അമ്മാളു: ഭാഗം 30

ammalu

രചന: കാശിനാഥൻ

 അമ്മാളു മുറിയിൽ എത്തിയപ്പോൾ വിഷ്ണു തന്റെ ബാഗ് തുറന്ന് ഡയറി മിൽക്ക് എടുക്കുന്ന കാഴ്ചയാണ് കണ്ടത്.

വാതിൽ അടച്ചു കുറ്റി ഇട്ട ശേഷം അവള് തിരിഞ്ഞു അവന്റെ അരികിലേക്ക് വന്നു.


അപ്പോളേക്കും അവൻ ഡയറി മിൽക്ക് പാക്കറ്റ് എടുത്തു അമ്മാളുവിന്റെ നേർക്ക് നീട്ടി.

"ഇതാ,, ഇത് നിനക്ക് വേണ്ടി മേടിച്ചത് ആയിരുന്നു "

"എനിക്ക് വേണ്ട....."


"അതെന്താ "

"ഞാൻ കുറച്ചു മുന്നേ പറഞ്ഞില്ലേ, എനിക്ക് ഇഷ്ട്ടം അല്ലെന്ന് "


"നിനക്ക് ഇഷ്ട്ടം ആയിക്കോളും... മര്യാദക്ക് ഇപ്പൊ ഇത്‌ അങ്ങട് കഴിച്ചേ "


"ഇല്ല..... കഴിക്കില്ല.... "

അവൾ മുഖം തിരിച്ചു കൊണ്ട് പറഞ്ഞു 

"തീർച്ചയാണോ അമ്മാളു "

"ഹ്മ്മ്...... അതേ "

"എന്നാൽ നിന്നെ ഇത് കഴിപ്പിക്കുന്നത് കാണണോ "

വിഷ്ണുവിനും വാശി ആയി.


"എന്നേ ഇഷ്ട്ടം ഇല്ലാത്ത ആളു മേടിച്ചു തരുന്ന ഡയറി മിൽക്ക് എനിക്ക് എന്തിനാ....നമ്മള് തമ്മിൽ എന്തെങ്കിലും ബന്ധം ഉണ്ടോ, ഇല്ലാലോ.... ഞാൻ ഭാര്യ ആണെന്ന് പോലും ആരോടും മിണ്ടി പോകരുത് എന്നല്ലേ ഏട്ടൻ എന്നോട് പറഞ്ഞത്...എന്നെ എന്നാണോ ഏട്ടൻ അംഗീകരിക്കുന്നത് അന്ന് മതി, ഇനി എല്ലാം....."


പറഞ്ഞു തീരും മുന്നേ അവൻ ഇടം കൈ കൊണ്ട് അവളെ വലിച്ചു തന്നോട് ചേർത്തു നിറുത്തി.

"കൂടുതൽ സംസാരം ഒന്നും വേണ്ടാ... പറയുന്നത് അനുസരിച്ചാൽ മതി.... നിന്നോട് പല തവണ ഞാൻ പറഞ്ഞു കഴിഞ്ഞത് ആണ് ഇതെല്ലാം.. മര്യാദയ്ക്ക് കഴിച്ചിട്ട് ഇവിടെ നിന്നും നീ അനങ്ങുവൊള്ളൂ "

അവളുടെ കാതിലേക്ക് മുഖം അടുപ്പിച്ചു കൊണ്ട്, അവൻ പറഞ്ഞു.

എന്നിട്ട് ചോക്ലേറ്റ് എടുത്തു കൈലേക്ക് കൊടുത്തു.

പാവം അമ്മാളു,ശരിക്കും അവൾക്ക് സങ്കടം വന്നു..

നിറഞ്ഞു തൂകിയ മിഴികൾ ഉയർത്തി അവൾ വിഷ്ണുവിനെ നോക്കി... എന്തൊക്കെയോ പറയാൻ ശ്രെമിച്ചു എങ്കിലും അവളുടെ അധരം വിറ കൊള്ളുന്നത് കാരണം പിന്നീട് ഒന്നും പറയാതെ കൊണ്ട് പാക്കറ്റ് പൊട്ടിച്ച ശേഷം കുറേശെ എടുത്തു വായിലേക്ക് ഇട്ടു..

