അമ്മാളു: ഭാഗം 51

രചന: കാശിനാഥൻ

ഓണം സെലിബ്രേഷൻ ഡ്രസ്സ് കോഡ് ഏതാണെന്ന് നിങ്ങൾ തീരുമാനിച്ചോ, 
 അന്ന് കോളേജ് വിട്ട് മടങ്ങുമ്പോൾ, അമ്മാളുവിനോട്  വിഷ്ണു ചോദിച്ചു.

"സെറ്റ് സാരിയാണ് കൂടുതൽ പേരും പറഞ്ഞത്, മിക്കവാറും അത് അങ്ങനെ തന്നെയായിരിക്കും"


"ഹ്മ്മ്... നീ സെറ്റ് സാരി ഉടുക്കുന്നുണ്ടോ ആവോ "

" എല്ലാവരും ഉടുക്കുന്നുണ്ടെങ്കിൽ പിന്നെ ഞാനും അത് ഉടുക്കാം എന്ന് കരുതിയാണ്.. "

"അതൊന്നും വേണ്ട... വല്ല ചുരിദാറും ഇട്ടാൽ പോരേ നിനക്ക് "

"അതെന്താ... ഞാൻ സാരി ഉടുക്കുന്നത് വിഷ്ണുവേട്ടന് ഇഷ്ടം ഇല്ലെ"

"വയറും കാണിച്ചോണ്ട് ഉടുക്കാൻ അല്ലേ നിനക്ക് അറിയൂ... അങ്ങനെ ഇപ്പോൾ പ്രദർശനത്തിന് നിന്നെ കൊണ്ടുപോകുന്നില്ല"

 ചുമ്മാ പെണ്ണിനെ ഇളക്കാൻ വേണ്ടി അവൻ പറഞ്ഞതാണെങ്കിലും അമ്മാളു മറുപടിയൊന്നും പറയാതെ അങ്ങനെ ഇരുന്നു.

 നിനക്ക് സെറ്റ് സാരി ഉണ്ടോ?
അല്പം കഴിഞ്ഞതും വിഷ്ണു അമ്മാളുവിനെ നോക്കി ചോദിച്ചു.

അവനെ ഒന്ന് നോക്കി പേടിപ്പിച്ച ശേഷം അമ്മളു ഒന്നും മിണ്ടാതെ തന്നെ അങ്ങനെ ഇരിപ്പ് തുടർന്നു..

 ഹോസ്പിറ്റലിന്റെ അടുത്ത എത്തും മുന്നേ വിഷ്ണു വേണിയെ വിളിച്ചു നോക്കിയെങ്കിലും, അവനോട് പൊയ്ക്കോളാൻ ആയിരുന്നു അവൾ പറഞ്ഞത്.

കുറച്ചു ദൂരം പിന്നിട്ടതും നല്ല മഴ അങ്ങ് തുടങ്ങി.

വണ്ടിയോടിക്കാൻ പോലും പറ്റാത്ത അവസ്ഥയിലായി.

 മിക്ക വണ്ടികളും റോഡിന്റെ ഓരം ചേർത്ത് ഒതുക്കിയിട്ടിരിക്കുകയാണ്..

" വിഷ്ണുവേട്ടാ എവിടെയെങ്കിലും ഒന്ന് നിർത്തി ഇട്ടൂടെ, മുന്നിലെ കാഴ്ചകൾ ഒന്നും കാണാൻ പോലും പറ്റുന്നില്ലല്ലോ, "

 അമ്മാളു പറഞ്ഞതും വിഷ്ണു അത് അനുസരിച്ചു.

 ചെറിയ ഒരു തട്ടുകടയുടെ കുറച്ചു മുന്നിലായി അവൻ വണ്ടി നിർത്തി.

