അമ്മാളു: ഭാഗം 6

ammalu

രചന: കാശിനാഥൻ

 ഇന്നലെ വരെ, എത്ര സന്തോഷത്തോടുകൂടി കഴിഞ്ഞു പോയതായിരുന്നു താന് തന്റെ ഇല്ലത്ത്,, മേലേടത്ത് തറവാടിന്റെ അത്രയും മഹിമയും പത്രാസും പണവും ഒന്നും ഇല്ലെങ്കിൽ പോലും, തന്റെ വീട് തനിക്ക് എന്നും സ്വർഗ്ഗമായിരുന്നു. ഈ നശിച്ച ജാതക ദോഷം, ഇത് കാരണമാണ് തന്റെ ജീവിതം ഇങ്ങനെ അധപ്പതിച്ചത്.. വേറെ ഏതെങ്കിലും ഒരു ഇല്ലത്തെ പയ്യനെ കൊണ്ട് തന്റെ അച്ഛൻ തന്നെ വിവാഹം കഴിപ്പിച്ചായി മതിയായിരുന്നു, അച്ഛനും ഒരുവേള ,മോഹിച്ചു പോയി കാണും മകളെ രാജകൊട്ടാരത്തിലേക്ക് അയയ്ക്കുന്നതും ഈ കുടുംബത്തിലുള്ളവർ  രാജകുമാരിയെ പോലെ കൊണ്ട് നടക്കുന്നതും ഒക്കെ...

 വന്നിട്ട് കുറച്ചു മണിക്കൂറുകൾ പിന്നിട്ടത് ഉള്ളൂ എങ്കിൽ പോലും, എത്രമാത്രം കുത്തുവാക്കുകൾ താൻ കേട്ടു കഴിഞ്ഞിരിക്കുന്നു, ഏറിയ പങ്കും വിഷ്ണുവേട്ടനും, അദ്ദേഹത്തിന്റെ  അച്ഛന്റെ സഹോദരിമാരും  ആണ് പറഞ്ഞിട്ടുള്ളത്.

 ഇവിടുത്തെ പണം മോഹിച്ചാണ്, കെട്ടിക്കയറി വന്നതെന്ന് വിഷ്ണുവേട്ടൻ തന്റെ മുഖത്ത് നോക്കി ചോദിച്ചു.... വളർത്താൻ പറ്റുല്ലെങ്കിൽ തന്റെ അച്ഛൻ ഏതെങ്കിലും കായലിലോ കയത്തിലോ കൊണ്ടുപോയി കൊന്നു തള്ളുവാൻ വരെയാണ് ഏട്ടൻ പറഞ്ഞത.

 അതൊക്കെ അവർക്കും തോറും അവളുടെ നെഞ്ച് വിങ്ങിപ്പൊട്ടി.

 പഠിക്കണം,സ്വന്തമായി ഒരു ജോലി സമ്പാദിക്കണംഈ ഒരു ചിന്ത മാത്രം ആയിരുന്നു അമ്മാളുവിന് ഉള്ളത്.

അതിനുശേഷം തന്നെ മനസ്സിലാക്കുന്ന,തന്നെ ഏറെ സ്നേഹിക്കുന്ന, ഏതെങ്കിലും ഒരു ഇല്ലത്തെ പയ്യനെ കണ്ടുപിടിച്ച തന്റെ അച്ഛൻ, ആ കൈകളിൽ ഏൽപ്പിക്കുന്നതും സ്വപ്നം കണ്ട്, നടന്ന കൗമാരക്കാരിയാണ്...

 പ്രഭയപ്പച്ചീയേ ഓർത്തു മാത്രമാണ് അച്ഛൻ ഈ വിവാഹംനടത്തിയത്.


