അനാമിക 💞: ഭാഗം 27

anamika

രചന: അനാർക്കലി

 "എനിക്ക് ആമിയെ കുറിച്ചാണ് പറയാനുള്ള...." "അനുവിനെ നിനക്കെങ്ങനെ അറിയാം..." അത് ചോദിക്കുമ്പോൾ അവന്റെ മുഖത്തു സംശയമായിരുന്നു... "അപ്പൊ... നീയാണോ... അവൾ പറയാറുള്ള ലച്ചു ചേച്ചി...." അവൻ സംശയത്തോടെ അവളുടെ മുഖത്തേക്ക് നോക്കി ചോദിച്ചതും അവളെ ആണെന്ന രീതിയിൽ തലയാട്ടി.... "അപ്പൊ.. നിനക്കറിയോ... എന്റെ അനു എവിടെയാണെന്ന്....പറ ദേവാ അറിയോ...." "ഇല്ല sir.... പക്ഷെ അവളെ ആരുടെ അടുത്താണെന്ന് അറിയാം...." "പറ... അവൾ ആരുടെ അടുത്താ...." "എല്ലാം പറയാം... പക്ഷെ ഇവിടെ വെച്ച്...." "ഓക്കേ...." അതും പറഞ്ഞു അവൻ അവളെയും കൂട്ടി പുറത്തേക്ക് പോയി... ഒരു കോഫി ഷോപ്പിൽ പോയി അവൾക്ക് പറയാനുള്ളതിനായി അവൻ കാതോർത്തു... എങ്ങനെ തുടങ്ങണം എന്ന് അവൾക്ക് അറിയില്ലായിരുന്നു... എല്ലാം കേട്ട് കഴിഞ്ഞാൽ അവൻ തന്നോട് എങ്ങനെ പ്രതികരിക്കും എന്ന് പോലും അറിയില്ല... പക്ഷെ എന്തും നേരിടനായി തയ്യാറെടുത്തു അവൾ അവനോട് എല്ലാം പറഞ്ഞു... എല്ലാം കേട്ടതും അവന്റെ മുഖം ദേഷ്യത്താൽ ചുവന്നു...അവന്റെ മുഖഭാവം കണ്ടതും അവൾക്ക് പേടിയാകാൻ തുടങ്ങി.... "അപ്പൊ നീ അവളെ ചതിക്കായിരുന്നു അല്ലെ...നിന്നെ അവൾക്ക് എന്തുമാത്രം ഇഷ്ടമായിരുന്നു എന്ന് നിനക്കറിയോ...

നിന്നെ കുറിച്ച് മാത്രമേ അവൾക്ക് പറയാൻ സമയമുള്ളൂ... എന്നിട്ട് നീ അവളെ...." "ഞാൻ.... എനിക്കറിയില്ലായിരുന്നു sir....നഷ്ടപ്പെട്ടുപോയ ഒരു അനിയത്തിയെ കിട്ടാൻ പോകുന്നു എന്നറിഞ്ഞപ്പോൾ എനിക്ക് സന്തോഷമായിരുന്നു... എന്നാൽ അവർക്ക് പല ലക്ഷ്യങ്ങളും ഉണ്ടെന്ന് അറിഞ്ഞിരുന്നില്ല..... അറിഞ്ഞു കഴിഞ്ഞപ്പോൾ എന്നെക്കൊണ്ട് ആവും വിധമെല്ലാം ഞാൻ അവളെ രക്ഷിക്കാൻ നോക്കി... പക്ഷെ... എന്റെ കൂടെ ആരുമില്ലായിരുന്നു.... സ്വന്തം അമ്മ പോലും......." അത് പറയുമ്പോഴേക്കും അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകിയിരുന്നു... അവൻ അവളുടെ സത്യാവസ്ഥ മനസിലായതും അവളെ ആശ്വസിപ്പിക്കണം എന്നുണ്ടെങ്കിലും അവൻ അതിന് കഴിഞ്ഞില്ല.... എന്നാൽ ആമിയെ കുറിച്ച് ആലോചിക്കും തോറും അവന്റെ ഉള്ളിൽ ദേഷ്യം നിറയാൻ തുടങ്ങി... അവളുടെ ഈ അവസ്ഥക്ക് കാരണമായവരെ കണ്ടുപ്പിടിക്കാൻ അവൻ തീരുമാനിച്ചു... "അവരിപ്പോ എവിടെ ഉണ്ട്...." അവന്റെ ചോദ്യം കേട്ടതും ലച്ചു കണ്ണുകൾ തുടച്ചു അവനെ നോക്കി... അവന്റെ കണ്ണുകളിലെ പക കണ്ടതും അവൾക്ക് പേടിയാകാൻ തുടങ്ങി....

