അമ്മാളു: ഭാഗം 57

ammalu

രചന: കാശിനാഥൻ

അമ്മാളു..

മുകളിൽ നിന്ന് വിഷ്ണു വിളിക്കുന്നത് കേട്ടതും അവൾ പെട്ടെന്ന് തന്നെ മുകളിലേക്ക് ഓടി കയറി പോയ്‌.


" നിന്നെ എന്നും ഇങ്ങോട്ട് വിളിച്ചാലേ വരാൻ പറ്റുള്ളൂ എന്നുണ്ടോ, അതോ ഇനി അതിനു വേണ്ടി പ്രത്യേകം ആളെ ഞാൻ ഏർപ്പാടാക്കണോ, "

 റൂമിലേക്ക് വന്ന് ഡോർ അടച്ച ശേഷം പിന്തിരിഞ്ഞ മാളുവിനെ നോക്കി വിഷ്ണു ദേഷ്യപ്പെട്ടു.

"ഇതാപ്പോ നന്നായെ, എനിക്ക് അവരോടൊക്കെ കുറച്ച് കാര്യങ്ങൾ സംസാരിക്കണം ആയിരുന്നു, അതും പറഞ്ഞുകൊണ്ട് നിന്നപ്പോഴാണ് വിഷ്ണുവേട്ടൻ വിളിച്ചത്,  പെട്ടെന്ന് തന്നെ ഞാൻ എത്തുകയും ചെയ്തൂലോ, പിന്നെ എന്തിനാണ് ഇത്ര ദേഷ്യം "

അമ്മാളു ഇരു കൈകളും എളിക്കു കുത്തിക്കൊണ്ട്,വിഷ്ണുവിന്റെ അടുത്തേക്ക് വന്നു ചോദിച്ചു.

"നിനക്ക് കാര്യങ്ങൾ ഏറെ പറയുവാൻ ഉണ്ടെന്ന് എനിക്കറിയാം,എത്ര പറഞ്ഞാലും മതിയാകത്തും ഇല്ലല്ലോ, എന്നാലേ എനിക്ക്, കിടന്നുറങ്ങാനുള്ളതാ, അകലെ മുഴുവൻ കുട്ടികളോട് അലച്ചലച്ച് വായിലെ വെള്ളം പറ്റിയാണ് ഇങ്ങോട്ട് വരുന്നത്, ഇവിടെ വന്നാലും അതേ ഏർപ്പാട് തന്നെയാണ് തുടരുന്നത്, അതുകൊണ്ട് അല്പം ആശ്വാസം കിട്ടണമെങ്കിൽ ഒന്ന് കിടന്നുറങ്ങണം എനിക്ക്,  അപ്പോഴാണ് നിന്റെ ഓരോ തോന്നിവാസങ്ങൾ "

വിഷ്ണു ദേഷ്യപ്പെട്ടു കൊണ്ട് ബെഡിലേയ്ക്ക് കയറി കിടന്നു കഴിഞ്ഞിരുന്നു അപ്പോഴേക്കും..

" അവിടെനിന്ന് താളം ചവിട്ടാതെ ലൈറ്റ് ഓഫ് ചെയ്തിട്ട് ഒന്ന് കിടക്കാൻ നോക്ക് പെണ്ണേ "

 അവന്റെ ശബ്ദം മുറിയിലാകെ മുഴങ്ങി.

പെട്ടെന്ന് തന്നെ അമ്മളു ലൈറ്റ് ഓഫ് ചെയ്തു.എന്നിട്ട് ബെഡ് ലാമ്പ് ഓൺ ചെയ്തു,മുറിയിലെ അരണ്ട വെളിച്ചത്തിൽ അവൾ ബാത്റൂമിലേക്ക് നടന്നു.

" ഇവൾക്കിത് എന്തിന്റെ കേടാണ്, ഒന്നു പറഞ്ഞാൽ പോരെ, "

പിറു പിറുത്തു കൊണ്ട് വിഷ്ണു എഴുന്നേറ്റ് ലൈറ്റ് വീണ്ടും തെളിച്ചു..

