അനാമിക 💞: ഭാഗം 1

anamika

രചന: അനാർക്കലി

"I say get out from here... *" അവളെ നോക്കി അവൻ അലറിയതും അവനെ നോക്കി തലത്താഴുത്തി അവളെ ആ ക്യാബിൻ വീട്ടിറങ്ങി... ബാക്കി എല്ലാ സ്റ്റാഫുകളും അവളെ തന്നെ നോക്കുന്നുണ്ടായിരുന്നു.. അത് കണ്ടതും അവൾ പെട്ടെന്ന് അവിടെ നിന്നും ഓടി വാഷ് റൂമിലേക്ക് പോയി... "നീ ആരാന്നാടാ നിന്റെ വിചാരം.. എന്തുണ്ടെങ്കിലും എന്നേ വഴക്ക് പറഞ്ഞില്ലേൽ നിനക്ക് സമാദാനം വരില്ല അല്ലെ... ഏത് നേരവും എന്നെ വഴക്ക് പറയാൻ ഞാൻ എന്താ നിന്റെ ഭാര്യയാണോടാ *$&* മോനെ.... " അവളുടെ ഉള്ളിൽ ഉള്ള ദേഷ്യം മൊത്തം ബക്കറ്റിനെ ചവിട്ടിതീർത്ത് അവൾ മുഖവും ഒന്ന് കഴുകി വാഷ് റൂമിൽ നിന്നും ഇറങ്ങി.. പുറത്തു അവളെയും കാത്തു മീര നിൽക്കുന്നുണ്ടായിരുന്നു..

അവളെ കണ്ടതും ലച്ചു ഒന്ന് ഇളിച്ചുകൊടുത്തു... "ഇന്ന് എന്തിനായിരുന്നു... " "ജസ്റ്റ്‌ ഒന്ന് ലേറ്റ് ആയിപോയതിന്... " "അത് മാത്രമാണോ... " "ഹമ്ഹ്.. " "പിന്നെ... " "ഒരു ഇമ്പോര്ടന്റ്റ്‌ ഫയൽ എടുക്കാൻ മറന്നു... " "എന്റെ ലച്ചു നിനക്ക് ആ കാലന്റെ സ്വഭാവം അറിയുന്നതല്ലേ എന്നിട്ടാണോ നീ ഇമ്പോര്ടന്റ്റ്‌ ഫയൽ ഒക്കെ മറന്നു വെച്ചത്... " "അതിന് കാരണവും ആ കാലൻ തന്നെയാണ്... അയാളുടെ ആ അലർച്ച സ്വപ്നം കണ്ട് എണീറ്റത്തുക്കൊണ്ട് ചടപടെന്ന് പറഞ്ഞു റെഡി ആയി വന്നതാ... ഫുഡ് പോലും കഴിച്ചിട്ടില്ലടി... എന്നിട്ട് അയാൾക്ക് അയാളെ ഫയൽ എടുക്കാഞ്ഞിട്ട്.... എനിക്ക് വിശക്കുന്നു മീരു... വാ നമുക്ക് കാന്റീനിലേക്ക് പോകാം..." ലച്ചു അതും പറഞ്ഞു അവളുടെ വയർ തടവാൻ തുടങ്ങി... അത് കണ്ട് മീര ഒന്ന് ചിരിച്ചു അവളെയും കൂട്ടി ക്യാന്റീനിൽ പോയി... രണ്ട് ദോശയും പറഞ്ഞു അവൾ കൈ കഴുകി ടേബിളിൽ വന്നിരുന്നു... "അല്ല ലച്ചു എന്നിട്ട് ആ ഫയൽ കൊടുക്കേണ്ടേ... " "വേണമല്ലോ..എന്നോട് അത് പോയി എടുത്തിട്ട് ഇനി വർക്ക്‌ ചെയ്താൽ മതിയെന്നാ പറഞ്ഞത്.. "

