അമ്മു... 💓: ഭാഗം 7

ammu

രചന: പാലക്കാട്ടുകാരി

ഹലോ അനു ഞാനാ അമ്മു 

ഇത് അനുവല്ല കണ്ണൻ ആണ്‌ 

ഒരു നിമിഷം എങ്കിൽ ഒരു നിമിഷം കണ്ണേട്ടന്റെ ശബ്ദം ഒന്ന് കേട്ടപ്പോൾ ഞാനും പകച്ചു പോയി 

ഹലോ.... കാൾ കട്ട്‌ ആയോ... ഹലോ 
അമ്മു 

ഇല്ല പറയു .... കണ്ണേട്ടാ .. 

ഓ പേരൊന്നും മറന്നിട്ടില്ല അല്ലെ...? 

ഇല്ല.... ഞാൻ അല്ല ഇത് അനുവിന്റെ നമ്പർ ആണല്ലോ... ഇതിൽ കണ്ണേട്ടൻ 

എന്തെ..എനിക്ക് സംസാരിക്കാൻ പാടില്ലേ...... 

ഇല്ല സംസാരിച്ചോളൂ.. ഇപ്പോ അനുവിനൊന്ന് ഫോൺ കൊടുക്കുവോ ..... 

ഇല്ലെങ്കിൽ 

എനിക്ക്  അനുവിനോട് ആണ്‌ സംസാരിക്കേണ്ടത്...... 

ഞാൻ കെട്ടാൻ പോകുന്ന പെണ്ണിനോട് ആരു സംസാരിക്കണം എപ്പോൾ സംസാരിക്കണം എന്നൊക്കെ ഞാൻ തീരുമാനിക്കും .. നീ വെറും കുട്ടുകാരിയല്ലേ.... 

ആളെ ഒന്ന് ചൊടിപ്പിക്കാൻ വേണ്ടി പറഞ്ഞതാണ് ..... കളി കാര്യയോ... 

ഞാൻ വെറും കൂട്ടുകാരിയല്ല... ചെറുപ്പം മുതലേ ഉള്ള കൂട്ടാണ്... 

എന്നിട്ട് എന്തെ...നീ നിശ്ചയത്തിന് വരാഞ്ഞേ...? 

അത്... അത് പിന്നെ... അത് ... ആ എനിക്ക് എക്സാം ഉള്ളോണ്ട്.... ആണ്‌ 

നിനക്ക് അവിടെ ഒരു കോപ്പും ഇല്ലെന്ന് എനിക്ക്  നന്നായിട്ട് അറിയാം....... 

this is cruel...... 

അതെ   ..... എനിക്കിപ്പോൾ തീരെ കണ്ണീച്ചോര ഇല്ല.... മോളങ്  ക്ഷമീ കേട്ടോ... എനിക്കിപ്പോൾ സംസാരിക്കാൻ നേരമില്ല.... ഞാൻ ഭയങ്കര ബിസി ആണ്‌.. by 


ഞാൻ എന്തെങ്കിലും പറയുന്നതിന് 
മുൻപ് കാൾ കട്ട്‌ ആയി....... 

അല്ല ഞാൻ എന്തിനാ ഇങ്ങനെ ദേഷ്യപെടുന്നേ ഞാൻ ആഗ്രഹിച്ച കാര്യം അല്ലെ ..... നടന്നത്... പിന്നെന്താ...... ഇല്ല എന്നാലും...... 
ശേ ഞാൻ എന്തിനാ ഇങ്ങനെ ഒക്കെ സംസാരിക്കുന്നത്...... മറക്കാൻ പറ്റാത്തൊണ്ടാണ്...... വേണ്ട സാരമില്ല ഒന്നും ഓർക്കേണ്ട... 
അമ്മു സ്വയം ആശ്വസം കൊണ്ട്.... കണ്ണുകണ് തുടച്ചു   .... അമ്മു ഫോൺ അവിടെ ഇട്ടു....
 ചേച്ചിയെ കാണാൻ അടുക്കളയിൽ ചെന്നു... 

ചേച്ചി...... 

എന്തിനാടി കിടന്ന് അലറുന്നെ ..... 

ആ കണ്ണേട്ടന് എന്ത് അഹങ്കാരം ആണെന്ന അറിയോ... 

അവനോ ഏയ്‌ നിനക്ക് തോന്നിയതാവും 

അല്ല ചേച്ചി.. ഞാൻ അനുവിനെ വിളിച്ചു.... അപ്പോൾ കണ്ണേട്ടൻ ഫോൺ എടുത്തു ..... എന്നിട്ട് അനുവിനെ കൊടുക്കാൻ പറഞ്ഞപ്പോൾ... ഞാൻ കെട്ടാൻ പോണ പെണ്ണല്ലേ..... അവൾ ആരോടു സംസാരിക്കണം എന്ന് ഞാൻ തീരുമാനിക്കും എന്ന്..... 