 അപ്പച്ചിയും വിഷ്ണുവേട്ടന്റെ അച്ഛനും, മൂത്ത സഹോദരനും ഒക്കെ ഇല്ലത്തു വന്ന സംസാരിച്ചപ്പോൾ അച്ഛനും അമ്മയ്ക്കും ഒക്കെ അവരെ വളരെയധികം ഇഷ്ടപ്പെട്ടു, നല്ല ആളുകളാണെന്നും സംസ്കാരമുള്ളവരാണെന്നും ഒക്കെ പറഞ്ഞ് അമ്മ,  അവരെ എല്ലാവരെയും വാനോളം പുകഴ്ത്തി. സംഗതിയൊക്കെ സത്യമായിരുന്നു. അവരൊക്കെ നല്ല ആളുകൾ ആണ്.. പക്ഷെ അതിനേക്കാൾ ഒക്കെ ഉപരി തന്റെ അച്ഛനും അമ്മയും താനും മനസ്സിലാക്കിയേണ്ടിയിരുന്നത് വിഷ്ണു ദത്തനെ ആയിരുന്നു.

 ആളൊരു കോളേജ് അധ്യാപകൻ ആണെന്നും അതിന്റെ തിരക്കുകൾ  കാരണമാണ് ഇല്ലത്ത് വരാത്തതെന്നും ഒക്കെയായിരുന്നു തന്റെ അറിവ്..

പക്ഷെ അതെല്ലാം വെറും തെറ്റിദ്ധാരണ മാത്രം ആയിരുന്നു.

ഏട്ടന് ഇല്ലത്തെ എല്ലാവരോടും തീർത്താൽ തീരാത്ത പകയും വെറുപ്പും ആണ്... പ്രഭഅപ്പച്ചി  അന്ന് വിഷ്ണുവേട്ടന്റെ അച്ഛന്റെ ഒപ്പം ഒളിച്ചോടി പോയതിനാൽ, ഇല്ലത്തു നിന്നും ഇറക്കി വിട്ടു, പിന്നീട് ആരും അവരുമായിട്ട് യാതൊരു ബന്ധവും ഇല്ലായിരുന്നു. അതൊക്കെ അന്നത്തെ കാലത്തെ, അവരുടെ ഒക്കെ ചിന്താഗതികൾ ആയിരിക്കാം.... അതിനു ഇപ്പൊ ഈ ഞാൻ എന്ത് പിഴച്ചു.

അമ്മാളു നേർത്ത തേങ്ങലോട് കൂടി അങ്ങനെ കിടന്നു..

 എപ്പോഴാണ് ഉറങ്ങിയത് പോലും അവൾക്ക് യാതൊരു നിശ്ചയവും ഇല്ലായിരുന്നു.


അതുകൊണ്ടുതന്നെ കാലത്തെ ഉണരാനും വൈകി.

മിഴികളിൽ സൂര്യതേജസ്‌ വന്നു തുടങ്ങിയതും അമ്മാളു കണ്ണ് തുറന്നു.


ഈശ്വരാ... നേരം പോയോ...

അവൾ ക്ലോക്കിലേക്ക് നോക്കി..

6.45..

എന്റെ കൃഷ്ണാ...... വൈകിലോ...

അവൾ ചാടി പിരണ്ടു എഴുന്നേറ്റു.

വിഷ്ണു അവിടെ ഒരിടത്തും ഇല്ലായിരുന്നു.

അമ്മാളു വേഗം വാഷ് റൂമിൽ കയറി.

പല്ല് തേപ്പും കുളിയും ഒക്കെ നിർവഹിച്ചു പെട്ടന്ന് ഇറങ്ങി വന്നു.


കുറച്ചു സിന്ദൂരം എടുത്തു നെറുകയിൽ ഇട്ടു.

ഇരു ചെവികളുടെയും പിന്നിൽ നിന്നും കുറച്ചു മുടി എടുത്തു കുളി പിന്നൽ പിന്നി ഇട്ട് കൊണ്ട് മുറി തുറന്ന് താഴേക്ക് ഇറങ്ങി.