"എന്നിട്ടാണോടി പോത്തേ നീ ഇങ്ങനെ കൂളായി ഇരിക്കുന്നെ.. " "Yes babe 😍.... " "എന്റെ ലച്ചു നീ അത് എടുത്തു വന്നിട്ട് ഫുഡ് കഴിച്ചാൽ പോരെ ഇല്ലെങ്കിൽ അയാൾ പിന്നെയും നിന്നെ വഴക്ക് പറയും... " "അത് കൊണ്ടുവന്നാൽ പിന്നെ മീറ്റിങ്ങിനു കയറേണ്ടി വരും.. പിന്നെ എപ്പോഴാ ഇറങ്ങുക എന്ന് പോലും ഉറപ്പ് പറയാൻ പറ്റില്ല.. അത് വരെ വിശപ്പ് സഹിക്കാനൊന്നും എനിക്ക് പറ്റില്ല... ലേറ്റ് ആയാൽ വീണ്ടു ആ കാലന്റെ വായിൽ ഇരിക്കുന്നത് കേഴുക്കേണ്ടി വരും എന്നല്ലേ ഉള്ളു... അത് എനിക്കിപ്പോ ഒരു പുതുമയുള്ള കാര്യമല്ല... so take it easy..." അവൾ അതും പറഞ്ഞു ഓർഡർ ചെയ്ത ഫുഡ് വന്നപ്പോൾ അതും കഴിച്ചിരുന്നു.. മീര ഇനി എന്തൊക്കെയാ നടക്കാൻ പോകുന്നെ എന്ന് ആലോചിച്ചു ടെൻഷൻ അടിച്ചിരുന്നു... _____________

"May i come in sir..." അവൾ അവന്റെ ക്യാബിനിലേക്ക് തലയിട്ട്ക്കൊണ്ട് ചോദിച്ചതും അവൻ യെസ് എന്ന് പറഞ്ഞു അവളെ നോക്കിയതും അവന്റെ മുഖം കലിപ്പിൽ ചുവക്കാൻ തുടങ്ങിയിരുന്നു... "ഒരു ഫയൽ എടുക്കാൻ പോയിട്ട് നീ ഇപ്പോഴാണോ കയറി വരുന്നത് *ദേവലക്ഷ്മി*.. " "സോറി sir ട്രാഫിക് ബ്ലോക്കായിരുന്നു... അത്കൊണ്ടാണ് ലേറ്റ് ആയത്... " "നിനക്ക് ഇത് വരുമ്പോൾ എടുത്തിരുന്നെങ്കിൽ ഇപ്പോൾ ഇങ്ങനെ പോകേണ്ടി വരില്ലായിരുന്നല്ലോ... അത് എങ്ങനെയാ ചെയ്യുന്ന ജോലിയോട് ഒരു ആത്മാർത്ഥ വേണം... ഇത് അതില്ലല്ലോ... വരുന്നത് തന്നെ മറ്റുള്ളവരോട് ഓരോന്ന് സംസാരിച്ചിരിക്കാൻ എന്നിട്ട് അവരുടെ ജോലി പോലും ചെയ്യാൻ സമ്മതിക്കില്ല.... ഇനിയും ഇത് ആവർത്തിച്ചാൽ നിനക്ക് ഇവിടെ ഇനി ഒരു ജോലി ഉണ്ടാകില്ല... കേട്ടോ മിസ് ദേവലക്ഷ്മി... " അതിന് അവൾ തലകുലുക്കി അതേയെന്ന് മറുപടി പറഞ്ഞതും അവൻ അവളുടെ കയ്യിൽ നിന്നും ആ ഫയൽ വാങ്ങി അവളെ മൈൻഡ് ചെയ്യാതെ അവന്റെ ജോലിയിൽ മുഴുകി...

