അമ്മാളു: ഭാഗം 54

രചന: കാശിനാഥൻ

ഓഹ് പിന്നേ, ഒരു ഗ്ലാസ് ചായ കുടിച്ചപ്പോഴേക്കും ഏടത്തിക്കും അപ്പക്കും ഒക്കെ ഇത്രമാത്രം വയറു നിറഞ്ഞോ,  അതെന്തു പാലാണ് ഒട്ടകത്തിന്റെയോ മറ്റോ ആണോ"

 അവളുടെ പറച്ചില് കേട്ടതും മീര ചിരിച്ചു..

"എന്റെ അമ്മേ ഈ കുട്ടിയുടെ ഒരു കാര്യം, എന്തൊക്കെയാണ് ഈ പറയുന്നത്"

"അപ്പയോട് ഒരു കമ്പനിക്ക് വേണ്ടി ചായ കുടിക്കാമോ എന്ന് ഞാൻ ചോദിച്ചപ്പോൾ അപ്പയ്ക്ക് വയറു നിറഞ്ഞു ഇരിക്കുകയാണ്,മീരടത്തിയുടെ അവസ്ഥയും മറിച്ച് അല്ലല്ലോ, അതുകൊണ്ടാണ് എനിക്ക് സംശയം തോന്നിയത്"

വിഷ്ണു പിന്നിൽ വന്നു നിന്നതൊന്നും അമ്മാളു കണ്ടിരുന്നില്ല.

അവൾ പിന്നെയും കലു പിലാന്ന് ചിലച്ചു കൊണ്ടേയിരുന്നു..

 പ്രഭ ചായ എടുത്ത് അവന് കൊടുത്തപ്പോഴാണ്, അങ്ങനെ ഒരാൾ അവിടെ നിൽക്കുന്നത് പോലും അമ്മാളു കണ്ടത്.


 മുറ്റത്ത് ഒരു കാർ വന്നു നിന്നപ്പോൾ, അച്ഛനും ഏട്ടനും എത്തിയെന്ന് അമ്മാളുവിനു മനസ്സിലായി.

വേണിയും ഒപ്പം കാണും.
ആ പിശാചിന്റെ മുഖം ഓർക്കുമ്പോൾ അമ്മാളുവിനെ ദേഷ്യം വന്നു.

വാതിലും കടന്ന് അവൾ ഒന്ന് എത്തി വലിഞ്ഞ വെളിയിലേക്ക് നോക്കി.

എന്നിട്ട് പല്ല് കടിച്ചുപിടിച്ച് എന്തൊക്കെയോ പിറു പിറുത്തു..

 മുഖം തിരിച്ചു നോക്കിയതും വിഷ്ണുവിന്റെ മിഴികളിൽ ആയിരുന്നു.

" അവളോട് ഇന്നലത്തെ പോലെ വലിയ ഡയലോഗ് എങ്ങാനും പറഞ്ഞുകൊണ്ട് നിന്നാൽ നിങ്ങൾ വിവരമറിയും കേട്ടോ "

 വിഷ്ണുവിന് കേൾക്കാൻ പാകത്തിന് ശബ്ദം താഴ്ത്തിപറഞ്ഞശേഷം അമ്മാളു, എഴുന്നേറ്റ് അവർ ഇരുവരും കുടിച്ചിരുന്ന ഗ്ലാസ്‌ കഴുകി വെയ്ക്കാൻ വേണ്ടി പോയ്‌.

 കുട്ടികളുമായി വേണി എന്തോ ഉറക്ക സംസാരിക്കുന്നതൊക്കെ, അമ്മാളു അടുക്കളയിൽ നിന്ന് കേട്ടു.

 ആരു ഹോംവർക്ക് ഒക്കെ ചെയ്തു തീർത്തോ, എന്നിട്ടാണോ നിങ്ങൾ രണ്ടാളും ഇറങ്ങിവന്നത്.

ഉവ്വ്‌ ചെറിയച്ച, കഴിഞ്ഞു..
രണ്ടാളും ഒരുമിച്ചു മറുപടി പറഞ്ഞു.

