അമ്മാളു: ഭാഗം 58

ammalu

രചന: കാശിനാഥൻ

അന്ന് വൈകുന്നേരം കോളേജ് വിട്ട് വണ്ടിയിൽ വന്നു കയറിയപ്പോൾ മുതൽ അമ്മാളു ആകെ ഡെസ്പ് ആണ്.

കാര്യം അറിയാവുന്നത് കൊണ്ട് വിഷ്ണു കൂടുതൽ ഒന്നും ചോദിക്കാതെ രംഗം വഷളാക്കാതെ ഇരുന്നു ഡ്രൈവ് ചെയ്തു.


"വിഷ്ണുവേട്ട...."


കുറച്ചു കഴിഞ്ഞതും അമ്മാളു അവനെ വിളിച്ചു.

"ഹ്മ്മ്..."

"ഒരു കാര്യം ചോദിച്ചോട്ടെ "

"ഹ്മ്മ്...."

"ഏട്ടൻ കേൾക്കുന്നുണ്ടോ "

"പിന്നെ കേൾക്കാതെ ആണോ നിനക്ക് ആൻസർ തരുന്നത്...

"ചുമ്മാ മൂളുവല്ലേ "

"അത് പോരേ "

"പോരാ... വ്യക്തം ആയിട്ട് പറയണം "

"ഹ്മ്മ്.. ശരി.... പറയാം, ആദ്യം നിന്റെ ചോദ്യം ഒന്ന് കേൾക്കട്ടെ "


"അല്ലാ.. അത് പിന്നെ "

"എന്തേ.. മറന്ന് പോയോ നീയ് "

വിഷ്ണു മുഖം തിരിച്ചു അവളെ നോക്കി പേടിപ്പിച്ചു.


"ഇല്ലില്ല 
. ചോദിക്കാൻ തുടങ്ങുവാ ഏട്ടാ "

"ആഹ് എന്താ "

"എന്റെ കൂടെ ഏട്ടനും ഇല്ലത്തേയ്ക്ക് വരാമോ... പ്ലീസ് "

ദയനീയമായി തന്നെ നോക്കി കൊണ്ട് പറയുന്നവളെ അവൻ ഒന്ന് കൂടിയൊന്ന് നോക്കി.

"അതൊന്നും നടക്കില്ല.. ഇനി ഇമ്മാതിരി ചോദ്യം ആവർത്തിക്കരുതേ.. കേട്ടല്ലോ "

അവന്റെ വാക്കുകൾക്ക് അപ്പോൾ ഒരു താകീതിന്റെ ധ്വനി ഉണ്ടായിരുന്നു എന്ന് അമ്മാളുവിനു തോന്നി.


 ദയനീയമായി അവനെ ഒന്ന് നോക്കിയതല്ലാതെ അമ്മാളു ഒരക്ഷരം പോലും പിന്നീട് സംസാരിച്ചില്ല.

 വീട്ടിലെത്തിയപ്പോൾ കുട്ടികൾ ഒക്കെ അമ്മാളുവിന്റെ ഒപ്പം പോകുവാനായി ഉള്ള തയ്യാറെടുപ്പിലാണ്.

 വന്നപാടെ കുളിയൊക്കെ കഴിഞ്ഞ്  റെഡിയായി ഋഷിക്കുട്ടൻ നിൽപ്പുണ്ട്.


 സിദ്ധുഏട്ടന്റെ കാറ് കിടക്കുന്നത്, കണ്ടപ്പോൾ അമ്മാളുവിനു സംശയം ആയി.

 ഇനിഎല്ലാവരും കൂടി ആണോ വരുന്നത്, എന്ന് മനസ്സിൽ ഓർത്തുകൊണ്ട് അവൾ, അകത്തേക്ക് കയറി വന്നു.

" മോനേ അവരൊക്കെ എന്ത്യേ, ആരേം കണ്ടില്ലലോ "

" അച്ഛമ്മയും അമ്മയും ഒക്കെ റെഡിയാകുവാ ചേച്ചി, അച്ഛനും വരുന്നുണ്ട് നമ്മുടെ ഒപ്പം"

"ആണോ.. അത് കൊള്ളാലോ, അപ്പൊ എല്ലവരും ഉണ്ട് അല്ലേ "


"ഹ്മ്മ്... ഉണ്ട് "

"എന്നാലേ, ചേച്ചി വേഗം പോയി കുളിച്ച് ഫ്രഷ് ആയി വരാട്ടോ, മോൻ ഇവിടെ നില്ക്കു കെട്ടോ "

 അവന്റെ തലമുടിയിൽ ഒന്ന് ചികഞ്ഞ ശേഷം, അമ്മാളു പെട്ടെന്ന് അപ്പച്ചിയുടെ റൂമിലേക്ക് കയറി ചെന്നു.

