അനാമിക 💞: ഭാഗം 3

anamika

രചന: അനാർക്കലി

പെട്ടെന്നു അവളുടെ മുന്നിലേക്ക് ഒരു കാർ വന്നു നിന്നതും അവൾ ഒന്ന് പിന്നിലേക്ക് വെച്ചുപോയിരുന്നു... അതിൽ നിന്ന് ഇറങ്ങി വരുന്ന ആളെ കണ്ടതും അവളൊന്നു ഞെട്ടി... "രാഹുൽ.... *" "അതെയല്ലോ മിസ് ദേവാലക്ഷ്മി... രാഹുൽ... *രാഹുൽ ജനാർദ്ദനൻ... " അതും പറഞ്ഞു അവൻ അവളുടെ അടുത്തേക്ക് പോയി... അവൾ അവനെ പേടിച്ചു പേടിച്ചു പിന്നിലേക്ക് നീങ്ങി... പെട്ടെന്നു അവൾ ഒരു കല്ലിൽ തട്ടി വീഴാൻ പോയതും അവൻ അവളെ അരയിലൂടെ കയ്യിട്ടു അവനിലേക്ക് ചേർത്തു നിറുത്തി..അത് അവളിൽ ഒരു നീരസം പ്രകടിപ്പിച്ചു.. അവൾ അവന്റെ കയ്യി തട്ടിമാറ്റി പോകാൻ നിന്നെങ്കിലും അവൻ അതിന് സമ്മദിക്കാതെ അവളെ അവനോട് ചേർത്തു നിറുത്തി... "രാഹുൽ വിട്... എനിക്ക് പോകണം..." "പോകാലോ ദേവൂട്ടി.. നമുക്ക് ഒരുമിച്ചു തന്നെ പോകാം... വാ... " "എങ്ങോട്ട്... ഞാൻ എങ്ങോട്ടുമില്ല... എന്നെ വിട്.. എനിക്ക് എന്റെ വീട്ടിൽ പോകണം... " "അവിടെ ആരുമില്ലാതെ നീ എന്തിനാ അങ്ങോട്ട് പോകുന്നെ...

നിന്നെയും കൂട്ടി ചെല്ലാൻ മുത്തശ്ശി പറഞ്ഞയച്ചതാ എന്നെ.. വന്നേ... " "ഞാനില്ല... നീ എന്നെ വിട്ടേ... പപ്പേം അമ്മേം വരും... " "ഇല്ല ദേവു.. അവർ ഇന്ന് അവിടെ നിൽക്കാണ്.. നിന്നേ കൂട്ടിക്കൊണ്ടുവരാൻ എന്നോട് പറഞ്ഞെ..." "എന്റെ പപ്പാ അങ്ങനെ ഒരിക്കലും പറയില്ല... നീ വിട് രാഹുൽ... ഇല്ലെങ്കിൽ ഞാൻ ഇവിടെ കിടന്ന് അലറും... " "നീ ഇവിടെ കിടന്ന് അലറിയാൽ ഒരു മനുഷ്യകുഞ് പോലും കേഴുക്കില്ല... മര്യാദയുടെ ഭാഷക്ക് ഞാൻ നിന്നോട് വരാൻ പറഞ്ഞു ഇല്ലെങ്കിൽ നിന്നെ കൊണ്ടുപോകാൻ എനിക്കറിയാം... " എന്നും പറഞ്ഞു അവൻ അവളെ എടുത്തു അവന്റെ തോളിലേക്ക് ഇട്ടു.. അവൾ അവന്റെ പുറത്തു കിടന്ന് അടിക്കുകയും കുത്തുകയും ചെയ്യുന്നുണ്ടെങ്കിലും അവൻ അതൊന്നും ഏൽക്കുന്നുണ്ടായിരുന്നില്ല... അവൻ അവളെ എടുത്തു കാറിൽ ഇരുത്തി ഡോർ അടച്ചു ഡ്രൈവിംഗ് സീറ്റിലേക്ക് പോയതും ലച്ചു ഡോർ തുറന്നു ഓടി പോയിരുന്നു... "ദേവൂ... നിൽക്ക്... നിൽക്കാനാ പറഞ്ഞെ.. " അവൻ അവൾക്ക് പിന്നാലെ ഓടി പറയുന്നുണ്ടെങ്കിലും അവൾ അതൊന്നുന്ന കേഴുക്കാതെ ഓടി ഓടി ഒരു കാറിന്റെ മുന്നിൽ ചെന്നു ഇടിച്ചു നിലത്തേക്ക് വീണു... ____________

