അനാമിക 💞: ഭാഗം 21

anamika

രചന: അനാർക്കലി

"പക്ഷെ... ഒരു മാസം ഞാൻ ഇവിടെ ഉണ്ടാകില്ല...." അത് കേട്ടതും അവൾ ഞെട്ടി അവനെ നോക്കി... "അതെന്താ ശ്രീ...." "ഹൈദരാബാദിൽ വെച്ചാണ് ടൂർണമെന്റ് നടക്കുന്നത്... അതും ഒരു മാസം.. അത്കൊണ്ട്...." അപ്പോഴേക്കും അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു.... അത് കണ്ടതും അവൻ അവളുടെ കണ്ണുകൾ തുടച്ചു അവളെ നോക്കി.... "അതിനെന്തിനാ അനു... നീ കരയുന്നത്...സന്തോഷിക്കല്ലേ വേണ്ടേ... എന്റെ ശല്ല്യം നിനക്ക് ഉണ്ടാകില്ലലോ..." "എനിക്ക് നിന്നെ കാണാതിരിക്കാൻ കഴിയില്ല ശ്രീ.... ആഹ് എനിക്ക് നീ എങ്ങനെയാ ഒരു ശല്യമാവുക..." അവൾ അവന്റെ ഷർട്ടിൽ പിടിച്ചുലച്ചുക്കൊണ്ട് ചോദിച്ചതും അവൻ അവളെ നോക്കി ചിരിച്ചു... "ദേ... എല്ലാവരും നോക്കുന്നു... നീ വന്നേ... നമുക്ക് ഇവിടുന്ന് മാറി നിന്നു സംസാരിക്കാം..." അവൻ അവളെയും കൂട്ടി ആ വരാന്തയിൽ കൂടെ നടന്നു ചീണിച്ചോട്ടിലേക്ക് പോയി... അവിടെ ആരും അധികം ഇല്ലാത്തൊരിടം നോക്കി രണ്ടുപേരും അവിടെ ഇരുന്നു...

ആമി ഒന്നും മിണ്ടുന്നില്ലായിരുന്നു... "അനു... നീ എന്തിനാ ഇങ്ങനെ പിണങ്ങിയിരിക്കുന്നത്....നിന്നെ വിട്ട് പോകാൻ എനിക്കും നല്ല വിഷമമുണ്ട്... ബട്ട് its my dream..." "അറിയാം ശ്രീ..പെട്ടെന്നു കേട്ടപ്പോൾ എനിക്ക് വിഷമായി...എനിക്കിപ്പോ നീയില്ലാതെ കഴിയില്ല ശ്രീ...അപ്പൊ ഒരു മാസം നീ എന്നെ വിട്ട് പോകാണെന്ന് പറഞ്ഞപ്പോൾ...." അപ്പോഴേക്കും അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു അവൻ പതിയെ അവളുടെ മുഖം തന്റെ കൈക്കുള്ളിൽ ആക്കി അവളുടെ മിഴികളെ ചുംബിച്ചു... "ഞാൻ പെട്ടെന്നു വരില്ലേ എന്റെ തൊട്ടാവാടി... എന്നും നിന്നെ ഫോൺ വിളിക്കുകയും ചെയ്യാം... പോരെ..." അവൾ അതിനൊന്ന് തലയാട്ടി മൂളി...കുറച്ചു നേരം രണ്ടുപേരും അവിടെ ഇരുന്നതിന് ശേഷം അവളെ ക്ലാസ്സിലേക്കയച്ചു അവൻ അവിടെ നിന്നും പോയി... പിന്നീടല്ലാം പെട്ടെന്നായിരുന്നു... റാം ഹൈദരാബാദിലേക്ക് പോകുന്ന ദിവസം വന്നത്തി... ആമിക്ക് നല്ല സങ്കടമായിരുന്നു അവൻ പോകുന്നതിൽ...