"അപ്പെ "

 സെറ്റ് സാരിക്ക് ഞ്ഞുറിവെടുത്ത്, കുത്തിക്കൊണ്ട് നിൽക്കുകയാണ് പ്രഭ.

 അപ്പോഴാണ് പിന്നിൽ നിന്നും അമ്മാളു അവരെ വിളിച്ചത്.

"ആഹ്... മോളെ, മീരയ്ക്ക് ഒരു ആഗ്രഹം, എല്ലാവർക്കും കൂടി ക്ഷേത്രത്തിൽ പോയി തൊഴണമെന്ന്, ആദ്യം വിഷ്ണു മോനെ ആയിരുന്നു വിളിച്ചു നോക്കിയത്, അവന് താൽപര്യമില്ലത്രേ, പിന്നെ ഞങ്ങൾ നിർബന്ധിക്കനും പോയില്ല, അച്ഛനെ വിളിച്ചപ്പോൾ അച്ഛനും സമയമില്ല,അങ്ങനെ ഒടുവിൽ അവൾ സിദ്ദുവിനെ വിളിച്ചത്, അവൻ വരാമെന്ന് സമ്മതിക്കുകയും ചെയ്തു. രണ്ടാളും റെഡിയാകുന്നുണ്ട്, മോള് വേഗം പോയി കുളിക്ക്, വൈകാതെ ഇറങ്ങാം, ഞങ്ങൾക്ക് രാത്രിയിൽ തന്നെ മടങ്ങി വരേണ്ടതാണ്,"

അപ്പ പറഞ്ഞതും തലയാട്ടിക്കൊണ്ട് അവൾ മുകളിലെ മുറിയിലേക്ക് ഓടി കയറി പോയി.

അവിടെ ചെന്നപ്പോൾ വിഷ്ണു തന്റെ ഷർട്ട്‌ അഴിച്ചു മാറ്റുന്നുണ്ട്..

അവനെ മൈൻഡ് ചെയ്യാതെ കൊണ്ട് പെണ്ണ് ചെന്നു തന്റെ ബാഗ് മേശമേൽ വെച്ചു.
എന്നിട്ട് പെട്ടന്ന് തന്നെ ഒരു ചുരിദാർ എടുത്തു തോളിലേക്ക് ഇട്ടിട്ടു കുളിക്കാനായി പോയി.

കുളി കഴിഞ്ഞു ഇറങ്ങി വന്നപ്പോളും ആളുടെ മുഖം വീർത്തു ആണ് ഇരിക്കുന്നെ.

നേരെ കണ്ണാടിയുടെ മുന്നിൽ ചെന്നു നിന്ന് മുടി ഒക്കെ അഴിച്ചു തോർത്തി.

എന്നിട്ട് കുളി പിന്നൽ പിന്നി ഇട്ടു.
കുറച്ചു ക്രീംമും പൌഡറും ഒക്കെ എടുത്തു മുഖത്തേക്ക് ഇട്ട ശേഷം,, ഒരു കുഞ്ഞി പൊട്ടും തൊട്ടിട്ടു ഒന്നു നിവർന്നു നോക്കി.

വിഷ്ണു പാളി നോക്കിയപ്പോൾ ആളുടെ മുഖത്ത് അപ്പോളും ഗൗരവം ആണ്.

നെറുകയിൽ അല്പം സിന്ദൂരം ഇട്ട ശേഷം, അലമാര തുറന്ന് കുറച്ചു ടോപ്പുകൾ ഒക്കെ എടുത്തു അടുക്കി ഒരു കവറിൽ വെച്ചു.

വീട്ടിൽ ചെന്നു നിൽക്കുമ്പോൾ മാറാൻ വേണ്ടി ഉള്ളത് ആണ്.

തിങ്കളാഴ്ചയിലെ ടൈം ടേബിളിൽ നോക്കി പുസ്തകം ഒക്കെ എടുത്തു അടുക്കി 
കോളേജിൽ കൊണ്ട് പോകുന്ന ബാഗിലെക്ക് വെച്ചു.

വിഷ്ണു ഇതൊന്നും തന്നെ ബാധിക്കുന്നതേ അല്ല എന്ന മട്ടിൽ കസേരയിൽ കാലുകൾ ഇളക്കി ഇരിപ്പുണ്ട്.

പെട്ടെന്ന് അവന്റെ ഫോൺ ശബ്ധിച്ചു.


അത് എടുത്തു ആരോടോ സംസാരിച്ചു കൊണ്ട് ജനാലയുടെ അരികിലായി അവൻ പോയി നിന്നും.