റാം ഓഫീസിൽ നിന്നും ഇറങ്ങുമ്പോൾ ലച്ചു അവിടെ ഇരുന്നു അവൻ കൊടുത്ത വർക്ക്‌ ചെയ്യുകയായിരുന്നു.. അവൻ അവളെ ഒന്ന് നോക്കി സെക്യൂരിറ്റിയോട് അവളുടെ കഴിഞ്ഞതിനു ശേഷം മാത്രം വീട്ടിൽ പോയാൽ മതിയെന്ന് പറഞ്ഞിട്ട് വണ്ടിയെടുത്തു വരുണിന്റെ വീട്ടിലേക്ക് പോയി... വഴിക്ക് വെച്ച് അവന്റെ ഫോൺ മറന്നുവെച്ചത് അവൻ ഓർമ വന്നതും അവൻ പെട്ടെന്ന് തന്നെ ഓഫീസിലേക്ക് തിരിച്ചു... അവൻ അവിടെ എത്തുമ്പോൾ സെക്യൂരിറ്റി ക്ലോസ് ചെയ്യാൻ നിൽക്കായിരുന്നു.. "ദേവലക്ഷ്മി പോയോ.. " "ആഹ് sir ആ കുട്ടി ഇപ്പൊ ഇറങ്ങിയിട്ടുള്ളു.. sir എന്തെ തിരിച്ചുവന്നെ.. " "എന്റെ ഫോൺ മറന്നുവെച്ചു.. അതൊന്ന് എടുക്കാൻ.. " "ഞാൻ പോയി എടുത്തിട്ട് വരാം sir.. " അയാൾ അതും പറഞ്ഞു അകത്തേക്ക് കയറി പോയി.. അവൻ പുറത്തു അയാളെയും കാത്തു നിൽക്കായിരുന്നു.. കുറച്ചു കഴിഞ്ഞപ്പോൾ അവന്റെ ഫോണുമായി അയാൾ തിരിച്ചു വന്നതും അവൻ അതും വാങ്ങി വണ്ടിയെടുത്തു പോയി..

കുറച്ചുദൂരം കഴിഞ്ഞതും ആരോ അവന്റെ വണ്ടിയിൽ ചെന്നിടിച്ചതും അവൻ കാർ പെട്ടെന്നു തന്നെ ബ്രേക്ക്‌ ഇട്ടു നിറുത്തി.. എന്നിട്ട് ഡോർ തുറന്നു പുറത്തിറങ്ങിയതും റോഡിൽ വീണുകിടക്കുന്ന ലച്ചുവിനെ കണ്ടതും അവൻ ഞെട്ടി.. "ദേവാ.. ദേവാ.. എണീക്ക്.. " അവൻ അവളെ തട്ടിയുണർത്താൻ നോക്കി.. എന്നാൽ അവളുടെ നെറ്റി മുറിഞ്ഞു രക്തം വരുന്നുണ്ടായിരുന്നു.. അവൻ അവളെയും എടുത്തു വണ്ടിയിൽ കയറ്റി കാർ എടുത്തു പോയി... അപ്പോഴായിരുന്നു രാഹുൽ അങ്ങോട്ട് എത്തിയത്.. അവൻ എത്തിയതും റാം അവളെയും എടുത്തു പോയി കഴിഞ്ഞിരുന്നു... "ദേവൂ......... ഇല്ല ദേവൂ നിനക്ക് എന്നിൽ നിന്ന് രക്ഷപെടാൻ കഴിയില്ല... നീ എന്റേതാ എന്റേതു മാത്രം... " അവൻ അത്രയും പറഞ്ഞു അവിടെ നിന്നും പോയി.. ____________ റാം അവളെയും കൊണ്ട് നേരെ പോയത് അവന്റെ വീട്ടിലേക്കായിരുന്നു.. പോകുന്ന വഴിയിലെല്ലാം അവളെ ഉണർത്താൻ ശ്രമിക്കുന്നുണ്ടായിരുന്നു.. എന്നാൽ അതിന് ഒരു ഫലവും ഉണ്ടായിരുന്നില്ല...

