അനാമിക 💞: ഭാഗം 12

anamika

രചന: അനാർക്കലി

ലച്ചു പറയുമ്പോൾ അവളുടെ ചുണ്ടിൽ ഒരു പുഞ്ചിരിയുണ്ടായിരുന്നു...മീരയെയും കൂട്ടി അവൾ തിരഞ്ഞു നടന്നതും തനിക്ക് മുന്നിൽ നിൽക്കുന്ന ആളെ കണ്ട് ലച്ചു ഞെട്ടിതരിച്ചു നിന്നു പോയി.... അവന്റെ നാമം അവൾ ഉച്ഛരിച്ചു കഴിഞ്ഞിരുന്നു.... "വരുൺ..... *" അപ്പോഴേക്കും അവന്റെ കരം അവളുടെ കവിളിൽ പതിഞ്ഞിരുന്നു...അവന്റെ പ്രതികരണം കണ്ട് മീര ആകെ പേടിച്ചിരുന്നു അവൾ ലച്ചുവിനെ നോക്കി അവളുടെ കണ്ണുകളിൽ നിന്നും കണ്ണുനീർ ഒഴുകുന്നുണ്ടായിരുന്നു... "ഇത്രയും ആയിട്ടും നിനക്ക് മതിയായില്ലേ ദേവലക്ഷ്മി... ഇനി എന്റെ പെങ്ങൾ ജീവന് തുല്യം സ്നേഹിക്കുന്നവനെ കൂടെ വേണമോ നിനക്ക്.... " അവന്റെ വാക്കുകൾ അവൾ ഞെട്ടി അവനെ നോക്കി... അത് അവളെ വല്ലാതെ കുത്തി നോവിച്ചു... "ആമിയുടെ ശ്രീ..... ആണോ.... റാം sir.....*" _____________ [അഞ്ചു വർഷങ്ങൾക്ക് മുൻപ്... ] "ഇനി എന്നെ ഇങ്ങോട്ട് വരുത്തിയാൽ നിന്റെ പൊടിപോലും പിന്നെ ഉണ്ടാകില്ല....

ഇനി ആരെങ്കിലും എന്റെ പെണ്ണിനെ തൊടുക പോയിട്ടു അവളെ ഒന്ന് നോക്കി എന്ന് പോലും അറിഞ്ഞാൽ ഈ ശ്രീറാം ഒരിക്കൽ കൂടെ വരും... കേട്ടല്ലോ.... " അവൻ അത്രയും പറഞ്ഞു അവന്റെ അടിക്കൊണ്ട് അവശനായി കിടക്കുന്നവന്റെ നെഞ്ചിൽ ചവിട്ടി അവിടെയുള്ള ഓരോരുത്തരോടുമായി പറഞ്ഞു അവിടെ നിന്നും നടന്നകന്നു... പോകുമ്പോൾ തിരിഞ്ഞു നോക്കാനും അവൻ മറന്നില്ല... തന്നെ തന്നെ നോക്കി കണ്ണും നിറച്ചു നിൽക്കുന്ന തന്റെ പെണ്ണിനെ കണ്ടതും അവൻ അവളെ നോക്കി ഒന്ന് പുഞ്ചിരിച്ചു സൈറ്റ് അടിച്ചുകാണിച്ചു അവന്റെ ബുള്ളറ്റിൽ കയറി ആ ക്യാമ്പസ്‌ കടന്നു പോയി.. അവൻ അവിടെ നിന്നും പോയതും അവളുടെ കൂട്ടുകാരികൾ അവളെ വളഞ്ഞു അവളോട് അവനെപ്പറ്റി ചോദിക്കാൻ തുടങ്ങി...

"ആമി ആരാ അവൻ... നിനക്ക് വേണ്ടി കോളേജിൽ വന്ന് തല്ലുണ്ടാക്കുക എന്നൊക്കെ പറഞ്ഞാൽ അവൻ നിസ്സാരക്കാരൻ അല്ല... അവൻ പറഞ്ഞതുപോലെ നിങ്ങൾ തമ്മിൽ ഇഷ്ടത്തിലാണോ.... പറഞ്ഞു ആമി... " അവർ ഓരോന്നു ചോദിക്കുന്നുണ്ടെങ്കിലും അവൾ ഒന്നും പറയാതെ ക്ലാസ്സിലേക്ക് പോയി... അവിടെയുള്ള ഓരോരുത്തരും അവളെ ഒരു ഭയത്തോടെ നോക്കുന്നത് കണ്ട് അവൾക്ക് ആകെ ദേഷ്യം വരുന്നുണ്ടായിരുന്നു... ആരോടും ഒന്നും പറയാതെ അവൾ ക്ലാസ്സ്‌ കഴിയുന്നത് വരെ ബെഞ്ചിൽ തലവെച്ചു കിടന്നു... ____________ "നീ എന്തിനാടാ ആമിയുടെ കോളേജിൽ പോയി തല്ലുണ്ടാക്കിയെ... " ഒരു സിഗരറ്റും വലിച്ചു ബുള്ളറ്റിൽ കയറി ഇരിക്കുന്ന റാമിന്റെ അടുത്തേക്ക് കലിപ്പിൽ വരുൺ വന്ന് ചോദിച്ചതും അവൻ വരുണിന്റെ മുഖത്തേക്ക് പുകയൂതി ഇറങ്ങി അവനെ നോക്കി ചിരിച്ചു... "എന്റെ പെണ്ണിന്റെ കയ്യിൽ കയറി പിടിച്ചവനെ പിന്നെ ഞാൻ പൂവിട്ടു പൂജിക്കണോ... " "റാം... അവൾക്ക് ആകെ സങ്കടായിട്ടുണ്ട്...

