അമ്മു... 💓: ഭാഗം 8 || അവസാനിച്ചു

ammu

രചന: പാലക്കാട്ടുകാരി

രാത്രി എത്ര തിരിഞ്ഞുമറിഞ്ഞു കിടന്നിട്ടും ഉറക്കം വന്നില്ല...... എന്ത്കൊണ്ട് എന്ന് ചോദിച്ചാൽ അറിയില്ല.... മനസ്സിൽ ഒരു മുഖം മാത്രം.. കണ്ണേട്ടൻ ഇനിയും എന്തിനാണ് അത് തന്നെ ആലോചിക്കുന്നത് എന്ന് ചോദിച്ചിട്ട് മനസ്സും പറയുന്നില്ല കണ്ണുനീരിനും ഉത്തരമില്ല....... ചേച്ചി പറഞ്ഞതിനെ പറ്റി ചിന്തിച്ചു..... എനിക്ക് ആ കല്യാണത്തിന് സമ്മതമില്ലേ..... വാക്കുകൾ ഉത്തരം ഉണ്ട് .... സമ്മതം... എന്നാൽ മനസ്സ് അതിനും പിന്തുണക്കുന്നില്ല.... മനസ്സ് നിറയെ ഇന്നും കണ്ണേട്ടൻ മാത്രമാണ്... കണ്ണേട്ടന് പകരം വേറെ ഒരാൾ പറ്റുന്നില്ല.... എനിക്ക് കഴിയില്ല.... മനസ്സിൽ ഒരാളെ കൊണ്ട് നടന്നു ജീവിതം വേറെ ഒരാളുടെ കൂടെ.... 
    ചിന്തകൾ കാടു കയറുന്നുണ്ട്..... ഇപ്പോ ഒന്നും ചിന്തിക്കേണ്ട ആവശ്യമില്ല.... ഒന്ന് മാത്രം കണ്ണേട്ടൻ ഇന്ന് അനുവിന്റെ മാത്രമാണ്... അത് മതി ....... ചിന്തകൾക്ക് വിരാമമിട്ട് അമ്മു  ഉറക്കത്തിലേക്ക് ആഞ്ഞു..    


.... ഒന്ന് വിളിച്ചു നോക്കിയാലോ..... വേണ്ട എന്നോട് വാശി കാണിച്ച് പോയതല്ലേ    . .... എന്നായാലും എന്നിലേക്ക് തന്നെ എത്തില്ലേ.... പക്ഷെ എന്തോ..... സംസാരിക്കാൻ തോന്നുന്നു......  ഒരു മെസ്സേജ് ഇട്ടാലോ...അതാവുമ്പോൾ അറിയില്ലല്ലോ.... മെസ്സേജ് അയക്കാൻ കണ്ണൻ തീരുമാനിച്ചു... 

  ' ഹായ് അമ്മു...'

മറുപടി ഒന്നുമില്ലല്ലോ.... ഇത്ര നേരത്തെ കിടന്ന് ഉറങ്ങിയോ ....... ഇങ്ങോട്ട് വരട്ടെ ഉറക്കം ഒക്കെ ശരിയാക്കി കൊടുക്കാം 

 one message received 

ആരാ ഈ രാത്രിയിൽ.... ഞാൻ ഫോൺ എടുത്തു നോക്കി. unknown നമ്പർ ആണ്.... dp?  ദേ എന്റെ ഫോട്ടോ 
ഇതിപോ ആരാ..... 

'ആരാ...?'


ഓ ഉറങ്ങീട്ടില്ല പാവം ഞാൻ തെറ്റിദ്ധരിച്ചു..... പാവമൊന്നുമല്ല അത് വേറെ കാര്യം 


'ഞാൻ തനിക്ക് വളരെ വേണ്ടപെട്ട ആൾ ആണ്.......' 
കണ്ണൻ റിപ്ലൈ കൊടുത്തു 

one message received.. 

എനിക്ക് വേണ്ട പെട്ട ആളോ...... അതാരാ.... 

