അമ്മാളു: ഭാഗം 33

ammalu

രചന: കാശിനാഥൻ


വിഷ്ണുവേട്ടൻ വണ്ടി നിറുത്തിക്കെ ഇല്ലെങ്കിൽ ഞാൻ ഇപ്പൊ എടുത്തു ചാടും..

അലറി കൊണ്ട് പറയുന്നവളെ അവൻ പെട്ടന്ന് മുഖം തിരിച്ചു നോക്കി.

മിഴികൾ ഒക്കെ നിറഞ്ഞു തൂവുകയാണ്.. അധരങ്ങൾ പോലും വല്ലാതെ വിറ കൊള്ളുന്നുണ്ട്.

"എനിയ്ക്ക്.. എനിക്ക് കുറച്ചു പൈസ വേണം.... വണ്ടുക്കൂലിയ്ക്ക് "

"എന്തിന്... എങ്ങോട്ട് പോകാൻ "


"ഞാൻ എന്റെ വീട്ടിലേക്ക് തിരിച്ചു പോകുവാ....."


"അത് നീ മാത്രം തീരുമാനിച്ചാൽ മതിയോ "


"മതി.... എന്റെ കാര്യങ്ങൾ ഒക്കെ ഞാൻ ആണ് തീരുമാനിക്കുന്നത്, അതിനു വിഷ്ണുവേട്ടന് എന്താ "

"അമ്മാളു... തർക്കുത്തരം പറഞ്ഞാൽ ഉണ്ടല്ലോ.... എല്ലായ്‌പോഴും കാണുന്ന പോലെ അല്ല, എന്റെ മറ്റൊരു മുഖം കൂടി ഉണ്ട്... പറഞ്ഞില്ലെന്നു വേണ്ട "


"എനിയ്ക്ക് ആരുടെയും മുഖം ഒന്നും കാണണ്ട... താല്പര്യവും ഇല്ല,.അല്ലേലും കണ്ടച്ചാലും മതി "


"ടി...."

" ശബ്ദം ഉണ്ടാക്കേണ്ട, കുറച്ചു പൈസ താ, ഇപ്പൊ ഇവിടന്നു ഒരു ബസ് ഉണ്ട്... അതിനു പോയാല് 6മണി ആകുമ്പോൾ വീട്ടിൽ എത്താം "

"നീ ഇപ്പൊ തത്കാലം എവിടേക്കും പോകുന്നില്ല... ഈ വിഷ്ണുദത്തൻ എവിടെ ആണോ ഉള്ളത് അവിടെ ആയിരിക്കും അമ്മാളുവും താമസിക്കുന്നത്..."

"പറഞ്ഞു കൊണ്ട് അവൻ വണ്ടി സ്റ്റാർട്ട്‌ ചയ്തു.

"വിഷ്ണുവേട്ട.... "


"മിണ്ടാതിരിക്കെടി പുല്ലേ... നേരം കുറേ ആയല്ലോ തുടങ്ങിയിട്ട്...."

അവൻ വീണ്ടും ശബ്ദം ഉയർത്തി.

"ഏതു നേരത്താണോ ഈശ്വരാ ഇയാളുടെ ഭാര്യയാകാൻ തോന്നിയത്, അടിച്ചമർത്തി ഇട്ടാൽ, ഒരു മൂലയ്ക്ക് കിടക്കുന്ന പെണ്ണുങ്ങളെ ഇയാൾക്ക് അറിയാമായിരിക്കും, പക്ഷേ ഈ അമ്മാളുവിനെ ആ കൂട്ടത്തിൽ ഉൾപ്പെടുത്തേണ്ട "

എന്തൊക്കെയോ പതം പെറുക്കുകയാണ് പെണ്ണ്...

 വിഷ്ണു പക്ഷേ അതൊന്നും മൈൻഡ് ചെയ്യുന്ന പോലുമില്ലായിരുന്നു..

പിന്നീട് 
അമ്മാളു ഒന്നും മിണ്ടാതെ കൊണ്ട് ഒരേ ഇരുപ്പ് ആയിരുന്നു.

വിഷ്ണു ആണെങ്കിൽ കാറ് വേഗത്തിൽ ഓടിച്ചു പോയി.

ഇടയ്ക്ക് എവിടേയോ വണ്ടി നിന്നപ്പോൾ അമ്മാളു കണ്ണ് തുറന്നു.

പടിപ്പുരവാതിൽ....