അല്ല അപ്പോ...അഭി.... 

എന്ത് ചേച്ചി.... 

ഒന്നുല്യാ.. നീ പറ.. 

കണ്ണേട്ടൻ അവളെ ആണ്‌ കല്യാണം കഴിക്കുന്നത് എനിക്കറിയില്ലേ..... പിന്നെന്തിനാ അതിങ്ങനെ എടുത്തു പറയുന്നേ....അത് കേട്ടപ്പോൾ എനിക്ക് ദേഷ്യം വന്നു ..... 

മ്മ് അങ്ങനെ... ഇപ്പോ മനസിലായി 

എന്ത് മനസിലായി എന്ന്..... 

അല്ല നീ പറഞ്ഞത് മനസിലായി എന്ന് പറഞ്ഞതാ.... അല്ല അവര് കല്യാണം കഴിക്കുന്നതിൽ നിനക്കെന്തിനാ ദേഷ്യം.. എനിക്കും മനസ്സിലാവും... അമ്മു . മ്മ്മ് 

എന്ത് മനസിലാവും ന്ന്.... ചേച്ചി ഒന്ന് പോയെ 


അല്ല അമ്മു.... ചേച്ചി ഒരു സത്യം പറയട്ടെ   ... നമ്മള് സ്നേഹിക്കുന്ന ആളുകൾ വേറെ പെൺകുട്ടിയെ പറ്റി പറയുന്നത് കേൾകുന്നതെ നമുക്ക് ദേഷ്യമാണ് .... അപ്പോ പിന്നെ നിന്നെ കുറ്റം പറയാൻ പറ്റില്ല .. അവൻ കല്യാണം കഴിക്കുന്നു എന്ന് പറഞ്ഞപ്പോൾ നീ അവനെ കൊല്ലാതെ വിട്ടതെ ഭാഗ്യം... 

ചേച്ചി പറയുന്നതെന്താ .... എനിക്ക് അവനെ ഇഷ്ടം ആണെന്നോ..... 

മ്മ്.... 

അങ്ങനെ ഒന്നുമില്ല ചേച്ചി.... 

അങ്ങനെ ഒന്നും വേണ്ട അമ്മു..... അമ്മേം അച്ഛനും കൂടി... ഒരു കല്ല്യാണം ഉറപ്പിച്ച കാര്യം നീ അറിഞ്ഞതല്ലേ....ചേച്ചി എന്താ പറയുന്നത്... എന്താണെന്ന് മനസിലായല്ലോ.. 

ആ ചേച്ചി....വല്യേട്ടൻ വിളിച്ചിരുന്നോ .... 

ആ..... 

എന്നാൽ. ഞാൻ റൂമിൽ ഉണ്ടാകും.... എനിക്ക് പഠിക്കാനുണ്ട് 


നീ ചെല്ല് 

വേണ്ട ഒന്നും ഓർക്കണ്ട...... മറന്നു കളയാം.... 

അല്ല അനുവും അഭിയും... കൂടിയല്ലേ എൻഗേജ്മെന്റ് നടക്കുന്നത്....... ഒന്നും മനസിലാവുനില്ലല്ലോ... 

ഇതാ.... അനു ഫോൺ ... 

എന്താണ് ഒപ്പിച്ചത്...

  ഒന്നുമില്ലടി... നീ അവിടെ പോയി നിലക്ക് അവൻ പോസ്റ്റ്‌ ആവും  .. 

കണ്ണാ അവിടെ നിന്നെ.....എന്താടാ എന്റെ പെങ്ങളോട് പറഞ്ഞത്..... 

ഏയ്‌ ഒന്നുമില്ല കിരണേ.... ഞാൻ പറഞ്ഞു....ഞാൻ കെട്ടാൻ പോകുന്ന പെണ്ണിന്റെ ഫോണിൽ ആരു സംസാരിക്കണം.... എന്ന് ഞാൻ തീരുമാനിക്കും അത് കേട്ടപ്പോൾ പെണ്ണ് ആകെ..... ചൂടായി.... ഞാൻ കട്ട്‌ ആക്കി ... 

മ്മ്.. അവളിപ്പോൾ അത്.. ചേച്ചിയോട് പറഞ്ഞു കാണില്ലേ... 

ഓ അങ്ങനെയും ഉണ്ടോ... എന്നാൽ നീ ചേച്ചിയെ വിളിച്ചു കാര്യം പറ. 

അതാ നല്ലത്.....ഇല്ലെങ്കിൽ പ്ലാൻ മുഴുവൻ പൊളിയും .... 


