അനാമിക 💞: ഭാഗം 19

anamika

രചന: അനാർക്കലി

പിന്നീടുള്ള ദിവസങ്ങളിൽ അവരുടെ നിശ്ചയത്തിനായുള്ള ഒരുക്കങ്ങൾ ആയിരുന്നു... എല്ലാ ചുമതലയും ഏറ്റെടുത്തത് വരുണും ഗോകുലുമായിരുന്നു... റാമിനെ ആ പരിസരത്തേക്ക് രണ്ടുപേരും അടുപ്പിച്ചിരുന്നില്ല... എന്നാൽ ഈ ദിവസങ്ങളിലെല്ലാം വരുൺ ശേഖറിന്റെ മാറ്റത്തിന്റെ കാരണം അന്വേഷിക്കുകയായിരുന്നു..എന്നാൽ അവനു ഒന്നും കിട്ടിയിരുന്നില്ല... മഹിക്ക് ഒരു പക്ഷെ അറിഞ്ഞേക്കാം എന്ന് അവനു തോന്നിയിരുന്നു... അത്കൊണ്ട് തന്നെ വരുൺ മഹിയെ കണ്ട് നേരിട്ടി സംസാരിക്കാൻ തീരുമാനിച്ചു ശ്രേനിലയത്തിലേക്ക് പോയി... "ആഹ് വരുണോ... എന്തായി ഒരുക്കങ്ങൾ ഒക്കെ.." "എല്ലാം അതിന്റെ വഴിക്കങ് നടക്കുന്നുണ്ട് അങ്കിളെ.." "നീ കേറിരിക്ക്... ശ്രീക്കുട്ടൻ ഇവിടെ ഇല്ലല്ലോ.." "ഞാൻ അവനെ കാണാൻ വന്നതല്ല.. അങ്കിളിനെ കാണാൻ വന്നതാ..." "എന്നെയോ... എന്താടാ കാര്യം..." "കാര്യം..... പപ്പാ അങ്കിളിനോട് ഈ വിവാഹം പെട്ടെന്നു നടത്താനുള്ള കാരണം വല്ലതും പറഞ്ഞിരുന്നോ..."

വരുൺ മഹിയോട് അങ്ങനെ ചോദിച്ചതും അയാൾ ഒന്ന് ഞെട്ടി... എന്നാൽ അത് പുറത്തുകാണിക്കാതെ വരുണിനെ നോക്കി... "ഇല്ലലോ വരുൺ... എന്താ... എന്താ നീ ഇങ്ങനെ ചോദിക്കാൻ കാരണം..." "കുറച്ചു ദിവസായി പപ്പക്ക് നല്ല മാറ്റമാ... ഞങ്ങളോട് ഒന്ന് പഴയത് പോലെ സംസാരിക്കാൻ വരുന്നില്ല... ഏത് നേരവും ഓരോ ചിന്തയായിരിക്കും... പെട്ടെന്നു എന്തൊക്കെയോ മാറ്റങ്ങൾ വന്ന പോലെ... അതിന്റെ ഫലമാണല്ലോ മറ്റന്നാൾ നടക്കാൻ പോകുന്ന ഈ നിശ്ചയവും..." മഹിക്ക് അവനോട് സത്യങ്ങൾ എല്ലാം തുറന്നു പറയണം എന്നുണ്ടെങ്കിലും തന്റെ സുഹൃത്തിനു കൊടുത്ത വാക്ക് പാലിക്കാനായി അയാൾ നിശബ്ദനായി നിന്നു... "ഞാൻ വിചാരിച്ചു അങ്കിളിൻ അറിയുമായിരിക്കും എന്ന്... സാരമില്ല.. ഞാൻ കണ്ടുപിടിച്ചോളാം..." അവൻ അത്രയും പറഞ്ഞു അവിടെ നിന്നും പോയി... ശബ്ദം കേട്ട് പുറത്തേക്ക് വന്ന നന്ദിനി കാണുന്നത് എന്തോ ആലോചിച്ചു നിൽക്കുന്ന മഹിയെ ആണ്... "എന്താ മഹിയേട്ടാ... ആരാ വന്നേ..."

