അമ്മു... 💓: ഭാഗം 4

ammu

രചന: പാലക്കാട്ടുകാരി

മോൻ മോളിലുണ്ട് അവനെ ഒന്ന് താഴേക്ക് കൊണ്ട് വാ അവൻ രാവിലെ ഒന്നും കഴിച്ചില്ല ഉച്ചക്കും ഞാൻ വിളിച്ചതാണ് അവൻ വന്നില്ല മോൻ ഒന്ന് വിളിക്ക് 

ശരി അമ്മേ... 

മനു കണ്ണനെ കാണാൻ റൂമിലേക്ക് ചെന്നു 

കണ്ണാ വാതിൽ തുറക്ക് ഇത് ഞാനാണ് മനു...... 
കണ്ണൻ വാതിൽ തുറന്നു 

ഡാ നീ എന്താ ഇവിടെ തന്നെ ഇരിക്കുന്നെ..... 

ഏയ്‌ ഒന്നുല്യാ.... എനിക്ക് എന്തോ പുറത്തേക്ക് ഇറങ്ങാൻ ഒന്നും തോന്നുന്നില്ല.. അല്ല നീ എന്തിനാ ഇപ്പോ ഇങ്ങോട്ട് വന്നത് .... ഞാൻ വല്ല അബദ്ധവും കാണിക്കുമോ പേടിച്ചിട്ടാണോ....? 

ഏയ്‌ നിന്റെ കാര്യത്തിൽ എനിക്ക് ആ പേടി ഇല്ല. 

അതെന്താ.... 

ആഗ്രഹിച്ചത് എന്നും നേടാതെ നിനക്ക് ഉറക്കമില്ലല്ലോ... പണ്ടും... അപ്പോ അമ്മുവിന് വേണ്ടി കാത്തിരിക്കുമല്ലോ 


മ്മ്...അല്ല ഞാൻ കൊടുത്ത ഗിഫ്റ്റ് അവളെ വാങ്ങിയോ... 

ഇല്ല ആദ്യം വാങ്ങിയില്ല.... പിന്നെ കുറെ നിർബന്ധിച്ചപ്പോൾ വാങ്ങി.. 

എന്നിട്ട് എന്തെങ്കിലും പറഞ്ഞോ...? 

ഇല്ലെടാ.... 

അവൾക്കെന്താ ഞാൻ വിളിച്ചാൽ ഒന്ന് എടുത്താൽ..... മനുഷ്യൻ കുറെ ആയി വിളിക്കുന്നു..... അവളിങ്ങനെ പെരുമാറുന്നത് എനിക്ക് സഹിക്കുന്നില്ലെടാ.... 
കണ്ണൻ വീണ്ടും അമ്മുവിനെ വിളിക്കാൻ ശ്രമിച്ചു.... 

കണ്ടോ ഇപ്പോ switched of ഇത്രേം നേരം റിങ് ഉണ്ടായിരുന്നു..... 

കണ്ണൻ ഫോൺ എടുത്ത് നിലത്തെറിഞ്ഞു... 

കണ്ണാ നീ എന്താ ഈ ചെയ്യുന്നേ.....? 

അവളോട് സംസാരിക്കാതെ ഭ്രാന്ത് പിടിക്കുന്ന പോലെ ഉണ്ട്.... 

അതിന് ഇങ്ങനെ ഒക്കെ ആണോ പെരുമാറുന്നത്.....? 
മനു ചൂടായി.... അവൻ കണ്ണന്റെ ഫോൺ എടുത്തു.. 

സ്ക്രീൻ പൊട്ടിയിട്ടുണ്ട്  .......കണ്ണ ഇനി നീ ഇത് നിലതെറിയരുത് .. നിനക്ക് എന്താ വേണ്ടത്.... അവളെ വിളിക്കണം അത്രയല്ലേ ഉള്ളു... ഞാൻ വിളികാം 

മനു ഫോൺ എടുത്തു അമ്മുവിനെ വിളിച്ചു.... 

റിംഗ് ഉണ്ട്... 

ഓ നീ വിളിക്കുമ്പോൾ മാത്രം റിങ് ഉണ്ട് ഞാൻ വിളിക്കുമ്പോൾ switched ഓഫും.... കൊള്ളാം 

എന്റെ കണ്ണാ ഒന്ന് മിണ്ടാതിരിക്കാൻ ഞാൻ എന്താ തരണ്ടേ... ഞാൻ ലൗഡ് സ്‌പീക്കറിൽ ഇടാം... 


