അമ്മു... 💓: ഭാഗം 1

ammu

രചന: പാലക്കാട്ടുകാരി

  'ഡീ.. എന്ത് കോലമാണ് അമ്മു ഇത്... '

അത് പരീക്ഷ ഒക്കെ കഴിഞ്ഞതല്ലേ അതിന്റെ ആഘോഷം...😉 

ഏട്ടൻ കാണണ്ട... വേഗം കുളിച്ചിട്ട് വാ 
ഫോണും പിടിച്ചു ഇരിക്കണ്ട വെറുതെ... 

എന്റെ ദിവ്യമ്മേ.... ഞാൻ വേഗം വരും

 
നിന്ന് ചിണുങ്ങാതെ പോയി  കുളിക്കടി.. എന്നിട്ട് പോയി വിളക്ക് വെക്ക്.. ചെല്ല് 

അമ്മു ഓടി വന്നു റൂമിൽ കയറി ഫോൺ എടുത്തു അതിൽ അവൾ നോക്കിയത് അവന്റെ മെസ്സേജുകൾ ആയിരുന്നു... 

..കാർത്തിക് എന്ന അമ്മുവിന്റെ കണ്ണേട്ടൻ.. അവർ നല്ല സുഹൃത്തുക്കൾ ആയിരുന്നു... അതിലും അപ്പുറം അവർ പരസ്പരം പ്രണയിച്ചിരുന്നു... ഒരുപാട്.. എന്നാൽ പ്രണയം തുറന്ന് പറഞ്ഞാൽ ഈ സൗഹൃദം കുടി നഷ്ടപെടുമോ എന്ന ഭയം... ഇരുവരും പ്രണയം ഉള്ളിൽ തന്നെ മറച്ചു വച്ചു.... 

അമ്മു എന്ന കാവ്യാ അവൾ +2വിദ്യാർത്ഥി ആണ്... ഇന്നായിരുന്നു അവസാന പരീക്ഷ... കാർത്തിക്ക് പഠനം കഴിഞ്ഞു ഇപ്പോൾ എറണാകുളത്തെ ഒരു കമ്പനിയിൽ ജോലി ചെയ്യുകയാണ്... അമ്മുവിന്റെ സ്കൂളിന്റെ അടുത്താണ് കാർത്തിക്കിന്റെ വീട്... കാർത്തിക് ജോലിക്ക് പോയതിന് ശേഷം അവർ തമ്മിലുള്ള കണ്ടുമുട്ടലുകൾ കുറഞ്ഞു എന്നാൽ മെസ്സേജുകളിലൂടെയും കോളുകളിലൂടെയും അവർ ഒരുപാട് അടുത്തിരുന്നു.... 

...കാർത്തികിന് ഒരു ചേച്ചി ഉണ്ടായിരുന്നു....വീണ അവർ നല്ല കൂട്ടായിരുന്നു.....കാർത്തികിന് ചേച്ചി എന്ന് പറഞ്ഞാൽ അവന്റെ ജീവനായിരുന്നു.... ചേച്ചി എന്നതിനേക്കാൾ ഉപരി അവന്റെ അമ്മയെ പോലെ ആയിരുന്നു... അവന്റെ ചേച്ചിയുടെ വിവാഹം ഉറപ്പിച്ചു അവളുടെ സമ്മതമില്ലാതെ..ഒരിക്കൽ ക്ലാസ്സിന് പോയ അവൾ പിന്നീട് തിരിച്ചു വന്നില്ല അന്വേഷിച്ചു പോയവർ അറിഞ്ഞത്  അവൾ സ്നേഹിച്ച ആളുടെ കൂടെ പോയി എന്ന് മാത്രമാണ്... അന്ന് അവൻ തീർത്തും ഒറ്റപെട്ടു... കൂട്ടിന് ഒരുപാട് പേർ ഉണ്ടായിട്ടും.. അന്ന് അവന്റെ അച്ഛനും അമ്മയും... നാട്ടുകാരുടെയും വീട്ടുകാരുടെയും മുമ്പിൽ നാണംകെട്ടു....... അന്ന് അവൻ തീരുമാനിച്ചു ഇനി... അവൻ കാരണം അവന്റെ അച്ഛനും അമ്മയും ദുഃഖിക്കരുത് എന്ന്.... അമ്മുവിനോടുള്ള ഇഷ്ടം തുറന്ന് പറയുന്നതിന് അവന്റ ഭയത്തിനു ഇതും ഒരു കാരണമായിരുന്നു.... കാർത്തിക്കിന്റെ അമ്മക്ക് അമ്മു എന്ന് വച്ചാൽ ജീവനായിരുന്നു... കാർത്തിക്കിന് അമ്മുവിനെ ഇഷ്ടമാണെന്ന് അവന്റെ അമ്മക് അറിയാമായിരുന്നു....അതും അവൻ പറയാതെ തന്നെ.... എന്നാൽ അവന്റെ അച്ഛനും അമ്മക്കും ഉണ്ടായ നാണക്കേടും അപമാനവും ഇനി.. അമ്മുവിന്റെ കാര്യത്തിൽ ഉണ്ടാകില്ല എന്ന് അവൻ അവന്റെ അമ്മക് വാക്ക് കൊടുത്തിരുന്നു.... 

വാട്സ്ആപ്പ് ചാറ്റ്.... 💓

hello.... 

ആ ഓ എത്തിയോ .. നിന്റെ എക്സാം എങനെ ഉണ്ടായിരുന്നു..? 

അതൊന്നും പ്രശ്നമില്ല... 

