അനാമിക 💞: ഭാഗം 18

anamika

രചന: അനാർക്കലി

"ഏതായാലും ഇവിടെ വരെ വന്നതല്ലേ... അകത്തേക്ക് കയറി വാ... അവിടെ നിനക്കുള്ള ഒരു സർപ്രൈസ് ഉണ്ട്..." "എന്താ പപ്പാ..." "കേറി വാടാ...." മഹി അകത്തേക്ക് പോയതും റാം എന്താണെന്നുള്ള രീതിയിൽ മഹിയെ ഒന്ന് നോക്കി അകത്തേക്ക് കയറി... ഹാളിൽ നന്ദിനിയും അവളുടെ അടുത്തായി ആമിയും ഇരിക്കുന്നുണ്ടായിരുന്നു.. റാം അവർക്ക് ഓപ്പോസിറ്റ് ആയിട്ടുള്ള സീറ്റിൽ പോയി ഇരുന്നു..അവളെ തന്നെ നോക്കിയിരിക്കയിരുന്നു അവൻ... നന്ദിനിയോട് സംസാരിക്കുന്നുണ്ടെങ്കിലും അവളുടെ കണ്ണുകൾ അവനിൽ തന്നെയായിരുന്നു... തന്നെ തന്നെ പിടക്കുന്ന മിഴികളോട് നോക്കുന്ന അവളെ അവൻ സൈറ്റ് അടിക്കുകയും ചുണ്ട് കൊണ്ട് ഉമ്മ വെക്കുന്ന പോലെ കാണിക്കുന്നുമുണ്ട്.. അതെല്ലാം കാണുമ്പോൾ കണ്ണുരുട്ടി കാണിക്കും അവൾ... ഇതെല്ലാം കണ്ട് മഹി അവൻ തൊട്ടടുത്തിരുന്ന് ഒന്ന് മുരടനാക്കിയതും വീണ്ടും ചമ്മിയത്തിന്റെ ഫലമായി രണ്ടുപേരുടെയും മുഖത്തു ഒരു ചമ്മിയ ചിരി ഉണ്ടായിരുന്നു... ആ സമയത്താണ് ശേഖർ അങ്ങോട്ടേക്ക് വന്നത്.. ശേഖർ എല്ലാവരോടും കൂടെ കാര്യം പറയാൻ വന്നതും അങ്ങോട്ടേക്ക് വരുണും ഒപ്പം ഗോകുലും വന്നിരുന്നു...

"ആഹ് നീ വന്നോ... ഇത്രയും നേരം നിന്നെ വെയിറ്റ് ചെയ്‌യായിരുന്നു..." "എന്താ പപ്പാ..." "നീ ചെന്നിരിക്ക് ഞാൻ പറയാം..." വരുണും ഗോകുലും പോയി റാമിന്റെ അടുത്തിരുന്നു.. "എന്താടാ കാര്യം..." "ആ... എനിക്കറിയില്ല..." അതും പറഞ്ഞു രണ്ടുപേരും ശേഖറിനെ നോക്കി... അയാൾക്കെന്താ പറയാനുള്ളത് എന്നറിയാൻ... "എന്താണ് പറയാനുള്ളത് എന്ന് വെച്ചാൽ... ഞാനും മഹിയും കൂടെ റാമിന്റെയും ആമിയുടെയും വിവാഹം ഉറപ്പിച്ചു... ഈ ഞായറാഴ്ച അവരുടെ നിശ്ചയവുമാണ്.." അത് കേട്ടതും മഹിയും നന്ദിനിയും ഒഴികെയുള്ള എല്ലാവരും ഞെട്ടി ശേഖറിനെ നോക്കി... "പപ്പാ അതിന് ആമി പഠിക്കല്ലേ..." ആമിയും റാംമും പരസ്പരം മുഖത്തോട് മുഖം നോക്കിയിരിക്കയിരുന്നു.. "ഇപ്പൊ നിശ്ചയം മാത്രമാണ് നടത്തുന്നത് അവരെ രണ്ടുപേരുടെയും പഠിത്തം കഴിഞ്ഞു വിവാഹം നടത്തും... ആമി ഇപ്പോൾ ഫൈനൽ ഇയർ അല്ലെ.... പിന്നെ റാമിന്റെയും കോഴ്സ് കഴിയാൻ ഇനി മാസങ്ങൾ അല്ലെ ഉള്ളു..." "എന്നാലും പപ്പാ..."