അവൾ അവനെ കെട്ടിപിടിച്ചു ഒരുപാട് നേരം കരഞ്ഞിരുന്നു... അവസാനം എല്ലാവരും കളിയാക്കിയതും അവൾ അവനിൽ നിന്നും മാറിയത്... അവൻ പോയതും അവൾ വീണ്ടും വരുണിനെ കെട്ടിപിടിച്ചു കരയാൻ തുടങ്ങിയിരുന്നു... പിന്നീടുള്ള ദിവസങ്ങളെല്ലാം അവൾക്ക് ഒരു യുഗം പോലെ തോന്നാൻ തുടങ്ങിയിരുന്നു.. അവൻ എന്നും വിളിക്കുന്നത് അവളിൽ ഒരു ആശ്വാസമായിരുന്നു.. ക്ലാസ്സിൽ പോകാനും പഠിക്കാനുമൊന്നും അവൾക്ക് ഇന്ട്രെസ്റ് ഇല്ലാതെ ആയി... അവളുടെ ലോകം റാമിൽ ഒതുങ്ങിയിരുന്നു... അകലത്തിൽ ആണെങ്കിലും അവർ പണ്ടത്തേക്കാളും ഒരുപാട് അടുത്തിരുന്നു... അങ്ങനെ ഒരു ദിവസം കാലത്തു ആമിയെ കോളേജിലേക്ക് ആക്കികൊടുക്കാൻ വേണ്ടി അവളെ വെയിറ്റ് ചെയ്തിരിക്കുകയായിരുന്നു വരുൺ... "ആമി ഒന്ന് വേഗം വാ... എനിക്ക് ലേറ്റ് ആകുന്നു..." "ഇതാ വരുന്നു ഏട്ടാ... ഒരു മിനിറ്റ്..." അവൾ അതും പറഞ്ഞു ഒരു കയ്യിൽ ഷാളും മാറുകയ്യിൽ ബുക്കും തോളിൽ ബാഗും ഇട്ട് സ്റ്റൈർ ഇറങ്ങി വന്നു...

വരുണിന്റെ കയ്യിലേക്ക് ബാഗ് വെച്ച് കയ്യിലുള്ള ബുക്സ് അതിലേക്ക് വെച്ചു ഷാൾ നല്ലതുപോലെ പിൻ ചെയ്തു വെച്ചു അവന്റെ കയ്യിൽ നിന്നും ബാഗെടുത്തു അവനെ നോക്കി.. "പോകാം..." അതിന് അവനൊന്നു കയ്യിലെ വാച്ചിലേക്ക് നോക്കി അവളെ ഒന്ന് തുറിച്ചു നോക്കി പുറത്തേക്കിറങ്ങി...ബൈക്ക് സ്റ്റാർട്ട്‌ ചെയ്തതും ആമി അവനു പിറകിൽ കയറി... "ഏട്ടാ ബുക്ക്‌ സ്റ്റാളിൽ ഒന്ന് നിറുത്തണേ... എനിക്ക് ഒരു ബുക്ക്‌ വാങ്ങാൻ ഉണ്ട്..." "എന്റെ ആമി അത് ഇനി പിന്നെ വാങ്ങാം... ഇപ്പോതന്നെ ലേറ്റ് ആയിട്ടുണ്ട്... ഇനിയും ലേറ്റ് ആകാൻ പറ്റില്ല.. നിന്നെ കോളേജിൽ ആക്കിയിട്ടു വേണം എനിക്ക് കോളേജിലേക്ക് പോകാൻ..." "പ്ലീസ് ഏട്ടാ... അത് അത്യാവശ്യമായ ബുക്ക്‌ ആണ്... അതില്ലാതെ ക്ലാസ്സിൽ കയറ്റില്ല... പ്ലീസ്..." അവൾ കെഞ്ചി പറഞ്ഞതും അവൻ ഒരു ബുക്ക്സ്റ്റാളിന്റെ മുന്നിൽ വണ്ടി നിറുത്തി.. അവൾ അതിൽ നിന്നും ഇറങ്ങി പോകാൻ നിന്നതും അവൻ അവളെ വിളിച്ചു... "5 മിനിട്സ് അതിനുള്ളിൽ വന്നേക്കണം..."

"ആഹ് ഓക്കേ..." അതും പറഞ്ഞു ആമി ബുക്ക്സ്റ്റാളിലേക്ക് കയറിയതും അവൾക്ക് മുന്നിൽ വരുന്ന ആളെ കാണാതെ അവൾ അയാളെ തട്ടിയിരുന്നു.. അയാളുടെ കയ്യിൽ ഉള്ള ബുക്സ് എല്ലാം നിലത്തു വീനിരുന്നു... ആമി അവരോട് സോറി പറഞ്ഞു ആ ബുക്സ് എല്ലാം എടുത്തു അയാളുടെ കയ്യിൽ കൊടുത്തു... ഒരു പെൺകുട്ടി ആയിരുന്നു അത്.. ആമി അവളെ ഒന്ന് നോക്കി... "സോറി.. ഞാൻ കാണാതെ..." "Its okey.... ആമി... അല്ല അനാമിക അല്ലെ..." ആഹ് പെൺകുട്ടി അവളുടെ പേര് പറഞ്ഞതിലുള്ള അതിശയമായിരുന്നു ആമിക്ക്... ഇതിനു മുന്നേ കണ്ടു പരിചയമില്ലായിരുന്നു അവൾക്ക്... "അതെ.. എന്നെ.. എന്നെ എങ്ങനെ അറിയാം.. നമ്മൾ ഇതിനു മുൻപ് കണ്ടിട്ടില്ലല്ലോ..." "നമ്മൾ ഇതിനു മുൻപ് കണ്ടിട്ടില്ലെങ്കിലും നിന്നെ എനിക്കറിയാം... എന്റെ പേര് ദേവലക്ഷ്മി..ലച്ചു എന്നു വിളിക്കും..." അപ്പോഴേക്കും ഒരു കാർ ഹോൺ അടിച്ചതും ലച്ചു അവളെ നോക്കി പോകാണെന്ന് പറഞ്ഞു അവിടെ നിന്നും പോയി..