 വിഷ്ണുവിനോട് മുട്ടിയുരുമ്മി മിണ്ടാൻ, വേണി പലപ്പോഴും ശ്രമിച്ചു എങ്കിലും, എല്ലാം വിഭലം ആയിരുന്നു.അവൾ കുറച്ചു ഓവർ ആകുന്നുണ്ട് എന്ന് അവനു തിന്നുകയും ചെയ്തു.

വിഷ്ണുവേട്ട, നാളെ ഈവെനിംഗ് എന്തെങ്കിലും പ്രോഗ്രാം ഉണ്ടോ..?

 ഡിന്നർ കഴിച്ചു കൊണ്ടിരുന്നപ്പോൾ വേണി വിഷ്ണുവിനെ നോക്കി ചോദിച്ചു.

"എന്താടോ,"

" അങ്ങനെ പ്രത്യേകിച്ച് ഒന്നുമില്ല, വിഷ്ണുവേട്ടൻ ഫ്രീയാണെങ്കിൽ എന്നെ ഒന്ന് ടൗണിൽ കൊണ്ടുപോകുമോ"

" ടൗണിൽ അല്ലേ അതിന് വേണിയുടെ ഹോസ്പിറ്റലിൽ, ഇനി പ്രത്യേകിച്ച് എവിടെ കൊണ്ടുപോകാനാ"

 അമ്മാളു അത് ചോദിച്ചതും വേണിയുടെ മുഖം ഇരുണ്ടു.

" ദാറ്റ്സ് ഓഫ് യുവർ ബിസിനസ് അമ്മാളു "

 അനിഷ്ടത്തോടുകൂടി വേണി അത് പറഞ്ഞപ്പോൾ,  ശരിക്കും അമ്മാളുവിന് അടി കിട്ടിയതുപോലെ ആയിപ്പോയി.

അവളുടെ മുഖം കുനിഞ്ഞു പോയ്‌.

"നാളെ, വൈകുന്നേരം എനിക്ക് സ്പെഷ്യൽ ക്ലാസ് എടുക്കണം, ഓണം വെക്കേഷൻ കഴിയുമ്പോൾ കുട്ടികൾക്ക് എക്സാം സ്റ്റാർട്ട് ചെയ്യും, അതിനു മുന്നേ ഒന്ന് രണ്ട് പോർഷൻ കവർ ചെയ്യാൻ ഉണ്ട്, അതുകൊണ്ട് അത്യാവശ്യമാണെങ്കിൽ വേണി, വേറെ എന്തെങ്കിലും വഴി നോക്ക് കേട്ടോ "

 വിഷ്ണു അത് പറയുകയും അമ്മാളുവിന്റെ മനസ്സിൽ പൂത്തിരി കത്തി.

 ഇഷ്ടപ്പെട്ടു എനിക്ക് ഈ ഡയലോഗ്.
 കെട്ടിപ്പിടിച്ച് ഒരു ഉമ്മ തരണമെന്ന് ആഗ്രഹമൊക്കെ ഉണ്ട് വിഷ്ണുവേട്ടാ, പക്ഷേ വേണ്ട, എനിക്ക് ആക്രാന്തമാണെന്ന് ഏട്ടൻ കരുതും.

 മനസ്സാൽ പറഞ്ഞുകൊണ്ട് അമ്മാളു, കഴിച്ച പാത്രവുമായി എഴുന്നേറ്റ് അടുക്കളയിലേക്ക് പോയി.


 സിദ്ധേട്ടനോടും അച്ഛനോടും, ചോദിച്ചപ്പോൾ അവർക്കും തിരക്ക് ആണെന്ന് പറഞ്ഞ് ഒഴിഞ്ഞുമാറി.

 എല്ലാം കൂടി കേട്ടപ്പോൾ അമ്മാളുവിന് സന്തോഷം തോന്നി. അവളുടെ ജാഡ കുറച്ച് ഒതുങ്ങട്ടെ, അല്ല പിന്നെ.