ജയിക്കുമോ.. അതോ പൊട്ടുമോ... 

അയ്യടാ... തോല്കണമെങ്കിൽ അമ്മു രണ്ടാമത് ജനിക്കണം....

അതിനൊക്കെ ഒരുപാട് കാലതാമസമല്ലേ....

ഓ.. ആണോ... അല്ല ഇപ്പോ എവിടെയാ 

ഞാൻ എന്റെ വീട്ടിൽ.. 

എപ്പോ എത്തി .. എന്നോട് പറഞ്ഞില്ലല്ലോ 

ഇപ്പോ അറിഞ്ഞില്ലേ.. അത് മതി 

മ്മ് ആയിക്കോട്ടെ.... 

ഡി .. 

എന്താ.. 

ഓ ദേഷ്യത്തിലാണോ .. 

അല്ല പറ... 

നാളെ അമ്പലത്തിലേക്ക് വരുമോ.. 

ഇല്ല... 

അതെന്താ... 

ഞാൻ എനിക്ക് ഇഷ്ടം ഉണ്ടെങ്കിലേ പൊകൂ....

ഓഹ് വാശിയാണോ... 

അതെ  . 

ഡി..മര്യാദക് വന്നോണം.. ഇല്ലേൽ ഞാൻ നിന്റെ വീട്ടിലോട്ട് വരും    എന്നെ അറിയാലോ... 

ഓഹ് വേണ്ട... ഞാൻ വന്നോളാം... ഞാൻ പോവാ അമ്മ വിളിക്കുന്നുണ്ട്.. 

ഇപ്പോഴല്ലെടി വന്നത്... അപ്പോഴേക്കും പോവണോ.. 

ഞാൻ രാത്രി വരാം... ഇപ്പോ പോവട്ടെ.. 

ആ ശരി... 

mm.. by 

കുറെ കാലത്തിനു ശേഷം കാണുവല്ലേ.... ആ ചുവന്ന ദാവണി എടുക്കാമല്ലേ.. ആ അത് മതി... നീലാകാശ ചെരുവിൽ....(അമ്മു നാളെത്തെ കണ്ടുമുട്ടൽ ആലോചിച്ചു അമ്മയുടെ അടുത്തേക് ചെന്നു.. )

ഡി താഴെ നോക്കി നടക്ക്‌... എന്നെങ്കിലും നീ തലേംകുതി വീഴും നോക്കിക്കോ.... അമ്മ പറഞ്ഞു 

ഓ ആയിക്കോട്ടെ.... അല്ല എന്തിനാ വിളിച്ചേ... 

ആ അനുമോള് പുറത്ത് നില്പ്പുണ്ട് 

അവളോ... 

ഡി... കാവ്യയെ.... എന്നും വിളിച്ചു അനു അകത്തേക്ക് വന്നു (അനു എന്ന അനാമിക... അവൾ അമ്മുവിന്റെ അയൽവാസി ആണ്.... അവൾ കാർത്തിക്കിന്റെ ഒരു ഡിസ്റ്റന്റ് കസിനും ആണ്.... അനുവിന് കാർത്തികിനോട് പ്രണയം ആയിരുന്നു എന്നാൽ അതിനെ കുറിച്ച് അമ്മുവിനും കാർത്തിക്കിനും അറിയില്ലായിരുന്നു... കാർത്തികിനോടുള്ള തന്റെ പ്രണയം തുറന്ന് പറയാൻ ഉള്ള അവസരത്തിന് കാത്തിരിക്കുകയാണ് അനു)

ആ നീയോ വാടി 

ഡി.. അത് പിന്നെ... 

അമ്മേ അനുവിന് ഒരു ചായ കൊടുക്ക്... 

വേണ്ട ആന്റി ഞാൻ ഇപ്പോ കുടിച്ചുള്ളു... ഡി.. നാളെ എന്റെ കൂടെ അമ്പലത്തിലേക്ക് വരുമോ.. അത് ചോദിക്കാനാ ഞാൻ വന്നത്.. 

നാളെയോ... 

ആ.. 

ആ ഞാൻ വരാം ... നീ വിളിക്ക്... 

ഉറപ്പല്ലേ.... 

ആടി.. ഞാൻ വരാം 

മ്മ്... എന്നാൽ ഞാൻ ഇറങ്ങുവാ... 
അച്ഛൻ വന്നിട്ടുണ്ടാകും... 

ആ ശരി... നാളെ കാണാം.. 

പിറ്റേ ദിവസം.....💓

അമ്മുവിനെ കാത്ത്... കാർത്തിക്കും സുഹൃത്ത് അഭിയും ആൽത്തറയിൽ കാത്തിരുപ്പുണ്ടായിരുന്നു... 

ആന്റി അമ്മു... എവിടെ... 

ആ അനു .. അവൾ മോളിലുണ്ട്.. ഞാൻ വിളികാം.... 

അമ്മു... അമ്മു.. 

ആ അമ്മേ... 

ദേ... അനു വിളിക്കുന്നു... 

ആ.... നീ വന്നോ... 

ആ.. ഡി . പോകാം... 

മ്മ്.. അമ്മേ ഞാൻ അമ്പലത്തിൽ പോവാ .. അച്ഛനോടും ഏട്ടനോടും പറഞ്ഞേക്ക്.. അനു . ഡി.. ഇത് ഏതാ കലാരൂപം.. കണ്ടിട്ട് അങ്ങ് മനസിലാകുന്നില്ല ... 

അതെന്താടി... അത്രക്ക് ബോർ ആണോ.. 

