അനാമിക 💞: ഭാഗം 15

anamika

രചന: അനാർക്കലി

 നവ്യ പറയുന്നത് കേട്ട് റാമിന് ദേഷ്യം അടിമുതൽ അരിച്ചു വരുന്നുണ്ടായിരുന്നു.. അവൻ പെട്ടെന്നു തന്നെ വണ്ടിയെടുത്തു ആമിയുടെ കോളേജ് ലക്ഷ്യമാക്കി വിട്ടു.... കോളേജ് ഗേറ്റ് കടന്ന് റാമിന്റെ ബുള്ളറ്റ് ചെന്നു നിന്നതും അവൻ അതിൽ നിന്നും കലിപ്പിൽ ഇറങ്ങി ഗ്രൗണ്ട് ലക്ഷ്യമാക്കി നടന്നു... ചീനി മരച്ചുവട്ടിൽ കൂട്ടുകാരുമൊത്തു ഇരിക്കുകയാണ് ശരത്..പെട്ടെന്നു അവന്റെ പിറകിൽ നിന്നും ഒരു ചവിട്ടേറ്റ് തെറിച്ചു വീണു... അവൻ ദേഷ്യത്തിൽ നോക്കിയതും തന്നെ കത്തുന്ന കണ്ണുകളാൽ നോക്കി നിൽക്കുന്ന റാമിനെ കണ്ടതും അവന്റെ ഉള്ളിൽ ഭയം നിറഞ്ഞു... "നിനക്ക് ഇന്നലെ കിട്ടിയതൊന്നും മതിയായില്ല അല്ലേടാ... അത്കൊണ്ടാണല്ലോ നീ ഇരന്നു വാങ്ങിക്കുന്നെ...." ശരത് റാമിനെ ഒന്ന് പുച്ഛിച്ചു അവിടെ നിന്നും എണീറ്റു അവൻ അഭിമുഖമായി നിന്നു... "ഓഹ് അപ്പോഴേക്കും തമ്പുരാട്ടി രക്ഷകനെ വിളിച്ചറിയിച്ചോ... ഏതായാലും എന്റെ പണി എളുപ്പമാക്കി തന്നു..."

അതും പറഞ്ഞു ശരത് റാമിന് നേരെ പാഞ്ഞാടുത്തതും റാം അവനെ തന്ത്രപരമായി തടഞ്ഞു അവനെ ചവിട്ടി താഴെയിട്ടു.. "നിന്നോട് ഞാൻ പറഞ്ഞിട്ടുള്ളതാ ശരത്തെ അവൾ എന്റെതാ.. എന്റേത് മാത്രം.... ആ അവളെ ഒരു നോട്ടംക്കൊണ്ട് പോലും ഒരാൾ വേദനിപ്പിക്കുന്നത് എനിക്ക് സഹിക്കില്ല... എന്നിട്ട് നീ..." റാം അവനെ എണീപ്പിച്ചു വീണ്ടും അടിക്കാൻ തുടങ്ങി... അപ്പോഴേക്കും അവർക്ക് ചുറ്റും ആളുകൾ കൂടിയിരുന്നു... ശരത്തിന്റെ കൂട്ടുക്കാർ റാമിന് നേരെ അടുത്തതും അവൻ അവർക്ക് നേരെ തിരിഞ്ഞു... "ഇത് ഞാനും ഇവനും തമ്മിലുള്ള പ്രശനമാണ്... അതിൽ ഇടപെടാനാണ് നിങ്ങളുടെ തീരുമാനമെങ്കിൽ പിന്നെ ഒറ്റൊന്നും നേരെ ചൊവ്വേ വീട്ടിൽ കയറില്ല..." അത് കേട്ടതും അവർ ഓരോരുത്തരായി പിന്നോട്ട് നീങ്ങിയതും റാമിന്റെ ചുണ്ടിൽ ഒരു പുച്ഛച്ചിരി ആയിരുന്നു...

