അമ്മാളു: ഭാഗം 43

രചന: കാശിനാഥൻ

ക്ലാസ്റൂമിലേക്ക് കയറാൻ തുടങ്ങുകയായിരുന്നു അമ്മാളു.

ഹലോ... എടോ വൈദ്ദേഹി..


അപ്പോഴാണ് പിന്നിൽ നിന്നും ഒരു വിളി കേട്ടത്.

 പെട്ടെന്ന് അവൾ തിരിഞ്ഞുനോക്കി...

ഒരു ഫ്രീക്കൻ പയ്യൻ ഓടി വരുന്നുണ്ട്.

 സീനിയർ സ്റ്റുഡന്റ് ആണെന്ന് അവനെ കണ്ടപ്പോൾ മനസിലായി.

"താൻ ഇന്ന് ലേറ്റ് ആയോ "

ചോദിച്ചു കൊണ്ട് അവൻ വാച്ചിലേക്ക് നോക്കി.

"ലേശം ലേറ്റ് ആയി"

അവൾ മറുപടിയും കൊടുത്തു.

"ഹ്മ്മ്... എന്നെ മനസ്സിലായോ ഇയാൾക്ക് "


"ഇല്ല ചേട്ടാ...."

"Ok... എന്റെ പേര്, ആരുഷ് എന്നാണ്, ഇവിടെ എം സ് സി കെമിസ്ട്രി ആണ് ചെയ്യുന്നത്... ഫൈനൽ ഇയർ."

"ഹ്മ്മ്...."

അവൾ തല കുലുക്കി.

"ഇപ്പൊ വന്നത് എന്തിനാണന്നു വെച്ചാൽ ഇയാളോട് ഒന്ന് മനസ് തുറന്ന് സംസാരിക്കുവാൻ വേണ്ടിയാ കെട്ടോ '

എന്നോടോ....?

അമ്മാളുവിന്റെ നെറ്റി ചുളിഞ്ഞു.


"ഹ്മ്മ്.. ഇയാളോട് തന്നെ... അമ്മാളു എന്നാണ് അല്ലേ petname "

"ആഹ്.. ആരു പറഞ്ഞു "

"മനസ്സിൽ ഒരുപാട് ഇഷ്ട്ടം ഉള്ള ഒരാളുടെ ഡീറ്റെയിൽസ് ഒക്കെ കളക്ട് ചെയ്യുന്നത് ഒരു പ്രേത്യേക സന്തോഷം അല്ലേ... അതുകൊണ്ടണെന്ന് വെച്ചോ "

"ചേട്ടൻ ഇത് എന്തൊക്കയാ പറയുന്നേ.... എനിക്ക് ഒന്നും മനസിലാകുന്നില്ല...."

അമ്മാളു പറഞ്ഞപ്പോളേക്കും ഫസ്റ്റ് ബെൽ മുഴങ്ങി....

"അമ്മാളു, നമ്മൾക്ക് ഇന്റർവെൽ ടൈമിൽ കാണാം, ബൈ മുത്തേ,, സി യൂ.."


 കൈ വീശി കാണിച്ചു കൊണ്ട് ഓടിമറയുന്നവനെ തിരിഞ്ഞു നോക്കിയതും അമ്മാളു കാണുന്നത് കലിപ്പൻ ലുക്കിൽ നിൽക്കുന്ന വിഷ്ണുവിനെ ആയിരുന്നു.


 മാളുവിനെ ഒന്ന് അടിമുടി ദേഷ്യത്തിൽ നോക്കിയശേഷം വിഷ്ണു ക്ലാസിലേക്ക് കയറി, പിന്നാലെ അവളും.

 അമ്മളുവിനു ആണേങ്കിൽ തന്റെ മനസ്സ് ആകെ കലുഷിതം ആയിരുന്നു.

" എന്റെ കൃഷ്ണ ആ ചെക്കൻ ഇത് എന്തിനുള്ള പുറപ്പാടാണോ, ഓർത്തിട്ട് ഒരു എത്തും പിടിയും കിട്ടുന്നില്ലല്ലോ, "

തല പുകഞ്ഞു കൊണ്ടാണ് അവൾ ആ പീരിയഡ്  ക്ലാസ്സിൽ ചെലവഴിച്ചത്..

അമ്മാളുവിന്റെ പരിഭ്രമവും, മുഖത്ത് വിരിയുന്ന ഓരോ ഭാവങ്ങളും ഒക്കെ അപ്പാടെ ഗ്രഹിച്ചു കൊണ്ട് ആണ് വിഷ്ണു ക്ലാസ്സിൽ നിന്നത്.
 അതൊന്നും തന്നെ അവൾ അറിഞ്ഞിരുന്നില്ലഎന്ന് മാത്രം..


 ഫസ്റ്റ് അവർ കഴിഞ്ഞ് വിഷ്ണു ക്ലാസിൽ നിന്നും പുറത്തേക്കിറങ്ങിപ്പോയി.