കഴിക്കുന്നുണ്ട് എന്നു കണ്ടതും വിഷ്ണു പതിയെ പിടിത്തം അയച്ചു..എന്നാലും അവന്റെ സാമിപ്യം അപ്പോളും അവളുടെ അരികിൽ തന്നെ ഉണ്ട്..

മുഴുവനും കഴിച്ചു തീർത്ത ശേഷം അവൾ പോയി വായും മുഖവും ഒക്കെ കഴുകി വന്നു.

അപ്പോളേക്കും വിഷ്ണു ബെഡിൽ കയറി കിടന്നു.

അമ്മാളു അവന്റെ അരികിലേക്ക് ചെന്നു.

"ഈ കാലൊന്നു മാറ്റിയ്‌ക്കെ... എനിക്ക് അങ്ങോട്ട് കേറി പോണം..."

"ഇങ്ങോട് കേറുന്നതിനു എന്റെ കാല് മാറ്റണം എന്നുണ്ടോ "


"ഹ്മ്മ്... ഉണ്ട് "


"എന്നാൽ പിന്നെ നീ ഇവിടെ നിന്നോ "


"വിഷ്ണുവേട്ട...."
. ഇക്കുറി അവൾക്ക് ദേഷ്യവും സങ്കടവും ഒക്കെ ഒരുപോലെ വന്നു.


"ഇങ്ങോട്ട് ചാടി കേറി പോരേ,"

ചുമ്മാ ഇളക്കാൻ വേണ്ടി പറഞ്ഞത് ആണെങ്കിലും അവനെ തോൽപ്പിച്ചു കൊണ്ട് പെണ്ണ് നിലത്തേക്ക് കിടന്നു.

ചുരുണ്ടുകൂടി മിഴികൾ അടച്ചു കിടക്കുന്നവളെ കണ്ടതും വിഷ്ണു തലയിൽ കൈ വെച്ചു പോയി.

"ഹോ... ഇങ്ങനെ ഒരു സാധനം......"


അവൻ എഴുന്നേറ്റു,

വായുവിലേക്ക് ഉയരുന്നത് അറിഞ്ഞതും അമ്മാളു പേടിച്ചു പോയി.

അപ്പോളേക്കും അവൾ വിഷ്ണുവിന്റെ ഇരു കൈകളിലും ആയിരുന്നു.

അവൻ അവളെ എടുത്തു കൊണ്ട് വന്നു ബെഡിലേക്ക് കിടത്തി.

എന്നിട്ട് അവളുടെ അടുത്തേക്ക് കയറി കിടന്നു.

"അമ്മാളു,,, എനിക്കെ അനുസരിപ്പിച്ചു വളർത്താൻ നല്ലപോലെ അറിയാം, ഇവിടെ മൂന്നു കുട്ടികൾ വേറെ ഉണ്ട്... അവരോടൊക്കെ ഇടയ്ക്ക് ഒന്ന് ചോദിച്ചാൽ മതി... കേട്ടോ "


ഭട്ടത്തിരിപ്പാട് പറഞ്ഞത് പോലെ നടന്നാൽ മതി ആയിരുന്നു..എന്റെ ഈ നശിച്ച ജീവിതം ഒന്ന് തീർന്ന് കിട്ടിയാൽ പിന്നേ നിങ്ങള് അനുസരിപ്പിക്കാൻ വരില്ലല്ലോ... "

അമ്മാളു പറഞ്ഞതും അവളുടെ ഇടുപ്പിൽ വിഷ്ണു ശക്തിയാൽ പിടിച്ചു മുറുക്കി കൊണ്ട് ചുവരിലേക്ക് അഭിമുഖം ആയി കിടന്നവളെ പിടിച്ചു നേരെ കിടത്തി.


എന്നിട്ട് കൈകൾ രണ്ടും അവളുടെ ഇരു വശത്തുമായി കുത്തി നിലയുറപ്പിച്ചു കൊണ്ട് അമ്മാളുവിനെ നോക്കി.

"ഏത് കൊമ്പത്തെ ഭട്ടത്തിരി പറഞ്ഞാലും ശരി, നീ ഉടനെ ഒന്നും മരിയ്ക്കില്ല... അത് എനിക്ക് ഉറപ്പുണ്ട്.. ഇവിടെ ഈ വിഷ്ണുവിനോട് ഒപ്പം കഴിയും... ഇനിയുള്ള നിന്റെ കാലം മുഴോനും"


പറഞ്ഞു കൊണ്ട് അവൻ തന്റെ മുഖം അവളുടെ മുഖത്തേക്ക് അടുപ്പിച്ചു..