 അമ്മാളു ഇറങ്ങി വന്ന ശേഷം വീണ്ടും അവൻ ലൈറ്റ് ഓഫ് ചെയ്തത്..

അവന്റെ അരികിലേക്ക് നിശബ്ദയായി പെണ്ണ് വന്നു കിടന്നു.

പിണങ്ങിക്കാണും.. എന്നതെങ്കിലും ഒന്ന് പറഞ്ഞാൽ ഉടനെ തന്നെ മുഖം വീർപ്പിച്ചു നടക്കും. അതാണ് ഇപ്പോളത്തെ പതിവ്.

മുഖം തിരിച്ചു അവൻ ഒന്ന് നോക്കി.

അവൾ കരയുകയാണെന്ന് വിഷ്ണുവിനു തോന്നി.

ഇടയ്ക്ക് ഒക്കെ ഒരു തേങ്ങൽ ഉയർന്നു വരും പോലെ.

പെട്ടെന്ന് അവൻ തന്റെ വലം കൈ ഉയർത്തി അവളെ പിടിച്ചു തിരിച്ചു കിടത്തി.

സംഗതി ശരി ആയിരുന്നു..

ആളു വിങ്ങി പൊട്ടിക്കരയുന്നുണ്ട്..

എന്താഡി... എന്ത് പറ്റി.നീ എന്തിനാ ഇങ്ങനെ കരയുന്നത്?

വിഷ്ണുവിനു ഒന്നും മനസിലായില്ല എന്നത് ആയിരുന്നു സത്യം..

അവൻ ലൈറ്റ് ഇടാനായി കൈ എത്തിച്ചതും അമ്മാളു അത് തടഞ്ഞു.

"ലൈറ്റ് ഒന്നും ഇടേണ്ട വിഷ്ണുവേട്ട.... പ്ലീസ്?

പെട്ടന്ന് അവൾ പറഞ്ഞതും വിഷ്ണു അവളെ സൂക്ഷിച്ചു നോക്കി.

"നിനക്ക് എന്താ പറ്റിയേ.. പറഞ്ഞേ അമ്മാളു...കരയാനും മാത്രം ഇപ്പോൾ ഇവിടെ ഒന്നും നടന്നില്ലല്ലോ.."


"ഇല്ല...."


"പിന്നെന്താ "

"സങ്കടം വന്നിട്ടാ "


"എന്തിനു "

"നാളെ എന്റെ കൂടെ കിടക്കാൻ വിഷ്ണുവേട്ടൻ ഇല്ലല്ലോ, എനിക്ക് വീട്ടിലേക്ക് പോകണ്ടേ, അതോർത്തപ്പോൾ നെഞ്ചോക്കെ പൊട്ടി പോകും പോലെ തോന്നി "

പറയുകയും അമ്മാളു വാവിട്ട് കരഞ്ഞു പോയിരിന്നു.

 ഒരു നിമിഷത്തേക്ക് വിഷ്ണുവും ആകെ വല്ലാതായി.

"ഡി പെണ്ണേ... "

അല്പം  മൃദുവായി വിളിച്ചതും അമ്മാളു പെട്ടന്ന് വിഷ്ണുവിനെ ഇറുക്കെ പുണർന്നതും ഒരുമിച്ചായിരുന്നു.എന്നിട്ട് അവന്റെ നെഞ്ചിൽ മുഖം ഉരുട്ടി കൊണ്ട് പെണ്ണ് കരഞ്ഞു 

പെട്ടന്ന് എന്ത് ചെയ്യണം എന്നറിയാതെ അവനും പകച്ചു പോയി.

നിമിഷങ്ങൾ കടന്നു പോയ്കൊണ്ടേ ഇരിന്നു 

"അമ്മാളു "

അവളുടെ തോളിൽ തട്ടിയിട്ടും പ്രതികരണം ഒന്നും ലഭിക്കാതെ വന്നപ്പോൾ വിഷ്ണു ആ താടി തുമ്പ് പിടിച്ചു മേല്പോട്ട് ഉയർത്തി.

