അനാമിക 💞: ഭാഗം 16

രചന: അനാർക്കലി
"എനിക്കറിയാം ശ്രീ... നീ എന്നെ എത്രത്തോളം സ്നേഹിക്കുന്നുണ്ട് എന്ന്... ഒരു പക്ഷെ ഞാൻ നിന്നെ അതിനേക്കാളും സ്നേഹിക്കുന്നുണ്ട്... ഇനിയും ഞാൻ നിന്നിൽ നിന്നത് ഒളിച്ചുവെച്ചാൽ ഞാൻ എന്നോട് തന്നെ ചെയ്യുന്ന വഞ്ചനയാകും... ഈ ലോകത്തിൽ അനാമികചന്ദ്രശേഖർ മറ്റെന്തിനെക്കാളും സ്നേഹിക്കുന്നതും ഇഷ്ടപെടുന്നതും തന്റെതാക്കാൻ ആഗ്രഹിക്കുന്നതും ശ്രീറാം മഹാദേവനെ ആണ്.... I LOVE YOU SHREE..... MORE THAN EVERYTHING..💞💞💞" ആ മലമുകളിൽ നിന്നു അവൾ ഉച്ചത്തിൽ വിളിച്ചു പറഞ്ഞു... അത് ഒരു എക്കോ ആയി അവന്റെ കാതുകളിൽ വന്ന് അലയടിച്ചുകൊണ്ടിരുന്നു... ഇത്രയും നാൾ അവളിൽ നിന്നും കേഴക്കാൻ കൊതിച്ച ആ വാക്കുകൾ കേട്ടതും അവന്റെ ഉള്ളം സന്തോഷത്താൽ തുടിച്ചു... അവൻ അവളെ വാരിപ്പുണർന്നു... തന്റെ പ്രാണന്റെ നെഞ്ചിൽ തലചായ്ച്ചു അവളും ഏറെ നേരം നിന്നു... പതിയെ അവൻ അവളെ അടർത്തി.. അവന്റെ കണ്ണുകൾ നിറഞ്ഞിട്ടുണ്ടായിരുന്നു..
അവൾ ആ കണ്ണുനീരിനെ തന്റെ വിരലുകളാൽ തുടച്ചെടുത്തു ആ മിഴികളിൽ ചുംബിച്ചു... "I love you ശ്രീ... Love you so much..." "Love you too anu....എത്ര നാളായി ഞാൻ ഈ നിമിഷത്തിന് വേണ്ടി കാത്തിരിക്കുന്നതെന്ന് അറിയോ..എനി..." അവൻ അവന്റെ വാക്കുകൾ പോലും പൂർണമാക്കാൻ കഴിഞ്ഞിരുന്നില്ല...അവൾ അവനെ തന്നെ നോക്കുകയായിരുന്നു.. അവന്റെ മുഖത്തുണ്ടാകുന്ന സന്തോഷം അവൾ നോക്കി കാണുകയായിരുന്നു..അവൾ അവന്റെ മുഖം തന്റെ ഉള്ളം കയ്യാൽ കോരിയെടുത്തു..അവൻ അവളെ നോക്കി... പരസ്പരം കണ്ണുകൾ തമ്മിൽ കോർത്തു.. എല്ലാം മറന്നു അവർ രണ്ടുപേരും അങ്ങനെ തന്നെ നിന്നു... പെട്ടെന്നു റാമിന്റെ ഫോൺ റിങ് ചെയ്തതും അവർ തമ്മിൽ അകന്നു... റാം അവളെ നോക്കി ഒന്ന് പുഞ്ചിരിച്ച ശേഷം കാൾ അറ്റൻഡ് ചെയ്തു...വരുൺ ആയിരുന്നു... "ആഹ് പറയടാ..." "ടാ ആമിയുണ്ടോ അടുത്ത്..." "ആഹ്ടാ അവൾ എന്റെ അടുത്തുണ്ട്..."
