർ സ്റ്റടീസിനു പോയി. ഈ വർഷം അവസാനം അവര് ഒക്കെ എത്തും എന്ന് കരുതുന്നു..

ഇരൊക്കെയാണ് ഇവിടെ ഉള്ള അംഗങ്ങൾ.

അമ്മാളുട്ടാ.... ഈ പാല് ഒരു ഗ്ലാസ്‌ കുടിച്ചേ. എന്റെ കുട്ടി ആകെ ക്ഷീണിച്ചുല്ലോ...


പ്രഭഅപ്പച്ചി വന്നു പറഞ്ഞതും അമ്മാളു ചാടി പിരണ്ടു എഴുന്നേറ്റു.
. അയ്യോ അപ്പെ ഞാൻ പാല് കുടിയ്ക്കില്ല.. എനിക്ക് ഇഷ്ടം ഇല്ല, ഇതിന്റെ ടേസ്റ്റ്.


"ഉവ്വോ... അത് അപ്പയ്ക്ക് അറിഞ്ഞൂടായിരുന്നു മോളെ.. സാരല്യ ട്ടോ, അപ്പ ഇത് കൊണ്ട് പോയി വിഷ്ണുട്ടന് കൊടുക്കാം... അവൻ കുടിച്ചോളും "
അതും പറഞ്ഞു കൊണ്ട് അവർ മുകളിലെ സ്റ്റെപ് കയറാൻ ഭാവിച്ചതും കണ്ടു അച്ഛനോട് ഒപ്പം ഇറങ്ങി വരുന്ന വിഷ്ണുനെ.


അമ്മാളു കുട്ടികളുടെ ഇടയിൽ പിന്നിലായി നിന്നു.


"വിഷ്ണുട്ടാ... ഈ പാല് അങ്ങട് കുടിച്ചോ, അമ്മാളുന് എടുത്തത് ആണ്, അവൾക്ക് ഇഷ്ടം ഇല്ലാന്നെ.. ഞാൻ അത് അറിഞ്ഞില്ല..."

. അവരത് പറഞ്ഞു കൊണ്ട് അവനു കൊടുത്തു.


"മോളെ..... "

ശേഖരൻ തമ്പി വിളിച്ചതും അമ്മാളു മുഖം ഉയർത്തി നോക്കി.

"അവിടെ ഒറ്റയ്ക്ക് അല്ലേ ഒള്ളരുന്നു,ഇവിടമൊക്കെ ഇഷ്ടം ആയോ കുട്ടിയ്ക്ക്..."

വാത്സല്യത്തോടെ അയാൾ ചോദിച്ചു 

"ഉവ്വ്..ഇഷ്ടം ആയി "

അവൾ തല കുലുക്കി.

അത് കണ്ടതും വിഷ്ണു കലിപ്പില് മുഖം തിരിച്ചു കൊണ്ട് ഉമ്മറത്തേക്ക് നടന്നു.

ആകെ കൂടി എല്ലാവരും ഉള്ളത് കൊണ്ട് ബഹളോം ശബ്ധോം ഒക്കെയാണ്.

ഇല്ലത്തെ മുഖമുദ്ര നിശബ്ദത ആണെങ്കിൽ ഇവിടെ അത് നേരെ തിരിച്ചു ആണെന്ന് അമ്മാളു ഓർത്തു.


"ഈ കുട്ടിയെ ഞാൻ ആദ്യം ആയിട്ടാ കാണുന്നത്, തീരെ മുഴുപ്പില്ലല്ലോ പ്രഭേ... അവൻ ആണെങ്കിൽ എന്തൊരു മിടുക്കനാ, ഇത് ഈയാപാറ്റ പോലെ ഒരെണ്ണം... നോക്കേം കണ്ടും ഒക്കെ വേണ്ടേ കല്യാണം ആലോചിക്കേണ്ടത്..... ശോ, ആ പടിക്കലെ ഭവാനി കുഞ്ഞമ്മയുടെ കൊച്ച് മോൾ, ഡോക്ടർ ആയിരുന്നു... എത്ര വട്ടം ഞാൻ പറഞ്ഞത് ആണ്, ആരും കേട്ടില്ല...."

ശേഖരൻ തമ്പിയുടെ ഇളയ സഹോദരി ആയ ഷീലമ്മ യാണ്..

അവർക്ക് ആർക്കും അമ്മാളു വിനെ അത്രയ്ക്ക് പിടിച്ചില്ല..

അതാണ് ഈ പറച്ചിൽ.

അമ്മയുടെ അടുത്തേയ്ക്ക് വന്ന 
അമ്മാളു അവര് പറയുന്നത് എല്ലാം വ്യക്തമായി കേട്ടുകൊണ്ട് വാതിൽ പടിയിൽ തറഞ്ഞു നിന്നു.

പാല് കുടിച്ച ഗ്ലാസും ആയിട്ട് അവിടേക്ക് വന്ന വിഷ്ണുവും അവളുടെ പിന്നിൽ ആയിട്ട് ഉണ്ടായിരുന്നു.

കണ്ണ് നിറച്ചു കൊണ്ട് ഇറങ്ങി വരുന്നവളെ കണ്ടതും വിഷ്ണു ഒന്ന് പരിഹസിച്ചു ചിരിച്ചു.

.
"സത്യം ആടി അവരൊക്കെ പറയുന്നേ, ഈയാം പാറ്റ പോലെ തന്നെയാണ് നീയ്... കണ്ടച്ചാൽ മതി....."

അവൾക്ക് മാത്രം കേൾക്കാൻ ഭാവത്തിന് പറഞ്ഞു കൊണ്ട് അവൻ നടന്നു നീങ്ങി..
 

....കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story