അനാമിക 💞: ഭാഗം 20

anamika

രചന: അനാർക്കലി

മോതിരം മാറ്റം കഴിഞ്ഞു പിന്നെ ഫോട്ടോ സെക്ഷൻ ആയിരുന്നു..ആമിയുടെയും റാമിന്റെയും വിവിധ പോസിലുള്ള ഫോട്ടോസ് എടുക്കുന്ന തിരക്കിലാണ് ക്യാമറാമാൻ.. കിട്ടിയ അവസരം മുതലാക്കി റാം ആമിയെ കുസൃതി കാട്ടിക്കൊണ്ടിരിക്കുന്നുമുണ്ട്...അവൻ അവളുടെ ഇടുപ്പിൽ പിടിച്ചു നുള്ളി... വേദന കൊണ്ട് അവൾ അവനെ ഒന്ന് തുറിച്ചു നോക്കി... "ശ്രീ... അടങ്ങി നിൽക്ക്... ആരെങ്കിലും കാണും..." "ആരുക്കണ്ടാലും എന്താ... ഇന്ന് മുതലേ നീയെനിക്ക് പാതി അവകാശപ്പെട്ടതാ..." "അതെന്താ ഒരു പാതി കണക്ക്..." "നമ്മുടെ എൻഗേജ്മെന്റ് കഴിഞ്ഞില്ലേ... അപ്പൊ പാതി... കല്യാണം കഴിഞ്ഞാൽ നീ എനിക്ക് പൂർണമായും അവകാശപ്പെട്ടതാ.." "ഓഹ്..." ആമി അത് പറഞ്ഞപ്പോഴേക്കും വീണ്ടും അവന്റെ കൈകൾ അവളെ കുസൃതി കാട്ടുന്നുണ്ടായിരുന്നു... "ശ്രീ.. പ്ലീസ്... ദേ അവരൊക്കെ നോക്കുന്നു.." അവൾ അവന്റെ കയ്യിൽ നിന്നും കുതറി മാറാൻ നോക്കുന്നുണ്ടെങ്കിലും അവൻ അവളെ വിടാതെ പിടിച്ചിരിക്കുകയാണ്.. "അതേയ് ഇവിടെ കുറച്ചു പേര് ഉണ്ടെന്ന് ഓർക്കുന്നത് നല്ലതാകും..." വരുൺ അവർക്കരികിൽ വന്ന് പറഞ്ഞതും ആമിക്ക് എന്തോ പോലെയായി...

അവൾ റാമിനെ ഒന്ന് തുറിച്ചു നോക്കി അവന്റെ കൈ വിടുവിപ്പിച്ചു നന്ദിനിയുടെ അടുക്കലേക്ക് പോയി... റാം വരുണിനെ ഒന്ന് നോക്കി... "എന്താടാ..." "എന്ത്...." " നിന്നോട് ആരാ ഇപ്പൊ ഇങ്ങോട്ട് വരാൻ പറഞ്ഞെ..." "ഓഹ് ഞാൻ വന്നതിലാ കുറ്റം... നീ എന്റെ പെങ്ങൾക്ക് പേരുദോഷം കേഴുപ്പിക്കൊ... അവന്റെ ഒരു റൊമാൻസ്..." അവൻ വരുണിനെ നോക്കി ഒന്ന് ഇളിച്ചുകൊടുത്തു.. പിന്നെ അവനെയും കൂട്ടി പുറത്തേക്കിറങ്ങി.. അവരുടെ കോളേജ് ഫ്രണ്ട്സ് ഒക്കെ വന്നിട്ടുണ്ടായിരുന്നു.. അവരോടല്ലാം സംസാരിച്ചു നിൽക്കായിരുന്നു.... "ഗോകുൽ എവിടെ വരുൺ...അവൻ വന്നില്ലേ...." "അവനെല്ലേ ഇതുവരെ ഇവിടെ ഉണ്ടായിരുന്നെ.. ഇതിപ്പോൾ എങ്ങോട്ട് പോയി..." വരുണും റാംമും കൂടെ അവനെ നോക്കിയതും ഗേറ്റ്ന്റെ അവിടെ നിന്ന് അവൻ വരുന്നത് അവർ കണ്ടു... അവനു പിറകിലായി വരുന്ന ആളെകണ്ടു രണ്ടുപേരും സംശയഭാവത്തിൽ പരസ്പരം മുഖത്തോട് മുഖം നോക്കി...അപ്പോഴേക്കും ഗോകുൽ അവരുടെ അടുത്തേക്ക് എത്തിയിരുന്നു...

