അമ്മാളു: ഭാഗം 45

ammalu

രചന: കാശിനാഥൻ

അരികിലായി വന്നു 
നിന്നവനെ ഒന്ന് കൂർപ്പിച്ചു നോക്കിയ ശേഷം പെണ്ണ് പിന്തിരിഞ്ഞു പോകാൻ തുടങ്ങിയതും അവന്റെ വലം കൈ അവളുടെ ഇടുപ്പിൽ മുറുകിയിരുന്നു.

"ആഹ്, ഇതെന്ത്‌ തോന്നിവാസമാണ് നിങ്ങൾ കാണിക്കാൻ പോകുന്നത്, ഏതുനേരവും ഇങ്ങനെ പിടിക്കാനും മാത്രം നിങ്ങൾക്ക് ലൈസൻസ് ഒന്നും ഞാൻ തന്നിട്ടില്ല കേട്ടോ "

 ഗൗരവത്തിൽ പറയുന്നവളെ കണ്ടതും, ഉള്ളിൽ വിരിഞ്ഞ പുഞ്ചിരി സമൃദ്ധമായി ഒളിപ്പിച്ചുകൊണ്ട് വിഷ്ണു ഒന്ന് നോക്കി.

" നീ എനിക്ക് പ്രത്യേകിച്ച് ലൈസൻസ് ഒന്നും നൽകേണ്ട, അതിന്റെ  ആവശ്യമൊന്നും തൽക്കാലം എനിക്കില്ല, പിന്നെ എവിടെ വേണേലും തോണ്ടാനും പിടിക്കാനും ഒക്കെയുള്ള അധികാരം ആണ് ദേ ഈ കാണുന്നത്... "

പറഞ്ഞു കൊണ്ട് അവൻ അമ്മാളുവിനെ തന്റെ നെഞ്ചിലേക്ക് ചേർത്തു നിറുത്തി.
ശേഷം അവളുടെ താലി മാലയിൽ വിരൽ ചൂണ്ടി.


അമ്മാളു അവനെ അപ്പോളും തുറിച്ചു നോക്കി കൊണ്ട് നിൽക്കുകയാണ്.

"ഇന്ന് കിടക്കുന്നതിനു മുന്നേ, കോളേജിൽ വെച്ചു ആ പയ്യൻ എന്താണ് പറഞ്ഞത് എന്ന് എന്നോട് പറഞ്ഞോണം.. ഇല്ലെങ്കിൽ ഈ വിഷ്ണു ആരാണ് എന്ന് നീ അറിയും "

"ഓഹ് പിന്നെ... വലിയ കാര്യമായി പോയി, അതെ, വിഷ്ണുവേട്ടന്റെ വിരട്ടലൊന്നും എന്റെ അടുത്ത് ചെലവാകില്ല, ഇത് ആള് വേറെയാ "

അവന്റെ മുന്നിൽ 
 അത്രയ്ക്ക് പാവം കളിച്ചു നിന്നിട്ടും യാതൊരു കാര്യവുമില്ല എന്ന് മാളുവിന് തോന്നി.

"ടി "

പെട്ടെന്ന് വിഷ്ണു അവളെ അലറി വിളിച്ചു.


 "ഞാനൊരു കോളേജ് സ്റ്റുഡന്റ് ആണ്, എനിക്കവിടെ ഒരുപാട് ഫ്രണ്ട്സ് ഒക്കെ കാണും,
പലരും എന്നോട്, സംസാരിക്കും, അതിനിപ്പോ വിഷ്ണുവേട്ടന് എന്താ,"

 അതുകൂടി കേട്ടതും വിഷ്ണുവിന് ദേഷ്യമായി.

"അറിയണോ നിനക്ക് "

 പറഞ്ഞുകൊണ്ട് അല്പം ബലമായിട്ട് അവൻ അവളെ തന്നിലേക്ക് ചേർത്തു.

"ഹ്മ്മ്...."

ഒന്ന് മൂളിയത് മാത്രം അവൾക്ക് ഓർമ വന്നൊള്ളൂ.

അപ്പോളേക്കും വിഷ്ണു അവളെ എടുത്തു ബെഡിലേക്ക് ഇട്ടിരുന്നു.


"യ്യോ... പ്രഭയപ്പെ... ഓടി വായോ, "

അലറി കൂവാൻ തുടങ്ങിയവളുടെ വായ പെട്ടന്ന് അവൻ പൊത്തി പിടിച്ചു.

അവളുടെ തുടുത്ത അധരം ഒന്ന് തലോടി കൊണ്ട് മുഖം അടുപ്പിച്ചു.

എന്താണ് സംഭവിക്കുന്നത് എന്ന് മനസിലാക്കും മുന്നേ അവളുടെ മിഴികൾ പിടഞ്ഞു മേല്പോട്ട് ഉയർന്നു.

റോസാദളം പോലുള്ള അവളുടെ അധരം ആഴത്തിൽ നുകരുവാൻ വേണ്ടി തുടങ്ങിയതും ഡോറിൽ ആരോ തട്ടി.


ചെറിയച്ച.....