അവിടെ അപ്പോള് കുട്ടി പട്ടാളങ്ങൾ സഹിതം എഴുന്നേറ്റു വട്ടം കൂടി ഇരിക്കുന്നു.


"ആഹ്.. നേരം വെളുത്തെ ഒള്ളു അല്ലേ... ശീലം ഒക്കെ കൊള്ളാം... കുടുംബത്തു ഇരുത്താൻ പറ്റിയ ആള് തന്നെ....."


ജാനകിഅപ്പച്ചി....

വിഷ്ണു ഏട്ടന്റെ അച്ഛന്റെ മൂത്ത സഹോദരിയാണ്.

കള്ളികളുടെ ലക്ഷണം ആണ് ഇങ്ങനെ മുഖത്ത് നോക്കാതെ കുനിഞ്ഞു നടക്കുന്നത്, ഇതൊക്കെ ആരു പഠിപ്പിച്ചു വിട്ടത്...


അടുത്തത് ഷീലയുടെ ഊഴം.

പെട്ടന്ന് തന്നെ അമ്മളു മുഖം ഉയർത്തി.


സോറി... ഞാൻ ഉറങ്ങി പോയി... ഇനി ആവർത്തിക്കില്ല.....

ഒരു പ്രകാരരത്തിൽ പറഞ്ഞു ഒപ്പിച്ചു.

ഓഹ് ആയിക്കോട്ടെ, അങ്ങനെ ആയാൽ നന്ന്..


ഇരുവരും ഓരോരോ ബാഗുകളിൽ ആയി എന്തൊക്കെയോ കുത്തി നിറച്ചുകൊണ്ട് ഉമ്മറത്തേയ്ക്ക് ഇറങ്ങി.

"ബ്രേക്ക്‌ഫാസ്റ്റ് കഴിച്ചിട്ട് പോയാൽ പോരേ, ഇത്രേം കാലത്തെ ചെന്നിട്ട് എന്തോ ചെയ്യാനാ "

അച്ഛൻ ആണ്.

"ഗുരുവായൂർ ഒന്ന് കേറണം.. ഇവിടെ വരെ വന്നത് അല്ലേ, എന്നിട്ട് നാളെ കാലത്തെ അവിടന്നു മടങ്ങാൻ ആണ് "

ഷീല പറഞ്ഞു.

"ഹ്മ്മ്... റൂമൊക്കെ ബുക്ക്‌ ചെയ്തോ "


"ആഹ്, ഇന്നലെ രാത്രിലു ആണ് തീരുമാനിച്ചത്, പിന്നെ സരോവരത്തിൽ വിളിച്ചു പറഞ്ഞു... രണ്ടു എണ്ണം കിട്ടി...."


"ആഹ്..."

ആയാളൊന്നു മൂളി.

"ഇനി എന്നാണ് എല്ലാവരും കൂടി ഇവിടേക്ക് "


"ധനു മാസത്തിൽ വരാം... കുടുംബ ക്ഷേത്രത്തിൽ ഉത്സവത്തിനു..."ജാനകി പറഞ്ഞു.

. "മ്മ്... ഇന്ന് തുലാം ഏഴായി.... പെട്ടന്ന് ദിവസം അങ്ങട് പോകും "

പ്രഭഅപ്പ അവരുടെ അടുത്തേയ്ക്ക് വന്നു.


"വിഷ്‌ണുട്ടൻ എവിടെ...കാലത്തെ കണ്ടില്ലലോ പ്രഭേ ."


"അമ്പലത്തിൽ പോയത് ആണ് ഷീലമ്മേ ... രാധുവും കൂടെ പോയതാ തൊഴാൻ വേണ്ടി... ഇ lപ്പൊ എത്തും "

"ആഹ്, അവനോട് പറഞ്ഞേക്ക് കേട്ടോ.. ഇടയ്ക്ക് എറണാകുളത്തേയ്ക്ക് ഇറങ്ങാൻ... ഞങ്ങള് പോവാ..."

