അനാമിക 💞: ഭാഗം 17

anamika

രചന: അനാർക്കലി

"ഹാ...ഞാൻ പപ്പക്ക് ഒരു ടീ എടുക്കാം..." അതും പറഞ്ഞു അവൾ അടുക്കളയിലേക്ക് പോയതും ശേഖർ അവളെ തന്നെ നോക്കി നിന്നു... അയാളുടെ കണ്ണുകളിൽ നിന്നും രണ്ടുത്തുള്ളി കണ്ണുനീർ പുറത്തേക്ക് വന്നിരുന്നു.... _____________ "ആമി... പപ്പാ വന്നില്ലേ..." ഷൂ ലൈസ് അഴിച്ചുകൊണ്ട് അകത്തേക്ക് കയറി വരുൺ ചോദിച്ചു... "ആഹ് ഏട്ടാ.... ഫ്രഷ് ആകാൻ പോയതാ എന്നിട്ട് ഇതുവരെ വന്നിട്ടില്ല... വയ്യെന്ന് തോന്നുന്നു..." "എന്നിട്ട് നീ ഇങ്ങനെ ഇരിക്കണോ.. പോയി പപ്പക്ക് എന്തെങ്കിലും കഴിക്കാൻ കൊടുക്ക്..." "ഞാൻ ചായ ഇട്ടു കൊടുത്തു.. അത് കുടിച്ചിട്ട ഫ്രഷാകാൻ പോയെ... പിന്നെ ഞാൻ വിളിച്ചിട്ട് വന്നില്ല...കതക് തുറക്കുന്നില്ല... ചിലപ്പോ ഉറങ്ങി കാണും..." "ഞാനൊന്ന് പോയി നോക്കട്ടെ..." "ഞാനും ഉണ്ട്..." അവർ രണ്ടുപേരും കൂടെ ശേഖറിന്റെ റൂമിലേക്ക് പോയി.. "പപ്പാ... വാതിൽ തുറക്ക്... പപ്പാ..." വരുൺ വാതിലിൽ മുട്ടിവിളിച്ചതും ശേഖർ വന്ന് വാതിൽ തുറന്നു...തനിക്ക് മുന്നിൽ ആവലാതിയോടെ നിൽക്കുന്ന ആമിയെയും വരുന്നിനേയും കണ്ട് ശേഖർ ഒന്ന് പുഞ്ചിരിച്ചു..

"എന്താ പപ്പാ... പപ്പക്ക് വയ്യേ..." "എനിക്കൊന്നുമില്ലടാ... ഒന്ന് ഉറങ്ങാൻ തോന്നി അപ്പൊ കിടന്നുന്നേ ഉള്ളു..." "ഞാൻ പറഞ്ഞില്ലേ ഏട്ടാ.. പപ്പാ ഉറങ്ങാവും എന്ന്..." "പപ്പാ ഒന്നും കഴിച്ചില്ലല്ലോ... ആമി പോയി ഭക്ഷണം എടുത്തു വെക്ക്.." "ആഹ് ശരിയേട്ടാ..." ആമി അവിടെ നിന്നും പോയതും വരുൺ ശേഖറിനെ ഒന്ന് നോക്കി... അയാൾ വരുണിനെ നോക്കാതെ അകത്തേക്ക് കയറി... "എന്താ പപ്പാ... എന്താണ് കാര്യം..." "ഒന്നുല്ല എന്ന് ഞാൻ പറഞ്ഞില്ലേ..." "കള്ളം...പപ്പയുടെ മുഖത്തു നല്ല ടെൻഷൻ ഉണ്ട്... അതെന്താണെന്ന ഞാൻ ചോദിച്ചത്.." അയാളുടെ മുഖം ആകെ മാറുന്നുണ്ടായിരുന്നു.. എന്തോ ഒരു ഭയം മുഖത്തു പ്രകാശിച്ചു.. എന്നാൽ അയാൾ വരുണിനോട് ഒന്നും പറഞ്ഞില്ല... "ഒന്നുല്ല വരുൺ... നിനക്ക് തോന്നിയതാകും... വാ നമുക്ക് വല്ലതും കഴിച്ചോ കഴിക്കാം.. ആമി വെയിറ്റ് ചെയ്യുന്നുണ്ടാകും.." വരുണിന് മുഖം കൊടുക്കാതെ അത്രയും പറഞ്ഞു അവനെ മറികടന്നു അയാൾ പോയി... ശേഖറിന്റെ മുഖത്തെ ആ ഭയത്തിന്റെ കാരണം എന്താകുമെന്ന് ചിന്തിച്ചു വരുൺ അവിടെ നിന്നു...