കാർ വീട്ടുമുറ്റത്ത് എത്തിയതും അവൻ ഡോർ തുറന്നു അവളെയും എടുത്തു അകത്തേക്ക് കയറി.. അവൻ അവളെയും എടുത്തു വരുന്നത് കണ്ട് ഹാളിൽ ഇരിക്കുന്ന നന്ദിനിയും മഹാദേവനും ഒന്ന് ഞെട്ടി.. ഒരു നിമിഷം അവർ അത് അനാമിക ആണെന്നുപോലും സംശയിച്ചു.. അവൻ അവരെ മൈൻഡ് ചെയ്യാതെ അവളെയും എടുത്തു ഗസ്റ്റ് റൂമിൽ കൊണ്ടുപോയി കിടത്തി.. അവനു പിന്നാലെ നന്ദിനിയും പോയിരുന്നു.. "ശ്രീക്കുട്ടാ ഇതേതാ ഈ കുട്ടി.... " "സിന്ധു ചേച്ചി..... " അവൻ വീട്ടിലെ സെർവ്ന്റിനെ വിളിച്ചതും അവർ ഓടികിതച്ചു അങ്ങോട്ടേക്ക് വന്നു.. "എന്താ.. എന്താ മോനെ... " "ഇവൾക്ക് വേണ്ട എല്ലാ സൗകര്യങ്ങകും ചെയ്ത് കൊടുക്കണം.. പിന്നെ ആ മുറിവ് ഒന്ന് ഡ്രസ്സ്‌ ചെയ്യണം... ബോധം വന്നാൽ അവളോട് ഇവിടെ നിന്നും പോകാനും പറഞ്ഞേക്കണം.... " അവൻ അത്രയും പറഞ്ഞു നന്ദിനിയെ ഒന്ന് നോക്കുക പോലും ചെയ്യാതെ തിരിഞ്ഞു നടന്നു.. വാതിൽക്കെ എത്തിയതും അവൻ വീണ്ടും സിന്ദുച്ചേച്ചിയോടായി പറഞ്ഞു.. "പിന്നെ ഈ റൂമിലേക്ക് ഈ വീട്ടിലുള്ള ആരെയും അടുപ്പിക്കരുത്.. കേട്ടല്ലോ... " അവർ അതിന് തലയാട്ടി നന്ദിനിയെ ഒന്ന് തുറിച്ചുനോക്കിയതിന് ശേഷം അവിടെ നിന്നും പോയി...

നന്ദിനി ലച്ചുവിനെ തന്നെ നോക്കിനിൽക്കായിരുന്നു... സിന്ധു ഫസ്റ്റ്എയ്ഡ് കിറ്റ് എടുത്തു അവളുടെ മുറിവ് ഡ്രസ്സ്‌ ചെയ്യാനായി നിന്നതും നന്ദിനി അവളെ തടഞ്ഞു.. "ഞാൻ ചെയ്തോളാം സിന്ധു.. " "ചേച്ചി അത്.. മോൻ... " "അവൻ ഒന്നും പറയില്ല.. അവൻ ഇനി ഇങ്ങോട്ട് വരാൻ പോലും പോകുന്നില്ല.. നീ പൊയ്ക്കോ.. പോയി കിടന്നോ.. പണിയെല്ലാം കഴിഞ്ഞില്ലേ... " നന്ദിനി അവളുടെ കയ്യിൽ നിന്നും ആ കിറ്റ് വാങ്ങി അവളെ പറഞ്ഞയച്ചു.. അപ്പോഴായിരുന്നു മഹാദേവൻ അങ്ങോട്ട് വന്നത്... "ഇത് ആരാ നന്ദിനി.. അവൻ വല്ലതും പറഞ്ഞോ... " "ഇല്ല മഹിയേട്ടാ... ഒന്നും പറഞ്ഞില്ലേ... എവിടെയോ വീണ പോലെയുണ്ട്.. നെറ്റി മുറിഞ്ഞു രക്തം വരുന്നുണ്ട്... " അവൾ അതും പറഞ്ഞു ലച്ചുവിന്റെ മുറിവ് ഡ്രസ്സ്‌ ചെയ്യാൻ തുടങ്ങി.. മഹി അവൾക്കടുത്തു ഇറുക്കുന്നുണ്ടായിരുന്നു... ____________ അവളെ കയ്യിൽ കിട്ടിയിട്ടും വഴുതിപോയ ദേഷ്യത്തിലാണ് രാഹുൽ തറവാട്ടിലേക്ക് തിരിച്ചു ചെന്നത്.. അവന്റെ കൂടെ അവളെ കാണാഞ്ഞിട്ട് ഇന്ദുവിന് ആകെ പേടിയായിരുന്നു...

