അനാമിക 💞: ഭാഗം 28 || അവസാനിച്ചു

anamika

രചന: അനാർക്കലി

"മുത്തശ്ശി എവിടെ.... ഞാൻ മുത്തശ്ശിയെ കാണാൻ വന്നതാ...." അത്കേട്ടതും അത് വരെ സന്തോഷിച്ചിരുന്ന ഇന്ദിരയുടെ മുഖം ഒന്ന് മങ്ങി... എന്നാൽ പോലും ഒരു ചെറു ചിരി മുഖത്തു വിരിയിച്ചു അവർ അവളെ മുത്തശ്ശിയുടെ അടുത്തേക്ക് കൊണ്ട് പോയി...അവളെ കണ്ടതും ആ കണ്ണുകൾ തിളങ്ങിയിരുന്നു... "ലച്ചു... മോളെ.... നീ എപ്പോ വന്നു...." "ഇതാ ഇപ്പോൾ വന്നിട്ടുള്ളൂ മുത്തശ്ശി... മുത്തശ്ശിക്ക് ഇപ്പോൾ എങ്ങനെയുണ്ട്..." "പണ്ടത്തെ പോലെ തന്നെ അല്ലാതെന്ത്... ഒരു കുറവുമില്ല കൂടുതലുമില്ല.... ഇനി ഈശ്വരൻ വിളിക്കുമ്പോൾ അങ്ങോട്ട് പോകണം..." "മുത്തശ്ശി..." "എന്താ മോളെ... ഞാൻ സത്യം പറഞ്ഞതല്ലേ... പക്ഷെ അതിന് മുൻപ് എനിക്ക് എന്റെ ഇന്ദ്രയുടെ മോളെ ഒന്ന് കാണണം എന്ന് ഉണ്ട്... അതിന് ഇവിടെ ഉള്ള ആരും എനിക്ക് അവളെ കാണിച്ചുതരില്ലല്ലോ...." അത് പറയുമ്പോൾ മുത്തശ്ശിയുടെ കണ്ണുകൾ ഇന്ദിരയിലായിരുന്നു... ലച്ചുവും അവരെ ഒന്ന് നോക്കി... ഇന്ദിര പിന്നെ അവിടെ നിൽക്കാതെ പുറത്തേക്ക് പോയി... ലച്ചു മുത്തശ്ശിയെ ഒന്ന് നോക്കി...

"ഞാൻ കാണിച്ചു തരാം മുത്തശ്ശിക്ക് ആമിയെ... അതിനും കൂടെ വേണ്ടിയാ ഞാൻ ഇപ്പോൾ ഇങ്ങോട്ടേക്കു വന്നത്...." അത് കേട്ടതും മുത്തശ്ശിയുടെ കണ്ണുകൾ സന്തോഷം കൊണ്ട് തിളങ്ങിയിരുന്നു.. അവർ അവളുടെ കൈകളിൽ പിടിച്ചു... "എന്റെ മോളെ രക്ഷിക്കണം... ഈ നരകത്തിൽ നിന്നും....നീയും സൂക്ഷിക്കണം ലച്ചു... അവർ എന്തും ചെയ്യും... അച്ഛനും മക്കളും നന്ദിയില്ലാത്തവരാ... പണത്തിനു പിറകെ പോകുന്നവർ... എന്റെ ഇന്ദ്ര മാത്രമേ അതിൽ നിന്നും വേറിട്ടിട്ട് നിന്നുള്ളൂ.... അത്കൊണ്ട് തന്നെ അവളെ....." അത് പറയുമ്പോൾ ആ നെഞ്ചു പിടയുന്നുണ്ടായിരുന്നു ലച്ചു അവരെ ആശ്വസിപ്പിച്ചു അവിടെ നിന്നും ഇറങ്ങി അവളുടെ മുറിയിലേക്ക് പോയി... ഇവിടെ എത്തിയ കാര്യം വരുണിന് മെസ്സേജ് അയച്ചു തിരിഞ്ഞതും തന്നെ നോക്കി വാതിലിൽ ചാരി നിൽക്കുന്ന രാഹുലിനെ കണ്ടതും അവൾ പേടിച്ചു രണ്ടടി പിറകിലേക്ക് നീങ്ങി... അവൻ അവളെ നോക്കി ഒന്ന് പുച്ഛിച്ചു അവളുടെ അടുത്തേക്ക് വന്നതും അവൾ അവനെ രൂക്ഷമായി തന്നെ നോക്കി നിന്നു...