അതിനുശേഷം മറ്റൊരു സാറിന്റെ പിരിഡായിരുന്നു.

അമ്മാളുവിന്‌ ആണെങ്കിൽ പഠിപ്പിക്കുന്നത് ഒന്നും തന്നെ ശ്രദ്ധിക്കാൻ പോലും പറ്റുന്നില്ല.

അത്രയ്ക്ക് ടെൻഷൻ..

നേഹ ഇടയ്ക്ക് ഒക്കെ അമ്മാളുവിനെ നോക്കി, എന്താണ് എന്ന അർഥത്തിൽ.

"പീരിയഡ്സ് ആവാറായി, ചെറിയ ബാക്ക് പെയിൻ ഉണ്ട്,അതിന്റെയാടാ..."

അവൾ ശബ്ദം താഴ്ത്തി പറഞ്ഞു.

ഇന്റർവെൽ ടൈം ആയപ്പോൾ അമ്മാളുവിന്റെ ചങ്ക് ഇടിയ്ക്കാൻ തുടങ്ങി.

ഈശ്വരാ ആ ചെക്കൻ വന്നിട്ട് ഇനി എന്തോ പറയും.. ഓർത്തിട്ട് തല പെരുക്കുകയാണ്.

 കുട്ടികൾ എല്ലാവരും നിറയെ ബഹളം വെച്ചുകൊണ്ട്, ക്ലാസിൽ കൂടെ അങ്ങോട്ടുമിങ്ങോട്ടും നടക്കുന്നുണ്ട്.

 അവള് മാത്രം ഒരു മൂലയ്ക്ക് ഒതുങ്ങി കൂടി ഇരിക്കുകയാണ്.

 വൈദേഹി... നിന്നെ ഒരു ചേട്ടൻ വിളിക്കുന്നുണ്ട് കേട്ടോ.

നിധില വന്നു പറഞ്ഞത്തും അമ്മാളു മുഖം ഉയർത്തി നോക്കി.

അപ്പോളേക്കും കണ്ടു വാതിൽക്കൽ വന്നു നിൽക്കുന്ന ആരുഷിനെ 

അവൾക്ക് എഴുന്നേറ്റു ചെല്ലാതെ ഇരിയ്ക്കാൻ കഴിഞ്ഞില്ല.


"എന്താ ചേട്ടാ... എന്തിനാ എന്നെ കാണാൻ വേണ്ടി വന്നത് "

ഇഷ്ട്ടപ്പെടാത്ത മട്ടിൽ അവൾ ചോദിച്ചു.

"എടോ, എനിക്ക് ഇയാളെ ഒരുപാട് ഒരുപാട് ഇഷ്ടം ആണ്, ആദ്യം ആയിട്ട് താൻ ഈ കോളേജിന്റെ ഗേറ്റ് കടന്ന് വരുമ്പോൾ, ഞാൻ ദേ ആ കാണുന്ന ഗുൽമോഹർ മരത്തിന്റെ അവിടെ ഇരിപ്പുണ്ടായിരുന്നുന്നു,. ഇയാളെ കണ്ടതും ദേ എന്റെ മനസ്സിൽ ഒരു സ്പർക്ക് ആയിരുന്നു ,, അന്ന് തന്നെ ഞാൻ ഉറപ്പിച്ചു, ഇത് എന്റെ പെണ്ണാണന്നു.... സോ.... വളച്ചു കെട്ടില്ലാതെ പറയുവാടോ... ഐ ലവ് യു.... "


അവൻ പറയുന്നത് കേട്ട് വാ പൊളിച്ചു നിൽക്കുകയാണ് പാവം അമ്മാളു.


"സത്യം,,,,, എനിക്ക് ഇയാളെ ഒരുപാട് ഒരുപാട് ഇഷ്ടം ആണ്... എന്തൊരു ഐശ്വര്യം ആടോ തന്നെ കാണാൻ....കേരള ബ്യൂട്ടി എന്നൊക്കെ പറഞ്ഞാൽ അത് തന്നെ പോലെ ഉള്ള പെൺപിള്ളേർ ആണ് കെട്ടോ...ഇങ്ങനെ നോക്കി ഇരിയ്ക്കാൻ തോന്നും,"


തന്നെ നോക്കി വാചാലൻ ആകുന്ന ആരുഷിനെ അവൾ ഒന്ന് കണ്ണിറുക്കി കാണിച്ചു.


എന്നിട്ട് ഷോളിന്റെ അടിയിലായി കിടന്ന താലി മാല വലിച്ചെടുത്തു.

"രണ്ടു ആഴ്ച ആയതേ ഒള്ളു കല്യാണം കഴിഞ്ഞിട്ട്..... കുറച്ചുടെ മുന്നേ കണ്ടു മുട്ടണ്ടത് ആയിരുന്നു ല്ലേ "

ചിരിയോടെ പറഞ്ഞു കൊണ്ട് അവൾ അവനെ നോക്കി..

ങ്ങെ... സത്യം ആണോ അമ്മാളു.