"റാം നിന്റെ തീരുമാനം എന്താ..." ശേഖർ അവനോട് ചോദിച്ചപ്പോഴായിരുന്നു അവൻ ആമിയുടെ മുഖത്തുനിന്ന് കണ്ണെടുത്തത്.. "അതുപിന്നെ അനു..." അവന്റെ കണ്ണുകൾ വീണ്ടും ആമിയിലേക്ക് നീണ്ടു.. ഒപ്പം എല്ലാവരുടെയും... അവൾ എന്തുപറയണം എന്നറിയാതെ റാമിനെ നോക്കി... "എന്താ മോളെ... നിനക്ക് സമ്മതമല്ലേ..." നന്ദിനി അവളോട് ചോദിച്ചതും അവൾ ഒന്ന് ചിരിച്ചുകൊണ്ട് തലയാട്ടി.. അത് കണ്ടതും റാം അവളെ നോക്കി പുഞ്ചിരിച്ചു... അവൾക്കെന്തോ നാണം തോന്നി..ആരെയും നോക്കാതെ അവൾ റൂമിലേക്ക് ഓടി പോയി... "അപ്പൊ പറഞ്ഞ പോലെ മഹി ഞായറാഴ്ച ഇവിടെ വെച്ചു ചെറിയ രീതിയിൽ ചടങ്ങ് നടത്താം..." "എന്നാ അങ്ങനെ ആവട്ടെ... നമുക്ക് ഇറങ്ങാം അല്ലെ നന്ദിനി..." "ആഹ് ഏട്ടാ..." "ടാ ശ്രീക്കുട്ടാ നീ വരുന്നില്ലേ..." "നിങ്ങൾ പൊയ്ക്കോ... ഞാൻ വന്നോളാം..." അതും പറഞ്ഞു അവൻ ആമിയുടെ റൂമിലേക്ക് പോകാൻ നിന്നതും മഹി അവന്റെ അടുത്തേക്ക് പോയി... "പൊന്നുമോൻ എങ്ങോട്ടാണാവോ..."

"അത് പിന്നെ.. അനുവിനെ കണ്ടു യാത്ര പറഞ്ഞിട്ട് വരാം..." "അതിന്റെ ആവശ്യം ഇല്ല... അവൾ ഇങ്ങോട്ട് വന്നോളും... മോളെ ആമി..." മഹി ആമിയെ വിളിച്ചതും അവൾ അങ്ങോട്ടേക്ക് വന്നു... അവൾ റാമിനെ നോക്കുന്നില്ലായിരുന്നു... "എന്താ അങ്കിൾ..." "ഞങൾ ഇറങ്ങാട്ടോ... ദേ ഇവനും ഉണ്ട്..." മഹി റാമിനെ നോക്കി പറഞ്ഞതും ആമി അവനെ ഒന്ന് നോക്കി മഹിയെ നോക്കി ഒന്ന് ഇളിച്ചുകാണിച്ചു... എന്നാൽ റാം അവളെ കണ്ണെടുക്കാതെ നോക്കി നിൽക്കായിരുന്നു... അവൾക്കെന്തോ അവന്റെ നോട്ടം താങ്ങാൻ കഴിയുന്നുണ്ടായിരുന്നില്ല... അത്കൊണ്ട് തന്നെ അവൾ നന്ദിനിയുടെ അടുത്തേക്ക് പോയി... വരുൺ റാമിന്റെ അടുത്തേക്ക് വന്നതൊന്നും അവൻ അറിഞ്ഞിരുന്നില്ല... വരുൺ അവനെ ഒന്ന് നോക്കി... "ടാ ടാ.. മതിയട... എന്റെ പെങ്ങളെ നീ ഇങ്ങനെ നോക്കി കൊല്ലോ..." റാം വരുണിനെ നോക്കി ഒന്നു ഇളിച്ചു കാണിച്ചു... എന്നാൽ വരുണിന്റെ മുഖത്തു ഒരു തെളിച്ചം ഉണ്ടായിരുന്നില്ല... റാം എന്തോ അവനോട് ചോദിക്കാൻ വന്നതും ഗോകുൽ അവരുടെ ഇടയിലേക്ക് കയറി വന്നു... "എന്റെ മോനെ... അങ്ങനെ നിന്റെ വിവാഹവും ആയി അല്ലെ... അപ്പൊ നീ പറഞ്ഞ ചിലവ് മറക്കണ്ട കേട്ടോ.."

