അമ്മാളു: ഭാഗം 8

ammalu

രചന: കാശിനാഥൻ

ഇരുവരും പരസ്പരം ഒന്നും ഉരിയാടാതെ യാത്ര തുടർന്ന്.

ടി.... ഇതാണോ നിന്റെ കോളേജ്.

വിഷ്ണു ശബ്ദം ഉയർത്തിയതും അമ്മാളു ഞെട്ടി എഴുന്നേറ്റ് പുറത്തേക്ക് നോക്കി.

ഈശ്വരാ... ഞാൻ ഉറങ്ങി പോയല്ലോ... അപ്പൊ ന്റെ ഇല്ലം.. കാണാൻ കൂടി കഴിഞ്ഞില്ല.... അച്ഛൻ അവിടെ തന്നെ കാത്തു നിന്നോ ആവൊ...

അവൾ ആകെ വിഷമത്തോടെ വണ്ടിയിൽ നിന്ന് ഇറങ്ങി.

കോളേജിൽ എത്തിയതും വിഷ്ണു ചെന്നു അമ്മാളുവിന്റെ സാറിനെ കണ്ടു സംസാരിച്ചു... അവിടുത്തെ ചടങ്ങുകൾ ഒക്കെ പെട്ടന്ന് നടത്തിയ ശേഷം അവിടെനിന്നും ഇറങ്ങി.

കുറച്ചു ഫ്രണ്ട്സിനെ ഒക്കെ കണ്ടു വിശേഷം ഒക്കെ ചോദിച്ച ശേഷം അമ്മാളു വിഷ്ണു വിന്റെ അടുത്തേക്ക് ഓടി ചെന്നു.

വിഷ്ണുഏട്ടാ... എന്റെ ബുക്ക്സ് ഒന്നും എടുത്തില്ലല്ലോ... അച്ഛനെ വിളിച്ചു പറയട്ടെ, അതിങ്ങട് കൊണ്ട് വരാൻ..

വേണ്ട... തത്കാലം നീ ബുദ്ധിമുട്ടണ്ട, അതൊക്കെ എങ്ങനെ എങ്കിലും ഞാൻ എത്തിച്ചു തന്നോളം..


കഷ്ടം ഉണ്ട് ഏട്ടാ... ഇങ്ങനെ ഒക്കെ എന്നോട് പെരുമാറാൻ ഞാൻ എന്ത് ദ്രോഹം ആണ് ചെയ്തേ..

ഈ കുറി അമ്മാളു കരഞ്ഞു പോയിരിന്നു.

ചി, മിണ്ടാതിരിക്കെടി, ഇങ്ങനെ ഒക്കെ മാത്രം ഇനി ഈ വിഷ്ണു നിന്നോട് പെരുമാറുകയൊള്ളു.. 

വണ്ടി റിവേഴ്‌സ് എടുത്തു തിരിച്ചു കൊണ്ട് അവൻ മെയിൻ റോഡിലേയ്ക്ക് ഇറങ്ങി.

" കൈത്തോടും പാടവും കടന്ന് ചെമ്മൺ പാതയിലൂടെ വിഷ്ണുവിന്റെ ഇന്നോവ കാർ ഇരമ്പി പോയി....  അമ്മാളുവിന് തന്റെ മിഴികൾ നിറഞ്ഞിരിക്കുന്നതിനാൽ മുൻപിലത്തെ കാഴ്ചകളൊക്കെ മങ്ങിയിരന്നു.."

 അകലെ നിന്നും പക്ഷേ അവൾ നോക്കി കണ്ടിരുന്നു തന്റെ പടിപ്പുര.

 അവിടെ ആരോ ഒരാൾ നിൽക്കുന്നത് പോലെ അമ്മാളുവിന് തോന്നി.

മിഴികൾ അമർത്തി തുടച്ചുമാറ്റിയ ശേഷം അവൾ വീണ്ടും നോക്കി.


"അച്ഛൻ.... ഈശ്വരാ അമ്മേം ഉണ്ടല്ലോ ..."

 ആദ്യമായി നേഴ്സറി സ്കൂളിൽ പോയിട്ട് തിരിച്ച് വീട്ടിലെത്തുമ്പോൾ തന്റെ മാതാപിതാക്കളെ കാണുന്ന ഒരു കൊച്ചു കുട്ടിയെ പോലെയായിരുന്നു അമ്മാളു അപ്പോൾ..

 വണ്ടിയിൽ ഇരുന്നുകൊണ്ട് മറ്റെല്ലാം മറന്ന് അവൾ വിളിച്ചു കൂവി.