വീട്ടിൽ വന്ന് കരയാണ് പാവം... " "ഇവളെ ഞാൻ.... " എന്നും പറഞ്ഞു റാം അവന്റെ വണ്ടിയെടുത്തു വരുണിന്റെ വീട്ടിലേക്ക് പോയി... വരുൺ അവന്റെ പിറകെയും... സിറ്റൗട്ടിൽ തന്നെ ചന്ദ്രശേഖർ ഇരിക്കുന്നുണ്ടായിരുന്നു... റാമിനെ കണ്ടതും അയാൾ അവനെ നോക്കി ഒന്ന് പുഞ്ചിരിച്ചു.. റാംമും തിരിച്ചു പുഞ്ചിരിച്ചു... "അങ്കിൾ അനു എവിടെ.... " "എന്താണ് മോനെ അവൾ വന്നപ്പോൾ തൊട്ട് കരയുകയാണല്ലോ... ഇന്നെന്താ നീ ചെയ്തേ..." "ഇന്നലെ കരഞ്ഞതിനുള്ള മറുപടി കൊടുത്തതാ... ഇന്ന് കരഞ്ഞതിനുള്ളത് ഇപ്പൊ തന്നെ കൊടുത്തേക്കാം... അവൾ എവിടെ.... " "റൂമിലുണ്ട്... ചെല്ല്... " ശേഖർ പറഞ്ഞതും അവൻ അവളുടെ റൂമിലേക്ക് പോയി..ഡോർ തുറന്നപ്പോൾ കണ്ടത് ബെഡിൽ കിടന്നു കരയുന്ന ആമിയെ ആണ്... അവൻ ചിരിച്ചുകൊണ്ട് അവളുടെ അടുത്ത് പോയി ഇരുന്നു... അവനെ കണ്ടതും അവൾ എണീറ്റു റൂമിനു പുറത്തേക്കിറങ്ങാൻ നോക്കിയതും അവൻ അവളെ അവിടെ പിടിച്ചു വെച്ചു ഡോർ ലോക്ക് ചെയ്തു...

"ശ്രീയേട്ടാ... വാതിൽ തുറക്ക് എനിക്ക് പോകണം... " "ഞാൻ നിന്നെ വിടാം... ആദ്യം നീ എന്തിനാ ഇപ്പൊ കരഞ്ഞേ എന്ന് പറ..." അപ്പോഴേക്കും അവൾ വീണ്ടും കരയാൻ തുടങ്ങിയതും റാം ചിരിച്ചുകൊണ്ട് അവളുടെ കൈകൾ വിട്ടു ആ കുഞ്ഞു മുഖം തന്റെ കൈക്കുള്ളിലാക്കി... "സോറി അനു....എന്റെ പെണ്ണിനെ ഞാനല്ലാതെ വേറെ ആരും ഒന്ന് തൊടുന്നത് പോയിട്ട് ഒന്ന് നോക്കുന്നത് പോലും എനിക്കിഷ്ടമല്ല... അപ്പൊ പിന്നെ ഞാൻ അവനെ കൊല്ലാതെ വിട്ടത് തന്നെ നല്ല കാര്യമല്ലേ.... " "ശ്രീയേട്ടൻ എന്തിനാ എന്നോട് ഇങ്ങനെ പെരുമാറുന്നെ.... ഞാൻ എത്രയോ വട്ടം പറഞ്ഞതല്ലേ എനിക്ക് ശ്രീയേട്ടൻ എന്റെ ഏട്ടന്റെ സ്ഥാനത്താണെന്ന്... പിന്നെ.. " അവൾ അത് പറഞ്ഞു മുഴുവൻ ആക്കുന്നതിന് മുൻപ് തന്നെ അവൻ അവളുടെ കൈകൾ പിടിച്ചു ഞെരിക്കാൻ തുടങ്ങിയിരുന്നു....