ഈശ്വരാ തന്റെ വീടല്ലേ ഇത്  

അവൾ ആഹ്ലാദത്തോടെ ഡ്രൈവിംഗ് സീറ്റിലേക്ക് നോക്കി...

വലിഞ്ഞു മുറുകിയ മുഖത്തോടെ ഇരിക്കുന്ന വിഷ്ണുവിനെയാണ് അവൾ കണ്ടത്.

" വിഷ്ണുവേട്ടൻ ഇറങ്ങുന്നില്ലേ "


"ഇല്ല...."


"പ്ലീസ്......"


"ഇറങ്ങി പോടീ പുല്ലേ..."


അവൻ അലറിയതും അമ്മാളു ചാടി ഇറങ്ങി.

"രണ്ട് ദിവസം നിന്നിട്ട് തിങ്കളാഴ്ച ഇവിടുന്നു കോളേജിലേക്ക് പോന്നോളം..."

അവനെ നോക്കി തിടുക്കത്തിൽ പറഞ്ഞു കൊണ്ട് അവള് അല്പം മാറി നിന്നു.

വണ്ടി റിവേഴ്‌സ് എടുത്ത ശേഷം, അവളെ ഒന്ന് നോക്കുക പോലും ചെയ്യാതെ കൊണ്ട് അവൻ ശര വേഗത്തിൽ പായിച്ചു പോയി.


അമ്മാളുവിനെ കണ്ടതും അച്ഛനും അമ്മയും അതിശയിച്ചു.


"ഇതെന്താടാ, വിളിച്ചു പറയാതെ വന്നേ....."
  
ലേഖ വന്നിട്ട് വാത്സല്യത്തോടെ അവളുടെ കരം കവർന്നു കൊണ്ട് ചോദിച്ചു.

"വിഷ്ണുവേട്ടനോട് വെറുത ഒന്ന് ചോദിച്ചു, അപ്പോളേക്കും പോയ്കോളാൻ പറഞ്ഞു. പിന്നെ ഒന്നും നോക്കിയില്ല, കിട്ടിയ ചാൻസ് അല്ലേ, വേഗം ഇങ്ങട് പോന്നു.


"വിഷ്ണുനോട്‌ കേറിയിട്ട് പോകാൻ പറഞ്ഞൂടായിരുന്നോ മോളെ, ഈ വാതിൽക്കൽ വരെ വന്നിട്ട്, ഒരു ഗ്ലാസ് ചായ പോലും കുടിക്കാതെ പോയല്ലോ"

"അതൊക്കെ ഇനിയും ആകാല്ലോ അച്ഛാ,ഇപ്പോൾ പെട്ടന്ന് ഏട്ടന് എന്തോ അത്യാവശ്യം ഉണ്ടെന്നു പറഞ്ഞാണ് പോയത്,"

 പറഞ്ഞുകൊണ്ട് അവൾ കാലുകൾ രണ്ടും ഒന്ന് നനച്ച ശേഷം  ഉമ്മറത്തേക്ക് കയറി..

" കഴിക്കാൻ എന്തെങ്കിലും ഉണ്ടോ അമ്മേ "

" ഞാനും അച്ഛനും, ഓരോ കാലിച്ചായ കുടിച്ചു, മോള് വരുമെന്ന് അറിയില്ലായിരുന്നല്ലോ,
 ഇല്ലെങ്കിൽ എന്തെങ്കിലും കരുതിയേനെ"


" ഉച്ചയ്ക്ക് എന്തായിരുന്നു കൂട്ടാൻ ഒക്കെ "


" പരിപ്പും വെള്ളരിയും, കൂടി ഒഴിച്ച് കറിയും, പച്ചക്കായും  അച്ചിങ്ങ പയറും കൊണ്ട് മെഴുക്കുവരട്ടിയും, പിന്നെ അരി കൊണ്ടാട്ടവും ആയിരുന്നു  "

" ഹാവു കേട്ടിട്ട് നാവിൽ വെള്ളം വരുന്നു, വേഗം ഒരുപിടി ചോറ് എടുത്താട്ടെ, എനിക്ക് അതു മതി  "
. "മ്മ്, മോള് പോയിട്ട് കൈ കഴുകി വന്നാട്ടെ, അപ്പോഴേക്കും അമ്മ എല്ലാം എടുത്തു വയ്ക്കാം "

 ലേഖ പറഞ്ഞതും അമ്മാളു അകത്തേക്ക് ഓടി.

 അവളുടെ ഓട്ടവും സംസാരവും ഒക്കെ കേട്ടുകൊണ്ട്, അവര് രണ്ടാളും ചിരിയോടുകൂടി നിന്നു.


