അമ്മാളു: ഭാഗം 36

ammalu

രചന: കാശിനാഥൻ


കഴിഞ്ഞ രാത്രിയിൽ ഞാൻ എത്ര മാത്രം സങ്കടപ്പെട്ടു കരഞ്ഞു എന്നോ.... എങ്ങനെ എങ്കിലും ഏട്ടന്റെ അരികിൽ എത്തിയാൽ മതി എന്നായിരുന്നു അപ്പോളത്തെ ചിന്ത...എന്നോട് ഒരല്പം പോലും സ്നേഹം ഇല്ലെങ്കിലും എനിക്ക് എന്റെ ജീവന്റെ ജീവനാ....എന്റെ പ്രാണനാ......അമ്മാളുവിന്റെ ശ്വാസം നിലയ്ക്കും വരെയും അങ്ങനെ തന്നെ ആയിരിക്കും


പറഞ്ഞു കൊണ്ട് അവൾ ഒന്നൂടെ അവനെ ആശ്ലെഷിച്ചു..

ഹ്മ്മ്... അഭിനയം ഒക്കെ കഴിഞ്ഞു എങ്കിൽ പോയി കിടക്കാൻ നോക്ക്. നേരം ഒരുപാട് ആയി."

അത് കേട്ടതും അമ്മാളു മുഖം ഉയർത്തി.

" ഞാൻ ഇത്രയും ആത്മാർത്ഥമായിട്ട് പറയുന്നതൊക്കെ അഭിനയം ആയിട്ട് ആണോ ഏട്ടന് തോന്നിയത്, ആണോ..... ആണോന്ന്.... അമ്മാളു അഭിനയിച്ചതാണോ ഏട്ടന്റെ മുൻപില്..."

ചോദിച്ചു കൊണ്ട് അവൾ അവനെ പിടിച്ചു കുലുക്കി.

"പോയി കിടന്ന് ഉറങ്ങാൻ നോക്ക്, ചുമ്മാ ഓരോ വേണ്ടാത്ത വർത്തമാനം പറഞ്ഞു കൊണ്ട് നിൽക്കാതെ.."


"ഹ്മ്മ്.......ഏട്ടന് അങ്ങനെ ഇപ്പോ തോന്നാൻ കാരണം എന്താണെന്ന് അറിയാമോ, എന്നോട് ഒരല്പം പോലും സ്നേഹം നിങ്ങളുടെ ഉള്ളിന്റെ ഉള്ളിൽ ഇല്ല.,
അതുകൊണ്ട് ഞാൻ എന്ത് ചെയ്താലും അത് എന്റെ അഭിനയം ആണെന്ന് ഓർക്കുന്നത്... ആയിക്കോട്ടെ, അങ്ങനെ തന്നെ ആയിക്കോട്ടെ, വിഷ്ണുവേട്ടന്റെ വിശ്വാസം അതാണെങ്കിൽ അങ്ങനെ തന്നെ തുടരട്ടെ.. 

പറഞ്ഞു കൊണ്ട് അവൾ അവന്റെ അടുത്ത് നിന്നും അകന്നു മാറി.

"അമ്മാളു വെറും പൊട്ടിപ്പെണ്ണ,വിവരം ഇല്ലാത്തവൾ, നാണം ഇല്ലാത്തവൾ.... അന്തസ് പോലും ഇല്ല..... ഉണ്ടായിരുന്നു എങ്കിൽ ഇങ്ങനെ ഈ മുറിയിൽ സ്വന്തം ഭർത്താവ് ഇത്രയും അപമാനിച്ചിട്ടു പോലും കഴിയേണ്ടി വരില്ലായിരുന്നു....."

വിഷ്ണുവിനെ നോക്കി ചെറുതായ് ഒന്ന് മന്ദഹസിച്ചു കൊണ്ട് അവൾ ബെഡിലേക്ക് പോയി ഇരുന്നു.

അഴിഞ്ഞു കിടന്ന മുടി മുഴുവനും എടുത്തു ഉച്ചിയിൽ കെട്ടി വെച്ചു.

എന്നിട്ട് ചുവരിനോട് ചേർന്നു കയറി കിടന്നു.

പിന്നീട് ആ പാവം ഒരക്ഷരം പോലും ഉരിയാടിയില്ല.

തൊട്ടരുകിലായി വന്നു വിഷ്ണുവും കയറി കിടന്നു.

ഇടയ്ക്ക് ഒക്കെ അവൻ മുഖം തിരിച്ചു നോക്കുന്നുണ്ട്.

പക്ഷെ അവൾ അവനെ ശ്രെദ്ധിച്ചതേ ഇല്ല.