"നിന്നോടാ ചോദിച്ചേ ദേവാ.... അവർ എവിടെയുണ്ടെന്ന്...." "അവർ തറവാട്ടിൽ ഉണ്ടാകും..പക്ഷെ ആമി അവിടെയല്ല...." "അവർക്കറിയാലോ അവൾ എവിടെയുണ്ടെന്ന്...." "Sir പ്ലീസ്... Sir ഇപ്പോൾ അവിടെ പോയി ഒരു പ്രശ്നം ഉണ്ടാക്കരുത്... അത് ആമിയുടെ ജീവന് തന്നെ ഭീഷണിയാകും...." "പിന്നെ ഞാൻ അവളെ നരകത്തിൽ നിന്നും രക്ഷിക്കരുത് എന്നാണോ നീ പറയുന്നേ...." "ഒരിക്കലുമല്ല sir....എടുത്തു ചാടി ഒന്നും ചെയ്യരുതെന്ന ഞാൻ പറഞ്ഞത്...." "പിന്നെ ഞാനെന്ത് ചെയ്യണം..." "ഒന്നില്ലെങ്കിലും അറിഞ്ഞോ അറിയാതെയോ ഞാൻ കാരണമാ ആമിയെ നിങ്ങൾക്ക് നഷ്ടമായത്... അതുകോണ്ട് ഞാൻ തന്നെ അവളെ കണ്ടുപിടിച്ചു നിങ്ങൾക്ക് മുന്നിൽ കൊണ്ടുവരും... അത് വരെ sir ഒന്ന് വെയിറ്റ് ചെയ്യണം...." "അവൾ പറഞ്ഞതിലും കാര്യമുണ്ട് റാം... എടുത്തു ചാടി ഒന്നും ചെയ്യേണ്ട..." അവർക്കിടയിലേക്ക് കയറി വന്നുക്കൊണ്ട് വരുൺ പറഞ്ഞതും റാം അവനെ സംശയഭാവത്തിൽ നോക്കി... "എന്നോട് ലച്ചു എല്ലാം പറഞ്ഞിരുന്നു..." "അപ്പൊ ഞാനിപ്പോ എന്താ ചെയ്യേണ്ടത്...."

