അമ്മാളു: ഭാഗം 5

ammalu

രചന: കാശിനാഥൻ

തന്റെ കൈ മുട്ടിന്റെ ഒപ്പത്തെ ക്കാൾ കുറച്ചു കൂടി പൊക്കം ഒള്ളു അമ്മാളുവിന്‌ എന്ന് അവൻ ഓർത്തു.

പേടിച്ചു വിറച്ചു ആണ് അരികിൽ നിൽക്കുന്നത് എന്ന് ഒറ്റ നോട്ടത്തിൽ ആർക്കും മനസിലാവും..

അത് കണ്ടതും വിഷ്ണുവിനെ വിറഞ്ഞു കയറി.

***


ഈ ജാതക ദോഷം എന്നുള്ളത് ഒക്കെ ശുദ്ധ തട്ടിപ്പ് ആണ്.. ഇതുപോലെ കുറെ ആളുകൾ വിശ്വസിക്കും.. എന്നിട്ട് മക്കളുടെ ജീവിതം വെറുതെ കളയും.... കണ്ടില്ലേ അവസ്ഥാ... വിഷ്ണുട്ടൻ എത്ര വട്ടം പറഞ്ഞത് ആണ് നിന്നോട് ഈ ബന്ധം വേണ്ടന്ന്.. കേട്ടോ.. ഇല്ലാലോ.. എന്നിട്ട് ഒടുക്കം കണ്ടില്ലേ...

 എല്ലാവർക്കും കഴിക്കുവാനുള്ള അത്താഴം എടുത്ത് മേശമേൽ നിരത്തിവയ്ക്കുകയാണ് പ്രഭയുംമീരയും ഒക്കെ ചേർന്ന്.

അവിടെ സെറ്റിയിൽ ഇരിക്കുന്ന ശേഖരനെ നോക്കി കുറ്റപ്പെടുത്തുകയാണ് ഷീല.


അതും കേട്ട് കൊണ്ട് വിഷ്ണുവിന്റെ പിന്നാലെ ഇറങ്ങി വരികയായിരുന്നു അമ്മാളു..

ഷീല എന്തൊക്കെ വർത്താനങ്ങൾ പറഞ്ഞാലും ആ കുടുംബത്തിൽ ആരും എതിർത്തൊന്നും പറയില്ല, പ്രഭയ്ക്കും മറ്റും ഇപ്പോഴും പേടിയാണ് ഷീലയേ.

എന്തിനാണ് ഷീലാമ്മയ്ക്ക് അമ്മാളുനോട്‌ ഇത്ര വിരോധം എന്ന് മീര അമ്മയോട് ചോദിച്ചു.

അറിയില്ല കുട്ടി.... എന്തെങ്കിലും ഒക്കെ പറയട്ടെ.. അല്ലാണ്ട് നമ്മളിപ്പോ എന്തോ ചെയ്യാനാ...മൗനം പൂണ്ടു നിൽക്കാം... വേറെ വഴി ഒന്നും ഇല്ലാലോ...


അടുക്കളയിൽ നിന്നും മീൻ പൊരിച്ചതും ചിക്കൻ പിരട്ടും ഒക്കെ എടുത്തു കൊണ്ട് പോകുകയാണ് പ്രഭ.


 നമ്പൂരി കുട്ടിയാണെങ്കിലും കുറെ വർഷങ്ങളായുള്ള ശീലമായതിനാൽ പ്രഭക്ക് ഇപ്പോൾ ഈ നോൺവെജിന്റെയൊക്കെ മണം 
അടിച്ചാലും കുഴപ്പമില്ല...

പക്ഷെ അമ്മാളുവിന്റെ കാര്യം ആയിരുന്നു കഷ്ടം.

 വിഷ്ണുവിന്റെ അരികിലായി ഉള്ള കസേരയിൽ അവളെ പിടിച്ചിരുത്തിയത്, ആരു ആയിരുന്നു.


മീനിന്റെയും ഇറച്ചിയുടെയും ഒക്കെ മണം അടിച്ചപ്പോൾ അവൾക്ക് ഓക്കാനിക്കാൻ വന്നു.


അത് വിഷ്ണുവിന് വ്യക്തമായി മനസ്സിലാക്കുകയും ചെയ്തു.


 വാ പൊത്തിപ്പിടിച്ചുകൊണ്ട് അവൾ വാഷ് ബേസിന്റെ അരികിലേക്ക് ഇറങ്ങി ഓടി...


അയ്യോ ഞാൻ അത് മറന്നു,കുട്ടിക്ക് ഈ നോൺ വെജിന്റെ ഒന്നും മണം പിടിക്കില്ലായിരിക്കും അല്ലേ ശേഖരേട്ടാ.... ശോ കഷ്ടം ആയല്ലോ..

പ്രഭ അവളുടെ പിന്നാലെ നടന്നു ചെല്ലുന്നതിനിടയിൽ എല്ലാവരെയും നോക്കി പറഞ്ഞു...