"ഹാ... ഞാൻ പേടിച്ചു പോയി.. അവളെ കാണാതായപ്പോൾ... എന്നാ രണ്ടാളും വേഗം വരാൻ നോക്ക്.." "ആഹ്ടാ... എന്നാ ശരി..." റാം കാൾ കട്ട് ചെയ്തു അവളെ നോക്കി ഒന്ന് പുഞ്ചിരിച്ചു.. "ഏട്ടനായിരുന്നോ.." "ഹ്മ്മ്..നിന്നെ കാണാതായപ്പോൾ വിളിച്ചതാ... എന്നാ നമുക്ക് പോയാലോ..." "ഹമ്ഹ്... കുറച്ചു കഴിയട്ടെ ശ്രീ..." "എന്നാ ഓക്കേ... കുറച്ചു കഴിഞ്ഞു പോകാം.." അവൻ അവളെയും ചേർത്തു പിടിച്ചു ആ പാറമുകളിൽ ഇരുന്നു ദൂരേക്ക് നോക്കി... ____________ രാത്രി റാമിനെയും ആലോചിച്ചു കിടക്കുകയായിരുന്നു അനു... ഇന്നത്തെ അവളുടെ പ്രൊപോസൽ ഒക്കെ ഓർത്തു അവളുടെ മുഖം നാണത്താൽ ചുവന്നിരുന്നു.. ഒപ്പം അവളുടെ ചുണ്ടിൽ ഒരു ചെറു പുഞ്ചിരിയും... "എന്താണ് ആമികുട്ടി പതിവില്ലാതെ ഒരു ചിരിയൊക്കെ... ഏട്ടനോട് കൂടെ പറ..." വരുൺ അവളെടുത്തു വന്നിരുന്നുക്കൊണ്ട് ചോദിച്ചതും അവൾ അവനെ നോക്കി ഒന്ന് ചിരിച്ചു എന്നല്ലാതെ ഒന്നും മിണ്ടിയില്ല..
. "എന്താടി കള്ളി... നീ എന്താ എന്നിൽ നിന്ന് ഒളിക്കുന്നെ... മര്യാദക്ക് പറഞ്ഞോ..." "ഹമ്ഹ്... പറയില്ല... പറ്റുമെങ്കിൽ പൊന്നു മോൻ കണ്ടുപിടിച്ചോ..." "ഹോ... ഞാൻ കണ്ടുപിടിച്ചോളാം... പിന്നെ... നീ ശ്രേനിലയത്തിലേക്ക് ഉണ്ടോ... ഞാൻ അങ്ങോട്ടാ പോകുന്നെ..." ഇപ്പ്രാവശ്യം അവൾക്ക് പോകണം എന്നുണ്ടെങ്കിലും തന്റെ ഇഷ്ടം തുറന്നു പറഞ്ഞത് കൊണ്ട് തന്നെ അവനെ നേരിൽ കാണണം എന്നൊക്കെ ഉണ്ടെങ്കിലും എന്തോ അങ്ങോട്ടേക്ക് പോകാൻ ഒരു മടി തോന്നി അവൾക്ക്... "ഇല്ല... ഏട്ടാ... ഞാൻ നാളെ പൊയ്ക്കോളാം... ഇന്ന് എനിക്ക് ഒരു മൂഡില്ല..." "ഓക്കേ... പപ്പാ ഇപ്പൊ വരും... അത് വരെ ഡോർ ലോക്ക് ചെയ്തിരിക്കണം കേട്ടല്ലോ..." "ഹാ.." അതും പറഞ്ഞു അവൻ പോയതും അവൾ പോയി ഡോർ ലോക്ക് ചെയ്തു ടീവി വെച്ചിരുന്നു... എന്നാൽ അതിലൊന്നും ശ്രദ്ധിക്കാൻ അവൾക്ക് കഴിഞ്ഞില്ല... മനസ്സിൽ മുഴുവൻ റാം മാത്രമാണ്.. _____________ റാംമും വരുണും ഗോകുലും കൂടി ഫുട്ബോൾ ഗ്രൗണ്ടിൽ ഇരിക്കുകയായിരുന്നു...