 പ്ലേറ്റ്  കഴുകി കമിഴ്ത്തി വെച്ചശേഷം അമ്മളു തിരിഞ്ഞപ്പോൾ,
 വേണി കഴിച്ച പാത്രവും എടുത്തുകൊണ്ടു വന്നത് ആരുവായിരുന്നു..

"ഇതെന്താ ആരു പുതിയ ഏർപ്പാടൊക്കെ,  കഴിച്ച പ്ലേറ്റ് പോലും എടുത്തുകൊണ്ട് അടുക്കളയിൽ വയ്ക്കാൻ പറ്റില്ല അല്ലേ വേണിയ്ക്ക് "


"രവി അങ്കിൾ ഫോൺ വിളിച്ചു, അപ്പോൾ കാൾ അറ്റൻഡ് ചെയ്യാൻ പോയതാണ്, സൊ എന്നോട് ഒന്ന് ഹെല്പ് ചെയ്യാമോ  എന്ന് ചോദിച്ചു,"

ഹ്മ്മ് 
... ഒരുതവണ ഹെൽപ്പ് ചെയ്തോ കുഴപ്പമൊന്നുമില്ല, ഇനി ആവർത്തിക്കാതിരുന്നാൽ മതി കേട്ടോ..

 അവൾ പറഞ്ഞതും ആരു തലയാട്ടി..

 ഇരുവരുടെയും സംസാരം കേട്ടു കൊണ്ടായിരുന്നു മീരയും അടുക്കളയിലേക്ക് വന്നത്.

 അമ്മാളുവിന്റെ വാക്കുകൾ മീരയും ശരിവെച്ചു.

 സത്യത്തിൽ മീരയ്ക്കും വേണിയെ അത്ര താല്പര്യമൊന്നുമില്ല.

പിന്നെ, അമ്മയുടെ ഫ്രണ്ടിന്റെ മകൾ ആണെന്നുള്ള പരിഗണന വെച്ച്, ഒന്നും മിണ്ടുന്നില്ലെന്ന് മാത്രം.

 അമ്മയെയും ഏടത്തിയേയും സഹായിച്ച ശേഷം, അമ്മാളു, തിരികെ ഹാളിൽ എത്തിയപ്പോൾ വിഷ്ണുവിനെ അവിടെയെങ്ങും കണ്ടില്ല.

 അവൾ ഉമ്മറത്തേക്ക് ഒന്ന് ചെന്ന് എത്തിനോക്കി.

 അവൻ മുകളിലേക്ക് കയറി പോയി മോളെ..

 സിദ്ധുവേട്ടൻ പറഞ്ഞതും അമ്മാളു ഒരു ചിരിയൊക്കെ ചിരിച്ച്, സ്റ്റെപ്സ് കയറി റൂമിലേയ്ക്ക് പോയി..

വിഷ്ണുവേട്ടാ... അവൾക്കിത്തിരി കൂടുന്നുണ്ട് കേട്ടോ, എന്റെ കയ്യിൽ നിന്നും നല്ല പെട മേടിക്കാതെ നോക്കിക്കോളാൻ പറഞ്ഞേക്ക് നിങ്ങളുടെ രവിഅങ്കിൾന്റെ പുന്നാര മോളോട്...

കട്ട കലിപ്പില് അമ്മാളു വന്നു ബെഡിലേയ്ക്ക് ഇരുന്നു...

എന്നിട്ട് വിഷ്ണുവിനെ തുറിച്ചു നോക്കി.

അവൻ ആണെങ്കിൽ al അതൊന്നും കേൾക്കാത്ത ഭാവത്തിലിരുന്ന് എന്തോ ബുക്ക് വായിക്കുകയാണ്..

 ഞാൻ പറയുന്നത് വല്ലതും വിഷ്ണുവേട്ടൻ കേൾക്കുന്നുണ്ടോ..

 അമ്മാളു കുറച്ചുകൂടി ഉച്ചത്തിൽ ചോദിച്ചു.

 വിഷ്ണു മുഖമുയർത്താനെ പോയില്ല..