പാവം ചെക്കന്റെ കണ്ണ് നിറഞ്ഞു പോയിരുന്ന്.

"കല്യാണം കഴിഞ്ഞെന്ന് ആരെങ്കിലും നുണ പറയുമോ ചേട്ടായി...."

. " ശോ... അത് വല്യ കഷ്ട്ടം ആയല്ലോടോ .. "


"ഹ്മ്മ്.... എന്ത് ചെയ്യാനാ, ഈ വിധി എന്നൊക്കെ പറയുന്നത് ഇങ്ങനെയാ "

"എടോ... തന്റെ ഹസ്ബൻഡ് എന്ത് ചെയ്യുന്നു."


"ആള് കാനഡയിൽ ആണ്.ഇപ്പൊ അവധിക്ക് നാട്ടിൽ എത്തിയതാ, ആ ടൈമിൽ ആയിരുന്നു ഞങ്ങളുടെ വിവാഹം"


"ഹ്മ്മ്...  ഇപ്പൊ പുള്ളിക്കാരൻ സ്ഥലത്തുണ്ടോ"

"ഉണ്ട്. "

"ഒന്ന് ചോദിച്ചു നോക്കിയാൽ തരുമോ  ഇയാളെ,പൊന്നുപോലെ നോക്കാമായിരുന്നു,എനിക്ക്, അത്രയ്ക്ക് ഇഷ്ടമായിപ്പോയി കൊച്ചേ "

 അത്രമേൽ ആത്മാർത്ഥതയോടു കൂടി തന്നോട് പറയുന്നവനെ അമ്മാളു കണ്ണിമ ചിമ്മാതെ നോക്കി നിന്നു.

" ചേട്ടായിക്ക് എന്നെക്കാൾ നല്ലൊരു പെണ്ണിനെ കിട്ടുന്നേ.... ഇതൊക്കെ വെറുമൊരു അട്രാക്ഷൻ മാത്രം, പോട്ടെ... ബെൽ അടിയ്ക്കാറായി... "


 അമ്മാളു പിന്തിരിഞ്ഞു ക്ലാസിലേക്ക് കയറിപ്പോയി...

 ആരുഷ് അവളുടെ അടുത്തേക്ക് വരുന്നത് കണ്ടു കൊണ്ട് സ്റ്റാഫ് റൂമിന്റെ അകത്തു വിഷ്ണു ഉണ്ടായിരുന്നു.

അമ്മാളു അവനോട് എന്തൊക്കെയോ പറയുന്നുണ്ട് എന്നു അവനു മനസിലായി. പക്ഷെ പിന്തിരിഞ്ഞു നിൽക്കുന്നതിനാൽ ഒന്നും വ്യക്തം അല്ലായിരുന്നു.

ലഞ്ച് ബ്രേക്ക്‌ ടൈമിൽ ആയിരുന്നു വിഷ്ണു അമ്മാളുവിനെ കണ്ടത്.

അപ്പോളൊക്കെ അവള് അതീവ സന്തോഷത്തിൽ ആയിരുന്നു എന്നു അവനു തോന്നി.

ഇതെന്താണ് പെട്ടന്ന് ഇവൾക്ക് ഒരു മനo മാറ്റം....ആരുഷിനെ കണ്ടു കഴിഞ്ഞപ്പോൾ മുതൽ തുടങ്ങിയത് ആണല്ലോ.. എന്താ പറ്റിയെ...എത്ര ആലോചിച്ചു നോക്കിയിട്ടും അവനു പിടി കിട്ടിയില്ല.

ഒരു പീരിയഡ് കൂടി വിഷ്ണുവിനു അമ്മളുവിന്റെ ക്ലാസിലേയ്ക്ക് ചെല്ലണം ആയിരുന്നു.

നിധിലയോട് എന്തോ തമാശ പറഞ്ഞു കൊണ്ട് ഉറക്കെ പൊട്ടി ചിരിക്കുന്ന അമ്മാളുവിനെയാണ് അവൻ കണ്ടത്..

ദേഷ്യം വന്നിട്ട് അവനെ വിറച്ചു.


സൈലന്റസ്....

കയറി വന്ന പാടെ അവൻ ഡെസ്കിൽ തട്ടി അലറി..

കുട്ടികൾ എല്ലാവരും ഞെട്ടി പോയി..

അത്രമാത്രം ബഹളം പോലും ക്ലാസിൽ ഇല്ലായിരുന്നു.

അവൻ അമ്മാളുവിനെ തുറിച്ചു നോക്കി.പെട്ടന്ന് അവൾ മുഖം കുനിച്ചു.


ക്ലാസ്സ്‌ തീർന്ന ശേഷം പാർക്കിങ്ങിലേക്ക് അവന്റെ പാദങ്ങൾ വേഗത്തിൽ ചലിച്ചു.


അമ്മളുവിനെ നേരിട്ട് ഒന്ന് കാണുവാൻ വേണ്ടി ആയിരുന്നു അവന്റെ തത്രപ്പാട് .....കാത്തിരിക്കൂ...

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story