അമ്മാളു: ഭാഗം 32

ammalu

രചന: കാശിനാഥൻ

അമ്മാളു പോകുന്നതും നോക്കി നിന്നപ്പോൾ ആയിരുന്നു വിഷ്ണു പിന്നിൽ നിന്നും ഒരു വിളി കേട്ടത്.

നോക്കിയപ്പോൾ ശ്രേയ ടീച്ചർ.

സാറിന്നു നേരത്തെയാണോ.?

ഹ്മ്മ്.. കുറച്ചു നേരത്തെ എത്തി.

പുഞ്ചിരിച്ചു കൊണ്ട് അവൻ പറഞ്ഞു.

 "എനിക്ക് തോന്നി, ഞാൻ എന്നും ഈ നേരത്ത് ആണല്ലോ വരുന്നത്, കണ്ടിട്ടില്ല... അതാണ് "

"ആഹ് "

സാറിന്റെ ഒപ്പം നടന്നു വരുന്ന ശ്രേയ ടീച്ചറേ കണ്ടതും അമ്മാളുവിന്റെ ക്ലാസ്സിൽ ഇരുന്ന് കുട്ടികൾ ഒക്കെ പിറു പിറുക്കാൻ തുടങ്ങി.

എന്തൊരു ചേർച്ച ആണ്, രണ്ടാളും കല്യാണം കഴിച്ചാൽ കിടു ആയിരിക്കും....

നേഹ പറയുന്നത് കേട്ടു കൊണ്ട് അമ്മാളു മുഖം ഉയർത്തി നോക്കി.


വിഷ്ണുഏട്ടന്റെ ഒപ്പം എന്തൊക്കെയോ തമാശകൾ പറഞ്ഞു ചിരിച്ചു കൊണ്ട് വരികയാണ് ശ്രേയ ടീച്ചർ 

" ടീച്ചർ ഇന്ന് ക്ലാസ്സിൽ വരുമ്പോൾ നമുക്ക് കാര്യമൊന്നു പയ്യെ ടീച്ചറോട് സംസാരിച്ചു നോക്കണം,  സാറിനെ വേറെ ഏതെങ്കിലും പെണ്ണുങ്ങള് റാഞ്ചി എടുക്കുന്നതിന് മുമ്പ്,  നമുക്ക് സെറ്റ് ആക്കാം"

 നേഹയോട് അവളുടെ അരികിൽ ഇരിക്കുന്ന നിധിലയും പറയുന്നുണ്ട്.

"അമ്മാളു... നിനക്ക് എന്ത് പറ്റി, സുഖം ഇല്ലേ "


വരുൺ ചോദിക്കുന്നത് കേട്ടതും അവൾ മുഖം ഉയർത്തി അവനെ നോക്കി മ്

"മ്മ്... ചെറിയ തല വേദന,"

"അതെന്താ പെട്ടന്ന്, നീ മെഡിസിൻ എന്തെങ്കിലും എടുത്തോ, ഇനി പനീയ്ക്കാൻ ആണോ ആവോ "

 ചോദിച്ചുകൊണ്ട് അല്പം അധികാരത്തോടുകൂടി അവൻ അവളുടെ നെറ്റിമേൽ കൈത്തലം വെച്ചുനോക്കി.

അതും കണ്ടു കൊണ്ട് ആയിരുന്നു കൃത്യ സമയത്ത് വിഷ്ണു ക്ലാസിലേയ്ക്ക് കയറി വന്നത്.

"പനിയൊന്നും ഇല്ലടാ... നീ റസ്റ്റ്‌ എടുക്ക് "
. അവളുടെ തോളിൽ ഒന്ന് തട്ടി കൊണ്ട് അവൻ തന്റെ പ്ലേയ്സിൽ പോയി ഇരുന്നു.


വിഷ്ണുവിന്റെ മിഴികൾ ഒന്ന് കുറുകി.

അവൻ അമ്മാളുവിനെ കടുപ്പിച്ചു നോക്കി..

അത് മാറ്റർക്കും മനസിലായില്ലങ്കിൽ പോലും അമ്മാളുവിന്‌ പിടി കിട്ടി.