"വിഷ്ണുവേട്ടാ വണ്ടി ഒന്ന് നിർത്തുമോ... അച്ഛനും അമ്മയും എന്നെ കാണാൻ വേണ്ടി കാത്തുനിൽക്കുന്നതാ "


അമ്മാളു അവന്റെ കാല് പിടിക്കും പോലെ യാചിച്ചു.

വണ്ടി കണ്ടതും മനസ്സിലായതുപോലെ,രാമൻ വഴിയിലേക്ക് ഇറങ്ങി നിന്നു..

 "അച്ഛാ.... അമ്മേ "
കൂകി വിളിച്ചു കൊണ്ട് വണ്ടി നിറുത്തിയതും 
 ഓടിച്ചെന്ന് അവൾ അച്ഛനെയും അമ്മയെയും കെട്ടിപ്പിടിച്ചു.

"മോനേ, ഒന്ന് കേറിയിട്ട് പോകാം, ഇവിടെ വരെ വന്നത് അല്ലേ, കുട്ടിയുടെ ബുക്കും പുസ്തകവും ഒക്കെ എടുത്തു വച്ചിട്ടുണ്ട്, അതും കൂടി കൊണ്ടുപോകാം. പ്രഭഓപ്പോള് വിളിച്ചു പറഞ്ഞിരുന്നു കൊടുത്തയക്കണമെന്ന്..."

ലേഖ പറഞ്ഞതും അവൻ വണ്ടിയിൽ നിന്നും ഇറങ്ങി.

നിനക്കിട്ടു വെച്ചിട്ടുണ്ട്.... ഞാൻ പറയുന്നത് നിനക്ക് അനുസരിച് കൂടല്ലേ....

മനസിൽ പിറു പിറുത്തു കൊണ്ട് അവൻ ഉമ്മറത്തേയ്ക്ക് കയറി.


കുടിയ്ക്കാൻ എടുക്കട്ടേ മോനേ തണുത്ത സംഭരം ഉണ്ട്....അല്ലെങ്കിൽ ഊണ് കഴിക്കാം...

അമ്മാളുവിന്റെ അച്ഛൻ ആണ്, വിഷ്ണു വിന്റെ അമ്മാവൻ. പക്ഷെ രാമനെ ഒന്നും അവനു ഇഷ്ടം ഇല്ലാ...


വേണ്ട... പോയിട്ട് ലേശം ധൃതി ഉണ്ട്.. അവളോട് വരാൻ പറയു...

അവൻ പറഞ്ഞതും മോളെ അമ്മാളു,ദേ നിന്നെ വിളിക്കുന്നു...എന്ന് പറഞ്ഞു കൊണ്ട് അയാൾ അകത്തളത്തിലേക്ക് കയറി ..

ആ സമയത്ത് അമ്മാളു അടുക്കള പുറത്ത് ഇരുന്ന് നെയ് കൂട്ടി കുഴച്ച ചോറിലേക്ക് പരിപ്പ് കറി എടുത്തു ഒഴിച്ച് പപ്പടം കൂട്ടി പൊടിച്ചു ഒരു ഉരുള എടുത്തു വായിലേക്ക് വെയ്ക്കുകയാണ്..

ഹാവു.. എന്താ രുചി.... ഹോ സൂപ്പർ..


ആസ്വദിച്ചു ഇരുന്ന് ഭക്ഷണം കഴിക്കുന്നവളുടെ ശബ്ദം മുൻ വാതിലും കടന്നു വിഷ്ണു വിന്റെ കാതിൽ എത്തി.

അവിടെ എല്ലാവരും നോൺ കഴിക്കും.. എനിക്ക് ആണെങ്കിൽ അതൊക്കെ കാണുമ്പോൾ ഓക്കനിയ്ക്കാൻ തോന്നും.. 


ഓപ്പോള് കഴിക്കോ മോളെ...

ഇല്ലില്ല.. അപ്പ കഴിക്കില്ല... ബാക്കി എല്ലാവരും...

ഹ്മ്മ്... സാരല്യ.. അവിടുത്തെ ശീലം അല്ലേ മോളെ. മാറ്റാൻ പറ്റില്ലാലോ...

അമ്മ അവളെ സമാധാനിപ്പിച്ചു.

എല്ലാ കേട്ട് കൊണ്ട് വരിഞ്ഞു മുറിക്കിയ മുഖത്തോടെ വിഷ്ണു ഉമ്മറ കോലായിൽ ഇരുന്നു.


