അമ്മു... 💓: ഭാഗം 6

ammu

രചന: പാലക്കാട്ടുകാരി

യാത്രക്കിടയിൽ അവർക്കിടയിലെ മൗനത്തെ മുറിച്ചുകൊണ്ട് അനു സംസാരിച്ചു.... 

ഏട്ടന് എല്ലാം നേരത്തെ അറിയാമായിരുന്നല്ലേ.....?  


മ്മ്... 

പിന്നെന്തുകൊണ്ട് എന്നോട് നേരത്തെ പറഞ്ഞില്ല....? 

പറയരുതെന്ന്.... അമ്മു 

അമ്മു പറഞ്ഞല്ലേ... 
മ്മ്.... അവൾ എന്താ ഏട്ടാ ഇങ്ങനെ..... എല്ലായിടത്തും അവൾ എന്നെ തോൽപിച്ചു..... ഇവിടെയും..... 
എല്ലാ ഇടത്തും എനിക്ക് രണ്ടാം സ്ഥാനമേ ഉണ്ടായിരുന്നുള്ളു.... അമ്മുവിന് ഒന്നാം സ്ഥാനവും.... ഇവിടെയും തോറ്റുപോയല്ലേ ഏട്ടാ... അല്ല സ്നേഹംകൊണ്ടവൾ തോൽപിച്ചു.... 


സാരമില്ലെടാ പോട്ടെ.... 

ഏയ്‌ എനിക്ക് വിഷമം ഒന്നുമില്ല... ഞാൻ വെറുതെ..... 
നിറഞ്ഞു വന്ന കണ്ണുനീരിനെ തുടച്ചുമാറ്റുമ്പോഴും അനുവാദമില്ലാതെ അത് പിന്നെയും നിറഞ്ഞു വന്നു...... 

അനു... ഇറങ്.... 

ഏട്ടൻ വിളിച്ചപ്പോഴാണ് ഞാൻ ഉണർന്നത്.... 

കണ്ണേട്ടന്റെ വീട്.... ആദ്യമായാണ് ഞാൻ ഒറ്റക്ക് വരുന്നത്.... മുൻപ് വന്നിട്ടുണ്ട്... അതെല്ലാം അമ്മുവിന്റെ കൂടെ ആയിരുന്നു.. എന്തോ ആദ്യം കണ്ടത്ര....... നിർവൃതി ഇല്ല .... സന്തോഷമില്ല.... വീട് പോലും... അമ്മുവിന്റെ യാത്രയിൽ... വേദന അനുഭവിക്കുന്ന പോലെ.... എന്റെ തോന്നൽ മാത്രമാണോ....അല്ല അത് തന്നെയാണ് സത്യം...... 

ഏട്ടൻ... ചെന്ന് വീടിന്റെ കാളിങ് ബെൽ അടിച്ചു.... 


അമ്മയാണ് വാതിൽ തുറന്നത്.... 

അമ്മയുടെ മുഖം ആദ്യം കണ്ട അത്ര പ്രസരിപ്പില്ല.... കണ്ണീർ കെട്ടിനിൽക്കുന്ന മുഖം.... 

ആ മനുവോ.... ഞാൻ കരുതി.. നീ 
ഇങ്ങോട്ടൊക്കെ ഉള്ള.... വഴി മറന്നെന്നു കരുതി ....... 

മറുപടി എന്ന പോലെ മനുവേട്ടൻ ഒന്ന് പുഞ്ചിരിച്ചു..... 

അമ്മേ കണ്ണൻ ഇല്ലേ..... 

മ്മ്.. ഉണ്ട്.... അവൻ ഇപ്പോ വന്നാലും വന്നില്ലെങ്കിലും കണക്കാ.... വന്നകഴിഞ്ഞാൽ റൂമിൽ കേറി ഒറ്റ ഇരിപ്പാണ്‌.... അവന്റെ മുറിയിൽ തന്നെ ഒട്ടിച്ചുവച്ചിട്ടുള്ള... അമ്മുവിന്റെയും... അവന്റെയും ഫോട്ടോ നോക്കി അങ്ങനെ കിടക്കും... ഒരു കടമ എന്നപോലെ... തഴേക്ക് ഇടക്ക് വരും.... എന്തേലും സംസാരിക്കും.... അത്ര തന്നെ.... 
അമ്മയുടെ വാക്കുകൾ.. പലയിടത്തും വച്ചു മുറിഞ്ഞു പോകുന്നുണ്ട്.... കരച്ചിൽ നിർത്താൻ അമ്മ ഒരുപാട് പാടുപെടുന്നുണ്ട്..... അത് കണ്ടിട്ടോ... എന്തോ.. എന്റെ ഹൃദയം രണ്ടായി പിളർന്നു.. പോകുന്ന പോലെ... 