തലേ ദിവസം പഠിപ്പിച്ച പാഠഭാഗത്തു നിന്നും അവൻ ആദ്യം കുട്ടികളോട് ഓരോരുത്തരോടായി ചോദ്യങ്ങൾ ഒക്കെ ചോദിച്ചു..

ശേഷം പുതിയ പോർഷൻ എടുത്തത്.


അമ്മാളു പുസ്തകതിലേക്ക് നോക്കി തന്നെ ഇരുന്നു.

തല വേദന കാരണം അവൾക്ക് തീരെ വയ്യായിരുന്നു.

ഇടയ്ക്ക് ഒരു തവണ വിഷ്ണു അവളോട് ചോദ്യം ചോദിച്ചു.

പാവം അമ്മാളു.. അവൾക്ക് ആൻസർ അറിയില്ലായിരുന്നു.

വിഷ്ണുവിന് പെട്ടന്ന് ദേഷ്യം തോന്നി.

അവൻ തൊട്ടടുത്ത ബെഞ്ചിലേ കുട്ടിയോട് ചോദിച്ചു.

അവൾ കറക്റ്റ് ആയിട്ട് പറയുകയും ചെയ്തു.

" തന്നെപ്പോലെ അല്ലേടോ ഈ കുട്ടിയും , എന്നിട്ട് ഇവൾ എങ്ങനെയാ ഉത്തരം പറഞ്ഞത്... "

വിഷ്ണു ചോദിച്ചതും അമ്മാളു മുഖം കുനിച്ചു നിന്നു.

"25ടൈംസ് ഈ ആൻസർ എഴുതി കാണിച്ചിട്ട് ഇരുന്നാൽ മതി, ആ ബാക്കിലേക്ക് ഇറങ്ങി നിന്നോളൂ "


വിഷ്ണു പറഞ്ഞതും അമ്മാളു ദയനീയമായി അവനെ നോക്കി.

എന്നിട്ട് നോട്ട്ബുക്കും, പേനയും എടുത്തു പിറകിലേക്ക് പോയി.

"എന്താടോ തനിക്കും എഴുതണോ, ഒരു കമ്പനിയ്ക്ക് വേണ്ടി "

അവള് ഇറങ്ങി പോകുന്നത് നോക്കിയ നേഹയോട് ആയിരുന്നു വിഷ്ണുവിന്റെ അടുത്ത ചോദ്യം..

ഫസ്റ്റ് പീരിയഡ് കഴിഞ്ഞു വിഷ്ണു ക്ലാസ്സിൽ നിന്നുമിറങ്ങി പോകാൻ തുടങ്ങുമ്പോൾ ആയിരുന്നു അമ്മാളു എഴുതി തീർത്തത്.

അവന്റെ പിന്നാലെ അമ്മാളു ഓടി ചെന്നു.

"വിഷ്ണുവേട്ടാ..... ഓഹ് സോറി.... സാർ, ഞാൻ എഴുതി തീർന്നു "


പറഞ്ഞു കൊണ്ട് അവൾ ബുക്ക്‌ അവനെ കാണിച്ചു.

അതും മേടിച്ചു കൊണ്ട് വിഷ്ണു സ്റ്റാഫ് റൂമിലേക്ക് പോയി.

പിന്നീട് ഉച്ച വരെ ഉള്ള എല്ലാ പീരിയഡ്സിലും അമ്മാളു ഹെഡ് ഡൌൺ ചെയ്തു കിടക്കുകയായിരുന്നു.

ലഞ്ച് കഴിക്കാൻ ഒന്നും അവൾക്ക് തീരെ വയ്യായിരുന്നു.

വെറുതെ നുള്ളി പെറുക്കി ഇരുന്നപ്പോൾ നേഹ അവളെ ഒരുപാട് വഴക്ക് പറഞ്ഞു.

"വല്ലാത്ത ക്ഷീണം ആട... ഇന്ന് ഇങ്ങട് വരേണ്ടയിരുന്നു....വീട്ടിൽ ഇരുന്നാൽ മതിഎന്ന് ഏടത്തി പറഞ്ഞതാ..."