അവന്റെ പിടുത്തം ബലമായതും അവൾ കൈകൾ വേദനിച്ചു അവനിൽ നിന്നും കൈകൾ മോചിപ്പിക്കാൻ ശ്രമിച്ചു പക്ഷെ അതിന് അവൾക്ക് സാധിച്ചില്ല... വേദന കൂടിയതും അവളുടെ കണ്ണുകൾ നിറയാൻ തുടങ്ങിയതും റാം അവളെ വിട്ടു... എന്നിട്ട് അവളെ ഒന്ന് തുറിച്ചു നോക്കി റൂം വിട്ടിറങ്ങി..നേരെ ചെന്നു നിന്നത് വരുണിന് മുന്നിൽ ആയിരുന്നു... അവനെ ഒന്ന് നോക്കുക പോലും ചെയ്യാതെ കലിപ്പിൽ വണ്ടിയെടുത്തു പോയി.. ചന്ദ്രശേഖർ അവന്റെ പോക്ക് കണ്ട് വരുണിനോട് കാര്യം അന്വേഷിച്ചു... "എന്താടാ അവൻ കലിപ്പിലാണല്ലോ പോയത്.... " "ആമി സ്ഥിരം ഡയലോഗ് പറഞ്ഞിട്ടുണ്ടാകും... " അത് കേട്ടതും ശേഖർ ഒന്ന് ചിരിച്ചു ആമിയുടെ റൂമിലേക്ക് പോയി.. റാം ദേഷ്യത്തിൽ ഇറങ്ങി പോയതിനുള്ള സങ്കടമായിരുന്നു അവൾക്ക് അപ്പോൾ... ശേഖറിനെ കണ്ടതും അവളൊന്നു ചിരിച്ചു... "എന്തിനാ ആമി ആ കുട്ടിയെ ഇങ്ങനെ വിഷമിപ്പിക്കുന്നെ... നിനക്ക് ഇഷ്ടമുള്ള കാര്യം അങ്ങോട്ട്‌ പറഞ്ഞൂടെ... "

"നല്ല അച്ഛൻ തന്നെ... മകളോട് പ്രേമിക്കാൻ പറഞ്ഞു കൊടുക്കുന്നു... " വരുൺ അവരുടെ ഇടയിലേക്ക് കയറി വന്ന് പറഞ്ഞതും ആമി അവരെ നോക്കി ഒന്ന് ഇളിച്ചു കാണിച്ചു... "ഇവൾക്ക് അവനെ ഇഷ്ടമില്ലെങ്കിൽ പോലും ഞാൻ അവൻ മാത്രമേ എന്റെ മോളെ കൊടുക്കൂ എന്ന് പണ്ടേ തീരുമാനിച്ചതാ... " "അത് തന്നെയാണ് അവൻ ഇവളുടെ പിറകെ ഇങ്ങനെ നടക്കുന്നതും... എന്നാ ഇവൾക്ക് ആ വല്ല വിചാരവും ഉണ്ടോ... കാലം എത്രയായി പെണ്ണെ അവൻ നിന്റെ പിറകെ നടക്കാൻ തുടങ്ങിയിട്ട്... " "നിങ്ങളെ കൊണ്ട് തോറ്റു... ഞാൻ എന്റെ ഇഷ്ടം പറഞ്ഞോളാം... അതിന് സമയം ആകട്ടെ..." "ഓഹ് ആയിക്കോട്ടെ തമ്പുരാട്ടി... അല്ല നീ എന്തിനാ ഇപ്പൊ ഇവിടെ കിടന്നു കരഞ്ഞത്..." "അതുപിന്നെ ശ്രീയേട്ടൻ കോളേജിൽ വന്ന് അവനെ തല്ലിയത് മുതൽ അവിടെയുള്ളവരൊക്കെ എന്നെ പേടിയോടെ നോക്കുന്നത് കണ്ട് എനിക്ക് ആകെ സങ്കടായി... " "ഇത് ഇങ്ങനെ ഒരു തൊട്ടാവാടി ആയല്ലോ എന്റെ ദൈവമേ.... "