"ലച്ചു എവിടെ മോനെ... അവളെ കണ്ടില്ലേ... " "അവളെ കണ്ടു പക്ഷെ എന്റെ കൂടെ വന്നില്ല.. വേറെ ഏതോ ഒരു കാറിൽ അവൾ കയറിപോകുന്നത് കണ്ടു.. " അവൻ അങ്ങനെ പറഞ്ഞതും ഇന്ദുവിന് ആകെ ദേഷ്യം വരുന്നുണ്ടായിരുന്നു.. വേണു അങ്ങോട്ടേക്ക് വനാത് അവന്റെ സംസാരം കേട്ടുക്കൊണ്ടായിരുന്നു... "നീ എന്താ പറഞ്ഞുവരുന്നത് രാഹുൽ..." "വേണുമാമ.. ഞാൻ അവളോട് കുറെ പറഞ്ഞു എന്നോടൊപ്പം വരാൻ.. അവൾ അനുസരിച്ചതേയില്ല.. എന്നിട്ട് ഏതോ ഒരു കാർ വന്നു നിന്നപ്പോൾ അവൾ അതിൽ കയറി പോയി... എങ്ങോട്ടേക്കാണെന്ന് ആർക്കറിയാം... " അവൻ മുനവെച്ചു സംസാരിക്കുന്നത് കേട്ട് വേണുവിൻ ദേഷ്യം വരുന്നുണ്ടായിരുന്നു... അവൻ ദേഷ്യത്തിൽ അവനെ ഒന്ന് നോക്കി.. "അവൾ ഇപ്പൊ എനിക്ക് വിളിച്ചിട്ടുണ്ടായിരുന്നു..അവളുടെ കൂട്ടുകാരിയുടെ വീട്ടിലുണ്ട് അവൾ.. " "എന്നാ അവളോട് ഇങ്ങോട്ട് വരാൻ പറ വേണുവേട്ടാ.. " "അവൾ വരുന്നില്ലെന്ന് നിന്നോട് പറഞ്ഞതല്ലേ ഇന്ദു... എന്നിട്ട് നീ അത് കേഴുക്കാതെ ഇവനെ പറഞ്ഞു വിട്ടില്ലേ....

അവൾക്ക് താൽപ്പര്യം ഉള്ളപ്പോൾ അവൾ വരും... ആരും നിർബന്ധിച്ചു കൊണ്ടുവരാൻ നിൽക്കേണ്ട... " അതും പറഞ്ഞു വേണു പുറത്തേക്കിറങ്ങിയതും ഇന്ദുവും അവൻ പിന്നാലെ ഇറങ്ങി.. "വേണുവേട്ടൻ എങ്ങോട്ടാ... " "ഞാൻ വീട്ടിൽ പോകാ.. നിനക്ക് വരണമെങ്കിൽ വരാം.. അല്ലെങ്കിൽ രണ്ടുദിവസം കഴിഞ്ഞു പോരെ..." "ഞാൻ രണ്ടുദിവസം കഴിഞ്ഞുവരാം... ലച്ചുവിനോട് പറഞ്ഞേക്ക് ഏട്ടാ... " അതിന് അവൻ ഒന്ന് മൂളി കാറും എടുത്തു പോയി... പോകുന്ന വഴിക്കെല്ലാം അയാളുടെ മനസ്സിൽ മുഴുവൻ ലച്ചുവിനെ കുറിച്ചായിരുന്നു ചിന്ത.. "രാഹുൽ കള്ളം പറഞ്ഞതാണോ.. അവൾ എങ്ങോട്ടാകും പോയിട്ടുണ്ടാകുക..... " അവൻ അവളെയോർത്തു വേവലാതിയായി.. അവളുടെ ഫോണിലേക്ക് വിളിക്കുന്നുണ്ടെങ്കിലും കാൾ എടുക്കുന്നുണ്ടായിരുന്നില്ല.. അവൻ അവളുടെ ഓഫീസ് ലക്ഷ്യമാക്കി വണ്ടി ഓടിച്ചു... പോകുന്ന വഴിയിൽ അവളുടെ സ്കൂട്ടി നിറുത്തിയിരിക്കുന്നത് കണ്ടതും അയാൾ അവിടെ വണ്ടിനിറുത്തി നോക്കി..