നീ അവിടെ തന്നെ... നില്കാതെ.. കയറി ഇരിക്കി.....
അപ്പോഴാണ്.. ഏട്ടന്റെ പിന്നിൽ ഉള്ള എന്നെ... അമ്മ നോക്കുന്നത്....... അതുവരെ വാചാലയായി.. നിന്ന അമ്മ പെട്ടന്ന് മൗനമായി.... 

നിങ്ങൾ ഇരിക്കു.....

അമ്മേ...... ഒരു നിമിഷം.... എനിക്ക് അമ്മയോട് ഒരു കാര്യം പറയാനുണ്ട്..... 

എന്തെന്ന ഭാവത്തിൽ.. അമ്മ എന്നെ ഒന്ന് നോക്കി.. 

അമ്മ എന്നോട് ക്ഷമിക്കു  ...... എനിക്കറിയാം അമ്മക്കെന്നോട് ദേഷ്യമാണെന്ന്...  ഇങ്ങനെ എല്ലാരും മാറിയതിനു കാരണം ഞാൻ ആണ്‌.. എന്റെ വാശി ആണെന്ന് എനിക്കറിയാം... മാപ്പ് പറയാൻ വന്നതാണമ്മേ... ഇനി വരില്ല . ഞാൻ ഒരു സ്നേഹത്തിന്റെ പേരിലും... പക്ഷെ ഒരിക്കൽ അവസാനമായി.... വരും എന്നിട്ട്   അമ്മേടെ കയ്യിൽ.. അമ്മേടെ അമ്മുവിനെ ഏൽപ്പിക്കണം.... ക്ഷമിക്കമ്മേ.... ആരെയും വേദനിപ്പിച്ചിട്ട്... എനിക്കൊന്നും.. വേണ്ട.. 
അമ്മയുടെ കൈകൾ പിടിച്ചു മാപ്പ് പറയുമ്പോൾ.... മനസ്സ് നിറയെ.... ആശ്വസമായിരുന്നു.... ഒരു വലിയ ഭാരം ഇറക്കിവച്ച ആശ്വസം.... 

എനിക്കറിയാമായിരുന്നു മോളെ... ഇങ്ങനെ ഒരു ദിവസം ഉണ്ടാകും എന്ന്.... എന്റെ മകന്റെ കാത്തിരിപ്പിനു ഒരു അവസാനം ഉണ്ടാകും എന്ന്.... അമ്മക്ക്.. മോളോട് ദേഷ്യം ഒന്നുമില്ല.... സ്നേഹമേ ഉള്ളു... 

അത് കണ്ടിട്ടെന്നോണം മനുവേട്ടൻ കണ്ണുകൾ തുടച്ചു.... 

നീ എന്തിനാ മനുവേ.... കരയുന്നെ....? 

ഏയ്‌ ഞാൻ കരഞ്ഞില്ല അമ്മേ... അത് നിങ്ങൾക്ക് വെറുതെ തോന്നിയതാകും..... 

അമ്മേ... എനിക്ക് കണ്ണേട്ടനെ ഒന്ന് കാണണം.... 

അതെന്തിനാ മോളെ... 
ഒരുതരം പേടിയോടെ.... അമ്മയത് ചോദിച്ചു..... 

വേണം അമ്മേ... ഇത്പോലെ ഒരു ഏറ്റു പറച്ചിൽ.... എനിക്ക് കണ്ണേട്ടനോടും വേണം... ഇല്ലെങ്കിൽ എനിക്ക്.... സമാധാനം ഉണ്ടാകില്ല..... 

