അമ്മു... 💓: ഭാഗം 2

രചന: പാലക്കാട്ടുകാരി


  എന്നാൽ കണ്ണേട്ടനെ കണ്ടപ്പോൾ 
അവളുടെ ഉള്ള ധൈര്യം കൂടി പോയി.... 

ദേവി കാത്തോണേ എന്തും കാണാനും കേൾക്കാനും ഉള്ള ശക്തി തരണേ എന്നും പ്രാർഥിച്ചു അവൾ നടന്നു.... കണ്ണന്റെ അടുത്തേക്ക് അടുക്കും തോറും  അവൾക്ക് പേടി തോന്നി.... എന്നാൽ മനസ്സ് നിറയെ അനുവിന്റെ മുഖം നിറഞ്ഞു..... കരയരുത് പിടിച്ചു നിൽക്കണം..... അവൾ സ്വയം മന്ത്രിച്ചു 

കണ്ണന്റെ അടുത്ത് എത്തി എന്നാൽ മുഖമുയർത്തി അവൾ നോക്കിയില്ല 

'മനുവേട്ടാ  വേഗം പോകാം വരൂ... 'അവൾ മനുവിനോടായി പറഞ്ഞു 

ഇല്ല അമ്മു... ഞാൻ കള്ളം പറഞ്ഞതാണ് മാഷ് നിന്നെ കാണണം പറഞ്ഞില്ല... ഇന്നലെ കണ്ണനെ കണ്ടപ്പോൾ അവന് നിന്നെ കാണണം എന്ന് പറഞ്ഞു അത്കൊണ്ട് ഞാൻ കള്ളം പറഞ്ഞതാണ്......

'എനിക്ക് ആരെയും കാണണ്ട... ആരോടും ഒന്നും പറയാനില്ല.. '
എന്ന് പറഞ്ഞവൾ നടന്നു പോകാൻ ഒരുങ്ങിയതും.... കണ്ണൻ അവളുടെ കയ്യിൽ പിടിച്ചു... അവൾ കണ്ണന്റെ മുഖത്തേക്ക് നോക്കി കണ്ണന്റെ മുഖം ഒരേസമയം ദുഖവും ദേഷ്യവും നിറയുന്നതും അവൾ കണ്ടു... അത് അവളിൽ പേടി ഉണ്ടാക്കി.... 


കൈ വിട്.. കാർത്തിക് എനിക്ക് പോകണം 

കാർത്തിക്കോ.. അങനെ അല്ലല്ലോ നീ എന്നെ വിളിച്ചിരുന്നത് കണ്ണേട്ടൻ എന്നല്ലേ.....നിനക്ക് എന്താ പറ്റിയെ നീ എന്തിനാ എന്നെ ഇങ്ങനെ അവോയ്ഡ് ചെയുന്നത്... ഇതെനിക്ക് സഹിക്കാവുന്നതിലും അപ്പുറമാണ് അമ്മു..... പ്ലീസ് എന്തെങ്കിലും ഒന്ന് പറയു... 

എന്റെ കൈ വിട് എനിക്ക് പോകണം 
കണ്ണൻ അവളുടെ കൈ വിട്ടില്ല... അമ്മുവിന്റെ കൈകളിലെ കുപ്പിവളകൾ പൊട്ടിത്തുടങ്ങി ചോര വരുന്നുണ്ട്.... എന്നാൽ ഒരു തുള്ളി കണ്ണുനീർ പോലും അവളിൽ നിന്നും വന്നില്ല... അത്രക്കും അവളുടെ മനസ്സ് മരവിച്ചു പോയിരുന്നു.... 
ചോര വരുന്നത് കണ്ടു കണ്ണൻ അവളുടെ കൈകളിലുള്ള കൈ അയച്ചു 

ഒരു കാര്യം ഒരു കാര്യം മാത്രം അത് മാത്രം നിന്നിൽ നിന്നും എനിക്ക് അറിഞ്ഞാൽ മതി... എന്നാൽ നിനക്ക് പോകാം... 