 അമ്മാളു പതിയെ വണ്ടിയുടെ ഗ്ലാസ് ഒന്ന് താഴ്ത്താൻ ശ്രമിച്ചതും കുറെയേറെ വെള്ളത്തുള്ളികൾ അവളുടെ കവിളിൽ സ്ഥാനം പിടിച്ചിരുന്നു.വിഷ്ണു ശകരിച്ചതും അവൾ പെട്ടെന്ന് ഗ്ലാസ് കയറ്റി ഇട്ടു.എന്നിട്ട് അവനെ മുഖം തിരിച്ചു നോക്കി കണ്ണിറുക്കി.

തന്റെ പോക്കറ്റിൽ കിടന്ന കർച്ചീഫ് എടുത്ത് വിഷ്ണു അമ്മാളുവിന്റെ കയ്യിലേക്ക് കൊടുത്തു, മുഖമൊക്കെ തുടയ്ക്കെടി, നിറയെ വെള്ളമായി, ഇനി വല്ല പനിയോ ജലദോഷമോ പിടിപ്പിച്ചേ നീ അടങ്ങുവൊള്ളോ .."

"ഹേയ്.. അതിങ്ങനെ ഇവിടെ പറ്റിചേർന്നു ഇരിയ്ക്കട്ടെ, ഞാൻ തുടച്ചു കളയില്ല,"

അമ്മാളു പറഞ്ഞു പൂർത്തിയാക്കും മുന്നേ വിഷ്ണു അവളുടെ കവിളും മുഖവും ഒക്കെ കർച്ചീഫ് കൊണ്ട് തുടച്ചു.

അവന്റെ ഗന്ധം അവളുടെ നാസികതുമ്പിൽ കടന്നു കയറിയതും പെണ്ണിന്റെ മുഖം ചുവന്നു തുടുത്തു.

"എനിക്ക് എന്റെ ജീവിതത്തിൽ ഏറ്റവും ഇഷ്ടം എന്ന് പറയുന്നത് മഴയത്ത് ഇങ്ങനെ അലഞ്ഞു നടക്കാനാണ് വിഷ്ണുവേട്ടാ .. " 

" ഇതിനു മുന്നേ നീ ഇങ്ങനെ അലഞ്ഞു നടന്നിട്ടുണ്ടോ"

"പിന്നേ... എപ്പ മഴപെയ്താലും ഞാൻ മുറ്റത്തൂടെ ഇറങ്ങി നടക്കും, ആദ്യമൊക്കെ അച്ഛനും അമ്മയും എന്നെ വഴക്കൊക്കെ പറയുമായിരുന്നു പിന്നീട് അവർക്കും തോന്നി രക്ഷയില്ലെന്ന്,ഒരു പനി പോലും എനിക്ക് പിടിക്കില്ല,  ഞങ്ങൾ തമ്മിൽ അത്രയ്ക്ക് ഇഴുകി ചേർന്നു ആണ് സ്നേഹിക്കുന്നത് "

"ആരൊക്കെ തമ്മില് "

"ഞാനും എന്റെ മഴയും "

അമ്മാളു പറയുന്നത് കേട്ട് അവനു ചിരി വന്നു.

നമ്മൾക്ക് രണ്ടാൾക്കും കൂടി ഒന്ന് മഴ നനയാം വിഷ്ണുവേട്ടാ.. പ്ലീസ്...

നിന്ന് കൊഞ്ചാതെ മര്യാദക്ക് ഇരിയ്ക്ക് പെണ്ണേ നീയ്..

പിന്നിലേ സീറ്റിൽ നിന്നും കുട എടുത്തു അവൻ ഡോർ തുറന്നു വെളിയിലേക്ക് ഇറങ്ങി.


"എവിടെ പോകുവാ... മൂത്രം ഒഴിക്കാനാണോ "

അമ്മാളു വിളിച്ചു ചോദിച്ചു.

അതെ എന്ന് തല കുലുക്കി കാണിച്ചുകൊണ്ട് വിഷ്ണു തട്ടുകടയുടെ അടുത്തേക്ക് നടന്നു.