***

മോളെ അമ്മാളു, ഇന്ന് നിങ്ങളു രണ്ടാളും കൂടി ഷീലാമ്മയുടെ വീട് വരെ പോകണം കേട്ടോ... വിരുന്നു വെയ്ക്കാൻ വേണ്ടി ഇന്നലെ രാത്രിയിൽ അവര് അച്ഛനെ വിളിച്ചു, പിന്നെ വിഷ്ണുട്ടനോടും പറഞ്ഞത്രെ "

അടുത്ത ദിവസം കാലത്തെ അടുക്കളയിൽ ചെന്നപ്പോൾ പ്രഭയപ്പ ആണ് അമ്മാളുവിനോട് ഈ കാര്യങ്ങൾ ഒക്കെ പറയുന്നത്.
.
ഹ്മ്മ്.....പോകാം, നമ്മൾക്ക് എല്ലാവർക്കും കൂടി പോയാലോ അപ്പേ...?


"നിങ്ങളെ അല്ലേ മക്കളെ വിളിച്ചത്, രണ്ടാളും കൂടി ചെല്ല്... പിന്നീട് ഒരിക്കൽ എല്ലാവർക്കും കൂടി ഒരു ട്രിപ്പ്‌ ആയിട്ട് പോകാം.... "
"കുട്ടികളെ ആരെ എങ്കിലും ഒന്ന് കൊണ്ട് പോയാലോ..."


"വിഷ്ണുനോട്‌ ഒന്ന് ചോദിച്ചു നോക്ക്,എന്നിട്ട് എന്താണെന്ന് വെച്ചാൽ അത് പോലെ ചെയ്യൂ മോളെ "


"മ്മ്... "


അവൾ വെറുതെയൊന്നു മൂളി.

കാരണം വിഷ്ണു സമ്മതിക്കുകയില്ലെന്നും അതുകൊണ്ട് തന്നെ ഈ കാര്യം വെറുതെ ചോദിക്കേണ്ടത് ഇല്ലെന്നും അമ്മാളു തീരുമാനിച്ചിരുന്നു...

 മോളെ അമ്മാളു..... പോയി റെഡി ആയിക്കോ വേഗം, എന്നിട്ട് താമസിയാതെ ഇറങ്ങാൻ നോക്ക്, കുറച്ചു ദൂരം യാത്ര ഉള്ളത് അല്ലേ....

അടുക്കളയിൽ ഓരോന്ന് ചെയ്തുകൊണ്ട് ഇരുന്ന അമ്മാളുവിനെ മീരയാണ് മുകളിലേക്ക് പറഞ്ഞു അയച്ചത്.

വിഷ്ണു ആരെയോ ഫോണിൽ വിളിക്കുന്നത് കേട്ട് കൊണ്ട് അവൾ റൂമിലേക്ക് ചെന്നു.

അവനെ ഒന്ന് നോക്കാൻ പോലും അവൾ കൂട്ടാക്കിയില്ല.


ഒരു ചുരിദാറും എടുത്തു കൊണ്ട് അവൾ ഡ്രസിങ് റൂമിന്റെ വാതില് അടച്ചു.

പത്തു മിനിറ്റിനു ഉള്ളിൽ ഒരുങ്ങി ഇറങ്ങുകയും ചെയ്തു.

കുട്ടിപട്ടാളങ്ങൾ എല്ലവരും കൂടി സിദ്ധുവേട്ടന്റെ ഒപ്പം അമ്പലത്തിലേക്ക് പുറപ്പെടാൻ തയ്യാറായി നിൽപ്പുണ്ടയിരുന്ന്..

അമ്മാളുവിനെ കണ്ടതും ഋഷിക്കുട്ടൻ ഓടി വന്നു കെട്ടിപിടിച്ചു അവൾക്ക് ഒരു ഉമ്മ കൊടുത്തു. തിരികെ അവളും.

"പല പ്ലാനുകൾ ഉണ്ടായിരുന്നു, എല്ലാം പാളി പോയല്ലോ മാളൂട്ടാ.."

അമ്മാളു എറണാകുളത്തേക്ക് പോകുകയാണെന്ന് അറിഞ്ഞതും ആരു വിഷമത്തോടെ പറഞ്ഞു.

"സാരമില്ലടാ, നമ്മൾക്ക് നെക്സ്റ്റ് വീക്ക്‌ നോക്കാം "

ഹ്മ്മ്... ഇനി അത് അല്ലേ പറ്റുവൊള്ളൂ...അന്നും ഇതുപോലെ എന്തെങ്കിലും പ്രോഗ്രാം ഉണ്ടെങ്കിലോ......
മിച്ചു വന്നു പിറുപിറുത്തു.

ഇവിടെ എന്താ ഒരു രഹസ്യം പറച്ചില്.. കുറച്ചു നേരം ആയല്ലോ തുടങ്ങീട്ട്.

സിദ്ധുവിന്റെ ചോദ്യം കേട്ട് കൊണ്ട് ആയിരുന്നു വിഷ്ണു ഇറങ്ങിവന്നത്.