അവൻ കാണാതെ അവനെ നോക്കി കൊഞ്ഞനം കുത്തി കാണിച്ചുകൊണ്ട് അവൾ ആ ക്യാബിൻ വിട്ടിറങ്ങി... അവൾ വരുന്നതും കാത്ത് പുറത്തു അക്ഷമയായി നിൽക്കായിരുന്നു മീര... അവളെ കണ്ടതും മീര ഓടി ചെന്നു... "എന്തായി... വല്ലതും പറഞ്ഞോ... " "രാവിലത്തെ അത്ര ഇല്ല... അഡ്ജസ്റ്റ് ചെയ്യാം.. " അവൾ ചിരിച്ചുകൊണ്ട് പറഞ്ഞു മീരയെയും കൂട്ടി അവിടെ നിന്നും പോയി... _________________________________ "May i come in sir..." അവൾ അവന്റെ ക്യാബിനിലേക്ക് തലയിട്ട്ക്കൊണ്ട് ചോദിച്ചതും അവൻ യെസ് എന്ന് പറഞ്ഞു അവളെ നോക്കിയതും അവന്റെ മുഖം കലിപ്പിൽ ചുവക്കാൻ തുടങ്ങിയിരുന്നു... "ഒരു ഫയൽ എടുക്കാൻ പോയിട്ട് നീ ഇപ്പോഴാണോ കയറി വരുന്നത് *ദേവലക്ഷ്മി*.. " "സോറി sir ട്രാഫിക് ബ്ലോക്കായിരുന്നു... അത്കൊണ്ടാണ് ലേറ്റ് ആയത്... " "നിനക്ക് ഇത് വരുമ്പോൾ എടുത്തിരുന്നെങ്കിൽ ഇപ്പോൾ ഇങ്ങനെ പോകേണ്ടി വരില്ലായിരുന്നല്ലോ...

അത് എങ്ങനെയാ ചെയ്യുന്ന ജോലിയോട് ഒരു ആത്മാർത്ഥ വേണം... ഇത് അതില്ലല്ലോ... വരുന്നത് തന്നെ മറ്റുള്ളവരോട് ഓരോന്ന് സംസാരിച്ചിരിക്കാൻ എന്നിട്ട് അവരുടെ ജോലി പോലും ചെയ്യാൻ സമ്മതിക്കില്ല.... ഇനിയും ഇത് ആവർത്തിച്ചാൽ നിനക്ക് ഇവിടെ ഇനി ഒരു ജോലി ഉണ്ടാകില്ല... കേട്ടോ മിസ് ദേവലക്ഷ്മി... " അതിന് അവൾ തലകുലുക്കി അതേയെന്ന് മറുപടി പറഞ്ഞതും അവൻ അവളുടെ കയ്യിൽ നിന്നും ആ ഫയൽ വാങ്ങി അവളെ മൈൻഡ് ചെയ്യാതെ അവന്റെ ജോലിയിൽ മുഴുകി... അവൻ കാണാതെ അവനെ നോക്കി കൊഞ്ഞനം കുത്തി കാണിച്ചുകൊണ്ട് അവൾ ആ ക്യാബിൻ വിട്ടിറങ്ങി... അവൾ വരുന്നതും കാത്ത് പുറത്തു അക്ഷമയായി നിൽക്കായിരുന്നു മീര... അവളെ കണ്ടതും മീര ഓടി ചെന്നു... "എന്തായി... വല്ലതും പറഞ്ഞോ... " "രാവിലത്തെ അത്ര ഇല്ല... അഡ്ജസ്റ്റ് ചെയ്യാം.. " അവൾ ചിരിച്ചുകൊണ്ട് പറഞ്ഞു മീരയെയും കൂട്ടി അവിടെ നിന്നും പോയി... _____________

"*Mr ശ്രീറാം മഹാദേവൻ *... നിങ്ങളുടെ പ്രസന്റേഷൻ ഞങ്ങൾക്കിഷ്ടപ്പെട്ടു... അതുകൊണ്ടുതന്നെ ഈ ഒരു ഓർഡർ ഞങൾ നിങ്ങൾക്ക് തരുകയാണ്... നിങ്ങൾ അത് 100% വിശ്വാസതയോടെ ചെയ്യും എന്ന് ഞങൾ വിശ്വസിച്ചോട്ടെ... " "ഓഫ്‌കോഴ്സ് sir... നിങ്ങൾക്ക് ഞങ്ങളെ വിശ്വസിക്കാം.. ഞങളുടെ മാക്സിമം എഫ്ഫർട്ടും ഇതിൽ ഉണ്ടാകും... " "ഓക്കേ... എന്നാ ഈ ഡീലിൽ സൈൻ ചെയ്തോളു... എന്തെങ്കിലും ഒരു തകരാർ നിങ്ങളുടെ ഭാഗത്തു നിന്നും വന്നാൽ നിങ്ങൾക്കുണ്ടാകുന്ന നഷ്ടം എത്ര വലുതാണെന്ന് ബോദ്യമുണ്ടാകണം... അപ്പോൾ അതിനനുസരിച്ചു വേണം എല്ലാം ചെയ്യാൻ..." "അറിയാം sir... ഈ ഡീൽ ഞങളുടെ കമ്പനിയെ സംബന്ധിച്ച് എത്രത്തോളം വലുതാണെന്നും അറിയാം... അത്കൊണ്ടുതന്നെ ഇതിൽ ഞങ്ങളുടെ ഭാഗത്തുനിന്നും അറിഞ്ഞുക്കൊണ്ട് ഒരു പിഴവും ഉണ്ടാകില്ല...." അവൻ ആ പേപ്പേഴ്സിൽ സൈൻ ചെയ്തു... അവർ അവനെ നോക്കി ചിരിച്ചു ഷേക്ക്‌ഹാൻഡ് കൊടുത്തു പിരിഞ്ഞു... അവർ പോയതും റാം അവന്റെ സൈഡിൽ നിൽക്കുന്ന ലച്ചുവിനെ ഒന്ന് നോക്കി..