അവൻ ശരത്തിന് നേരെ തിരിഞ്ഞു... "ഇത്രയ്ക്കും പേടിത്തൊണ്ടന്മാർ ആണോ നിന്റെ കൂട്ടുക്കാർ... So poor...." റാമിന്റെ വാക്കുകൾ കേട്ടതും ശരത്തിന് ദേഷ്യം വരാൻ തുടങ്ങി... അവൻ റാമിന്റെ പിടിയിൽ നിന്നും ഊരി അവനെ ചവിട്ടി താഴെയിട്ടു... അപ്രതീക്ഷിതമായാതുക്കൊണ്ട് തന്നെ അവനു ബാലൻസ് ചെയ്യാൻ കഴിഞ്ഞിരുന്നില്ല... നിലത്തു വീണ റാം തിരഞ്ഞു ശരത്തിനെ നോക്കി... തനിക്ക് മുന്നിൽ വിജയച്ചിരി ചിരിച്ചുകൊണ്ട് വീണ്ടും തന്നെ പ്രതിരോധിക്കാൻ വരുന്ന അവനെ കണ്ടതും റാം എണീറ്റ് അവനെ തിരിച്ചടിക്കാൻ തുടങ്ങി.... റാമിന്റെ തല്ല്ക്കൊണ്ട് അവശനായി കിടക്കുന്ന ശരത്തിന്റെ അടുത്തേക്ക് ചെന്നു റാം... നീ എന്താ പറഞ്ഞെ അവളെ നിന്നിൽ നിന്നും രക്ഷിക്കാൻ കഴിയുമെങ്കിൽ രക്ഷിക്കാൻ അല്ലേടാ.... എന്നാ നിന്നെ എന്നിൽ നിന്നു രക്ഷിക്കാൻ ആരുണ്ടടാ.. എന്റെ പെണ്ണിനെ വേദനിപ്പിക്കാൻ ശ്രമിച്ച നീ ഇനി ഈ ഭൂമിയിൽ വേണ്ട... അതും പറഞ്ഞു റാം അവൻ അരികിൽ കിടക്കുന്ന ഇരുമ്പ് ധണ്ട് എടുത്തു ശരത്തിന്റെ തലയിൽ അടിക്കാൻ നിന്നതും.... "ശ്രീ......." _

___________ ഗ്രൗണ്ടിൽ അടിനടക്കുന്നതിനെ കുറിച്ച് സംസാരിക്കുകയായിരുന്നു ആമിയുടെ ക്ലാസ്സിലെ കുട്ടികൾ.... "അതേടി... ഇന്നലെ അടിയുണ്ടാക്കിയ ആ ചേട്ടൻ തന്നെ... അവളുടെ ഒക്കെ ഒരു ഭാഗ്യം... അവൾക്ക് വേണ്ടി തല്ല്കൊള്ളാൻ എത്ര ആൾക്കാരാ... നമുക്കൊന്നും ഒന്ന് പോലും ഇല്ലല്ലോ..." തനിക്ക് പിറകിൽ ഇരുന്നു സംസാരിക്കുന്നവരെ ഒന്ന് നോക്കി ആമി നവ്യയെ ഒന്ന് നോക്കി... അവൾ ഞാനൊന്നും അറിഞ്ഞിട്ടില്ലേ എന്ന മട്ടിൽ ഇരിക്കുന്നത് കണ്ടതും ആമിക്ക് ഉറപ്പായി എല്ലാ കാര്യങ്ങളും അവൾ റാമിനെ അറിയിച്ചിട്ടുണ്ടെന്ന്... "നവ്യ...." "നീ ദേഷ്യപ്പെട്ടിട്ട് ഒന്നും കാര്യമില്ല ആമി... നിനക്ക് ഒന്നിനും കഴിയില്ലല്ലോ... അതുകൊണ്ടാ ഞാൻ റാമിനെ വിളിച്ചേ... ആ ശരത്തിനുള്ളത് അവൻ കൊടുത്തോളും..." അത് കേട്ടതും ആമിക്ക് ദേഷ്യം വരാൻ തുടങ്ങി.. ദേഷ്യം വന്നാൽ എന്താ ചെയ്യുക എന്ന പോലും നിശ്ചയമില്ല റാമിനു... അവൾക്ക് പേടി തോന്നാൻ തുടങ്ങി... അപ്പോഴേക്കും sir ക്ലാസ്സിലേക്ക് കയറിയതും ആമി sir നെ ഒന്ന് നോക്കുക പോലും ചെയ്യാതെ ഗ്രൗണ്ടിലേക്ക് ഓടി...

