അമ്മു... 💓: ഭാഗം 3

ammu

രചന: പാലക്കാട്ടുകാരി

എന്റെ  അമ്മുവിന്... 

    വളരെ അപരിചിതമായി . കണ്ടു മുട്ടിയവർ ആയിരുന്നു നമ്മൾ.... എന്നാൽ പിന്നീടുള്ള കൂടികാഴ്ച്ചയിൽ ആ അപരിചതത്വം പിന്നീട് സൗഹൃദമായി മാറി...... നമുക്ക് രണ്ട് പേർക്കും ആ  സൗഹൃദം  പ്രണയമായി മാറിയതാണ് എന്നാൽ അത് തുറന്ന് പറയാൻ കഴിഞ്ഞില്ല.. അതാണ് നമ്മളെ രണ്ട് പേരെയും ഇങ്ങനെ ഒരു അവസ്ഥയിൽ എത്തിയത്.....എന്റെ കു‌ടെ നീ ഇല്ലാതെ എനിക്ക് പറ്റില്ല അത്രമേൽ ഞാൻ നിന്നെ സ്നേഹിച്ചുപോയി.... ഇനി അത് തിരുത്താൻ എനിക്ക് കഴിയില്ല.... എന്റെ ജീവിതത്തിൽ എന്റെ പാതിയായി ഞാൻ നിന്നെ മാത്രമേ കൂട്ടു.... ഇതിപോൾ എന്റെ വാശിയാണ്. നിനക്ക് സുഹൃത്തിനു വേണ്ടി എന്നോടുള്ള പ്രണയം മറച്ചു വക്കാൻ കഴിയുമെങ്കിൽ..... നിനക്കായി കാത്തിരിക്കാൻ എനിക്കും കഴിയും........ i love u....അമ്മു.... still iam waiting for ur call..... 
                        എന്ന്  നിന്റെ മാത്രം 
    
                              കണ്ണേട്ടൻ 

ആ വാക്കുകൾ എന്റെ നെഞ്ചിലാണ് കൊണ്ടത്... സാരമില്ല കണ്ണേട്ടൻ എന്നെ മറക്കും... എന്റെ അനുവിനെ സ്നേഹിക്കും.... അമ്മു  കണ്ണടച്ചു ഓർത്തു.... 
   പുറത്ത് നല്ല മഴ പെയ്യുന്നുണ്ട് ..... അമ്മു വിൻഡോയിലൂടെ പുറത്തേക്ക് നോക്കി...... മഴത്തുള്ളികൾ അവളുടെ മുഖത്തേക്ക്  പതിച്ചു..... അവളുടെ കണ്ണുനീർ ആ മഴത്തുള്ളികളിൽ അലിഞ്ഞു ചേർന്നു.......അവൾ ഒരു നിമിഷം പഴയ ആ ഓർമകളിലേക്ക് പോയി..... 

     ആദ്യമായി +1നു ചേർന്ന് ക്ലാസ്സിന് പോകുമ്പോഴാണ് ഞാൻ  കണ്ണേട്ടനെ കാണുന്നത്......
     
എന്താടാ റാഗിംഗ് ആണോ...? കണ്ണേട്ടൻ ആരോടോ വഴക്കിടുകയായിരുന്നു 

ആണെങ്കിൽ... അവൻ ഉത്തരം നൽകി... 

പൊന്നുമോൻ റാഗിംഗ്നാണു വന്നതെങ്കിൽ വന്ന വഴി പൊക്കോ.. കഴിഞ്ഞ കൊല്ലം നീ വന്നപ്പോൾ ആരെങ്കിലും നിന്നെ റാഗ് ചെയ്തോ   ഇല്ലല്ലോ ഇത്തവണ എവിടുന്നാടാ നിനക്ക് അതിനുള്ള ചങ്കുറ്റം വന്നത്.... 
എന്നും പറഞ്ഞ് കണ്ണേട്ടൻ അവനെ പൊട്ടിച്ചു  