നന്ദിനി അയാളുടെ തോളിൽ തൊട്ട്ക്കൊണ്ട് ചോദിച്ചതും മഹി നന്ദിനിയെ ഒന്ന് നോക്കി.. "വരുൺ..." "എന്നിട്ടെന്താ അവൻ കയറാതെ പോയെ..." "അവൻ കുറച്ചു കാര്യങ്ങൾ അറിയാൻ വന്നതാ..." "എന്ത് കാര്യം..." "ഈ നിശ്ചയം പെട്ടെന്നു നടത്തുന്നതിനുള്ള കാരണം..." അത്രയും പറഞ്ഞു അയാൾ അകത്തേക്ക് പോയി.. നന്ദിനിക്ക് അയാൾ പറഞ്ഞതൊന്നും മനസിലായിരുന്നില്ല... എന്നാലും ആ കാര്യത്തെ കുറിച്ച് തന്നെയായിരിക്കും എന്ന് മനസിലായിരുന്നു... _____________ "എല്ലാം എത്രപെട്ടന്നാലേ ശ്രീ...നാളെ കഴിഞ്ഞാൽ ഞാനും നീയുമായുള്ള നിശ്ചയം.. പിന്നെ രണ്ടു മാസം കഴിഞ്ഞാൽ നമ്മുടെ വിവാഹവും..." "നേരത്തെ ആയെന്ന് നിനക്ക് തോന്നുന്നുണ്ടോ..." "ഹ്മ്മ്...കുറച്ചു കാലം കൂടെ നിന്റെ കൂടെ ഇങ്ങനെ പ്രേമിച്ചു നടക്കണം എന്നായിരുന്നു എന്റെ ആഗ്രഹം... പിന്നെ ഏട്ടനേം പപ്പയെയും പിരിയേണ്ടി വരില്ലേ..." "അതിന് ഞാൻ നിന്നെ കെട്ടി അമേരിക്കയിലേക്ക് ഒന്നുമല്ല കൊണ്ടുപോകുന്നത്..ഒരു 5 മിനിറ്റിന്റെ ദൂരമേ എന്റെ വീട്ടിൽ നിന്നും നിന്റെ വീട്ടിലേക്കുള്ളൂ...

നിനക്ക് എപ്പോൾ വേണമെങ്കിലും നിന്റെ വീട്ടിലേക്ക് പോകാം... അത്പോലെ അവർക്കും..." റാം അവളുടെ മുഖം തന്റെ കൈക്കുള്ളിൽ ആക്കി അവളുടെ പിടക്കുന്ന മിഴികളെ ചുംബിച്ചു... ആമി അവളുടെ പ്രാണന്റെ നെഞ്ചിലേക്ക് തലചായ്ച്ചു അവന്റെ ഹൃദയമിടിപ്പും ശ്രവിച്ചു കിടന്നു... വരുണും ഗോകുലും തന്നെ ഒരുക്കങ്ങൾ നടത്തുന്ന പരിസരത്തേക്ക് അടുപ്പിക്കാത്തതുകൊണ്ട് ആമിയെയും കൂട്ടി ഒന്ന് കറങ്ങാൻ ഇറങ്ങിയതാണ് റാം.. ഏറെ നേരം ഓരോന്നു സംസാരിച്ചു അവർ വീട്ടിലേക്ക് മടങ്ങി.. ആമിയെ അവളുടെ വീട്ടിലാക്കി റാം നേരെ ശ്രേനിലയത്തിലേക്ക് പോയി... വാതിൽ തുറന്നു അകത്തു കയറിയ റാം കാണുന്നത് ഹാളിൽ ചിന്തവിഷ്‌ടനായി ഇരിക്കുന്ന മഹിയെ ആണ്..അവൻ അയാൾക്കടുത്തു പോയി ഇരുന്നു... "പപ്പാ നല്ല ആലോചനയിൽ ആണല്ലോ..