അവൾക്ക് പിറകെ നവ്യയും ഓടി... ഗ്രൗണ്ടിൽ എത്തിയതും ശരത്തിനെ അടിക്കാനായി നിൽക്കുന്ന റാമിനെ കണ്ടതും അവൾ അവനെ അലറി വിളിച്ചു.... "ശ്രീ....." ആമിയുടെ വിളി കേട്ടതും റാം ഞെട്ടിതിരിഞ്ഞു നോക്കിയതും തന്നെ തന്നെ നോക്കി കിതച്ചു നിൽക്കുന്ന ആമിയെ കണ്ടതും അവന്റെ ചുണ്ടിൽ ഒരു ചെറു പുഞ്ചിരി വിരിഞ്ഞിരുന്നു... പക്ഷെ തനിക്ക് മുന്നിൽ കിടക്കുന്ന ശരത്തിനെ കണ്ടതും അവന്റെ ദേഷ്യം വീണ്ടും വർദ്ധിച്ചു.. അവൻ വീണ്ടും അടിക്കാനായി നിന്നതും ആമി ഓടി വന്ന് അവന്റെ കയ്യിൽ പിടിച്ചു... അവൻ ആമിയെ ഒന്ന് നോക്കിയതും അവൾ വേണ്ടെന്ന് തലയാട്ടി... "അനു എന്റെ കൈ വിട്..." "വേണ്ട ശ്രീ... വേണ്ട..." "അനു വിടാനാണ് പറഞ്ഞെ... ഇന്ന് ഇവന്റെ കാര്യത്തിൽ ഒരു തീരുമാനം ഉണ്ടാക്കണം.." എന്നും പറഞ്ഞു അവൻ ആമിയുടെ കൈകൾ മാറ്റി ശരത്തിന്റെ നേരെ വീണ്ടും തിരിഞ്ഞതും ആമി അവനെ അവൾക്ക് ആകും വിധം അതിൽ നിന്നും പിന്തിരിപ്പിക്കാൻ ശ്രമിച്ചു..എന്നാൽ റാം അവളെ നോക്കാതെ അവനു നേരെ അടുത്തു...

"എന്താണ് ഇവിടെ...." പെട്ടെന്നു അങ്ങോട്ടേക്ക് പ്രിൻസിപ്പലും കുറച്ചു sir മാരും വന്നതും റാം അവരെ നോക്കി... "ശ്രീറാം... താനന്തിനാ ഇങ്ങോട്ടേക്കു വന്നത്... എന്തിനാ ഇവിടെ അടിയുണ്ടാക്കുന്നത്... Come to my office both of you..." അത്രയും പറഞ്ഞു അവർ പോയതും ആമിക്ക് സമാദാനമായിരുന്നു.. എന്നാൽ റാം ദേഷ്യത്തിൽ ശരത്തിനെ ഒന്ന് നോക്കി ഓഫീസിലേക്ക് പോയി... ____________ "താൻ ഈ കോളേജിൽ ഉണ്ടായിരുന്നപ്പോഴും എനിക്ക് ഒരു സമാദാനവും തന്നിരുന്നില്ല ഇപ്പോഴും അത് തന്നെയാണല്ലോ അവസ്ഥ... എന്താ ശ്രീറാം താനിങ്ങനെ..." "Sir എന്റെ ഭാഗത്തു തെറ്റുണ്ടെന്നു എനിക്ക് തോന്നുന്നില്ല..." "പിന്നെ ഞങ്ങളുടെ ഭാഗതാണോ തെറ്റ്.." "അതേ sir... ഇവനെ പോലുള്ളവരെ ഇവിടെ പഠിപ്പിക്കുന്നതിൽ നിങ്ങളുടെ ഭാഗത്തു തന്നെയാണ് തെറ്റ്...പെൺകുട്ടികളോട് മാന്യമായി പെരുമാറാൻ അറിയാത്തവൻ എന്തിനാ പഠിക്കാൻ വരുന്നേ.... എത്ര പെൺകുട്ടികൾ ഇവനെതീരെ കംപ്ലയിന്റ് തന്നു sir എന്നിട്ട് വല്ല ആക്ഷനും എടുത്തോ... ഇല്ലല്ലോ..."

