അമ്മാളു: ഭാഗം 39

രചന: കാശിനാഥൻ

അമ്മാളു.....


 വിഷ്ണുവിന്റെ ശബ്ദം കേട്ടതും അവൾ മുഖമുയർത്തി.

" വാടോ  അകത്തേക്ക് ഇരിയ്ക്കാം "


 അവൻ വിളിച്ചതും അമ്മാളു തല കുലുക്കി..

വിഷ്ണുവിന്റെ അരികിലായി അമ്മാളുവും അകത്തെ വിശാലമായ ഗസ്റ്റ് റൂമിലെ സെറ്റിയിൽപോയി ഇരുന്നു.

വിഷ്ണുവിനോട് വാ തോരാതെ ഓരോന്ന് സംസാരിച്ചു കൊണ്ട് ഇരിയ്ക്കുകയാണ് രവിഅങ്കിൾ. എല്ലാത്തിനും അവൻ മറുപടി പറയുന്നുമുണ്ട്.

അമ്മാളുവിനോട് മാത്രം അവിടെയും ആരും തന്നെ അങ്ങനെ കാര്യമായിട്ട് ഒന്നും സംസാരിച്ചില്ല.

അവർക്ക് ഇരുവർക്കും കുടിക്കുവാൻ വേണ്ടി ചായയും പലഹാരങ്ങളും ഒക്കെ മേശമേൽ നിരന്നു കഴിഞ്ഞിരുന്നു.


വേണിയുടെ അമ്മ വന്നു എല്ലാം സെറ്റ് ആക്കി വെക്കുന്നുണ്ട്..

അപ്പോളേക്കും വേണി ഇറങ്ങി വന്നത്.

മുട്ടിനു മുകളിൽ നിൽക്കുന്ന ഒരു ട്രൗസറും, ക്രോപ് ടോപ്പും ആണ് വേഷം.

ക്രോപ് ടോപിന്റെ വിടവിൽ കൂടി വയറിന്റെ പാതിയുo കാണാം..

വിഷ്ണുവിന്റെ അടുത്തേക്ക് വന്നു അവനെ കെട്ടിപിടിച്ചു കൊണ്ട് ആണ് വേണിയുടെ സംസാരം.

അമ്മാളുവിനെ ഇടയ്ക്ക് ഒന്ന് നോക്കി അവൾ പുഞ്ചിരിച്ചു..അത്രമാത്രം.


ചായ ഒക്കെ കുടിച്ച ശേഷം അഞ്ചു മണിയോടെ അവർ മൂവരും കൂടി യാത്ര പറഞ്ഞു ഇറങ്ങുകയും ചെയ്തു.


"വിഷ്ണുവേട്ടാ "


കാറിന്റെ അടുത്ത് എത്തിയതും വേണി അവനെ വിളിച്ചു.

"എന്താ വേണി "


"എനിക്ക് ബാക്ക് സീറ്റിൽ ഇരുന്നാൽ വോമിറ്റ് ചെയ്യാൻ തോന്നും,ഞാൻ കോ ഡ്രൈവിംഗ് സീറ്റിൽ ഇരുന്നോട്ടെ."


അവളുടെ ചോദ്യം കേട്ടതും വിഷ്ണു അമ്മാളുവിന്റെ നേർക്ക് നോക്കി.

പെട്ടെന്ന് തന്നെ അമ്മാളു ബാക്ക് ഡോർ തുറന്ന് അകത്തേക്ക് കയറുകയും ചെയ്തു.

വിജയച്ചിരിയോട് കൂടി വേണി അങ്ങനെ വിഷ്ണുവിന്റെ അടുത്തേക്ക് കയറി ഗർവോടെ ഇരുന്നു.


കല് പില വർത്താനം പറഞ്ഞു കൊണ്ട് ഇരിയ്ക്കുകയാണ് വേണി.
വിഷ്ണുവേട്ടാ.... എന്ന് നീട്ടി വിളിക്കുമ്പോൾ തേൻ ഒഴുകും. അത്രയ്ക്ക് കാര്യമായിരുന്നു അവൾക്ക് അവനെ എന്ന് അമ്മാളുവിന് തോന്നി.

ഒരക്ഷരം പോലും അവൾ അമ്മാളുവിനോട് ചോദിച്ചത് പോലും ഇല്ല താനും.


ഇടയ്ക്ക് ഒരു ബേക്കറി കണ്ടപ്പോൾ വേണി വണ്ടി നിറുത്താൻ ആവശ്യപ്പെട്ടു.