"ദേ മനുഷ്യ.. നിങ്ങളെയല്ലേ ഞാൻ ഈ വിളിക്കുന്നത്"

അവൾക്ക് ദേഷ്യം അതിന്റെ ഉച്ചസ്ഥായിയിൽ എത്തി.

"നിനക്കിപ്പോൾ എന്താ വേണ്ടത്,"

 അവൻ പുസ്തകം മടക്കി വെച്ചിട്ട് അമ്മളുവിനെ നോക്കി.

" എനിക്കിപ്പോൾ ഒരു കുഞ്ഞിനെ വേണം, പെറ്റു വളർത്താൻ വേണ്ടി,നിങ്ങൾക്ക് തരാൻ പറ്റുമോ "

 അവളുടെ ചോദ്യം കേട്ടതും വിഷ്ണു വാ പൊളിച്ചു ഇരുന്നു പോയി.

"എന്താ തരാൻ പറ്റുമോ ഇപ്പോൾ,"

അമ്മളു ചോദ്യം ഒന്നുകൂടി ആവർത്തിച്ചു..

" ഇപ്പോൾ നിന്റെ കയ്യിലോട്ട് ഒരു കൊച്ചിനെ തരാൻ എനിക്ക് മാജിക് ഒന്നും വശമില്ല,പിന്നെ ഇപ്പോൾ നീ ഒന്നു മനസ്സുവെക്കുകയാണെങ്കിൽ പത്തുമാസം കഴിഞ്ഞ് നിന്റെ കയ്യിലോട്ട് തരാം, എന്തേ, അത് മതിയോ, അപ്പോൾ പെറ്റു വളർത്തിയാൽ മതിയോടി."

 വിഷ്ണു എഴുന്നേറ്റ് അരികിലേക്ക് വന്ന്  പറഞ്ഞതു അമ്മാളുവിനെ വിറച്ചു പോയി..

മുണ്ടൊക്കെ മടക്കി കുത്തി അവൻ വന്നു ബെഡിലേക്ക് കിടന്നു, ഒപ്പം തന്നെ അവളെയും പിടിച്ചു തന്റെ കൂടെ കിടത്തി.

വലം കൈ കൊണ്ട് എത്തി പിടിച്ചു ലൈറ്റ് ഓഫ്‌ ചെയ്തപ്പോൾ പെണ്ണിന് ശ്വാസം പോലും വിലങ്ങി.

ആ വേണി ഇല്ലേ വിഷ്ണുവേട്ടാ, അവൾക്ക് ഇത്തിരി കൂടുന്നുണ്ട്, എന്നോട് ചുമ്മാ ചൊറിയാൻ വന്നേ. എനിക്ക് ആണെങ്കിൽ ദേഷ്യം ആയി, അതുകൊണ്ട്, പിന്നെ... അത് പറയാൻ വേണ്ടി വന്നതാ, അല്ലാതെ... ഇപ്പോൾ ഇങ്ങനെ പറഞ്ഞത് ചുമ്മാ ഒരു ഓളത്തിന് ആണെന്നെ... സോറി...

ഒറ്റ ശ്വാസത്തിൽ അവൾ പറഞ്ഞു നിറുത്തി.

അപ്പോളേക്കും വിഷ്ണു തന്റെ കൈ എടുത്തു അമ്മാളുവിന്റെ വയറിനു മേലേ വെച്ചു.

വിഷ്ണുവേട്ടാ....ഒന്നും വേണ്ട കെട്ടോ.. ഞാൻ ചുമ്മാ...

അവന്റെ കൈ മേല്പോട്ട് ഉയർന്നു വന്നു അവളുടെ മാറിൽ ഒന്ന് പരതിയതും അമ്മാളു മേല്പോട്ട് ഉയർന്നു പോയ്‌..

എന്നാൽ അതിനു മുന്നേ വിഷ്ണു അവളെ പിടിച്ചു അവന്റെ ദേഹത്തേക്ക് ഇട്ടിരുന്നു.......കാത്തിരിക്കൂ...

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story