"ശ്രീറാം... അത്..." "അറിയാം sir... മാനേജ്മെന്റിൽ വലിയ പിടിപാടാണല്ലോ ഇവൻ... അത്കൊണ്ട് തന്നെ sir നു ഒരു ആക്ഷൻ എടുക്കാൻ കഴിയില്ലല്ലോ.. അല്ലെ....അത്കൊണ്ട് തന്നെയാ ഇവനുള്ളത് ഞാൻ കൊടുത്തതും..പല വാണിംഗും കൊടുത്തതാ... എന്നിട്ടും...." റാം ശരത്തിനെതിരെ തിരിഞ്ഞതും sir അവനെ പിടിച്ചു വെച്ചു... "ശരത്... ഇനിയും നിന്റെ പേരിൽ ഒരു കംപ്ലയിന്റ് വന്നാൽ നിനക്ക് ഇവിടെ പഠിക്കാൻ കഴിയില്ല... മനസിലായല്ലോ...." Sir അവൻ നേരെ പറഞ്ഞതും ശരത് അവരെ നോക്കി ഒന്ന് പുച്ഛിച്ചു അവിടെ നിന്ന് ഇറങ്ങി പോയി.. Sir റാമിന് നേരെ തിരിഞ്ഞു... "മനസിലായി sir... Sir ന്റെ അവസ്ഥ എന്താണെന്ന്... അത്കൊണ്ട് ഒന്നും ചെയ്യേണ്ട...പക്ഷെ അവൻ ഇവിടെ ഉള്ളോടത്തോളം കാലം ഞാൻ ഇവിടെ കയറി ഇറങ്ങും...." അത്രയും പറഞ്ഞു റാം പുറത്തിറങ്ങിയതും അവിടെ തന്നെയും കാത്തു നിൽക്കുന്ന ആമിയെ കണ്ടതും അവൻ അവളെ നോക്കാതെ പാർക്കിങ്ങിലേക്ക് പോയി... അവളും അവനു പിറകെ പോയി...