"എന്താടാ നിങ്ങൾ രണ്ടുപേരും എന്നെ ഇങ്ങനെ നോക്കുന്നെ..." "അല്ല നീ എവിടെ പോയതാ... ഇതാരാടാ..." അവൻ പിറകിലായി നിൽക്കുന്നവനെ നോക്കി റാം ചോദിച്ചതും ഗോകുൽ അവനെ ഒന്ന് നോക്കി അവർക്ക് പരിചയപ്പെടുത്തി കൊടുത്തു... "ഇതെന്റെ ഫ്രണ്ടാണ്...ഇവൻ ഈ വഴി പോയപ്പോൾ എന്നെ ഒന്ന് കാണാനായി വന്നതാ.. എന്നാ പിന്നെ നിങ്ങളെ കൂടെ പരിചയപെടുത്താം എന്ന് കരുതി ഇങ്ങോട്ട് കൊണ്ടുവന്നു..." അവർ അവനെ നോക്കി ഒന്ന് പുഞ്ചിരിച്ചു.. അവർ അവനെ പരിചയപെട്ടു... "Hi am രാഹുൽ...." "ശ്രീറാം..." "വരുൺ..." പരസ്പരം ഷേക്ക്‌ ഹാൻഡ് കൊടുത്തു ഒന്ന് പുഞ്ചിരിച്ചു... "ഇന്ന് ഇയാളുടെ എൻഗേജ്മെന്റ് ആണല്ലേ... ഗോകുൽ പറഞ്ഞു..any way congrarts..." "Thankyou.." "Most welcome.... എന്നാ ഞാൻ ഇറങ്ങാണ്... അത്യാവശ്യമായി ഒരിടം വരെ പോകാനുണ്ട്..." "അല്ല ഫുഡ് കഴിചിട്ട് പോകാം..." "No thanks... നമുക്ക് ഇനിയും കാണാനുള്ളതല്ലേ...അപ്പോഴാകാം... ഓക്കേ ബൈ..." അത്രയും പറഞ്ഞു അവൻ പോയി... എന്നാൽ റാമിന് അവനിൽ ഒരു പന്തികേട് തോന്നിയിരുന്നു...

രാഹുൽ ഒന്ന് തിരിഞ്ഞു റാമിനെ നോക്കി ഒരു പുച്ഛച്ചിരി ചിരിച്ചു... അത് റാം കാണുന്നുണ്ടായിരുന്നു... എന്നാൽ അവൻ ആരാണെന്ന് റാമിന് മനസിലായിരുന്നില്ല... അപ്പോഴേക്കും വരുൺ റാമിനെ ഫുഡ് കഴിക്കാൻ വിളിച്ചതും അവൻ വരുണിന് പിറകെ പോയി... _____________ "ശേഖർ നീ ഇവിടെ വന്ന് നിൽക്കണോ.. ഞങൾ ഇറങ്ങാട്ടോ..." റൂമിലിരുന്ന് ദേവന്റെ ഫോട്ടോയും നോക്കി നിൽക്കുന്ന ശേഖറിന്റെ അടുത്തേക്ക് മഹി വന്നു... "നിങ്ങൾ ഇറങ്ങാറായോ..." "എന്താ ശേഖർ ഇത്... കണ്ണുനിറഞ്ഞിട്ടുണ്ടല്ലോ..." "ദേവനെ ഓർത്തപ്പോൾ അറിയാതെ നിറഞ്ഞുപോയി...." "എല്ലാം ശരിയാകും...നീ വിഷമിക്കാതെ..." മഹി അയാളെ ആശ്വസിപ്പിച്ചു.. പിന്നെ രണ്ടുപേരും കൂടെ പുറത്തേക്കിറങ്ങി.. അവിടെ നന്ദിനിയുടെ അടുത്ത് ഇരുന്നു സംസാരിക്കുന്ന ആമിയെ അയാൾ ഒരു പുഞ്ചിരിയിലൂടെ നോക്കി... പതിയെ അവളുടെ അടുത്തേക്ക് ചെന്നു...ശേഖറിനെ കണ്ടതും ആമി അയാളെ നോക്കി... "മോൾക്ക് സന്തോഷമായല്ലോ..."