പുറത്ത് നിന്നും കുട്ടികൾ ആരോ വിളിച്ചതും വിഷ്ണു പെട്ടെന്ന് എഴുനേറ്റ്.

പിന്നാലെ അമ്മാളുവും.

ടോപ് പിടിച്ചു നേരെ ആക്കി ഇട്ട് കൊണ്ട് അവൾ വിഷ്ണുവിന്റെ പിറകിലായി നിന്നു.

" റൂമിലേക്ക് പൊയ്ക്കോളൂ.... ഞാൻ വരുവാ,"

 അവൻ  വിളിച്ചു പറഞ്ഞു.

ശേഷം തിരിഞ്ഞു അമ്മാളുവിനെ ഒന്ന് നോക്കി.അവൾ തിരിച്ചും.
മിഴികൾ കോർത്തു വിളിച്ചപ്പോൾ അകതാരിൽ ഒരു മിന്നൽപിണർ.

പോയി കുളിക്കെടി, എന്നിട്ട് പെട്ടന്ന് പഠിക്കാനായി വന്നോണം.

അമ്മാളുവിനെ നോക്കി വിഷ്ണു പറഞ്ഞു.

"ഉമ്മ തരുന്നത് എങ്ങനെ ആണെന്ന് പഠിയ്ക്കാനാണോ "

"അല്ല.... അത് കഴിഞ്ഞു വേറെ കുറച്ചു കാര്യങ്ങൾ ഉണ്ട്.... അതിനെ കുറിച്ചാ..., എന്തേ "

"അയ്യേ... ഈ വിഷ്ണുവേട്ടന് നാണം ഇല്ലെ"

"ഇല്ല..... അതിപ്പോ മനസിലായില്ലേ "
..


"ഹ്മ്മ്... മനസിലായെനേ.. അപ്പോളേക്കും കുട്ടികൾ വന്നത് നന്നായി "


"ആഹ്... കാര്യം ഒക്കെ ശരി തന്നെ.... ഞാൻ പറഞ്ഞ കാര്യം മറക്കേണ്ട.... ഇന്ന് കിടക്കുന്നതിനു മുന്നേ "

പറഞ്ഞു കൊണ്ട് അവൻ റൂമിൽ നിന്നും ഇറങ്ങി പോയി.


കുളി കഴിഞ്ഞു അമ്മാളു ചായ കുടിക്കാനായി ഇറങ്ങി പോയി.
അപ്പോളേക്കും വേണി ഇരുന്നു ആരെയോ ഫോൺ വിളിക്കുന്നുണ്ട്.. O


ഇറുകി കിടക്കുന്ന ഒരു ബനിയനും മുട്ടിന്റെ മേൽ നിൽക്കുന്ന നിക്കറും ആണ് വേഷം.

അത് കണ്ടതും അമ്മാളുവിന്റെ മിഴികൾ മേല്പോട്ട് പാഞ്ഞു.

വിഷ്ണു വരുന്നുണ്ടോ എന്ന് നോക്കുവാൻ ആയിരുന്നു.

എന്റെ ഈശ്വരാ, ഇവള് ഇത് എന്ത് ഭവിച്ചാണോ... എന്തൊരു പ്രഹസനം ആണന്നു നോക്കിക്കേ.

പല്ലിരുമ്മി കൊണ്ട് അമ്മാളു അടുക്കളയിലേയ്ക്ക് ചെന്നു.

എന്തോ കാര്യമായ പാചകത്തിൽ ആയിരുന്നു മീര 

പിന്നിലൂടെ ചെന്നു അവരെ കെട്ടിപിടിച്ചു.

"ഏടത്തിയമ്മേ... ഇതെന്താ ആ ഡോക്ടർക്ക് തുണി അലർജി ആണോ "


അമ്മാളു ചോദിച്ചതും മീരയുടെ നെറ്റി ചുളിഞ്ഞു.
.

"എന്താ മോളെ...."


"ദേ, അങ്ങോട്ട് ചെന്നു ഒന്ന് നോക്കിക്കേ, ഞാൻ ആയിട്ട് ഇനി ഒന്നും പറയുന്നില്ല "

ചായ എടുത്തു കൊണ്ട് അമ്മാളു കസേരയിൽ ഇരിയ്യ്ക്കുന്നതിന് ഒപ്പം മീരയെ നോക്കി പറഞ്ഞു.


 പെട്ടന്ന് തന്നെ മീര അടുക്കളയിൽ നിന്നും ഇറങ്ങി പോകുകയും ചെയ്തു.

കുറച്ചു കാ വറുത്തതു കൂട്ടി അമ്മാളു ചായ കുടിച്ചു കൊണ്ട് ഇരുന്നപ്പോൾ കേട്ടു വിഷ്ണുവിന്റെ ശബ്ദം.

ഈശ്വരാ... വിഷ്ണുവേട്ടൻ ഇറങ്ങി വന്നോ...

അവൾ ഒറ്റ വലിയ്ക്ക് ചായ കുടിച്ചു തീർത്തു.

എന്നിട്ട് അവന്റെ അടുത്തേക്ക് ഓടി ചെന്നു.