'k.. ഈ വേണ്ടപെട്ട ആൾക്ക് മുഖമൊന്നുമില്ലേ.. കണ്ട പെൺകുട്ടികളുടെ ഫോട്ടോ ഒക്കെ വച്ചിട്ടുണ്ടല്ലോ...... '


ആ റിപ്ലൈ വന്നു.... 

ഓ അങ്ങനെയാണോ..... 

'എന്റെ മുഖവും മനസും ഒകെ നീയാണ് അമ്മു ..... I Love U Ammu... '


ദേ വീണ്ടും.... 

ഇത് വല്ലാത്ത കഷ്ടം ആയല്ലോ...... 

'എനിക്ക് ഇയാളെ അറിയകൂടി ഇല്ല പിന്നെ എങ്ങനെയാ....? '
അമ്മു റിപ്ലൈ കൊടുത്തു 


അറിയില്ലല്ലേ അറിയില്ലല്ലേ... കഴിഞ്ഞ 6.. 7  കൊല്ലമായിട്ട്.. ഞാൻ അവളേം. അവളെന്നെയും.... സ്നേഹിച്ചോണ്ടിരിക്കുകയാണ്...... തുറന്ന് പറഞ്ഞില്ലെങ്കിലും.. അവൾക്ക് എന്നെ അറിയില്ല പോലും..... 
നീ ഇങ്ങോട്ട് വ ഒക്കെ അറിയിച്ചു തരാം .... 

'ആ ഞാൻ തന്നെ വിവാഹം കഴിക്കാൻ പോകുന്ന ആൾ ആണ്.... നിശ്ചയത്തിന് മുന്പേ നമ്പർ കിട്ടാൻ കുറെ പാട് പെട്ടു.. പിന്നെ ആ കാർത്തിക് എനിക്ക് തന്നു..... '


one Message received.... 

ഓ കണ്ണേട്ടൻ കൊടുത്തതാണല്ലേ....


'oh.... ആരായാലും രാത്രി സംസാരിക്കാൻ താല്പര്യമില്ല.... സോറി '

ഇതിപ്പോ എന്താ പറ്റിയത് ... 


'oh it 's ഓക്കേ... നമുക്ക് സംസാരിക്കാൻ ഒരു ജീവിതകാലം മുഴുവൻ... ഉണ്ടല്ലോ അല്ലെ....? 😍😘 bye അമ്മു gudnyt sweet dreams.. i love uu and i miss uu take care.... 😍😘'
കിടക്കട്ടെ... ഇങ്ങനെ ഒന്ന്..... എന്നെ കുറെ വലച്ചതല്ലെ..... ദൈവമേ പെണ്ണ് ഇത് കണ്ട് ഫോൺ വലിച്ചെറിയാതിരുന്നാൽ മതിയായിരുന്നു 


one മെസ്സജ് received 

കഴിഞ്ഞിലെ പൂരം.....അവന്റെ ഒരു love u.....തല്ലി പൊട്ടിക്കും ഞാൻ ഇത് അപ്പോൾ ആരും വിളിക്കില്ലലോ... റിപ്ലൈ കൊടുത്താൽ അവൻ തലേൽ കേറി നിരങ്ങും..... വേണ്ട ഓഫ്‌ ആക്കി ഇടാം... ചിലപ്പോൾ റിപ്ലൈ കൊടുത്തില്ല പറഞ്ഞു വിളിച്ചാലോ...... 


scene ചെയ്തു റിപ്ലൈ ഒന്നുമില്ല... ഹ.. ഹ.. ഹ    ഇത് ഞാൻ പ്രതീക്ഷിച്ചു    ഞാൻ ഇവളെ ഇന്നലെയും കാണാൻ തുടങ്ങിയതല്ലല്ലോ..... മെസ്സജ് അയച്ചത് ഇഷ്ടപ്പെട്ടു കാണില്ല.. തമ്പുരാട്ടിക്ക് . .... സാരമില്ല ഇഷ്ടപെടുത്തി കൊടുക്കാം......
ഞാൻ dp അപ്ഡേറ്റ് ചെയ്തു ഒരു typography ഇട്ടു..... 
 എങ്കിൽ എന്നോട് പറ I Love U ന്ന്.... 

