അമ്മാളു: ഭാഗം 9

ammalu

രചന: കാശിനാഥൻ

ഏകദേശം നാല് മണി ആയിരുന്നു ഇരുവരും വീട്ടിൽ എത്തിയപ്പോൾ.

പ്രഭ ഉമ്മറത്തു തന്നെ ഉണ്ട്... ഒപ്പം മീരേടത്തിയും..

കുട്ടികൾ എല്ലാവരും സ്കൂളിൽ പോയിട്ട് വന്നിട്ടില്ലന്നു അമ്മാളുവിന് മനസിലായി.

അതോർത്തതും വിഷമത്തോടെ അവൾ കാറിൽ നിന്നും ഇറങ്ങി.

"ടി... ഇതൊക്കെ ആരാടി വന്നു എടുത്തു കൊണ്ട് പോകുന്നത്......ഒരു ചാക്ക് സാധനം ആണ് അവള് കെട്ടി എഴുന്നള്ളിച്ചു കൊണ്ട് വന്നേക്കുന്നത്.....എന്നിട്ട് ഒന്നും അറിയാത്തത് പോലെ പോകുന്ന കണ്ടില്ലേ..."

അവൻ ദേഷ്യപ്പെട്ടതും അമ്മാളു ഞെട്ടി തിരിഞ്ഞു. 

യ്യോ... സോറി വിഷ്‌ണുഏട്ടാ, ഞാൻ അത് മറന്നു..

ഓടി വന്നു ബാക്കിലെ ഡോർ തുറന്ന ശേഷം അമ്മാളു ബാഗുകൾ ഒക്കെ എടുത്തു വെളിയിലേക്ക് വെച്ചു.

ആഹാ ഇത് എന്തിക്കെ ആണിത്, അമ്മാളുട്ടി കാര്യമായിട്ട് ഉള്ള ഷോപ്പിംഗ് ഒക്കെ നടത്തിന്നു തോന്നുന്നുല്ലോ..

"ഇല്ലത്തു കേറിരുന്ന്.... എന്റെ ബുക്ക്സ്, പിന്നെ കുറച്ചു ഡ്രസ്സ്‌, അങ്ങനെ ഒക്കെയാ ഏടത്തി..."

മുറ്റത്തേക്ക് ഇറങ്ങി വന്നു അമ്മാളുവിന്റെ കൈയിൽ നിന്നും ബാഗുകൾ മേടിക്കാൻ ശ്രെമിയ്ക്കുന്ന മീരയെ നോക്കി അവൾ മറുപടി പറഞ്ഞു.


"മോളെ..... കോളേജിൽ ഒക്കെപോയിട്ട് എന്തായി...."പ്രഭയാണ് 

. "സർട്ടിഫിക്കറ്റ്സ് ഒക്കെ മേടിച്ചു, പിന്നെ വിഷ്ണുഏട്ടന്റെ ഒപ്പം ഏട്ടൻ പഠിപ്പിക്കുന്ന കോളേജിൽ പോയ്‌, അവിടെ ചേർന്നു.. മറ്റന്നാൾ മുതൽ ജോയിൻ ചെയ്യാൻ ആണ് ഏട്ടനോട് അവിടുത്തെ പ്രിൻസിപ്പൽ സാർ പറഞ്ഞത്...."


"മറ്റന്നാളു പറ്റില്ലാലോ... വിരുന്നിനു പോണ്ടേ കുട്ടീ...."

പ്രഭ സംശയത്തോടെ ചോദിച്ചു.

. "വിഷ്ണു ഏട്ടൻ പറഞ്ഞത് അന്ന് തന്നെ പോയ്‌ തുടങ്ങണം എന്നാണ്.. ഏട്ടനും അവിടേക്ക് അന്ന് തന്നെ കേറുന്നുണ്ട് പോലും ,"


"ഹ്മ്മ്... ഇന്നലെയാണ് അവിടെ ജോലിയ്ക്ക് ഉള്ള നീയമനം ലഭിച്ചത്, ഇല്ലെങ്കിൽ ഇവിടെ അടുത്തുള്ള കോളേജിലേയ്ക്ക് ഏറിയാൽ പതിനഞ്ചു മിനിറ്റ്.അതിക്കൂടുതൽ യാത്രയുടെ ആവശ്യം പോലും ഇല്ലായിരുന്നു..."

"ആഹ് എന്ത് ചെയ്യാനാ അപ്പേ... കൃത്യം ആ ദിവസം തന്നെ എല്ലാം ഒത്തു വന്നു...."