ഗോകുൽ അവന്റെ വയറിൽ ഒന്ന് ഇടിച്ചുകൊണ്ട് പറഞ്ഞതും റാം അവനെ ഒന്ന് കണ്ണുരുട്ടി... "ഓഹ് സോറി മാൻ.. അല്ല എപ്പോഴാ ചിലവ്...." "എന്റെ ഗോകുലെ നിനക്ക് ഇതുതന്നെ ചോദിക്കാൻ ഉള്ളു... ഞാൻ തരാം പോരെ......" "എന്നാ മതി..." "ശ്രീകുട്ടാ... വാ..." മഹി അവനെ വിളിച്ചതും റാം അവനോട് യാത്ര പറഞ്ഞു വരുണിനെ നോക്കി... "ടാ വരുൺ.. ഞാൻ പോകാണ്..." അവൻ എന്തോ ആലോചിച്ചു നിൽക്കായിരുന്നു അവന്റെ ശബ്ദം കേട്ടതും ഞെട്ടി റാമിനെ നോക്കി... "എന്താ...എന്താ നീ പറഞ്ഞെ..." "നീ എന്ത് ആലോചിച്ചു നിൽക്കാ... ഞാൻ പോകാണെന്ന്..." "ഓഹ്.. എന്നാ ശരിയാടാ..." അതും പറഞ്ഞു വരുൺ റാമിനെ കെട്ടിപ്പിടിച്ചു.. അതിന് ശേഷം റാം ആമിയെ ഒന്ന് നോക്കി പോകാണെന്നു പറഞ്ഞു.. അവൾ ഒന്ന് കണ്ണടച്ച് കാണിച്ചു... അവൻ ഒന്ന് ചിരിച്ചു ക്കൊണ്ട് ബുള്ളറ്റ് സ്റ്റാർട്ട്‌ ചെയ്തു പോയി... ആമി വാതിൽക്കെ നിന്ന് അവൻ പോകുന്നതും നോക്കി നിന്നു...അവൻ കണ്മുന്നിൽ നിന്നു മാഞ്ഞതും അവൾ അകത്തേക്ക് കയറി..

"എന്നാ ഞാനും ഇറങ്ങട്ടെ വരുൺ..." "ആഹ് ശരിയാടാ..." "ആമിക്കുട്ടി പോട്ടെ..." ഗോകുൽ ആമിയെ നോക്കി യാത്ര പറഞ്ഞു.. അവളൊന്നു പുഞ്ചിരിച്ചു തലയാട്ടി... അവൻ പോയതും ആമി വരുണിനെ ഒന്ന് നോക്കി....അവന്റെ മുഖത്തു സന്തോഷത്തിനു പകരം എന്തോ സംശയം നിഴലിച്ചതും അവൾ വരുണിനോട് ചോദിക്കാനായി നിന്നു... അപ്പോഴേക്കും അവൻ ശേഖറിന്റെ മുറി ലക്ഷ്യമാക്കി പോയിരുന്നു.. അവൾ അവനെ നോക്കി ആ ഹാളിൽ തന്നെയിരുന്നു... മഹിയും നന്ദിനിയും ഇറങ്ങിയതും ശേഖർ തന്റെ റൂമിലേക്ക് പോയിരുന്നു.. വരുൺ റൂമിലെത്തുമ്പോൾ ശേഖറിന്റെ കയ്യിൽ ഒരു ഫോട്ടോ ഉണ്ടായിരുന്നു... അയാൾ അതും നോക്കി നിൽക്കായിരുന്നു...അവൻ ഒന്ന് വാതിലിൽ മുട്ടി അകത്തേക്ക് കയറി.. വരുണിനെ കണ്ടതും ശേഖർ തന്റെ കയ്യിലുള്ള ആ ഫോട്ടോ മറച്ചു പിടിച്ചു.. വരുൺ അതെല്ലാം കാണുന്നുണ്ടായിരുന്നു... "പപ്പാ... എനിക്ക് കുറച്ചു സംസാരിക്കാനുണ്ട്..." "എന്താ.." "ഇത്രയും പെട്ടെന്നു ആമിയുടെ വിവാഹം നടത്താൻ മാത്രം എന്ത് പ്രോബ്ലം ആണ് പപ്പയെ അലട്ടുന്നത്..."