എന്നാൽ ഇതെല്ലാം.. കണ്ടു കൊണ്ട്... കണ്ണേട്ടൻ ബാൽക്കണിയിൽ നിൽക്കുന്നുണ്ടായിരുന്നു...... കണ്ണേട്ടൻ താഴേക്ക് ഇറങ്ങി വന്നു...... ആ  മുഖം കണ്ടപ്പോൾ.... ഒരുമാത്രയിൽ എനിക്കും ഭയം തോന്നി... കാരണം... പണ്ട് കണ്ട കണ്ണേട്ടൻ ആയിരുന്നില്ല... അത്.... താടിയും മുടിയും വളർത്തി.... മുഖത്ത് വലിയ ഒരു കണ്ണടയും...... എന്നാൽ പുഞ്ചിരിക്കുന്ന മുഖത്തിന് ഇന്നും മാറ്റമില്ല.......കണ്ണേട്ടന്റെ പുഞ്ചിരിക്ക് എന്നും ഒരു വശ്യത ഉണ്ടായിരുന്നു.... അതിൽ മാത്രം ഒരു മാറ്റവും ഇല്ല 

കണ്ണേട്ടാ... ഞാൻ.... 
കണ്ണേട്ടന്റെ കണ്ടപ്പോൾ... പറയാനായി നിന്ന വാക്കുകൾ മുറിഞ്ഞു പോയി... ഇനി ഇവിടെ വാക്കുകൾക്ക് സ്ഥാനമില്ല.... 

ഞാൻ ആ കാൽക്കൽ  വീണു ആവോളം കരഞ്ഞു.... മാപ്പ് പറഞ്ഞു..... 

കണ്ണേട്ടൻ എന്നെ ... കൈകൾ കൊണ്ട്... ഉയർത്തി.... ഒന്ന് ചേർത്തുപിടിച്ചു... 

 നീ ആ നിൽക്കുന്ന ആ ആളെ കണ്ടോ.. നിന്റെ ഏട്ടൻ..... ചെറുപ്പത്തിൽ ആ ഏട്ടന്റെ കൈയിൽ തുങ്ങി വന്ന...ഒരു അനു ഉണ്ടായിരുന്നു .... ഇന്നും ഇപ്പോഴും ആ അനുമാത്രമേ ഉള്ളു... എന്റെ കുഞ്ഞിപ്പെങ്ങൾ ആയി.. ഞാൻ കണ്ട... അനു ..... അങ്ങനെ എനിക്ക് കാണാൻ പറ്റു..... അന്ന് സ്കൂളിൽ വച്ചു ആദ്യം ഞാൻ നോക്കിയത്    അമ്മുവിനെ അല്ല.... അനുവിനെ ആണ്‌...... നിന്റെ ഏട്ടൻ പോലും ... നിന്നെ ഈ സ്കൂളിൽ കൊണ്ട് വന്നു ചേർക്കാൻ കാരണം ഈ ഞാനാണ്   കാരണം.... നിന്റെ ഏട്ടൻ നിന്നെ നോക്കുന്നതിനേക്കാൾ കാര്യമായി ഞാൻ നിന്നെ നോക്കും എന്ന വിശ്വസം..... സ്കൂളിൽ വച്ച് കാണുമ്പോൾ ചിരിച്ചില്ലെങ്കിലും സംസാരിച്ചില്ലെങ്കിലും..... നിനക്ക് ഒരു പ്രശ്നവും ഇല്ലന്ന് ഞാൻ ഉറപ്പു വരുത്തിയിരുന്നു... 

തിരിച്ചു എന്ത് പറയണം എന്ന് എനിക്ക് അറിയില്ലായിരുന്നു പക്ഷെ 
മനസ്സ് കൊണ്ട് ആയിരം തവണ ഞാൻ മാപ്പ് പറഞ്ഞിട്ടുണ്ട് 

കണ്ണേട്ടാ.... 

വേണ്ട പറഞ്ഞതൊന്നും അവർത്തിക്കണ്ട ഒക്കെ ഞാൻ കേട്ടു.... പ്രണയം അത് തോന്നിയത് .. അമ്മുവിനോടാണ് ഇനി അത് ആരോടും തോന്നില്ല.....കാരണം  .. മനസറിഞ്ഞു സ്നേഹിച്ചുപോയി .... മറക്കാൻ പറ്റില്ല........ 

അറിയാതെ എങ്കിലും.... ആ വാക്കുകൾ കേട്ടപ്പോൾ... നെഞ്ച് ഒന്ന് പിടഞ്ഞുവോ അറിയില്ല..... കാരണം വാക്കുകൾ കൊണ്ട് ആയിരം തവണ മറന്നെന്നു പറഞ്ഞാലും സ്നേഹിച്ചവരെ മറക്കാൻ... അത് അത്ര സാധ്യമല്ല.... 