ഏയ്‌.. ആകെക്കൂടി അലങ്കോലമായിട്ടുണ്ട്... നിനക്ക് വല്ല ധാവണിയും ഇട്ടാൽ പോരായിരുന്നോ..?.. ഇത് ആകെക്കൂടി tight അല്ലെ ... മുഖം മുഴുവൻ ഫുൾ ഫൗണ്ടേഷനിൽ കുളിച്ചിട്ടുണ്ട് ഒറ്റ നോട്ടത്തിൽ മനസിലാകും.... ഒരു മഴ പെയ്താൽ ഒക്കെ പോകും....  

അത്രക് ബോർ ആണോ... എന്നാൽ ഞാൻ തിരിച്ചു പോവാ.... 

ഏയ്‌ ഞാൻ ചുമ്മാ പറഞ്ഞതല്ലേ  . നീ ലുക്ക് അല്ലെ... 
അവർ ഓരോന്ന് പറഞ്ഞു അമ്പലത്തിന്റെ അവിടെ എത്തിയത് അറിഞ്ഞില്ല .. കാർത്തിക്കിനെ കണ്ടതും അനുവിന് ആകെ . സന്തോഷമായി.. കാരണം ഇത് അവൾ ഒട്ടും പ്രതീക്ഷിച്ചില്ല ... 

ഹായ് കാർത്തിക്കെട്ടാ.... അനു പറഞ്ഞു... 

അനു.. ഇത് എന്താടി...ഇതിലും ഭേദം നീ യൂണിഫോം ഇടുന്നതായിരുന്നു.... ഇപ്പോ കണ്ടാൽ ഒരു കുട്ടിയാനയെ പോലുണ്ട്... പൂരത്തിന് നിർത്താം..അല്ലെ . കണ്ണാ... 

എന്നാൽ രണ്ട്.. പേർ.. ഈ ലോകത്ത് തന്നെ ഇല്ലായിരുന്നു... അവർ ഒന്നും മിണ്ടുന്നില്ല എങ്കിലും . അവർ കണ്ണുകൾ കൊണ്ട് ഒത്തിരി സംസാരിക്കുന്നുണ്ട്..... 
അഭി തട്ടി വിളിച്ചപ്പോഴാണ്.. കാർത്തിക്....ഉണർന്നത്... 

ഡാ... 

ആ ശരിയാ...

 നീ കാവ്യയേനെ കണ്ടോ.. നിന്നെ പോലെ മുഖത്തു ഒന്നും ചെയ്യാതെ തന്നെ എന്ത് ലുക്ക് ആണ് കാണാൻ.

ഡി... അമ്മു നീ വരുന്നുണ്ടോ   ഈ ചളി കേട്ടു നില്കാതെ.... 
അനു അമ്മുവിനെ വലിച്ചു കൊണ്ട്.. അമ്പലത്തിലേക്ക് പോയി... എന്നാൽ പോകുന്ന പോക്കിൽ ഒക്കെയും അവൾ കണ്ണനെ നോക്കുന്നുണ്ടായിരുന്നു കണ്ണന്റെ അവസ്ഥയും മറിച്ചു ആയിരുന്നില്ല... 

ഡാ.. കണ്ണാ ഒരു മയത്തിലൊക്കെ നോക്ക്   

ആരു.. നോക്കി... എപ്പോ നോക്കി.. 

ഡാ... കണ്ണാ.. ഉരുളണ്ട  എനിക്ക് മനസിലായി.. നിനക്ക് അവളെ ഇഷ്ടമാണെന്ന്... 

മനസിലായില്ലേ.... 

പിന്നെ... വീടിനടുത്തു അമ്പലമുണ്ടായിട്ടും.. നീ ഓരോ മാസം . ഇത്പോലെ വന്നു ദർശനം നടത്തുന്നുണ്ടെങ്കിൽ.... ദാ ആ പോയാ.. ദേവിയോട് എത്ര ആരാധന ഉണ്ടെന്ന് .. മനസിലാക്കാൻ വലിയ പഠിപ്പും വിവരവും ഒന്നും വേണ്ട... മോനെ ... എനിക്ക് ഉറപ്പുണ്ട്.. അവൾക് നിന്നെ ഇഷ്ടാണെന്നു ... 

അത് നിനക്ക് എങനെ അറിയാം.. 

ഉണ്ണിയെ കണ്ടാൽ അറിയാം ഊരിലെ പഞ്ഞം.. 

ഓ... ശരിയാ..നീ പറഞ്ഞത്.. അവൾക്ക് എന്നെയും എനിക്ക് അവളെയും ഒരുപാട് ഇഷ്ട്ടാണ്.... 

പിന്നെ പറഞ്ഞൂടെ നിനക്ക് അവളോട്... എന്തിനാ ഇത്ര താമസം? 

എനിക്ക് അവളെ ഇഷ്ടാണ് എന്ന് ...അവളോടല്ല... അവളുടെ.. വീട്ടിൽ പോയി . അവളുടെ.. അച്ഛനോട്... എനിക്ക് അച്ഛന്റെ മോളെ ഇഷ്ടാണ്... എനിക്ക് കെട്ടിച് തരണം എന്ന് . അതും ഒറ്റക്കല്ല... എന്റെ അച്ഛനും അമ്മയെയും കുട്ടി.. പോയി തന്നെ ചോദിക്കണം... 

ഓഹ് അത്രക്ക് ഒക്കെ ആയോ... 

ആടാ വെറും ഒരു പ്രണയമല്ലെടാ.. എന്റെ ജീവനാണ്.. എന്റെ.. അമ്മു .. 

