അനാമിക 💞: ഭാഗം 26

anamika

രചന: അനാർക്കലി

അതും പറഞ്ഞു ലച്ചു വീണ്ടും ട്രൈ ചെയ്തു നോക്കി... ഇപ്പ്രാവശ്യം കാൾ പോയി... അവൾ ആമിക്ക് കൊടുത്തു.... എന്നാൽ കാൾ അറ്റൻഡ് ചെയ്യുന്നതിന് മുൻപ് ആരോ അവളുടെ കയ്യിൽ നിന്നും ഫോൺ വാങ്ങി എറിഞ്ഞു പൊട്ടിച്ചു... ലച്ചുവും ആമിയും പകപ്പോടെ നോക്കിയതും അവിടെ കലിപ്പൂണ്ട് നിൽക്കുന്ന ജനാർദ്ദനനെ കണ്ട് രണ്ടുപേരും പേടിച്ചു.... "ഇവളെ ഇവിടെ നിന്ന് രക്ഷിക്കാൻ നോക്കുകയാണല്ലെടി അസത്തെ.... ഇന്ദിരാ.... നിന്റെ മകളെ ഇവിടെ നിന്ന് കൊണ്ടുപോ....." അയാൾ അലറി വിളിച്ചതും ആമി പേടിച്ചു വീണ്ടും ഒരു മൂലയിൽ ഒതുങ്ങി കൂടി.... "എനിക്ക് ജീവനുള്ളപ്പോ നിങ്ങളുടെ ഉദ്ദേശം ഒന്നും നടക്കില്ല.... ഞാൻ ഇവളെ ഇവിടെ നിന്നും രക്ഷിച്ചിരിക്കും....." അതു പറഞ്ഞു തീർന്നതും അവളുടെ മുഖത്തു ആരുടെയോ കൈപാട് വീനിരുന്നു.... അവൾ നോക്കുമ്പോൾ അവളെ തന്നെ നോക്കി നിൽക്കുന്ന കൃഷ്ണമേനോനെ കണ്ടതും ലച്ചു പേടിച്ചു ഒരടി പിറകിലേക്ക് നീങ്ങി നിന്നു..

"ദേവലക്ഷ്മി ഇറങ്ങി പോകാനാ നിന്നോട് പറഞ്ഞത്..." അയാൾ ഉറച്ചശബ്ദത്തോടെ പറഞ്ഞതും ഇന്ദിര അവളെ കൂട്ടി പോയി.... ലച്ചു പോകുമ്പോൾ അവളെ തന്നെ നോക്കി കണ്ണുനിറച്ചു നിൽക്കുന്ന ആമിയെ കണ്ടതും അവളുടെ ഉള്ളിൽ ഒരു നീട്ടാളാനുഭവപ്പെട്ടു.... ഇന്ദിരാ അവളെ റൂമിലാക്കി പോകാൻ നിന്നതും ലച്ചു അവരെ അവിടെ തടഞ്ഞുവെച്ചു.... "അമ്മക്ക് എങ്ങനെ കഴിയുന്നു അവളോട് ഇങ്ങനെ ചെയ്യാൻ... എന്നെപോലെ ഉള്ള ഒരു പെൺകുട്ടിയല്ലേ അവളെ... അത് സ്വന്തം അനിയത്തിയുടെ മകൾ.... അമ്മ എന്തിനാ അവർക്കൊപ്പം കൂടുന്നത്...." "സ്വന്തം അനിയത്തി... അവളെ ഞങ്ങളൊക്കെ അപമാനിച്ചിട്ട ആ തെമ്മാടിക്കൊപ്പം ഇവിടെ നിന്നും ഇറങ്ങി പോയത്... എന്നിട്ടോ മുത്തച്ഛൻ സ്വത്തിന്റെ മുക്കാൽ ഭാഗവും അവളുടെയും അവളുടെ കുഞ്ഞിന്റെയും പേരിൽ എഴുതി വെച്ചിരിക്കുന്നു.... അങ്ങനെ അവളെ അത് അനുഭവിക്കേണ്ട എന്ന് വിചാരിച്ചു തന്നെയാണ് ഞാൻ ഇതിനെല്ലാം കൂട്ടുനിൽക്കുന്നത്...."