വിഷമത്തോടെ അവൾ അകത്തേക്ക് കയറി.


"മീരേടത്തി... കുട്ടികൾ എപ്പോ എത്തും "

"അര മണിക്കൂർ എടുക്കും മോളെ... ആരു അവളുടെ സ്കൂട്ടീയിൽ ആണ് പോകുന്നത്, പിന്നെ മിച്ചുവും ഋഷിയും സ്കൂൾ ബസിൽ എത്തും.... എന്തായാലും എല്ലാവരും എത്തുമ്പോൾ നാലര കഴിയും..."


അനുജന്റെ ഭാര്യ ആണെങ്കിൽ പോലും മീരക്ക്,നമുടെ അമ്മാളുവിനോട് മൂത്ത മകളോടുള്ള ഉള്ളത് പോലെ ഒരു സ്നേഹം ആണ്......

"മോളിതൊക്കെ കൊണ്ട് പോയ്‌ റൂമിൽ വെച്ചിട്ട് കുളിച്ചു ഫ്രഷ് ആയി വാ,,, പുറത്തേക്ക് പോയിട്ട് എപ്പോ വന്നാലും ശരി, കുളിയ്ക്കണം എന്നുള്ളത് വിഷ്ണുട്ടന് നിർബന്ധം ആണ് "

പ്രഭ പറഞ്ഞതും അമ്മാളു വാ പൊളിച്ചു നിന്നുപോയി.

തനിക്ക് ഏറ്റവും ദേഷ്യം ഉള്ളത് ആണ് ഈ കുളി എന്ന് പറയുന്ന കാര്യം....അഥവാ ഒരു പനി എങ്ങാനും വരുമ്പോൾ, രണ്ടാഴ്ച വേണേലും അമ്മാളു കുളിക്കില്ല... പിന്നെ ഇടവപ്പാതിയും മറ്റും തകർത്തു പെയ്യുമ്പോൾ അവൾ അങ്ങനെ മടി പിടിച്ചു ചുരുണ്ടു ഇരിയ്ക്കുന്നത് ആണ് പതിവ്..
ഇന്ന് തന്നെ ഒരു പേരിനു വേണ്ടി കാലത്തെ കുളി ഒക്കെ പാസാക്കി വെയിറ്റ് ഇട്ട് വന്നത് ആണ്.ഇതിപ്പോ ദേ കിടക്കുന്നു...എല്ലാം കുളമായി.


"മോളെ... നീ എന്താണ് ആലോചിക്കുന്നേ... "

പ്രഭ വന്നു തോളിൽ തട്ടി.

"ങ്ങെ... ഒന്നുല്ല അപ്പേ... ഞാൻ പെട്ടന്ന്... പോയി കുളിച്ചിട്ട് വരാം..."


"വലിയ ബാഗ് താഴെ വെച്ചിട്ട് മറ്റുള്ളവയും ആയിട്ട് അമ്മാളു മുകളിലെ നിലയിലേക്ക് കയറിപ്പോയി."


 ഡോർ തുറന്ന് അകത്തേക്ക് കയറിച്ചെന്നതും വിഷ്ണു കുളിയും കഴിഞ്ഞ് ഇറങ്ങി വരികയായിരുന്നു..


 അവൻ ആണെങ്കിൽ ഒരു ടവ്വൽ മാത്രം ചുറ്റികൊണ്ട് ഡ്രസ്സിംഗ് റൂമിലേക്ക് കയറിപ്പോയി.

"ചെ.. ഇയാൾക്ക് നാണമില്ലേ, സ്ത്രീകളുടെ മുന്നിലൂടെ ആണോ ഇങ്ങനെ വസ്ത്രക്ഷേപം നടത്തുന്നത്..."

 ആത്മഗതം ആണെങ്കിൽ പോലും അമ്മാളുവിന്റെ ശബ്ദം ഉയർന്നു പോയിരുന്നു.

" നീ എന്തെങ്കിലും പറഞ്ഞോടി"

വിഷ്ണു വിളിച്ച് ചോദിച്ചു .

" ഇല്ല...ഇല്ല വിഷ്ണുവേട്ടാ ഞാൻ ഒന്നും പറഞ്ഞില്ല"

" ആ എങ്കിൽ പോയി കുളിക്ക്, കാലത്തെ മുതൽ, നാടുനീളം നിരങ്ങിയിട്ട് വന്നതല്ലേ,"


"ആഹ്... കുടിച്ചോളാം ഏട്ടാ "

 അവൾ വളരെ വിനയത്തോടെ കൂടി  മറുപടി കൊടുത്തു.