"എത്രയും പെട്ടെന്നു എല്ലാ ഡിപ്പാർട്മെന്റ് ഹെഡ്സിനോടും കോൺഫറൻസ് ഹാളിലേക്ക് എത്താൻ പറയണം... പെട്ടെന്നു എന്ന് പറഞ്ഞാൽ എത്രയും പെട്ടെന്നു... " അവൻ അതും പറഞ്ഞു അവിടെ നിന്നും ഇറങ്ങി കോൺഫറൻസ് ഹാളിലേക്ക് നടന്നു.. ലച്ചു അവൻ പോയെ വഴിയേ നോക്കി ഒന്ന് കണ്ണുരുട്ടിയ ശേഷം എല്ലാ ഹെഡ്സിനോടും അങ്ങോട്ട്‌ ചെല്ലാൻ പറഞ്ഞു അവളും പോയി... "രണ്ട് മാസങ്ങൾക്ക് ശേഷം നടക്കാൻ പോകുന്ന കൊച്ചി മെഗാ ഇവന്റിന്റെ എല്ലാ അറേജ്‌മന്റ്സും നമുക്കാണ് ലഭിച്ചിരിക്കുന്നത്... നിങ്ങൾക്ക് എല്ലാവർക്കും അറിയാലോ നടക്കാൻ പോകുന്ന ഇവന്റ് എത്രത്തോളം ഗ്രാന്റ് ആണെന്ന്...അത് കൊണ്ടുതന്നെ നമ്മുടെ മാക്സിമം എഫ്ഫർട്ടും ഉപയോഗിച്ച് ഇവന്റ് നന്നാക്കണം... അതിന് വേണ്ടി ഞാൻ ഓരോരുത്തരെയും ഓരോ ജോലിയും ഏല്പിക്കുകയാണ്....ദേവാ.... " "Yes sir.... " "ഈ ഫയൽലിലുള്ള എല്ലാ ഡീറ്റൈസും ഇവർക്ക് പറഞ്ഞക്കൊടുക്കണം അത്പോലെ ഒരുരുത്തരുടെയും ഡ്യൂട്ടിയെ കുറിച്ചും... എനിക്ക് അത്യാവശ്യമായി ഒരിടം വരെ പോകാനുണ്ട്...Thankyou... " അവൻ ആ ഹാൾ വീട്ടിറങ്ങിയതും ലച്ചു അവൻ ഏല്പിച്ചതുപോലെ ആഹ് ഫയലിൽ ഉള്ളതുപോലെ എല്ലാ ഡീറ്റെയിൽസും പറഞ്ഞു അവർക്കുള്ള ഡ്യൂട്ടിയും വീതിച്ചുകൊടുത്തു... _____________