ഇപ്പോൾ കണ്ണേട്ടന്റെയും അമ്മയുടെയും മുഖമൊന്നു തെളിഞ്ഞുവോ... തെളിഞ്ഞു.... അതാണ് സത്യം.... ആയിരം വിളക്കുകൾ തെളിയിച്ചപോലെ...... 
സന്തോഷം കൊണ്ട്..... അമ്മയുടെ കണ്ണുകളും നിറഞ്ഞു... അമ്മു ശരിക്കും ഭാഗ്യവതി ആണ്..... ഇത്പോലെ സ്നേഹിക്കാൻ... കഴിയുന്ന... അമ്മയെയും കണ്ണേട്ടനെയും കിട്ടിയില്ലേ .. 

അനു... നമുക്ക് പോകാം... 

ഇപ്പോ പോവാനോ.... കുറച്ച് കഴിയട്ടെ...... 

അത് പറ്റില്ല..... ഇവിടെ എന്ത് നടന്നെന്ന് അറിയാതെ.... അമ്മക്കും അച്ഛനും സമാധാനം ഉണ്ടാകില്ല... ഞങൾ ഇറങ്ങട്ടെ..... 

അപ്പോ... ശരി അമ്മേ പൊക്കോട്ടെ... കണ്ണേട്ടാ... by..... 

പോയിട്ട് വരാം എന്ന് പറയെടി... പോത്തേ.... 

ആ പോയിട്ട് വരാം...

. പിന്നെ കണ്ണാ അമ്മയെയും അച്ഛനെയും കൂടി ഒരു ദിവസം അങ്ങോട്ട് വരണംട്ടോ .... 

ആ... അതിനെന്താ വരാലോ..... 

ഹലോ എന്റെ വീട്ടിലേക്കല്ല.... അമ്മുവിന്റെ വീട്ടിലേക്ക്.... എന്തായാലും ഇനി വൈകണ്ട..... ഇനി വല്ല പ്രേശ്നവും ഉണ്ടാകുന്നതിനു മുൻപ് ഇത് ഉറപ്പിച്ചു വക്കണം..... 

പക്ഷെ.... അമ്മുവിന്റെ വീട്ടിൽ സമ്മതിച്ചില്ലെങ്കിലോ... 
അമ്മയായിരുന്നു ചോദിച്ചത് ... 

അതൊക്കെ ഞാൻ നോക്കിക്കോളാം.... നിങ്ങൾ അങ്ങോട്ട് വന്നാൽ മാത്രം മതി ... അല്ലെ മനുവേട്ടാ.... 

അതെ.. അത്രേഉള്ളു....

. പോയിട്ട് 
വേണം അമ്മുവിനെ വിളിച്ചു പറയാൻ .... 

വേണ്ട .. അവളെ ഒന്നും അറിയിക്കേണ്ട.... അനു... 

അതെന്താ.... കണ്ണേട്ടാ.... 

നമ്മളെ ഒക്കെ ഒരുപാട് വിഷമിപ്പിച്ചതല്ലേ..... അവൾ നാട്ടിൽ വരട്ടെ. .. എന്നിട് അറിഞ്ഞാൽ മതി.... അതുവരെ ആരും അവളോട് പറയണ്ട... കേട്ടോ   അനു . 

ഞാൻ പറയില്ല .. ഈ ഏട്ടൻ.... 

കണ്ണേട്ടൻ ഏട്ടനെ നോക്കി കണ്ണുരുട്ടി.. 

നീ എന്തിനാ എന്നെ നോക്കുന്നത്.. ഞാൻ പറയില്ല.... 

പിന്നെ എല്ലാവരുടെയും നോട്ടം അമ്മയിലേക്കായി.... 

അല്ലെ . എന്തിനാ എല്ലാരും എന്നെ നോക്കുന്നെ.... നിങ്ങൾ അവളോട് പറയില്ലെങ്കിൽ പിന്നെ... എന്തിനാ ഞാൻ പറയുന്നേ..... 

മ്മ്.... 

അമ്മയോടും കണ്ണേട്ടനോടും യാത്ര പറഞ്ഞു ഞങ്ങൾ ഇറങ്ങി.... കാർ മുന്നോട്ട് പോകുമ്പോൾ... ഞാൻ വെറുതെ...തിരിഞ്ഞു നോക്കി...... 
ഇപ്പോൾ... അമ്മയുടെയും കണ്ണേട്ടന്റ്റെയും മുഖത്ത് ... സന്തോഷമുണ്ടായിരുന്നു..... ആ വീടിനും ഉണ്ടായിരുന്നു... ഒരുതരം സന്തോഷം.... 