"എനിക്ക് നിങ്ങളോട് അറപ്പ് തോന്നുന്നു അമ്മ... നിങ്ങളും.... സ്വത്തിനു വേണ്ടി..... എനിക്ക് കഴിയുന്നില്ല... നിങ്ങളൊക്കെ എന്താ ഇങ്ങനെ എന്ന്.... ഒരു ദിവസം ഇതിനുള്ളതെല്ലാം നിങ്ങൾ അനുഭവിക്കും അമ്മ... അനുഭവിക്കും...." ഇന്ദിര അവളെ നോക്കി പുച്ഛിച്ചുക്കൊണ്ട് റൂമിൽ നിന്നും പോയതും ലച്ചുവിന് എന്ത് ചെയ്യണം എന്നറിയില്ലായിരുന്നു... അവളുടെ മുന്നിൽ ആമിയെ രക്ഷിക്കാനായി ആകെയുള്ള വഴി വേണുവിനെ വിവരങ്ങൾ അറിയിക്കാം എന്നായിരുന്നു... എന്നാൽ അവളുടെ കൈവശം ഒരു ഫോണിലായിരുന്നു... അവൾ റൂമിൽ നിന്നിറങ്ങി ലാൻഫോൺ വെച്ചിടത്തേക്ക് പോകാൻ നിൽക്കെ മുത്തശ്ശിയുടെ റൂമിൽ നിന്നും ഏങ്ങലടിക്കുന്ന ശബ്ദം കേട്ടതും അവളെ അങ്ങോട്ടേക്ക് പോയി... അവളെ കണ്ടതും അവർ അവളോട് അടുത്തേക്ക് വരാൻ പറഞ്ഞു... "ലച്ചു... മോളെ എന്റെ മോളെ നീ ഒന്ന് ഇവിടെ നിന്നും രക്ഷപെടുത്തൂ.... ആ ദ്രോഹികൾ അവളെ കൊല്ലും.... അവളുടെ അച്ഛനെയും അമ്മയെയും കൊന്നപോലെ...." "ഞാൻ എന്നെക്കൊണ്ട് ചെയ്യാൻ പറ്റുന്നത് ഒക്കെ നോക്കി മുത്തശ്ശി... പക്ഷെ..... ഇനി പപ്പക്ക് മാത്രമേ അവളെ രക്ഷിക്കാൻ കഴിയുള്ളു...

പക്ഷെ എന്റെ കയ്യിൽ ഫോണില്ല പപ്പയെ വിളിച്ചറിയിക്കാൻ...." "എന്റെ ഫോൺ എടുത്തു വിളിക്ക് ലച്ചു... അവളെ എങ്ങനെയെങ്കിലും രക്ഷിക്ക്...." വേണുവിന് വിളിക്കാൻ വേണ്ടി അവളെ ഫോണെടുത്തതും ആമിയുടെ ശബ്ദം കേട്ട് അവൾ അങ്ങോട്ടേക്ക് പോയി... അവളെയും എടുത്തു പോകുന്ന രാഹുലിനെ കണ്ടതും ലച്ചു അവന്റെ അടുത്തേക്ക് ഓടി... അവർക്ക് പിറകെ വരുന്ന ജനാർദ്ദനനെയും കൃഷ്‌ണമേനോയെയും അവൾ നോക്കിയതേയില്ല.... "രാഹുൽ പ്ലീസ്... അവളെ വെറുതെ വിട്.... പ്ലീസ്.... രാഹുൽ ഞാൻ പറയുന്നത് കേഴുക്ക്...." "ലച്ചു..... അവിടെ നിന്ന് മാറ്....." ഇന്ദിര അവളോട് ശബ്ദമുയർത്തിയതും അവളതൊന്നും കേഴുക്കാതെ രാഹുലിനെ പിന്തിരിപ്പിക്കാൻ നോക്കി... എന്നാൽ അപ്പോഴേക്കും അവൻ അവളെ കാറിൽ കയറ്റി കൂടെ ജനാർദ്ദനനും കയറി അവർ അവിടെ നിന്നും കാർ എടുത്തു പോയി.... ലച്ചു അവർക്ക് പിറകെ ഓടി... അവസാനം അവളെ കരഞ്ഞുക്കൊണ്ട് ആ റോഡിലിരുന്നു... "ആമി................"