വൈകുന്നേരം ലച്ചുവും മീരയും കൂടെ ഓഫീസിൽ നിന്നിറങ്ങി ഒന്ന് കറങ്ങി ഷോപ്പിംഗ് ഒക്കെ ചെയ്തിട്ടാണ് വീട്ടിലേക്ക് പോയത്... രണ്ടുപേരുടെയും വീട് ഏകദേശം അടുത്താണ്.. ലച്ചു വീട്ടിൽ കയറിയപ്പോൾ തന്നെ കണ്ട് ഹാളിൽ ഇന്ദിരയുടെ മടിയിൽ തലവെച്ചു കിടക്കുന്ന വേണുവിനെയും ആണ് കണ്ടത്... "ഹലോ ഓൾഡ് കപ്ൾസ്... നിങ്ങൾ ഇവിടെ റൊമാൻസും കളിച്ചിരുന്ന ഈ വീട്ടിൽ ഒരു കള്ളൻ കയറി ഇറങ്ങിയാൽ പോലും അറിയില്ലല്ലോ.... " "ആര് പറഞ്ഞു ഞങൾ അറിയില്ലെന്ന്... ദേ ഒരു പെരുംകള്ളി വന്നത് ഞങൾ അറിഞ്ഞില്ലേ... " "ദേ പപ്പാ എന്നെ കള്ളി എന്ന് വിളിക്കരുത് എന്ന് പറഞ്ഞിട്ടില്ലേ...." "നീ നിന്റെ കള്ളത്തരം എന്ന് മാറ്റുന്നുവോ അന്ന് ഞാൻ നിന്നെ കള്ളി എന്ന് വിളിക്കുന്നത് മാറ്റാം... " "ഞാൻ എന്ത് കള്ളത്തരം ചെയ്തു എന്നാ പപ്പാ പറയുന്നേ...." "ഇന്ന് എന്റെ പോക്കറ്റിൽ നിന്നും 2000 രൂപ എടുത്തത് ആരാ... നീയല്ലടി കള്ളി.... " "അത് ഇന്ദു പറഞ്ഞിട്ട... വേണേൽ ചോദിച്ചുനോക്ക്.... " "ലച്ചു നേരെ ഇന്ദിരയുടെ അടുത്ത് പോയിരുന്നു...

എന്നിട്ട് അവരുടെ ചെവിയിൽ പറഞ്ഞു... " "ദേ.. എന്നെ ഒറ്റിക്കൊടുത്താൽ കഴിഞ്ഞപ്രാവശ്യം എടുത്ത 2000 ത്തിന്റെ കണക്ക് കൂടെ ഞാൻ പറയും കേട്ടോ.... " ഇന്ദിര അവളെ ഒന്ന് തുറിച്ചുനോക്കി വേണുവിനെ നോക്കി ചിരിച്ചു... "അത് ഞാനാ എടുത്തേ വേണുവേട്ടാ... പാലിന്റെ പൈസ കൊടുക്കാനുണ്ടായിരുന്നു.. അതുപോലെ ഗ്യാസ് വന്നിരുന്നു... അതിനൊക്കെ കൂടി... " ഇന്ദിര അങ്ങനെ പറഞ്ഞതും വേണു അവരെ രണ്ടുപേരെയും ഒന്ന് നോക്കി... അതിന് രണ്ടുപേരും ഒരുമിച്ച് ഒരുപോലെ ഇളിച്ചുകാണിച്ചതും വേണുവും അവരെ നോക്കി ഇളിച്ചുകാണിച്ചു... ലച്ചു വേണുവിന്റെ മടിയിൽ തലവെച്ചുകിടന്നു ഇന്ന് ഓഫീസിൽ നടന്നതൊക്കെ വിവരിച്ചുകൊടുക്കായിരുന്നു... "എന്നിട്ട് ആ കാലൻ ഒന്നുകൂടെ എന്നെ ഇങ്ങോട്ട് വരുത്തി പപ്പാ.... " "എപ്പോ എന്നിട്ട് ഞാൻ നിന്നെ കണ്ടില്ലല്ലോ...." "ഇതാ ഞാൻ പറഞ്ഞെ ഈ ഇന്ദുവിനു തീരെ ശ്രദ്ധയില്ലെന്ന് ഞാൻ വന്നുപോയതൊന്നും അറിഞ്ഞിട്ടില്ല... ഇനി വല്ല കള്ളനും കയറിയിട്ടുണ്ടാകൊ...."