നീ വിഷമിക്കണ്ടടി.... കണ്ണനേക്കാൾ best ആയിട്ടുള്ള ഒരാളെ ഞാൻ കണ്ടെത്തി തരും...... 

ഇല്ല ഏട്ടനെ കൊണ്ട് കണ്ടുപിടിക്കാൻ കഴിയില്ല 

അതെന്താടി . നിനക്ക് എന്നെ വിശ്വസമില്ലേ..... 

ഇത് വിശ്വസത്തിന്റെ പ്രേശ്നമല്ല ഏട്ടാ. ..... കണ്ണേട്ടനെക്കാൾ best ആയിട്ട് ഈ ലോകത്ത് ഇല്ല.... he is the best person...... 

മറുപടിയായി... ഏട്ടൻ പിന്നെയും പുഞ്ചിരിച്ചു......

വീട്ടിൽ എത്തിയപ്പോൾ... അമ്മയും അച്ഛനും ഉണ്ടായിരുന്നു .. അവർ ആകെ പേടിച്ചിട്ടാണ് ഇരുന്നിരുന്നത് എന്ന് ആ മുഖം പറയുന്നുണ്ട്.... എന്നാൽ എന്റെ മുഖത്തെ സന്തോഷം കണ്ടപ്പോൾ... അവർക്ക് തെല്ലൊരു ആശ്വസം ഉണ്ടായെന്നു തോന്നി    അവിടെ വച്ചു ഉണ്ടായ കാര്യം എല്ലാം അറിഞ്ഞപ്പോൾ... അവർക്ക് കൂടുതൽ സമാധാനമായി... ഒപ്പം എനിക്കുള്ള ആശ്വാസവാക്കുകളും..... 

ഞാൻ കൈകൂപ്പി പറഞ്ഞു.... എന്റെ പൊന്നമ്മേ അച്ഛാ... ഉപദേശം ആണ് ലൈൻ എങ്കിൽ വിട്ട് പിടി.... വരുന്നവഴിക്ക് ഏട്ടൻ ഫുൾ വെറുപ്പിക്കൽ ആയിരുന്നു..... it was unsahikable for me...ooh my god.... 

അത് കേട്ടപ്പോൾ ഏട്ടൻ എന്നെ തല്ലാനായി കൈ ഓങ്ങി ... 

ഞാൻ വേഗം ഓടി.. റൂമിൽ കയറി...... 

അല്ലെങ്കിലും സ്നേഹിച്ചവരെ ഓർത്ത് ദുഖിച്ചിരുന്നിട്ട് എന്താ കാര്യം... സ്നേഹിക്കുന്നവരെ ചേർത്തുപിടിച്ചു... ജീവിച്ചാൽ ആ ലൈഫ് പൊളിയാണ്... 👌

അങ്ങനെ കണ്ണന്റെ വീട്ടുകാർ അമ്മുവിന്റെ വീട്ടിലേക്ക് എത്തി ... അവിടെ അനുവിന്റെ വീട്ടുകാരും ഉണ്ടായിരുന്നു....... അവർ അമ്മുവിന്റെയും.... കണ്ണന്റെയും വിവാഹം വാക്ക് കൊണ്ട് ഉറപ്പിച്ചു.. കണ്ണന്റെ ഡിമാൻഡ് പോലെ അവൻ ആ കാര്യം പറഞ്ഞു... അമ്മുവിന്റെ പഠനം കഴിഞ്ഞ് തിരികെ വരുന്നവരെ 
അവളെ ഒന്നും അറിയിക്കരുത് എന്ന്... അത് അവർ സമ്മതിച്ചു..... എന്നാൽ അവിടെയും അനുവിന്റെ ജീവിതം ഒരു ചോദ്യചിഹ്നം പോലെ നിലനിന്നു..... 

അങ്ങനെ ഒരിക്കൽ കണ്ണൻ അനുവിനെ വിളിച്ചു 

ഹലോ.... അനു.. കണ്ണേട്ടനാ 

ആ മനസിലായി.. എന്താ കണ്ണേട്ടാ.... 