മ്മ് ചോദിക്ക്... എന്താ അറിയേണ്ടത്.... അമ്മു വളരെ ഉറച്ച ശബ്‌ദത്തോടെ കണ്ണന് മുമ്പിൽ നിന്നു.. എന്നാൽ അവന്റെ കണ്ണുകളിൽ നോക്കാൻ അവൾക്ക് കഴിയില്ല... 
...കാരണം അവന്റെ കണ്ണുകളിൽ നോക്കിയാൽ അവൾ മറച്ചു വച്ച സ്നേഹം മുഴുവൻ.. അവൾ അറിയാതെ തന്നെ.... പുറത്തേക്ക് ഒഴുകും... അത്രമേൽ അമ്മു കണ്ണനെ സ്നേഹിക്കുന്നുണ്ട്.... 

നീ എന്നെ പ്രണയിക്കുന്നുണ്ടോ... നീ എന്നെ സ്നേഹിച്ചിരുന്നോ.... 💓

ഇല്ല... എനിക്ക് കണ്ണേട്ടനെ ഇഷ്ടമല്ല 

എന്നാൽ അതെന്റെ മുഖത്ത് നോക്കി പറ അമ്മു.... 

ഇല്ലെന്ന് പറഞ്ഞില്ലേ 

എങ്കിൽ എന്റെ മുഖത്ത് നോക്കി പറ... അമ്മു.. 
അവൾക്ക് അവന്റെ മുഖത്തേക്ക് നോക്കാൻ കഴിഞ്ഞില്ല 

ഇല്ലെന്ന് പറഞ്ഞില്ലെ... എനിക്ക് കണ്ണേട്ടനെ പ്രണയിക്കാൻ കഴിയില്ല.. ഞാൻ കണ്ണേട്ടനെ സ്നേഹിച്ചിട്ടില്ല... പ്ലീസ്‌ ഇനി ഇതിന് വേണ്ടി എന്നെ ദ്രോഹിക്കരുത്.... 
എന്നും പറഞ്ഞു അവൾ കണ്ണന്റെ മുമ്പിൽ പൊട്ടിക്കരഞ്ഞു... 

എന്നെ സ്നേഹികുന്നില്ലെങ്കിൽ നീ എന്തിനാ കരയുന്നത്.... 

ഇല്ല ഞാൻ കരഞ്ഞില്ല.. അതും പറഞ്ഞു അവൾ അവളുടെ കണ്ണുനീർ തുടച്ചു... എന്നാൽ  അവളുടെ കണ്ണുനീർ അനുസരണ ഇല്ലാതെ പിന്നെയും ഒഴുകികൊണ്ടിരുന്നു... 

ഇല്ലേ.. അമ്മു നീ അവനെ സ്നേഹിച്ചിരുന്നില്ലേ... ഇത് നോക്കി പറ.... ഇത് നീ വരച്ചതല്ലേ.. ഇത് നിന്റെ കണ്ണേട്ടന്റെ ചിത്രമല്ലേ... ഇതിൽ എഴുതി ചേർത്ത വരികൾ.. നിന്റെയല്ലേ.... ഇതിൽ നിറഞ്ഞു നില്കുന്ന പ്രണയം അത് ഇവനോടല്ലേ..... ഇന്നലെ ഞാൻ നിന്റെ വീട്ടിൽ വന്നപ്പോൾ എടുത്തതാണ് നിന്റെ തന്നെ ഡയറി... 
അവൾ ഒരു നിമിഷം മനുവേട്ടനെ നോക്കി... മനുവിന്റെ കയ്യിലുള്ള അവളുടെ ഡയറിയിലേക്കും... പറയാൻ ഉത്തരങ്ങളില്ലാതെ അവൾ കുഴങ്ങി പോയി ... 

മനുവിന്റെ കൈയിലുള്ള ഡയറി കണ്ണൻ പിടിച്ചു വാങ്ങി.. അമ്മുവിന്റെ മുമ്പിൽ പോയി... നിന്നു...

ഇത് നോക്കി പറ.. അമ്മു.. നീ എന്നെ പ്രണയിച്ചിട്ടില്ലേ ... 

ഇല്ല ഞാൻ കണ്ണേട്ടനെ പ്രണയിച്ചിട്ടില്ല... എനിക്ക് അതിന് കഴിയില്ല.... 

നീ ആർക്ക് വേണ്ടിയാണ് ഇങ്ങനെ കള്ളം പറയുന്നത് അമ്മു... എന്റെ അനുവിന് വേണ്ടിയാണോ  ...... അനുവിനോടുള്ള സൗഹൃദത്തിൽ നീ 
കണ്ണന്റെ ഈ സ്നേഹം കണ്ടില്ല എന്ന് നടിക്കുകയാണോ..... 

