അമ്മാളു: ഭാഗം 52

ammalu

രചന: കാശിനാഥൻ

ഓഹ് ഈ പരിപ്പ്വടയൊക്കെ 
സ്നേഹത്തോടുകൂടി വാങ്ങി തന്നതായിരിക്കും എന്നാണ് ഞാൻ കരുതിയത്, ഇപ്പോഴല്ലേ മനസ്സിലായത് വിഷ്ണുവേട്ടനു വിശന്നിട്ടാണെന്ന്..ഹും..

ചൂടു കാപ്പി ഊതി ഊതി കുടിച്ചു കൊണ്ട് പെണ്ണ് പിന്നീട് അനങ്ങാതെ ഇരുന്നു..

 അവളുടെ മുഖത്ത് വിരിയുന്ന ഓരോരോ ഭാവങ്ങളും അവൾ പോലും അറിയാതെ അവൻ ഒപ്പിയെടുത്തു കൊണ്ടേയിരുന്നു. അത് അവന്റെ ഹൃദയത്തിന്റെ ആഴങ്ങളിലേക്ക് അലയടി തീർത്തു..

ഇടയ്ക്ക് ഒക്കെ അവനെ നോക്കി മുഖം കൊട്ട പോലെ വീർപ്പിച്ചു കാണിക്കുന്നുണ്ട് അമ്മാളു.

ഇത് ഇപ്പോഴൊന്നും തോരൂന്ന ലക്ഷണമില്ല,പോയേക്കാം..

തന്നെത്താനെ പറഞ്ഞുകൊണ്ട് അവൻ വണ്ടി സ്റ്റാർട്ട് ചെയ്തു.

 വീട് എത്താറായപ്പോൾ ആയിരുന്നു അമ്മാളു തന്റെ അടുത്ത ആഗ്രഹം വിഷ്ണുവിനോട് പറഞ്ഞത്..

അത് കേട്ടതും അവൻ തന്റെ ഇടത് കൈയെടുത്ത് അവളുടെ നേർക്ക് ഓങ്ങി..

മഴ ആയത് കൊണ്ട് കുളിക്കാൻ ആശാട്ടിയ്ക്ക് മടിയാണെന്ന്.. അല്ലെങ്കിൽ പിന്നെ മഴയത്തു കുളിക്കണം...

 ഒന്നിനൊന്ന് ശക്തമായതല്ലാതെ മഴ ഒട്ടും തോർന്നതും ഇല്ല... അതുകൊണ്ട് വിഷ്ണു അമ്മാളുവിനെ എതിർത്തു.


"ബാത്‌റൂമിൽ പോയ്‌ കുളിച്ചാൽ മതി, ഈ പുതുമഴ നനഞ്ഞാൽ പിന്നെ വല്ല പനിയോ ജലദോഷമോ പിടിയ്ക്കും, പിന്നെ നിനക്ക് ഉത്സവത്തിന് പോലും പോകാൻ കഴിയില്ല.."

വിഷ്ണു വിലക്കിയതും അമ്മാളു അവനെ നോക്കി കൊഞ്ഞനം കുത്തി കാണിച്ചു.

എന്നിട്ട് മെല്ലെ ഡോർ തുറന്നു വെളിയില്ക്ക് ഇറങ്ങി.

കാറ്‌ കൊണ്ട് പോയി പോർച്ചിലേക്ക് കയറ്റി ഇട്ട ശേഷം ഡോർ തുറന്നു ഇറങ്ങിയ വിഷ്ണു ഞെട്ടി പോയി.

മഴയിൽ കൈകൾ നീട്ടി പിടിച്ചു ഡാൻസ് കളിച്ചു കൊണ്ട് നിൽക്കുന്നുണ്ട് ഒരുത്തി.

ടി...

അവൻ അലറി വിളിച്ചതും തന്റെ തോളിൽ കിടന്ന ഷോള് എടുത്തു ഒരേറു വെച്ചു കൊടുത്തു കൊണ്ട് അമ്മാളു ഓടി വന്നു വിഷ്ണുവിന്റെ കൈയിൽ പിടിച്ചു വലിച്ചു..

നനഞ്ഞു ഒട്ടി ചേർന്ന് തന്റെ മുന്നിൽ നിൽക്കുന്നവളെ അവൻ ഇമ ചിമ്മാതെ നോക്കി നിന്നു.


