അമ്മാളു: ഭാഗം 41

രചന: കാശിനാഥൻ

അമ്മാളുവിനെ എല്ലാവരും ചേർന്നു അപമാനിച്ചു എന്നും, ആ കുട്ടിയേ ഇങ്ങനെ വിഷമിപ്പിക്കാൻ വേണ്ടിയാണോ കൂടെ കൊണ്ട് പോയത് എന്നും ഒക്കെ ചോദിച്ചു കൊണ്ട് പ്രഭ വന്നിട്ട് ബ്രേക്ഫാസ്റ്റ് കഴിച്ചു കൊണ്ട് ഇരുന്ന വിഷ്ണുവിനെ കുറേ ഏറെ വഴക്ക് പറഞ്ഞു.

 മറുപടിയായ് ഒന്നും തന്നെ പറയാൻ ഇല്ലാഞ്ഞത് കൊണ്ട് അവൻ മറുത്തോരു അക്ഷരം പോലും പറഞ്ഞില്ല..

"ഇനി മേലിൽ എന്റെ കുട്ടിയേ ഒരിടത്തേക്കും അയക്കില്ല, അവളൊരു പാവം ആണെന്ന് കരുതി ഒരുപാട് അങ്ങട് നെഗളിയ്ക്കുകയാണ് എല്ലാവരും ചേർന്നു... വിവാഹ ദിവസം മുതൽക്കേ തരം കിട്ടുമ്പോൾ ഒക്കെ എന്റെ അമ്മാളുവിനെ കുത്തുവാക്കുകൾ പറഞ്ഞു വേദനിപ്പിയ്ക്കുന്നത് ആണ്.. രണ്ട് ദിവസം കഴിഞ്ഞു എല്ലാവരും പോകുമല്ലോ എന്ന് കരുതിയാണ് അന്ന് ഞാൻ ഒരക്ഷരം പോലും മറുത്തു പറയാഞ്ഞത്. ഇനി അങ്ങനെ വിട്ടാൽ പറ്റില്ല...

അമർഷം കൊണ്ട് പിന്നെയും അതുമിതും എല്ലാം വിളിച്ചു പറയുകയാണ് പ്രഭ..

പെട്ടന്ന് രണ്ടു ഇടിയപ്പം എടുത്തു കഴിച്ച ശേഷം വിഷ്ണു റൂമിലേക്ക് കയറി പോയി.

അമ്മാളു വേഷം ഒക്കെ മാറി റെഡി ആയി ബെഡിൽ ഇരിപ്പുണ്ട്.

എന്നിട്ട് ഏതോ ബുക്ക്‌ എടുത്തു വായിക്കുകയാണ്.

താൻ പഠിപ്പിക്കുന്ന സബ്ജെക്ട് തന്നെയാണ് അതെന്നു 
അവൻ വന്നു നോക്കിയപ്പോൾ കണ്ടു.

ഇന്ന് ക്ലാസ്സ്‌ ടെസ്റ്റ്‌ പറഞ്ഞിട്ടുണ്ട്. അതാണ് ഓടിച്ചിട്ട് വായിച്ചു പഠിക്കുന്നത്.

വിഷ്ണുവിനെ കണ്ടതും പെട്ടെന്ന് ബുക്സ് അടച്ചു ബാഗിലെക്ക് തിരുകി.

എന്നിട്ട് വേഗം എഴുന്നേറ്റു പോയി ഒന്നൂടെ ഒന്നു മിനുങ്ങി ഒരുങ്ങുന്നത് കണ്ടു.


അന്നും കൃത്യ സമയത്ത് തന്നെ വിഷ്ണു കോളേജിലേയ്ക്ക് പോരാനായി റെഡി ആയി ഇറങ്ങി വന്നു.

അപ്പോളേക്കും കണ്ടു അച്ഛനോട് സംസാരിച്ചു കൊണ്ട് നിൽക്കുന്ന വേണിയെ..

തിരിച്ചു എങ്ങനെയാ  വരുന്നത്, ഡ്യൂട്ടി എത്ര മണി വരെ കാണുംന്നു അറിയാമോ മോൾക്ക്?


"എന്തായാലും ഞാൻ അങ്ങോട്ട് ചെല്ലട്ടെ..ഡീറ്റൈൽ ആയിട്ട് എനിക്കും അത്രയ്ക്ക് ഒന്നും അറിയില്ല അങ്കിൾ...."

"ഹ്മ്മ്......വിഷ്ണുവിനെ വിളിച്ചാൽ മതി കേട്ടോ.അഥവാ ആ നേരത്ത് എന്തെങ്കിലും അസൗകര്യം ഉണ്ടെങ്കിൽ ഞാൻ ഡ്രൈവറെ അയച്ചോളാം "

"ഓക്കേ അങ്കിൾ "

അവൾ തല കുലുക്കി സമ്മതിച്ചു.