ഒരു നിമിഷം അവൾ മൗനം പാലിച്ചു എന്നിട്ട് സ്വയം.... ശക്തി സംഭരിച്ചു 
..എനിക്ക് ഇനി ആരോടും ഒന്നും പറയാനില്ല... എന്റെ ഡയറി തരു.. എനിക്ക് പോകണം... 

ഇത് നിന്റെയാണെന്ന് നീ സമ്മതിച്ചു അല്ലെ... മതി ഇത് മതി .. നിനക്ക് ഇനി ഒന്നും പറയാൻ ഉണ്ടാകില്ല.. എന്നാൽ ഞാൻ പറയുന്നത് കേട്ടിട്ട് പൊക്കോ... ഈ കാർത്തിക് സ്നേഹിക്കുന്നത് നിന്നെയാണ് . അമ്മുവിനെ എന്റെ അമ്മുവിനെ . എന്റെ ജീവിതത്തിൽ ഒരു പെണ്ണുന്നുണ്ടെങ്കിൽ അത് നീ മാത്രമായിരിക്കും..... i loveuu അമ്മു... really i love  u...truely madly....സുഹൃത്തിനോടുള്ള സ്നേഹത്തിൽ നിന്റെ പ്രണയം മറച്ചു വച്ചു നീ എത്ര ദൂരം പോയാലും..... എന്റെ സ്നേഹം സത്യമെങ്കിൽ ഈ ദേവി സാക്ഷിയായി ഞാൻ പറയുന്നു .. ഞാൻ നിനക്ക് വേണ്ടി കാത്തിരിക്കും അമ്മു.... എന്റെ ജീവനാണ് നീ എന്റെ ജീവിതം.... പിന്നെ ഈ ഡയറി അത്.. എനിക്ക് വേണം.... ഞാൻ തരില്ല....നീ പറയാൻ ആഗ്രഹിക്കുന്നതെല്ലാം ഇതിലുണ്ട്...നിന്നെ കാത്തിരിക്കാൻ എനിക്ക് ഇത് മതി.... ഇനി നിനക്ക് പോകാം ആരും... നിന്നെ തടഞ്ഞു നിർത്തുന്നില്ല ... 
അവൾ അവിടെ നിന്നും നടന്നു പോയി...കണ്ണുനീർ അവളുടെ കാഴ്ചയെ മറച്ചു വച്ചിരുന്നു.... 

ഒന്നും മറുത് പറയാതെ അവൾ നടന്നകന്നു... അവൾ തിരിഞ്ഞ് ഒന്ന് നോക്കിയിരുന്നെങ്കിൽ എന്ന് ആഗ്രഹിച് കണ്ണൻ അവൾ നടന്നു പോകുന്നതും നോക്കി നിന്നു... എങനെ ഒക്കെയോ നടന്നു അവൾ വീട്ടിലെത്തി... താഴെ ഇരിക്കുന്ന ആരെയും നോക്കാതെ അവൾ റൂമിലേക്ക് കയറി പോയി... 

ഈ പെണ്ണിന് എന്താ പറ്റി... എന്ന് അവളുടെ അമ്മ ചിന്തിച്ചു... അമ്മ റൂമിൽ കയറി നോക്കിയപ്പോൾ... ഒറ്റക്കിരുന്ന് കരയുന്ന അമ്മുവിനെ ആണവർ കണ്ടത്.... 

അമ്മ വരുന്നത് കണ്ടവൾ വേഗം കണ്ണ് തുടച്ചു അവളുടെ അമ്മ വേഗം വന്നു കതകടച്ചു.... 

എന്താ അമ്മു... എന്താ എന്റെ മോൾക്ക് പറ്റിയത് നീ ഇങ്ങനെ ഒന്നും ആയിരുന്നില്ലല്ലോ... 

അമ്മേ ഞാൻ... വാക്കുകൾ പൂർത്തിയാകാൻ പറ്റാതെ അവൾ പൊട്ടിക്കരഞ്ഞു.... 
അത് അവളുടെ അമ്മക് സഹിക്കാൻ കഴിയുന്നതിലും അപ്പുറത്തായിരുന്നു....  