അവളുടെ മുഖത്തും കവിളിലും അധരത്തിലും ഒക്കെ നിറയെ വെള്ളത്തുള്ളികൾ ഒഴുകി വരുന്നുണ്ട്..

അതെല്ലാം തന്റെ അധരം കൊണ്ട് ഒപ്പി എടുക്കാൻ ആണ് അവനു തോന്നിയത്.

വാ വിഷ്ണുവേട്ടാ.. നമ്മൾക്ക് ഒന്നിച്ചു കുളിയ്ക്കാം...

തന്റെ കൈയിൽ പിടിച്ചു വലിച്ചു ബഹളം കൂട്ടുന്നവളെ കണ്ടതും അവനു ദേഷ്യം വന്നു.

മഴ നനയാതെ കേറി പോകുന്നുണ്ടോ അകത്തേക്ക്,,,,,


ഇല്ല.. കുറച്ചു കഴിയട്ടെ, ഇപ്പോൾ ഇവിടെ ആരും ഇല്ലാലോ, വാ വിഷ്ണുവേട്ടാ....

പറഞ്ഞു തീരും മുന്നേ അമ്മാളു വായുവിൽ ഒന്ന് ഉയർന്നു പൊങ്ങി..


ഇടുപ്പിലൂടെ കൈ ചേർത്തു അവൻ എടുത്തു ഉയർത്തിയതും പെണ്ണ് പുളഞ്ഞു പോയി.

അയ്യേ.... വിഷ്ണുവേട്ട, ആരെങ്കിലും കാണും, വിടുന്നുണ്ടോ.
...

കിടന്നു കുതറുന്നവളെ ഒന്നൂടെ ചേർത്തു പിടിച്ചു കൊണ്ട് വിഷ്ണു നേരെ ഡോർ തുറന്നു അകത്തേക്ക് കയറി.

ഏട്ടാ പ്ലീസ്, ഒന്ന് താഴ് നിറുത്തുന്നുണ്ടോ... നല്ലോണം വെള്ളം ഉണ്ട്, നമ്മൾ രണ്ടാളും കൂടി വീഴും....

നിലവിളിച്ചു കൊണ്ട് വായിൽ വന്നത് എല്ലാം കൂവുന്നുണ്ട് അവള്.

പക്ഷെ അവളോട് ഒരു വാക്കു പോലും മറുപടി പറയാതെ വിഷ്ണു സ്റ്റെപ്പ് ഒന്നൊന്നായി കയറി.


അയ്യോ.. ഈ വിഷ്ണുവേട്ടൻ... ഇത് എന്തൊരു കഷ്ടം ആണെന്നെ..

 തങ്ങളുടെ റൂം തുറന്നു വിഷ്ണു അമ്മാളുവിനെയും ആയിട്ട് അകത്തേക്ക് കയറി.

 അപ്പോഴേക്കും അവൾ അവന്റെ ദേഹത്തുടെ ഊർന്നു താഴേക്ക് ഇറങ്ങി..

ആ മൃദുലതകൾ അവനെ തൊട്ടു തലോടിയതും,വിഷ്ണുവിന്റെ നെഞ്ചിൽ ഒരു തരിപ്പ് ആയിരുന്നു.

തന്നിൽ നിന്നും അടർന്നു മാറാൻ തുടങ്ങിയവളെ പിടിച്ചു അവൻ വീണ്ടും ചേർത്തു പിടിച്ചു.

ഒരു നിമിഷം അമ്മാളു മുഖം ഉയർത്തി വിഷ്ണുവിനെ നോക്കി.

അവന്റെ മുഖത്തെ ആ ഭാവം അവളോട് ഉള്ള പ്രണയം തുളുമ്പി നിൽക്കുന്നത് ആയിരുന്നു.


പെട്ടെന്ന് അവൻ അവളുടെ നെറുകയിൽ ഒരു മുത്തം കൊടുത്തു.

അത് കൂടി ആയപ്പോൾ അവൾ അവനെയും തിരിച്ചു ആഞ്ഞു പുൽകി.


ഐ ലവ് യു വിഷ്ണുവേട്ടാ..... എനിക്ക്, എനിക്ക് ഒരുപാട് ഒരുപാട് ഇഷ്ട്ടം ആണ്, എന്റെ ജീവനോളം ഇഷ്ട്ടം.... എന്റെ പ്രാണനോളം.... സത്യം പറഞ്ഞാൽ എനിക്ക്, ഇതൊക്കെഎങ്ങനെ ആണ് പറയേണ്ടത് എന്ന് പോലും അറിയില്ല..... ഐ.. ഐ ലവ് യു സോ മച്ച്...