നീയാടാ.. യഥാർത്ഥ കാമുകൻ.... 

മ്മ്

ദേവി .... എനിക്ക് തന്നെ കണ്ണേട്ടനെ തരണേ .. എനിക്ക് കണ്ണേട്ടനോടുള്ള   സ്നേഹം സത്യമാക്കി... തരണേ ... ആഗ്രഹങ്ങൾ... സാധിച്ചു തരണേ . ദുഃഖങ്ങൾ... അകറ്റേണമേ.... അമ്മു കണ്ണടച്ചു നിന്ന് പ്രാർഥിച്ചു.... രണ്ടു തുള്ളി കാണുനീർ... കവിളിലൂടെ... ഒലിച്ചിറങ്ങി.. വന്നു 

അമ്മു.... പോകാം .. അനു അവളെ തട്ടി വിളിച്ചു ... 

ആ പോകാം..  അവർ.. ഒന്നുകൂടി.. പ്രാർഥിച്ചു... പുറത്തേക്ക് ഇറങ്ങി 
അവരെ കാത്ത്... കണ്ണനും അഭിയും ഉണ്ടായിരുന്നു... 

അല്ല ഇവര് പോയില്ലേ.... അനു പിറുപിറുത്തു. 
അത് കേട്ടതും അമ്മു ആൽമരത്തിന്റെ അവിടേക്ക് നോക്കി... ശരിയാണ്.. പോയിട്ടില്ല.... 

അല്ല നിങ്ങൾ ഉള്ളിലേക്ക്.. കേറിയില്ലേ.. അമ്മു അഭിയോട് ചോദിച്ചു ചോദ്യം അഭിയോട് ആയിരുന്നു എങ്കിലും... ഉത്തരം അവൾ ആഗ്രഹിച്ചിരുന്നത്... കണ്ണനിൽ നിന്നും ആയിരുന്നു..... 

ഏയ്‌....ദേവിയിൽ നിന്ന് ദർശനം കിട്ടി.. വന്ന കാര്യം സാധിച്ചു... ഇനി ഇപ്പോൾ.. അമ്പലത്തിലേക്കെന്തിനാ .. 

അല്ല എന്ത് കാര്യം സാധിച്ചുന്ന ഉദ്ദേശിച്ചത്.... അനു പെട്ടന് സംശയത്തോടെ ചോദിച്ചു.. 

അത്... ദേവിയെക്കാണാൻ.. വന്നതല്ലേ... അമ്പലത്തിൽ കേറി ... ദർശനം കിട്ടിയതാ.. അതാണ് അവൻ ഉദേശിച്ചത്... അല്ലെ അഭി.... 
കണ്ണൻ പെട്ടന്ന് ഉത്തരം പറഞ്ഞു. 

ആ അതെ.... 

എന്നാൽ ഞങൾ പോകോട്ടെ ...വീട്ടിൽ തിരക്കും... അമ്മു വളരെ സൗമ്യതയോടെ പറഞ്ഞു... 

അല്ല അമ്മു.. ഇത്ര പെട്ടന്ന് പോണോ ... നമുക്കിങ്ങനെ കാറ്റൊക്കെ കൊണ്ട് കഥയൊക്കെ പറഞ്ഞു ഇരിക്കാം എന്താ   
അഭി ഒരു കളി പോലെ പറഞ്ഞു.. 

അതിന് ദേ ഇവൾ നില്കും.. എനിക്ക് വീട്ടിൽ പോണം... അമ്മു മറുപടി നൽകി... 

അയ്യേ അനുവോ... ഇവൾ നിന്നിട്ട് എന്തിനാ..... അഭി അനുവിനെ ചൊടിപ്പിച്ചു   ..... 

ഡി . വേഗം വാ.... എനിക്ക് വീട്ടിൽ പോണം.... അനു പറഞ്ഞു .. 

നീ പൊക്കോ.. അവൾ വരുന്നില്ല ...
 അഭി അവളെ പിടിച്ചു നിർത്തി... 

ഞാനാണ് ഇവളെ കൊണ്ട് വന്നത് ഞാൻ തന്നെ കൊണ്ട് പോയി കോളം കേട്ടോ .. എന്നും പറഞ്ഞു . അനു അമ്മുവിനെ കൊണ്ട് പോയി.... 

അമ്മു തിരിഞ്ഞു നോക്കുമ്പോൾ..കണ്ണൻ.... അവളോട് ആക്ഷനിലൂടെ പറയുന്നുണ്ടായിരുന്നു.. 

ദാവണി അടിപൊളി ആയിട്ടുണ്ട്..... വീട്ടിൽ എത്തിയാൽ.. ഒരു ഫോട്ടോ തരണം..... 
അവൾ അതെ രീതിയിൽ മറുപടി നൽകി ..... 

തുറന്ന് പറയാത്ത പ്രണയവുമായി...സൗഹൃദത്തിന്റെ മുഖമൂടി അണിഞ്ഞു.. കണ്ണനും അമ്മുവും സ്നേഹിച്ചുകൊണ്ടിരുന്നു. 
അങ്ങനെ....ഒരുപാട് ദിവസങ്ങൾ കഴിഞ്ഞു... പോയി... 

അനു അവളുടെ പ്രണയം... കാർത്തികിനോട് പറയാൻ തീരുമാനിച്ചു.... അതിനായി.. അവൾ കാർത്തികിനെ വിളിച്ചു ... 

ഹലോ കാർത്തികെട്ടാ... അനുവാണ് 

അനു..? 

