അമ്മാളു: ഭാഗം 55

ammalu

രചന: കാശിനാഥൻ

വിഷ്ണുവേട്ടാ....ഒന്നും വേണ്ട കെട്ടോ.. ഞാൻ ചുമ്മാ...

അവന്റെ കൈ മേല്പോട്ട് ഉയർന്നു വന്നു അവളുടെ മാറിൽ ഒന്ന് പരതിയതും അമ്മാളു മേല്പോട്ട് ഉയർന്നു പോയ്‌..

എന്നാൽ അതിനു മുന്നേ വിഷ്ണു അവളെ പിടിച്ചു അവന്റെ ദേഹത്തേക്ക് ഇട്ടിരുന്നു..


"നിന്റെ ആഗ്രഹം സാധിപ്പിച്ചു തന്നിട്ടേ ബാക്കി കാര്യമൊള്ളൂ, അല്ലെങ്കിൽ പിന്നെ ഞാൻ എന്തിന് ആണ് ഈ മീശയും വെച്ചു നടക്കുന്നത്,"

പറഞ്ഞു കൊണ്ട് വിഷ്ണു അമ്മാളുവിനെ അല്പം കൂടി തന്നിലേയ്ക്ക് അമർത്തി.

"അയ്യോ ഞാൻ ചുമ്മാ പറഞ്ഞതാ ഏട്ടാ, എനിക്ക് ഇപ്പോ അങ്ങനെ ഒന്നും വേണ്ട... ചുമ്മാ ഏട്ടനെ ഒന്ന് ഇളക്കാൻ വേണ്ടി പറഞ്ഞതാ "

"ഹ്മ്മ്... അതല്ലേ കുഴപ്പം ആയതു, ഞാൻ ഇളകി പോയെടി പെണ്ണേ... ഇനീ എന്റെ ഇളക്കം തീർക്കണം എങ്കിൽ നീ വിചാരിക്കണം,എന്റ അമ്മാളുട്ടനു സമ്മതം അല്ലേ "

""അല്ല... ഒട്ടും സമ്മതം അല്ല,ഞാൻ തമാശ പറഞ്ഞത് ആണ് "

"നിനക്ക് തമാശ പറഞ്ഞു രസിയ്ക്കാൻ ഞാൻ എന്താടി വല്ല കളി പാവയും ആണെന്ന് കരുതിയോ, ങ്ങെ "

ഇക്കുറി വിഷ്ണുവിന്റെ ശബ്ദം മാറിയതും അമ്മാളുവിനെ വിറച്ചു പോയി.

 അവളിൽ നിന്നും പിടിപെട്ട ശേഷം വിഷ്ണു നിവർന്നു കിടന്നു.

" വിഷ്ണുവേട്ടാ ഞാൻ അറിയാതെ, സോറി,  ഇനി ആവർത്തിക്കില്ല"

 അമ്മാളു ശബ്ദം താഴ്ത്തി പറഞ്ഞു.
 എന്നാൽ അതിനു മറുപടിയൊന്നും പറയാതെ വിഷ്ണു അങ്ങനെ തന്നെ കിടന്നു.

" ഞാനിപ്പോ പഠിച്ചുകൊണ്ടിരിക്കുവല്ലേ വിഷ്ണുവേട്ടാ, അതിനിടയ്ക്ക് ഈ കുഞ്ഞന്നൊക്കെ പറഞ്ഞാൽ, ഒന്നാമത് ഡിഗ്രി പോലും കമ്പ്ലീറ്റ് ചെയ്തില്ലല്ലോ "


" ആരാടി ഇപ്പോൾ ഇതൊക്കെ പറഞ്ഞത്, കുഞ്ഞിനെ വേണമെന്ന് പറഞ്ഞ്  ഞാനാണോ നിന്റെ അരികിലേക്ക് വന്നത്,"

 ഉള്ളിന്റെ ഉള്ളിൽ ചിരി പൊട്ടുന്നുണ്ടെങ്കിലും വിഷ്ണു  അമ്മാളുവിനെ നോക്കി ചോദിച്ചു.

 അരണ്ട വെളിച്ചത്തിലും പരൽമീൻ  കുഞ്ഞിനെപ്പോലെ പിടയുകയാണ് അവളുടെ മിഴികൾ.