വരുണും ഗോകുലും ഓരോന്ന് പറഞ്ഞു സംസാരിക്കുന്നുണ്ടെങ്കിലും റാം ആമിയെ കുറിച്ച് ആലോചിക്കുകയായിരുന്നു... അത്കൊണ്ട് തന്നെ അവർ പറയുന്നത് ഒന്നും കേഴുക്കുന്നുണ്ടായിരുന്നില്ല.... അവൻ ഇടക്കിടക്ക് പുഞ്ചിരിക്കുന്നത് കണ്ട് വരുൺ അവനെ ഒന്ന് സൂക്ഷിച്ചു നോക്കി... "എന്താ റാം നീ ഇങ്ങനെ ചിരിക്കൂന്നേ.. എന്താടാ കാര്യം..." "ശരിയാ... ഇവൻ വന്നപ്പോൾ തൊട്ട് ഞാൻ ശ്രദ്ധിക്കുന്നതാ... ഇവൻ എന്തോ പറ്റിയിട്ടുണ്ട്...." ഗോകുലും വരുണിനെ സപ്പോർട്ട് ചെയ്തു പറഞ്ഞതോടെ റാം അവരെ രണ്ടുപേരെയും ഒന്ന് നോക്കി ചിരിച്ചു... വരുണിന് ആകെ സംശയമായിരുന്നു... ഇന്ന് ആമിയും ഇതേപോലെതന്നെ ആയിരുന്നു... അവൻ റാമിനെ ഒന്ന് ചൂഴ്ന്നു നോക്കി... "ആമി നിന്നോട് എന്താ പറഞ്ഞെ റാം..." അത് കേട്ടതും റാമിന്റെ മുഖത്തു ഒരു കള്ളച്ചിരി വിരിഞ്ഞിരുന്നു... റാമിന് ആമിയെ ഇഷ്ടമാണെന്ന് ആദ്യം പറഞ്ഞത് വരുണിനോടായിരുന്നു..അത്കൊണ്ട് തന്നെ അവൻ അവരിൽ നിന്നും അത് ഒളിപ്പിച്ചു വെച്ചില്ല...
ഇന്ന് ഉണ്ടായ എല്ലാ കാര്യങ്ങളും അവൻ അവരോട് പറഞ്ഞു.. അത് കേട്ടതും വരുണിന് സന്തോഷമായിരുന്നു.. അവളെ അവനു തന്നെ കൊടുക്കണം എന്നായിരുന്നു അവന്റെ തീരുമാനവും.. വരുൺ റാമിനെ കെട്ടിപ്പിടിച്ചു... "എനിക്കറിയായിരുന്നു റാം അവൾ നിന്റെ സ്നേഹം അംഗീകരിക്കും എന്ന്... എനിക്ക് സന്തോഷായി..." "എവിടെയും കാണില്ല ഇതുപോലെയുള്ള ഒരു ആങ്ങളയെ സ്വന്തം പെങ്ങൾ ഒരുത്തനെ ഇഷ്ടമാണെന്ന് പറഞ്ഞപ്പോൾ ഇങ്ങനെ സന്തോഷിക്കുന്നു..ആഹാ ഒരേ പൊളി..." ഗോകുൽ അങ്ങനെ പറഞ്ഞതും വരുൺ അവനെ ഒന്ന് തുറിച്ചു നോക്കി... അതിൻ അവൻ ഒന്ന് ഇളിച്ചുകൊടുത്തു റാമിന്റെ അടുത്തേക്ക് ചെന്നു... "Any way congrarts അളിയാ.. നിന്റെ പ്രേമം പൂത്തുലഞ്ഞല്ലോ...അപ്പൊ ചിലവ് എപ്പോഴാ....." "അതൊക്കെ ഞാൻ എന്റെയും അവളുടെയും കല്യാണത്തിന് തരാം..." "അപ്പൊ എനിക്ക് വേറെ മതി... ഇപ്പൊ എനിക്ക് ഒരു സെവൻ അപ്പ് എങ്കിലും വാങ്ങി താടാ..."