കിരൺ ഫോൺ എടുത്തു... ചേച്ചിയെ വിളിച്ചു 

റിങ് ഉണ്ട്.... 

ചേച്ചി ദേ ഫോൺ അടിക്കുന്നു... 

വല്യേട്ടൻ ആകും എടുക്കു... അടുക്കളയിൽ ആണെന്ന പറ.... 

ആ ഹലോ.... ചേച്ചി വല്യേട്ടൻ അല്ല വീട്ടിൽ നിന്നാണ് .. കുഞ്ഞേട്ടനാ... 

ഹലോ അമ്മു നീയോ.... ചേച്ചി എന്ത്യേ 

ഇവിടെ ഉണ്ട്... ഞാൻ കൊടുക്കാം .... 

ചേച്ചി    ഇതാ 

എടി   നീ ഇത് ചിരകി വച്ചേ..... 

ഹലോ... കുഞ്ഞാ പറ..... ഞാൻ അവിടെ നിന്ന് ഒരു വിളി പ്രതീക്ഷിച്ചിട്ട് ഇരികുവാണ്  ......... 

മ്മ്  ചേച്ചിക്ക് മനസിലായല്ലേ.... ഞാൻ കണ്ണന് കൊടുകാം.. അവന്റെ ആണ്‌ മാസ്റ്റർ പ്ലാൻ... 

മ്മ് കൊടുക്ക്......

ഹലോ ചേച്ചി... ഞാനാ കണ്ണൻ ... 

ആ നിന്നെ വിളിക്കണം വിചാരിച്ചു ഇറക്കുകയായിരുന്നു .. എന്താ നിന്റെ വിചാരം എല്ലാവരും കൂടി അതിനെ പ്രാന്താകുമോ.... 

ഇല്ല ചേച്ചി .... അങ്ങനെ ഒന്നുമില്ല  . അവളോട് എന്നെ ഇഷ്ടാണെന്ന് പറഞ്ഞപ്പോൾ അവൾക്ക് ജാട .... ഇപ്പോ എല്ലാ പ്രേശ്നങ്ങളും .. തീർന്നു ഒരു ലെവൽ ആയി...ഇരിക്കയാണ് 

ഇല്ല കണ്ണാ... അവൾക്ക് ഏതോ ഒരു കല്യാണം ഉറപ്പിച്ചു വച്ചിരിക്കുകയാണ്  .  പിന്നെ എങനെ ശരിയാവും  ... 

അതിന് ചേച്ചി ചെക്കന്റെ ഫോട്ടോ കണ്ടിരുന്നോ .... 

ഇല്ല..... ഓ നീ തന്നെയല്ലേ.... 

മ്മ്... അതെ 

എന്നാൽ പിന്നെ അവളോട് പറഞ്ഞൂടെ... 

വേണ്ടാ..... എന്തായാലും അടുത്ത മാസം അനുവിന്റെ കല്യാണമല്ലേ.... അന്ന് അറിഞ്ഞാൽ മതി..... 

മ്മ് എന്തായാലും നിങ്ങൾ ഇത് വല്യേട്ടനോടും പിന്നെ... ജ്യോതിയോടും പറഞ്ഞേക്ക്.. ഇല്ലെങ്കിൽ അവർ ഇവിടെ വന്നാൽ   ഒക്കെ കുളമാക്കും.... ദേ അമ്മു വരുന്നുണ്ട് ഞാൻ പിന്നെ വിളിക്ക് . 

ആ ശരി... 

എന്താ ചേച്ചി കുഞ്ഞേട്ടൻ പറഞ്ഞത്   .. 

ഒന്നുമില്ല... അടുത്ത മാസത്തേക്ക്  ആണ്‌ കല്യാണം  തീരുമാനിച്ചു പറയാൻ വിളിച്ചതാ 

അടുത്ത മാസമോ..... 

എന്താ .. അടുത്ത മാസം എങനെ മുങ്ങാം എന്ന് ആലോചിക്കുവാണോ.... 

ഏയ്‌ അല്ല... ഞാൻ വെറുതെ. 


ടി അടുത്താഴ്ച എക്സാം തുടങ്ങും 
...അത് കഴിഞ്ഞാൽ നിന്റെ കല്യാണം  അന്ന് പറഞ്ഞ ആ ചെക്കനും ആയി തീരുമാനിക്കും  മറക്കണ്ട.....

ഇല്ല ചേച്ചി.. 

മോൾക് ഇഷ്ടമല്ലേ ..... 

ഏയ്‌ ഇഷ്ടമാണ് ചേച്ചി ..... പ്രശ്നം ഒന്നുമില്ല.........തുടരും...... 💓

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story