അവൾ അതിനൊന്ന് പുഞ്ചിരി തൂകി.. പതിയെ അവളുടെ കൈകൾ പിടിച്ചു റാമിന്റെ അടുക്കലേക്ക് ചെന്നു... അവന്റെ കൈകളിൽ അവളുടെ കൈകൾ ചേർത്തു വെച്ചു...അവൻ സംശയഭാവത്തിൽ ശേഖറിനെ നോക്കി... " ചിലപ്പോൾ എനിക്ക് ഇവളെ നിന്റെ കയ്യിൽ ഇങ്ങനെ ചേർത്തു തരാൻ കഴിഞ്ഞില്ലെങ്കിലോ....അത്കൊണ്ട് ഇപ്പോ ഞാനാ കർമ്മം നിറവേറ്റി..." അയാളുടെ വാക്കുകൾ കേട്ടതും എല്ലാവരും ഞെട്ടി ശേഖറിനെ നോക്കി... "പപ്പാ...." ആമി അയാളെ വിളിച്ചതും അവളെ നോക്കി അയാൾ ഒന്ന് പുഞ്ചിരിച്ചു... "ചുമ്മാ.... മനുഷ്യന്റെ കാര്യമല്ലേ... എപ്പോഴാ എന്താ സംഭവിക്കുക എന്നൊന്നും പറയാൻ കഴിയില്ലല്ലോ... നീ എന്റെ മോളെ നന്നായി നോക്കും എന്ന് എനിക്കറിയാം എന്നാലും ഒന്നുക്കൂടെ പറയാം.... എല്ലാ ശക്തിയിൽ നിന്നും എന്റെ മോളെ നീ രക്ഷിച്ചു അവൾക്ക് താങ്ങും തണലുമായി അവളുടെ ഒരു നല്ലപ്പാതിയായി നീ ഉണ്ടാകണം...എനിക്ക് വാക്ക് താ റാം..." "ഉറപ്പായും ഉണ്ടാകും അങ്കിൾ... അങ്കിളിന്റെ ഈ മോളെ ഞാൻ പൊന്നുപോലെ നോക്കിക്കോളാം... ഇവളുടെ കണ്ണുകൾ നിറയാതെ ഞാൻ നോക്കിക്കോളാം.... ഇത് ഞാൻ അങ്കിളിന് തരുന്ന വാക്കാണ്..."

അവരുടെ രണ്ടുപേരുടെയും വാക്കുകൾ കേട്ട് ആമിയുടെ കണ്ണുകൾ നിറഞ്ഞിരുന്നു... എന്നാൽ ശേഖറിന്റെ വാക്കുകൾ കേട്ട് അയാളെ തന്നെ നോക്കി നിൽക്കായിരുന്നു വരുൺ... "നമുക്ക് ഇറങ്ങാം..." "ആഹ് പപ്പാ..." മഹിയും നന്ദിനിയും എല്ലാവരോടും യാത്ര പറഞ്ഞു കാറിൽ കയറി.... റാം ആമിയെ നോക്കി... അവളുടെ കണ്ണുകൾ നിറഞ്ഞിട്ടുണ്ടായിരുന്നു... അവൻ അവളുടെ കണ്ണുകൾ തുടച്ചു അവളെ വാരി പുണർന്നു.... ഒരു നിമിഷം അവർക്ക് ചുറ്റും ആളുകളുണ്ടെന്ന് പോലും ഓർക്കാതെ അവർ മതിമറന്നു അങ്ങനെ നിന്നു.... "പോട്ടെ..." "ഹ്മ്മ്...." അവൻ അവളുടെ കവിളിനെ ഒന്ന് മുത്തി എല്ലാവരോടും യാത്ര പറഞ്ഞു കാറിൽ കയറി പോയി... അവർ പോയതും അവൾ റൂമിലേക്ക് പോയി... എന്നാൽ വരുൺ ശേഖറിനെ നോക്കി നിൽക്കായിരുന്നു... ശേഖർ അവനെ കണ്ടെങ്കിലും അവനെ നോക്കാതെ അകത്തേക്ക് കയറി പോയി... വരുണിന്റെ മനസ്സിൽ അപ്പോഴും പലചിന്തകൾ ഓടി നടക്കായിരുന്നു.. ____________ "അവളെ കണ്ടോ..." "ഇല്ല.. പക്ഷെ നമുക്ക് എതിരാളി ആകാൻ പോകുന്നവനെ കണ്ടു... ആ മഹാദേവന്റെ മകൻ ശ്രീറാം മഹാദേവനെ..."