" വെറുതെ വിഷ്ണുവേട്ടനെ ഒന്ന് വിരട്ടാൻ വേണ്ടി പറഞ്ഞതാ, ഇപ്പോ ഒരു കുഞ്ഞൊന്നും വേണ്ട വിഷ്ണുവേട്ടാ, എക്സാം കഴിഞ്ഞിട്ടാണെങ്കിൽ പിന്നേം നോക്കാം. അത് പോരേ "

"മിണ്ടാതെ കിടന്നു ഉറങ്ങാൻ നോക്കെടി,രാവിലെ കൃഷ്ണന്റെ അമ്പലത്തിൽ പോകണ്ടേ, നെയ് വിളക്ക് കൊളുത്താന് "


"നാളെയോ, അതെന്തിനാ "

" നിന്റെ അമ്മയല്ലേ പറഞ്ഞത് രാധവദോഷം മാറ്റാന് എല്ലാ വ്യാഴാഴ്ചയും അമ്പലത്തിൽ നീ വിളക്ക് കൊളുത്തണമെന്ന്, "


" ഓ അത് ശരിയാ, ഞാൻ മറന്നു വിഷ്ണുവേട്ടാ,  സോറി"

" ഒരു ദിവസം എത്ര തവണ നീ സോറി പറയൂ  അമ്മാളു..."


 വിഷ്ണു ചോദിച്ചതും അവൾ തല വഴിയേ പുതപ്പിട്ടു മൂടി കിടന്നു.


 പെണ്ണിനെ വാരിപ്പുണർന്നു ഒരായിരം ചുംബന പൂക്കാലം തീർക്കാൻ ആഗ്രഹമുണ്ട്.,,,,ഒരു കുട്ടിമാളുവിനെ തരണം എന്നും ആഗ്രഹം ഉണ്ട്....പക്ഷെ വേണ്ട, കൊച്ച് കുട്ടിയല്ലേ, ഡിഗ്രി എങ്കിലും പാസാകാതെ എങ്ങനെയാ....


തന്റെ അടുത്തായി ചുരുണ്ടു കൂടി പുതച്ചു കിടക്കുന്നവളെ തല ചെരിച്ചു നോക്കി കൊണ്ട് വിഷ്ണുവും കിടന്നു.


***


 അടുത്ത ദിവസം കാലത്തെ സിദ്ധേട്ടനും അച്ഛനും കുറച്ചു വൈകിയായിരുന്നു ഓഫീസിലേക്ക് പോകുന്നത്. അതുകൊണ്ട് അവരുടെ ഒപ്പം വേണിയോട്, വിഷ്ണു എന്ന് പറഞ്ഞു.

കാരണം,അമ്മാളുവിനെയും കൂട്ടി കൃഷ്ണന്റെ അമ്പലത്തിൽ തൊഴുത ശേഷം, തിരികെ വന്ന് വേണിയെ കൂട്ടിക്കൊണ്ടു പോയാൽ, കോളേജിൽ എത്തുമ്പോൾ വൈകും എന്ന്, അവന് അറിയാമായിരുന്നു...

 കാലത്തെ ഏഴു മണിയായപ്പോൾ വിഷ്ണുവും അമ്മാളുവും കൂടി, പുറപ്പെട്ടു.

 ബ്രേക്ഫാസ്റ്റ്, കഴിച്ചിട്ട് പോയാൽ മതിയെന്ന് മീരടത്തി പറഞ്ഞുവെങ്കിലും, വിഷ്ണു അത് സമ്മതിച്ചില്ല,

 ക്ഷേത്രത്തിൽ കയറി തൊഴുത ശേഷം,  ഏതെങ്കിലും റസ്റ്റോറന്റിൽ കയറി ഭക്ഷണം കഴിച്ചോളാം എന്ന് അവൻ പറഞ്ഞപ്പോൾ പ്രഭയും മീരയും അത് മതിയെന്ന അർത്ഥത്തിൽ തലകുലുക്കി.

ക്ഷേത്രത്തിൽ ചെന്ന് വഴിപാടൊക്കെ കഴിച്ചശേഷം, തീർത്ഥവും പ്രസാദവും മേടിച്ച്, ഇരുവരും പെട്ടെന്ന് തന്നെ ഇറങ്ങി.

 അവിടെ നിന്നും നേരെ പോയത്, ഉഡുപ്പി റസ്റ്റോറന്റിന്റെ ആയിരുന്നു,

 നല്ല ചൂട് ദോശയും, ചമ്മന്തിയും, സാമ്പാർ വടയും ഒക്കെ കൂട്ടി, കുശാൽ ആയിട്ടായിരുന്നു അമ്മാളു കഴിച്ചത്.

 ഇനി ഇന്ന് കോളേജിൽ പോണോ വിഷ്ണുവേട്ടാ എനിക്ക് ആകെ മടിയായി..

 അവിടെ നിന്നും  ഇറങ്ങി പാർക്കിങ്ങിലേക്ക് നടന്നുവരികയായിരുന്നു അമ്മു പറഞ്ഞത്.