"ഏതായാലും ഇത്രയും കാലം നിങ്ങൾവെയിറ്റ് ചെയ്തിലെ... ഇനി കുറച്ചു ദിവസങ്ങൾ അല്ലെങ്കിൽ മണിക്കൂറുകൾ മാത്രം ഒന്ന് വെയിറ്റ് ചെയ്യൂ..." അത്രയും പറഞ്ഞു അവർക്ക് രണ്ടുപേർക്കും ഒന്ന് ചിരിച്ചു കൊടുത്ത് ലച്ചു അവിടെ നിന്നും പോയി... അവളെ തന്നെ നോക്കി നിൽക്കായിരുന്നു അവർ രണ്ടുപേരും...പതിയെ റാം വരുണിനെ ഒന്ന് നോക്കി... "വരുൺ... എന്റെ അനു.... അവൾ... അവൾ വരാൻ പോകുന്നു..." അവന്റെ കണ്ണുകളിലെ സന്തോഷം വരുണിന് മനസിലാകുന്നുണ്ടായിരുന്നു... റാം വരുണിനെ കെട്ടിപ്പിടിച്ചു... സന്തോഷം കൊണ്ട് അവരുടെ കണ്ണുകൾ നിറഞ്ഞിരുന്നു..... _____________ "നീ എന്താ പറയുന്നേ ലച്ചു..." "അതെ പപ്പാ... റാം sir സ്നേഹിക്കുന്ന കുട്ടിയാണ് ആമി... വരുണിന്റെ അനിയത്തി.... അവരെല്ലാം അവളെ കാത്തിരിക്കുകയാണ്... അവൾക്ക് വേണ്ടി അലയാത്ത സ്ഥലങ്ങൾ ഇല്ല...." "പക്ഷെ... അവളിപ്പോ...." "ജീവനോടെ തന്നെയുണ്ട് പപ്പാ...അതെനിക്ക് ഉറപ്പാ... കാരണം അവൾ അങ്ങനെ പെട്ടെന്നു ഒന്നും അവർ കൊന്നുകളയില്ല... ചിറ്റയോടും ദേവാനങ്കിളിനോടും ഉള്ള പക മുത്തച്ഛൻ തീർക്കുന്നത് അവളിലൂടെ ആണ്...അത് കൊണ്ട് അവൾ ജീവനോടെ എവിടെയോ ഉണ്ട്..." "നിനക്കെങ്ങനെ അവളെ കണ്ടുപിടിക്കാൻ കഴിയാ ലച്ചു...

നീ ശ്രമിച്ചിട്ടും അവളെ രക്ഷിക്കാൻ കഴിഞ്ഞില്ലല്ലോ...." "അവളെവിടെയുണ്ടെന്ന് രാഹുലിന് അറിയാം... അവൻ വഴി തന്നെ ഞാൻ അവളെ രക്ഷിക്കും... ഇപ്രാവശ്യം ഞാൻ ഒറ്റക്കല്ലല്ലോ... അവളുടെ ശ്രീയും ഏട്ടനും ഇല്ലേ...." അത് പറയുമ്പോൾ അവളുടെ കണ്ണുകൾ നിറയുന്നത് അയാൾ കണ്ടിരുന്നു... "ലച്ചു... ഞാൻ ഒരു കാര്യം ചോദിച്ചാൽ നീ സത്യം പറയണം...." "എന്താ പപ്പാ...." "നീ ശ്രീറാമിനെ സ്നേഹിക്കുന്നില്ലേ...." അതിന് അവളുടെ മുഖത്തു ഒരു വിഷാദ പുഞ്ചിരിയായിരുന്നു....അവളൊന്നും പറയാതെ മുറിയിലേക്ക് പോകാനായി എണീറ്റു.. സ്റ്റൈറിന്റെ അവിടെ എത്തിയതും അവൾ അയാളെ ഒന്ന് തിരിഞ്ഞു നോക്കി... "നാളെ എന്നെ തറവാട്ടിലേക്ക് ആകിതരാമോ പപ്പക്ക്..." "മോളെ പോണോ..." "ഹ്മ്മ്... വേണം...." അത്രയും പറഞ്ഞു അവൾ മുകളിലേക്ക് കയറി പോയി.. അവളെ തന്നെ നോക്കി നിൽക്കായിരുന്നു വേണു.. അയാളുടെ മനസ്സിൽ മുഴുവൻ അസ്വസ്ഥത ആയിരുന്നു... _____________ "ആഹ് ഞാൻ അവിടെ എത്തിയാൽ വിവരം അറിയിക്കാം... അതനുസരിച്ചു നിങ്ങൾ വന്നാൽ മതി...." "ഓക്കേ ലച്ചു... എന്നാ നീ പറഞ്ഞത് പോലെ ചെയ്യാം... ഞങൾ തറവാടിന്റെ മുന്നിൽ ഉണ്ടാകും...." അത്രയും പറഞ്ഞു വരുൺ ഫോൺ വെച്ചു റാമിനെ നോക്കി..

