അമ്മാളു: ഭാഗം 42

ammalu

രചന: കാശിനാഥൻ

അമ്മാളു... ഇവിടെ കേറി ഇരിയ്ക്ക്.

മുഖം തിരിച്ചു നോക്കി കൊണ്ട് അവൻ അവശ്യപ്പെട്ടു എങ്കിലും അമ്മാളു അത് കേൾക്കാത്ത മട്ടിൽ ഇരുന്നു.

ടി....നിനക്ക് കാത് കേട്ടുകൂടെ..?

തന്നെ ഒന്നു നോക്കുക പോലും ചെയ്യാതെ ഇരിയ്ക്കുന്നവളെ കണ്ടതും അവനു ദേഷ്യം വന്നു.


"ആഹ് ഇങ്ങനെ പോയാല് എല്ലാം കാണുകയും കേൾക്കുകയും ഒക്കെ ചെയ്യാതെ തുടരുന്നത് ആണ് നല്ലത് "

അമ്മാളു പിറുപിറുത്തു.

" നീ എന്തെങ്കിലും പറഞ്ഞായിരുന്നു "?

 അവൻ ശബ്ദമുയർത്തി.

" ഇനിമുതൽ ഞാൻ ബസിനു കോളേജിലേക്ക് പോയിക്കോളാം, അതല്ലെ രണ്ടാൾക്കും സൗകര്യം,, പിന്നെ വണ്ടിക്കൂലി തരാൻ ബുദ്ധിമുട്ടാണെങ്കിൽ പറഞ്ഞാൽ മതി,  ഞാൻ അപ്പയോട് വാങ്ങിക്കോളാം. ഇനി അമ്മാളു ഒരു ശല്യത്തിനും വരില്ല "

" അതെന്താ ബസിനു പോകാം എന്ന് കരുതിയെ,എന്റെ ഒപ്പം വരാൻ നിനക്ക് ഇഷ്ടമില്ലേ "?

"ഇല്ല.....എനിക്ക്  ഒട്ടും ഇഷ്ടമില്ല..ഈ കോലംകെട്ട് ഒക്കെ കാണേണ്ട കാര്യം ഒന്നും എനിക്കില്ല വിഷ്ണുവേട്ടാ.. അതുകൊണ്ട് ഞാൻ ഇനി നിങ്ങളുടെ ഒപ്പം വരിന്നില്ല,"

"ഹ്മ്മ്.. ശരി ശരി... അതൊക്കെ നിന്റെ ഇഷ്ടം, ഇപ്പോൾ തൽക്കാലം നീ ഇങ്ങോട്ട് കയറി ഇരിക്ക്...."

" ഇനി അധിക ദൂരമില്ലല്ലോ കോളേജിലേക്ക്, ഞാനിവിടെ ഇരുന്നോളാം  "

അമ്മാളു മര്യാദയ്ക്ക് പറയുന്നത് അനുസരിക്കുന്നുണ്ടോ..?
അവന്റെ ശബ്ദം ഗൗരവത്തിൽ ആയി.

ഇല്ല...ഞാൻ ഇവിടെ ഇരുന്നോളാം...


ഹ്മ്മ്.... ആയിക്കോട്ടെ, എനിക്ക് നിന്നെ എടുത്തു കൊണ്ട് വന്നു ഇവിടെ ഇരുത്താൻ അറിയാം... കാണണോ...

ചോദിച്ചു കൊണ്ട് അവൻ ഡോർ തുറക്കാൻ ഭാവിച്ചതും അമ്മാളു പെട്ടെന്ന് തന്നെ തന്റെ വശത്തെ ഡോർ തുറന്നു മുൻ വശയത്തെക്ക് കയറി ഇരുന്നു.

അപ്പോളേക്കും പാവത്തിന്റെ മിഴികൾ നിറഞ്ഞു തൂവിയിരുന്നു.


"ഞാൻ ഒരു പാവം ആയി പോയി, അതുകൊണ്ട് നിങ്ങൾക്ക് ഒക്കെ എന്തും ആകാല്ലോ അല്ലേ.. ആജ്ഞ്ഞാപിക്കുമ്പോൾ അനുസരിക്കാതെ എനിക്ക് വേറ ഒരു നിവർത്തിയും ഇല്ല....

അവന്റെ അടുത്തേക്ക് കയറി ഇരുന്ന് കൊണ്ട് അത് പറയുമ്പോൾ അമ്മാളുവിന്റെ മിഴികൾ നിറഞ്ഞു ഒഴുകി.