____________ "ശ്രീ.." "ഹ്മ്മ്..." "നമുക്കെ പുഴയുടെ തീരത്ത് ഒരു കൊച്ചു വീട് വെക്കണം..ചുറ്റും നിറയെ പൂക്കളും കിളികളും എല്ലാം ക്കൊണ്ട് മനോഹരമായ ഒരു വീട്.. അവിടെ ഞാനും നീയും പിന്നെ അമ്മയും അങ്കിളും മാത്രം..." "ആഹാ.. അപ്പൊ നമ്മുടെ കുഞ്ഞുങ്ങളോ..." "അവർ ഉണ്ടാകുമ്പോ അവരും.." "അപ്പൊ വലിയ വീട് വേണ്ടേ..." "വേണോ..." റാമിന്റെ മടിയിൽ തലവെച്ചു കിടന്നുക്കൊണ്ട് സംസാരിക്കുകയാണ് ആമി..അവളുടെ സംസാരം ഒരു ചെറുപുഞ്ചിരിയിലൂടെ കേട്ടിരിക്കാണ് റാം.. "പറ ശ്രീ വേണോ..." "ഹ്മ്മ് വേണം... ഒരു കൊച്ചു വലിയ വീട്.." "കൊച്ചു വലിയ വീടോ.." "ആഹ്.. കാണാൻ ചെറിയ വീട് പോലെയായിരിക്കും പക്ഷെ അത് വലിയ വീടായിരിക്കും..." ആമി അവനെ ഒരു പുഞ്ചിരിയിലൂടെ നോക്കി... അവന്റെ മടിയിൽ നിന്നും എണീറ്റിരുന്നു...അവൻ എന്തെന്നുള്ള രീതിയിൽ അവളെ നോക്കി.. "ശ്രീ... love you ❣️❣️" "Love you too അനു ❣️❣️.." അവൾ തന്റെ പ്രാണന്റെ നെഞ്ചിലേക്ക് ചാഞ്ഞു... അവന്റെ കൈകൾ അവളെ പൊതിഞ്ഞുപിടിച്ചു... _____________

"എന്താ ശേഖർ അത്യാവശ്യമായി കാണണം എന്ന് പറഞ്ഞത്..." ശേഖർ കാണണം എന്ന് ആവശ്യപ്പെട്ട് മഹി അയാളെ കാണാൻ വേണ്ടി അയാളുടെ വീട്ടിലേക്ക് ചെന്നു... "സീരിയസ് ആയ ഒരു കാര്യം പറയാൻ ഉണ്ട് മഹി... നമുക്ക് ഒന്ന് പുറത്തു പോകാം.." "എന്താടാ..." "പറയാം... ഞാൻ ഒന്ന് റെഡിയാകട്ടെ.. നീ വെയിറ്റ് ചെയ്യ്..." ശേഖർ റെഡിയാകാൻ പോയി.. മഹി അയാൾക്കെന്താ പറയാനുള്ളത് എന്ന് ആലോചിച്ചു... അപ്പോഴേക്കും ശേഖർ വന്നതും രണ്ടുപേരും കൂടെ പുറത്തേക്ക് പോയി.. യാത്രയിലെല്ലാം ശേഖർ നിശബ്ദനായിരുന്നു.. മഹി അയാളെ ഒന്ന് നോക്കി.. എന്തോ ഒരു ഭയം അയാളെ പേടിപ്പെടുത്തുന്നുണ്ടെന്ന് മഹിക്ക് മനസിലായി... അവർ നേരെ പോയത് ബീച്ചിലേക്കായിരുന്നു.. അധികം ആളുകളൊന്നും ഇല്ലാത്തൊരിടത്തു വണ്ടി നിറുത്തി രണ്ടുപേരും അങ്ങോട്ടേക്ക് നടന്നു... ഏറെ നേരത്തെ നിശബ്ദതക്കൊടുവിൽ മഹി തന്നെ സംസാരിച്ചു തുടങ്ങി.. "എന്താ ശേഖർ.... എന്തുപറ്റി നിനക്ക്..."

