അമ്മു... 💓: ഭാഗം 5

ammu

രചന: പാലക്കാട്ടുകാരി

കിരണേട്ടാ ഒരു min ..... 

എന്താ അനു ... 

അമ്മു.....? 

ഇല്ല അനു വന്നിട്ടില്ല 

അവൾ ഒന്ന് വന്നിരുന്നെങ്കിൽ... അനു കരഞ്ഞു 

ഏയ്‌ അനു കരയല്ലേ എല്ലവരും ശ്രദ്ധിക്കുന്നു മോള് സന്തോഷായിട്ട് ഇരിക്ക്..... ഏട്ടൻ പോവട്ടെ ചെക്കനും കൂട്ടരും വന്നിട്ടുണ്ട് 

അനു കണ്ണുകൾ തുടച്ചു..... 
പാവം എന്റെ അമ്മു... ഞാൻ കാരണം അല്ലെ എല്ലം...... 

അനു... മോളെ.. നല്ല സുന്ദരി ആയിട്ടുണ്ട്... അല്ല എന്തിനാ മോള് കരഞ്ഞത്...? 

ഏയ്‌ ഒന്നുമില്ല അമ്മേ.... 

അമ്മുവിനെ കുറിച്ച് ഓർത്തിട്ടാണോ... അവൾ ഇനി വരുന്നുണ്ടാവില്ല..... സാരമില്ല മോളെ... വാ .. 


അനുവിനെ അവളുടെ അമ്മയും കൂട്ടുകാരികളും ചേർന്ന്... നിശ്ചയപന്തലിലേക്ക് കൊണ്ടുപോയി 

ഏട്ടാ ..... 

എന്താ മോളെ..... 

അമ്മു വന്നോ. 

ഇല്ലെടാ..... 

ചടങ്ങ് തുടങ്ങാനായി.... ജാതകം കൈമാറലും കഴിഞ്ഞു .. ഇനി മോതിരം ഇടാം..... 

ഇതാ അനു റിങ്..... 

അഭിയും... അനുവും പരസ്പരം മോതിരം അണിഞ്ഞു... 

എടൊ... ഒന്ന് ചിരിക്കു... ഒരു still എടുക്കട്ടേ.... 

ഒന്ന് പോ.. രാഹുലേട്ടാ... 

അഭി.. ഒന്ന് അനുവിനോട് ചേർന്ന് നിൽക്കു.....എന്റെ അഭി.... ഒന്ന് ചിരിക് നീ കെട്ടാൻ പോണ പെണ്ണ് തന്നെയാ അടുത്ത്.. അന്യയൊന്നും അല്ല 

അങനെ അനുവിന്റെയും... അഭിയുടെയും വിവാഹനിശ്ചയം കഴിഞ്ഞു..... അമ്മു മാത്രം വന്നില്ല..... എന്നും എന്തിനും കൂടെ ഉണ്ടാകുന്ന ആളാണ് അമ്മു..... അവൾ ഇങ്ങനെ മാറി നില്കുന്നത് അനുവിനെ മാത്രമല്ല രണ്ട് കുടുംബങ്ങളെയും ബാധിക്കുന്നുണ്ട്.... 

എടൊ എന്താ പറ്റിയെ....വന്നപ്പോൾ തൊട്ട് കാണുന്നതല്ലേ 

അത് പിന്നെ അഭിയേട്ടാ അമ്മു വന്നില്ല അത് ഓർത്ത് പോയതാ ... 

ഞാനും നോക്കി... കണ്ടില്ല.. നിനക്ക് ഒന്ന് വിളിച്ചു നോക്കായിരുന്നില്ലേ... 

ഇല്ല കണ്ണേട്ടൻ സമ്മതിച്ചില്ല... അവൾക്ക് വേണമെങ്കിൽ വരും എന്ന് പറഞ്ഞു ഫോൺ എടുത്തോണ്ട് പോയി ...... 


        * * * * * * * * * * 
കഥയിൽ ഉണ്ടായ മാറ്റം എന്താണെന്ന് മനസിലായില്ല അല്ലെ.... അത് മനസിലാക്കണം എങ്കിൽ ഇതിന് ഇടയിൽ ഉണ്ടായ ഒരു സംഭവം കൂടി.. പറയാനുണ്ട് ചെങ്ങായിമാരെ..... പറയാനുണ്ട്.... 
ഒരു രണ്ട് വർഷം മുൻപ് ഉണ്ടായ ഭയങ്കര ബലിയ ട്വിസ്റ്റ്‌ ആണത്  . ഞാൻ പറയാട്ടോ.... 


അനുവിന്റെ വീട്ടിൽ 

അനുവിന്റെ അച്ഛനും അമ്മയും കൂടിയുള്ള ഒരു ചർച്ചയിലേക് 

ഏട്ടാ അനുവിന് എത്ര വയസായി എന്ന് വല്ല വിചാരവും ഉണ്ടോ... പിന്നെ മനുവിനും 

എനിക്ക് അറിയാം.. കല്യാണകാര്യമല്ലേ പറയാൻ... പോകുന്നത്... . 