"കൊള്ളാല്ലോ ദേവൂട്ടി...നീ എന്നെ തേടി ഇതുവരെ വന്നു അല്ലെ.... പിന്നെ എന്തെ ഞാൻ വിളിച്ചപ്പോൾ നിനക്ക് വന്നാൽ...." "ഞാൻ നിന്നെ കാണാൻ വന്നതല്ല.... മുത്തശ്ശിയെ കാണാൻ വന്നതാ...." "ഓഹോ... ഇതേ മുത്തശ്ശി നിന്നെ കാണാനായി വിളിച്ചപ്പോൾ നീ ജാഡയിട്ട് നിന്നത് ഓർമയുണ്ടോ... അന്ന് ഞാൻ നിന്നെ വിളിക്കാൻ വന്നപ്പോൾ പോലും നീ എന്റെ കൂടെ വന്നില്ല.... ഇപ്പോൾ എവിടുന്നാടി നിനക്ക് ഒരു പ്രത്യേക സ്നേഹം വന്നേ...." "എനിക്ക് തോന്നുമ്പോൾ ഞാൻ വരും... അത് ചോദിക്കാൻ നീ ആരാ.... ഒന്ന് പൊയ്ക്കെ രാഹുൽ..." "ഞാൻ പോകാം... അതിന് മുൻപ്... മുത്തശ്ശി പറഞ്ഞപോലെ ആമിയെ കാണിച്ചുകൊടുക്കേണ്ടേ നിനക്ക്..." അത് കേട്ടതും ലച്ചു ഞെട്ടി രാഹുലിനെ നോക്കി... അവന്റെ മുഖത്തെ പുച്ഛച്ചിരി കണ്ടതും അവൾക്ക് മനസിലായി അവൻ എല്ലാം അറിഞ്ഞെന്നു.... "നീ വന്നിട്ടുണ്ടെന്ന് ആന്റി പറഞ്ഞപ്പോൾ തന്നെ ഞാൻ ഊഹിച്ചതാ എന്തോ കാര്യത്തിന് വേണ്ടിയാ നീ ഇവിടെ വന്നിട്ടുണ്ടാവുക എന്ന്.... മുത്തശ്ശിയോട് നീ പറഞ്ഞതെല്ലാം ഞാൻ കേട്ടു.....

അപ്പൊ എങ്ങനെ ആമി എവിടെയാണെന്ന് കണ്ടുപിടിക്കേണ്ടേ... എന്നിട്ട് അവളെ നമുക്ക് നിന്റെ ബോസ്സിന്റെ കയ്യിൽ സുരക്ഷിതമായി ഏല്പിക്കേണ്ടേ....." അവന്റെ വാക്കുകൾ കേൾക്കും തോറും അവളുടെ ധൈര്യമല്ലാം ചോർന്നു പോയിക്കൊണ്ടിരുന്നു...അവൾ പേടിയോടെ അവനെ നോക്കി കൊണ്ടിരുന്നു... "നീ ആ ശ്രീറാമിന്റെ അസിസ്റ്റന്റ് ആയാണ് വർക്ക്‌ ചെയ്യുന്നത് എന്ന് അറിഞ്ഞപ്പോൾ തൊട്ട് ഞാൻ കാത്തിരിക്കുന്നതാ നിന്റെ ഈ വരവിനായി... അപ്പൊ എന്നാ പോവല്ലേ ആമിയുടെ അടുത്തേക്ക്.... ആ അവന്മാരെയും അറിയിച്ചേക്ക്... എത്രനേരം എന്ന് വെച്ചിട്ടാ പുറത്തു നില്ക്കാ...." "രാഹുൽ...." "അതേടി... നിന്റെ ഒക്കെ പ്ലാൻ മനസിലാക്കി കഴിഞ്ഞു ഈ രാഹുൽ... എന്നെ പറ്റിച്ചു അവളെ രക്ഷപ്പെടുത്തി കൊണ്ടുപോകാം എന്ന് വിചാരിച്ചു അല്ലെ... ഒരിക്കലും നടക്കില്ല ദേവു... നിനക്ക് ഈ വീട്ടിലുള്ളവരെ ഇപ്പോഴും മനസിലായിട്ടില്ല...." "പ്ലീസ് രാഹുൽ... നീ എന്നെ സഹായിക്കണം....നിനക്കെ എന്നെ സഹായിക്കാൻ കഴിയുള്ളൂ...

ആമിയെ രക്ഷിക്കണം രാഹുൽ... നിനക്കെന്നോട് ഇത്തിരി എങ്കിലും സ്നേഹവും വിശ്വാസവും ഉണ്ടെങ്കിൽ അവളെ രക്ഷിക്കണം...." "നീ എന്താ പറഞ്ഞു വരുന്നത്.... എനിക്ക് നിന്നോട് സ്നേഹമില്ലെന്നോ.... നിനക്കറിയോ ദേവു.... ഞാൻ നിന്നെക്കാൾ ഏറെ ഒന്നിനെയും സ്നേഹിച്ചിട്ടില്ല... പക്ഷെ നീ.. നീ എന്റെ സ്നേഹം മനസിലാക്കിയില്ല...." "നീ എന്നെ സ്നേഹിച്ചു എന്നോ... ഇല്ല രാഹുൽ... നിനക്ക് പണത്തിനോടായിരുന്നു... സ്നേഹം... നിന്റെ അച്ഛനെ പോലെ... അതുകൊണ്ടല്ലേ... നീ ആമിയെ അവളെ സ്നേഹിക്കുന്നവരിൽ നിന്നും പിരിയിച്ചത്...." "അതെ... എനിക്ക് പണത്തിനോട് സ്നേഹം തന്നെയായിരുന്നു..... പക്ഷെ നിന്നെ കഴിഞ്ഞിട്ടേ ഉള്ളു.... അച്ഛൻ ആമിയെ വിവാഹം കഴിക്കണം എന്ന് പറഞ്ഞപ്പോൾ പോലും...എനിക്കതിനു കഴിഞ്ഞില്ല.... കാരണം നീ... നിന്നെ മറന്നു എനിക്ക് അതിന് കഴിയില്ല ദേവു.... ഞാൻ നിന്നെ അത്രത്തോളം സ്നേഹിക്കുന്നുണ്ട്....."" രാഹുൽ അവളെ വാരി പുണർന്നതും അവൾക്ക് എന്ത് ചെയ്യണം എന്നറിയുന്നുണ്ടായിരുന്നില്ല...