അമ്മു നടന്നതൊക്കെയും അമ്മയോട് പറഞ്ഞു.....അവൾ അമ്മയെ കെട്ടിപിടിച് കരഞ്ഞു.. 

അമ്മേ... ഞാൻ പറഞ്ഞത് തെറ്റാണോ... അനുവിന് വേണ്ടി എനിക്ക് അതെങ്കിലും ചെയ്യേണ്ടേ അല്ലെങ്കിൽ അവൾ ഇനിയും ഇതുപോലെ അബദ്ധം കാട്ടില്ലേ.... 

നീ ചെയ്തത് തന്നെയാണ് ശരി.... അമ്മു സ്നേഹം അത് ആഗ്രഹിക്കുന്നവർക്ക് അല്ല ഭാഗ്യമുള്ളവർക്ക് ആണ് കിട്ടുന്നത്... അമ്മേടെ മോളു ചെയ്തത് തന്നെയാണ് ശരി..... എനിക്കും തോന്നിയിട്ടുണ്ട് നിനക്ക് കണ്ണനെ ഇഷ്ടാണെന്ന് നീ അവനെ പറ്റി പറഞ്ഞപ്പോഴൊക്കെ ഞാൻ അത്  ശ്രദ്ധിച്ചത് അത്കൊണ്ടാണ്.... 

മ്മ്... 

സാരില്ല മോളെ... മറന്നേക്ക്.... എന്റെ മോള് വേഗം പോയി ഫ്രഷ് ആയിട്ട് ഡ്രസ്സ്‌ ഒക്കെ മാറ്റു... എന്നും പറഞ്ഞു അമ്മുവിന്റെ അമ്മ എഴുനേറ്റു.... 
...മോളെ.... പിന്നെ ഈ മുറി വിട്ട് നീ പുറത്തേക്ക് ഇറങ്ങുമ്പോൾ എല്ലാ ഓർമകളും സങ്കടങ്ങളും ഈ മുറിയിൽ വച്ചു പൂട്ടിയിട്ട് ഇറങ്ങിയാൽ മതി...... താഴെ നിന്നെ കാത്ത് എല്ലാവരും നിൽക്കുന്നുണ്ട് 

അവൾ ഒന്ന് പുഞ്ചിരിക്കാൻ ശ്രമിച്ചു.. ഒത്തിരി നേരം അമ്മയെ കെട്ടി പിടിച്ചു കരഞ്ഞപ്പോൾ... എല്ലാ ഭാരവും ഇറക്കി വച്ചത് പോലെ തോന്നുന്നു....
അവൾ ഫ്രഷ് ആയി....വന്നു ഡ്രസ്സ്‌ ഒക്കെ മാറ്റി ബാഗും ലെഗേജും എടുത്ത് താഴേക്ക് ഇറങ്ങി..... 

അമ്മേ.... എന്നും പറഞ്ഞു അവൾ കരഞ്ഞു 

അമ്മുവിന്റെ അമ്മ അവളെ കെട്ടിപിടിച്ചു ചെവിയിൽ പറഞ്ഞു... 
എല്ലാം മറന്നേക്കൂ.. എല്ലാം നല്ലതിന് വേണ്ടി ആണ് മോളെ.... 

അമ്മു.... മോളെ നല്ല പോലെ പഠിക്കണം കേട്ടല്ലോ... അച്ഛന്റെ പ്രാർഥന മോൾക്ക് എപ്പോഴും ഉണ്ട് കേട്ടല്ലോ... 

അമ്മു അവളുടെ അച്ഛനെ കെട്ടി. പിടിച്ചു..... കാൽക്കൽ വണങ്ങി 

അനുവിനോടും.. അവളുടെ. അമ്മയോടും അച്ഛനോടും യാത്ര പറഞ്ഞു അവൾ ഇറങ്ങി അപ്പോഴാണ് മനു വന്നത്.. 

ഇറങ്ങാറായോ..... 
ആ ചോദ്യത്തിൽ ഒരു തരം പരിഹാസം ഉള്ളതായി അമ്മുവിന് തോന്നി 

മ്മ്.... അമ്മു മറുപടി നൽകി 

കിരണേ ഞാനും വരുന്നു.....നീ കേറിക്കോ ഞാൻ ഓടിക്കാം ... 