"അവനൊന്നും നമുക്കൊരു എതിരാളിയെ അല്ല രാഹുൽ... അവളെ എങ്ങനെ ഇങ്ങോട്ട് കൊണ്ടുവരണം എന്ന് എനിക്ക് നന്നായി അറിയാം..." "അച്ഛൻ എന്താ ഉദ്ദേശിക്കുന്നത്..." "അനാമിക ചന്ദ്രശേഖർ ഉടനെതന്നെ നമ്മുടെ കൈകളിൽ എത്തും... അതും ദേവലക്ഷ്മിയിലൂടെ...." പല തന്ത്രങ്ങളും മനസ്സിൽ മെനഞ്ഞു അവർ നിഗൂഢമായി ചിരിച്ചു...... _____________ "I feel like hugging you very tight...... Right now....💞💞" ക്ലാസ്സിലിരിക്കുമ്പോൾ ആമിയുടെ ഫോണിൽ നോട്ടിഫിക്കേഷൻ ശബ്ദം കേട്ട് അവൾ നോക്കാതെ ഇരിക്കുന്നത് കണ്ട് നവ്യ അവളുടെ ഫോൺ എടുത്തു നോക്കി... റാമിന്റെ മെസ്സേജ് ആണെന്ന് കണ്ടതും അവൾ ആമിയെ തോണ്ടി കാണിച്ചു കൊടുത്തു.. എന്നാൽ ആമിക്ക് അത് എടുത്തു നോക്കാൻ പേടിയായിരുന്നു... അവൾ sir എന്ന് പറഞ്ഞു നവ്യയെ തുറിച്ചു നോക്കി.... നവ്യ ഫോൺ എടുത്തു മെസ്സേജ് ഓപ്പൺ ആക്കി...റാമിന്റെ മെസ്സേജ് കണ്ടതും അവൾ ഒന്ന് ചിരിച്ചു ആമിക്ക് കാണിച്ചുകൊടുത്തു... അവളുടെ ചുണ്ടിൽ ഒരു നാണത്താൽ വിരിഞ്ഞ പുഞ്ചിരിയുണ്ടായിരുന്നു... എന്നാൽ അതിന് റിപ്ലൈ കൊടുക്കാതെ അവൾ ഫോൺ ഓഫ്‌ ചെയ്തു വെക്കുന്നത് കണ്ടതും നവ്യ അതെടുത്തു റിപ്ലൈ അയക്കാൻ തുടങ്ങി...

"Am in class.... Dare to Come...." അവൾ മെസ്സേജ് അയക്കുന്നത് കണ്ടതും ആമി അവളുടെ കയ്യിൽ നിന്ന് ഫോൺ വാങ്ങാൻ നോക്കി എങ്കിലും സാധിച്ചില്ല... "അനാമിക...." പെട്ടെന്നു sir അവളെ വിളിച്ചതും അവൾ ഞെട്ടി sir നെ നോക്കി... അവളെ തന്നെ രൂക്ഷമായി നോക്കുന്ന sir നെ കണ്ടതും അവൾ ഭയത്തോടെ sir നെ നോക്കി എണീറ്റു നിന്നു... "What's mean by an agreement....?" "Agreement as... every promise and every set of promises forming the consideration for each other..." "Good... Sit down..." അവളൊന്നും ശ്വാസം വലിച്ചുവിട്ട് നവ്യയെ തുറിച്ചു നോക്കി... അവൾ ആമിയെ നോക്കി ഒന്ന് ഇളിച്ചുകൊടുത്തു....വീണ്ടും sir ന്റെ ശബ്ദം കേട്ട് അവൾ sir നെ നോക്കി... "What you want..." "അനാമിക...." പുറത്തു നിൽക്കുന്ന റാമിനെ കണ്ടതും അവൾ പേടിച്ചു നവ്യയെ നോക്കി... അവൾ സോറി എന്ന മട്ടിൽ അവളുടെ ഫോണിൽ അവൻ അയച്ച മെസ്സേജ് അയച്ചത് കാണിച്ചു കൊടുത്തു...അത് കണ്ടതും അവൾ നവ്യയെ കൊല്ലാൻ പോകുന്ന പോലെ പോയി കയ്യുകൾ പിൻവലിച്ചു...