വിഷ്ണു ആണെങ്കിൽ റോഡിന്റെ ഓരം ചേർന്ന് ഒതുക്കി നിറുത്തികയുംചെയ്തു 

"നമ്മൾക്ക് ഓരോ ഐസ് ക്രീം കഴിക്കാം.. ഇറങ്ങി വാ വിഷ്ണുവേട്ടാ...."

"എനിക്ക് വേണ്ട വേണി.... ഇപ്പോളല്ലേ ചായ ഒക്കെ കുടിച്ചത്..."

"അത് സാരമില്ലന്നേ.. ഇറങ്ങു "

"വേണ്ട വേണി... തനിയ്ക്ക് വേണമെങ്കിൽ പോയി കഴിച്ചിട്ട് വാ"

അവനു താല്പര്യം ഇല്ലെന്ന് മനസിലായതും വേണി പിന്നീട് നിർബന്ധിയ്ക്കാൻ പോയില്ല.

അവൾക്കും ഐസ് ക്രീം വേണ്ട എന്ന് പറഞ്ഞു കൊണ്ട് മുഖം വീർപ്പിച്ചു കാണിച്ചു.

അമ്മാളു..... വേണിയ്ക്ക് ഒരു കമ്പനി കൊടുക്കാമോ,?

വിഷ്ണു മുഖം തിരിച്ചു നോക്കി.


"ഞാന് ഐസ് ക്രീം ഒന്നും കഴിക്കാറില്ല ഏട്ടാ... പാലിന്റെ ടേസ്റ്റ് വരുമ്പോൾ എനിക്ക് ഓക്കാനിയ്ക്കാൻ തൊന്നും."
അവൾ പറഞ്ഞു.


"കുഴപ്പമില്ല... ഇനി മറ്റൊരു ദിവസം ആവട്ടെ, നമ്മൾക്ക് പോകാം വിഷ്ണുവേട്ട"

വേണി പറഞ്ഞതും വിഷ്ണു വീണ്ടും വണ്ടി മുന്നോട്ട് എടുത്തു.

വീട്ടിൽ എത്തിയപ്പോൾ രാത്രി 8മണി കഴിഞ്ഞിരുന്നു.

ആദ്യം ആയിട്ട് ഇത്രയും ദൂരം വണ്ടിയിൽ... അമ്മാളു മടുത്തു ക്ഷീണിച്ചു പോയി .നാളെ ഇനി കോളേജിൽ പോകണമല്ലോ എന്നോർത്തപ്പോൾ അവൾക്ക് ക്ഷീണവും തളർച്ചയും കൂടി.

അവൾ ഒരു പ്രകാരത്തിൽ കാറിൽ നിന്നും ഇറങ്ങി.

വിഷ്ണുവും വേണിയും ചേർന്നു ഡിക്കി തുറന്നു അവളുടെ സാധങ്ങൾ ഒക്കെ എടുത്തു വെളിയിലേക്ക് വെച്ചു.

അപ്പോളേക്കും അച്ഛനും ഏട്ടനും, ഒക്കെ ഉമ്മറത്തെയ്ക്ക് വന്നു.


ആരുവും മിച്ചുവും ഇറങ്ങി വന്നു വേണിയോട് സംസാരിക്കുന്നുണ്ട് 


"മാളുട്ടാ.. മടുത്തു പോയല്ലേഡാ "

മിച്ചു വന്നു ചോദിച്ചതും അമ്മാളു തല കുലുക്കി.

"മോൾക്ക് നല്ല ക്ഷീണം ഉണ്ടല്ലോ, മടുത്തോടാ "

അച്ഛനും  അമ്മാളുവിനെ നോക്കി 
ചോദിച്ചു.


"വല്ലാത്ത തലവേദനയാണ് അച്ഛാ, ഇത്ര ദൂരം അങ്ങനെ ഞാൻ യാത്ര ചെയ്തിട്ടും ഇല്ല... അതിന്റെയാ "

"ഹ്മ്മ്... ഒന്ന് കുളിച്ചു ഫ്രഷ് ആയി ഉറങ്ങുമ്പോൾ ഓക്കേയാകും "

 സിദ്ധുവേട്ടൻ പറഞ്ഞതും അമ്മാളു തലകുലുക്കികൊണ്ട് അകത്തേക്ക് കയറി.

പ്രഭയപ്പയും ഏടത്തിയും അടുക്കളയിൽ ആയിരുന്നു.

ഇരുവരെയും ഒന്ന് മുഖം കാണിച്ച ശേഷം അവള് നേരെ റൂമിലേക്ക് പോയി.


ഡ്രെസ്സൊക്കെ മാറി ഇട്ട ശേഷം നേരെ കുളിക്കുവാനായി കയറി.