അവന്റെ കണ്ണുകൾ നിറഞ്ഞൊഴുകിയിരുന്നു.... പക്ഷെ അവൾ ഒന്നും പ്രതികരിക്കാതെ നിൽക്കായിരുന്നു.... "പിന്നെ എന്താ നീ ആമിയെ രക്ഷിക്കാതെ ഇരുന്നേ...." അവളുടെ വാക്കുകൾ കേട്ടതും അവൻ അവളിൽ നിന്നും അടർന്നു മാറി.. "അച്ഛൻ.... മുത്തശ്ശൻ.... അവരെ തടയാൻ കഴിയില്ല ദേവു.... നീ വിചാരിക്കുന്നതിലും ദുഷ്ടരാ അവർ... ഇന്ദ്ര ആന്റിയോടുള്ള പക മൊത്തം അവളിൽ തീർക്കുകയാണ് അവർ..." "നീ... നീ വിചാരിച്ചാൽ അവളെ രക്ഷിക്കാൻ കഴിയില്ലേ...." "ഒരിക്കലുമില്ല.... ഞാൻ അവളെ അവിടെ നിന്നും രക്ഷിച്ചാൽ അവർ അറിയും... അതോടെ അവളെ പിന്നെ ആർക്കും കാണാൻ കഴിയില്ല... ഒപ്പം എന്നെയും...." "രാഹുൽ... പ്ലീസ്.... എന്നെ... എന്നെ അവളുടെ അടുത്തെത്തിച്ചാൽ മാത്രം മതി....നിനക്ക് ഒരു കുഴപ്പവും ഉണ്ടാകില്ല.... പ്ലീസ്...." അവൾ അവന്റെ കാലിൽ പിടിച്ചു പറഞ്ഞതും രാഹുൽ അവളെ മാറ്റി അവളുടെ കയ്യിൽ പിടിച്ചു അവിടെ നിന്നും പുറത്തേക്കിറങ്ങി... കൃഷണ മേനോനും ജനാർദ്ദനനും തറവാട്ടിൽ ഇല്ലാത്തതു കൊണ്ട് തന്നെ അവൻ അവളെയും കൂട്ടി ആമിയുള്ള സ്ഥലത്തേക്ക് കൊണ്ടുപോയി.... "അവരോട് വിളിച്ചു പറഞ്ഞേക്ക് നമ്മളെ ഫോളോ ചെയ്തു വരാൻ..."

രാഹുൽ അങ്ങനെ പറഞ്ഞതും ലച്ചു അപ്പോൾ തന്നെ വരുണിന് മെസ്സേജ് അയച്ചു.... ലച്ചുവിന്റെ മെസ്സേജ് കണ്ടതും വരുൺ റാമിനെ നോക്കി വണ്ടിയെടുക്കാൻ പറഞ്ഞു... അവരെ ഫോളോ ചെയ്തു റാം കാർ ഓടിച്ചുകൊണ്ടിരിന്നു... അധികം ആളുകൾ ഒന്നും ഇല്ലാത്ത ഒരു റോഡിലേക്ക് രാഹുലിന്റെ കാർ തിരിഞ്ഞു.. ചുറ്റും കാട് പിടിച്ചു കിടക്കുന്ന റോഡ് ആയിരുന്നു.... അധികം വൈകാതെ തന്നെ അവർ ഒരു ഇടിഞ്ഞു വീഴാറായ കെട്ടിടത്തിനു മുന്നിൽ വന്നു നിന്നു... ചുറ്റും കാടാണ്..ലച്ചു ചുറ്റും ഒന്ന് നോക്കി ഇറങ്ങി... രാഹുൽ അവളുടെ കൈകളിൽ പിടിച്ചു അകത്തേക്ക് പോയി... അവരുടെ പിറകെ അവർ കാണാതെ വരുണും റാമും... അകത്തേക്ക് കയറിയതും രാഹുലിനെ കണ്ട് വഴി മാറി ഗുണ്ടകൾ എന്ന് തോന്നിപ്പിക്കുന്ന കുറച്ചുപേരുണ്ടായിരുന്നു... "എന്റെ പിറകെ കുറച്ചു പേര് വരുന്നുണ്ട്... അവരെ അകത്തേക്ക് കയറ്റി വിടരുത്...." അത് കേട്ടതും ലച്ചു രാഹുലിനെ നോക്കി... അവൻ കണ്ടില്ലെന്ന് നടിച്ചു അകത്തേക്ക് അവളെയും കൂട്ടി പോയി... "രാഹുൽ... നീ... നീ എന്താ അവരെ അകത്തേക്ക് കയറ്റി വിടാത്തെ..." "സമയമാകുമ്പോൾ അവർ അകത്തേക്ക് വരും... നീ അധികം ഒന്നും ചോദിക്കാതെ എന്റെ കൂടെ വന്നോ...."