അവൾ പെട്ടെന്നു കണ്ണ്തുറന്നു... അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു... വേണു അവളുടെ ശബ്ദം കേട്ട് വാതിലിൽ മുട്ടുന്നുണ്ടായിരുന്നു... അവൾ കണ്ണൊക്കെ തുടച്ചു വാതിൽ തുറന്നു... വേണുവിനെ കണ്ടതും അവളാ നെഞ്ചിൽ വീണു കരഞ്ഞു.... "എന്താ എന്റെ മോൾക്ക് പറ്റിയെ.. വന്നപ്പോ തൊട്ട് പപ്പാ ശ്രദ്ധിക്കുന്നതാ... നീ എന്തിനാ കരയുന്നെ...." "പപ്പാ.... ആമി.... ആമി.." "ഞാൻ നിന്നോട് പറഞ്ഞിട്ടില്ലേ ലച്ചു... അവളെ കുറിച്ച് ആലോചിക്കേണ്ട.... എന്റെ മോളെ വീണ്ടും ആ അവസ്ഥയിൽ കാണാൻ കഴിയാത്തതുക്കൊണ്ടാണ് പപ്പാ പറയുന്നത്...." "എനിക്ക് അവളെ കണ്ടെത്തണം.... എന്നിട്ട് അവളെ സുരക്ഷിതമായ കൈകളിൽ ഏല്പിക്കണം പപ്പാ... അവളെ കാണാനായി ഒരുപാട് കാത്തിരിക്കുന്നുണ്ട്...." അവൾ എന്തൊക്കെയോ ഉറച്ച തീരുമാനത്തിൽ വേണുവിനോടായി പറഞ്ഞു... എന്നാൽ അയാൾക്ക് അവൾ പഴയെ പോലെയാകുമോ എന്നാ പേടിയായിരുന്നു.... _____________ "നന്ദിനി... അവൻ പോയോ...." "ഇല്ല ഏട്ടാ... മുകളിൽ ഉണ്ട്...എന്താ ഏട്ടാ കാര്യം..." അപ്പോഴേക്കും റാം താഴെക്കിറങ്ങി വന്നതും മഹി അവനോട് സംസാരിക്കാനായി പോയി...

എന്നാൽ അവൻ അയാളെ ഒന്ന് നോക്കുക പോലും ചെയ്യാതെ പുറത്തേക്കിറങ്ങാൻ പോയതും മഹി അവനെ തടഞ്ഞു.... "റാം അവിടെ ഒന്ന് നിന്നെ... എനിക്ക് കുറച്ചു സംസാരിക്കാൻ ഉണ്ട്...." "എനിക്കൊന്നും കേഴുക്കേണ്ട..." "നീ കേട്ടെ പറ്റു... എത്ര കാലം എന്ന് വെച്ചിട്ടാ നീ ഞങ്ങളോട് ഇങ്ങനെ പെരുമാറുന്നെ.... അറിയാം തെറ്റ് പറ്റിപ്പോയി... പക്ഷെ അന്ന് ഞാൻ അവളെ ഇവിടേക്ക് കൊണ്ടുവന്നിരുന്നെങ്കിൽ അവളെ ജീവനോടെ ഉണ്ടാകില്ലായിരുന്നു... നിനക്കറിയില്ല അവരെ കുറിച്ച്... എന്തും ചെയ്യാൻ മടിക്കുന്നവരാ....." "എന്നാ പറ അവളിപ്പോ എവിടെയാണെന്ന്... എന്നോട് എന്ത്കൊണ്ട് നിങ്ങളാരും അവരെ കുറിച്ച് പറഞ്ഞില്ല....അവളെ കൊണ്ടുവന്നിരുന്നെങ്കിൽ അവളിപ്പോ ജീവനോടെ ഉണ്ടാകില്ലായിരുന്നു എന്ന് നിങ്ങൾ പറഞ്ഞല്ലോ.... അവളിപ്പോ ജീവനോടെ ഉണ്ടോ...നിങ്ങൾക്ക് അവളെ കുറിച്ച് സംസാരിക്കാനുള്ള അധികാരം പോലുമില്ല mr മഹാദേവൻ...." അത്രയും പറഞ്ഞു അവൻ ദേഷ്യത്തിൽ കാർ എടുത്തുക്കൊണ്ട് അവിടെ നിന്നും പോയി... മഹിയുടെയും നന്ദിനിയുടെയും കണ്ണുകൾ നിറഞ്ഞിരുന്നു..... അയാൾ ഒരു തളർച്ചയോടെ സോഫയിൽ ഇരുന്നു....