" അമ്മേ... അമ്മയുടെ ഫോൺ ഒന്ന് തരുമോ "?


 കൈകഴുകി വന്നശേഷം അകത്തളത്തിലെ ഊണ് മുറിയിലേക്ക്  കടന്ന് വന്നത് ആയിരുന്നു അമ്മാളു.

" ദാ ആ മേശപ്പുറത്ത് ഉണ്ട്.. എടുത്തോ മോളെ"

 ലേഖ പറഞ്ഞതും അമ്മാളു പെട്ടന്ന് തന്നെ ഫോൺ എടുത്തു.

അപ്പയെ ഒന്ന് വിളിയ്ക്കട്ടെ, ഇങ്ങട് വരുന്ന കാര്യമൊന്നും മുൻകൂട്ടി തീരുമാനിച്ചത് അല്ലല്ലോ, അതുകൊണ്ട് കാലത്തെ ഒന്നും പറയാതെയാണ് പോന്നത്."

 പ്രഫയുടെ നമ്പർ ഡയൽ ചെയ്ത്, ഫോൺ കാതിലേയ്ക്ക് വെയ്ക്കുന്നതിനിടയിൽ അമ്മാളു പറഞ്ഞു.


 ഒന്ന് രണ്ട് ബെൽ അടിച്ചതിനു ശേഷം അവരുടെ ശബ്ദം അമ്മാളുവിന്റെ കാതിൽ പതിഞ്ഞു.

"ഹലോ ലേഖേ...."


" അപ്പേ ഇത് ഞാനാ... അമ്മാളു "

"ആഹ് മോളെ... നീ എവിടെയാ "

. " ഞാനിന്ന് ഇല്ലത്തേയ്ക്ക് പോന്നു,കോളേജിൽ നിന്നും മടങ്ങുന്ന നേരത്തെ, ഇവിടേക്ക് ഒന്ന് അയക്കാമോ എന്ന് വിഷ്ണുവേട്ടനോട് ഒന്ന് ചോദിച്ചു, വിടുമെന്ന് പ്രതീക്ഷിച്ചൊന്നും അല്ലായിരുന്നു, പക്ഷേ എന്തോ,,, ആള് പൊയ്ക്കോളാൻ പറഞ്ഞു"

" അതെയോ നല്ല കാര്യം, എന്നിട്ട് എവിടെ എല്ലാവരും,  വിഷ്ണു ഇന്ന് മടങ്ങിവരുമോ മോളെ"

" അയ്യോ അമ്മേ വിഷ്ണുവേട്ടൻ ഇല്ലത്തേക്ക് കയറിയതു പോലുമില്ല, എന്തോ തിരക്കായിരുന്നു അത്രേ, അതുകൊണ്ട് ഏട്ടൻ പെട്ടെന്ന് തന്നെ മടങ്ങിപ്പോന്നു"


" എത്ര തിരക്കുണ്ടെങ്കിലും അവൻ ഒന്ന് കയറിയിട്ട് പോയിക്കൂടായിരുന്നോ,  ഒന്നുമില്ലെങ്കിലും ആ പടിപ്പുര വരെ എത്തിയതല്ലേ"


" അതൊന്നും സാരമില്ലമ്മേ , ഏട്ടന് അത്രയ്ക്ക് എന്തോ അത്യാവശ്യമായി പോയി, പിന്നെ അച്ഛനും അമ്മയും ഒക്കെ ഇവിടെയുണ്ട്, ഞാൻ അച്ഛന്റെ കൈയിൽ കൊടുക്കാമെ "

 പറഞ്ഞുകൊണ്ട് അവൾ ഫോൺ  അരികിൽ നിന്ന അച്ഛന്റെ കയ്യിലേക്ക് കൊടുത്തു.

 പ്രഭയോട് സംസാരിച്ചുകൊണ്ട് രാമൻ വെളിയിലേക്ക് ഇറങ്ങിപ്പോയി..

"അവിടെ എങ്ങനെ ഉണ്ട് മോളെ...  എല്ലാവർക്കും നിന്നോട് കാര്യമാണോ"


ലേഖ മകളുടെ അരികിലേക്ക് ഒരു കസേര വലിച്ചിട്ട് കൊണ്ടുവന്നു ഇരുന്നു...