ഹലോ അമ്മു... ഞാനാണ് മനുവേട്ടൻ.... 

ആ മനസിലായി.. മനുവേട്ടാ.... 
അമ്മുവിന്റെ ശബ്ദം കേട്ടപ്പോൾ.. കണ്ണൻ ഒന്ന് ശാന്തനായി... 

നീ അവിടെ എത്തിയോ... 

ആ എത്തി മനുവേട്ടാ.... റെയിൽവേ സ്റ്റേഷനിൽ ചേച്ചിയും ഏട്ടനും ഉണ്ടായിരുന്നു... 

ആ n  ok നീ ഭക്ഷണം കഴിച്ചോ... 

ഇല്ല... 


അതെന്തേ.. 

വിശപ്പില്ല..... 

അമ്മു വിളിച്ചപ്പോൾ തൊട്ട് ഞാൻ ശ്രദ്ധിക്കുന്നതാണ്..... നിന്റെ ശബ്ദത്തിന് എന്തോ ഒരു വ്യത്യാസം പോലെ.. നീ കരയുകയായിരുന്നു...? 

ഏയ്‌ അല്ല.. അത് മനുവേട്ടന് വെറുതെ തോന്നിയതാകും.... ഞാൻ പിന്നെ വിളികാം.. മനുവേട്ടാ .. by 

മനു എന്തെങ്കിലും തിരിച്ചു പറയുന്നതിന് മുന്പേ call കട്ട്‌ ആയി... 

call കട്ട്‌ ആയല്ലേ... 

അതെ..... 

ഞാൻ ഇത്രേം നേരം വിളിച്ചില്ലേ.... അതിന്റെ വിഷമത്തിൽ....അവൾ കരഞ്ഞതാകും... 

മ്മ്... 


നീ ആ ഫോൺ ഇങ് തന്നെ... എന്റെ ഫോൺ 

എന്തിനാടാ പൊട്ടിക്കാനാണോ 

അല്ലേടാ.. ടച്ച്‌ വർക്ക്‌ ചെയ്യുമോ നോക്കട്ടെ..... ആ ചെറുതായി വർക്ക്‌ ചെയുന്നുണ്ട്.... 

നീ ഇനിയും അവളെ വിളിക്കാനാണോ 

അല്ലേടാ..... ഒരു msg അയക്കാൻ.. 

ഓ... ശരി.... കണ്ണാ.. ഞാൻ ഒരു കര്യം 
പറയുന്നത് കൊണ്ട് നിനക്ക് ദേഷ്യം ഒന്നും തോന്നരുത്.... 

എന്താടാ . നീ പറ... 

നീ ഇങ്ങനെ ഒരു പ്രണയത്തിന്റെ പേരിൽ ആരെയും ഇങ്ങനെ വേദനിപ്പിക്കരുത്.... അതും നിന്നെ പോലെ ഒരാൾ....ചിലപ്പോൾ ആ വേദന അവർക്ക് താങ്ങാവുന്നതിലും അധികം ആയിരിക്കും..... 

നീ ആരെ കുറിച്ചാണ് പറഞ്ഞു വരുന്നത്...... 

നീ ഇത്രയും നേരമായിട്ടും എന്തെങ്കിലും കഴിച്ചോ.... 

ഇല്ല..

നീ എന്തെകിലും കഴിക്കാതെ . നിന്റെ 
അമ്മ കഴിക്കാറുണ്ടോ... അത് നീ ഓർത്തോ .... 

ഇല്ലെടാ ഞാൻ ഓർത്തില്ല.... 


ഓർക്കില്ല.... നീ എന്നല്ല നിന്നെപ്പോലെ ഉള്ള ഒട്ടുമിക്ക ആളുകളും അവരെ പറ്റി.. ഓർക്കാറില്ല....അത്കൊണ്ടാണ് ഈ
ആത്മഹത്യാ ഒക്കെ ഉണ്ടാകുന്നത്... 

ഇല്ലടാ... ഞാൻ എങനെ അമ്മയെ ഫേസ് ചെയ്യും... അമ്മയാണെങ്കിൽ എപ്പോഴും അമ്മുവിനെ പറ്റി അന്വേഷിക്കും.. നീ തന്നെ പറ    ഞാൻ എന്താ പറയേണ്ടത്.... 


അത് ഓർത്തു ആണേൽ.. നീ ഇങ്ങനെ ഇരിക്കുന്നത് എങ്കിൽ നീ വിഷമിക്കണ്ട.... ഞാൻ വരുന്ന വഴിക്ക് അമ്മയെ കണ്ടിരുന്നു..... ഞാൻ എല്ലാം പറയുകയും ചെയ്തു.. 