"ഇന്ന് ഈ നിമിഷം മുതൽ എന്റെ കൂടെ എവിടേയ്ക്ക് എങ്കിലും യാത്ര ചെയുകയാണെങ്കിൽ ഇവിടെ ഇരുന്നോണം.. എന്റെ ഒപ്പം...അല്ലാതെ പിറകിലേക്ക് എങ്ങാനും  പോയാലുണ്ടല്ലോ, വിവരം അറിയും... നീയ്....കേട്ടോടി പറഞ്ഞത്.."

അവൻ അമ്മാളുവിനെ നോക്കി കലിപ്പിച്ചു പറഞ്ഞു.

പെട്ടെന്ന് അവൾ കണ്ണീരു തുടച്ചു കൊണ്ട് അവനെ നോക്കി.


"ഏട്ടന് നേരത്തെ ഒക്കെ അവളോട് അല്ലായിരുന്നോ ഇഷ്ട്ടം.. കല്യാണം കഴിക്കാൻ വരെ ആഗ്രഹിച്ചു ഇരുന്നിട്ട്..അതാണ് ഞാൻ ഒഴിഞ്ഞു മാറി ബാക്കിലേക്കിറങ്ങി ഇരുന്നത് "

ശബ്ദം ഇടറി പോകുകയാണ്..... അവൾ പോലും അറിയാതെ കൊണ്ട്...


"ഒരുങ്ങി കെട്ടി ഇറങ്ങി വരണേൽ നേരം വെളുക്കും.. അതെങ്ങനാ കിടന്ന് ഉറങ്ങാൻ പറഞ്ഞാല് കേൾക്കില്ലല്ലോ, തർക്കുത്തരം പറഞ്ഞു കിടക്കും.. എന്നിട്ട് നേരം വെളുത്താൽ എഴുന്നേൽക്കുമോ, അതും ഇല്ല...ഇരുന്ന് മോങ്ങാൻ മാത്രം അറിയാം.... ഒരൊറ്റ കീറു വെച്ചു തന്നാൽ ഉണ്ടല്ലോ "

പറഞ്ഞു കൊണ്ട് അവൻ കൈ എടുത്തു വീശിയതും അമ്മാളു പെട്ടെന്ന് മിഴികൾ ഇറുക്കി അടച്ചു.

വിഷ്ണു അവളുടെ മുഖത്തേക്ക് ഒന്നു നോക്കി.
ഇരുപ്പ് കണ്ടതും അവനു ചിരി വന്നു.

"ആകെ കൂടി ഒരു ഞാവൽപഴത്തിന്റെ വലിപ്പം ഒള്ളു... ഈ കയ്യും കാലും ഒക്കെ അടുത്ത് കിടക്കുന്ന ആളുടെ ദേഹത്തേയ്ക്ക് കയറ്റി വെച്ചാണോ നീ എന്നും കിടക്കുന്നത്..."


അവൻ ചോദിച്ചതും അമ്മാളു പെട്ടന്ന് കണ്ണു തുറന്നു.

എന്നിട്ട് അല്പം ജാള്യതയോടെ മിഴികൾ താഴ്ത്തി..

"സോറി.... ഞാൻ അറിയാതെ "

പതിയെ അവൾ പിറു പിറുത്തു.

"ആഹ് ഇനി അത് പറഞ്ഞാൽ മതി.... ഞാൻ അങ്ങട് വിശ്വസിച്ചോളാം, അല്ലാതെ വേറെ നിവർത്തി ഇല്ലാലോ "

"അയ്യോ ഞാൻ നുണ പറയുന്നത് അല്ല വിഷ്ണുവേട്ടാ.... അറിഞ്ഞോണ്ട് അല്ലന്നേ, എന്റെ ഗുരുവായൂരപ്പൻ ആണേൽ സത്യം.."

"ആഹ് മതി മതി, നിന്നെ വിശ്വസം ആണ് പോരേ...."


"ഔദാര്യം ഒന്നും വേണ്ട... ഞാൻ സീരിയസ് ആയിട്ടാ പറഞ്ഞത് "


ഹ്മ്മ്... ശരി ശരി... സമ്മതിച്ചു. പക്ഷെ ഒരു കാര്യം ഉണ്ട്.... നീന്റെ സ്ഥാനം ഇവിടെ ആണ്...എന്റെ ഒപ്പം..

അവൻ വണ്ടി മുന്നോട്ട് എടുത്തു കൊണ്ട് പറഞ്ഞു.


ശരിക്കും എന്നോട് ഇഷ്ട്ടം ഉണ്ടോ വിഷ്ണുവേട്ടാ... അതോ ചുമ്മ....