പ്രിൻസി വരുന്നുണ്ട് ആരോ പറയുന്നത് കേട്ടു.. സർ വന്നു 

എന്താ കാർത്തിക് പ്രശ്നം...സർ ചോദിച്ചു 

ഒന്നുമില്ല മാഷേ... അവന് ഈ പെൺപിള്ളേരെ ഒന്ന് റാഗ് ചെയ്യണം ന്നു അപ്പോ അതിനുള്ള കുറച്ച്.... ഐഡിയ കൊടുക്കുവായിരുന്നു... അല്ലെ അനിയാ.... എന്നും പറഞ്ഞു കണ്ണേട്ടൻ അവനെ നോക്കി.. m

എടാ ജിത്തു നിനക്ക്.....ഞാൻ ഒന്നും തന്നിട്ട് കാര്യമില്ല  ആവശ്യത്തിന് കാർത്തിക് തന്ന് കാണും....നീ കഴിഞ്ഞ കൊല്ലം വന്നതല്ലേ നിനക്ക് അറിയില്ലേ ഇവിടെ റാഗിംഗ് അലോഡഡ് അല്ലെന്ന് ... നീ ഒരു കാര്യം ചെയ്യ് നാളെ... പേരെന്റ്സ്നെ കൊണ്ട് വന്നിട്ട്  ക്ലാസ്സിൽ കേറിയാൽ മതി.... എന്ന് സർ അവന് താകീത് നൽകി.... 

ഡി കാവ്യയെ നീ എന്ത് നോക്കി നിലക്കാണ് വേഗം വന്നേ  ... എന്നും പറഞ്ഞു അനു എന്നെ വലിച്ചോണ്ട് പോയി.... 

മാഷിനും ടീച്ചർമാർക്കും കണ്ണേട്ടനെ നല്ല വിശ്വസമാണ്..... അന്ന് കണ്ടതിനു ശേഷം ഞാൻ ഡീറ്റൈൽഡ് ആയി അന്വേഷിച്ചു.. 
കാർത്തിക് ഏട്ടൻ എന്ന് പറഞ്ഞാൽ എല്ലവർക്കും ജീവനാണ് പുള്ളി ഒരു കലിപ്പ് സ്വഭാവം ആണ്‌.....സ്കൂളിലെ പൂർവവിദ്യാർത്ഥി ആണ്‌.. എന്ത് പരിപാടി ഉണ്ടായാലും കണ്ണേട്ടനും കൂട്ടുകാരും മുമ്പിൽ ആണ്‌... ഒരു കമ്മ്യൂണിസ്റ്റ്‌കാരനാണ്..... സ്കൂളിലെ സീനിയർസ് ചേച്ചിമ്മാര് ഫുൾ പുള്ളീടെ പിന്നാലെ ആണ്‌..... 

അങ്ങനെ ഒരു ദിവസം..... 

സ്കൂളിൽ സ്പെഷ്യൽ ക്ലാസ് വച്ചിരുന്നു... ഞങ്ങൾടെ ക്ലാസ്സിന്  മാത്രം.... കാരണം അത് കഴിഞ്ഞാൽ എന്റെ സ്കൂളിൽ വച്ചാണ് സബ്ജില്ലാ ശാസ്ത്രമേള  ഞാനും പിന്നെ എന്റെ ക്ലാസ്സിലെ നിതിനും കൂടി ഒരു. വർക്കിംഗ്‌ മോഡൽ ചെയ്യുന്നുണ്ട്... ക്ലാസ്സ്‌ കഴിഞ്ഞു എല്ലാവരും പോയി.
അനുവിനോട്‌ ഞാൻ പൊക്കോളാൻ പറഞ്ഞു അത്കൊണ്ട് അവൾ പോയി   ഉച്ചവരെ ആയിരുന്നു ക്ലാസ്സ്‌.... അതിനു ശേഷം ഞാനും ... നിതിനും കൂടി ഞങ്ങൾടെ വർക്ക്‌  ചെയുവായിരുന്നു.....എന്നാൽ അത് ഫുൾ ആക്കാൻ പറ്റീല  അപ്പോഴാണ് അന്ന് സ്ട്രൈക്ക് ആണെന്ന് അറിഞ്ഞത്... നിതിന്റെ വീട് സ്കൂളിന് അടുത്തായിരുന്നു  ഞാൻ ബസ്റ്റോപ്പിൽ പോയി നിന്നു  .. എന്നും ഫോൺ എടുക്കുന്ന ഞാൻ അന്ന് ഫോൺ എടുത്തില്ല... 