"ദേ ലച്ചു ഞാൻ വാതിലൊക്കെ നല്ല സേഫ്റ്റി ആയിട്ട് തന്നെയാ ലോക്ക് ചെയ്തത്.. " "വെറുതെ പറയല്ലേ ഇന്ദു.... പിന്നെ ഞാനെങ്ങനെ അകത്തോട്ടു കയറി എന്നാ പറയുന്നേ.... " "എന്റെ പൊന്നുമോൾ എങ്ങനെയാ വീട്ടിലേക്ക് കയറിയത്...." വേണു അങ്ങനെ ചോദിച്ചതും ലച്ചു ഒന്ന് ചമ്മിയ ചിരിച്ചിരിച്ചുക്കൊണ്ട് പറഞ്ഞു "എന്റെ റൂമിലെ ബാൽക്കണി വഴി.. " "എന്നിട്ട് നീ എന്റെ ഇന്ദുവിനെ കുറ്റം പറയുന്നോ.... " "ഓഹ് അല്ലെങ്കിലും പപ്പക്ക് എന്നെ വേണ്ടല്ലോ... ഒന്നില്ലെങ്കിലും ഞാൻ നിങ്ങളുടെ മോളല്ലേ പപ്പാ... എന്നെ സപ്പോർട്ട് ചെയ്തൂടെ...." "ഓഹ് എന്നാ എന്റെ മോൾ ബാക്കി പറ... " "എന്റെ മൂഡ് പോയി... ഞാൻ പോവാ... നിങ്ങൾ ഭാര്യയും ഭർത്താവും കൂടെ ഇവിടെ ഇരുന്നു റൊമാൻസിച്ചോ... " ലച്ചു അതും പറഞ്ഞു സ്റ്റൈർ കയറി പോയി.. അവളുടെ പോക്ക് കണ്ട് ഇന്ദിരയും വേണുവും നോക്കി ചിരിച്ചു.... ___________

ഓഫീസിൽ നിന്നും റാം നേരെ പോയത് വരുണിന്റെ അടുത്തേക്കായിരുന്നു...എന്നത്തേയും പോലെ അവനോടൊപ്പം ഇരുന്നു മദ്യപിച്ചു.. "ടാ റാം മതിയെടാ കുടിച്ചത്.. ഇന്ന് എന്നത്തേക്കാളും കൂടുതലായിട്ടുണ്ട്... " "ഇന്നത്തെ ദിവസത്തിന്റെ പ്രത്യേകത നിനക്കറിയില്ലേ വരുൺ.. അവൾ... അവളെന്നെ വിട്ട് പോയിട്ട് ഇന്നേക്ക് 5 വർഷം തികയാ... ഈ അഞ്ചു വർഷത്തിനിടക്ക് അവളെന്നെ ഒന്ന് അന്വേശിച്ചില്ലല്ലോ.... ഞാൻ ജീവനോടെ ഉണ്ടെന്ന് പോലും അവൾക്കറിയേണ്ട... " അതും പറഞ്ഞു അവൻ വീണ്ടും ഒരു ഗ്ലാസ്‌ കൂടെ കഴിച്ചു വീണ്ടും ഒന്നുകൂടെ ഒഴിക്കാൻ നിന്നതും വരുൺ അവനെ തടഞ്ഞു.. "അമ്മ കാത്തിരിക്കുന്നുണ്ടാകും... വാ.. ഞാൻ ആക്കിത്തരാം... " "വേണ്ടാ... എനിക്ക് പോകാൻ അറിയാം.... " നാവു കുഴഞ്ഞുക്കൊണ്ട് അവൻ അത്രയും പറഞ്ഞു എണീറ്റു നിന്നു നടക്കാൻ ഭാവിച്ചതും അവനെക്കൊണ്ട് അതിന് സാധിച്ചില്ല.. അവൻ അവിടെ വീഴാൻ പോയതും വരുൺ അവനെ താങ്ങിപിടിച്ചു അവനെയും കൂട്ടി പുറത്തേക്ക് നടന്നു.. "എന്നെ ആരും പിടിക്കേണ്ട..