അത്രയും പറഞ്ഞു അവൻ അവളെ ഒരു റൂമിന്റെ മുന്നിൽ കൊണ്ട് നിറുത്തി... താക്കോൽ എടുത്തു ആ റൂം അവൻ തുറന്നതും ഒരു ചെറിയ പ്രകാശം ആ റൂമിലേക്ക് കയറി... ലച്ചു ആ റൂമിലേക്ക് കയറി ചുറ്റും നോക്കി ഒരു മൂലയിൽ തല മുട്ടിൽ വെച്ചിരിക്കുന്ന കുട്ടിയെ കണ്ടതും ലച്ചുവിന്റെ കണ്ണുകൾ സന്തോഷത്താൽ തിളങ്ങി... അവൾ രാഹുലിന്റെ കൈകൾ വിട്ട് അവളുടെ അടുത്തേക്ക് പോയി..... "ആമി........" ലച്ചുവിന്റെ ശബ്ദം കേട്ടതും ആമി പതിയെ തല പൊക്കി നോക്കി... തനിക്ക് മുന്നിലിരിക്കുന്ന ലച്ചുവിനെ കണ്ടതും അവളുടെ ചുണ്ടിൽ ഒരു ചെറു പുഞ്ചിരി വിരിഞ്ഞിരുന്നു.... എന്നാൽ ലച്ചു ആമിയെ തന്നെ നോക്കുകയായിരുന്നു... അവളുടെ കണ്ണുകളിലെ ആ പഴയ തിളക്കം നഷ്ടപെട്ടത് അവൾ തിരിച്ചറിഞ്ഞു... ആകെ ക്ഷീണിച്ചു... കാലുകളിൽ ചങ്ങലയും.... ലച്ചുവിന് ആമിയെ അങ്ങനെ കണ്ടതിൽ ഒരുപാട് വിഷമം ഉണ്ടായിരുന്നു.... "ചേച്ചി......." ആമിയുടെ ശബ്ദം കേട്ടതും ലച്ചു അവളെ നോക്കി... അവളുടെ കണ്ണുകൾ നിറഞ്ഞതും ലച്ചു ആമിയെ കെട്ടിപ്പിടിച്ചു... "അറിയില്ലായിരുന്നു ആമി... നീ... ഇവിടെ... ഇങ്ങനെ.... എന്നെ ക്കൊണ്ട് സഹിക്കുന്നില്ല....."

"എന്നെ.... എന്നെ ഇവിടുന്ന്... രക്ഷിക്ക് ചേച്ചി.... അവർ... അവരെന്നെ... ഒരുപാട് ഉപദ്രവിച്ചു..... എനിക്ക് ഇവിടെ നിന്നും പോകണം.... എന്നെ കൂടെ കൊണ്ടുപോകോ ചേച്ചി....." ആമി കരഞ്ഞുക്കൊണ്ട് ചോദിച്ചതും..ലച്ചു അവളെ തന്നിൽ നിന്നും അടർത്തി അവളുടെ കണ്ണുകളെല്ലാം തുടച്ചു കൊടുത്തു... "നിന്നെ ഇവിടെ നിന്നും രക്ഷിക്കാൻ തന്നെയാ ഞാൻ വന്നേ... ഞാൻ മാത്രമല്ല... നിന്റെ ഏട്ടനും... പിന്നെ നിന്റെ ശ്രീയും ഉണ്ട് എന്റെ കൂടെ....." അത്കേട്ടതും അവളുടെ കണ്ണുകൾ തിളങ്ങുന്നത് ലച്ചു ശ്രദ്ധിച്ചു.... _____________ തങ്ങളെ അകത്തേക്ക് കയറ്റി വിടാതെ നിൽക്കുന്ന ആ ഗുണ്ടകളെ കണ്ട് റാമിന് ദേഷ്യം വരുന്നുണ്ടായിരുന്നു... അവൻ അവർക്ക് നേരെ തിരിഞ്ഞതും രാഹുൽ അങ്ങോട്ടേക്ക് വന്നു.... "റാം...." "ഓഹ് നീയും ഉണ്ടോ... ഇവിടെ.... നിനക്കുള്ളത് ഞാൻ തരാൻ വെച്ചിട്ട് കുറച്ചു കാലായി... ഇന്ന് ഏതായാലും അത് തന്നിരിക്കും...." "റാം... എനിക്കറിയാം... പക്ഷെ ഞാൻ പറയുന്നത് കേൾക്ക്...." രാഹുലിന് പറയാന് അനുവദിക്കാതെ റാം അവനും നേരെ പാഞ്ഞെടുത്തു... അവന്റെ നെഞ്ചു നോക്കി ചവിട്ടി അവന്റെ നേരെ മുന്നിൽ പോയി നിന്നു.... _____________