എന്റെ ദൈവമേ  .. ഞാൻ പെട്ടല്ലോ...എന്ന് ഓർത്തു അവിടെ നിന്നു എനിക്ക് ആകെ കരച്ചിൽ വന്നു... പെട്ടന്ന് ഒരു ബുള്ളറ്റ് എന്റെ  മുമ്പിൽ വന്നു നിർത്തി.... അതിൽ കണ്ണേട്ടനും ഒരു സുഹൃത്തും ഉണ്ടായിരുന്നു 

നീ എന്താ ഇവിടെ നില്കുന്നെ.... ഇന്ന് 
സ്ട്രൈക്ക് ആണെന്ന് അറിയില്ലേ 
കണ്ണേട്ടൻ ചോദിച്ചു അതും വളരെ ദേഷ്യത്തിൽ ആയിരുന്നു 

ഇല്ല അറിയില്ല.... 

ഓ... നിന്റെ വീട് എവിടെയാ... വീണ്ടും ചോദിച്ചു  .. ഇവിടെ അടുത്താണോ.. 

അല്ല... കുറച്ച് ദൂരം ഉണ്ട് 

മ്മ്... അഭി നീ ഇറങ്ങിക്കോ...ഞാൻ ഈ പെണ്ണിനെ കൊണ്ടാക്കിയിട്ട് വരാം... 

പെണ്ണോ.... ഈ ചേട്ടന് എന്താ അഹങ്കാരം ഞാൻ പിറുപിറുത്തു 

എന്താടി നീ വല്ലതും പറഞ്ഞോ... 

ഞാൻ ഇല്ലെന്ന് തലയാട്ടി 

കണ്ണാ... അത്  വഴി തന്നെ പോണോ... പാർട്ടിക്കാർ വല്ലോം കണ്ടാൽ  പിന്നെ ഞാൻ പറയണ്ടല്ലോ.... അല്ലെങ്കിൽ തന്നെ  അന്ന് ആ  സുരേഷും കൂട്ടരും നിന്നെ കയ്യിൽ കിട്ടാൻ നോക്കി നടക്കാണ് നീ പോണോ 

ഞാൻ പോകും.... ഈ കുട്ടീടെ സ്ഥാനത്ത് നിന്റെ പെങ്ങൾ ആയിരുന്നെങ്കിലോ നീ ഇങ്ങനെ പറയുമോ  .... എനിക്ക് എന്ത്  സംഭവിച്ചാലും പ്രേശ്നമില്ല .. 

ആ വാക്കുകൾ കേട്ടപ്പോൾ വല്ലാത്ത ഒരു ആദരവ് എനിക്ക് തോന്നി ആ സഖാവിനോട് ..... 

നിന്നെ തിരുത്താൻ ഞാനില്ല.... 

ഡി.. എന്ത് നോക്കി നില്ക്കാ കേറു... പിന്നെ നിന്റെ ബാഗ് എടുത്ത് സെന്ററിൽ വച്ചോ.... എന്നിട്ട് അതിൽ പിടിച്ചു ഇരുന്നോ.... കേട്ടല്ലോ.. 

എല്ലാം ഞാൻ മൂളി കേട്ടിരുന്നു.... 


കുറച്ച് ദൂരം അങനെ പോയി ... എന്നാൽ ടൗണിൽ എത്തിയപ്പോൾ.. ഒരു കൂട്ടം പ്രവർത്തകർ വന്ന്.. ഞങ്ങൾക്ക് നേരെ കല്ലെറിഞ്ഞു.. എനിക്ക് ബോധം പോയി... 

കണ്ണ് തുറന്നപ്പോൾ ഹോസ്പിറ്റലിൽ ആയിരുന്നു... 

ആ  താൻ ഉണർന്നോ... ഉണർതണ്ട എന്ന് ഡോക്ടർ പറഞ്ഞിരുന്നു... പേടിക്കണ്ട... തലക്ക് കല്ലേറ് കൊണ്ടതാണ് വേറെ പ്രശ്നം ഒന്നുമില്ല ചെറിയ വേദന കാണും 

ഞാൻ കണ്ടത് .. കണ്ണേട്ടനെ ആയിരുന്നു... കണ്ണേട്ടന്റെ തലയിലും കയ്യിലും മുഖത്തും പരിക്ക് ഉണ്ട്.. കണ്ടപ്പോൾ എന്തോ എനിക്ക് വേദന തോന്നി ... 