നല്ല മഴയായതിനാൽ പുറത്തെ കാഴ്ചകൾ ഒന്നും അമ്മാളുവിന് അത്ര വ്യക്തമല്ലായിരുന്നു.

 അല്പം കഴിഞ്ഞതും വിഷ്ണു കയറിവന്നപ്പോൾ അവന്റെ കയ്യിൽ ഒരു പൊതിയുണ്ടായിരുന്നു..

മാളുവിന്റെ കയ്യിലേക്ക് കൊടുത്തുകൊണ്ട്,തന്റെ ദേഹത്തെ വെള്ളം എല്ലാം തുടച്ചു. കുട എടുത്തു പിന്നിലേക്കും വെച്ചു.

 നല്ല ചൂട് പരിപ്പുവടയും മൊരു മൊരാന്നും മൊരിഞ്ഞ ഉള്ളിവടയും പഴംപൊരിയും ഒക്കെയായിരുന്നു ആ പൊതിയ്ക്കുള്ളിൽ..

ഹായ്......

 അമ്മാള്ളൂ ഉറക്കെ പറഞ്ഞുകൊണ്ട് അതെല്ല കൂടി എടുത്തു മണത്തു നോക്കി.

ഇതെവിടുന്നു കിട്ടി.. സത്യം പറഞ്ഞാൽ മഴ തുടങ്ങിയപ്പോൾ മുതൽക്കേ എന്റെ ആഗ്രഹമായിരുന്നു വിഷ്ണു ഏട്ടാ, നല്ല ചൂട് പരിപ്പുവടയും പഴംപൊരിയും ഒക്കെ കട്ടൻകാപ്പിയും കൂട്ടി കഴിക്കണമെന്ന്, എന്തായാലും അടിപൊളി...
അവൾ ഒരു പരിപ്പുവട കയ്യിലേക്ക് എടുത്തു, എന്നിട്ട് അതിന്റെ ഒരറ്റം മുറിച്ചെടുത്ത, വായിലേക്ക് വയ്ക്കാൻ തുടങ്ങിയിട്ട് പെട്ടെന്ന് തന്നെ വിഷ്ണുവിന് നേർക്ക് നീട്ടി.

നീ കഴിച്ചോ,എനിക്ക് ഈ ഉള്ളിവട മതി...
അവൻ ഒരു ഉള്ളിവട കയ്യിലേക്ക് എടുത്തു..

എന്നാൽ അമ്മാളു അത് ഒന്നും സമ്മതിച്ചില്ല,താൻ പിടിച്ചിരിക്കുന്ന,പരിപ്പ് വട അവന്റെ വായിലേക്ക് വെച്ചു കൊടുക്കുവാൻ വേണ്ടി വീണ്ടും അവൾ തുനിഞ്ഞു.
"ഇത്‌ കഴിച്ചിട്ട് ഉള്ളിവട തിന്നാൽ മതി..."

അവളുടെ കൈയിൽ നിന്നും അത് മേടിച്ചു വിഷ്ണു വായിലേക്ക് ഇട്ടു.

 കലിപ്പിലന്നു ഓരോന്ന് സംസാരിച്ചുകൊണ്ട് ആസ്വദിച്ചിരുന്നു കഴിക്കുകയാണ് അമ്മാളു.

അപ്പോഴേക്കും മഴയുടെ ശക്തി പിന്നെയും കൂടി.

ഫോൺ ബെല്ലടിച്ചതും വിഷ്ണു പോക്കറ്റിൽ നിന്നും അതെടുത്തു നോക്കി.

അമ്മയാണ്..