അനാമിക മനസ്സിലായോ.. 

ആ പറയു.. അനാമിക.... എന്താ കാര്യം 

എനിക്ക് കാർത്തികേട്ടനോട് ഒരു കാര്യം പറയാൻ ഉണ്ടായിരുന്നു.. 

ആ പറഞ്ഞോ.... 

ഇപ്പോഴല്ല.. ഏട്ടൻ നാട്ടിൽ ഉണ്ടോ.. 

ഇല്ല അനാമിക.. ഞാൻ നാളെ വരും . 

ആ നാളെ.. ഈവെനിംഗ് പാർക്കിലേക്ക് വരുമോ... ഞാൻ അവിടെ... ഉണ്ടാകും... 

ആ ശരി.... ഞാൻ വരാം.. ഞാനിപ്പോ കുറച്ച് ബിസി ആണ് നമുക്ക്.. നാളെ കാണാം...
എന്നും പറഞ്ഞു കാർത്തിക് കാൾ കട്ട്‌ ആക്കി 
ഈ പെണ്ണിന് എന്താവും എന്നോട് പറയാൻ ഉണ്ടാവുക.. ആ.. എന്തെങ്കിലും.. ആവട്ടെ... എന്ന് പറഞ്ഞ് അവൻ... അവന്റെ ജോലിയിൽ മുഴുകി... 

നാളെ എന്തായാലും.. പറയണം... കാർത്തികേട്ടന് എന്നെ ഇഷ്ടവില്ലേ... ആ ഇഷ്ട്ടാണ്   അല്ലെങ്കിൽ.. സർപ്രൈസ്‌ ആയിട്ട് അന്ന് അമ്പലത്തിലേക്ക്.. വരില്ലല്ലോ.... അനു നാളെതേ.. അവരുടെ.. കൂടി കാഴ്ച... ഓർത്തു ഇരുന്നു.... 

പാർക്കിൽ.... 💓

ഈ പെണ്ണ് ഇതെവിടെ പോയി കിടക്കാണ് ... 
ഓ വരുന്നുണ്ട് ഇവൾക്കിത് കുറച്ച് നേരത്തെ.. വന്നൂടെ.. മനുഷ്യനെ.. വെറുപ്പിക്കാൻ... അല്ല അമ്മുവില്ലല്ലോ.... ഒറ്റക്കാണോ.. ശേ.. വരണ്ടായിരുന്നു... (കണ്ണൻ ആലോചിച്ചു )

സോറി കാർത്തികെട്ടാ.. ലേറ്റ് ആയോ.. കുറേ നേരമായോ....വന്നിട്ട്... 

ആ കുറച്ച്.... അല്ല എന്താ പറയാനുണ്ടെന്ന് പറഞ്ഞത്... 

അത് പിന്നെ.... 

താൻ പറയടോ.... 

എനിക്ക് കാർത്തികേട്ടനെ ഇഷ്ട്ടാണ് .. really i love.. uu... 

അവന്റെ മറുപടിയായി അവൾക്ക് കിട്ടിയത് മുഖമടിച്ചുള്ള ഒരു അടിയായിരുന്നു..... 

മിണ്ടരുത് നീ നിനക്ക് എന്നെ ഇഷ്ടമാണെന്നോ..വീട്ടിൽ കുറച്ച് പണം ഉണ്ടെന്ന് കരുതി.. അതിന്റെ അഹങ്കാരം വേണ്ട.. നിന്നെ ഞാൻ എന്റെ സ്വന്തം കൂടപ്പിറപ്പായിട്ടാണ് കണ്ടത്... എനിക്ക് നിന്നെ പ്രേമിക്കാൻ കഴിയില്ല .. കാരണം ഞാൻ സ്നേഹിക്കുന്നത് . അമ്മുവിനെ ആണ് നിന്റെ കൂട്ടികാരി. എനിക്കെന്റെ ജീവനാണ് അവൾ..ഈ കാർത്തിക്കിന്റെ ജീവിതത്തിൽ ഒരു പെണ്ണുണ്ടെങ്കിൽ അത് അവൾ മാത്രമായിരിക്കും... നീ വെറുതെ എന്റെ പിന്നാലെ നടക്കണ്ട.... 
എന്നും പറഞ്ഞു അവൻ അവിടെ നിന്നും പോയി... 
 എന്നാൽ കിട്ടിയ അടിയെക്കാൾ അവൾക്ക് വേദന തോന്നിയത്...അവന്റെ വാക്കുകൾ... ആയിരുന്നു....അവിടെ നിന്നും തിരിച്ചു വീട്ടിലേക് പോകുമ്പോൾ അവൾ ചിലത് തീരുമാനിച്ചിരുന്നു... 

അനു വീട്ടിലെത്തി... എന്നാൽ അവളുടെ മനസ്സിൽ മുഴുവൻ.. അവൻ പറഞ്ഞ വാക്കുകൾ ആയിരുന്നു... അത് അവളെ കൂടുതൽ വേദനിപ്പിച്ചു... 
അവൾ.... ബാത്‌റൂമിൽ കയറി... ഞരമ്പ് മുറിക്കാൻ ശ്രമിച്ചു.... 