 മാളു ചേച്ചി ഇതുവരെയായിട്ടും ബീച്ച് കണ്ടിട്ടില്ല, ഇന്ന് എല്ലാവർക്കും കൂടി കറങ്ങാൻ പോകാം എന്ന് പറഞ്ഞിരുന്നതായിരുന്നു അച്ഛാ, പക്ഷേ ചെറിയച്ഛനും ചേച്ചിയും കൂടി ഇപ്പോൾ, ഷീലമ്മയുടെ വീട്ടിൽ പോകുവാണന്നേ."

 ഋഷി കുട്ടൻ വിഷമത്തോടെ പറഞ്ഞു.

 സാരമില്ല, നമ്മൾക്ക് നെക്സ്റ്റ് വീക്ക്, ബീച്ചിൽ പോകാം കേട്ടോ  അമ്മാളു..

സിദ്ധുവേട്ടൻ പറഞ്ഞതും അമ്മാളു തല കുലുക്കി.

 അന്നും ഇതുപോലെ ഇവർക്ക് എവിടെയെങ്കിലും പോകണമെങ്കിൽ എന്ത് ചെയ്യും അച്ഛാ? മിച്ചു ചോദിച്ചു.

" അതൊക്കെ ഒഴിവാക്കിയിട്ട്,  നമ്മൾക്ക് പോകാം...പോരെ"

"ഹ്മ്മ് അത് മതി, അച്ഛൻ വാക്ക് പറഞ്ഞാൽ അത് വാക്കാണ്,  അപ്പൊ ശരി മാളൂട്ടാ,  അടുത്ത ദിവസം നമുക്ക് പോകാം കേട്ടോ"

 പറഞ്ഞുകൊണ്ട്  കുട്ടികൾ മൂവരും അമ്പലത്തിലേക്ക് പുറപ്പെട്ടു.


 ബ്രേക്ഫാസ്റ്റ് കഴിച്ചശേഷം വൈകാതെ തന്നെ വിഷ്ണുവും അമ്മാളുവും യാത്ര പറഞ്ഞിറങ്ങുകയും ചെയ്തു.

യാത്രയിൽ ഉടനീളം ഇരുവരും മൗനമായിരുന്നു.

 തലേദിവസം വിഷ്ണു പറഞ്ഞ ഓരോ വാചകങ്ങളും ഓർക്കുമ്പോൾ അമ്മാളുവിന് നെഞ്ച് നീറി പിടഞ്ഞു.

 ഏട്ടന്റെ ഉള്ളിൽ തന്നോടുള്ള മനോഭാവം ഇത് ആണല്ലോ  എന്നോർക്കും തോറും അവളുടെ മിഴികൾ ഈറനണിഞ്ഞു.

"അമ്മാളു "

 കുറച്ചു ദൂരം പിന്നിട്ടതും വിഷ്ണു അവളെ വിളിച്ചു.

പെട്ടെന്ന് അവൾ മുഖം തിരിച്ചു അവനെ നോക്കി.

" നീ ഇതുവരെ ബീച്ച് കണ്ടിട്ടില്ല എന്നുള്ളത് എന്നോട് എന്തേ പറയാഞ്ഞത് "

 ഡ്രൈവിങ്ങിൽ തന്നെ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട് വിഷ്ണു അവളെ ഒന്ന് പാറി നോക്കി ചോദിച്ചു.


" എനിക്ക് ഒരുപാട് ഇഷ്ടങ്ങളും അനിഷ്ടങ്ങളും ഒക്കെ കാണും, അതൊക്കെ പറയാനും മാത്രം അടുപ്പം ഉള്ളവരാണോ നമ്മൾ " 

"അല്ലേ "

പെട്ടന്ന് അവൻ ചോദിച്ചു.

"ആണെന്ന് എപ്പോളെങ്കിലും വിഷ്ണുവേട്ടന് തോന്നിയിട്ടുണ്ടോ "

" നീ പറഞ്ഞാലല്ലേ എനിക്കറിയാൻ പറ്റുവൊള്ളൂ "

" എനിക്കങ്ങനെ പറയാൻ ഒന്നും അറിയത്തില്ല അഭിനയിക്കാൻ ആണെങ്കിൽ നല്ലോണം അറിയാം "

 തലേരാത്രിയിൽ താൻ പറഞ്ഞത് പ്രകാരമാണ് അമ്മളുവിന്റെ മറുപടി എന്ന വിഷ്ണുവിന് മനസ്സിലായി..

"നിങ്ങളുടെ അപമാനവും പേറി ജീവിക്കാൻ ആണ് എന്റെ വിധി, അത് അങ്ങനെ തന്നെ തുടരട്ടെ "

പെട്ടെന്ന് തന്നെ വിഷ്‌ണു വണ്ടി ഒതുക്കി നിറുത്തി...കാത്തിരിക്കൂ...

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story