"അല്ല എന്നെ എങ്ങനെ അറിയാം എന്ന് പറഞ്ഞില്ല..." "ഇനി കാണുമ്പോൾ പറയാം..." പോകുന്നതിന് ഇടക്ക് ആമി ചോദിച്ചതും ലച്ചു അതിനുള്ള മറുപടി കൊടുത്തു കാറിലേക്ക് കയറി... അപ്പോഴും ലച്ചുവിന് തന്നെ എങ്ങനെ അറിയാം എന്നുള്ള ചിന്തയായിരുന്നു ആമിക്ക്..പെട്ടെന്നു വരുണിനെ ഓർത്തതും അവൾ വാങ്ങാനുള്ള ബുക്സ് വാങ്ങി അവന്റെ അടുത്തേക്ക് പോയി... "എവിടെയായിരുന്നു ആമി...5 മിനുട്സ് എന്ന് പറഞ്ഞിട്ട് ഇപ്പോൾ 10 മിനുട്സ് ആയി..." അവൾ ഒരു സോറിയും പറഞ്ഞു അവന്റെ പിറകിൽ കയറി... ലച്ചുവിനെ കണ്ട കാര്യം വരുണിനോട് പറയണോ എന്ന് അവൾക്ക് തോന്നി... പിന്നെ അവൾക്ക് എങ്ങനെ തന്നെ അറിയാം എന്ന് അറിഞ്ഞതിനു ശേഷം വരുണിനോട് പറയാം എന്ന് അവൾ തീരുമാനിച്ചു.... _____________ "രാഹുൽ ഞാൻ... ഞാൻ ആമിയെ കണ്ടു..." "എവിടുന്ന്..." "ഞാൻ ദേ ഇപ്പോ... താ... ആ ബുക്ക്സ്റ്റാളിൽ വെച്ചു..." കാറിൽ കയറിയ ഉടനെ തന്നെ ആമിയെ കണ്ട കാര്യം രാഹുലിനോട് പറയാണ് ലച്ചു... "അവൾ നിന്നെ തിരിച്ചറിഞ്ഞോ..."

"അതിന് അവൾ എന്നെ ഇതിനുമുൻപ് കണ്ടിട്ടില്ലല്ലോ... പിന്നെ നീയും മാമയും പറഞ്ഞപോലെ ആണങ്കിൽ നമ്മളെ കുറിച്ച് അവർ അവളോട് ഒരു കാര്യവും പറഞ്ഞിട്ടുണ്ടാകില്ല... പിന്നെ എങ്ങനെയാ അവൾക്ക് എന്നെ മനസിലാകുക..." "ഹ്മ്മ്..." "എന്ത് ദുഷ്ടരാ അവർ... ഒന്നില്ലെങ്കിലും അവളിൽ നമ്മൾക്കുമില്ലേ അവകാശം... എന്നിട്ടും അവർ നമ്മളിൽ നിന്നും അവളെ അകറ്റി നിർത്തുന്നു.." "അതല്ലേ ദേവു മുത്തശ്ശൻ പറഞ്ഞെ... അവളെ നമ്മുടെ അടുത്തേക്ക് കൊണ്ടുവരണം എന്ന്..." "അതിന് അവർ സമ്മതിക്കുമോ..." "ഒരിക്കലുമില്ല... പക്ഷെ അവളെ സത്യങ്ങൾ അറിയിച്ചാൽ അവൾ നമ്മുടെ അടുത്തേക്ക് തന്നെ വരും..." അത്രയും പറയുമ്പോൾ അവന്റെ ചുണ്ടിൽ ഒരു കുതന്ത്ര പുഞ്ചിരി വിരിഞ്ഞിരുന്നു... എന്നാൽ ലച്ചു അത് കണ്ടിരുന്നില്ല... അവൾ ആമിയെ കുറിച്ച് ആലോചിക്കുകയായിരുന്നു... ______________ "അറിയില്ല ശ്രീ... ഞാൻ ഇതിനു മുൻപ് ആ കുട്ടിയെ കണ്ടിട്ട് പോലും ഇല്ല... പിന്നെ എങ്ങനെയാ അവൾക്ക് എന്നെ അറിയുക..." ലച്ചുവിനെ കണ്ട കാര്യം റാം വിളിച്ചപ്പോൾ പറയുകയാണ് ആമി... "ഇനിയിപ്പോ അത് തന്നെ ആലോചിച്ചു ടെൻഷൻ അടിക്കേണ്ട...