. "എന്താ അവൾ പറഞ്ഞെ...." "അവൾ ഇറങ്ങുന്നുള്ളു... അവിടെ എത്തിയാൽ വിവരം അറിയിക്കാം എന്ന്...." "ഹ്മ്മ്...." "റാം...ഞാൻ ഒരു കാര്യം ചോദിച്ചോട്ടെ...." "എന്താടാ...." "നിന്റെ മനസ്സിൽ എപ്പോഴെങ്കിലും ആമിയെ അല്ലാതെ വേറൊരാളോട് ഇഷ്ടം തോന്നിയിട്ടുണ്ടോ...." "നീ പറഞ്ഞു വരുന്നത് എന്താണെന്ന് എനിക്ക് മനസ്സിലായി വരുൺ... ദേവക്ക് എന്നോട് തോന്നിയ പോലൊരു ഇഷ്ടം എനിക്കും അവളോട് തോന്നിയിട്ടുണ്ടോ എന്നല്ലേ...." അവൻ പറഞ്ഞത് കേട്ട് വരുൺ ഞെട്ടി... അവനെങ്ങനെ മനസിലായി എന്നായിരുന്നു അവന്റെ ചിന്ത.... "എനിക്കെങ്ങനെ ഇതറിയാം എന്നല്ലേ നീ ഇപ്പോൾ ആലോചിക്കുന്നത്... അവളുടെ പെരുമാറ്റത്തിൽ തന്നെ എനിക്ക് മനസിലായതാ... അത്കൊണ്ട് തന്നെയാ അവളെ ഒന്ന് അകറ്റി നിറുത്തിയതും... പക്ഷെ... എന്റെ ജീവിതത്തിൽ എന്റെ അനുവിനെ അല്ലാതെ വേറൊരാളെയും ഞാൻ സ്നേഹിച്ചിട്ടില്ല... ഇനി സ്നേഹിക്കുകയുമില്ല...." അവൻ ആമിയോടുള്ള സ്നേഹം എത്രാമത്തമാണെന്ന് വീണ്ടും തെളിയുകയാണെന്ന് വരുണിന് തോന്നി...

തന്റെ പെങ്ങൾക്ക് ഇതിലും നല്ലൊരു പാതിയെ ഇനി കിട്ടുകയിലെന്നും അവനു തോന്നി.... ____________ ലച്ചുവിന്റെ നിർബന്ധ പ്രകാരം അവളെ തറവാട്ടിലേക്ക് ആക്കികൊടുക്കാൻ വേണു തീരുമാനിച്ചു.. എന്നാൽ അയാൾക്ക് നല്ല പേടിയുണ്ടായിരുന്നു... വീണ്ടും എന്തെങ്കിലും സംഭവിക്കുമോ എന്ന് വരെ അയാൾക്ക് തോന്നി.... എന്നാൽ ലച്ചുവിന്റെ മനസ്സിൽ ആമിയെ എങ്ങനെയെങ്കിലും രക്ഷിക്കണം എന്നായിരുന്നു... അവർ അവിടെ എത്തിയതും കാറിന്റെ ശബ്ദം കേട്ട് ഇന്ദിരയും രാഹുലിന്റെ അമ്മയും പുറത്തേക്ക് വന്നിരുന്നു... വേണുവിനെയും ലച്ചുവിനെയും കണ്ട് അവരുടെ മുഖത്തു സന്തോഷമായിരുന്നു... "വേണുവേട്ടാ.... എനിക്കറിയായിരുന്നു നിങ്ങൾ വരുമായിരുന്നു എന്ന്...." വേണുവിന്റെ മുഖത്തു ഒരു പുച്ഛച്ചിരി മാത്രമായിരുന്നു... അവർ രണ്ടുപേരെയും അകത്തേക്ക് ക്ഷണിച്ചു.... "മുത്തശ്ശി എവിടെ.... ഞാൻ മുത്തശ്ശിയെ കാണാൻ വന്നതാ...." അത്കേട്ടതും അത് വരെ സന്തോഷിച്ചിരുന്ന ഇന്ദിരയുടെ മുഖം ഒന്ന് മങ്ങി... എന്നാൽ പോലും ഒരു ചെറു ചിരി മുഖത്തു വിരിയിച്ചു അവർ അവളെ മുത്തശ്ശിയുടെ അടുത്തേക്ക് കൊണ്ട് പോയി.........തുടരും...... 

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story