"മഹിയേട്ടാ...." "എന്റടുത്തു തന്നെയാ നന്ദിനി തെറ്റുകൾ... അവർ അങ്ങനെ പറഞ്ഞാൽ പോലും ഞാൻ അവളെ അവിടെ നിന്നും രക്ഷിക്കണമായിരുന്നു.... എന്നെ കൊണ്ട് എന്റെ മോളെ രക്ഷിക്കാൻ കഴിഞ്ഞില്ല.... എന്റെ ശേഖരിന്റെയും ദേവന്റെയും വാക്കുകൾ എനിക്ക്....." പറഞ്ഞു മുഴുവനാക്കാൻ പോലും അയാൾക്ക് സാധിച്ചില്ല... കണ്ണുനീർ ഒഴുകി കൊണ്ടിരിക്കയിരുന്നു..നന്ദിനി അയാളെ ആശ്വസിപ്പിക്കുന്നുണ്ടെങ്കിലും അയാളുടെ ഉള്ളം ആമിയെ ഓർത്തു വിങ്ങുകയായിരുന്നു.... ഈ കാഴ്ച കണ്ടുക്കൊണ്ടാണ് വരുൺ അങ്ങോട്ടേക്ക് വരുന്നത്... മഹിയെ കണ്ടതും അവൻ അയാളുടെ അടുത്തേക്ക് പോയി.. "എന്താ അങ്കിൾ... എന്തുപറ്റി..." "ഒന്നുല്ല മോനെ... ഞാൻ ആമിയെ കുറിച്ച് ആലോചിച്ചപ്പോൾ...ഞാൻ കാരണം..." "വേണ്ട അങ്കിൾ... അത് ഇനി പറയേണ്ട... കഴിഞ്ഞുപോയ കാര്യമല്ലേ... ഞാനിപ്പോ വന്നത് ഒരു സന്തോഷ വാർത്ത പറയാനാ..." അവന്റെ മുഖത്തെ സന്തോഷം കണ്ടതും മഹിയും നന്ദിനിയും അവനെ തന്നെ നോക്കി... "ആമിയെ... അവളെ കണ്ടുപ്പിടിക്കാൻ കഴിയും... അതിനുള്ള വഴി തെളിഞ്ഞുവന്നിട്ടുണ്ട്... നമ്മളെ ഒരാൾ സഹായിക്കും...." "ആരാ മോനെ...."

നന്ദിനി അത് ചോദിച്ചതും വരുൺ പിറകിലേക്ക് നോക്കി അവന്റെ പിറകിലായി വരുന്ന ലച്ചുവിനെ കണ്ടതും മഹിയും നന്ദിനിയും അവളോ എന്ന ഭാവത്തിൽ നോക്കി.. "ലക്ഷ്മി... ഇവൾക്കെങ്ങനെ നമ്മളെ സഹായിക്കാനാകും...." _____________ രാവിലെ തന്നെ ലച്ചു വരുണിനെ കാണാനായി പോയി.. അവനോട് എല്ലാം തുറന്നു പറയാനും തന്റെ തെറ്റിദ്ധാരണ മാറ്റാനും വേണ്ടി അവൾ വരുണിന്റെ വീട്ടിലേക്ക് പോയി... കാളിങ് ബെൽ അടിച്ചുകഴിഞ്ഞു കുറച്ചുനേരം കഴിഞ്ഞാണ് വരുൺ വന്ന് വാതിൽ തുറന്നത്... ലച്ചുവിനെ കണ്ടതും അവന്റെ മുഖത്തു ദേഷ്യം വരാൻ തുടങ്ങി.. "എനിക്കറിയാം എന്നോടുള്ള ദേഷ്യം മാറിയിട്ടില്ലെന്ന്... പക്ഷെ എനിക്ക് പറയാനുള്ളത് കേഴുക്കണം... പ്ലീസ്..." "എന്താ നിനക്ക് പറയാനുള്ളത്..." അവൾ അന്ന് അവിടെ സംഭവിച്ചതെല്ലാം അവനു പറഞ്ഞുക്കൊടുത്തു... അപ്പോഴേക്കും അവളുടെ കണ്ണുകൾ നിറഞ്ഞിട്ടുണ്ടായിരുന്നു... "എനിക്കറിയില്ലായിരുന്നു അവരെല്ലാം ചതിക്കായിരുന്നു... ഒരുപാട് നോക്കി അവളെ രക്ഷിക്കാൻ .... പക്ഷെ... അവളുടെ മുന്നിൽ എനിക്ക് നിസ്സഹായതോടെ നിൽക്കാനെ കഴിഞ്ഞുള്ളു... അതിനു ശേഷം ഞാൻ നല്ലതുപോലെ ഒന്ന് ഉറങ്ങിയിട്ടില്ല...