വരുൺ അവളുടെ തലയിൽ ഒന്ന് തട്ടി പറഞ്ഞതും അവൾ അവനെ നോക്കി മുഖം വീർപ്പിച്ചിരുന്നു.. അത് കണ്ട് അവർ രണ്ടുപേരും ഒന്ന് ചിരിച്ചു അവളെയും കൂട്ടി പുറത്തേക്കിറങ്ങി... _____________ വരുണിന്റെ വീട്ടിൽ നിന്നും ദേഷ്യത്തിൽ ഇറങ്ങി വന്ന റാം നേരെ അവന്റെ വീട്ടിൽ വന്ന് റൂമിൽ കയറി അവിടെയുള്ള എല്ലാ സാധനങ്ങളും വലിച്ചെറിഞ്ഞു പൊട്ടിച്ചു... ശബ്ദം കേട്ട് നന്ദിനി അങ്ങോട്ട് പോകാൻ നിന്നതും മഹി അവളെ തടഞ്ഞു... "ശേഖർ വിളിച്ചിട്ടുണ്ടായിരുന്നു അവൾ ഇന്നും അവനെ അതും പറഞ്ഞു ദേഷ്യം പിടിപ്പിച്ചിട്ടുണ്ട് അതിന്റെയാണ് ഇപ്പൊ മുകളിൽ നടക്കുന്നത്.... " അത് കേട്ടതും നന്ദിനി ഒന്ന് ചിരിച്ചു അവനു വേണ്ടി സ്പെഷ്യലായ ഉണ്ണിയപ്പം എടുത്തു ടേബിളിൽ കൊടുന്നു വെച്ചു.. റൂമിൽ ദേഷ്യത്തിൽ ബെഡിലിരിക്കുകയായിരുന്നു റാം.. "ഇവൾക്ക് ഇതല്ലാതെ വേറെ ഒന്നും എന്നോട് പറയാനില്ലേ... എന്ന് ചെന്നാലും പറയും ശ്രീയേട്ടനെ ഞാൻ എന്റെ ഏട്ടന്റെ സ്ഥാനത്താണ് കണ്ടതെന്ന്....

ഒലക്ക.... ഇതിനുള്ള പ്രതികരമായി നിന്നെ ഞാൻ കെട്ടി എന്റെ കുട്ടികളെ അമ്മയാക്കി.. അവരുടെ കുട്ടികളുടെ മുത്തശ്ശിയാക്കി... അമ്മൂമ്മയാക്കി... മുതുമുത്തശ്ശിയാക്കി... അവസാനം വായിൽ പാലുപോലും ഇല്ലാത്തെ ഇരിക്കുമ്പോൾ അപ്പൊ... ശ്രീയേട്ടനെ ഞാൻ എന്റെ ഏട്ടനെ സ്ഥാനത്താണ് കണ്ടെതെന്ന് പറയിപ്പിക്കുമെടി നോക്കിക്കോ.... " അവൻ എല്ലാം ഒറ്റയടിക്ക് പറഞ്ഞു അവസാനിപ്പിച്ചു കിതാച്ചുകൊണ്ട് ഇരുന്നതും അവന്റെ മുന്നിലേക്ക് ഒരു ഗ്ലാസ്‌ വെള്ളം നീണ്ടു വന്നു.. അവൻ അത് വാങ്ങി ഒറ്റ വലിക്ക് കുടിച്ചു തീർത്തു... "താങ്ക്സ് പപ്പാ... " "ഇന്നത്തെ കഴിഞ്ഞോ... " "ഹാ... " "എന്നാ മോൻ ഈ റൂം വൃത്തിയാക്കി താഴേക്ക് വാ...

അവിടെ നിന്റെ ഫേവറിറ്റ് ഉണ്ണിയപ്പം ഉണ്ടാക്കി വെച്ചിട്ടുണ്ട്.... " നന്ദിനി അത് പറഞ്ഞതും അവൻ എണീറ്റു താഴേക്ക് ചെല്ലാൻ നിന്നതും മഹി അവനെ തടഞ്ഞു റൂം വൃത്തിയാക്കാൻ പറഞ്ഞു... അവൻ ഒന്ന് ദയനീയമായി നന്ദിനിയെ നോക്കിയതും അവർ രണ്ടുപേരും റാമിനെ കണ്ണുരുട്ടി... "വലിച്ചറിഞ്ഞു പൊട്ടിക്കുമ്പോൾ ആലോചിക്കണേ.. മര്യാദക്ക് വൃത്തിയാക്കി നീ താഴേക്ക് വന്നാൽ മതി... വാ മഹിയേട്ടാ...." നന്ദിനിയും മഹിയും താഴേക്ക് പോയതും റാം താഴെ കിടക്കുന്നത് എല്ലാം ഒന്ന് നോക്കി... എന്നിട്ട് ബെഡിന് മുകളിൽ കിടക്കുന്ന ആമിയുടെ ഫോട്ടോ എടുത്തു അതിൽ നോക്കിയിരുന്നു... "നിന്നെ ഞാൻ വിടില്ല അനു.... നീ എന്റേതാ... എന്റേത് മാത്രം.... " അവൻ ആ ഫോട്ടോയും പിടിച്ചു ബെഡിലേക്ക് വീണു.........തുടരും...... 

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story