വലിയൊരു ബാഗിൽ എന്തൊക്കെയോ കുത്തി നിറച്ചുകൊണ്ട് ഇറങ്ങി വരികയായിരുന്നു അമ്മാളു.

പഠിപ്പ് കഴിയുന്നതുവരെ സ്വന്തം വീട്ടിൽ നിന്നോളാം എന്ന് പറഞ്ഞവളാണ്, ബാഗ് കണ്ടിട്ട് നാലഞ്ചു വർഷത്തേക്കുള്ള സാധനങ്ങൾ ഉണ്ടെന്ന് തോന്നുന്നു...

വിഷ്ണു മനസ്സിൽ ഓർത്തു.

 തിരികെ വന്ന് വിഷ്ണുവിന്റെ ഒപ്പം കാറിലേക്ക് കയറവേ  അമ്മാളുവിന്റെ മിഴികൾ നിറഞ്ഞു തൂകി
.

അയ്യേ... ഇതെന്താ കൊച്ചു കുട്ടി ആണെന്നാണോ ഇപ്പോഴും വിചാരം, ഇങ്ങനെ കരഞ്ഞു നിലവിളിച്ച് ഇറങ്ങി പോകല്ലേ മോളെ, നാണക്കേട്...

 ലേഖ വന്നു മകളെ കെട്ടിപിടിച്ചുകൊണ്ട് പറഞ്ഞു...


" മോൾ എന്തിനാ കരയുന്നത്,മറ്റന്നാള് കാലത്തെ തന്നെ ഇങ്ങട് എത്തുമല്ലോ..."

രാമൻ വന്നു മകളുടെ തോളിൽ തട്ടി.
.
അപ്പോളേക്കും വിഷ്ണു വണ്ടി സ്റ്റാർട്ട്‌ ചെയ്തു.

അകലെ അപ്പോളും തങ്ങളെ നോക്കി നിൽക്കുന്ന അച്ഛനെയും അമ്മയെയും ഒക്കെ റിയർ വ്യൂ മിററിൽ കൂടി അവൾ നോക്കി കണ്ടു.

"മലയാളത്തിൽ അല്ലായിരുന്നോ നിന്നോട് പറഞ്ഞത് ഇവിടെ കേറരുത്, എന്നിട്ട് നീ എന്താ ഞാൻ പറഞ്ഞത് കേൾക്കാഞ്ഞേ "
കുറച്ചു ദൂരം പിന്നിട്ട ശേഷം വണ്ടി മെയിൻ റോഡിലേക്ക് ഇറങ്ങിയതേ ഒള്ളു 


"അച്ഛനേം അമ്മേം കണ്ടപ്പോൾ എനിക്ക് സങ്കടം ആയി.. അതാണ്.. സോറി..."


"സങ്കടം ആയെങ്കിൽ നി അവിടെ നിന്നോളാൻ മേലാരുന്നോ, എന്തിനാ ഇതെല്ലാം കെട്ടി പെറുക്കി പോന്നത്... നാശം പിടിക്കാൻ..."


അവനു ദേഷ്യം വന്നു.

മറുപടി ഒന്നും പറയാതെ കൊണ്ട് പാവം അമ്മാളു അങ്ങനെ തന്നെ ഇരുന്നു.


ശ്രീ രാജശേഖര വർമ കോളേജ്....

സ്വർണ ലിപികളിൽ കൊത്തിയ വലിയൊരു കോളേജിന്റെ മുന്നിൽ കൊണ്ട് വന്നു അവൻ വണ്ടി നിറുത്തി.

"ഇവിടെ ആണോ വിഷ്ണു ഏട്ടൻ പഠിപ്പിക്കുന്നെ...."

അവൾ ചോദിച്ചു പോയ്‌.


"വിവാഹം കഴിഞ്ഞു എന്നുള്ള വിശേഷം ഒന്നും നീ ഇവിടെ എഴുന്നള്ളിക്കാൻ നിൽക്കേണ്ട.. കേട്ടല്ലോ പറഞ്ഞത്..."


"കോളേജിലെ ആരൊക്കെയോ നമ്മുടെ കല്യാണത്തിന് വന്നത് അല്ലേ.. അപ്പൊ അവർക്ക് ഒക്കെ അറിയില്ലേ..."

ഉള്ളിലെ സംശയം മറച്ചു വെയ്ക്കാതെ കൊണ്ട് വീണ്ടും അമ്മാളു ചോദിച്ചു.

"ഞാൻ നേരത്തെ പഠിപ്പിച്ച കോളേജിൽ ടെംപററി പോസ്റ്റ് ആയിരുന്നു, ഇവിടെ മറ്റന്നാളു മുതൽ ജോയിൻ ചെയ്യുന്നത് ആണ്, പെർമെനന്റ് ആയിട്ട്..