ആണോ എന്നിട്ട് എന്താ അമ്മ പറഞ്ഞെ... 

നിന്നെക്കാൾ നന്നായിട്ട് നിന്റെ അമ്മ അമ്മുവിനെ കുറിച്ച് മനസിലാക്കിയിട്ടുണ്ട്.. നിന്റെ അമ്മ പറഞ്ഞു ....അവളെ എന്തായാലും തിരിച്ചു വരും.. അത് ഓർത്ത് നീ പട്ടിണി കിടന്നിട്ട് കാര്യമില്ലെന്ന്..... 

താങ്ക്സ് ഡാ... മനു... ഇപ്പൊ ഒരു ടെൻഷൻ മാറി കിട്ടി.... 

ഓ മതി.. നീ താഴെക് ചെല്ല്.... 

ആ വാ. m.പോകാം.. 

മനുവും കണ്ണനും കൂടി... താഴേക്ക് പോയി... 

ആ നിങ്ങൾ വന്നോ ... രണ്ട് പേരും ഇരിക്ക്.. അമ്മ ചോറ് വിളമ്പാം 

അതൊക്കെ അമ്മേടെ ഈ മോന് കൊടുക്ക്... ഞാൻ പോവാ 

അതെന്തേ.... 

എനിക്ക് ഒന്ന് രണ്ട് സ്ഥലത്ത് പോവാനുണ്ട് അമ്മേ അത്കൊണ്ടാണ് 

ആ ശരി 

കണ്ണാ നീ ആ ഫോൺ ഇങ് തന്നെ.. 
നീ കുറച്ചു കഴിഞ്ഞ് ഇറങ്   ഇത് ഞാൻ കടയിൽ കൊടുകാം 

ആ ശരി ഡാ .. by 

മനു പോയി ...... അമ്മയോട് എന്ത് പറയണം എന്ന് അറിയാതെ... കണ്ണൻ കുഴങ്ങി..... 

അമ്മേ അത്... പിന്നെ.. ഞാൻ 

വേണ്ട മോനെ നീ ഒന്നും പറയണ്ട     അമ്മക്ക് എല്ലാം അറിയാം ... അമ്മക്ക് മനസിലാകും നിന്റെ അവസ്ഥ..... സാരമില്ലെടാ ..... നീ അതോർത് വിഷമിക്കണ്ട . ....അവൾ തീർച്ചയായും     തിരിച്ചു വരും... അമ്മക്ക് ഉറപ്പുണ്ട് 

എന്നാലും അമ്മേ... 

ഒരു എന്നാലും ഇല്ല.. നീ ഇരുന്ന് കഴിക്ക് 

അമ്മ കുറച്ച് സ്ട്രോങ്ങ്‌ ആയത്കൊണ്ട് കണ്ണൻ പിന്നെ ഒന്നും പറയാൻ പോയില്ല  ...... അവൻ അമ്മുവിനെ കുറിച്ച് ആലോചിച്ചുകൊണ്ടിരിക്കുന്നു.... 

* * * * * * * * * * * * * * * * * * * * 

അമ്മുവിന്റെ വീട്ടിൽ 

എന്താ അമ്മു   നീ ഇവിടെ ഇങ്ങനെ ഇരിക്കുന്നത്.... സാധാരണ വന്നു കഴിഞ്ഞാൽ കറങ്ങാൻ പോവൽ അല്ലെ നിന്റെ പണി .. ഇപ്പോ എന്ത് പറ്റി... 

അത് ഒന്നുമില്ല ചേച്ചി 

മ്മ്   . നിനക്ക് ഒന്നും കഴിക്കാൻ വേണ്ടേ    .. നീ വാ..... 

വേണ്ട ചേച്ചി വിശപ്പില്ല.... 

എന്താടാ പറ്റിയെ നിനക്ക് .. നീ ഇങ്ങനെ ഒന്നും ആയിരുന്നില്ലലോ.... വീട്ടിൽ നിന്ന് ആരെങ്കിലും വിളിച്ചോ 

ആ അമ്മയും ഏട്ടനും അച്ഛനും.... പിന്നെ മനുവേട്ടനും... 