അവളുടെ ബാഗ് അതിൽ ഇരിക്കുന്നത് കണ്ടതും അയാൾക്ക് ടെൻഷൻ ആകാൻ തുടങ്ങി.. _____________ കണ്ണിൽ എന്തോ കുത്തുന്ന പോലെ തോന്നിയാണ് അവൾ ഉറക്കം ഉണർന്നത്.. അവൾ പതിയെ കണ്ണുതുറന്നു ചുറ്റും നോക്കി.. തന്റെ റൂമല്ല ഇതെന്ന് അവൾക്ക് മനസിലായി.. അവൾ ചാടി എണീറ്റതും അവളുടെ തലക്ക് എന്തോ ഭാരം തോന്നിയിരുന്നു... അവൾ ഇന്നലെ രാത്രി സംഭവിച്ച കാര്യങ്ങൾ എല്ലാം ഓർത്തു.. രാഹുലിനെ കണ്ടു ഓടിയതും ഒരു വണ്ടിയിൽ ഇടിച്ചതു വരെ അവൾ ഓർത്തെടുത്തു... "ഞാനിതെവിടെയാ.... ഇനി രാഹുൽ എങ്ങാനും എന്നെ ഇങ്ങോട്ട് കൊണ്ടുവന്നതാണോ... " അവൾ ഓരോന്നു ആലോചിച്ചു ബെഡിൽ നിന്നും ഇറങ്ങി ഡോർ തുറന്നു പുറത്തേക്കിറങ്ങി... നേരെ ചെന്നു നിന്നത് നന്ദിനിയുടെ മുന്നിലായിരുന്നു... അവളെ കണ്ടതും നന്ദിനി ഒന്ന് പുഞ്ചിരിച്ചു.. "മോൾ എണീറ്റോ... ഇപ്പൊ എങ്ങനെയുണ്ട്.. മുറിവ് വേദനിക്കുന്നുണ്ടോ.." അവളുടെ കൈകൾ നെറ്റിയിലേക്ക് പോയതും അവൾ ഇല്ലെന്ന് തലയാട്ടി..

"ഞാൻ... ഞാനിതെവിടെയാ... " "മോളെ ഇന്നലെ എന്റെ മോനാ ഇങ്ങോട്ട് കൊണ്ടുവന്നത്... നിനക്ക് ബോധം ഉണ്ടായിരുന്നില്ല.. " അവൾ അതാരാകും എന്ന് ആലോചിച്ചു നിന്നു... "എന്താ മോളെ ആലോചിക്കുന്നത്.. പോയി മുഖം ഒക്കെ കഴുകി വാ... ഞാൻ ഫുഡ് എടുത്തുവെക്കാം..." നന്ദിനി അതും പറഞ്ഞു അവളുടെ തലയിൽ ഒന്ന് തലോടിക്കൊണ്ട് അവിടെ നിന്നും പോയി..ലച്ചു അവരെ ഒന്ന് നോക്കിയതിനു ശേഷം മുഖം കഴുകി വന്നു.. ഡെയിനിങ് ഹാളിൽ മഹാദേവൻ ഭക്ഷണം വിളമ്പുകയായിരുന്നു നന്ദിനി.. ലച്ചുവിനെ കണ്ടതും അവർ അവളെ വിളിച്ചു അവിടെയിരുത്തി... എന്നിട്ട് അവൾക്ക് ഭക്ഷണം വിളമ്പിക്കൊടുത്തു.. "മോളുടെ പേരെന്താ.. " മഹാദേവൻ അങ്ങനെ ചോദിച്ചതും ലച്ചു അയാളെ നോക്കി ഒന്ന് പുഞ്ചിരിച്ച ശേഷം മറുപടി കൊടുത്തു.. "ദേവലക്ഷ്മി.. " "മോൾടെ വീടെവിടെയാ.. " "കല്ലൂർ.. " "വീട്ടിൽ ആരൊക്കെയുണ്ട്.. " "അച്ഛനും അമ്മയും.. " "മോൾക്ക് ഇന്നലെ എന്താ പറ്റിയെ... " അവൾ അത് അവരോട് പറയാനായി നിന്നതും ആരോ അവളുടെ കയ്യിൽ പിടിച്ചു പുറത്തേക്ക് നടന്നിരുന്നു.. "റാം sir.. "....തുടരും...... 

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story