ആ അതെ .. നാളെ sunday അല്ലെ... എന്താ പരിപാടി.... 

ഒന്നുമില്ല. കുറച്ച് assingment ചെയ്ത് തീർക്കാനുണ്ട്... എന്താ 
ഹെല്പ് ചെയ്യാൻ വല്ല പ്ലാനും ഉണ്ടോ ... 

ഏയ്‌ ഇല്ല മോളെ . നാളെ നീ ഒന്ന് പാർക്ക്‌ വരെ വരുവോ.... 

എന്തിനാ... 

വെറുതെ.... ഒരു കാര്യമുള്ളത് കൊണ്ടാണെന്നു കൂട്ടിക്കോ... 

ആ ശരി... എപ്പോഴാ വരണ്ടേ.... 

നാളെ... evg ഒരു 4:00ക്ക് പോരെ  . 

ആ ശരി.... 

ആ by.. 

അല്ല എന്തായിരിക്കും കാര്യം.... എന്തെങ്കിലും ആവട്ടെ...... 

പാർക്കിൽ വച്ച്... 💓

കണ്ണാ അവൾ വരുന്നില്ലല്ലോ... ഇനി വരില്ലായിരിക്കുമോ.... 

ഏയ്യ് അവൾ വരും... നീ ടെൻഷൻ അടിക്കല്ലേ.. ആ അതാ വരുന്നു. 

എടാ എനിക്ക് പേടി ആകുന്നു  . 

എന്തോന്നടെയ്..... 

കളിയാക്കാതെ ഒന്ന് സപ്പോർട്ട് ചെയ്യടാ... 

ആ കണ്ണേട്ടാ....എന്താ വരാൻ പറഞ്ഞത്.. 

അല്ല നിന്റെ assigment ഒക്കെ കഴിഞ്ഞോ .. 

ഇല്ല... പറ.... 

പറയാനുള്ളത് എനിക്കല്ല ദേ ഇവനാണ്..... 

അപ്പോഴാണ് കണ്ണേട്ടന്റെ പിന്നിൽ നിൽക്കുന്ന അഭിയേട്ടനെ ഞാൻ കണ്ടത്..... 

അഭിയേട്ടനോ..... 

മ്മ്... എന്നാൽ ഞാൻ അവിടെ കാണും.... നിങ്ങൾ സംസാരിക്കി... 
അതും പറഞ്ഞ്  കണ്ണേട്ടൻ പോയി.... 

ഹായ് അഭിയേട്ട... 

ആ അനു . 

അല്ല അഭിയേട്ടന്....എന്താ പറയാനുണ്ടെന്ന് പറഞ്ഞു ... 

അത്.... 

വളച്ചുകെട്ടാതെ കാര്യം പറ മാഷേ... 

ശരിയാ തന്നോടല്ലേ വളച്ചു കെട്ടാതെതന്നെ പറഞ്ഞേക്കാം 

ആ പറ. 

എനിക്ക് അനുവിനെ ഇഷ്ടാണ്.... സീരിയസ് ആയിട്ട്.... പ്രേമിച്ചു നടന്നിട്ട് അവസാനം തേച്ചിട്ട് പോകാനൊന്നുമല്ല വീട്ടിൽ വന്നു നേരിട്ടങ് ചോദിക്കും.... കെട്ടിച്ചു തരും എന്ന് പറയുന്ന വരെ കാത്തിരികാം... അനുവിന് സമ്മതമാണോ.... 

മറുപടി പറയാൻ എനിക്ക് കഴിഞ്ഞില്ല... കാരണം ഞാൻ ഇന്നുവരെ കണ്ണേട്ടനെ മറന്നിട്ടില്ല... അതിന് ശ്രമിക്കുന്നെ ഉള്ളു.... 

അനു ഇപ്പോ എന്താ ചിന്തിച്ചതെന്ന് ഞാൻ പറയാം     
കണ്ണനെ പറ്റിയല്ലേ.....

അത്ഭുതത്തോടെ  ഞാൻ അഭിയേട്ടനെ നോക്കി... 