അനു മോളെ.. താഴേക്കു വാ....ഇതാ നിന്നെ ഏട്ടൻ വിളിക്കുന്നു... അനു... മോളെ.... അനുവിനെ അന്വേഷിച്ചു അമ്മ റൂമിലേക്ക് ചെന്ന്... റൂം മുഴുവൻ അലങ്കോലമായി.. കിടക്കുക ആയിരുന്നു....അത് കണ്ടു അവളുടെ അമ്മക് പേടി ആയി.... ബാത്‌റൂമിൽ നിന്ന് പൈപ്പിൽ നിന്നും വീഴുന്ന ശബ്ദം കേട്ടു... 
മനു.. മോനെ ഓടി വാ... നമ്മടെ അനു.... അത് കേട്ടതും... അനുവിന്റെ ഏട്ടനും... അച്ഛനും.. റൂമിലേക്കു ചെന്നു.. ബാത്രൂം ചവിട്ട് തുറന്ന് അവർ അകത്തു കയറിയപ്പോൾ...രക്തത്തിൽ കുളിച് കിടക്കുന്ന.... അനുവിനെ ആണവർ കണ്ടത്.... അവരുടെ കരച്ചിൽ കേട്ടു..അവിടേക്ക് ചെന്ന.. അമ്മുവിനും അമ്മക്കും.. ഏട്ടനും. അത് വിശ്വസിക്കാനായില്ല... മനുവും... അമ്മുവിന്റെ ഏട്ടനും എല്ലവരും കൂടി അവളെ ഹോസ്പിറ്റലിൽ എത്തിച്ചു... 

ഹോസ്പിറ്റലിൽ... 💓

ഡോക്ടർ.... അനുവിന് എങനെ ഉണ്ട്.... ഞാൻ അവളുടെ ഏട്ടനാണ്... 

കൃത്യ സമയത്ത് എത്തിച്ചത് കൊണ്ട് വലിയ പ്രോബ്ലം ഒന്നുമില്ല.... ഏതോ ഒരു കാർത്തിക്   പിന്നെ അമ്മു അവരെ ഒക്കെ വിളിച്ചു  .... 

അത് കേട്ടതും .. എല്ലാവരുടെയും നോട്ടം അമ്മുവിലേക്കായി....

അമ്മു അകത്തേക്കു ചെന്നു..അവളുടെ കൈ പിടിച്ചു.... 

അനു .. വാക്കുകൾ പൂര്ണമായില്ല.. കാരണം അവൾക്ക് സങ്കടം സഹിക്കാൻ കഴിഞ്ഞില്ല....

നിനക്ക് ഇപ്പോൾ സങ്കടം കാണും... രണ്ടു പേർക്കും.... ഞാൻ ചത്താൽ സൗകര്യം ആയല്ലോ.. 

എന്താ അനു....ഇങ്ങനെ ഒക്കെ.... 

മിണ്ടരുത് നീ നിനക്കും എല്ലാം അറിയാം നിനക്ക് ആ കാർത്തികിനെ ഇഷ്ടമല്ലേ... എന്നാൽ കേട്ടോ . അവന് നിന്നെ ഇഷ്ട്ടാണ്... നീ എന്ന് വച്ചാൽ ജീവനാണ്.....നിന്നെ അല്ലാതെ വേറെ ആരെയും സ്നേഹിക്കാൻ കഴിയില്ലെന്ന്...ഞാൻ ഒരു മണ്ടി... എല്ലാം വിശ്വസിച്ച.. ഞാനാണ് മണ്ടി..

കേട്ടത് സത്യമോ... മിഥ്യയോ..... മനസ്സറിഞ്ഞു... സന്തോഷിക്കേണ്ട നിമിഷം.... പാടില്ല.... എന്റെ അനുവാണ് അവളുടെ വിഷമം.. അവൾക്ക് വേണ്ടി മറക്കണം... എന്റെ അനുവിന് വേണ്ടി... അവൾ.. സ്വയം ചിന്തിച്ചു.. 

എന്താടി നീ ചിന്തിക്കുന്നേ... ഓ സന്തോഷമായിരിക്കും.. അല്ലെ.. കോളടിച്ചല്ലോ.... 

അനു മിണ്ടാതിരുന്നോ.... എടി.. നിന്നെ വെറുതെ പൊട്ടിയാക്കാൻ അവൻ വെറുതെ പറഞ്ഞതാവും... അല്ലാതെ എന്നെ ഒക്കെ ഇഷ്ടപ്പെടുമോ... ഇനി എന്റെ കാര്യം   ഞാനും കാർത്തികേട്ടനും വെറും ഫ്രണ്ട്‌സ് മാത്രമാണ്..... എനിക്ക് ഇനി ആരോടും പ്രണയം തോന്നിയാലും നിന്റെ കാർത്തികേട്ടനോട് തോന്നില്ല അത് പോരെ...പൊട്ടിക്കളി... ഇതിനാണോ നീ ചവാൻ നോക്കിയത്.. ദുഷ്ടേ... (എത്ര സരളമായിട്ടാണ് ഞാൻ ഇവളോട് കള്ളം പറയുന്നത് അമ്മു ഓർത്തു )

ആണോ.ഡി.. സത്യം.. 

എന്റെ അനുവണെ സത്യം.... 

ശേ.. വെറുതെ തെറ്റിദ്ധരിച്ചു... ഞാൻ എങ്ങാനും മരിച്ചിരുനെകിലോ... 

കൊന്നു കളയും ഞാൻ... മിണ്ടാതെ അടങ്ങി കിടക്കടി.. ജന്തു...  

പോടീ.... സോറി ഡി.. ഞാൻ എന്തൊക്കെയോ പറഞ്ഞു.... 

സാരില്ലെടി നീ എന്റെ ഫ്രണ്ട് അല്ലെ... നിന്നെ കഴിഞ്ഞിട്ടേ എനിക്ക് വേറെ ആരുമുള്ളു.... മ്മ്.. ഇനി എന്റെ കുട്ടി കിടന്ന് ഉറങ്ങിക്കോ.... 