അപ്പോ.... കണ്ണേട്ടന് വേദന ഇല്ലേ... ഞാൻ ചോദിച്ചു... 

കണ്ണേട്ടനോ.... ' അത് കൊള്ളാലോ ആ പേര് എവിടുന്ന് കിട്ടി... ഒരു കളി പോലെ കണ്ണേട്ടൻ അത് ചോദിച്ചു.. 

സോറി... ഞാൻ അറിയാതെ...... ഇനി വിളിക്കില്ല  . 

ഏയ്‌ സാരമില്ല.... എല്ലാവരും കാർത്തിക്  അല്ലെങ്കിൽ കർത്തിക്കെട്ടൻ  എന്നാണ് വിളിക്കാറ്... ഒരു change ആയിക്കോട്ടെ.. അല്ലെ... 

എനിക്ക് അത്ഭുതം തോന്നി... എന്നോട് നേരത്തെ ചൂടായ ആളു തന്നെ ആണോ ഇത് എന്ന് എനിക്ക് തോന്നി.... 

താൻ എന്താ നോക്കുന്നേ...? 

അല്ലാ ചേട്ടന് വേദന തോന്നുന്നില്ലേ .. 

ഏയ്‌... ഇതൊക്കെ സർവസാധാരണ അല്ലെ ... 

ഞാൻ കാരണം അല്ലെ..... ഇതൊക്കെ ഉണ്ടായത്.... എന്നോട് ക്ഷമിക്ക് കണ്ണേട്ടാ ... എന്നും പറഞ്ഞു ഞാൻ കരഞ്ഞു......

ഏയ്‌ .. അമ്മു താൻ ഇങ്ങനെ കരയല്ലേ..... സാരമില്ല .... അതോർത്തു താൻ ഇങ്ങനെ കരഞ്ഞാലോ .... ഞാൻ അറിഞ്ഞ അമ്മു ഇങ്ങനെ ഒന്നുമല്ലല്ലോ . വളരെ ബോൾഡ് ആണല്ലോ  .. ഇതിപോ..എന്തിനാ    വെറുതെ....  കരയാതെ ഇരിക്ക്... സാരമില്ല..  

മ്മ് ..... എന്റെ ഈ പേര് എങനെ.. അറിഞ്ഞു .. 

ആ അത് പറയാൻ മറന്നു ..... തന്റെ കൂടെ ഒരു പെൺകുട്ടി ഉണ്ടാവാറില്ലേ എനിക്ക് പേര് അറിയില്ല ആ കുട്ടി എന്റെ ഡിസ്റ്റന്റ് റിലേറ്റീവ് ആണ്‌ അവളുടെ ഏട്ടൻ  . മനു ..... എന്റെ സുഹൃത്ത് ആണ്‌... അവനെ ഞാൻ വിളിച്ചിരുന്നു .... അവനാണ് ഈ പേര് പറഞ്ഞത്..... തന്റെ അച്ഛനും ഏട്ടൻ കിരണും മനുവും ഇപ്പോൾ... വരും... 


മ്മ്...പെട്ടന്ന് അച്ഛനും ഏട്ടനും.... മനുവേട്ടനും വന്നു.... അവർ വന്നത് കണ്ടു കണ്ണേട്ടൻ .. എണീറ്റു നിന്നു ... 

എന്താ മോളെ... പറ്റിയത്.. .. മനു പറഞ്ഞപ്പോൾ ... ഞാൻ ആകെ.. പേടിച്ചു പോയി  ...... മോൾക് വേദന ഉണ്ടോ      

ഇല്ല അച്ഛാ . എനിക്ക് കൊഴപ്പം....ഒന്നുമില്ല... എനിക്..വേദന ഒന്നുമില്ല  . 

നിനക്ക്   എന്നെ ഒന്ന് വിളിക്കായിരുന്നില്ലേ   മോളെ.... ഞാൻ വന്നു പിക്ക് ചെയ്യില്ലേ .. ഏട്ടൻ.. ചോദിച്ചു  .. 

അത്.. ഇന്ന് ഫോൺ എടുക്കാൻ ഞാൻ മറന്ന് പോയി.... അതാണ്.... ഏട്ടാ. . 