എനിക്കറിയാം ഒറ്റക്ക് നടക്കാൻ.... വരുൺ... " "മിണ്ടാതെ ഇരുന്നോ... നിന്നെ വീട്ടിൽ എത്തിച്ചിട്ടേ ഇനി ഞാൻ നിന്നിലുള്ള പിടി വിടുന്നുള്ളു... " വരുൺ അവനെയും താങ്ങിപിടിച്ചു കാറിൽ കയറ്റി സീറ്റ്‌ ബെൽറ്റ്‌ ഇട്ടുക്കൊടുത്തു അവൻ ഡ്രൈവിംഗ് സീറ്റിലേക്ക് കയറി ഇരുന്നു കാർ എടുത്തു... ശ്രീറാമിന്റെ വീടിന്റെ കോമ്പൗണ്ടിൽ ചെന്നു കാർ നിന്നതും ഒരു സെക്യൂരിറ്റി വന്നു കാറിൽ നിന്നും റാമിനെ പിടിച്ചു എഴുന്നേൽപ്പിച്ചു... "എന്നെ ആരും പിടിക്കണ്ടെന്ന് പറഞ്ഞില്ലേ.. എനിക്കറിയാം പോകാൻ... " അവൻ അതും പറഞ്ഞു അയാളുടെ കൈ തട്ടിമാറ്റിയതും വരുൺ വന്ന് അവനെ പിടിച്ചു എന്നിട്ട് അവനെയും കൂട്ടി അകത്തേക്ക് പോയി... അവിടെ ഹാളിൽ അവനെയും കാത്തു നന്ദിനി ഇറുക്കുന്നുണ്ടായിരുന്നു... അവന്റെ വരവ് കണ്ടതും ആ മാതൃഹൃദയം ഒന്ന് വിതുമ്പി തന്റെ മകന്റെ അവസ്ഥ കാരണം... "മാതാശ്രീ.... എവിടെ എന്റെ പിതാശ്രീ.... എനിക്ക് അയാളെ ഒന്ന് കാണണം.... " "റാം.. വാ.. " "വിടാടാ എന്നെ... എനിക്ക് അയാളോട് കുറച്ചു സംസാരിക്കാനുണ്ട്.... അയാളെ വിളിക്ക്.... "

"ശ്രീക്കുട്ടാ... മോൻ പോയി കിടക്ക്... " "എന്നെ അങ്ങനെ ആരും വിളിക്കരുതെന്ന് ഞാൻ പറഞ്ഞിട്ടുണ്ട്... അതിനുള്ള അധികാരം ഒക്കെ ഞാൻ എന്നോ നിങ്ങൾക്ക് നഷ്ടപ്പെട്ടു mrs നന്ദിനി മഹാദേവൻ... " അവന്റെ വാക്കുകൾ അവരുടെ ഹൃദയത്തെ വല്ലാതെ നോവിച്ചിരുന്നു.. അവൻ വീണ്ടും ഓരോന്ന് പറയാൻ വന്നപ്പോഴേക്കും വരുൺ അവനെയും കൂട്ടി അവന്റെ റൂമിലേക്ക് പോയിരുന്നു... അവനെ ബെഡിൽ കിടത്തി പുതപ്പിച്ചു കൊടുത്താണ് അവൻ താഴോട്ട് വന്നത്... അവിടെ നന്ദിനി സോഫയിൽ തലയും താഴുത്തി ഇരിക്കുന്നത് കണ്ട് അവൻ അവരുടെ അടുത്തേക്ക് പോയി... "അമ്മേ... " വരുൺ അവരെ വിളിച്ചതും അവർ തലയുയർത്തി അവനെ നോക്കി.. ആ കണ്ണുകളിൽ നിന്നും ഒഴുകുന്ന കണ്ണുനീർ കണ്ടതും അവന്റെ മനസും വേദനിച്ചു... "അങ്കിൾ....? " "കിടന്നു... ഇന്ന് അവനെ കണ്ടാൽ ഏട്ടൻ സഹിക്കില്ലെന്ന് പറഞ്ഞു പോയതാ...എന്നും കുടിച്ചിട്ട് വരുമെങ്കിലും ആരോടും ഒന്നും പറയാറില്ലായിരുന്നു.. ഈ ദിവസം മാത്രമേ അവൻ ഞങ്ങളോട് ഒന്ന് സംസാരിക്കുക മാത്രമുള്ളു...