ങ്ങെ... മറ്റന്നാളോ...

അതേ... മറ്റന്നാൾ..... ഞാനും നീയും.. മനസ്സിലായോ...

കടുപ്പത്തിൽ പറഞ്ഞു കൊണ്ട് അവൻ വണ്ടിയിൽ നിന്ന് ഇറങ്ങി.

ഹ്മ്മ്....

ആനന്ദു വർമ..

അതായിരുന്ന് അവിടുത്തെ പ്രിൻസിപ്പൽ.

ഹലോ.... ആഹ് വിഷ്ണുദത്തൻ... വരൂ ഇരിയ്ക്കൂ.....

റൂമിലേക്ക് കയറിയ പാടെ ഒരു മധ്യവയസ്കൻ വന്നു വിഷ്ണുവിന് ഷേക്ക്‌ ഹാൻഡ് കൊടുത്തു.

വിഷ്ണു ഏഴെട്ട് മാസങ്ങൾ ഇവിടെ പഠിപ്പിച്ചത് ആണ് അല്ലേ....


അതേ സാർ... ഞാൻ അന്ന് പ്ലസ് ടു വിൽ പഠിപ്പിച്ച സ്റ്റുഡന്റസ് ഒക്കെ ഇന്ന് ഇവിടെ ഡിഗ്രി ചെയ്യുന്നുണ്ട്..

ഹ്മ്മ്.. കറക്റ്റ്.. എന്തായാലും താൻ ഇവിടേക്ക് ഉള്ളത് ആയിരുന്നു ടോ... അതാണ് കറങ്ങി തിരിഞ്ഞു ഇവിടെ കൊണ്ട് എത്തിച്ചത്...

കുറച്ചു സമയം അവനോട് സംസാരിച്ചു കൊണ്ട് ഇരുന്നു.

ഹ്മ്മ്.. ഓക്കേ ഓക്കേ... ഇതാണ് അല്ലേ താൻ പറഞ്ഞ കുട്ടി...

അയാൾ  അമ്മാളുവിനെ നോക്കി 

അതേ സാർ...

ഓക്കേ.. ഇനി വൺ ഇയർ എടുക്കും തനിക്ക് ഡിഗ്രി കംപ്ലീറ്റ് ആകുവാൻ അല്ലേ..

അതെ സാർ....

ഓക്കേ.. നോ പ്രോബ്ലം.. നമ്മൾക് അഡ്ജസ്റ്റ് ചെയ്യാം..പിന്നെ ഇയാള് നല്ല വണ്ണം പഠിച്ചോണം കേട്ടോ.. ഉഴപ്പിയേക്കരുത്...

നോ സാർ..

ഹ്മ്മ്.. അപ്പൊൾ എങ്ങനെ ആണ്, രണ്ടാളും മറ്റന്നാൾ മുതൽ വന്നു തുടങ്ങുമോ... അതോ...


വരാം സാർ...

വിഷ്ണു പെട്ടന്ന് മറുപടി കൊടുത്തു.

.
ക്ലാസ്സ്‌ ടൈം ആയത് കൊണ്ട് ആണ്, സ്റ്റാഫ് റൂമിൽ അധികം ആരും ഇല്ല...

"കുഴപ്പമില്ല സാർ.. ഞാൻ എല്ലാവരെയും മറ്റന്നാളു വരുമ്പോൾ കണ്ടോളാം.... ഇപ്പൊ ലേശം ദൃതി ഉണ്ട്.. പൊയ്ക്കോട്ടേ "
. "ഷുവർ..... എനിക്കും ഇപ്പൊ ഒരു മീറ്റിംഗ് ഉണ്ട്, ശരി ടോ എന്നാൽ നേരം കളയാണ്ട് താനും പൊയ്ക്കോളൂ "

സാർ ചിരിയോടെ എഴുന്നേറ്റു.

അവിടെ നിന്നും ഇറങ്ങി കാറിൽ കയറുമ്പോൾ ഒക്കെ വിഷ്ണു ഏത് സബ്ജെക്ട് ആണ് പഠിപ്പിക്കുന്നത് എന്നൊരു സംശയം അമ്മാളുവിൽ മൊട്ടിട്ടിരുന്നു.

വീട്ടിൽ ചെന്നിട്ട് ആരുവിനോട് ചോദിക്കാം എന്ന് അവൾ കണക്ക് കൂട്ടി ......കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story