പാവം കൊച്ച്..

കണ്ണുകൾ ഇറുക്കി അടച്ചു കൊണ്ട് മുഖം ചെരിച്ചു കിടന്നു...

ശ്വാസഗതി ഏറി വരുന്നുണ്ട്. അതിനനുസരിച്ചു മാറിടങ്ങൾ ഉയർന്നു താഴുന്നു.

എവിടെ നിന്നോ കിട്ടിയ ശക്തി സംഭരിച്ചു കൊണ്ട് അവൾ വിഷ്ണുവിനെ തള്ളി മാറ്റി..

ഓർക്കാപ്പുറത്തു ആയതിനാൽ അവൻ വേച്ചു പോകുകയും ചെയ്ത്.

ചാടി എഴുന്നേറ്റു  ഓടാൻ തുടങ്ങിയതും അവൻ അമ്മാളുവിനെ പിടിച്ചു നെഞ്ചിലേക്ക് ഇട്ടിരുന്നു.


"എന്നേ വീട്ടില്ലെങ്കിൽ ഞാൻ ഒച്ച വെച്ച് ആളെ കൂട്ടും "

അവളുടെ പറച്ചില് കേട്ടതും വിഷ്ണു ഉറക്കെ ചിരിച്ചു.
ശേഷം അവളെ നെഞ്ചോട് അടക്കി പിടിച്ചു കിടന്നു.

ആഹ്.....

അലറി വിളിച്ചു കൊണ്ട് അവൻ ചാടി എഴുന്നേറ്റു..

വിഷ്ണുവിന്റെ നെഞ്ചിലേക്ക് അമ്മാളു ഒരു കടി വെച്ച് കൊടുത്തിരുന്നു.


വിഷ്ണു എഴുന്നേറ്റ തക്കം നോക്കി അമ്മാളുവും ചാടി പിരണ്ടു എഴുനേറ്റ് ബെഡിൽ ഇരുന്നു.

ഈശ്വരാ, വേണ്ടിയിരുന്നില്ല... കഷ്ടം...നന്നായി വേദനിച്ചു എന്ന് തോന്നുന്നു 


അവൾ പിറു പിറുത്തു..

കണ്ണാടിയുടെ മുന്നിൽ ചെന്നു നിന്നു കൊണ്ട് ബനിയൻ ഊരി മാറ്റിയ ശേഷം പരിശോദിച്ചു നോക്കുകയാണ് വിഷ്ണു.


ടീ...


ഉറക്കെ വിളിച്ചു കൊണ്ട് അവൻ അമ്മാളുവിന്റെ നേർക്ക് ചെന്നു.

"നീ ആരാണന്നാടി നിന്റെ വിചാരം... ങ്ങെ...
ചോദിച്ചു കൊണ്ട് അവൻ അമ്മാളുവിനെ നോക്കി പല്ലിറുമ്മി.

മുഖം താഴ്ത്തി പിടിച്ചു ഇരിക്കുകയാണ് അവള്..

"മേലെടത്തു തറവാട്ടിൽ ഈ വിഷ്ണു ദത്തന്റെ കിടപ്പറയിൽ എത്താൻ ഉള്ള എന്ത് യോഗ്യതയാടി നിനക്ക് ഉള്ളത്... പഠിപ്പും വിവരോം പോലും ഇല്ലാത്ത നിന്നെ എന്റെ തലേൽ കെട്ടി വെച്ച എന്റെ അമ്മയോട് ആണ് ആദ്യം ഞാൻ ചെന്നു നാല് വർത്താനം പറയേണ്ടത്.... ഓരോ വയ്യാവേലി..... വന്നു കേറിയ സമയം കൊള്ളാം..... പിന്നെ നിന്റെ ഭട്ടതിരി പറഞ്ഞതിൽ ഒരു തിരുത്തു ഉണ്ട്.... നീ അല്ല ജാതക ദോഷം കാരണം മരിക്കാൻ പോകുന്നത്, നിന്നെ കൂടെ കൂട്ടിയതോട് കൂടി ഈ ഞാനാടി,നീ കണ്ടോ....".....കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story