അമ്മാളു: ഭാഗം 35

ammalu

രചന: കാശിനാഥൻ

വൈകുന്നേരത്തോടെ മേലെടത്തു നിന്നും വിഷ്ണുവും സിദ്ധുവും ഒഴികേ എല്ലാവരും കൂടി അമ്മാളുവിന്റെ വീട്ടിൽ എത്തിയിരുന്നു.

ലേഖയും അമ്മാളുവും കൂടി തൊടിയിൽ നിന്നും ചേനയും ചേമ്പും ഒക്കെ പറിച്ചു പുഴുങ്ങി, കാന്താരി ചമ്മന്തി ഉണ്ടാക്കി..

പിന്നെ ചപ്പാത്തിയും, പൂരിയും കിഴങ്ങ് കറിയും tomoto ഫ്രൈയും ഒക്കെ റെഡി ആക്കി വെച്ചു കഴിഞ്ഞു.

 ഒരുപാട് മധുര പലഹാരങ്ങൾ ഒക്കെ വാങ്ങി കൊണ്ടാണ് അവർ അമ്മാളുവിന്റെ വീട്ടിലും എത്തിയത്,

 ഒറ്റ ദിവസമേ അവിടെ നിന്നും മാറിനിന്നു ഒള്ളൂവെങ്കിലും  കുട്ടികൾക്കൊക്കെ അവളെ വല്ലാതെ മിസ്സ് ചെയ്തിരുന്നു..


 അമ്മാളുവിനെ കണ്ടതും അവർ അവളുടെ അരികിലേയ്ക്ക് ഓടി വന്നു.


തൊടിയിലെ കാഴ്ചകളൊക്കെ കാണിച്ചു കൊണ്ട് അമ്മാളു, അതിലൂടെ ഒക്കെ കുട്ടി പ്പട്ടാളങ്ങളും ആയിട്ട് നടന്നു.

ശേഷം 
സന്തോഷത്തോടു കൂടി എല്ലാവരും ഒത്തു ചേർന്ന് ഫുഡ്‌ ഒക്കെ കഴിച്ചു രാത്രി ആയി തിരിച്ചു പോയപ്പോൾ.

ഇറങ്ങാൻ നേരത്തു അമ്മാളുവിന് ഒരുപാട് സങ്കടം ആയിരുന്നു.

അച്ഛനും അമ്മയും ഒക്കെ നിറമിഴികളോടെ അവളെ യാത്ര ആക്കിയത്.

ആരുവും മിച്ചുവും ഋഷിക്കുട്ടനും കൂടി അമ്മാളുവിനെയും കൂട്ടി കാറിലേക്ക് കയറി.

 നന്നായി ഫുഡ്‌ ഒക്കെ കഴിച്ചു വന്നത് കൊണ്ട് കാറിൽ കയറിയ പാടെ മിച്ചുവും ഋഷികുട്ടനും ഉറങ്ങി പോയിരുന്നു.


പ്രഭയും മീരയും ഒക്കെ ഓരോരോ കാര്യങ്ങൾ ചോദിക്കുന്നുണ്ട് എങ്കിലും അമ്മാളു പക്ഷെ എല്ലാത്തിനും മുക്കിയും മൂളിയും മറുപടി കൊടുത്തു.

അവൾക്ക് അച്ഛനെയും അമ്മയെയും വിട്ടു പോന്നതിന്റെ വിഷമം ആണെന്ന് വൈകാതെ അവർക്ക് മനസിലായി.

രാത്രി 10മണിയോട് അടുത്താണ് എല്ലാവരും മടങ്ങി എത്തിയത്  

വിഷ്ണുവിന്റെ കാർ കിടക്കുന്നത് കണ്ടതും അമ്മാളുവിന്റ നെഞ്ച് ഇടിച്ചു..

മീരേടത്തി അപ്പോള് മിച്ചുവിനെയും ആരുവിനെയും ഒക്കെ തട്ടി ഉണർത്തുണ്ട്.

കുട്ടികൾ എല്ലാവരും തന്നെ ഉറങ്ങി പോയിരുന്നു.

ഉറക്ക പിച്ചോടെ നടക്കുന്ന ഋഷിക്കുട്ടന്റെ കൈയും പിടിച്ചു അവൾ അകത്തേയ്ക്ക് കയറി ചെന്നു.

സിദ്ധുഏട്ടൻ ഇരുന്നു ടി വി കാണുന്നുണ്ട്.