അവൾ അവസാനമായി എല്ലാവരോടും യാത്ര പറഞ്ഞു കാറിൽ കയറി.... കിരണും മനുവും എന്തൊക്കെയോ സംസാരിക്കുന്നുണ്ടായിരുന്നു എന്നാൽ അമ്മുവിന്റെ മനസ്സ് അവിടെ ഒന്നും ആയിരുന്നില്ല.. കാറിന്റെ മിററിലൂടെ മനു അവളെ നോക്കി അവൾ കരയുകയായിരുന്നു..... എന്നവന് മനസ്സിലായി..... 
റെയിൽവേ സ്റ്റേഷനിൽ എത്തി.. കിരൺ ടിക്കറ്റ് എടുക്കാനായി പോയി... മനു അമ്മുവിന്റെ ഓരോ ലെഗേജായി എടുത്ത് വക്കുക ആയിരുന്നു.... 

അമ്മു.... മനു അവളെ വിളിച്ചു 

മനുവേട്ടാ... വേണ്ട കണ്ണേട്ടനെ പറ്റി ആണ് പറയാനുള്ളതെങ്കിൽ എനിക്ക് കേൾക്കണം എന്നില്ല......അവളുടെ വാക്കുകളിൽ ദേഷ്യം ആയിരുന്നില്ല മറിച്ചു ഒരു തരം നിസ്സഹായാവസ്ഥ ആയിരുന്നു... എന്നവന് തോന്നി 

അല്ല അമ്മു... ഇനി ഞാൻ ഒന്നും പറയുന്നില്ല....പകരം നിനക്ക് നൽകാൻ ഒരു സമ്മാനം അവൻ ഏല്പിച്ചു അത് തരാൻ ആണ് ..  മനു കാറിൽ നിന്ന് ഒരു കവർ എടുത്ത് അമ്മുവിന് നേരെ നീട്ടി... എന്നാൽ അവൾ അത് വാങ്ങിയില്ല 

ആ പാവത്തിനെ നീ ഇങ്ങനെ ദ്രോഹിക്കരുത്... സ്നേഹിക്കാൻ പറയാൻ ഞാൻ ആരുമല്ല... എന്നാൽ ഇതെങ്കിലും നീ വാങ്ങു പ്ലീസ്‌.... 

അമ്മു ആ കവർ വാങ്ങി തുറന്ന് നോക്കി... അതിൽ ഒരു പുസ്തകം ആയിരുന്നു 

 അനുരാഗത്തിന്റെ ദിനങ്ങൾ -ബഷീർ
ഈ പുസ്തകം എനിക്ക് ഏറെ ഇഷ്ടമാണെന്ന് കണ്ണേട്ടനറിയാം... അവൾ ഓർത്തു... അവൾ ആ പുസ്തകം തുറന്ന് നോക്കി അതിൽ ഒരു കത്തുണ്ടായിരുന്നു... അത് അവൾ പുറത്തേക് എടുത്തു....
പെട്ടന്ന് അമ്മുവിന്റെ ഏട്ടൻ വന്നു അവൾ ആ പുസ്തകം എടുത്ത്.. ബാഗിൽ വച്ചു...... 
...ട്രെയിൻ വന്നു... മനുവും കിരണും കൂടി അവളുടെ ലഗേജ് എടുത്ത് ട്രെയിനിൽ കയറ്റി വച്ചു ......
അമ്മു അവളുടെ ഏട്ടനെ കെട്ടിപിടിച്ചു കരഞ്ഞു ... 

എടി.. പെണ്ണെ കരഞ്ഞു സീൻ ഫുൾ ഡാർക്ക്‌ ആക്കല്ലേ..... 

പോടാ.. ഏട്ടാ... എന്ന് പറഞ്ഞവൾ പിന്നെയും കെട്ടി പിടിച്ചു... 

അവൾ മനുവേട്ടനോടും യാത്ര പറഞ്ഞു... ട്രെയിൻ പോകുംതോറും അവൾ അവരെ നോക്കിയിരുന്നു... 
...ട്രെയിൻ കുറച്ച് ദൂരം പോയികൊണ്ടിരുന്നു... പെട്ടന്നവൾക് കണ്ണൻ കൊടുത്ത പുസ്തകം എടുത്ത് നോക്കി... അതിൽ അടച്ചു വച്ച കത്തവൾ എടുത്തു.. വായിച്ചു . 

എന്റെ അമ്മുവിന്.....തുടരും...... 💓

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story