അത് പക്ഷെ സ്നേഹത്തോടെ അല്ലെന്ന് മാത്രം..... " "എന്തിനാ അമ്മേ ഇനിയും അവനിൽ നിന്നു ഇത് മറച്ചു വെക്കുന്നത്.. പറഞ്ഞൂടെ.. നിങ്ങളിൽ ഉള്ള തെറ്റിദ്ധാരണ മാറ്റിക്കൂടെ... " "വേണ്ട.... എന്റെ മോളെ നഷ്ടപ്പെടാൻ കാരണം ഞങൾ തന്നെയാ... അവളെ എന്ന് തിരിച്ചുകിട്ടുന്നോ അന്ന് അറിഞ്ഞാൽ മതി അവൻ സത്യങ്ങളെല്ലാം... അത് വരെ ഇങ്ങനെ തന്നെ പൊയ്ക്കോട്ടേ.... " "എത്ര കാലം... അവൾ നമ്മളെ വിട്ട് പോയിട്ട് അഞ്ചു കൊല്ലം കഴിഞ്ഞു... ഇത് വരെയും അവളെ കുറിച്ച് ഒരു വിവരവും ലഭിച്ചിട്ടില്ല... ഇനി എവിടെ പോയി അന്വേഷിക്കാനാ... " "അവൾ വരും വരുൺ.... എന്റെ മോന്റെ ജീവിതത്തിലേക്ക്... അതോടെ എന്റെ മോന്റെ എല്ലാ ദുഖങ്ങളും മാറും..നമുക്ക് നമ്മുടെ പഴയെ ശ്രീക്കുട്ടനെ കിട്ടും... നോക്കിക്കോ... അവൻ വേണ്ടി അവൾ ഈ ഭൂമിയുടെ ഏതോ ഒരു അറ്റത്ത് കാത്തിരിക്കുന്നുണ്ട്.... " ____________

"ശ്രീ.... നീ എന്നെ എത്രത്തോളം സ്നേഹിക്കുന്നുണ്ട്.... " അവളുടെ മടിയിൽ തലവെച്ചു കിടക്കായിരുന്നു അവൻ... അവന്റെ താടിയിൽ പിടിച്ചു ഒരു കൊഞ്ചലോട് അവൾ ചോദിച്ചതും അവന്റെ മുഖം കലിപ്പാവൻ തുടങ്ങി... "ഞാൻ പറഞ്ഞിട്ടില്ലേ അനു... ഇങ്ങനെയുള്ള ചോദ്യം ഒന്നും വേണ്ടെന്ന്.... " "പ്ലീസ് ശ്രീ.... ഒന്ന് പറ...നിന്റെ നാവിൽ നിന്നും അത് കേഴുക്കുമ്പോൾ എനിക്ക് വല്ലാത്തൊരു സന്തോഷമാ.... " അവൾ വീണ്ടും കൊഞ്ചാലോട് പറഞ്ഞതും.. അവൻ അവളുടെ മടിയിൽ നിന്നും എണീറ്റു അവൾക്ക് നേരെയായി ഇരുന്നു അവളുടെ മുഖം അവന്റെ കൈക്കുള്ളിൽ ആക്കി ആ കണ്ണുകളിൽ നോക്കി അവൻ പറഞ്ഞു.... "*എന്റെ സ്നേഹം എത്രത്തോളം ആണെന്ന് എനിക്ക് പറയാൻ കഴിയില്ല അനു...

അത് നിർവചിക്കാൻ കഴിയാത്തത്രത്തോളം ആണ്.... ഈ ജന്മത്തിൽ ശ്രീറാം മഹാദേവൻ എന്നാ എനിക്ക് ഒരു പെണ്ണെ ഉള്ളു... അതെന്റെ ഈ പാവം പെണ്ണ് അനാമിക ചന്ദ്രശേഖർ *ആയിരിക്കും.... *" അവൻ അവളുടെ വിരിനെറ്റിയെ ചുംബിച്ചതും അവളുടെ മുഖം നാണത്താൽ ചുവന്നു... അവൾ അവന്റെ നെഞ്ചിലേക്ക് ചേർന്ന് തലവെച്ചു... അവന്റെ രണ്ടുകൈകളും അവളെ വലയം വെച്ചു... "ശ്രീ..... അവർ എന്നെ.... കൊല്ലും.... എനിക്ക് പേടിയാ.... പ്ലീസ്.... എന്നെ രക്ഷിക്ക്... ശ്രീ.......... " "അനൂ...........*" തുടരും

Share this story