അമ്മു പുറത്തേക്കിറങ്ങി അവൾക്ക് ആരെയും ഫേസ് ചെയ്യാൻ കഴിയുന്നില്ല... കണ്ണൻ അവിടെ ഉണ്ടായിരുന്നു... അവൾ നോക്കിയത് പോലുമില്ല...
   അനുവും അമ്മയും തിരിച്ചു വീട്ടിലെത്തി... അവൾ കതകടച്ചു പോയി കിടന്നു കുറെ കരഞ്ഞു.... അനു അവൾ വെറും പാവമാണ്... അവൾക്ക് വേണ്ടി അവളുടെ സന്തോഷത്തിന് വേണ്ടി ഒക്കെ മറക്കണം കണ്ണേട്ടനെ പോലും... ഓർക്കരുത് ഒരിക്കലും .... ഇനി വേണ്ട സംസാരം.. എല്ലാം ബ്ലോക്ക്‌ ആകണം.. അമ്മു അവളുടെ ഫോൺ എടുത്തു.... കാർത്തിക്കിന്റെ ഫോട്ടോ 
എടുത്ത് നോക്കി ഒത്തിരി കരഞ്ഞു അവൾ ഓരോ ഫോട്ടോയും ഡിലീറ്റ് ആക്കി.....വാട്സാപ്പിലും ഫേസ്ബുക്കിലും എല്ലാത്തിലും ബ്ലോക്ക്‌ ആക്കി.....ഇനി ഒരു സുഹൃത്ത് ബന്ധം പോലും വേണ്ട കാരണം എന്റെ അനുവിന് വേണ്ടി എല്ലാം ഉപേക്ഷിക്കണം....
..അമ്മു പരമാവധി.... മുറിക്കുള്ളിൽ തന്നെ ഒതുങ്ങി....രണ്ട് മൂന്ന് ദിവസത്തിന് ശേഷം അനുവിനെ വീട്ടിലേക് കൊണ്ടുവന്നു .. അമ്മു വളരെ മനോഹരമായി... അനുവിന് മുമ്പിൽ അഭിനയിച്ചു......അനുവിനെ കാണാനായി.... കാർത്തിക്ക്  അനുവിന്റെ വീട്ടിലേക്ക് ചെല്ലുബോൾ അവൻ ആഗ്രഹിച്ചത്... അമ്മുവിനെ  ഒരു നോക്ക് കാണാനായിരുന്നു .. എന്തിനാണ് അവനെ ഇത്ര അവഗണിക്കുന്നത് എന്നവന് അറിയണമായിരുന്നു ഇതെല്ലാം... അനുവിന്റെ ഏട്ടനിൽ ഒരു തരം സംശയം ഉണ്ടാക്കി..... 
പ്രശ്നം വളരെ വലുതാണെന്ന് മനുവിന് മനസിലായി.. അവൻ ഒരിക്കൽ കാർത്തിക്കുമായി കണ്ടുമുട്ടി.... കാർത്തിക്ക്... എല്ലാ കാര്യവും അവനോട് പറഞ്ഞു.. അമ്മുവിനെ സ്നേഹിച്ചത്... അനുവിനെ കണ്ടത്...എല്ലാം പറഞ്ഞു.... 
 കണ്ണാ... എന്റെ അനിയത്തി ഒരു വാശിക്കാരി ആണ് പക്ഷെ  . ഇത്തരം വാശി അത് നടക്കില്ല.... ഇത് ഞാനാണ് പറയുന്നത്    

മനു എനിക്ക് ഒരു സഹായം കൂടി ചെയ്ത് തരണം... എനിക്ക് ഒന്ന് അമ്മുവിനോട് സംസാരിക്കണം    ഇതിന് ശേഷം... അവൾ എന്നോട് സംസാരിച്ചിട്ടില്ല.. അവളുടെ അവഗണന എനിക്ക് സഹിക്കാവുന്നതിലും അപ്പുറത്താണ്... 

കണ്ണാ താൻ ഇങ്ങനെ.... ഇമോഷണൽ ആവണ്ട.. നിനക്ക് അവളോട് സംസാരിക്കണം അത്ര അല്ലെ ഉള്ളു. .. അത് ഞാൻ ശരിയാക്കാം.... എനിക്ക് തന്നോട് വേറെ ഒരു കാര്യം കൂടി പറയാനുണ്ട് ....

എന്താ മനു.... എന്താ കാര്യം. 

അത്... പിന്നെ.. 

എന്താ പറ... 


അത് നാളെ.... അവൾ കോഴിക്കോട് പോവും അവിടെ അവളുടെ ചേച്ചീടെ വീട്ടിൽ നിന്ന് പഠിച്ചാൽ മതി . എന്നാണ് അവൾ തീരുമാനിച്ചിട്ടുള്ളത്.... അത് അവളുടെ മാത്രം തീരുമാനമാണ്.... ആർക്കും അതിനോട് യോജിപ്പില്ല.. അവളുടെ മാത്രം തീരുമാനം... 

മ്മ്... എന്നെ മറക്കാനാവും... അവളുടെ കൂട്ടുകാരിയോടുള്ള ആത്മാർത്ഥത...കാരണം.. പൊക്കോട്ടെ..പക്ഷെ എനിക്ക് കാണണം നാളെ തന്നെ.... 