കണ്ണുകളടച്ചാൽ ആമിയാ എന്റെ മുന്നിൽ... എന്തോ എന്റെ മനസ്സിന്റെ താളം പോലും തെറ്റിയിരുന്നു... ഒരു ഭ്രാന്തിയായി മാറി ഞാൻ... എന്റെ പപ്പാ എന്നെ ഒരുപാട് ചികിൽസിച്ചതിനു ശേഷമാണ് ഞാനൊന്ന് നോർമൽ ആയത്... അതിന് ശേഷം അവളുടെ ഓർമകൾ പോലും എന്നിലേക്ക് വരാതെ എന്റെ പപ്പാ നോക്കി... അമ്മയെ പോലും മാറ്റിയെടുത്തു... പക്ഷെ ചിലരാത്രികളിൽ അവൾ എന്റെ ഓർമകളിലേക്ക് വരാറുണ്ടായിരുന്നു...എന്നാൽ റാം sir നെ കണ്ടതുമുതൽ എന്റെ മനസ്സിന് ഒരു കുളിരായിരുന്നു... പിന്നീട് റാം sir മാത്രമായിരുന്നു എന്റെ ചിന്തകളിൽ പോലും... പക്ഷെ രാഹുൽ വീണ്ടും എന്റെ മുന്നിലേക്ക് വന്നതോടെ അവളും എന്റെ ഓർമകളിൽ വന്നു... അമ്മ മാറി എന്ന് വിശ്വസിച്ച എനിക്ക് അത് വലിയൊരു തിരിച്ചടിയായിരുന്നു... അവളെ എവിടെയാണെന്ന് എനിക്കറിയില്ല വരുൺ... പക്ഷെ എന്റെ അമ്മയ്ക്കും അവരുടെ വീട്ടുകാർക്കും നന്നായി അറിയാം അവൾ എവിടെയാണെന്ന്... അത്കൊണ്ട് തന്നെ ഞാൻ അവളെ കണ്ടുപിടിച്ചു കൊണ്ടുവന്നിരിക്കും... നിങ്ങൾക്ക് എന്നെ വിശ്വസിക്കാം..." എല്ലാം കേട്ടുക്കഴിഞ്ഞതും വരുണിനും മനസിലായി അവൾ പറഞ്ഞതെല്ലാം സത്യമാണെന്നു...

അവൻ അവളോട് ഒന്ന് പുഞ്ചിരിച്ചു... "Thanks.... ആൻഡ് സോറി... തന്നെ തെറ്റിദ്ധരിച്ചതിന്...." അതിന് അവൾക്ക് മറുപടി ഒന്നുമില്ലായിരുന്നു ചുണ്ടിൽ ഒരു ചെറുപുഞ്ചിരി മാത്രമായിരുന്നു.... അവർ രണ്ടുപേരും കൂടെ ശ്രേനിലയത്തിലേക്ക് പോയി... മഹിയെയും നന്ദിനിയെയും വിവരം അറിയിച്ചു... _____________ "ഞാൻ റാമിനെയും കൂടെ അറിയിക്കാം അല്ലെ അങ്കിൾ...." "ഹാ മോനെ... അവൻ ഇത് കേഴുക്കുമ്പോൾ ഒരുപാട് സന്തോഷമാകും...." "വരുൺ... റാം sir നോട്‌ ഞാൻ പറഞ്ഞോളാം..." "ലച്ചു... അത്..." "പ്ലീസ്... എനിക്ക് എല്ലാം പറയണം... നിങ്ങൾ പറയുന്നതിനേക്കാൾ നല്ലത് ഞാൻ പറയുന്നതിലല്ലേ...." "അത് മോൾ പറഞ്ഞത് ശരിയാ... അവൾ പറഞ്ഞോളും വരുൺ...." പക്ഷെ വരുണിന്റെ മുഖത്തു ഒരു പേടിയുണ്ടായിരുന്നു...അത് ലച്ചുവിന് മനസിലായിരുന്നു... "നിന്റെ മുഖത്തെ ഈ പേടിച്ചു എന്ത്കൊണ്ടാണെന്ന് എനിക്കറിയാം വരുൺ... എന്റെ ആമിയുടെ ശ്രീയെ ഒരിക്കലും ഞാൻ അവളിൽ നിന്നു തട്ടിയെടുക്കില്ല...."