"എന്തിനാ പെണ്ണേ ഇങ്ങനെ കരഞ്ഞു മുറവിളി കൂട്ടുന്നത്, അതിനുമാത്രം, ഒരുപാട് ദൂരെയൊന്നും അല്ലല്ലോ, പോകുന്നത് നിന്റെ വീട്ടിലേക്കല്ലേ, അമ്മ ഒക്കെ നേർന്ന വഴിപാട് പൂർത്തിയാക്കണ്ടേ നിനക്ക് , അങ്ങനെ ഒരു, കാര്യം ഉള്ളതുകൊണ്ടല്ലേ നീ പോകുന്നത് പോലും,"

 എന്തൊക്കെയോ പറഞ്ഞു അവൻ ആശ്വസിപ്പിക്കുവാൻ ശ്രമിക്കുന്നുണ്ട് എങ്കിലും, അമ്മാളു അതൊന്നും കേൾക്കുന്ന പോലുമില്ലെന്ന്,വിഷ്ണുവിനു തോന്നി.

"എനിക്ക് വിഷ്ണുവേട്ടന്റെ അടുത്ത് നിൽക്കാനാണ് ഇഷ്ടം,അതുകൊണ്ടല്ലേ,"

പിന്നെയും വിങ്ങി പ്പൊട്ടുന്നുണ്ട് അവൾ.

" ഒരു കാര്യം ചെയ്യ് എല്ലാദിവസവും കാലത്തെ നിന്നെ നിർമ്മാല്യം തോഴുവിക്കാൻ ഞാൻ ഇവിടെ നിന്ന് കൊണ്ടുപോകാം പോരെ...കുറച്ചു നേരത്തെ എഴുന്നേൽക്കണം എന്നേയുള്ളൂ, അത് സാരമാക്കേണ്ട, മൂന്ന് ദിവസത്തെ കാര്യമല്ലേ ഉള്ളൂ  "

 അവൻ ഒരു സൊല്യൂഷൻ കണ്ടുപിടിച്ചു.

"കുട്ടികൾ ഒക്കെ വളരെ ആഗ്രഹത്തോടെ ഇരിക്കുകയല്ലേ വിഷ്ണുവേട്ടാ,ഇനി പോയില്ലെങ്കിൽ മോശമല്ലേ, അല്ലായിരുന്നുവെങ്കിൽ,  നമ്മൾക്ക് രണ്ടാൾക്കും കൂടി പോയാൽ മതിയായിരുന്നു"

 ഇടംകൈയാൽ കണ്ണുനീര് തുടച്ചു മാറ്റിക്കൊണ്ട് അമ്മാളു ഒന്ന് നിവർന്നു കിടന്നു..

"ആഹ് സാരമില്ല.. അമ്പലത്തിലെ കാര്യം അല്ലേ... പോകാം "

സ്വയം ആശ്വസിച്ചു കൊണ്ട് മിഴികൾ അടച്ചു കിടക്കുന്നവളെ കാണും തോറും വിഷ്ണുവിന്റെ ഉള്ളിൽ അവളോട് ഉള്ള സ്നേഹം പതഞ്ഞു പൊന്തി വന്നു.


 അങ്ങനെ അവൻ നോക്കി കിടന്നപ്പോൾ ഉണ്ട് അമ്മാളു പെട്ടെന്ന് കണ്ണ് തുറന്നു.

എന്താടി ഉണ്ടക്കണ്ണി.. ഇനിയും എന്തെങ്കിലും നിനക്കെന്നോട് പറയാനുണ്ടോ?