അമ്മാളുവും വിഷ്ണുവും അടുത്തേക്ക് വന്നതും വേണി ഇരുവരെയും നോക്കി ഒന്നു പുഞ്ചിരിച്ചു.

"ബ്രേക്ക്‌ഫാസ്റ്റ് കഴിച്ചോ വേണി "?

"കഴിച്ചു വിഷ്ണുവേട്ട.. ഞാൻ റെഡി ആയത് ആണ്, ഇനി ഇറങ്ങിയാൽ മതി..."

"ഹ്മ്മ്... ഓക്കേ, എന്നാൽ പിന്നെ നേരം കളയാതെ ഇറങ്ങാം,താൻ ഇന്ന് ആദ്യം ആയിട്ട് ഹോസ്പിറ്റലിൽ പോകുന്നത് അല്ലേ "

"അത് ശരിയാണ് കേട്ടോ മോളെ..ഒരുപാട് വൈകാതെ ഇറങ്ങിക്കോളു..."

സിദ്ധുഏട്ടൻ ആണ്... ഓഫീസിൽ പോകുവാനായി ഇറങ്ങി  വന്നത് ആണ്. പിന്നാലെ കുട്ടികളും ഉണ്ട്.

എല്ലാവരും വേണിയ്ക്ക് ഓൾ ദി ബെസ്റ്റ് ഒക്കെ പറഞ്ഞു ആണ് യാത്ര അയച്ചത്.

വിഷ്ണു ചെന്നു കാറ്‌ സ്റ്റാർട്ട്‌ ചെയ്തു, അപ്പോളേക്കും വേണി ചെന്നു മുൻ വശത്തെ സീറ്റിൽ ഇരുന്ന്.

പെട്ടെന്ന് മീരയുടെയും പ്രഭയുടെയും മുഖം ഇരുണ്ടു..

സ്റ്റെപ്സ് ഇറങ്ങി ഓടി വന്ന അമ്മാളു കുട്ടികൾക്ക് ഒക്കെ മാറി മാറി മുത്തം കൊടുത്ത ശേഷം സിറ്റ് ഔട്ടിലേക്ക് വന്നു.

അച്ചനും ഏട്ടനും പോയോ അപ്പെ?

ഹ്മ്മ്.. ഇറങ്ങി മോളെ...

പ്രഭയുടെ ശബ്ദം മാറിയ പോലെ തോന്നിയതും കാലിൽ ചെരുപ്പ് കേറ്റി ഇടുകയായിരുന്ന അമ്മാളു പെട്ടന്ന് മുഖം ഉയർത്തി നോക്കി.

"എന്ത് പറ്റി,,, അപ്പയ്ക്ക് പെട്ടന്ന് ഒരു വിഷമം പോലെ "
അമ്മാളു ചോദിച്ചു 

"ഹേയ് ഒന്നുല്ല, വേഗം ചെല്ല് മോളെ, നേരം വൈകി "


അപ്പോളേക്കും വിഷ്ണു വണ്ടിയുടെ ഹോൺ മുഴക്കിയത് അവൾ കേട്ടു.

" മിടുക്കികുട്ടി ആയിട്ട് ഇരുന്നോണം കേട്ടോ... ഞാൻ പോയിട്ട് പെട്ടന്ന് വന്നോളാം,പറഞ്ഞു കൊണ്ട് അവൾ അവരുടെ കവിളിൽ മുത്തം കൊടുത്തു....
മീരേടത്തി.... വിളിച്ചു കൊണ്ട് പെട്ടന്ന് തന്നെ അമ്മയുടെ അരികിലായി നിന്ന മീരയ്ക്കും ഉമ്മ കൊടുത്തു.

കാറിന്റെ അടുത്തേക്ക് ഓടി വന്നു മുൻ സീറ്റിൽ കയറാൻ തുടങ്ങിയപ്പോൾ ആണ് കണ്ടത് അവിടെ ഇരിയ്ക്കുന്ന വേണിയെ.

പെട്ടെന്ന് തന്നെ അവൾ പിറകിലേക്ക് കയറി ഇരുന്നു ഡോർ അടച്ചു.

പോകാം അമ്മാളു...

വിഷ്ണു പെട്ടന്ന് ഒന്നു മുഖം തിരിച്ചു നോക്കി കൊണ്ട് ചോദിച്ചതും അവൾ തല കുലുക്കി കാണിച്ചു.

അപ്പോളേക്കും ആ പാവത്തിന്റെ മിഴികൾ ഒക്കെ നിറഞ്ഞു വന്നിരുന്നു.