നീ എന്തെങ്കിലും പറഞ്ഞോ....?


അവളുടെ ചോദ്യം കേട്ടു എങ്കിലും വിഷ്ണു അറിയാത്ത ഭാവത്തിൽ ഒന്ന് പാളി നോക്കി.

ഇല്ലില്ല... ഞാൻ ഒന്നും പറഞ്ഞില്ലെന്നേ... ഏട്ടന് തോന്നിയത് ആവും...

അമ്മാളു ഉടനടി പറഞ്ഞു.


 കോളേജ്ന്റെ പാർക്കിങ്ങിൽ കൊണ്ട് പോയി വണ്ടി നിറുത്തിയ ശേഷം വിഷ്ണു നോക്കിയതും കണ്ടു ഇറങ്ങാൻ മടിച്ചു ഇരിയ്ക്കുന്നവളെ.


"ഹ്മ്മ്... എന്താ... എന്ത് പറ്റി, നീ ഇറങ്ങുന്നില്ലേ..."
അവൻ ചോദിച്ചു.


"എനിക്ക് ഒരു കാര്യം പറയാൻ ഉണ്ട്..."

മടിച്ചു മടിച്ചു അമ്മാളു പറയുകയാണ്.. അതും വിഷ്ണുവിനെ നോക്കാതെ കൊണ്ട് 


"എന്താ.... കാര്യം പറയു "

അത്... അത് പിന്നെ..... ഉണ്ടല്ലോ വിഷ്ണുവേട്ടാ... പിന്നെ....

തത്തികളിയ്ക്കാതെ പറയാൻ നോക്ക്.. നേരം വൈകി..

വിഷ്ണു ശബ്ദം ഉയർത്തിയതും 
പെട്ടെന്ന് അമ്മാളു തന്റെ വലം കൈ ഉയർത്തി വിഷ്ണുവിന്റെ കവിളിൽ മുഴുവൻ തുടച്ചു കളയും പ്പോലെ എന്തോ ചെയ്യുകയാണ്..
അവനു പെട്ടന്ന് ഒന്നും മനസിലായില്ല.


"എന്താ.... എന്ത് പറ്റി "

അവനും പെട്ടന്ന് തന്റെ കവിൾത്തടം തുടച്ചു കൊണ്ട് ചോദിച്ചു..

"അവളുടെ ഉമ്മ ഒന്നും ഈ കവിളിൽ വേണ്ട..കണ്ടെച്ചാൽ മതി... അഹങ്കാരിയെ..... മേലിൽ ഇത് ആവർത്തിക്കാൻ ഇട വന്നാല് രണ്ടിനേം ഞാൻ കൊന്നിട്ട് ജയിലിൽ പോകും "

അവനെ നോക്കി ചുണ്ട് കൂർപ്പിച്ചു പറഞ്ഞു കൊണ്ട് അമ്മാളു ഡോർ തുറന്നു പുറത്തേക്ക് ഇറങ്ങി.


അവളുടെ പോക്ക് കണ്ടതും വിഷ്ണുവിനു ചിരി വന്നു.


ഇങ്ങനെ ഒരു പെണ്ണ്.....ഇവളെ ഞാൻ എങ്ങനെ മെരുക്കി എടുക്കും ആവോ..

വെളിയിലേക്ക് ഇറങ്ങിയ ശേഷം ഒരു ബോട്ടിൽ വെള്ളം എടുത്തു അവൻ മുഖം ഒക്കെ നന്നായി കഴുകി.

എന്നിട്ട് ടവൽ എടുത്തു തുടച്ചു കൊണ്ട് നിന്നപ്പോൾ അമ്മാളു തന്റെ അരികിലേക്ക് നടന്നു വരുന്നത് കണ്ടത്..

"ഹ്മ്മ്... ഗുഡ് ബോയ്, ഇങ്ങനെ വേണം കേട്ടോ "

പിന്നലെ സീറ്റിൽ ഇരുന്ന തന്റെ ബാഗ് എടുത്തു തോളത്തു തൂക്കി കൊണ്ട് അവൾ ഓടി പോയിരുന്ന് 


വേണി കുറച്ചു ഓവർ ആവുന്നുണ്ട് എന്ന് തോന്നിയിരുന്നു. അമ്മാളുവിനെ കാണുമ്പോൾ ഇളക്കം കൂടുന്നുണ്ട് താനും. 

ഓർത്തുകൊണ്ട് വിഷ്ണു വേഗം തന്നെ സ്റ്റാഫ് റൂമിലേക്കു നടന്നു...കാത്തിരിക്കൂ...

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story