അത് പറയുമ്പോൾ അവളുടെ മുഖത്തും സന്തോഷവും ഒപ്പം ഒരു വിശാദവും ഉണ്ടായിരുന്നു... ലച്ചു വരുണിനൊപ്പം തന്നെ ഓഫീസിലേക്ക് പോയി... മഹിയോട് ദേഷ്യപ്പെട്ടു വന്ന റാം കാമ്പിനിൽ നല്ല ദേഷ്യത്തിലിരിക്കായിരുന്നു... ലച്ചുവിനെ കാണാതായപ്പോൾ അവന്റെ ദേഷ്യം ഒന്നുക്കൂടെ കൂടി.... അവൻ മീരയെ ക്യാബിനിലേക്ക് വിളിപ്പിച്ചു... "ദേവലക്ഷ്മി ഇതുവരെ വന്നില്ലേ.." "ഇല്ല sir... ഇന്ന് ലേറ്റ് ആണെന്ന് തോന്നുന്നു...." "അവൾ വന്നാൽ എന്നെ കണ്ടിട്ട് ജോലി ചെയ്‌താൽ മതിയെന്ന് പറയണം..." "ഓക്കേ sir..." റാം നല്ല ദേഷ്യത്തിലാണെന്ന് മനസിലായതും മീര ലച്ചുവിന് വിളിച്ചുകൊണ്ടേ ഇരുന്നു... എന്നാൽ അവൾ ഫോൺ എടുക്കുന്നുണ്ടായിരുന്നില്ല... അപ്പോഴേക്കും മീര ലച്ചു വരുന്നത് കണ്ടതും അവളുടെ അടുത്തേക്ക് പോയി... "നീ എവിടെയായിരുന്നു ലച്ചു... അയാൾ ഇന്ന് കലിപ്പിലാ... നിന്നെ അന്വേഷിച്ചു.. അയാളെ കണ്ടിട്ട് കയറിയാൽ മതിയെന്ന പറഞ്ഞെ..." "ഞാനും sir നെ കാണാൻ വേണ്ടി തന്നെയാ വന്നേ...."

അതും പറഞ്ഞു ലച്ചു റാമിനെ ക്യാബിൻ ലക്ഷ്യമാക്കി നടന്നു... ക്യാബിന്റെ മുന്നിലെത്തിയതും അവളെ അനുവാദം ചോദിച്ചു അകത്തേക്ക് കയറി.. അവളാണെന്ന് കണ്ടതും അവന്റെ മുഖം ദേഷ്യത്താൽ ചുവന്നു.... "നിന്നോട് ഞാൻ എത്രതവണ പറഞ്ഞിട്ടിട്ടുണ്ട് ലേറ്റ് ആകരുതെന്ന്... അനുസരിക്കാൻ വയ്യെങ്കിൽ ഈ ജോലി നിർത്തി പോടീ...." "Sir.. എനിക്ക് സംസാരിക്കണം..." "ദേവലക്ഷ്മി ഞാൻ നിന്നോട് എന്നോട് സംസാരിക്കാനാണോ പറഞ്ഞത്... ഞാൻ പറയുന്നത് നീ കേട്ടാൽ മതി.... ഞാൻ പറഞ്ഞ വർക്ക്‌ നീ കംപ്ലീറ്റ് ചെയ്തോ... അടുത്തമാസം നടക്കാൻ പോകുന്ന ഇവിന്റിന്റെ...." "എനിക്ക് ആമിയെ കുറിച്ചാണ് സംസാരിക്കാനുള്ളത്...." അതുവരെ അവളോട് ദേഷ്യത്തിൽ സംസാരിച്ചിരുന്ന റാം അവളുടെ വാക്കുകൾ കേട്ടതും നിശബ്ദനായി അവളെ നോക്കി.... "നീ... നീ ഇപ്പോൾ എന്താ പറഞ്ഞത്..." "എനിക്ക് ആമിയെ കുറിച്ചാണ് പറയാനുള്ള...." "അനുവിനെ നിനക്കെങ്ങനെ അറിയാം..." അത് ചോദിക്കുമ്പോൾ അവന്റെ മുഖത്തു സംശയമായിരുന്നു.............തുടരും...... 

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story