മ്മ്.. നീ വാ.. ഡോക്ടറെ കാണാം... 
അല്ല . ഇത് ആരാ.... കണ്ണേട്ടനോടായിരുന്നു... 

ഇത്.... അച്ഛാ കാർത്തികേട്ടൻ ഈ ഏട്ടനാണ്  സ്ട്രിക്കിന് ഇടയിൽ പെട്ട ... എന്നെ ഇവിടെ എത്തിച്ചത് ... 

അത് കേട്ടപ്പോൾ..... കണ്ണേട്ടൻ എന്നെ  ഒന്ന് നോക്കി... 

ആണോ .... ഒരുപാട് നന്നിയുണ്ട് . മോനെ   ഞങ്ങളുടെ ജീവനാണ് ഇവൾ .... ഇവൾക്ക് എന്തെങ്കിലും പറ്റിയ ഞങ്ങൾക്ക്.. സഹിക്കില്ല  .. 

ഏയ്യ് അങ്കിൾ എന്തിനാ ഇതൊക്കെ... ആൾക്ക് ഇപ്പോൾ കുഴപ്പം ഒന്നുമില്ല  . എന്നാലും ഡോക്ടറെ കണ്ടോളു .... 

അച്ഛനും ഏട്ടനും .. മനുവേട്ടനും .. ഡോക്ടറെ കാണാൻ പോയി .. 

അമ്മുവിന് പറയായിരുന്നില്ലേ... എന്റെ കു‌ടെ വന്നതുകൊണ്ടാണ് തനിക്ക് ഇങ്ങനെ ഒക്കെ ഉണ്ടായതെന്ന്.....? 

അത് ആരോടും പറയണ്ട.... നമ്മള് രണ്ടാളും.  മാത്രം .. അറിഞ്ഞാൽ   മതി... ഇനി ഇതിന്റെ പേരിൽ. ആ പാര്ടികരോട് . വഴക്കിന് പോവില്ല  എന്നെനിക്ക് വാക്ക്   താ... 
എന്നും പറഞ്ഞു ഞാൻ കൈ നീട്ടി   

ഇല്ല പോകില്ല പ്രോമിസ്.... എന്റെ കൈയിൽ വച്ചു വാക്ക് തന്നു... 

...അതായിരുന്നു .. ഞങ്ങളുടെ സൗഹൃദത്തിന് തുടക്കം ... പിന്നീട് ഞങൾ നല്ല കമ്പനി ആയി  ..... സ്കൂളിലെ ഞങ്ങൾടെ വർക്കിംഗ്‌ മോഡൽ ഞങ്ങൾക്ക് വേണ്ടി പൂർത്തി ആക്കി തന്നത്   . കണ്ണേട്ടൻ ആയിരുന്നു..... ക്ലാസ് കഴിഞ്ഞു വരുമ്പോളും... സ്കൂളിൽ വച്ചു ഞങൾ സംസാരിച്ചിരുന്നു ...... 
സ്കൂളിലെ NSS ക്യാമ്പിനും മറ്റും ഒക്കെയായി.. എന്നെ സഹായിക്കാൻ കണ്ണേട്ടൻ ഉണ്ടായിരുന്നു .... കണ്ണേട്ടന്റെ ദേഷ്യം ഒക്കെ മാറ്റിയെടുത്തത് ഞാൻ ആണെന്നാണ്  കണ്ണേട്ടന്റെ അമ്മ പറയാറ് .....കണ്ണേട്ടന്റെ പഠനം പൂർത്തിയാകുന്നതിലും .... ജോലിക്ക് വേണ്ടിയും.. ശ്രമിക്കാൻ ആയി.. മുൻകൈ എടുത്തത് ഞാനും . കണ്ണേട്ടന്റെ അമ്മയും ... ചേർന്നായിരുന്നു..... ആ സൗഹൃദം പതിയെ പ്രണയത്തിലേക്ക് വഴി മാറി . എന്ന് ഞങ്ങൾ പോലും അറിഞ്ഞത് .. കണ്ണേട്ടൻ എറണാംകുളത്തേക്ക് പോയപ്പോൾ ആയിരുന്നു...... എല്ലാം ഇനി വെറും ഓർമ്മകൾ ..... ആ പ്രണയവും ഇനി ഒരു ഓർമയായി... മാറട്ടെ..... 
.....അമ്മു തന്റെ ഓർമകളിൽ . നിന്നും ഉണർന്നു......കല്ലായി . എത്തി.. അടുത്തത് കോഴിക്കോട് ആണ്‌... എത്ര പെട്ടന്നാണ് ... ഞാൻ ഇവിടെ എത്തിയത് .... അല്ലെങ്കിലും കണ്ണേട്ടനെ . കുറിച്ച് ചിന്തിക്കുമ്പോൾ... സമയം പോകുന്നുനത് ഒന്നും ഞാൻ അറിയാറില്ല.... അമ്മു സ്വയം... പറഞ്ഞു..... 