. ഇരുവരും അവരുടെ ഭർത്താക്കന്മാരോട് ഒപ്പം വൈകാതെ യാത്ര പറഞ്ഞു ഇറങ്ങി.


"ഹോ.... കുട്ടി പിശാച്കൾ എല്ലാം പോയി... എന്റെ ഭഗവാനെ എന്തൊരു കഷ്ടം ആണെന്ന്, അച്ചാച്ചന്റെ സഹോദരിമാര് തന്നെയാണോ ഇവറ്റോൾ ഒക്കെ...

ആരുവും മിച്ചുവും തലയിൽ കൈ വെച്ച് ഇരുന്നു..

അത് കണ്ടതും എല്ലാവരും പൊട്ടി ചിരിച്ചു.മീരഏടത്തിയും അമ്മയുമൊക്കെ ഒരുപാട് തമാശകൾ പറയുന്ന, അച്ഛനും സിദ്ധു ഏട്ടനും ബിസിനസ്‌ ചർച്ചകൾ..... കുട്ടികൾ ഒക്കെ ഇരുന്ന് കളിയും ചിരിയും... 


ഈ വീട്ടിൽ ഇങ്ങനെ ഒരു സിറ്റുവേഷൻ... അമ്മാളുവിന് അത്ഭുതം ആയിരുന്നു...
"
ചേച്ചി... വായോ...ഇവിടെ വന്നു, ഇരിയ്ക്ക്...

മിച്ചു അവളുടെ കൈയിൽ പിടിച്ചു വലിച്ചു കൊണ്ട് പോയി സെറ്റിയിൽ ഇരുത്തി.

അവളുടെ ഇല്ലത്തെ വിശേഷങ്ങൾ, കോളേജിലെ കൂട്ടുകാരുടെ പേര്, അവിടുത്തെ കാര്യങ്ങൾ,അമ്മാളു വിന്റെ ബെസ്റ്റ് ഫ്രെണ്ട്സ് ആരാണ്.. അങ്ങനെ നീണ്ട് പോകുന്നു ചോദ്യങ്ങൾ.

 എല്ലാത്തിനും അമ്മാളു ഉത്തരവും നൽകുന്നുണ്ട്..

 അപ്പോഴേക്കും റഫ അവൾക്ക് കുടിക്കുവാനായി ഒരു ഗ്ലാസ് കട്ടൻ ചായ കൊണ്ടുവന്നു കൊടുത്തു.

 അയ്യോ അപ്പേ ഞാൻ അടുക്കളയിലേക്ക് വരാം...ഇങ്ങോട്ട് കൊണ്ട് വരേണ്ടയിരുന്നു 

അമ്മാളു ചാടി എഴുന്നേറ്റു.

ഇവിടെ അങ്ങനെ ഒന്നും ഇല്ലാ മോളെ,,, നി ഇത് കുടിയ്ക്ക്.. പിന്നെ അപ്പച്ചിമാര്.. അവരോടു ഒന്നും എതിർത്തു ഒരു വാക്കുപോലും ഇവിടെ ആരും പറയില്ല.... അതുകൊണ്ട് ആണ് ഇന്നലെ അച്ഛൻ പോലും ഒന്നും മിണ്ടാതെ ഇരുന്നത്.. ഒക്കെ ന്റെ കുട്ടി മറന്നോളുട്ടോ...

അവർ പറഞ്ഞതും അമ്മാളു പുഞ്ചിരിച്ചു.


പെട്ടന്ന് ആയിരുന്ന് മുറ്റത്തു ഒരു കാറ് വന്നു നിന്നത്.

"ചെറിയച്ഛൻ ആണ്...."

ആരു പറഞ്ഞതും അമ്മാളുവിനെ വിറയ്ക്കാൻ തുടങ്ങി......കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story