മ്മ് നാളെ നീ അവളെ കണ്ടിരിക്കും.... ഇത് ഈ മനുവിന്റെ വാക്കാണ്.. നീ ചെല്ല് . ഞാൻ വൈകുന്നേരം വിളികാം.. 

മ്മ്   ഞാൻ പോവാ.. നീ വിളിക്ക്.... 

കാർത്തിക് അവിടെ നിന്നും വീട്ടിലേക്ക് പോയി.. വീട്ടിൽ പോയിട്ടും അവന് ഒരു സമാധാനം കിട്ടുന്നില്ല.... 

കണ്ണന് കൊടുത്ത വാക്ക് പാലിക്കാനായി....മനു അമ്മുവിന്റെ വീട്ടിലേക്ക് ചെന്നു.. 

അമ്മേ... 

ആ മനുവോ..ആ ഇരിക്ക് 

ഇല്ല അമ്മേ  . അമ്മു എവിടെ.. 

അവൾ മുറിയിലുണ്ട്.. എന്തെ... 

ഏയ്‌ ഒന്നുമില്ല.... ഞാൻ നാളെ ലൈബ്രറിയിൽ പോകുന്നുണ്ട് അവളുണ്ടെന് പറഞ്ഞിരുന്നു.. അതൊന്ന് ചോദിക്കാൻ.... 

ആ ചെല്ല് 

മനു അമ്മുവിന്റെ മുറിയിലേക്ക് ചെന്നു അവൾ ബാൽക്കണിയിൽ ഫോണിൽ ആരോടോ സംസാരിക്കുക ആയിരുന്നു.. അവൻ പതിയെ അവളുടെ റൂമിൽ കയറി.... അവളുടെ ഡയറി എടുത്തു നോക്കി.. അതിലെ.. ഓരോ പേജുകളിലും .. കണ്ണനോടുള്ള പ്രണയം നിറഞ്ഞിരുന്നു .... അവൾ വരച്ചു ചേർത്ത അവന്റെ ചിത്രങ്ങളും... അവൻ ആ ഡയറി എടുത്ത്.... പതിയെ പുറത്തിറങ്ങി ... ബാൽക്കണിയിൽ പോയി... 

അമ്മു ..... അവൻ പതിയെ വിളിച്ചു.. 

ആ മനുവേട്ടാ  .. എന്താ ഇവിടെ  . 

താൻ നാളെ എപ്പോഴാ പോണത്...? 

ഞാൻ..ഒരു.. 11:30ക്ക്‌ ട്രെയിൻ ഉണ്ട്... 

മ്മ്.. തനിക്ക് ലൈബ്രറിയിൽ..പോണം എന്ന് പറഞ്ഞില്ലേ.. പിന്നെ തന്നെ മാഷിന് കാണണം എന്ന് പറഞ്ഞിട്ടുണ്ട്.. ?.. ഞാൻ നാളെ പോകുന്നുണ്ട്.. താൻ വരുന്നോ 


ആ ഞാൻ വരാം.... നാളെ ഇറങ്ങുമ്പോൾ മനുവേട്ടൻ വിളിക്കു... 

ആ ശരി by ... 

അവൻ പോകുമ്പോൾ ആ ഡയറി കൂടി എടുത്തിരുന്നു.... അമ്മു മുറിയിൽ വന്നു.... നാളേക്കുള്ള ഒരുക്കങ്ങൾ തുടങ്ങി.... 

പിറ്റേ ദിവസം....💓

മനുവേട്ടാ... പോകാം... 

ആ താൻ വന്നോ.... 

അമ്മേ ഞാൻ പോവാ.. 

ബൈക്കിൽ ഇരിക്കുന്നതൊക്കെ കൊള്ളാം.. വഴുതി വീഴ്ത്തരുത്... അതും ഈ കോലത്തിൽ.. 

ഏയ്യ് ഇല്ല.. ചേട്ടൻ പൊക്കോ.... 

ബൈക്ക് അമ്പലത്തിന്റെ അവിടെ എത്തിയപ്പോൾ ഒന്ന് നിർത്തി.... 

അമ്മു ഇറങ്ങു...

എന്താ മനുവേട്ടാ... 

താൻ ഇന്ന് പോവല്ലേ അമ്പലത്തിൽ കേറി ഒന്ന് പ്രാർത്ഥിച്ചോ... ഇനി പറ്റീലെങ്കിലോ.... 

മ്മ്... പ്രാർത്ഥനകളൊക്കെ നിർത്തിയതാ.. എന്നാലും പോയേക്കാം... 
അമ്മു അമ്പലത്തിലേക്ക് പോകുന്നതും നോക്കി മനു നിന്നു... 
പെട്ടന്ന് ഒരു ബുള്ളെറ്റ് വന്നു അവന്റെ അടുത് നിർത്തി.... 

നീ വണ്ടി ഒതുക്ക്.. അവൾ അമ്പലത്തിൽ കേറിയതാ.... 

ദേവി... എല്ലാം മറക്കാൻ കഴിയണേ... അനുവിന് അവൾ ആഗ്രഹിച്ച പോലെ ഒരു ജീവിതം നൽകണേ . ദേവി....കണ്ണേട്ടനെ എനിക്ക് മറക്കാൻ കഴിയണേ.... പ്രാർത്ഥിച്ചു    
പുറത്തിറങ്ങിയപ്പോൾ.... അവൾക്ക് വല്ലാത്ത ആശ്വസം തോന്നി...എന്നാൽ കണ്ണേട്ടനെ കണ്ടപ്പോൾ.. അവളുടെ ഉള്ള ധൈര്യം കൂടി... പോയി ...

തുടരും...... 💓

Share this story