"ഓവർ ആയിട്ട് ഉള്ള അഭിനയം ഒന്നും വേണ്ട.. നീ എങ്ങനെ ഉളളവൾ ആണെന്ന് ഒറ്റ നോട്ടത്തിൽ തന്നെ എനിക്ക് വ്യകതമായത് ആണ്, ബിക്കോസ് ഞാൻ കുറച്ചു മനഃശാസ്ത്രംഒക്കെ പഠിച്ചത് ആണ്.അതുകൊണ്ട് ഒരുപാട് അങ്ങോട്ട് വിനയം വേണ്ട..."
അടുത്തേയ്ക്ക് വന്നു 
ദഹിപ്പിക്കും മട്ടിൽ പറയുന്നവനെ നോക്കി അവൾ അല്പം മാറി പിന്നിലേക്ക് നിന്നു....


"മറ്റന്നാൾ കാലത്തെ 8മണിക്ക് ഇവിടെ ന്നു പുറപ്പെടണം.... ഒരു മണിക്കൂറു മിച്ചം ഉണ്ട് യാത്ര.... നേരത്തെ കാലത്തെ എഴുന്നേറ്റു ഒരുങ്ങി വന്നാൽ എന്റെ ഒപ്പം പോരാം.. അല്ലെങ്കിൽ ഇവിടെ കവലയിൽ നിന്ന് ബസ് കിട്ടും.. അതിൽ കേറി പോന്നാൽ മതി...."
..

"നേരത്തെ റെഡി ആയിക്കോളാം ഏട്ടാ..."

കേട്ട ഭാവം പോലും നടിക്കാതെ കൊണ്ട് വിഷ്ണു നേരെ അവന്റെ റൂമിനോട് അല്പം മാറി ഉള്ള ലൈബ്രറിയിലേക്ക് പോയി.


ബാഗ് കൊണ്ട് പോയി വെച്ച ശേഷം അവൾ കുളിക്കാനായായി കയറി.

ഹോ.. ഇയാൾക്ക് ഇത്രയ്ക്ക് വൃത്തിയിം വെടിപ്പും ഒക്കെ ഉണ്ടോ.. കഷ്ടം തന്നെ...


Pears സോപ്പ് എടുത്തു ദേഹത്തേക്ക് പതപ്പിച്ചു തേച്ചു കൊണ്ട് അവൾ ഒരു മൂളിപ്പാട്ടൊക്കെ പാടി കുളിയ്ക്കുകയാണ്...

ഓ .. ഓ...
ഓ..

നടവഴിയിടകളിൽ നടുമുറ്റങ്ങളിൽ
ഒരു കഥ
നിറയുകയായ്‌
ഒരുപിടിയവിലിൻ കഥപോലിവളുടെ
പരിണയ കഥ
പറഞ്ഞൂ....
പറയാതറിഞ്ഞവർ പരിഭവം പറഞ്ഞു...

കറുക വയൽ കുരുവി... മുറി വാലൻ കുരുവി 
കതിരാടും വയലിൽ... ഒരു കാവൽക്കാരി...

പുതുപുലരൊളിനിൻ തിരുനെറ്റിക്കൊരു

തൊടുകുറിയണിയിക്കും..
ഇളമാൻ തളിരിൻ
നറുപുഞ്ചിരിയിൽ
കതിർമണ്ഡപമൊരുങ്ങും
അവനെന്റെ പ്രാണനിൽ പരിമളം
നിറയ്ക്കും.. 


പാട്ടൊക്കെ പാടി കുളി കഴിഞ്ഞു ഇറങ്ങി വന്നപ്പോൾ കേട്ട് താഴെ നിന്നും ബഹളം... 

കുട്ടി പട്ടാളങ്ങൾ എത്തി..

മുടി നന്നായി തോർത്തി ചുറ്റി കെട്ടി വെച്ചു അവൾ കണ്ണാടിയുടെ മുന്നിൽ പോയി നിന്നു.

ബാഗ് തുറന്ന ശേഷം അമ്മ ഉണ്ടാക്കി വെച്ചിരുന്ന കണ്മഷി എടുത്തു...

കണ്ണിൽ നന്നായി എഴുതി.

ആഹാ... എന്തൊരു സുഖം... വല്ലാത്ത കുളിർമയും ചെറിയ ഒരു നീറ്റല് പോലേയും ഒക്കെ ഉണ്ട്...