"എന്ത് പ്രോബ്ലം... നിനക്ക് തോന്നുന്നതാകും..." "ഞാൻ പപ്പയെ ഇന്നലെ തൊട്ടേ ശ്രദ്ധിക്കുന്നതാ... ഫുൾ ടൈം എന്തെങ്കിലും ഒക്കെ ആലോചിച്ചു ഇരിക്കുന്നു... പണ്ടത്തെ പോലെ ഞങ്ങളോട് ഒന്ന് സംസാരിക്കുന്നില്ല... രാത്രിയിൽ പതിവില്ലാതെ ആമിയുടെ റൂമിൽ പോയി അവളെ നോക്കി കരയുന്നു... ഇന്ന് ഇതാ അവളുടെ വിവാഹവും ഉറപ്പിച്ചു... എന്താ ഇതിന്റെ ഒക്കെ അർത്ഥം..." "പലതും ഉണ്ടാകും.. അതൊന്നും നിന്നോട് പറയേണ്ട ആവശ്യം എനിക്കില്ല..." "ഉണ്ടെങ്കിലോ... എനിക്ക് എന്റെ പെങ്ങളുടെ കാര്യത്തിൽ ഇടപെടാനുള്ള പൂർണ ഉത്തരവാദിത്തം ഉണ്ട്..." "ഉണ്ടെങ്കിൽ അവളുടെ വിവാഹത്തിനുള്ള ഒരുക്കങ്ങൾ നോക്കാൻ നോക്ക്...അല്ലാതെ എന്റെ കാര്യങ്ങളിൽ ഇടപെടാൻ വരേണ്ട..." "പപ്പാ ഒരുപാട് മാറിപ്പോയി..ആ മാറ്റത്തിനുള്ള കാരണം ഞാൻ തന്നെ കണ്ടുപിടിച്ചോളാം..." അവൻ ശേഖറിനെ ഒന്ന് നോക്കി പുറത്തേക്ക് പോയി... ശേഖറിന്റെ കണ്ണുകൾ നിറഞ്ഞിട്ടുണ്ടായിരുന്നു.. അവൻ ആ ഫോട്ടോ കയ്യിൽ എടുത്തു ഒന്ന് തലോടി..

അയാളുടെ കണ്ണുനീർ ആ ഫോട്ടോയെ ചുംബിച്ചു... ശേഖറിന്റെ റൂമിൽ നിന്നും ഇറങ്ങി വന്ന വരുൺ കാണുന്നത് ഹാളിൽ ഇരുന്നു എന്തോ ആലോചിക്കുന്ന ആമിയെ ആണ്.. അവൻ അവളുടെ അടുത്ത് പോയി ഇരുന്നു.. "എന്താണ് ആമിക്കുട്ടി ഭയങ്കര ആലോചനയിൽ ആണല്ലോ..." വരുണിന്റെ ശബ്ദം കേട്ടതും അവൾ ഞെട്ടി അവനെ നോക്കി... ഒന്ന് ശ്വാസം വലിച്ചുവിട്ട് അവൾ അവനെ നോക്കി ചിരിച്ചു.. "ഹൂ.... ഏട്ടൻ ആയിരുന്നോ... ഞാൻ ആകെ പേടിച്ചു..." "ഹോ... അല്ല എന്തായിരുന്നു മോൾ ഇങ്ങനെ ഇരുന്നു ആലോചിച്ചിരുന്നത്.." "ഏയ്.. ഒന്നുല്ല..." "റാമിനെ പറ്റിയാണോ...." വരുൺ ഒരു പിരികം ഉയർത്തി ചോദിച്ചതും അവളുടെ ചുണ്ടിൽ ഒരു നാണം ചിരി വിരിഞ്ഞിരുന്നു...അത് കണ്ടതും അവൻ മനസിലായി അവൾ അവനെ കുറിച്ച് ആലോചിക്കുകയായിരുന്നു എന്ന്.. "എനിക്ക് തോന്നി..." "ഏട്ടാ... ഏട്ടൻ എന്തെങ്കിലും പ്രോബ്ലം ഉണ്ടോ..." "എന്ത് പ്രോബ്ലം..." "അല്ല പപ്പാ വിവാഹകാര്യം പറയുമ്പോൾ തൊട്ട് തുടങ്ങിയതാ ഏട്ടന്റെ മുഖത്തെ ഈ സംശയ ഭാവം.. ഏട്ടൻ ഈ വിവാഹത്തിന് സമ്മതമല്ലേ..." അത് പറയുമ്പോഴേക്കും അവളുടെ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു... അവൻ അത് കണ്ടതും അവളെ തന്നോട് ചേർത്തു നിറുത്തി..