എന്താണാവോ ഇത്രക്ക് ആലോചിക്കാൻ..." മഹി അവനെ ഒന്ന് നോക്കി... എന്നിട്ട് ഒരു ചെറുപുഞ്ചിരി തൂകി അയാൾ അവരെടുത്തേക്ക് നടന്നു വരുന്ന നന്ദിനിയിലേക്ക് മിഴികൾ പായിച്ചു... "ഞാൻ പഴയകാര്യങ്ങൾ എല്ലാം ഒന്ന് ആലോചിക്കുകയായിരുന്നു..." "ഓഹ്... മനസിലായി നിങ്ങളെ പ്രണയകാലം അല്ലെ..." റാം ഒന്ന് ഇളിച്ചുകൊണ്ട് പറഞ്ഞതും നന്ദിനി അവന്റെ തലയിൽ ഒരു കൊട്ടുകൊടുത്തു.. മഹി അവനെ നോക്കി ഒന്ന് ചിരിച്ചു.. "എന്നാ പറ പപ്പാ... ഞാനും കേഴുക്കട്ടെ..." "പറയാനാണെങ്കിൽ ഇവളുടെ ആങ്ങളമാരെ പറ്റി പറയണം... ഔ...." "നല്ല അടി കിട്ടിയിട്ടുണ്ട് അല്ലെ..." റാം ഒരു കളിയാലേ പറഞ്ഞു.. അത് കേട്ടതും നന്ദിനി മഹിയെ നോക്കി ചിരിച്ചു.. "കിട്ടിയിട്ടുണ്ടോ എന്നോ...കൊന്നില്ലന്നെ ഉള്ളു... എന്നാലും മഹിയേട്ടൻ എന്നെവിട്ട് പോയിട്ടില്ല..." മഹി നന്ദിനിയെ നോക്കി ചിരിച്ചു... "കല്യാണം ആലോചിച്ചു ചെന്നപ്പോൾ വരെ ഇവളുടെ അച്ഛനും ആങ്ങളമാരും എന്റെ കുടുംബത്തെ അപമാനിച്ചു വിട്ടു..

.ഇവൾ പേരുകേട്ട തറവാട്ടിലെ ഒറ്റ മോൾ ആയതുകൊണ്ട് തന്നെ അവരുടെ അത്രയ്ക്ക് സ്വത്ത്‌ ഒന്നുമില്ലാത്തത് കൊണ്ട് തന്നെ ഇവളെ എനിക്ക് കെട്ടിച്ചുതരാൻ അവർക്ക് സമ്മതമല്ലായിരുന്നു.." "പിന്നെ എങ്ങനെ പപ്പാ അമ്മയെ കെട്ടി..." "അതിന് കാരണം ദേവനാ... അവൻ ഇല്ലായിരുന്നെങ്കിൽ എനിക്ക് നന്ദിനിയെ ഒരിക്കലും കിട്ടില്ലായിരുന്നു..." "ദേവനോ... അതാരാ പപ്പാ... ഇത് വരെ കെട്ടിട്ടില്ലല്ലോ അങ്ങനെ ഒരാളെ കുറിച്ച്..." "ദേവൻ... ദേവ നാരായണൻ... എന്റെയും ശേഖറിന്റെയും ഉറ്റസുഹൃത്ത് ദേവൻ... ആളൊരു തീപ്പൊരി സഖാവ് ആയിരുന്നു... അവനുമുന്നിൽ ജയിക്കാൻ എല്ലാവർക്കും പ്രയാസമായിരുന്നു... നീതിക്ക് വേണ്ടി പോരാടിയവൻ.." ദേവനെ കുറിച്ച് പറയുമ്പോൾ മഹിയുടെ മുഖത്തുണ്ടാകുന്ന പ്രസരിപ്പ് നോക്കി കാണുകയായിരുന്നു റാം... "ദേവേട്ടനെ വീട്ടിൽ എല്ലാവർക്കും നല്ല കാര്യമായിരുന്നു... ഏട്ടന്മാരുടെ പല പ്രശ്നങ്ങളും പരിഹരിച്ചിരുന്നത് ദേവേട്ടൻ ആയിരുന്നു... അത്കൊണ്ട് തന്നെ ദേവേട്ടൻ വീട്ടിൽ വന്ന് മഹിയേട്ടനെ കുറിച്ച് പറഞ്ഞു എന്റെയും മഹിയേട്ടന്റെയും വിവാഹം ഉറപ്പിച്ചു..." "ദേവൻ എന്നെ അവന്റെ പെങ്ങളെക്കൊണ്ട് വിവാഹം കഴിപ്പിക്കാൻ ആയിരുന്നു താല്പര്യം..