"ആമിയുടെയും റാമിന്റെയും വിവാഹം ഉടനെ നടത്തണം..." "ഇത്ര പെട്ടന്നോ.. അവർ പഠിക്കല്ലേ..." "അത് കഴിയാൻ ഇനി മാസങ്ങളല്ലേ ഉള്ളു മഹി... നമുക്ക് ഇപ്പൊ ഒരു നിശ്ചയം നടത്താം.. അവരുടെ പഠനം കഴിഞ്ഞു വിവാഹവും..." "നിനക്കെന്താ പറ്റിയത്... പെട്ടെന്നു ഇങ്ങനെ ഒക്കെ വന്നു പറയാൻ...." മഹി ശേഖറിനോട് അങ്ങനെ ചോദിച്ചതും ശേഖറിന്റെ മറുപടി കേട്ട് മഹിയുടെ ഉള്ളിലും ഒരു ഭയം വന്നു.... ____________ റാംമും ആമിയും കൂടെ ഒന്ന് കറങ്ങി വന്നപ്പോഴേക്കും രാത്രിയായിരുന്നു... അവളെ വീട്ടിലേക്ക് ആക്കികൊടുത്തു റാം... വീടിനു മുന്നിൽ ബുള്ളറ്റ് നിറുത്തി അതിൽ നിന്നും ആമി ഇറങ്ങി അവനെ തന്നെ നോക്കി നിന്നു... "എന്തെ പോകുന്നില്ലേ..." "ഹമ്ഹ്..." "എന്നാ കേർ നമുക്ക് എന്റെ വീട്ടിലേക്ക് പോകാം..." "ഹമ്ഹ്..." "എന്നാ കേറിപ്പോടി...." "I will miss you ശ്രീ...." അവന്റെ കഴുത്തിൽ കൂടെ കയ്യിട്ടു അവനോട്‌ ചേർന്ന് നിന്ന് ആമി പറഞ്ഞു.. "I will miss you too...." അവനും അവളെ ചേർത്തു നിറുത്തിക്കൊണ്ട് പറഞ്ഞു... അവൾ അവന്റെ കവിളിൽ അമർത്തി ചുംബിച്ചു... എന്നിട്ട് പോകാൻ നിന്നതും അവൻ അവളുടെ കൈകൾ പിടിച്ചു അവന്റെ നെഞ്ചിലേക്ക് അവളെ വലിച്ചടുപ്പിച്ചു...

"ഹ്മ്മ്.. എന്താ..." "ദാ ഇവിടെ കൂടെ..." തന്റെ മാറുകവിൾ കൂടെ കാണിച്ചുകൊടുത്തു അവളെ നോക്കി ചിരിച്ചു... അവനെ നോക്കി ഒന്ന് പുഞ്ചിരിച്ച ശേഷം അവന്റെ മാറുകവിളിനെ ചുംബിച്ചു... പിന്നെ അവന്റെ വിരി നെറ്റിയെയും കണ്ണുകളെയും ചുംബിച്ചു... മാറി പോകാൻ നിന്ന അവളെ പിടിച്ചു വെച്ചു അവൻ അവളുടെ അധരങ്ങളെ കവരാൻ വേണ്ടി അവളുടെ മുഖത്തേക്ക് മുഖം അടുപ്പിച്ചു... "എന്തോന്നാടാ... ഇത്... ഒരു അച്ഛന്റെ മുന്നിൽ വെച്ചു തന്നെ വേണോടാ ഈ സ്നേഹപ്രകടനം ഒക്കെ..." മഹിയുടെ വാക്കുകൾ കേട്ടതും രണ്ടുപേരും ഞെട്ടിക്കൊണ്ട് മഹിയെ നോക്കി... ആമിക്ക് പിന്നെ ഒരു നിമിഷം പോലും അവിടെ നിൽക്കാൻ തോന്നിയില്ല... അവൾ മഹിയെ ഒന്ന് നോക്കുക പോലും ചെയ്യാതെ അകത്തേക്ക് ഓടി...റാം മഹിയെ ഒന്ന് നോക്കി ചമ്മിയ ചിരി ചിരിച്ചു... "പപ്പ എപ്പോ വന്നു..." "ഞാൻ വന്നിട്ട് പത്തമ്പത് കൊല്ലായി... എന്റെ മോൻ ആകെ കൈവിട്ട് പോകണല്ലോ..." അതിന് അവൻ ഒന്ന് ഇളിച്ച ശേഷം പോകാൻ നിന്നതും മഹി അവനെ തടഞ്ഞു... "ഏതായാലും ഇവിടെ വരെ വന്നതല്ലേ... അകത്തേക്ക് കയറി വാ... അവിടെ നിനക്കുള്ള ഒരു സർപ്രൈസ് ഉണ്ട്..." "എന്താ പപ്പാ..." "കേറി വാടാ...." മഹി അകത്തേക്ക് പോയതും റാം എന്താണെന്നുള്ള രീതിയിൽ മഹിയെ ഒന്ന് നോക്കി അകത്തേക്ക് കയറി........തുടരും...... 

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story