"ശ്രീ.... ശ്രീ... വന്നിട്ടുണ്ടോ.... എനിക്ക്... എനിക്ക് കാണണം... എനിക്ക് എന്റെ ശ്രീയെ കാണണം ചേച്ചി....." "കാണാം ആമി... അവൻ..." പറഞ്ഞു മുഴുവനാക്കും മുൻപ് അവരുടെ പിറകിൽ നിന്നും എന്തോ വീണുടയുന്ന ശബ്ദം കേട്ടതും രണ്ടുപേരും അങ്ങോട്ടേക്ക് നോക്കി... നിലത്തു കിടക്കുന്ന രാഹുലിനെയും അവന്റെ മുന്നിൽ അവനെ അടിക്കാനായി നിൽക്കുന്ന റാമിനെയും കണ്ടതും ആമിയുടെ കണ്ണുകൾ നിറഞ്ഞിരുന്നു...ഒപ്പം ചുണ്ടിലൊരു പുഞ്ചിരിയും... അവൾ പതിയെ എണീറ്റു അവന്റെ അടുക്കലേക്ക് പോകാനായി നിന്നതും ചങ്ങലകളാൽ ബന്ധിച്ച കാലുകൾ തമ്മിൽ തട്ടി അവൾ നിലത്തേക്ക് തന്നർ വീണു.... "ശ്രീ.........." അവളുടെ ശബ്ദം അവന്റെ കാതുകളിൽ അലയടിച്ചപ്പോൾ അവൻ ഒന്ന് തിരിഞ്ഞുനോക്കി... തന്നെ തന്നെ നോക്കി നിലത്തിരിക്കുന്ന തന്റെ പ്രാണനെ കണ്ടതും അവൻ ഓടി ചെന്ന് അവളെ ഇറുക്കെ പുണർന്നു...അവളുടെ മുഖം ആകെ അവന്റെ ചുടു ചുംബനങ്ങളാൽ നിറഞ്ഞു.... പരസ്പരം മറന്നുക്കൊണ്ട് അവർ പുണർന്നുക്കൊണ്ടേ ഇരുന്നു.... അവരുടെ സ്നേഹപ്രകടനം കണ്ട് ലച്ചുവിന്റെ കണ്ണുകൾ നിറഞ്ഞിരുന്നു... ഒപ്പം അങ്ങോട്ടേക്ക് വന്ന വരുണിന്റെയും...

അവൻ അവർക്കടുത്തേക്ക് വന്നു.... "എവിടെയായിരുന്നു ശ്രീ...എന്നെ... എന്നെ രക്ഷിക്കാൻ നീ വരുമെന്ന് ഞാൻ കരുതി...." "ഞാൻ വന്നില്ലേ അനു.... അറിയില്ലായിരുന്നു... ആരും എന്നോട് ഒന്നും പറഞ്ഞില്ല.... അറിഞ്ഞിരുന്നെങ്കിൽ നിന്നെ ഒറ്റക്കാക്കി ഞാൻ എങ്ങോട്ടും പോകില്ലായിരുന്നു.... ഇത്രയും കാലം നിന്നെ തിരയാത്ത സ്ഥലങ്ങൾ ഇല്ല.... നീ ഇല്ലാതെ ഞാനെങ്ങനെയാ ജീവിച്ചത് എന്ന് എനിക്ക് തന്നെ അറിയില്ല അനു....." "ആമി......." വരുണിന്റെ ശബ്ദം കേട്ടതും റാം അവളിൽ നിന്നും അകന്നു.... വരുണിനെ കണ്ടതും ആമിക്ക് സന്തോഷം സഹിക്കാൻ വയ്യായിരുന്നു... അവനും അവളെ പുണർന്നു... "ഏട്ടാ......" "ആമി.... മോളെ....." അവൻ അവളെ ഇറുക്കെ പുണർന്നു.... അവർക്ക് പിറകിൽ നിന്നും കയ്യടിയുടെ ശബ്ദം കേട്ടതും എല്ലാവരും അങ്ങോട്ടേക്ക് നോക്കി.... അവർക്ക് പിറകിലായി നടന്നു വരുന്ന കൃഷ്ണ മേനോനെയും ജനാർദ്ദനെനയും രാഹുലിനെയും കണ്ടതും ആമിക്ക് പേടിയാകാൻ തുടങ്ങി... അവൾ വരുണിനെ മുറുക്കെ പിടിച്ചു.... എന്നാൽ രാഹുലിന്റെ മാറ്റം കണ്ട് അതിശയിച്ചു നിൽക്കായിരുന്നു ലച്ചു... റാമിന്റെ മുഖത്തു പുച്ഛമായ ചിരിയായിരുന്നു..... "അപ്പൊ ഇവളുടെ രക്ഷകന്മാർ ഇവിടെയെത്തി...

ഇവളെ ഇവിടെ നിന്നും രക്ഷിക്കാനായി... അല്ലെ.... അതിന് സഹായിയായി ഇവളും..." ലച്ചുവിനെ നോക്കി കൃഷ്ണമേനോൻ അങ്ങനെ പറഞ്ഞതും അവളുടെ മുഖത്തു അയാളോടുള്ള പുച്ഛം മാത്രമായിരുന്നു... "ഇവളെ ഇവിടെ നിന്നും രക്ഷിക്കേണ്ടത് ഞങളുടെ കടമയല്ലേ കൃഷ്‌ണൻ സാറേ.... അത്കൊണ്ട് ആരൊക്കെ തടഞ്ഞാലും ഇവളെ ഇവിടെ നിന്നും ഞങൾ കൊണ്ടുപോകും...." "എന്നാ അതൊന്ന് കാണണമല്ലോ....ശിവാ.... അടിച്ചു കൊല്ലടാ ഇവന്മാരെ...." അതും പറഞ്ഞു ജനാർദ്ദനൻ ഒരു ഗുണ്ടയോട് പറഞ്ഞതും അവന്മാർ ഓരോരുത്തരായി റാമിന്റെയും വരുണിന്റെയും മുന്നിലേക്ക് വന്നുക്കൊണ്ടിരുന്നു.... ആമി പേടിച്ചുകൊണ്ട് ലച്ചുവിനെ നോക്കിയതും അവൾ ആമിയുടെ അടുത്തേക്ക് പോയിരുന്നു.... "ചേച്ചി.... എനിക്ക് പേടിയാകുന്നു...." "ഒന്നുമില്ല ആമി.... അവർക്കൊന്നും സംഭവിക്കില്ല...." ആമിയുടെ അടുത്തേക്ക് രാഹുൽ വന്നതും ആമി പേടിച്ചു ലച്ചുവിന്റെ കയ്യിൽ പിടിച്ചു...