അഞ്ച് മിനിറ്റ് നീണ്ട സംസരത്തിന് 
ശേഷം വിഷ്ണു ഫോൺ cut ചെയ്തു തിരിഞ്ഞതും അമ്മാളുവിന്റെ മുന്നിലേക്ക് ആയിരുന്നു.

"പോയിട്ട് വരാം ഏട്ടാ, എല്ലാവരും റെഡി ആയി നിൽക്കുവാ "

നിറഞ്ഞ മിഴികൾ അവനിൽ നിന്ന് ഒളിപ്പിക്കുവാൻ പാട് പെട്ടു കൊണ്ട് അമ്മാളു സാവധാനം പറഞ്ഞു.


"ഹ്മ്മ്... തിങ്കളാഴ്ച വരില്ലെ "

. പെട്ടന്ന് അവൻ ചോദിച്ചപ്പോൾ അവൾ തല കുലുക്കി.

പോയിട്ട് വാ, കുട്ടികൾ ഒക്കെ ഇല്ലെ, എല്ലാവരും കൂടെ അടിച്ചു പൊളിക്ക്."

 അവളുടെ തോളത്ത് തട്ടിക്കൊണ്ട്, വിഷ്ണു പറഞ്ഞതും, അമ്മാളു പെട്ടെന്ന് ഒന്നു ഉയർന്നുപൊങ്ങി അവന്റെ കവിളിൽ, ഒരു മുത്തം കൊടുത്തു.

 എന്നോട് ഇഷ്ടമില്ലെങ്കിലും എനിക്ക് എന്റെ ജീവന്റെ ജീവനാ കേട്ടോ....

അത് പറയുകയും അവളുടെ മിഴികൾ നിറഞ്ഞു വാർന്നു.


 ആ കണ്ണീരിനിടയിലും വിഷ്ണുവിനെ നോക്കി ഒന്ന് ചിരിക്കുവാൻ ശ്രമിച്ചുകൊണ്ട്  മാളു പെട്ടെന്ന്, ബാഗ് എല്ലാം എടുത്തു വെളിയിലേക്ക് ഇറങ്ങിപ്പോയി.


 താഴെ എത്തിയപ്പോൾ എല്ലാവരും ആഘോഷത്തിലാണ്, പ്രഭഅപ്പച്ചിയും മീരയുടെയും ഒക്കെ നന്നായി അണിഞ്ഞൊരുങ്ങിയിട്ടുണ്ട്,
 കുട്ടികൾ അതിനേക്കാൾ മെച്ചത്തിലാണ് ഒരുങ്ങി നിൽക്കുന്നത്.

ക്രീം കളർ കുർത്തയും,കസവും മുണ്ടും ഉടുത്ത് സിദ്ധുവേട്ടൻ ഇറങ്ങി വന്നപ്പോൾ അമ്മാളു ഒന്നു പുഞ്ചിരിച്ചു 


" മോളെ വിഷ്ണു എവിടെ"?

"റൂമിലുണ്ട്, കുളിക്കാനോ മറ്റോ കയറുകയാണെന്ന് തോന്നുന്നു "

"ഞാൻ ഇവിടെ ഉണ്ട് ഏട്ടാ,"

പിന്നിൽ നിന്നും വിഷ്ണുവിന്റെ ശബ്ദം കേട്ടതും അവൾ തിരിഞ്ഞു നോക്കി.

ഇറങ്ങി വരുന്ന വിഷ്ണുവിനെ കണ്ടതും അമ്മാളു പെട്ടന്ന് സ്റ്റെപ്പ്സ് ഇറങ്ങി പോയി.

"നീയും കൂടി വാ മോനേ, എല്ലാവർക്കും കൂടി ഒരുമിച്ചു തൊഴുതു വരാമായിരന്നുല്ലോ.."

"ഒരാഴ്ച ഉണ്ടല്ലോ ഏട്ടാ, ഇടയ്ക്ക് എപ്പോളെങ്കിലും പോകാം, ഇപ്പൊ നിങ്ങൾ എല്ലവരും കൂടിപോയിട്ട് വാ "..

ഇരുവരും സംസാരിച്ചു കൊണ്ട് നിന്നപ്പോള്, ആരുവും ഋഷികുട്ടനും കൂടി, വന്നു പോകാനായി ദൃതി കൂട്ടി.

വിഷ്ണുവിനോട് യാത്ര പറഞ്ഞു കൊണ്ട് പിന്നെ സിദ്ധു ഉമ്മറത്തേയ്ക്ക് ചെന്നു.

"അമ്മേ... എന്നാൽ പിന്നെ ഇറങ്ങാം അല്ലേ, മീരേ നീ റെഡി ആയതു അല്ലേ "?


അവന്റെ ചോദ്യം കേട്ട് ഇരുവരും ഒരുപോലെ തല കുലുക്കി........കാത്തിരിക്കൂ...

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story