എന്നാൽ എനിക്ക് നന്ദിനിയെ ഇഷ്ടമാണെന്ന് അറിഞ്ഞപ്പോൾ അവൻ അതിൽ നിന്നും പിന്മാറി... അതുമല്ല അവൾക്ക് ശേഖറിനെ ആയിരുന്നു ഇഷ്ടവും...." "ഹെ... അപ്പൊ ദേവനാങ്കിൾ വരുണിന്റെ അമ്മാവൻ ആണോ...." അതിന് അവർ ഒന്ന് മൂളുക മാത്രമേ ചെയ്തോളു... "ദീപക്ക് ശേഖറിനെയാണ് ഇഷ്ടം എന്നറിഞ്ഞതും ദേവൻ അവനെ കണ്ട് സംസാരിച്ചു... എന്നാൽ ശേഖറിൻ താൽപ്പരിക്കുറവ് ഇല്ലായിരുന്നു.. അങ്ങനെ അവരുടെ വിവാഹവും ദേവൻ നടത്തികൊടുത്തു..." "ദേവങ്കിൾ ഇപ്പൊ എവിടെ പപ്പാ... നിങ്ങളാരും എന്താ ഇതുവരെ അങ്കിളിനെ പറ്റി പറയാത്തത്..." "അവനിപ്പോൾ ജീവിച്ചിരിക്കുന്നില്ല ശ്രീക്കുട്ടാ..." "അങ്കിൾ...." "പോയി.... എന്നെയും ശേഖറിനെയും വിട്ട് ഈ ലോകത്തു നിന്നു തന്നെ പോയി..." അത്രയും പറഞ്ഞു തീന്നപ്പോൾ തന്നെ മഹിയുടെ കണ്ണുകൾ അനുസരണയില്ലാതെ ഒഴികിയിരുന്നു.. അയാൾ കണ്ണുകൾ തുടച്ചു എണീറ്റു റൂമിലേക്ക് പോയി.. ഒപ്പം നന്ദിനിയും... റാം അവരെ രണ്ടുപേരെയും ഒന്ന് നോക്കി അവനും റൂമിലേക്ക് പോയി...