നിന്റെ ഏതെങ്കിലും ഫ്രണ്ടിന്റെ ഫ്രണ്ടോ... അല്ലെങ്കിൽ സിസ്റ്ററോ മറ്റും ആവും..." "അതിൻ എനിക്ക് അങ്ങനെ ഫ്രണ്ട്സ് ഒന്നുമില്ലല്ലോ ശ്രീ... ആകെയുള്ളത് നവ്യയാണ്...അവളുടെ ആരുമല്ല എന്ന് എനിക്കുറപ്പാ.. പിന്നെ ഇതാരപ്പോ... " "നീ ഇത് തന്നെ ആലോചിച്ചു ഇരിക്കാണേൽ ഞാൻ വെച്ചു പോകും കേട്ടോ അനു... മനുഷ്യൻ ആകെ കിട്ടുന്ന കുറച്ചു സമയമാ... അതിൽ നിനക്ക് ഇതിനെ കുറിച്ച് തന്നെ സംസാരിച്ചു സമയം കളയാതെ നമ്മുടെ കാര്യം സംസാരിക്ക്.." "നമ്മുടെ എന്ത് കാര്യം സംസാരിക്കാനാ..." "ഒന്നുല്ലേ.... നിനക്ക് എന്നോട് ഒന്നും പറയാനില്ല..." "ഹമ്ഹ്..." "എന്നാ വെച്ചിട്ട് പോടീ... അല്ല പിന്നെ..." അവൻ കലിപ്പായി ഫോൺ വെക്കാൻ പോയതും.. ആമി അവനെ അതിൽ നിന്നും തടഞ്ഞു... "ശ്രീ വെക്കല്ലേ... പ്ലീസ്..." "നിനക്കല്ലേ ഒന്നും പറയാനില്ല എന്ന പറഞ്ഞത്..." "ഒന്നും പറയാനില്ലേലും എനിക്ക് നിന്റെ ശബ്ദം കേഴുക്കണം.. അത്കൊണ്ട് നീ പറ...." അതിന് അവനൊന്നു ചിരിച്ചു അവളോട് ഓരോന്ന് പറഞ്ഞിരുന്നു.. അതിനെല്ലാം അവൾ മൂളിക്കൊണ്ടിരുന്നു....കുറച്ചു കഴിഞ്ഞതും അവളുടെ ശബ്ദം ഒന്നും കേഴുക്കതായപ്പോൾ അവൾ ഉറങ്ങി എന്ന അവൻ മനസിലായി...

അവൻ കാൾ കട്ട്‌ ചെയ്തു ഒന്ന് ചിരിച്ചു അവനു ഉറങ്ങി.... _____________ പിന്നീട് കുറച്ചു ദിവസം അവൾ ലച്ചുവിനെ കണ്ടില്ലായിരുന്നു... അത്കൊണ്ട് തന്നെ അവളെ കുറിച്ച് ആമി മറന്നിരുന്നു... അങ്ങനെ ഒരു ദിവസം അവൾ നവ്യയുടെ കൂടെ ഷോപ്പിംഗിന് പോയതും അവിടെ വെച്ചു അവൾ ലച്ചുവിനെ കണ്ടു... "ലക്ഷ്മി..." ആമി അവളുടെ അടുത്ത് ചെന്നു വിളിച്ചതും ലച്ചു ആമിയെ തിരിഞ്ഞു നോക്കി.. "ആഹ് ആമി... അപ്പൊ എന്നെ മറന്നിട്ടില്ല അല്ലെ... അല്ല എന്താ ഇവിടെ..." "ഞാൻ ഇവൾക്ക് കുറച്ചു പർച്ചെസിങ് ഉണ്ടെന്ന് പറഞ്ഞപ്പോൾ കൂടെ വന്നതാ...അല്ല താനെന്താ ഇവിടെ..." "ഇത് ഞങളുടെ ഷോപ്പാ... അപ്പൊ ഇടയ്ക്കിടെ ഇവിടെ ഉണ്ടാകും..." അതും പറഞ്ഞു ലച്ചു ആമിയെ നോക്കി ചിരിച്ചു... ലച്ചു അവർക്ക് വേണ്ട സഹായങ്ങൾ എല്ലാം ചെയ്തു കൊടുത്തു... "എന്നെ എങ്ങനെയാ അറിയാ എന്ന പറഞ്ഞില്ല..." പർച്ചെസിങ് എല്ലാം കഴിഞ്ഞു ആമിയും നവ്യയും ലച്ചുവും കൂടെ ഒരു കോഫി ഷോപ്പിൽ പോയി...കോഫി ഓർഡർ ചെയ്തിരിക്കുമ്പോഴായിരുന്നു ആമി ലച്ചുവിനോട് ചോദിച്ചത്.........തുടരും...... 

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story