കുളിച്ചു ഇറങ്ങി വന്നപ്പോൾ വിഷ്ണു ബെഡിൽ ഇരിയ്ക്കുന്നത് കണ്ടത്..


"ഫുഡ്‌ എന്തെങ്കിലും കഴിച്ചിട്ട് വന്നു കിടന്ന് ഉറങ്ങിക്കോ "

അവളെ കണ്ടതും വിഷ്ണു പറഞ്ഞു.

എനിക്ക് ഇനി ഒന്നും വേണ്ട... എവിടെ എങ്കിലും ഒന്ന് കിടന്നാൽ മാത്രം മതി.

"ഫ്രൂട്സ് എന്തെങ്കിലും എടുത്ത് കഴിയ്ക്ക് അമ്മാളു "
.

അവൻ പറയുന്നത് ഒന്നും കേൾക്കാൻ പോലും കൂട്ടക്കാതെ അമ്മാളു ബെഡിലേക്ക് കയറി ചുരുണ്ട് കൂടി കിടന്നു..


"നിനക്ക് വിഷമം ആയോ..."

മുഖവുര ഒന്നും കൂടാതെ കൊണ്ട് വിഷ്ണു ചോദിച്ചു.

"എന്തിനു "

"ഇന്ന് പോയ വീടുകളിൽ ഒക്കെ എല്ലാവരും നിന്നെ ഒഴിവാക്കി എന്ന് തോന്നിയോ "

"സ്വന്തം ഭർത്താവ് ഒഴിവാക്കുന്ന അത്രയും ഇല്ലാലോ... അതുകൊണ്ട് വിഷമമൊന്നും ആയില്ല...പിന്നെ ആകെക്കൂടി ഒരു കുറ്റബോധം മാത്രം.... ചേരേണ്ടവർ വിഷ്ണുഏട്ടനും വേണിയും ആയിരുന്നു. നിങ്ങളുടെ ഇടയിൽ ഞാൻ ഒരു അധികപ്പറ്റായിപോയി."


പറഞ്ഞു കൊണ്ട് അവൾ കണ്ണുകൾ ഇറുക്കി അടച്ചു ചെരിഞ്ഞു കിടന്നു...

അല്പം കഴിഞ്ഞു വിഷ്ണു നോക്കിയപ്പോൾ അമ്മാളു ഉറങ്ങി കഴിഞ്ഞിരുന്നു.


അവൻ പതിയെ എഴുന്നേറ്റു വാഷ് റൂമിലേക്ക്പോയി.

തണുത്ത വെള്ളത്തിൽ നന്നായി ഒന്ന് കുളിച്ചു തോർത്തിയപ്പോൾ വല്ലാത്ത ആശ്വാസം തോന്നി.


താഴേക്ക് ഇറങ്ങി ചെന്നപ്പോൾ ഭക്ഷണം ഒക്കെ എടുത്തു അമ്മയും ഏടത്തിയും മേശമേൽ 
നിരത്തി വെക്കുന്നുണ്ട്.

വേണിയും പിള്ളേരും ഒക്കെ ചേർന്നു ഉറക്കെ സംസാരിക്കുന്നത് കേൾക്കാം..

അമ്മാളു എവിടെ?

മുകളിലേക്ക് നോക്കി കൊണ്ട് അമ്മ ചോദിച്ചു.


"അവള് ഉറങ്ങി "


"ങ്ങെ... ഒന്നും കഴിക്കാതെയോ..."


"ഹ്മ്മ്... വിശപ്പില്ലന്നു.. ഭയങ്കര ക്ഷീണവുo "

"ശോ.... പാവം, അവൾ ആകെ മടുത്തു പോയിരിന്നു, ഒന്നൂടെ വിളിച്ചു നോക്കിക്കേ മോനേ "

ഏടത്തി പറഞ്ഞു.

" ഞാൻ പറഞ്ഞു നോക്കിയതാ... അവൾക്ക് വേണ്ടന്ന് പറഞ്ഞു, കിടന്നു ഉറങ്ങിയത്"

അപ്പോളേക്കും എല്ലാവരും കഴിക്കാനായി വന്നു ഇരുന്നു.

അമ്മാളുവിനെ അച്ഛനും ഏട്ടനും ഒക്കെ തിരക്കുന്നത് കേട്ടപ്പോൾ വേണിയ്ക്ക് വിറഞ്ഞു കയറി.

ആരും കാണാതെ അവൾ പല്ല് ഞെരിച്ചു കൊണ്ട് ഇരുന്നു......കാത്തിരിക്കൂ...

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story