ഇത് മതി ഇതാവുബോൾ അവൾക്  doubt തോന്നില്ല   അവൾക്ക് കൊള്ളുകയും ചെയ്യും .... സാരമില്ല ഈ കാത്തിരിപ്പൊക്കെ നല്ല അവസാനത്തിന്  അല്ലെ.... എന്നും ഓർത്ത്..... ഞാൻ കിടന്നുറങ്ങി....

രാവിലെ എഴുന്നേറ്റത് തന്നെ ഇന്നലത്തെ കാര്യം ഓർത്തോണ്ടായിരുന്നു..... അതോണ്ട് ഇന്നത്തെ ദിവസം ഗോവിന്ദ...... ദൈവമേ ജീവിതം ഗോവിന്ദ ആകാതിരുന്നാൽ മതി.... ഞാൻ ആയിട്ട് ഉണ്ടാക്കിയതല്ല അനുഭവിക്കുക തന്നെ..... മുഖമൊക്കെ കഴുകി ഞാൻ പഠിക്കാൻ ഇരുന്നു  ... എന്നിട്ട് ഒരു 7:00ആയപ്പോൾ... അടുക്കളയിൽ ചെന്നു... ചേച്ചി എഴുന്നേറ്റിട്ടില്ല  . ജ്യോതിച്ചേച്ചിയും....സൺ‌ഡേ ആയത് കൊണ്ടാവും ... ഞാൻ രാവിലെത്തി ഭക്ഷണം ഒക്കെ ഉണ്ടാക്കി വച്ചു...   അപ്പോൾ ദേ ചേച്ചി ഫോണും പിടിച്ചു വരുന്നു....

അമ്മു നിന്റെ ഫോൺ ഓഫ്‌ ആണോ.... 

ഓ അപ്പോഴാണ് ഇന്നലെ രാത്രി അത് ഓഫ്‌ ആക്കിവച്ചത് ഓർമ വന്നത് 

ആ ചേച്ചി.. എന്തെ 


അമ്മ വിളിച്ചിരുന്നു.... കിട്ടിയില്ല പറഞ്ഞു  ... നീ ഒന്ന് തിരിച്ചു വിളിക്ക് ചെല്ല്.... 

ആ 

ഞാൻ റൂമിലേക്ക് ചെന്നു.... ഫോൺ എടുത്ത് ഓൺ ചെയ്തു.... 

അമ്മയെ വിളിച്ചു സംസാരിച്ചു.... പരീക്ഷ കഴിഞ്ഞാൽ വേഗം എത്തണം എന്ന് പറഞ്ഞിട്ടുണ്ട് ..... അനുവിന്റെ കല്യാണത്തിന് മുൻപ് നിശ്ചയം തീരുമാനിച്ചിട്ടുണ്ട്.... എന്റെ കാര്യത്തിൽ തീരുമാനം ആയി  ... എന്ന് അറിഞ്ഞു......ആ കാര്യമോർതങ്ങനെ ഇരിക്കുബോൾ ആണ് ....... 
'Good morning My dear.... 😍😘'

oh എഴുനേറ്റു റിപ്ലൈ കൊടുക്കണ്ട.... അങ്ങനെ ഇരിക്കട്ടെ .. dp.... ആ ഇപ്പൊ ഞാൻ പറയും അതങ് പള്ളിയിൽ പോയി പറഞ്ഞാൽ മതി...... 


റിപ്ലൈ ഒന്നുമില്ലല്ലോ..... 

കണ്ണാ.. ഒന്ന് വേഗം വാ കുറെ നേരമായി നീ ഇങ്ങോട്ട് വരുന്നോ ഞാൻ അങ്ങോട്ട് വരണോ... 

ആ വരുവാ അമ്മേ.. 

ഞാൻ ഫോണും പിടിച്ചു താഴേക്ക് ചെന്നു.... 

നീ ഇരിക്കി... അമ്മ ചായ എടുക്കാം 

മ്മ്.... ഒരു മെസ്സേജും കൂടി ഇടാം... 