കരഞ്ഞു കൊണ്ട്  തന്നോട് പറ്റിചേർന്ന് കിടക്കുന്നവളെ കണ്ടതും അവനു സത്യത്തിൽ വാത്സല്യം ആണ് തോന്നിയത്.

മെല്ലെ അവളുടെ നനഞ്ഞ മുടിയിഴകളിൽ വിരൽ ഓടിച്ചു കൊണ്ട് അവൻ അതെ നിൽപ്പ് തുടർന്നു.

പതിയെ പതിയെ ഇരു മെയ്യും ചൂട് പിടിക്കാൻ തുടങ്ങി.

അപ്പോളായിരുന്നു താഴെ ഒരു വണ്ടിയുടെ ശബ്ദം കേട്ടത്.

അയ്യോ വിഷ്ണുവേട്ടാ.... ഡോർ close ചെയ്തിട്ടില്ല, മാറിക്കെ.. അവരൊക്കെ വന്നു എന്ന് തോന്നുന്നു.

പറഞ്ഞു കൊണ്ട് അവൾ വിഷ്ണുവിന്റെ അരികിൽ നിന്ന് അകന്നു മാറി ഓടി ബാത്‌റൂമിൽ കയറി.

"വിഷ്ണുവേട്ടാ... മാറ്റി ഇടാൻ ഉള്ള എന്റെ വേഷം കൂടി എടുത്ത് തന്നെക്കണേ, പ്ലീസ്..."


ഓടുന്നതിടയിൽ അവൾ വിളിച്ചു പറഞ്ഞു.


ചിരിയോട് കൂടി വിഷ്ണു അവളുടെ ഓട്ടവും പോക്കും നോക്കി നിന്നു.

എന്നിട്ട് അലമാര തുറന്നു അവളുടെ ഡ്രസ്സ്‌ എല്ലാം എടുത്തു വെച്ചു.

വാഷ് റൂമിൽ കയറിയ ശേഷം കുറച്ചു മുന്നേ നടന്ന സംഭവങ്ങൾ ഒന്നൊന്നായി ഓർത്തു കൊണ്ട് അമ്മാളു നാണത്തോടെ നിന്നു.


ചെ, ആ ചെക്കനെ കെട്ടിപിടിച്ചു നിന്നപ്പോൾ തന്നെ കുറിച്ച് എന്തെങ്കിലും കരുതിയോ ആവോ..

താൻ ആണോ ആദ്യം അങ്ങോട്ട് ഒട്ടി ചെന്നത്,,,,അവൾ ഓർത്തു നോക്കി.


അല്ലാലോ.. വിഷ്ണുവേട്ടൻ അല്ലേ എന്നേ എടുത്തു തോളിലേക്ക് ഇട്ടത്, മര്യാദക്ക് ആ മഴയത്തു ഒന്ന് നനഞ്ഞതിന് ഇത്രമത്രം പ്രശ്നം ഉണ്ടാക്കേണ്ട കാര്യം ഉണ്ടായിരുന്നോ...

ഇനി, മഴ നനഞ്ഞു പനി പിടിക്കേണ്ട എന്ന് കരുതിയാവും അങ്ങനെ ചെയ്തത്... എന്നാലും താൻ എന്തിനാണോ ആ പഹയനെ കെട്ടി പിടിച്ചത്.. എല്ലാം കൂടി അങ്ങേരുടെ ദേഹത്തേക്കും മുട്ടിച്ചു... ചെ, നാണക്കേട് ആയി...

തന്റെ എല്ലാ വിലയും പോയല്ലോ ഏട്ടന്റെ മുന്നില്..

വിരലും കടിച്ചു കൊണ്ട് അവൾ ആലോചനയോടെ നിന്നു.


"നീ ഇത്‌ വരെ ആയിട്ടും കുളിക്കാൻ തുടങ്ങി പോലുമില്ലേടി "

വാതിൽക്കൽ വന്നു വിഷ്ണു വിളിച്ചു ചോദിച്ചതും അമ്മാളു തന്റെ ദേഹത്തേക്ക് കുറെ വെള്ളം കോരി ഒഴിച്ച് ശബ്ദം ഉണ്ടാക്കി......കാത്തിരിക്കൂ...

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story