മ്മ്.. നീ എന്താ ഫോണ് പിടിച്ചു ഇരിക്കുന്നത് ... അതിങ് തന്നെ 

അമ്മുവിന്റെ ചേച്ചി ഫോൺ വാങ്ങി.. സ്വിച്ച് ഓൺ ആക്കി ...... check ചെയ്തു 

കണ്ണൻ കുറെ തവണ വിളിച്ചിട്ടുണ്ടല്ലോ    നീ എന്താ സംസാരിക്കാതെ ..... ഇതാ ഒരു msg ഉണ്ട് 

   നീ എന്റെ call കണ്ടാൽ എടുക്കില്ല എന്ന് എനിക്ക് അറിയാം.... അത്കൊണ്ടാണ് മനുവിനെ കൊണ്ട് വിളിപ്പിച്ചത്.. നിന്റെ ശബ്ദം ഒന്ന് കേട്ടാൽ മതി.. അത്രേ വേണ്ടിയിരുന്നൊള്ളു... അത് സാധിച്ചു .... നീ എവിടെ പോയാലും.... ഞാൻ നിന്നെ മറക്കില്ല...കാത്തിരിക്കും ഞാൻ.. നിനക്ക് വേണ്ടി........ still i love u അമ്മു  .. waiting for ur call....

എന്താ  . അമ്മു നിനക്ക് ഒന്ന് വിളിച്ചൂടെ ...... 

അത് വേണ്ട ചേച്ചി..... 

അവന് നിന്നെ ഇഷ്ടമല്ലേ... നിനക്ക് എന്താ ഒന്ന് സമ്മതിച്ചാൽ  .... അച്ഛനും അമ്മയും ഓർത്തിട്ടാണോ .. എങ്കിൽ നിനക്ക് തെറ്റി ...നിന്റെ ഈ തീരുമാനത്തിൽ അവർ സന്തോഷിക്കുകയുള്ളു 

അതെനിക്കറിയാം .. ചേച്ചി . പക്ഷെ.... അനു അവൾ ഇനിയും എന്തേലും ചെയ്ത് പോകും ..... അത് പേടിചിട്ടാണ്.... 

മ്മ് ചേച്ചി ഒരു കര്യം ചോദിച്ചാൽ മോള് സത്യം പറയുമോ... 

എന്താ ചേച്ചി   . 

നിനക്ക് ശരിക്കും അവനെ ഇഷ്ടമല്ലേ... പലപ്പോഴും എനിക്ക് അത് തോന്നിയിട്ടുണ്ട്.. 

ചേച്ചി ഞാൻ പുറത്ത് പോവാ...  

എന്ന് പറഞ്ഞു അമ്മു പോകാൻ ഒരുങ്ങിയതും ...  ചേച്ചി അവൾക്ക് ഒരു തടസമായി നിന്നു     

അമ്മു നീ ഇത് പറഞ്ഞിട്ട് പോയാൽ മതി... 

ചേച്ചി... അത് പിന്നെ 

നീ പറ അമ്മു... 

ഇഷ്ടമാണ് ചേച്ചി... കണ്ട അന്ന് തൊട്ട് ഇന്ന് ഈ നിമിഷം വരെ സ്നേഹിച്ചിട്ടുള്ളു..... മറക്കാൻ പറ്റണില്ല... പക്ഷെ അനുവിന് വേണ്ടി എനിക്ക് മറക്കണം മറന്നേ പറ്റു .. 
ഞാൻ ഇങ്ങോട്ട് വന്നത് പോലും... അതിന് വേണ്ടി ആണ്....... അത്രക്കും ഇഷ്ടപ്പെട്ടു പോയി..... ചേച്ചി 
അമ്മു അവളുടെ ചേച്ചിയെ കെട്ടി പിടിച്ചു കരഞ്ഞു ..... 

കരഞ്ഞോ അമ്മു.... നീ കരഞ്ഞോ .. അപ്പോഴെങ്കിലും നിന്റെ വിഷമം ഒക്കെ മാറുമല്ലോ..... 

മ്മ് .... മറക്കും ചേച്ചി.... മറക്കണം 

..💓..💓..💓..💓..💓..💓..💓..💓..

കാലം ഒരുപാട് കടന്ന് പോയി.... അനുവും അമ്മുവും.... ഒരുപാട് മാറിപ്പോയി..... അഞ്ചു വർഷങ്ങൾക്ക് ശേഷമുള്ള അവരുടെ ജീവിതത്തിലേക്ക് 

ഇന്ന് അനുവിന്റെ വിവാഹ നിശ്ചയമാണ് 

എന്താ   അനു കഴിഞ്ഞില്ലേ...... 

ആ കഴിഞ്ഞ് ഏട്ടാ .. 

ആ വേഗം ആയിക്കോട്ടെ ..... 

ആ കിരണേട്ടാ.........തുടരും...... 💓

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story