അവൻ ബുള്ളറ്റ് സ്റ്റാർട്ട്‌ ചെയ്തു പോകാൻ നിന്നതും അവൾ ഓടി കയറി അവനെയും ചുറ്റിപ്പിടിച്ചിരുന്നു..അവൻ അത് പ്രതീക്ഷിക്കാത്തത് ആയതുക്കൊണ്ട് ഒരു ഞെട്ടൽ ഉണ്ടായിരുന്നു... പതിയെ അത് ഒരു പുഞ്ചിരിയിലേക്ക് വഴിമാറി... പക്ഷെ അത് അവൾ കാണാതെ അവൻ മറച്ചു വെച്ചു മുഖത്തു കലിപ്പ് ഫിറ്റ്‌ ചെയ്തു.. എങ്ങോട്ടെന്നില്ലാതെ അവൻ വണ്ടിയൊടിച്ചു പോയിക്കൊണ്ടിരുന്നു... അവന്റെ പിറകിൽ തലയും വെച്ചു അവനെ വരിപ്പുണർന്ന് അവളും... കുറച്ചു കഴിഞ്ഞതും അവൻ ഒരു മലമുകളിൽ കൊണ്ടുപോയി നിറുത്തി.. അവൾ അവനെ ഒന്ന് നോക്കിയതിനു ശേഷം അവിടെ പാറമുകളിൽ കയറി ഇരുന്നു... അവൾക്ക് തൊട്ടടുത്തായി അവനു.. അവിടെ ഇരുന്നു ആ നഗരം മൊത്തം അവർക്ക് കാണാമായിരുന്നു... ഏറെ നേരം അവർ ഒന്നും സംസാരിക്കാതെ ഇരുന്നു... എന്നാൽ ആ നിശബ്ദത കീറിമുറിച്ചു അവൻ തന്നെ സംസാരിച്ചു... "നീ എന്തിനാ എന്റെ പിറകെ പോന്നത്... നിനക്ക് ക്ലാസ്സില്ലേ..." "എനിക്ക് ഇരിക്കാൻ തോന്നിയില്ല..." "അതെന്തുകൊണ്ട്.."

"എന്റെ മനസ്സ് മൊത്തം നിന്റെ അടുക്കലല്ലേ ശ്രീ...." "നീ... നീ ഇപ്പോൾ എന്താ വിളിച്ചേ..." അവൻ അവളെ തന്നെ നോക്കി ചോദിച്ചതും അവൾ അവനെ നോക്കാതെ തലത്താഴുത്തി ഇരുന്നു.. കോളേജിൽ വെച്ചു അവൾ അവനെ വിളിച്ചത് അവൻ ശ്രദ്ധിച്ചില്ലായിരുന്നു..അവൻ അവളുടെ മുഖം തനിക്ക് നേരെ നിറുത്തിയതും അവൾക്കെന്തോ അവന്റെ മുഖത്തേക്ക് നോക്കാൻ നാണം തോന്നിയിരുന്നു... "പറ അനു... നീ.. നീ ഇപ്പോൾ എന്നെ എന്താ വിളിച്ചേ..." "ശ്... ശ്രീ...." അവൾ പറഞ്ഞതും അവൻ അവളെ വാരിപ്പുണർന്നു... അവളും അവനെയും... രണ്ടുപേരുടെയും ചുണ്ടിൽ ഒരു പുഞ്ചിരിയുണ്ടായിരുന്നു അപ്പോൾ... "അനു... എത്രനാളായി എന്നറിയോ... നിന്റെ നാവിൽ നിന്നും എന്നെ അങ്ങനെ ഒന്ന് വിളിക്കുന്നത് കേഴുക്കാൻ കൊതിക്കുന്നെ...." "എനിക്കറിയാം ശ്രീ... നീ എന്നെ എത്രത്തോളം സ്നേഹിക്കുന്നുണ്ട് എന്ന്... ഒരു പക്ഷെ ഞാൻ നിന്നെ അതിനേക്കാളും സ്നേഹിക്കുന്നുണ്ട്... ഇനിയും ഞാൻ നിന്നിൽ നിന്നത് ഒളിച്ചുവെച്ചാൽ ഞാൻ എന്നോട് തന്നെ ചെയ്യുന്ന വഞ്ചനയാകും... ഈ ലോകത്തിൽ അനാമികചന്ദ്രശേഖർ മറ്റെന്തിനെക്കാളും സ്നേഹിക്കുന്നതും ഇഷ്ടപെടുന്നതും തന്റെതാക്കാൻ ആഗ്രഹിക്കുന്നതും ശ്രീറാം മഹാദേവനെ ആണ്.... I LOVE YOU SHREE..... MORE THAN EVERYTHING..💞💞💞" ........തുടരും...... 

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story