ഹലോ അമ്മേ,, ആ ഇവിടെ നല്ല മഴയാണ്, ഞാന് വണ്ടി നിർത്തിയിട്ടിരിക്കുകയാണ്, ഇല്ലി ല്ല വേണി എന്നോട് പൊയ്ക്കോളാൻ പറഞ്ഞു,അച്ഛന്റെ ഒപ്പം വന്നോളാം എന്ന്,കുട്ടികൾ സ്കൂൾ വിട്ടു വന്നായിരുന്നോ, അവരോട് ഇരുന്നു പഠിക്കാൻ പറ വന്നുകഴിഞ്ഞാൽ ഞാൻ ടെസ്റ്റ് പേപ്പർ ഇടും, ആഹാ, എന്നിട്ട് ഇപ്പോൾ എല്ലാവരും അവിടെയാണോ... മഴ ആണെങ്കിൽ വരവ് ഒന്നും നടക്കില്ല അമ്മേ... ഞങ്ങൾ പിന്നെ പോയ്കോളാം...അവൾ ഇവിടെ ഇരിപ്പുണ്ട്, ഹ്മ്മ്.... ശരി ശരി..

വിഷ്ണു ഫോൺ കട്ട് ചെയ്തു.
അമ്മയും ഏടത്തിയും പിള്ളേരും ഒക്കെ ചേർന്ന് ദേവകി വല്യമ്മയുടെ വീട്ടിൽ ആണെന്ന്,,അവരുടെ മകനും ഭാര്യയും ലണ്ടനിൽ നിന്നും എത്തിയിട്ടുണ്ട്.. കാണാൻ വേണ്ടി പോയതാ, താനും അമ്മാളുവും വീട്ടിൽ ചെന്നിട്ട് അവിടേക്ക് വരണം എന്നായിരുന്നു അമ്മ വിഷ്ണുവിനെ വിളിച്ചു പറഞ്ഞത്.


 അമ്മാളുവിനോട് അപ്പോൾ തന്നെ അവൻ കാര്യം അവതരിപ്പിച്ചു.

മഴയാണെങ്കിൽ വേറൊരു ദിവസം പോകാം എന്നായിരുന്നു അവളും പറഞ്ഞത്.

 ഒരു കട്ടൻകാപ്പി കൂടി കിട്ടിയിരുന്നെങ്കിൽ അസ്സലായീനെ എന്ന് അമ്മാളു പറഞ്ഞു തുടങ്ങിയതും,  തട്ടുകടയിലെ ചേട്ടൻ കുടയും ചൂടി വന്നു അവർക്ക് ഓരോ കാപ്പി കൊടുത്തു.

" ഇതിനൊക്കെ പകരമായിട്ട് വിഷ്ണുവേട്ടന് ഞാൻ എന്താണ് തരേണ്ടത്, അല്ലാ എന്നേ തന്നെ പൂർണ്ണമായും സമർപ്പിച്ചു തന്നില്ലേ, ഇതിൽ കൂടുതൽ ഇനി എന്ത് വേണം അല്ലേ "

 ഒരുമാതിരി ഓഞ്ഞ ഡയലോഗും അടിച്ചിരിക്കാതെ വേഗം കാപ്പി കുടിക്കാൻ നോക്കടി.
അവൻ ശബ്ദമുയർത്തിയതും അമ്മളു കിടുങ്ങി വിറച്ചു..

ഇതാണ് കുഴപ്പം, ഇത് തന്നെയാണ് കുഴപ്പം, കഴിഞ്ഞ ജന്മത്തിൽ നിങ്ങൾ വല്ല ഓന്തും ആയിരുന്നോ, ഇത്ര പെട്ടെന്ന് നിറം മാറുന്നത്..

 അവൾക്ക് ദേഷ്യം വന്നു.

 സ്നേഹത്തോടുകൂടി വാങ്ങി തന്നതായിരിക്കും എന്നാണ് ഞാൻ കരുതിയത്, ഇപ്പോഴല്ലേ മനസ്സിലായത് വിഷ്ണുവേട്ടനു വിശന്നിട്ടാണെന്ന്..ഹും..

ചൂടു കാപ്പി ഊതി ഊതി കുടിച്ചു കൊണ്ട് പെണ്ണ് പിന്നീട് അനങ്ങാതെ ഇരുന്നു......കാത്തിരിക്കൂ...

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story