"കാര്യമാണ് അമ്മേ, എല്ലാവർക്കും വളരെ ഇഷ്ടമാണ് എന്നെ,,  യാതൊരു കുഴപ്പവുമില്ല... സുഖമാണ് "

" എന്റെ പൂർണ്ണത്രയീശ അത് മാത്രം കേട്ടാൽ മതി..... "

 ലേഖ തന്റെ വലതുകൈയെടുത്ത് അവരുടെ നെഞ്ചിലേക്കമർത്തി മുകളിലേക്ക് നോക്കി പറഞ്ഞു.

 അമ്മാളു പക്ഷേ അതൊന്നും മൈൻഡ് ചെയ്യാതെ നന്നായി ഉരുള ഉരുട്ടി കുഴച്ച് ചോറുണ്ണുകയാണ്.

 ഊണ് കഴിച്ച ശേഷം, അവളു നേരെ തന്റെ റൂമിലേക്ക് കയറിപ്പോയി...

 ബെഡ്ഷീറ്റ് ഒക്കെ ഒന്ന് മാറ്റി വിരിച്ച ശേഷം  കയറി ഒറ്റക്കിടപ്പ്.

 സുഖനിദ്രയായിരുന്നു..

 ഒരാഴ്ച കൂടിയാണ് മതിവരുവോളം ഒന്ന് ഉറങ്ങുന്നത്, വിഷ്ണുവിന്റെ വീട്ടിൽ ആകുമ്പോൾ , രാത്രി 11 മണി ആവാതെ ആരും ഉറങ്ങില്ല, കാലത്ത് അഞ്ചുമണിക്ക് വിഷ്ണുവിന്റെ അലാറം ശബ്ദിക്കുമ്പോൾ, എഴുന്നേൽക്കുകയും ചെയ്യും, ചിലപ്പോൾ അതിനു മുന്നേ എഴുന്നേറ്റ കുളിയും തേവാരവും ഒക്കെ നടത്തിയിട്ടുണ്ടാവും..

 അതിനോടൊക്കെയുള്ള മറുപടിയായി, ആയിരുന്നു ഇന്നത്തെ സുഖനിദ്ര..

 അഞ്ചു മുപ്പതിന് കിടന്ന പെണ്ണ് എഴുന്നേറ്റത്, രാത്രി 11 മണി ആയപ്പോഴാണ്.

 ഇടയ്ക്കൊക്കെ ലേഖ അവളെ വന്ന് ഉണർത്തുവാൻ ശ്രമിച്ചു എങ്കിലും, അമ്മാളു ഉണ്ടോ അത് വല്ലതും അറിയുന്നു,.

 അമ്മാളു..... ഒന്നെണീയ്ക്ക് കുട്ടി നീയ്... ഇതെന്തൊരു കിടപ്പ്  ആണെന്ന് നോക്കിയേ....

 അമ്മ വന്ന് ചുമലിൽ കൊട്ടി വിളിച്ചപ്പോൾ അവൾ കണ്ണ് തുറന്നു.

 ക്ലോക്കിലെ സമയം കണ്ടതും അവൾ ഞെട്ടിപ്പോയി...


 ഇത് കാലത്തെ 11 മണി ആണോ അതോ...

 അവൾ ജനാലയിലേക്ക് നോക്കി.


 കാലത്തെ 11 മണി വരെ നീ കിടന്നു ഉറങ്ങിക്കോളൂ, ഇപ്പൊ നിനക്ക് എന്തെങ്കിലും കഴിക്കാൻ വേണോ, കോളേജ് വിട്ടു വന്ന വേഷത്തിൽ  കയറി കിടന്നതല്ലേ ഒന്നു മേല് കഴുക പോലും ചെയ്തില്ല...


 ലേഖ ശാസിച്ചതും അമ്മാളു കണ്ണും തിരുമ്മി എഴുന്നേറ്റു.

 വിശക്കുന്നു അമ്മേ..... മുമ്പത്തെ കറികൾ ഒക്കെ തന്നെയാണോ ഉള്ളത്,?

"ഹ്മ്മ്... നിനക്ക് ഇഷ്ടമുള്ള  Bഒരു കൂട്ടം ഉണ്ടാക്കി വെച്ചിട്ടുണ്ട്, പക്ഷേ ഇപ്പോ അതെല്ലാം ആറി തണുത്തിട്ടുണ്ടാവും "

" അതെന്താണ് അമ്മേ.... ആറി തണുത്ത് പോയ എന്റെ ഇഷ്ടവിഭവം,  പായസമാണോ"

അവൾ ആകാംക്ഷയോടെ അമ്മയെ നോക്കി.....കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story