ലച്ചു രാഹുലിനെ രൂക്ഷമായി നോക്കിയതും രാഹുൽ അവർക്കടുത്തായി ഇരുന്നു.... "എന്നെ ഇങ്ങനെ നോക്കൊന്നും വേണ്ട.... ഞാനല്ല അവരെ അറിയിച്ചത്...പിന്നെ ഇതാ ഇവളുടെ കാലിൽ കിടക്കുന്ന ചങ്ങല ഊരി കളഞ്ഞേക്ക്...." അതും പറഞ്ഞു ഒരു ചാവി ലച്ചുവിന് നേരെ നീട്ടി അവൻ അവരുടെ അടുത്തേക്ക് പോയി... ലച്ചു താക്കോൽ ഉപയോഗിച്ച് അവളുടെ കാലുകളെ സ്വന്ത്രമാക്കി... ഈ സമയമെല്ലാം അവർക്ക് മുന്നിലേക്ക് വരുന്ന ഗുണ്ടകളെ മുഴുവൻ തല്ലിയൊടിക്കുകയായിരുന്നു വരുണും റാമും... ആമിയുടെ നേരേക്ക് പോകാൻ നിൽക്കുന്ന ജനാർദ്ദനനെ കണ്ടതും റാം അയാൾക്ക് നേരെ പോയി അവിടെ കിടക്കുന്ന ഇരുമ്പ് ദണ്ട് ഉപയോഗിച്ച് അയാളുടെ കാലുകൾ നോക്കി അടിച്ചു.... അതിന്റെ ഫലമായി അയാൾ നിലത്തേക്ക് മുട്ട് കുത്തി വീണു.... റാമിനെ കൊല്ലാനുള്ള ദേഷ്യത്തിൽ നോക്കുന്ന കൃഷ്ണൻ മേനോൻ റാം കണ്ടതും അയാൾക്ക് നേരെ അടുത്തതും പെട്ടെന്നു തന്റെ മുന്നിലേക്ക് ആമി കയറി നിന്നു..... "ശ്രീ............"

അവളുടെ വിളി കേട്ട് റാം നോക്കിയതും അവൾക്ക് പിറകിൽ നിന്ന് രക്തം വാർന്നോഴുകുന്നത് കണ്ട് ഒരു നിമിഷം റാം പകച്ചു നിന്നു.... തനിക്ക് മുന്നിൽ കത്തിയുമായി നിൽക്കുന്ന കൃഷ്ണമേനോനെയും അയാളുടെ മുഖത്തെ വിജയ ചിരിയും കാൺകെ അവനും ദേഷ്യം അരിച്ചു കയറാൻ തുടങ്ങിയിരുന്നു.... എന്നാൽ അപ്പോഴേക്കും ആമി അവന്റെ കൈകളിലേക്ക് ഊർന്നു വീണതും റാം അവളെ നോക്കി...... "അനു.... അനു.... ഒന്നുമില്ല..... നമുക്ക് ഹോസ്പിറ്റലിലേക്ക് പോകാം.....വരുൺ......" വരുൺ അവരുടെ അടുത്തെത്തിയതും റാമിന്റെ മടിയിൽ പാതി കണ്ണുതുറന്നു രക്തത്തിൽ കിടക്കുന്ന ആമിയെ കണ്ടതും അവൻ പകച്ചു റാമിനെ നോക്കി.... "റാം... ആമി... അവൾക്കെന്തുപറ്റി....." "വണ്ടിയെടുക്കടാ....." അത്രയും പറഞ്ഞു അവളെയും വാരി എടുത്തു അവൻ എണീറ്റതും ഒരു രൂക്ഷനോട്ടം കൃഷ്ണമേനോനെ അവൻ നോക്കി.... "എന്റെ അനുവിന് എന്തെങ്കിലും സംഭവിച്ചാൽ......" "റാം.... താൻ പോകാൻ.. നോക്ക്... ഇയാളുടെ കാര്യം ഞാൻ നോക്കിക്കൊള്ളാം...."

രാഹുൽ അവനോടായി പറഞ്ഞതും റാം പുറത്തേക്കിറങ്ങി... അവളെ കാറിൽ അവന്റെ മടിയിൽ കിടത്തിയതും വരുൺ വണ്ടിയെടുത്തു... അവർ പോയതും ലച്ചുവും രാഹുലും കൃഷ്ണമേനോൻ നേരെ തിരിഞ്ഞു.... "നിങ്ങളോട് എനിക്ക് പുച്ഛം തോന്നുന്നു.... ഒരു മനുഷ്യൻ ഇത്രയും ക്രൂരനാവാൻ കഴിയുമോ.... സ്വന്തം മോളെയും... ഇപ്പോൾ സ്വന്തം പേരക്കുട്ടിയെയും....." "ദേവലക്ഷ്മി....." "അലറണ്ടാ... നിങ്ങളെ കണ്ടാൽ പേടിച്ചിരുന്ന കാലം കഴിഞ്ഞു... എനിക്ക് നിങ്ങളോട് ഇപ്പോൾ അറപ്പും വെറുപ്പും മാത്രമാണ്... എന്റെ ആമിക്ക് എന്തെങ്കിലും സംഭവിച്ചാൽ..." അത്രയും പറഞ്ഞു തീർന്നതും അങ്ങോട്ടേക്ക് ഒരു പോലീസ് ജീപ്പ് വന്നതും ലച്ചു രാഹുലിനെ നോക്കി.... "ഞാനാ വിളിച്ചേ.... നിങ്ങൾക്കൊപ്പം ചേർന്ന് പല നെറികെട്ട പരിപാടി ചെയ്തിട്ടുണ്ടെങ്കിലും നിങ്ങൾ ഇങ്ങനെ ഒക്കെ ചെയ്യും എന്ന് വിചാരിച്ചില്ല..." രാഹുൽ അയാളുടെ മുഖത്തു നോക്കി പറഞ്ഞു... അപ്പോഴേക്കും പോലീസ് കൃഷ്ണമേനോനെയും ജനാർദ്ദനെനയും കൊണ്ടുപോയിരുന്നു.... ലച്ചു രാഹുലിനെ നോക്കി.... "Thanks രാഹുൽ...." "I love you ദേവു....." "രാഹുൽ..... എനിക്ക്......." "അറിയാം.... പക്ഷെ... എനിക്ക് നീയില്ലാതെ കഴിയില്ല... ദേവു... കാത്തിരിക്കാം...