 വിഷ്ണു അവളെ ഒന്ന് നോക്കി പേടിപ്പിച്ചപ്പോൾ പെണ്ണിന്റെ മുഖം കുനിഞ്ഞു.

" കല്യാണം കഴിഞ്ഞിട്ട് നമ്മൾ ഒരിടത്തേക്കും ഒരു യാത്ര പോലും പോയിട്ടില്ലല്ലോ, എവിടേക്കെങ്കിലും ട്രിപ്പ് പോകാമായിരുന്നു"

" നീ ഉദ്ദേശിച്ചത് ഹണിമൂൺ ട്രിപ്പ് ആണോ "

പെട്ടെന്ന് അവൻ ചോദിച്ചു.

" എന്തെങ്കിലും ട്രിപ്പ്"

" വെള്ളിയാഴ്ച നിനക്ക് നിന്റെ വീട്ടിലേക്ക് പോകണ്ടേ, ട്രിപ്പ് പോകാൻ നിന്നാൽ, നിന്റെ അമ്മയുടെയും അമ്മമ്മയുടെയും ഒക്കെ നേർച്ച മുടങ്ങും"

"ഹ്മ്മ്... പറഞ്ഞപോലെ അത് ശരിയാണല്ലോ, എങ്കിൽ പിന്നെ ഓണം വെക്കേഷന് എവിടെയെങ്കിലും പോയാലോ വിഷ്ണുവേട്ടാ "

" എനിക്ക് അപ്പോൾ സ്പെഷ്യൽ ക്ലാസും സെമിനാറും ഒക്കെ കാണും. വരട്ടെ നോക്കാം.. "


"ആഹ്.... മതി,"

 അവൻ പാതി സമ്മതം അറിയിച്ചതും അമ്മാളു തല കുലുക്കി.

" ആ വേണിയുടെ ക്യാരക്ടർ അത്ര ശരിയല്ല വിഷ്ണുവേട്ടാ... അവൾക്ക് ഏട്ടനെ കാണുമ്പോൾ ഒക്കെ, പിടിച്ചു കയറി, മിണ്ടുന്ന ഒരു രീതിയാണ്, എന്നെ കാണുന്നത് അവൾക്ക് ചതുർത്തിയും  "

" അതൊക്കെ നിന്റെ തോന്നലാണ് അമ്മാളു, വെറുതെ എഴുതാപ്പുറം വായിച്ച് മെനക്കെടാതെ  "


" തോന്നൽ ഒന്നും അല്ല വിഷ്ണുവേട്ടാ, ഞാൻ പറഞ്ഞത് ശരിയാണ്, ഇന്ന് നമ്മൾ രണ്ടാളും ക്ഷേത്രത്തിലേക്ക് ഇറങ്ങാൻ നേരത്ത്, അവൾ എന്നെ നോക്കിയ നോട്ടം,ഹോ, എന്റെ ഗുരുവായൂരപ്പാ കൊല്ലുന്ന നോട്ടമായിരുന്നത്"


" അവൾ നോക്കുന്നെങ്കിൽ നോക്കട്ടെ അതിന് നിനക്കെന്താ "

"ഹേയ്... ഒന്നൂല്ലന്നെ ഞാൻ പറഞ്ഞൂന്നേയുള്ളൂ.."

കോളേജ് എത്തും വരേയ്ക്കും അവൾ,വേണിയെക്കുറിച്ച് ഓരോരോ കാര്യങ്ങൾ വിഷ്ണുവിനോട് പറഞ്ഞു.

 അവളുടെ നിഗമനങ്ങളൊക്കെ അക്ഷരം പ്രതി ശരിയാണെന്നുള്ളത് വിഷ്ണുവിനും വ്യക്തമായിരുന്നു..

എങ്കിലും അവൻ മൗനം പാലിച്ചു.

അവളെ തന്റെ വീട്ടിൽ നിറുത്തിയത് അബദ്ധം ആയി പോയെന്ന് വിഷ്ണു കരുതി എങ്കിലും അതെല്ലാം മാറ്റി മറിച്ചു കൊണ്ട് അന്ന് ഉച്ചക്ക് ശേഷം രവി അങ്കിൾ അവനെ ഫോൺ വിളിച്ചു ഒരു കാര്യം അവതരിപ്പിച്ചു.

ബാംഗ്ലൂർ ഉള്ള ഒരു വമ്പൻ വ്യവസായിയുടെ മകന്റെ വിവാഹ ആലോചന വേണിയ്ക്ക് വന്നു എന്നും, അത് മുന്നോട്ട് കൊണ്ട് പോകാൻ ആണ് അവരുടെ താല്പര്യം എന്നും പറഞ്ഞു ആയിരുന്നു അയാളുടെ കാൾ.