'ന്താടോ റിപ്ലൈ ഒന്നുമില്ലാതെ...'.


one മെസ്സേജ്  received 

റിപ്ലൈ ഇപ്പോൾ എന്താ കൊടുക്കേണ്ടത്..... കൊടുത്തില്ലെങ്കിൽ വേറെ പ്രശ്നം ആകും... വേണ്ട കൊടുത്തേക്കാം 

'Good morning... '

വന്നല്ലോ.... 

'താൻ എന്തെങ്കിലും പറയടോ... എപ്പോഴും ഞാൻ തന്നെയല്ലേ സംസാരിക്കുന്നത്.... ഞാൻ റിപ്ലൈ കൊടുത്തു '

ഫോൺ നോക്കി ഇരിക്കാതെ കഴിക്കു ചെക്കാ.... 

ആ അമ്മേ 

എന്താടാ നീ ഫോണും നോക്കി ചിരിക്കുന്നത്..... 

എന്താ അമ്മേ എനിക്ക് ചിരിക്കാനും പാടില്ലേ... 

ആ നീ ഇങ്ങനെ ഫോണും നോക്കി ചിരിച്ചത്... ഒരു 5കൊല്ലം മുൻപ് ആയിരുന്നു..... 
അച്ഛൻ മറുപടി പറഞ്ഞു. 

അത് ശരിയാ.. പിന്നെ വന്നപ്പോഴൊക്കെ ഫുൾ വിഷമവും മിണ്ടാട്ടവും മാത്രം... 

ആ എല്ലാം ഒരാള് കാരണം... അല്ലെ കണ്ണാ. 

oh എല്ലാരും കു‌ടി എന്നെ ട്രോള്ളൻ നിക്കാനല്ലേ ..... 

ഓ ഞങൾ ഒന്നും പറയുന്നില്ലേ.... 

എന്നും പറഞ്ഞു അച്ഛനും അമ്മയും ചിരിക്കാൻ തുടങ്ങി 
 
one message received 

'അത് ഞാൻ ഒരു കാര്യം ചോദിച്ചോട്ടെ ...? '

ഇവൾക്കിപ്പോൾ എന്താ ചോദിക്കാൻ ഉള്ളത്..... 

'ആ ചോദിക്ക്...... '


അത് ചോദിച്ചാൽ പ്രശ്നം ആകുമോ... വേണ്ട അറിയാൻ വേണ്ടിയല്ലേ... 

'അത് ചേട്ടന്റെ പേരും പിന്നെ ഫോട്ടോയും അയച്ചു തരുമോ... '

പേരറിയില്ലല്ലേ.... അറിയിച്ചു കൊടുകാം

ഞാൻ അഭിയുടെ ഫോട്ടോയും കൊടുത്തും. 
:എന്താടോ പേരൊന്നും ചോദിച്ചില്ലേ ആരോടും..... '
 അഭിലാഷ്... 

ഇത് അഭിയേട്ടനല്ലേ......കണ്ണേട്ടന് പകരം കൂട്ടുകാരനോ ചിന്തിക്കാൻ പോലും കഴിയില്ല  ... പക്ഷെ എല്ലാവരും തീരുമാനിച്ചില്ലേ.... 

'ആ ശരി.... ഞാൻ പോവാ... '

പോയോ ഇത്ര പെട്ടന്ന്...... സാരമില്ല പൊക്കോട്ടെ.... 

എടാ ഫോൺ നോക്കി നില്കാതെ... കഴിക്ക് നീ.... 

ആ അച്ഛാ 

ഡാ നീ വല്ലതും അവളോട് പറഞ്ഞോ...? 

ഏയ്‌.. എന്ത് ആരോട്.... പറയാൻ 

നീ വെറുതെ ആളെ കളിയാക്കാൻ നില്കാതെ.. അവനൊന്നും അറിയാത്ത പോലെ..... 

ഇല്ല.... ഞാൻ പറഞ്ഞില്ല അച്ഛാ... എന്തായാലും വരുമ്പോൾ അറിയിക്കാം... 

ഇതിങ്ങനെ നീട്ടികൊണ്ട് പോവണ്ട.... അതാ അച്ഛൻ ഉദേശിച്ചത്.... 