അവന്റെ സംസാരം കേട്ട് റാംമും വരുണും ഒന്ന് ചിരിച്ചു അവനെയും കൂട്ടി പോയി... റാംമും വരുണും ചെറുപ്പം തൊട്ടേയുള്ള ഫ്രണ്ട്സ് ആണ്... അതുപോലെ അവരുടെ അച്ഛന്മാരും... ചെറുപ്പം തൊട്ടേ റാമിന് ആമിയെ ഇഷ്ടമായിരുന്നു... എന്നാൽ ആമി അന്നെല്ലാം അവനെ വരുണിനെ പോലെയായിരുന്നു കണ്ടിരുന്നത്.. പോകെ പോകെ അവൾക്കും അവനെ ഇഷ്ടമായി തുടങ്ങിയിരുന്നു... അവൻ അവളെ ഇഷ്ടമാണെന്നുള്ള കാര്യം വീട്ടുക്കാർ അരിഞ്ഞതും തന്റെ ഇഷ്ടം തുറന്നു പറയാൻ വന്ന ആമി അവരൊക്കെ തന്നെ കളിയാക്കും എന്ന വിചാരിച്ചു അവനോടുള്ള ഇഷ്ടം മറച്ചു വെച്ചു... എന്നാൽ അവനെ അവൾക്ക് ഇഷ്ടമാണെന്ന് ശേഖറിനും വരുണിനും അവളുടെ പെരുമാറ്റത്തിൽ നിന്ന് തന്നെ മനസിലായിരുന്നു... ആമിയെ തന്റെ ഉറ്റ സുഹൃത്തിന്റെ മകനെ കൊണ്ട് വിവാഹം കഴിപ്പിക്കണം എന്ന ശേഖറിന്റെ തീരുമാനവും അവിടെ സാക്ഷകരിക്കുകയായിരുന്നു... _____________
റാമിനെ തന്നെ ആലോചിച്ചു ടീവി കണ്ടോണ്ടിരിക്കുമ്പോഴായിരുന്നു കാളിങ് ബെൽ അടിച്ചത്...അത് കേട്ടപ്പോഴായിരുന്നു അവൾ സ്വബോധത്തിലേക്ക് വന്നത്... അവൾ ആരാണെന്ന് നോക്കാനായി ജനലിന്റെ അടുത്തേക്ക് പോയി... പുറത്തു നിൽക്കുന്നത് ശേഖർ ആണെന്ന് കണ്ടതും അവൾ വാതിൽ തുറന്നു കൊടുത്തു... മുഖത്തു പുഞ്ചിരിയുമായി നിൽക്കുന്ന ആമിയെ ഒന്ന് നോക്കി ശേഖർ അകത്തേക്ക് കയറി... എന്നാൽ അയാളുടെ മുഖത്തു എന്തോ ദുഃഖമുള്ളത് പോലെ അവൾക്ക് തോന്നി... "എന്താ പപ്പാ... വയ്യേ... തലവേദന ഉണ്ടോ..." "ഇല്ല മോളെ... ഞാൻ ചെന്ന് ഒന്ന് ഫ്രഷ് ആകട്ടെ..." "ഹാ...ഞാൻ പപ്പക്ക് ഒരു ടീ എടുക്കാം..." അതും പറഞ്ഞു അവൾ അടുക്കളയിലേക്ക് പോയതും ശേഖർ അവളെ തന്നെ നോക്കി നിന്നു... അയാളുടെ കണ്ണുകളിൽ നിന്നും രണ്ടുത്തുള്ളി കണ്ണുനീർ പുറത്തേക്ക് വന്നിരുന്നു.........തുടരും......