നിനക്ക് എപ്പോഴാണോ എന്നെ അക്‌സെപ്റ് ചെയ്യാൻ തോന്നുന്നേ അന്ന് പറഞ്ഞാൽ മതി.... അതുവരെ ഞാൻ കാത്തിരിക്കും...." അവന്റെ വാക്കുകൾ കേട്ടതും ലച്ചുവിന് എന്ത് ചെയ്യണം എന്ന് പോലും അറിയുന്നില്ലായിരുന്നു... _____________ ഒരു വർഷത്തിന് ശേഷം... നല്ല തിരക്കുള്ള കൊൽക്കത്ത നഗരം... വേണുവിന്റെ കാർ ഒരു വഴിയോരത്തു ചായ വിൽക്കുന്ന കടയുടെ മുന്നിൽ നിറുത്തി... അയാൾ ഇറങ്ങി അങ്ങോട്ടേക്ക് പോയതും അവിടെ ചായ കുടിച്ചു നിൽക്കുന്ന ആളെ കണ്ട് ഒന്ന് ഞെട്ടി... പതിയെ ചുണ്ടിൽ ഒരു പുഞ്ചിരിയും.... "ശ്രീറാം....." അവൻ തിരിഞ്ഞു നോക്കിയപ്പോൾ തന്നെ നോക്കി പുഞ്ചിരിച്ചു നിൽക്കുന്ന ആളെ കണ്ടതും അവൻ ഒന്ന് സംശയഭാവത്തിൽ നോക്കി.... "ഞാൻ... ദേവാലക്ഷ്മിയുടെ അച്ഛൻ ആണ്..." "ഓഹ്.. സോറി അങ്കിൾ... എനിക്ക് മനസിലായി....." "അതിന് നമ്മൾ കണ്ടിട്ടില്ലല്ലോ... അപ്പോ സോറിയുടെ ആവശ്യം ഇല്ല..." അതിന് അവനൊന്നു പുഞ്ചിരിച്ചു കൊടുത്തു.... "ദേവ ഇപ്പോൾ എന്തു ചെയ്യുന്നു...." "അവൾ... അവളിപ്പോ ഭർത്താവിന്റെ കൂടെ അമേരിക്കയിൽ ആണ്..." "അവളുടെ വിവാഹം കഴിഞ്ഞോ... ഞാനറിഞ്ഞില്ല...."

അത് പറയുമ്പോൾ അവന്റെ മുഖത്തു ആശ്ചര്യമുണ്ടായിരുന്നു... അതിന് അയാളോന്ന് ചിരിച്ചു... "റാം ഇപ്പോൾ..." "ഞാൻ... ഞാൻ ഈ ലോകം ഒക്കെ ഒന്ന് ചുറ്റിക്കാണാൻ ഇറങ്ങിയതാ.... യാത്രകൾക്ക് ഒരു പ്രത്യേക കഴിവുണ്ട് അങ്കിൾ... അവ നമ്മുടെ വേദനകളെ നമ്മൾ പോലും അറിയാതെ മായിച്ചു കളയും..." ചുണ്ടിൽ ഒരു വിഷാദ പുഞ്ചിരിയുമായി അവൻ പറഞ്ഞു... അയാൾക്കും തോന്നി അവൻ പറഞ്ഞത് ശരിയാണെന്നു.... "അല്ല അങ്കിൾ ഇവിടെ...." "ഒരു മീറ്റിംഗ് ഉണ്ടായിരുന്നു... കഴിഞു... ഇനി നാട്ടിലേക്ക് പോകണം ...താൻ എന്നാ നാട്ടിലേക്ക്...." "വരും... ഉടനെയില്ലെന്ന് മാത്രം....എന്നാ ഞാൻ...." "ഹാ... പിന്നീട് കാണാം...." "ചാൻസ് കുറവാണ് അങ്കിൾ...." അത്രയും പറഞ്ഞു അവൻ ഒരു പുഞ്ചിരിയും സമ്മാനിച്ചു തലയിൽ ക്യാപ് വെച്ചു അവന്റെ ബുള്ളറ്റിൽ കയറി പോയി.... വേണു അവനെ തന്നെ നോക്കി രണ്ടു ചായ വാങ്ങി കാറിൽ കയറി... ____________ "അനു... കണ്ണ് തുറക്ക്... അനു... നിന്റെ ശ്രീയാ വിളിക്കുന്നെ കണ്ണ് തുറക്കടാ...."