അവന്റെ മനസ്സിൽ അപ്പോഴൊക്കെ ദേവനായിരുന്നു... അയാൾക്ക് എന്തുപറ്റി എന്ന ചിന്തയായിരുന്നു... _____________ ഇന്നാണ് അവരുടെ നിശ്ചയം... ശേഖറിൻ അധികം ബന്ധുക്കൾ ഇല്ലായിരുന്നു... അത്കൊണ്ട് തന്നെ വീട്ടിൽ വലിയ ബഹളങ്ങൾ ഒന്നുമില്ലായിരുന്നു...ആമിയുടെയും വരുണിന്റെയും കുറച്ചു ഫ്രണ്ട്സും മാത്രമായിരുന്നു... നവ്യയായിരുന്നു ആമിയെ ഒരുക്കിയത്.. ചുവപ്പ് സാരിയായിരുന്നു ആമിയുടെ വേഷം.. മുടി പഫ് ചെയ്തു മുല്ലപ്പൂവ് വെച്ചു.. അധികം ചായങ്ങൾ ഒന്നുമില്ലായിരുന്നു...കഴുത്തിൽ സിംപിൾ സ്റ്റോൺ വർക്ക്‌ ഉള്ള ചൈനും അതിന് മാച്ച് ആയ കമ്മലും ആയിരുന്നു അവൾ അണിഞ്ഞത്... റാംമും വീട്ടുക്കാരും എത്തിയിരുന്നു... നന്ദിനിയുടെ വീട്ടിൽ നിന്ന് കുറച്ചു പേരായിരുന്നു വന്നത്... മഹിയുടെ വീട്ടുക്കാർ എല്ലാം അബ്രോഡ് ആയിരുന്നു.. അവർ വിവാഹത്തിനെ എത്തുകയുള്ളൂ എന്ന അറിയിച്ചിരുന്നു... മുഹൂർത്തം ആയതും ചടങ്ങിനായി ഒരുക്കിവെച്ച മണ്ഡപത്തിലേക്ക് അവനെ കയറ്റിയിരുത്തി...ആമിയെ കൊണ്ട് നവ്യ വരുന്നുണ്ടായിരുന്നു... റാമിന്റെ കണ്ണുകൾ അപ്പോഴും അവളിൽ ആയിരുന്നു..

തന്നെ നോക്കി പുഞ്ചിരി തൂകി നടന്നുവരുന്ന ആമിയെ അവൻ പുഞ്ചിരി തൂകി സ്വീകരിച്ചു... നന്ദിനി അവളെ റാമിനരികിലായി ഇരുത്തി. രണ്ടുപേരും പരസ്പരം നോക്കിയിരിക്കയിരുന്നു... വരുൺ ഒന്ന് റാമിനെ തോണ്ടിയതും അവൻ അവളിൽ നിന്ന് കണ്ണുകൾ മാറ്റി... അവളും അവനിൽ നിന്നു കണ്ണുകൾ മാറ്റി മുന്നിലേക്ക് നോക്കി... പരസ്പരം രണ്ടുവീട്ടുകാരും ജാതകങ്ങൾ കൈമാറി ഏറ്റവും നല്ല മുഹൂർത്തത്തിൽ വിവാഹം ഉറപ്പിച്ചു... "ഇനി വധു വരന്മാർ പരസ്പരം മോതിരം കൈമാറിക്കോള്ളു..." തിരുമേനി അങ്ങനെ പറഞ്ഞതും നന്ദിനി റാമിന്റെ കയ്യിൽ ഒരു മോതിരം കൊടുത്തിരുന്നു.. ശ്രീ എന്നായിരുന്നു അതിൽ കൊത്തിവെച്ചിരുന്നത്...അവൻ അത് അവളുടെ മോതിരവിരലിൽ അണിയിച്ചു..അവളെ നോക്കി അവനൊന്നു പുഞ്ചിരിച്ചു.. ശേഷം *അനു *എന്ന കൊത്തിവെച്ച മോതിരം അവൾ അവന്റെ കൈകളിലും ചാർത്തി... അവൻ അവളെ ഒന്ന് പുണരാൻ തോന്നിയിരുന്നു എന്നാൽ എല്ലാവരും തങ്ങളെ തന്നെ നോക്കി നിൽക്കുന്നതു കൊണ്ട് അവനത് കഴിഞ്ഞില്ല... അവൻ അവളുടെ കൈകളിൽ അവന്റെ കൈകൾ കോർത്തു നിന്നു... ഒപ്പം അവളെ നോക്കി മനോഹരമായ പുഞ്ചിരിയും... എന്നാൽ ഇതെല്ലാം കണ്ട് എരിയുന്ന കണ്ണുകളാൽ തങ്ങളെ നോക്കി നിൽക്കുന്ന ആ രണ്ടുകണ്ണുകളെ അവർ കാണുന്നുണ്ടായിരുന്നില്ല..........തുടരും...... 

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story