ആഹ്, ഇവിടെ ഇതൊക്കെ പതിവാണ്, അഡ്ജസ്റ്റ് ചെയ്യാൻ പറ്റില്ലെങ്കിൽ, അവള് എന്താണെന്ന് വച്ചാൽ ചെയ്യട്ടെ.

 ജാനകിയമ്മ പറഞ്ഞു.

"അപ്പേ ഞാൻ കുറച്ച് കഴിഞ്ഞ് കഴിച്ചോളാം, നമ്മുടെ ഇല്ലത്ത് ഇതൊന്നും പതിവില്ലാത്ത ആയതുകൊണ്ട്,  എനിക്ക് ആ സ്മെല്ല്,  അടിച്ചപ്പോൾ തലയ്ക്കകത്ത് ഒരു പെരുപ്പ് പോലെ"

 വായു മുഖവും കഴുകി തുടച്ചു കൊണ്ട്, അമ്മാളു തന്റെ അരികിൽ നിന്ന് പ്രഭയെ നോക്കി പറഞ്ഞു.

" കുഴപ്പമില്ല കുട്ടി, ഞാനും ഇങ്ങനെയൊക്കെ ആയിരുന്നു പിന്നെ മെല്ലെ മെല്ലെ അതൊക്കെ ശീലമായി, വിഷ്ണുട്ടന്, ഇതൊന്നുമില്ലാണ്ട് പറ്റില്ല. മോള് ,  എങ്കിൽ വാ, അപ്പ വേറെ ഭക്ഷണം വിളമ്പി തരാം "

പ്രഭ അവളെയും കൂട്ടി അടുക്കളയിലേക്ക് പോയി.

 അവിടെ ഇരുന്നാണ് അമ്മാളു അത്താഴം കഴിച്ചത്. കണ്ണിമാങ്ങ അച്ചാറും, വറുത്തരച്ച കറിയും, അച്ചിങ്ങ മെഴുക്കുപുരട്ടിയും പപ്പടവും ഒക്കെ കൂട്ടി, അവൾ കുശാൽ ആയിട്ട് ഇരുന്നു ഭക്ഷണം കഴിച്ചു. അവൾക്ക് കൂട്ടായി ഒപ്പം തന്നെ പ്രഭയും മീരയും ഇരുന്നിരുന്നു.

 ജാനകിയും ഷീലമ്മയും ഒക്കെ തരം കിട്ടുമ്പോൾ ഓരോരോ കുത്തുവാക്കുകൾ പറയുന്നുണ്ട്.

 നാളെ കാലത്തെ തന്നെ എല്ലാവരും അവരുടെ കുടുംബങ്ങളിലേക്ക് ഒക്കെ മടങ്ങും എന്നും അതുകൊണ്ട് മോളിതൊന്നും കാര്യമാക്കേണ്ട എന്നും പറഞ്ഞു മീര അവളെ സമാധാനിപ്പിച്ചു.

മറുപടിയായി അപ്പോഴും അമ്മാളു ഒന്ന് ചിരിച്ചുകൊണ്ട് നിന്നതേയുള്ളൂ.

വീതി കൂടിയ സ്വർണ കസവുള്ള സെറ്റും മുണ്ടും,ചുവപ്പ് നിറം ഉള്ള ബ്ലൗസും ഒക്കെ ഉടുപ്പിച്ചു അവളെ ഒരു വല്യ കുട്ടിയാക്കി കാണിച്ചു കൊണ്ട് ആണ് പ്രഭ റൂമിലേക്ക് പറഞ്ഞു വിട്ടത്..

അവൾക്ക് പാല് കുടിക്കാൻ ഇഷ്ടം അല്ലാഞ്ഞത് കൊണ്ട് അത് ഒഴിവാക്കി.

കുട്ടി പട്ടാളങ്ങൾ ഒക്കെ ചേർന്നു കുറെ ഏറെ മുല്ലപ്പൂക്കൾ വാരി വിതറി മണിയറയും കട്ടിലും ഒക്കെ അലങ്കരിച്ചു വെച്ച്.

മുറിയുടെ ഒരു കോണിലായി ജനറൽ കമ്പിയിൽ പിടിച്ചുകൊണ്ട്,ക്രീം നിറത്തിലുള്ള ഒരു കുർത്തയും മുണ്ടും ,ഉടുത്ത വിഷ്ണുദത്തൻ നിൽപ്പ് ഉണ്ടായിരുന്നു..

എല്ലാം കൂടി കണ്ടതും അമ്മാളുവിനെ വെട്ടി വിയർത്തു..

അവൾ അകത്തേയ്ക്ക് വരുന്നത് കണ്ടപ്പോൾ അവൻ പുച്ഛം ഭാവത്തിൽ  പെണ്ണിനെ അടിമുടി നോക്കി.

"നീ എന്താടി വല്ല ഫാൻസി ഡ്രസിനും പോകുവാണോ... ഇങ്ങനെ കോലം കെട്ടി വന്ന് നിൽക്കുന്നത് "


ഡോറടച്ച് കുറ്റിയിട്ട ശേഷം അവൻ മാളുവിന്റെ നേർക്ക് തിരിഞ്ഞു....