അതെ... 

എങ്കിൽ പറ . നീ ആരെയെങ്കിലും കണ്ടു വച്ചിട്ടുണ്ടോ ... 

മ്മ്.. ഉണ്ട് 

അനുവിന് എന്തായാലും കണ്ണനെ ഇഷ്ടമല്ലേ അത് നടത്തികൊടുക്കാം . അല്ലെ ഏട്ടാ... 

അപ്പോ മനുവിനോ.. 

അത് പിന്നെ ..... അപ്പുറത്തെ അമ്മുവിനെ ആലോചിച്ചാലോ... എന്താ ഏട്ടന്റെ അഭിപ്രായം... 

ആ എന്റെ മനസ്സിൽ അങനെ ഒരു ആഗ്രഹം ഉണ്ടായിരുന്നു... നമുക്കൊന്ന് സംസാരിച്ചു നോക്കാം അല്ലെ .. 

ആ ശരിയാ.. നല്ലകുട്ടി ആണ്‌ 

അപ്പോഴാണ് അനു അങ്ങോട്ട് വന്നത് 

എന്താണ് ഇവിടെ ഒരു ചർച്ച...... 

ഓ ഞങ്ങൾ നിന്റെം എട്ടന്റേം കര്യം പറയുവായിരുന്നു ... അല്ല അമ്മുവിനെ പറ്റി എന്താ നിന്റെ  അഭിപ്രായം 

അവൾ   നല്ലകുട്ടി അല്ലെ.. my best ഫ്രണ്ട് എന്താ... അച്ഛാ 

അവൾ നിന്റെ ഏട്ടന്റെ ഭാര്യയായി വരുന്നതിൽ നിനക്ക് എന്താ അഭിപ്രായം... 

ആഹാ.... അടിപൊളി എനിക്ക് നൂറുവട്ടം സമ്മതം.. എനിക്കും ആഗ്രഹം ഉണ്ടായിരുന്നു..... ഇപ്പോ കട്ട ഹാപ്പി അല്ലെ.... ദേ ഏട്ടൻ വരുന്നു ചോദിക്കമ്മേ... 

ആ എന്താ ഇവിടെ ഒരു ഗൂഢാലോചന..,? 

ഒ  ഒന്നുമില്ലെടാ അമ്മ... ഒരു കാര്യം ചോദിച്ചോട്ടെ.... 

എന്താ അമ്മേ... കാര്യം പറ 

നിനക്ക് അമ്മു അവളെ പറ്റി എന്താ .. അഭിപ്രായം....? 

അവൾ നല്ലകുട്ടിയല്ലേ... ഇവളെ ക്കാളും കൊള്ളാം.... കെട്ടുവാണേൽ അവളെ പോലെ ഒരുത്തിയെ കെട്ടണം... 

എന്നാൽ പിന്നെ അതങ് ഉറപ്പിക്കാം അല്ലെടോ.. 

ആ.... 

എന്താ അച്ഛാ 

മോനെ..... നീയും അമ്മുവും... പിന്നെ അനുവും കാർത്തിക്കും കൂടി ഉള്ള വിവാഹത്തെ പറ്റിയുള്ള ചർച്ചയിൽ ആയിരുന്നു ഞങ്ങൾ.... 

എന്ത്. എനിക്ക് വേണ്ടി അമ്മുവിനെയോ... അത് നടക്കില്ല അച്ഛാ....... എനിക്ക് ഇവൾ എങനെ ആണോ അത്പോലെ എന്റെ പെങ്ങൾ ആണവൾ എനിക്ക് വേണ്ടി എങനെ തോന്നി അച്ഛാ... അവളെ മോശം.... പിന്നെ ഇവൾക്ക് വേണ്ടി കാർത്തികിനെ ആലോചിക്കുന്ന കാര്യം അതും നടക്കില്ല..... 
മനുവിന്റെ ദേഷ്യം കണ്ടു അച്ചനും അമ്മക്കും വരെ പേടി ആയി .. എന്നാൽ.. കണ്ണനും അനുവും തമ്മിലുള്ള വിവാഹത്തെ പറ്റി പറഞ്ഞപ്പോൾ അനു react ചെയ്തു 

അത് ഏട്ടനല്ല തീരുമാനിക്കുന്നത് ഞാൻ ആണ്... ഞാൻ ആരെ വിവാഹം കഴിക്കണം കഴിക്കണ്ട എന്നുള്ളത്  

മനു അവളുടെ മുഖംമടച്ചൊന്ന് കൊടുത്തു..... 

നീ മിണ്ടരുത്..... നിന്റെ എല്ലാ വാശികൾക്കും കുട്ടു നില്കുന്നു എന്ന് കരുതി..... ഇതിന് കൂട്ടുനിൽക്കില്ല... ആത്മാർഥമായി സ്നേഹിക്കുന്നവരെ പിരിച്ചിട്ട് നിനക്ക് ഒരു ജീവിതം വേണോ... 