"നിനക്ക് ഒട്ടും വയ്യെങ്കിൽ ഞങ്ങള് ചെന്നു സാറിനോട് പറയാം, എന്നിട്ട് പൊയ്ക്കോ "

" വേണ്ട..... എങ്ങനെ എങ്കിലും ക്ലാസ്സ്‌ തീരുന്നത് വരെ ഇരിയ്ക്കാം... ഇത്രയും സമയം ആയില്ലേ "

വാഷ് ചെയ്യാൻ വേണ്ടി അവൾ പോകുമ്പോൾ വിഷ്ണു സ്റ്റാഫ് റൂമിൽ നിന്നും ഇറങ്ങി വരുന്നുണ്ട്.


അവൻ അമ്മാളുവിനെ വിളിച്ചു.

കൈ കഴുകിയ ശേഷം അവൾ അവന്റെ അടുത്തേക് ചെന്നു.

നോട്ട് ബുക്ക്‌ തിരിച്ചു കൊടുക്കാൻ ആയിരുന്നു.

അതും മേടിച്ചു കൊണ്ട് അമ്മാളു പെട്ടന്ന് തന്നെ തിരികെ പോരുകയും ചെയ്തു.


ഉച്ച കഴിഞ്ഞു ഒരു പീരിയഡ് കൂടി വിഷ്ണു വിന് ഉണ്ടായിരുന്നു.

അവനെ പേടി ആയത് കാരണം അമ്മാളു ക്ലാസിൽ ശ്രദ്ധിച്ചു ഇരുന്നു.


വൈകുന്നേരം ആയപ്പോൾ അവൾ അത്രമേൽ ക്ഷീണിച്ചു അവശ ആയിരുന്നു.

പാർക്കിങ്ങിലേക്ക് നടക്കുമ്പോൾ താൻ എവിടെ എങ്കിലും വീണു പോകുമോ എന്ന് അവൾ ഒരുപാട് ഭയപ്പെട്ടു.അവള് ചെന്നപ്പോൾ 
വിഷ്ണു വണ്ടിയിൽ ഉണ്ടായിരുന്നു.

കേറിയ പാടെ അമ്മാളു സീറ്റിലേക്ക് ചാരി കിടന്നു.


"നിനക്ക് എന്ത് പറ്റി "

പെട്ടന്ന് അവൻ ചോദിച്ചു 

പക്ഷെ അമ്മാളു മറുപടി ഒന്നും പറഞ്ഞില്ല..


" നിന്റെ നാവ് എന്താ ഇറങ്ങി പോയോടി....ഞാൻ ചോദിച്ചത് കേട്ടില്ലേ നീയ് "

വണ്ടി എടുത്തു കൊണ്ട് അവൻ മെയിൻ റോഡിലേക്ക് ഇറങ്ങി. ഒപ്പം അമ്മാളുവിനെ നോക്കി അലറി.


അപ്പോളും അവൾ ഒന്നും മിണ്ടിയില്ല..

വാശി ആയിരുന്നു..... എന്തിനെന്ന് അറിയാതെ അവനോട് വാശി കാണിച്ചു.

ബസ് സ്റ്റോപ്പ്‌ എത്തിയതും അമ്മാളു അവനോട് വണ്ടി നിറുത്താൻ ആവശ്യപ്പെട്ടു.

പക്ഷെ അവൻ വണ്ടി നിറുത്തിയില്ല.


ഞാൻ തിരിച്ചു പോകുവാ, ഇല്ലത്തേയ്ക്ക്...ഇവിടെ വണ്ടി നിറുത്തു വിഷ്ണുഏട്ടാ..


അമ്മാളു അവനെ നോക്കി ദയനീയമായി പറഞ്ഞു.

വിഷ്ണു ആണെങ്കിൽ ഇത് ഒന്നും തന്നെ ബാധിക്കുന്ന കേസ് അല്ല എന്ന മട്ടിൽ ഇരുന്നു ഡ്രൈവ് ചെയ്യുകയാണ്.

വിഷ്ണുവേട്ടൻ വണ്ടി നിറുത്തി ഇല്ലെങ്കിൽ ഞാൻ ഇപ്പൊ എടുത്തു ചാടും..

അലറി കൊണ്ട് പറയുന്നവളെ അവൻ പെട്ടന്ന് മുഖം തിരിച്ചു നോക്കി.....കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story