വീട്ടിലെ വിശേഷങ്ങൾ ഒക്കെ അവളോട് ചോദിച്ചു.അമ്മാളു മറുപടിയും നൽകി.

"മോളെ.... നീ ഇനി പോയി കിടന്നോളു, നേരം ഇത്രേം ആയില്ലേ..


പ്രഭഅപ്പ പറഞ്ഞതും അമ്മാളു മുകളിലേക്ക് പോകുവാൻ തുടങ്ങി 

വിഷ്ണുവേട്ടൻ ഇവിടെ ഇല്ലേ ആവോ, അതോ റൂമിൽ ആയിരിക്കുമോ...

ഓർത്തു കൊണ്ട് പെണ്ണ് സ്റ്റെപ്സ് ഒന്നൊന്നായി കയറി 

ചാരി ഇട്ടിരുന്ന ഡോർ പതിയെ തുറന്ന് കൊണ്ട് റൂമിലേക്ക് കയറി 
യതും കട്ടിലിൽ കിടന്നു കൊണ്ട് ഫോണിൽ എന്തോ വീഡിയോ കാണുന്ന വിഷ്ണുവിനെ അമ്മാളു കണ്ടു.


ഡോർ ലോക്ക് ചെയ്ത ശേഷം അവൾ അവന്റെ അരികിലേയ്ക്ക് വന്നു.

അമ്മാളുവിന്റെ സാമിപ്യം 
അറിഞ്ഞിട്ട് പോലും വിഷ്ണു അവളെ മൈൻഡ് ചെയ്യാനെ പോയില്ല.

"വിഷ്ണുഏട്ടൻ കിടന്നാരുന്നോ..."

അരികിൽ വന്നു നിന്നവൾ ചോദിച്ചു.

അവൻ പക്ഷെ ഒന്ന് നോക്കുക പോലും ചെയ്തില്ല.

പാവം അമ്മാളു... അവൾക്ക് ശരിക്കും സങ്കടം വന്നു പോയി..

വിഷ്ണുവേട്ടാ.... 

ഒരു വട്ടം കൂടി വിളിച്ചു.

ആള് പഴയ പടി തന്നെ..

പിന്നീട് അവൾ നേരെ ബാഗ് ഒക്കെ കൊണ്ട് ചെന്നു ലൈബ്രറി റൂമിൽ വെച്ചിട്ട് വാഷ് റൂമിലേക്ക് പോയി.

ഒന്ന് ഫ്രഷ് ആയി തിരികെ വന്നപ്പോൾ വിഷ്ണു എഴുന്നേറ്റു ബെഡിൽ ഇരിപ്പുണ്ടgg

അവന്റെ അടുത്തായി പോയിരുന്നു.


"എന്താ എന്നോട് മിണ്ടാത്തത്, പിണക്കമാണോ?

അവന്റെ മുഖത്തേക്ക് നോക്കി ദയനീയമായി ചോദിക്കുകയാണ് അമ്മാളു.

പെട്ടന്ന് വിഷ്ണു എഴുന്നേറ്റു ജനാലയുടെ അരികിലായി പോയി നിന്നു.


കഴിഞ്ഞ ദിവസം കുറേ മാസ്സ് ഡയലോഗ് അടിച്ചശേഷം നീയ് തിരികെ പോയതായിരുന്നല്ലോ.എന്നിട്ട് ഇപ്പൊ എന്ത്‌ പറ്റി.?

പുച്ഛഭാവത്തിൽ വിഷ്ണു അവളെ ഒന്ന് നോക്കി..


അച്ഛനെയും അമ്മേയുo ഒക്കെ കാണണം എന്നു തോന്നി.. അതാണ് ഇന്നലെ പോയത്..


 എന്നിട്ട് അങ്ങനെ പറഞ്ഞല്ലല്ലോ നീ പോയത്.

നിനക്ക് എന്റെ മുഖം പോലും കാണാൻ താല്പര്യം ഇല്ല.. എന്നോട് ദേഷ്യം ആണ്, വെറുപ്പ് ആണ്, കല്യാണം കഴിച്ചത് പോലും മണ്ടത്തരം ആയി പോയി...നിന്റെ ജീവിതം നശിപ്പിച്ചു...എല്ലാവരും കൂടി നിന്നെ ചതിച്ചു, എന്താടി, ഇതൊക്കെ നീ മറന്ന് പോയോ...