..ഇതേ സമയം... കണ്ണന്റെ .... വീട്ടിൽ... 💓

അമ്മു . നീ എന്നെ ഒറ്റക്കാക്കി പോയല്ലോ.....എന്നാൽ . ഞാൻ നിന്നെ മറക്കു...മെന്ന്.. നീ... സ്വപ്നത്തിൽ പോലും... ചിന്തിക്കണ്ട .... കണ്ണൻ അവളുടെ ഫോട്ടോ... ഓരോന്നായി .. എടുത്ത് നോക്കി .... വെറും.... സൗഹൃദം     എത്ര പെട്ടന്നാണ്  . പ്രണയത്തിലേക്ക് വഴിമാറിയത്...... 


താഴെ... മനു .. കണ്ണനെ കാണാൻ വന്നിരുന്നു.... 

അമ്മേ.... 

ആ മനുവോ.. വാ അകത്തേക്കു... വാ.. ഇരിക്ക്....

അമ്മേ... കണ്ണൻ എവിടെ.... 

അവൻ മുകളിലുണ്ട്... പുറത്ത് പോയി.. വന്നതിന് ശേഷം.. അതിന്റ... ഉള്ളിൽ നിന്ന് പുറത്തേക്ക് ഇറങ്ങീട്ടില്ല .. ഇടക്ക്... അമ്മുവിനെ പറ്റി... പറയുന്നത്.. കേൾകാം.... എന്തെന്കിലും  .... പ്രശ്നം ഉണ്ടോ... മോനെ..... 

അത് പിന്നെ... അമ്മേ... 

എന്താ മനു.. എന്തുണ്ടെങ്കിലും... നീ തുറന്ന് പറയു..... 

മനു... അമ്മുവിനും.. കണ്ണനും... ഇടയിൽ ഉണ്ടായ   എല്ലാ... കാര്യങ്ങളും... തുറന്ന്  പറഞ്ഞു ... 

ഞാൻ എന്താ.. പറയേണ്ടത് ... അവൾക്ക്.. എന്താ... പറ്റിയത്...... പക്ഷെ എനിക്ക്.... ഒരു വിശ്വസമുണ്ട്.... അമ്മു തിരിച്ചു വരും... അവർ ഒന്നിക്കും... കാരണം...അത്രയധികം .. എന്റെ   മകൻ അവളെ  . സ്നേഹിക്കുന്നുണ്ട് .....  


ഞാനും അങനെ വിശ്വസിക്കുന്നുണ്ട് .. എന്നാൽ.. അനുവിനെ എന്ത്... പറഞ്ഞു .. സമാധാനിപ്പിക്കും ... അവൾ ആഗ്രഹിക്കുന്നത്... എന്തായാലും.. നടക്കില്ല.... ആത്മാർഥമായി.. സ്നേഹിക്കുന്നവരെ പിരിച്ചിട്ട്... എന്റെ പെങ്ങൾക്ക് ഒരു ജീവിതം വേണ്ട    അമ്മേ.... 
എനിക്ക്.. കണ്ണനെ ഒന്ന് കാണണം... 

മോൻ. . മോളിലുണ്ട്... അവനെ ഒന്ന് താഴേക്ക് കൊണ്ട് വാ....രാവിലെ ഒന്നും.  കഴിച്ചിട്ടില്ല .. ഉച്ചക്കും ... ഞാൻ.. വിളിച്ചതാണ്.. അവൻ... വന്നില്ല... മോൻ ഒന്ന് വിളിക്ക്..... 

ശരി.. അമ്മേ .........തുടരും...... 💓

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story