"ആര് പറഞ്ഞു എനിക്ക് സമ്മതമല്ലെന്നു..ഈ ലോകത്തിൽ നിന്നെ എന്റെ റാമിന്റെ കയ്യിൽ ഏല്പിക്കുന്നതിൽ ഏറ്റവും സന്തോഷിക്കുന്നത് ഞാനാകും.." അത് കേട്ടതും അവളുടെ ചുണ്ടിൽ ഒരു ചെറു പുഞ്ചിരി മോട്ടിട്ടു... "പിന്നെ ഇത് ഇത്തിരി നേരത്തെ ആയി പോയില്ലേ എന്നൊരു ചിന്ത മാത്രമേ എനിക്കോള്ളു..." "അത് എന്താ ഏട്ടാ അങ്ങനെ..." "നേരത്തെ നിന്റെ വിവാഹം നടത്തിയാൽ നീ ഞങ്ങളെ വിട്ട് വേറെ വീട്ടിൽ ആവില്ലേ... അത് കേട്ടപ്പോ ഈ ഏട്ടനൊരു സങ്കടം..." അത് പറയുമ്പോൾ അവന്റെ ശബ്ദം ഇടരുന്നുണ്ടായിരുന്നു... ഒപ്പം കണ്ണുകൾ നിറയുന്നതും അവൾ കണ്ടു.. എന്തോ അവൾക്ക് അത് താങ്ങാൻ കഴിഞ്ഞില്ല.. അവൾ അവനെ ഇറുക്കെ കെട്ടിപ്പിടിച്ചു.. "ഞാൻ എന്റെ ഏട്ടനെയും പപ്പയെയും വിട്ട് എങ്ങോട്ടും പോകുന്നില്ല... ശ്രീയോട് ഇവിടേക്ക് വരാൻ പറയാം..." "നീ ഇങ്ങനെ ഒരു പൊട്ടത്തി... വിവാഹം കഴിഞ്ഞ കുട്ടികൾ അവരുടെ ഭർത്താവിന്റെ വീട്ടിലാണ് നിൽക്കേണ്ടത്.." "അവിടെ നിങ്ങൾ ഒന്നുമില്ലല്ലോ..." "ഞങ്ങൾ ഇല്ലെങ്കിൽ എന്താ... അമ്മയില്ലേ... പിന്നെ മഹിയങ്കിൾ ഇല്ലേ... അതും പോരങ്കിൽ ഞാനും പപ്പയും എപ്പോഴും വരേണ്ട് ഞങളുടെ തൊട്ടാവാടിയുടെ അടുത്തേക്ക്..." അതും പറഞ്ഞു വരുൺ അവളുടെ നെറുകിൽ ഒന്ന് മുത്തി... അവൾ അവനെ ഇറുക്കെ പുണർന്നു... ഇതെല്ലാം കണ്ടുകൊണ്ട് നിറക്കണ്ണുകളാൽ ശേഖർ അവരുടെ പിറകിൽ ഉണ്ടായിരുന്നു.........തുടരും...... 

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story