"ഹ്മ്മ്.... ഉണ്ട്, എന്റെ വിഷമത്തിനിടയ്ക്ക് ഒരു കാര്യം വിട്ടു പോയി "

" ഇനിയിപ്പോ അതെന്താണാവൊ കേൾക്കട്ടെ"

"അല്ലാ 
അത് പിന്നെ ആ വേണി ഇല്ലെ.. അവള് ഇനി തിരിച്ചു വരുമോ ഏട്ടാ "

"ആഹ് അതൊന്നും എനിക്ക് അറിഞ്ഞു കൂടാ, നീ ഇപ്പൊ കിടന്നു ഉറങ്ങാൻ നോക്ക് "


"ആ വിവാഹം ഉറപ്പിച്ചാൽ ഇനി വരില്ലാരിക്കും അല്ലേ വിഷ്ണുവേട്ടാ..."


"നീ വിളിച്ചു ചോദിക്ക്, ദേ അവിടെ ഫോൺ ഇരിപ്പുണ്ട്..."


വിഷ്ണു മേശയിലേക്ക് വിരൽ ചൂണ്ടി കൊണ്ട് അമ്മാളുവിനോട് പറഞ്ഞു.

" ഉണ്ണികണ്ണാ എങ്ങനെയെങ്കിലും അവളുടെ വിവാഹം ഒന്ന് നടന്നാൽ മതിയായിരുന്നു, ആ ശല്യം പിന്നെ ഇങ്ങോട്ട് കെട്ടി എടുക്കത്തില്ലല്ലോ,"

 സ്വയം പറഞ്ഞുകൊണ്ട് അമ്മാളു ഒന്നു കൂടി മിഴികൾ അടച്ചു കൊണ്ട് ചുവരിനോട് ചേർന്നു തിരിഞ്ഞു കിടന്നു.

**

രാവിലെ വിഷ്ണു ഉറക്കം ഉണർന്നപ്പോൾ കാണുന്നത്,ചുരുണ്ടു കൂടി തന്റെ ദേഹത്തേക്ക്, ഒരു കാലും കയ്യും എടുത്തുവെച്ച്, കെട്ടിപ്പിടിച്ച് കിടന്നുറങ്ങുന്ന അമ്മാളുവിനെയാണ്.

 അവൻ തന്റെ മിഴികൾ ഒന്നാ
മർത്തി തിരുമ്മി  കൊണ്ട് പെണ്ണിന്റെ കയ്യിൽ പിടുത്തം ഇട്ടു.

പെട്ടെന്ന് തന്നെ അവളും ഉറക്കം തെളിഞ്ഞു എഴുന്നേറ്റു.

കയ്യും കാലും ഒക്കെ അവന്റെ ദേഹത്തു ആണെന്ന് അറിഞ്ഞതും അമ്മാളുവിനു ചെറിയ ചമ്മൽ പോലെ തോന്നി.

പതിയ സൂക്ഷിച്ചു കാല് വലിച്ചു എടുക്കാൻ ശ്രെമിച്ചതും അവൻ ആ കാലിൽ പിടിത്തം ഇട്ടിരുന്നു.

അപ്പോളേക്കും പെണ്ണ് കുറച്ചു കൂടി അവനോട് ഒട്ടിചേർന്നു പോയിരിന്നു.

"നേരം പോയ്‌ വിഷ്ണുവേട്ടാ...എന്നും 5മണിക്ക് ഉണരുന്നത് അല്ലേ, ഇപ്പോ തന്നെ 
ആറു മണി കഴിഞ്ഞു..."

ക്ലോക്കിലേക്ക് പെട്ടെന്ന് ആണ് അവൻ മുഖം തിരിച്ചു നോക്കിയത്.

ശരിയാ... നേരം ആറു മണി..

വിഷ്ണുവിന്റെ കൈ ഒന്ന് അയഞ്ഞ നേരം കൊണ്ട് അമ്മാളു ചാടി എഴുന്നേറ്റു ഓടി..

സ്നേഹം ആണ് പെണ്ണിന്... അത് ഓരോ ദിവസം ചെല്ലും തോറും കൂടി കൂടി വരുകയാണ് എന്ന് വിഷ്ണുവിനു തോന്നി.

മെല്ലെ എഴുന്നേറ്റു ബെഡിലേക്ക് ഇരുന്ന് കൊണ്ട് അവൻ അവൾ പോയതു നോക്കി.......കാത്തിരിക്കൂ...

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story