വേണിയും ആയിട്ട് ഇരുന്ന് കഥകൾ പറഞ്ഞു ഉറക്കെ ചിരിച്ചു കൊണ്ട് ചായ കുടിയ്ക്കുകയാണ് അവൻ.അരികിലായി മീരേടത്തിയും ഉണ്ട്. ഇവർക്ക് ഒന്നും യാതൊരു കൂസലും ഇല്ലെ ആവോ.

അത് കണ്ടതും അമ്മാളുവിന്‌ വിറഞ്ഞു കയറി.

അവരെ ഒന്ന് നോക്കുക പോലും ചെയ്യാതെ 
സ്റ്റെപ്സ് കയറി അവൾ വേഗത്തിൽ മുകളിലേക്ക് പോയിരുന്നു.

ഇങ്ങു വരട്ടെ... എന്തൊരു ഇളക്കം ആണ് അവളോട്... 

കലിപ്പിച്ചു കൊണ്ട് അമ്മാളു തന്റെ ബുക്ക്സ് എല്ലാം എടുത്തു മേശമേൽ വെച്ചു.

കുറച്ചു കഴിഞ്ഞതും വിഷ്ണു കയറി വന്നു.

മുഖം വീർപ്പിച്ചു അരികിൽ ഇരിയ്ക്കുന്നവളെ ഒന്ന് നോക്കി.

"എന്താ നിനക്ക് "

"കുന്തം..... എന്തേ ഇയാൾക്ക് വല്ല പ്രശ്നവും ഉണ്ടോ "

"അമ്മാളു..... സൂക്ഷിച്ചു സംസാരിക്കണം കേട്ടോ, നീയ് "

അവൻ ശബ്ദം ഉയർത്തി.

"പതിയെ പറഞ്ഞാൽ മതി.. എനിക്ക് ചെവി കേൾക്കാം കേട്ടോ..."


അവളും വിട്ടു കൊടുത്തില്ല..


"കുറച്ചു താഴ്ന്നു തന്നെന്നു കരുതി എന്തും ആകാം എന്നാണോ നിനക്ക് "


"ആരു താഴ്ന്ന് തന്നെന്നാ പറയുന്നേ.. വിഷ്ണുവേട്ടനോ "

അവൾ വിഷ്ണുവിനെ നോക്കി കളിയാക്കി ചിരിച്ചു.


"കിളിയ്ക്കാതെ ഇരുന്നു പഠിക്കെടി, നാളെ നിനക്ക് എക്സാം ഉള്ളത് അല്ലേ..."

അവൻ വഴക്ക് പറഞ്ഞതും അമ്മാളു നോട്ട്ബുക്ക്സ് എടുത്തു തുറന്നു.


സംശയം ഉള്ളത് എല്ലാം വിഷ്ണു അവൾക്ക് പറഞ്ഞു കൊടുത്തു.

"പുസ്തകം എടുത്തു വായിച്ചു നോക്കെടി... ഞാൻ ഇപ്പൊ വരാം... വേണിയോട് ഒരു കാര്യം പറയാൻ ഉണ്ട് "


അവൻ എഴുന്നേറ്റു പോകാൻ തുടങ്ങിയതും അമ്മാളു പെട്ടന്ന് വിഷ്ണുവിന്റെ മുന്നിൽ തടസം ആയിട്ട് വന്നു നിന്നു.


ഇപ്പൊ തിടുക്കപ്പെട്ടു അവളെ കാണാനും വേണ്ടി എന്താ ഇത്ര ആവശ്യം...?


"അമ്മാളു... വെറുതെ എന്നെ ദേഷ്യം പിടിപ്പിക്കല്ലേ "

"അവിടേം ഇവിടേം കാണിച്ചു കൊണ്ട് നിൽക്കുന്ന ആ സാധനത്തിന്റെ അടുത്തോട്ടു പോകണ്ട... ഇവിടെങ്ങാനും ഇരിയ്ക്ക്..."

"ആരു കാണിച്ചുന്ന നീ പറയുന്നേ "

"വേണി.. അല്ലാതെ പിന്നെ വേറെ ആരാ മനുഷ്യാ "


"എവിടെo കാണിച്ചു.... "


"അവളുടെ വേഷം കണ്ടില്ലേ.."

"അതിനെന്താ കുഴപ്പo "

"ഒരു കുഴപ്പവുമില്ലേ "

"എനിക്ക് അങ്ങനെ പ്രേത്യേകിച്ചു ഒന്നും തോന്നിയില്ല "

"ഇല്ലേ... നേരാണോ "


"അതൊക്കെ നിന്നോട് ബോധിപ്പിയ്ക്കണോ, അങ്ങോട്ട് മാറടി...."


പറഞ്ഞു കൊണ്ട് അവൻ അമ്മാളുവിനെ പിടിച്ചു തള്ളി.

എന്നിട്ട് പുറത്തേക്ക് ഇറങ്ങി പോകുകയും ചെയ്തു.


ഹ്മ്മ്... പോയിട്ട് വാ... നിങ്ങൾക്കിട്ടു വെച്ചിട്ടുണ്ട്....കാത്തിരിക്കൂ...

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story