മനസിലായി അച്ഛാ  .. 

നീ ഇന്ന് പോവില്ലേ.... 

ആ.... അച്ഛാ.... കല്യാണത്തിന് ലീവ് എടുക്കണമെകിൽ ഇപ്പോൾ പോവണം .. 

ആ.. ശരി 

പേര് ചോദിച്ചത് .... ഇഷ്ട്ടപ്പെട്ടു കാണില്ലേ..... അറിയാൻ വേണ്ടിയല്ലേ.... സാരമില്ല... 

അമ്മു..... 

ആ ചേച്ചി. വരുന്നു... 

അമ്മ എന്താ പറഞ്ഞത്..... 

ഒന്നുമില്ല...എക്സാം കഴിഞ്ഞാൽ വേഗം ചെല്ലണം... പിന്നെ 
കല്യാണത്തിന് ഒരു ആഴ്ച മുൻപ് നിശ്ചയം തീരുമാനിച്ചിട്ടുണ്ട് 

ആ ഞാൻ അറിഞ്ഞു.... 

ഞാൻ ചെല്ലട്ടെ.. message അയക്കാം പറഞ്ഞിട്ടുണ്ട്.. 

ആരോട്    

അഭിലാഷേട്ടനോട് 

അതാര്..... 

ചെക്കൻ.... 

ആരുടെ.... 

എന്റെ അല്ലാതാരുടെ.... 

നിന്റെയോ.....

മ്മ്...... 

ആ അഭിലാഷ് മനസിലായി..... 
മ്മ്.. നീ ചെല്ല്.... പോ... 

മ്മ്.... 


അങ്ങനെ ദിവസങ്ങൾ കടന്ന് പോയി... പരീക്ഷകളുടെ എണ്ണം കുറയുന്നതിന് അനുസരിച് .. എന്റെ പേടിയും കു‌ടി തുടങ്ങി.....അറിയില്ല ഞാൻ എന്തിനാണ് ഇങ്ങനെ പേടിക്കുന്നത് എന്ന്....... എന്തായാലും വിധി പോലെ നടക്കട്ടെ ........ എന്നും കരുതി ഞാൻ ജീവിതം തള്ളി നീക്കി......അങ്ങനെ ആ ദിവസം വന്നെത്തി ... ഞാൻ പോവാണ് നാട്ടിലേക്ക്..... 7:00ക്കാണ് ട്രെയിൻ... വീട്ടിൽ എല്ലാവരും കാത്തിരിക്കുന്നുണ്ട്..... 


അമ്മു ഇറങ്ങാൻ ആയില്ലേ.... 

ആ വല്യേട്ട.... വരുന്നു .... 

ബുക്കും... ഡ്രെസ്സും എല്ലാം ... ഞാൻ പാക്ക് ചെയ്തു ... ഹെല്പ് ചെയ്യാൻ ജ്യോതിച്ചേച്ചിയും ഉണ്ടായിരുന്നു  .... പിന്നെ എന്റെ ചേച്ചിക്ക് വിശേഷം ഉണ്ട്ട്ടോ  .......വീട്ടിൽ നിന്ന് ആരും വന്നില്ല ...വല്യേട്ടൻ പറഞ്ഞിട്ടാണ്   എന്തായാലും നിശ്ചയവും കല്യാണത്തിന്റെ ഒക്കെ ഇടക്ക് ഇങ്ങോട്ട് വരണ്ട എന്ന്   ..... 


ചേച്ചി പോവാട്ടോ ...... 

ആ എന്താ അവളുടെ സന്തോഷം ..... നിശ്ചയം ഒകെ തീരുമാനിച്ചില്ലേ അതിന്റെ ആവും .. 
ജ്യോതിച്ചേച്ചി...... പറഞ്ഞു... 

മറുപടിയായി ഞാൻ ഒന്ന് പുഞ്ചിരിച്ചു 


ചേച്ചി സൂക്ഷിക്കണേ .....

ഏട്ടാ പോകാം..... 

ആ ......അവസാനിച്ചു...... 💓

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story