"അത് അപ്പ ഉടുപ്പിച്ചത് ആണ് വിഷ്‌ണുവേട്ടാ...."


നേര്യത്തിന്റെ തുമ്പ് എടുത്തു കശക്കി കൊണ്ട് നിൽക്കുകയാണ് പെണ്ണ്..

അതിൽ പിടിച്ചു ഒറ്റ വലി വെച്ച് കൊടുത്ത ശേഷം, വിഷ്ണു ദത്തൻ അവളെ ബെഡിലേക്ക് തള്ളി ഇട്ടു.

ആഹ്....

തന്റെ തോളിൽ സേഫ്റ്റി പിൻ കൊണ്ടത് പോലെ തോന്നിയതും അവളുടെ മിഴികൾ നനഞ്ഞു.

അവന്റെ ഊക്കോട് കൂടി ഉള്ള പ്രവർത്തിയിൽ അത് വിട്ട് പോയിരിന്നു.

അമ്മാളു വിന് ചെറുതായി വേദനിച്ചു...

"പോയി ഈ നാടക വേഷം ഒക്കെ മാറ്റി വന്നു കിടക്കാൻ നോക്ക്, ഓരോരോ കോലം "

എഴുനേറ്റ് വരുന്നവളെ നോക്കി അവൻ പറഞ്ഞു.

പെട്ടന്ന് തന്നെ അമ്മാളു ഡ്രസിങ് റൂമിലേക്ക് പോയി, മറ്റൊരു ടോപ്പും മിഡിയും എടുത്തു ഇട്ടു.

ആ സമയത്ത് റൂമിലെ പ്രകാശം ഒക്കെ അണഞ്ഞു.

തപ്പി തടഞ്ഞു കൊണ്ട് നടന്നു വരികയാണ് പാവം പെണ്ണ്.

ബെഡിലേയ്ക്ക് ഒരു പ്രകാരത്തിൽ ഇരിന്നു. എത്തി വലിഞ്ഞു കിടക്കാൻ തുനിഞ്ഞതും വിഷ്ണു അവളെ പിടിച്ചു അവന്റെ ദേഹത്തേക്ക് ഇട്ടു.


അമ്മേ...

ഒട്ടും പ്രതീക്ഷിക്കാതെ ഉള്ള അവന്റെ നീക്കത്തിൽ അമ്മാളു ഞെട്ടി നിലവിളിച്ചു.

"നീ ഇവിടെ കിടന്നാൽ മതി, ഇങ്ങനെ....."


അവൻ പറഞ്ഞതും അവള് കിടന്ന് കുതറി.


"വിഷ്ണുഏട്ടാ... വിട്..."


"നിന്നോട് പറഞ്ഞത് എന്താണ്,ഇവിടെ കിടന്നു ഉറങ്ങാൻ അല്ലേ... ഇങ്ങനെ കിടന്നാൽ മതി "


അവൻ അല്പം കൂടി അവളെ തന്നിലേക്ക് അണച്ചു പിടിച്ചു.

"പ്ലീസ്.... എന്തിനാ എന്നോട് ഇങ്ങനെ ഒക്കെ "

അത് ചോദിച്ചതും അവൾ കരഞ്ഞു പോയിരുന്ന്.

പെട്ടന്ന് അവന്റെ കൈ ഒന്നു അയഞ്ഞു 

ആ തക്കം നോക്കി അമ്മാളു ഊർന്നിറങ്ങി..


ടി..ഇവിടെ നോക്കെടി 


ചുവരിലേക്ക് ചേർന്ന് ഒട്ടി കിടക്കുന്നവളെ നോക്കി അവൻ ഉച്ചത്തിൽ വിളിച്ചു.

പെട്ടന്ന് അമ്മാളു തിരിഞ്ഞു.

ഇവിടെ എന്റെ റൂമിൽ കിടക്കുമ്പോൾ എന്റെ ഇഷ്ടങ്ങൾ ഒക്കെ അനുസരിച്ചു വേണം കഴിയാൻ... കേട്ടല്ലോ പറഞ്ഞത്..


ഹ്മ്മ്...
അവള് മൂളി.

"കാശും പണോം കണ്ടു കൊണ്ട് കേറി വന്നത് അല്ലേ.... അതുകൊണ്ട് എന്നിൽ നിന്നും ഇത്രയൊക്കെ പ്രതീക്ഷിച്ചാൽ മതി.... പിന്നെ നിന്റെ കുടുംബത്തിലേക്ക് എഴുന്നള്ളി വരാൻ ഒന്നും ഈ വിഷ്ണുവിനെ കിട്ടില്ല... എന്നെ ഒട്ടു വിളിക്കുകയും വേണ്ട...."


ഇരുട്ടിൽ അവന്റെ ശബ്ദം അവിടമാകെ മുഴങ്ങി.....കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story