യാത്രയിൽ ഉടനീളം വേണി ഓരോരോ വലിയ വലിയ കാര്യങ്ങൾ ഒക്കെ പറയുന്നുണ്ട്.

പാതി മുക്കിയും മൂളിയും ഒക്കെയാണ് വിഷ്‌ണുവിന്റെ മറുപടി.

കൂടുതൽ ആയിട്ട് ഒന്നും സംസാരിക്കാൻ അവൻ തയ്യാറായില്ല.

ഇടയ്ക്ക് ഒക്കെ അവൻ മുഖം തിരിച്ചു അമ്മാളുവിനെ നോക്കുന്നുണ്ട്

പക്ഷെ പുറത്തേക്ക് നോക്കി ഇരിയ്ക്കുകയാണ് അവള്...

ഇനി ഒരുപാട് ടൈം എടുക്കുമോ വിഷ്ണുവേട്ട അവിടെ എത്താന്?

കുറച്ചു ദൂരം പിന്നിട്ട ശേഷം വേണി ചോദിച്ചു.


ഇല്ല വേണി... 5മിനിറ്റ്സ് മതി.
അവൻ പറഞ്ഞു.

അപ്പോളേക്കും വേണിയുടെ ഫോണിലേക്ക് ആരോ വിളിച്ചു.


അവൾ ചിരിച്ചു കുഴഞ്ഞു എന്തൊക്കെയോ സംസാരിക്കുന്നുണ്ട്. കന്നഡ ഭാഷയിൽ ആണ് എന്ന് അമ്മാളുവിന് തോന്നി.

അപ്പോളേക്കും ഹോസ്പിറ്റലിൽ എത്തിയിരുന്നു മതി

വേണി ഫോൺ കട്ട്‌ ചെയ്തു ബാഗിലെക്ക് വെച്ചു കൊണ്ട് വിഷ്ണുവിനെ നോക്കി.

"ഇറങ്ങുന്നുണ്ടോ ഏട്ടാ "

"ഇല്ല വേണി... എനിയ്ക് ടൈം പോകും... താൻ ചെല്ല് കേട്ടോ.. എന്തെങ്കിലും ആവശ്യം വന്നാൽ വിളിച്ചാൽ മതി "

അവൻ പറഞ്ഞതും വേണി തല കുലിക്കി.

ഓക്കേ.. ബൈ ഏട്ടാ...

വിഷ്ണുവിനോട് യാത്ര പറഞ്ഞു കൊണ്ട് അവന്റെ കവിളിൽ ഒരു ഉമ്മയും കൂടി കൊടുത്ത ശേഷം വേണി കാറിൽ നിന്നു ഇറങ്ങിയത്.

അവളുടെ ആ പ്രവർത്തി കണ്ടു വിഷ്ണു തരിച്ചു ഇരുന്നു പോയി.


ഒപ്പം അവന്റെ മുഖം വല്ലാതെ അങ്ങ് വലിഞ്ഞു മുറുകി.


അമ്മാളു ഗ്ലാസ്‌ താഴ്ത്തിയ ശേഷം വേണിയെ നോക്കി ഓൾ ദി ബെസ്റ്റ് ഒക്കെ വിഷ് ചെയ്തു.

അത്ര താല്പര്യം ഇല്ലായിരുന്നു എങ്കിൽ പോലും അമ്മാളുവിനെ നോക്കി ഒന്നു പുഞ്ചിരിച്ച ശേഷം വേണി ഗേറ്റ് കടന്നു കേറി പോയി.

ഹോസ്പിറ്റലിന്റെ വാതിൽക്കൽ വേണിയെ ഇറക്കി വിട്ടിട്ടു വിഷ്ണു കോളേജ് റോഡിലേക്ക് തിരിഞ്ഞു.

എന്നിട്ട് വണ്ടി ഒതുക്കി നിറുത്തി.
അമ്മാളു... ഇവിടെ കേറി ഇരിയ്ക്ക്.

മുഖം തിരിച്ചു നോക്കി കൊണ്ട് അവൻ അവശ്യപ്പെട്ടു എങ്കിലും അമ്മാളു അത് കേൾക്കാത്ത മട്ടിൽ ഇരുന്നു.

ടി....നിനക്ക് കാത് കേട്ടുകൂടെ..?

തന്നെ ഒന്നു നോക്കുക പോലും ചെയ്യാതെ ഇരിയ്ക്കുന്നവളെ കണ്ടതും അവനു ദേഷ്യം വന്നു.


"ആഹ് ഇങ്ങനെ പോയാല് എല്ലാം കാണുകയും കേൾക്കുകയും ഒക്കെ ചെയ്യാതെ തുടരുന്നത് ആണ് നല്ലത് "

അമ്മാളു പിറുപിറുത്തു....കാത്തിരിക്കൂ...

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story