റാം അവളുടെ കവിളിൽ തട്ടി വിളിക്കും തോറും അവൾ പ്രയാസപ്പെട്ടു കണ്ണ് തുറന്നു അവനെ നോക്കി... ചുണ്ടിൽ ഒരു പുഞ്ചിരിയുണ്ടായിരുന്നു അവളുടെ... "ശ്രീ......ഞാ... ൻ.. പോകാ..... എന്നെ.... മറ.. ക്കല്ലേ... ശ്രീ.... അവ.. സാനമാ... യി... എനി... ക്ക്... എന്റെ.... ശ്രീ... യെ.. കാണാ...ൻ... കഴി...ഞ്ഞല്ലോ....." "അനു... ഇങ്ങനെ ഒന്നും പറയല്ലടി.... നിനക്ക് ഒന്നും സംഭവിക്കില്ല.... നീ എന്നെ വിട്ട് എങ്ങോട്ടും പോകില്ല.... അനു...." "ശ്രീ.........." അത്രയും പറഞ്ഞു തീർന്നപ്പോഴേക്കും അവളുടെ കണ്ണുകൾ അടഞ്ഞിരുന്നു.... ഈ ലോകം വിട്ട് ശ്രീയെ വിട്ട് അവന്റെ അനു പോയി കഴിഞ്ഞിരുന്നു..... "അനു.............." അവന്റെ ശബ്ദം ആ കാറിൽ നിന്നും പുറത്തേക്ക് വരെ അലയടിച്ചിരുന്നു... വരുൺ കാർ നിറുത്തി നോക്കിയതും അവന്റെ മടിയിൽ ചേതനയറ്റ് കിടക്കുന്ന ആമിയെ കണ്ടതും വരുണും തകർന്നു..... ____________

വേണു ചായയും കൊണ്ട് വന്നു കാറിൽ കയറി... വിതൂരതയിലേക്ക് നോക്കിയിരിക്കുന്ന ലച്ചുവിനെ കണ്ടതും വേണു അയാളുടെ നിറഞ്ഞു വന്ന കണ്ണ് തുടച്ചു അവളെ വിളിച്ചു.... "ലച്ചു... മോളെ... ഈ ചായ കുടിക്ക്...." അവൾ അയാളെ ഒന്ന് നോക്കി പുഞ്ചിരിച്ചു ചായ വാങ്ങി... "നീ കണ്ടോ...." "ഹ്മ്മ്...." "ഞാൻ പറഞ്ഞില്ല നീയുള്ള വിവരം..." "നന്നായി പപ്പാ.... ഒരുപക്ഷെ എന്റെ അവസ്ഥ അറിഞ്ഞിരുന്നെങ്കിൽ അത് sir ന് ഒരു കുറ്റബോധം ഉണ്ടാക്കുമായിരുന്നു..." "മോളെ... നീ എന്തിനാ വീണ്ടും അവനു വേണ്ടി നിന്റെ ജീവിതം ഇങ്ങനെ.... രാഹുൽ നിന്നെ സ്വീകരിക്കാൻ തയ്യാറല്ലേ...." "ഞാൻ മനസ്സറിഞ്ഞു സ്നേഹിച്ചത് ശ്രീറാമിനെയാണ് പപ്പാ... ആ സ്ഥാനതു എനിക്ക് രാഹുലിനെ കാണാൻ കഴിയില്ല... പപ്പാ ഇനി എന്നോട് ഇതേ പറ്റി പറയരുത് പ്ലീസ്...."

അവളുടെ അവസ്ഥ മനസിലായതും വേണു പിന്നെ ഒന്നും പറഞ്ഞില്ല.... ആമിയുടെ മരണ വിവരം കേട്ടതിൽ പിന്നെ ലച്ചുവിന്റെ മനസിന്റെ താളം തെറ്റി... നാട്ടിലുള്ള പല ഡോക്ടര്സിനെ കാണിച്ചെങ്കിലും ഒരു ഫലവും ഉണ്ടായില്ല... അങ്ങനെയാണ് അവളെ കൊൽക്കത്തയിലേക്ക് കൊണ്ടുവന്നത്... ഇവിടുത്തെ ചികിത്സയിൽ അവളുടെ രോഗം ഭേദമായി തിരിച്ചു നാട്ടിലേക്കുള്ള യാത്രയിലാണ് റാമിനെ കണ്ടത്.... ______________ വേണുവിനെ കണ്ട് ബുള്ളറ്റ് സ്റ്റാർട്ട്‌ ചെയ്തു റാം ലക്ഷ്യമില്ലാതെ ഓടിച്ചുകൊണ്ടിരുന്നു.... അവനെ പുണർന്നു പോകുന്ന ഇളം തെന്നൽ പോലും അവൻ നന്നായി ആസ്വദിച്ചു... ഒരു നിമിഷം അവൻ തന്റെ പിറകിൽ തന്നോട് ചേർന്നിരുന്നു ഈ തണുത്ത കാറ്റിനെ തന്നിലേക്ക് ആവാഹിക്കുന്ന ആമിയെ കണ്ടു... ചുണ്ടിൽ ഒരു പുഞ്ചിരിയുമായി അവന്റെ ബുള്ളറ്റ് ലക്ഷ്യമില്ലാതെ പാഞ്ഞു.... അവസാനിച്ചു.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story