നല്ല കാര്യം ആണ് അങ്കിൾ, യോജിക്കുന്ന ബന്ധം ആണെങ്കിൽ അത് തീർച്ചയായും മുന്നോട്ട് കൊണ്ട് പോകു,ഞങ്ങളുടെ എല്ലാ
സപ്പോർട്ടും അങ്കിനും ഫാമിലിക്കും എന്നും ഉണ്ടാകും..

വിഷ്ണുവിന്റെ കട്ട സപ്പോർട്ട് കൂടി കേട്ടപ്പോൾ അയാൾക്ക് പെരുത്തു സന്തോഷം ആയി.

ഈ ഞായറാഴ്ച പെൺകുട്ടിയെ കാണാൻ വേണ്ടി ചെക്കന്റെ വീട്ടിൽ നിന്നും ആളുകൾ എത്തും എന്നും വേണിയെ ഇന്ന് വൈകുന്നേരം ഹോസ്പിറ്റലിൽ നിന്ന് കൂട്ടി കൊണ്ട് വീട്ടിലേക്ക് കൊണ്ട് വന്നു വിടണം എന്നും രവി പറഞ്ഞപ്പോൾ വിഷ്ണു അത് സമ്മതിച്ചു ആയിരുന്നു ഫോൺ വെച്ചത്.


എന്നിട്ട് അവൻ സിദ്ധുവിനോട് വിളിച്ചു ചോദിച്ചപ്പോൾ അവൻ വേണിയെ കൊണ്ടുപോയി വിടാം എന്ന് പറഞ്ഞു.

താൻ പോയാൽ പിന്നെ അമ്മാളുവിനു അത് ഇഷ്ട്ടം ആകില്ല എന്ന് വിഷ്ണു കരുതി.

ക്ലാസ്സ്‌ കഴിഞ്ഞു തിരികെ വന്നു അവൾ വണ്ടിയിൽ കയറിയപ്പോൾ വിഷ്ണു ഈ കാര്യം പറഞ്ഞു.

കേട്ടതും പെണ്ണിരുന്നു തുള്ളിചാടി..

എന്റെ ഗുരുവായൂരപ്പ.. എത്ര പെട്ടന്ന് ആണ് നീ എന്റെ പ്രാർത്ഥന കേട്ടത്... പാൽ പായസം വഴിപാട് നടത്തി ബ്രാഹ്മണ മഠത്തിൽ കൊടുത്തേക്കാം കെട്ടോ...അവൾ മുകളിലേക്ക് നോക്കി കൊണ്ട് നെഞ്ചിൽ കൈ വെച്ചു.

അത് കണ്ടതും വിഷ്ണു ചിരിച്ചു പോയ്‌.


****


അന്ന് രാത്രിയിൽ ഡിന്നർ ഒക്കെ കഴിഞ്ഞു വിഷ്ണു റൂമിൽ എത്തിയിട്ടും അമ്മാളു വന്നില്ല.


താഴെ എല്ലാവരും കൂടി ചേർന്നു വട്ട മേശ സമ്മേളനം ആയിരുന്നു.

നാളെ വൈകുന്നേരം ആരുവും മിച്ചുവും ഋഷി കുട്ടനും കൂടി റെഡി ആയി നിൽക്കും.. അമ്മാളു കോളേജിൽ നിന്ന് വന്നു കഴിഞ്ഞാൽ നേരെ കുളിച്ചു ഒരുങ്ങി ഇല്ലത്തേക്ക് പുറപ്പെടുന്നു.

ഞായറാഴ്ച വൈകുന്നേരം കുട്ടികൾ മൂവരും തിരിച്ചു വരുന്നു, എന്നാൽ അമ്മാളു അവിടെ അന്നും കൂടി നില്ക്കും. തിങ്കളാഴ്ച വൈകുന്നേരം കോളേജിൽ പോയ ശേഷം വിഷ്ണുവിന്റെ കൂടെ അവൾ തിരിച്ചു എത്തുകയൊള്ളു.

അങ്ങനെ പോരേ അപ്പേ...?
അമ്മാളു മുഖം തിരിച്ചു ചോദിച്ചപ്പോൾ 
പ്രഭയും അത് ശരി വെച്ചു കൊണ്ട് കുട്ടികളുടെ അരികിൽ തന്നെ ഇരിപ്പുണ്ട്.

അമ്മാളു..

മുകളിൽ നിന്ന് വിഷ്ണു വിളിക്കുന്നത് കേട്ടതും അവൾ പെട്ടെന്ന് തന്നെ മുകളിലേക്ക് ഓടി കയറി പോയ്‌.......കാത്തിരിക്കൂ...

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story