എനിക്ക് തന്നെ ഇഷ്ടമാണെന്ന് പറഞ്ഞത് കണ്ണനോടാണ്... അവന് നൂറുവട്ടം സമ്മതം..... അപ്പോഴാണ് അന്ന് ഉണ്ടായ കാര്യം ഞാൻ അറിഞ്ഞത്..... സ്നേച്ചവരെ മറക്കാൻ നല്ല ബുദ്ധിമുട്ടാണ് .... തനിക് മാത്രമല്ല ഇപ്പോൾ എനിക്കും.... തനിക്ക് അതൊക്കെ മറക്കാൻ എത്ര സമയം വേണമെങ്കിലും തനിക്ക് എടുക്കാം... 
പക്ഷെ അത് എന്നെ സ്നേഹിക്കാൻ കഴികുമെങ്കിൽ മാത്രം.... 

അതിന് ശേഷം അഭി കൊടുത്ത വാക്ക് പാലിച്ചു  ...... അവൻ വീട്ടിൽ വന്നു ചോദിച്ചു ... അവർക്ക് സമ്മതം ഇന്ന് അത് അവരുടെ നിശ്ച്ചയം വരെ എത്തി നില്കുന്നു..... 

* * * * * * * * * * * * * * * * * 

അനു.. ദേ കണ്ണൻ വരുന്നു.... 

ടാ രാഹുലെ... നീ ഞങ്ങളുടെ ഒരു ഗ്രൂപ്പ്‌ ഫോട്ടോ എടുത്തേ... കണ്ണേട്ടൻ ആയിരുന്നു.... 
ടാ മനു.. കിരണേ ഒന്ന് വാ..... 

അങ്ങനെ കണ്ണനും അനുവും അഭിയും മനുവും കിരണും കൂടി ഫോട്ടോ എടുത്തു.... 

അമ്മുവിന്റെ കുറവ് ഉണ്ടല്ലേ... 
അത് കേട്ടപ്പോൾ കണ്ണേട്ടന്റെ മുഖം ഒന്ന് വാടി... 

അത്... സാരമില്ല . ഞങ്ങളുടെ കല്യാണത്തിന് എടുക്കാം... 
ടാ രാഹുലെ... ഇനി ഞാനും അനുവും മാത്രമുള്ള ഒരു ഫോട്ടോ എടുത്തേ.... 

ആ ഒക്കെ   

 രാഹുലെ..... അതെനിക് ഇപ്പോ അയക്കി . 

മ്മ്.... 

ആ കിട്ടി താങ്ക്സ് ടാ.... 

പിന്നെ എല്ലവരുടെയും ശ്രദ്ധയ്ക്ക്... 
ഈ ഫോട്ടോ മാത്രം അമ്മുവിന് വ്യൂ ചെയ്യാൻ മാര്ഗത്തില് status ഇട്.... ബാക്കി ഫോട്ടോ ഒക്കെ.... ഇടുമ്പോൾ.. അമ്മുവിന് ഹൈഡ് ചെയ്താൽ മതി  ... പിന്നെ അനു.. ഈ ഫോട്ടോ dp ഇട്..... 

ടാ ഈ പിക് അവൾ dp ഇടുന്നതിൽ നിനക്ക് pblm ഒന്നുമില്ലല്ലോ  . 

ഏയ്‌ ഇല്ല ബട്ട്‌  .... നിന്റെ ഐഡിയ എന്താണെന്ന് മനസിലായില്ല ..... 

അത് പറയാം 
അപ്പോൾ അനുവും കിരണും മനുവും അഭിയും എല്ലാവരും കണ്ണനെഉറ്റുനോക്കി. 

ഇന്ന് അവൾ egmnt നു വന്നില്ല  ...പക്ഷെ ഈ ഫോട്ടോ കണ്ടാൽ അവൾക്ക് അവിടെ ഇരിപ്പ് ഉറക്കില്ല .... അവൾ പറന്നു വരും     

നല്ല ഐഡിയ... ടാ എന്നാലും 

ഒരു എന്നാലും ഇല്ല കിരണേ..... നല്ലതിന് വേണ്ടിയാണെന്ന് മാത്രം മനസിലാക്കിയാൽ മതി ...... 

ആ സെറ്റ്..... ദേ അവൾ വിളിക്കുന്നു കണ്ണേട്ടാ... 

ആ ഇങ്ങോട്ട് താ.. കുറെ കാലമായില്ലേ... ഞാനൊന്ന് സംസാരിക്കട്ടെ.... 

ഹലോ ... അനു ഞാനാ അമ്മു.... 

ഞാൻ അനുവല്ല... കണ്ണൻ ആണ്‌...........തുടരും...... 💓

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story