എന്നാലും അവൾക്ക് അമ്മ ഉണ്ടാക്കുന്ന കണ്മഷി ആണ് ഏറെ ഇഷ്ടം..


 
ഐ ലൈനർ എടുത്തു കുഞ്ഞൊരു പൊട്ടും കുത്തി.. കരട് പോലെ ഉള്ള ആ പൊട്ട് നെറ്റിയിൽ ഉണ്ടോ എന്ന് പോലും സംശയം ആണ്... സിന്ദൂരം ചെപ്പിൽ നിന്നും ഒരു നുള്ള് സിന്ദൂരം എടുത്തു തൊട്ടതും പാതി മൂക്കിലേക്ക് വീണു.

അത് തുടച്ചു മാറ്റിയ ശേഷം കണ്ണാടിയിൽ ഒന്നൂടെ നോക്കി.

ഹ്മ്മ്... ചുന്ദരി ആണ് കേട്ടോ....


സ്റ്റെപ്പ്സ് ഇറങ്ങി ചെല്ലുമ്പോൾ ഉണ്ട് താഴെ ഇരുന്നവർ ഒക്കെ അമ്മാളു നെ നോക്കുന്നു.

 അയ്യോ ഇതെന്താ ഞാൻ വല്ല അന്യഗ്രഹ ജീവിയും ആണോ എല്ലാവരും ഇങ്ങനെ നോക്കുന്നെ..

 അമ്മാളു മനസ്സിൽ ഓർത്തു.

" മാളൂട്ടി അടിപൊളി ആയിട്ടുണ്ടല്ലോ, സൂപ്പർ....എന്നും ഇങ്ങനെ വേണം കേട്ടോ..."

ഓടി വന്നു ആരു അവളുടെ കൈ തണ്ടയിൽ പിടിച്ചു വലിച്ചു.

"കണ്മഷി എഴുതി ഇല്ലെങ്കിൽ എനിക്ക് ആകെ കണ്ണിന്നു അസ്വസ്ഥത ആണ്, പണ്ടേ ഉള്ള ശീലം ആണേ, അതാ...."


"നല്ല കറുപ്പ് ഉണ്ട്.. ഇത് ഏത് ബ്രാൻഡ് ആടാ..."

"ഇത് ലേഖാസ് ന്റെ ആണ് മീരേടത്തി "

"ങ്ങെ... അങ്ങനെ ഉണ്ടോ... ഞാൻ ഇത് വരെ ആയിട്ടും കേട്ടിട്ടില്ലല്ലോ...ഹോംമേയ്ഡ് ആണോ "

. "അതേ... ഇല്ലം മേയ്ഡ്..... എന്റെ അമ്മ ഉണ്ടാക്കി തരുന്നത് ആണേ..."

"ആഹാ.. കൊള്ളാലോ.. എന്നാൽ പിന്നെ അതിൽ കുറച്ചു ങ്ങൾക്ക് വേണം..."

മിച്ചു പറഞ്ഞു..

"തരാടാ... ഇന്ന് പോയപ്പോൾ ഞാൻ എടുത്തു കൊണ്ട് വന്നിട്ടുണ്ട്...

"ആഹ് അതൊക്കെ പിന്നെ മോള് വാ.. വന്നിരുന്ന ചായ കുടിക്ക്,"

പ്രഭ പറഞ്ഞപ്പോൾ അമ്മാളു വന്നു ആരുവിന്റെ അടുത്തായി ഇരുന്നു.

ഋഷികുട്ടൻ എവിടെ....?

അമ്മാളു ചുറ്റിനും നോക്കി.

"അവൻ കുളിക്കുന്നു മോളെ.. അതിന് ശേഷം മൂവരും കൂടെ ട്യൂഷന് പോകും "

,"അതെവിടാ.. ഇവിടെ അടുത്ത് ആണോ അപ്പേ "


"ഹ്മ്മ്... ദേ അവിടെയാണ് "
പ്രഭ മുകളിലേക്ക് വിരൽ ചൂണ്ടി കാണിച്ചു.

"ചെറിയച്ഛൻ ആണ് പഠിപ്പിക്കുന്നെ..... ഇനി മുതൽ ചേച്ചിയുടെയും കഷ്ടകാലം ആണ്..."


ആരു പറഞ്ഞതും മീര അവളെ ശാസിച്ചു..

ഈശ്വരാ... ഇതിനു മാത്രം എന്ത് തെറ്റാണോ ഞാൻ ചെയ്തേ...

അമ്മാളു സ്വയം ശപിച്ചു.....കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story