എന്താ..... മനു എന്താ നീ പറയുന്നത്.. ഞങ്ങൾക്ക് ഒന്നും മനസിലാകുന്നില്ല .

മനസിലാവില്ല അച്ഛാ  . ആർക്കും മനസിലാവില്ല..... അത്രയും പവിത്രമാണ് ആ പ്രണയം..... ഇന്നും അവൻ കാത്തിരിപ്പുണ്ട് അവൾക്ക് വേണ്ടി.... 

എന്താ ഏട്ടാ പറയുന്നത്... എന്താണ് ഞാൻ അറിയാതെ പോയത് ... 

നീയെന്നല്ല ആരും..... ആർക്കും മനസിലാവില്ല..... 

കണ്ണേട്ടനെ പറ്റി ആണോ... പറ .... എന്താണ് ഞാൻ അറിയാഞ്ഞത്... എനിക്ക് അറിയണം പറ.. ഏട്ടാ.... 

അനു... അന്ന് നീ suicide attemptin ശേഷം ആണ് എല്ലാത്തിനും തുടക്കം... സത്യത്തിൽ അമ്മുവിന് കണ്ണനെ ഇഷ്ടമായിരുന്നു .......കണ്ണന് തിരിച്ചും.....എന്നാൽ..

എന്നാൽ നീ കാരണം ആണ്‌ അവർ പിരിഞ്ഞത് ... അമ്മുവിന് ഒരിക്കലും നിന്നെ വേദനിപ്പിക്കാൻ പറ്റില്ലായിരുന്നു... അത്കൊണ്ട് ആണ്‌ അവൾ ഇവിടെ നിന്ന് പോലും പോയത്.... എന്നിട്ടും അവളെ മറക്കാൻ പറ്റാതെ അവൻ അവൾക്ക് വേണ്ടി കാത്തിരിക്കുന്നു ....ഇടക്ക് കണ്ണൻ അവൾ അറിയാതെ അവളെ കാണാൻ പോകാറുണ്ട്..... ഇനി പറ അവരെ... പിരിച്ചിട്ട് വേണോ    നിനക്ക് ഒരു ജീവിതം...പറ അനു 


വേണ്ട മോളെ.... മറന്നു കള .... സ്നേഹിക്കുന്നവരെ പിരിച്ചിട്ട് അമ്മേടെ മോൾക്ക് ഒരു ജീവിതം വേണോ ..... വേണ്ട മോളെ... 

അത് തന്നെയാ നല്ലത് മോളെ.... അച്ഛന്റെ വാക്കൊന്ന് കേൾക്കണം നീ 

അനുവിന് എന്ത് പറയണം എന്ന് അറിയില്ലായിരുന്നു കാരണം അവൾ സ്വപ്നത്തിൽ പോലും ചിന്തിക്കാത്ത കാര്യമാണ്.... സത്യമെന്ന് തെളിവ് നിരത്തി മനു പറയുന്നത്.... അമ്മു അവളുടെ കണ്ണീർ വീഴ്ത്തി എനിക്ക് ഒരു ജീവിതം വേണ്ട    

അനു മോളെ..... 
ഏട്ടൻ വിളിച്ചപ്പോൾ ആണ്‌ അവൾ     ചിന്തയിൽ നിന്ന് ഉണർന്നത്.... 

ക്ഷമിക്ക് ചേട്ടാ... ഒന്നും മനസ്സിലാക്കാതെ പോയ പാപിയാണ് ഞാൻ ... വേണ്ട ചേട്ടാ    ഞാൻ മറക്കാം... അവർ സന്തോഷമായി ജീവിക്കട്ടെ.... പക്ഷെ കേട്ടത് സത്യമാണെന്ന്... എനിക്ക് കണ്ണേട്ടന്റെ നാവിൽ നിന്ന് തന്നെ കേൾക്കണം.... 

ആ ശരി... അവൻ ഇവിടെ ഉണ്ട്.... വാ നിന്നെ ഞാൻ കൊണ്ട് പോകാം.... 

അത് വേണോ മോളെ...... 

വേണം അച്ഛാ....കണ്ണേട്ടനിൽ നിന്ന് കേൾക്കണം... എന്നാലേ എനിക്ക് സമാധാനം ഉണ്ടാകു... അച്ഛനും അമ്മയും പേടിക്കണ്ട....... ഞാൻ തിരിച്ചു വരും..... നിങ്ങളുടെ സന്തോഷം ആണെനിക്ക് വലുത്.... 
പോവട്ടെ...... അച്ഛാ...... 

ഏട്ടാ.... വണ്ടി എടുത്തോളൂ..... ഏട്ടൻ വിഷമിക്കണ്ട.. അനു എല്ലാം മറന്നു... എനിക്ക് വലുത് അമ്മു ആണ്... 

മനുവും അനുവും കൂടി കണ്ണനെ കാണാൻ..... ചെന്നു..........തുടരും...... 💓

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story