റാം ക്ലാസ്സിലേക്ക് കയറി അവളെ തിരയാൻ തുടങ്ങി... അവൻ കാണാതെ നവ്യക്ക് പിറകിൽ ഒളിച്ചുനിൽക്കുന്ന ആമിയെ കണ്ടതും ചുണ്ടിൽ ഒരു പുഞ്ചിരി വിരിയിച്ചു അവളുടെ അടുത്തേക്ക് ചെന്നു അവളെ ഇറുക്കെ കെട്ടിപ്പിടിച്ചു നിന്നു... അവളുടെ ചെവിക്കരികിൽ ഒന്ന് മുത്തി...അവിടെ നിന്നും പോയി...അവളൊരു പ്രതിമ കണക്കെ അവിടെ നിൽക്കുകയായിരുന്നു... അവൻ ഇറങ്ങി പോയതും അവൾ sir നെ നോക്കി... തന്നെ നോക്കി പുറത്തേക്ക് ഇറങ്ങാൻ കൈക്കൊണ്ട് കാണിച്ചതും അവൾ അനുസരണയോടെ പുറത്തേക്ക് പോയി... പുറത്തു അവളെയും വെയിറ്റ് ചെയ്ത് നിൽക്കുന്ന റാമിനെ കണ്ടതും അവൾ ഓടി ചെന്ന് അവനെ തല്ലാൻ തുടങ്ങി...അവൻ അതെല്ലാം ഒരു പുഞ്ചിരിയിലൂടെ സ്വീകരിച്ചു.. "എന്ത് പണിയ നീ കാണിച്ചേ ശ്രീ..." "ഞാൻ എന്ത് കാണിച്ചുന്നു... നീയല്ലേ എന്നോട് വരാൻ പറഞ്ഞെ..." "അത് ഞാനല്ല... നവ്യയാ...എന്റെ ക്ലാസ്സ്‌... എന്റെ അറ്റെൻഡൻസ്...."

"ഓ... വലിയൊരു പടു... ഡീ കോളേജിൽ വരുന്നത് പഠിക്കാൻ മാത്രമല്ല... ദേ ഈ ക്യാമ്പസ്‌ ഒക്കെ ആസ്വദിക്കാനാ... നിന്നോട് ഒന്നും പറഞ്ഞിട്ട് കാര്യമില്ലല്ലോ..." "പോടാ...." അവൾ വീണ്ടും അവനെ തല്ലാൻ തുടങ്ങി അവൻ അവളുടെ കൈകൾ പിടിച്ചു വെച്ചു അവളെ നോക്കി... "ഞാൻ നിന്നോട് ഒരു കാര്യം പറയാനാ വന്നേ..." അവൾ എന്താന്നുള്ള മട്ടിൽ അവനെ നോക്കി... അവൻ വീണ്ടും അവളെ കെട്ടിപ്പിടിച്ചു.... "എനിക്ക് സ്റ്റേറ്റ് ഫുട്ബോൾ ടൂർണമെന്റിലേക്ക് സെലെക്ഷൻ കിട്ടി..." അവൻ അത് പറഞ്ഞതും അവൾ സന്തോഷത്തോടെ അവൻ നോക്കി സത്യമാണോ എന്ന് ചോദിച്ചതും അവൻ തലയാട്ടി... അവൾ അവനെ കെട്ടിപ്പിടിച്ചു അവന്റെ കവിളിൽ ചുംബിച്ചു... "പക്ഷെ... ഒരു മാസം ഞാൻ ഇവിടെ ഉണ്ടാകില്ല...." അത് കേട്ടതും അവൾ ഞെട്ടി അവനെ നോക്കി..........തുടരും...... 

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story