വിഷ്ണു ചോദിച്ചതും അമ്മാളു മുഖം താഴ്ത്തി.

"ആഗ്രഹങ്ങൾക്ക് ഒത്തു ജീവിയ്ക്ക് അമ്മാളു നീയ്,ഭർത്താവിനെയും വീട്ടുകാരെയും ഒന്നും നീ മൈൻഡ് ചെയ്യാൻ നിൽക്കണ്ട, സ്വന്തം വീട്ടിൽ നിന്നാണെങ്കിലും നിനക്ക് കോളേജിൽ പോകാല്ലോ....."


അവൻ അമ്മാളുവിനെ നോക്കി പറഞ്ഞു.


"ഇവിടെനിന്ന് എല്ലാവരും വന്നതുകൊണ്ട് മാത്രമാണ് നീ, നിന്റെ വീട്ടിൽ നിന്നും തിരിച്ചുപോന്നത് എന്നുള്ളത് എനിക്കറിയാം,  ഇപ്പോൾ തന്നെ കാര്യങ്ങളൊക്കെ ഞാൻ അമ്മയോടും അച്ഛനോടും ഒക്കെ സംസാരിക്കാം, നിന്നെ നിന്റെ വീട്ടിൽ കൊണ്ടുപോയി വിടുകയും ചെയ്യാം...."


 ഒരു ഏങ്ങലടി ഉയർന്നു വന്നതും,  വിഷ്ണു മുഖം തിരിച്ചു നോക്കി 

 അരികിൽ ഇരുന്ന് വിങ്ങിപ്പൊട്ടി കരയുന്നവളെ കണ്ടു.

"വിഷ്ണുവേട്ടൻ എപ്പോഴും എന്നെ,അകറ്റി നിർത്തുന്നതാണ് എന്റെ ഏറ്റവും വലിയ സങ്കടം,എന്തിനാ എന്നോട് മാത്രം ഇങ്ങനെയൊക്കെ....അതുകൊണ്ടാ ഇന്നലെ അങ്ങനെ പറഞ്ഞു കൊണ്ട് ഞാൻ വീട്ടിലേക്ക് തിരികെ പോയത്"

 വുതുമ്പി കൊണ്ട് അവനെ നോക്കി പറയുകയാണ് അമ്മാളു.

 
" എന്നിട്ട് ഇപ്പോ മടങ്ങി വരാൻ എന്താ കാരണം, അവിടെ നിന്നോളാൻ മേലായിരുന്നോ, "

പെട്ടന്ന് അവൻ ചോദിച്ചു.

മറുപടി ഒന്നും പറയാതെ കൊണ്ട് അവൾ അപ്പോളേക്കും എഴുന്നേറ്റു ഓടി വന്നു വിഷ്ണുവിന്റെ നെഞ്ചിലേക്ക് വീണു...

എന്നിട്ട് അവനെ ഇറുക്കി പുണർന്നു.


കാണാണ്ട് ഇരിക്കാനായില്ല.....വിഷ്ണുവേട്ടൻ ഇല്ലാതെ എനിക്ക് ഒരു നിമിഷം പോലും പറ്റില്ല......

ഉറക്കെ പൊട്ടിക്കരഞ്ഞു കൊണ്ട് അമ്മാളു അവന്റെ നെഞ്ചിൽ മുഖം ഇട്ടുരുട്ടി..

.ഇന്നലെ ഒറ്റ രാത്രിയിൽ ഞാൻ എത്ര മാത്രം സങ്കടപ്പെട്ടു കരഞ്ഞു എന്നോ.... എങ്ങനെ എങ്കിലും ഏട്ടന്റെ അരികിൽ എത്തിയാൽ മതി എന്നായിരുന്നു അപ്പോളത്തെ ചിന്ത...എന്നോട് ഒരല്പം പോലും സ്നേഹം ഇല്ലെങ്കിലും എനിക്ക് എന്റെ ജീവന്റെ ജീവനാ....എന്റെ പ്രാണനാ......അമ്മാളുവിന്റെ ശ്വാസം നിലയ്ക്കും വരെയും അങ്ങനെ തന്നെ ആയിരിക്കും


പറഞ്ഞു കൊണ്ട് അവൾ ഒന്നൂടെ അവനെ ആശ്ലെഷിച്ചു.......കാത്തിരിക്കൂ...

.......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story